ഹരിപ്രിയ : ഭാഗം 1

Haripriya

രചന: ജൂൺ

 ഡീ.,... ഇറങ്ങിപ്പൊ ഹും വേഗം പോകാൻ. കത്തുന്ന കണ്ണുകളോടെ ഹരി പ്രിയയോട് പറഞ്ഞ് ഒന്നേ നോക്കിയുള്ളു പ്രിയ പെട്ടെന്ന് തന്നെ കോണി ഇറങ്ങിപ്പോയി. പിറകെ തന്നെ ഹരിയും താഴോട്ടേക്ക് എത്തി. ഹരിയുടെ സഹോദരി ഗായത്രിയുടെ കല്യാണക്കാര്യമാണ് രണ്ടു ദിവസം കഴിഞ്ഞാൽ അതിന്റെ തിരക്കിലാണ് എല്ലാവരും. കല്ല്യാണം അടുത്തത് കൊണ്ട് തന്നെ വീടു നിറയെ ആൾക്കാർ ഉണ്ട് . പ്രിയ കഴുകിയ ഡ്രസ്സ് വിരിച്ചിടാൻ വേണ്ടി ടെറസിലേക്ക് പോയതാ അവിടേ പണിക്ക് വന്നവരായ കൊറേ ചെറുപ്പക്കാർ കൂടിയിരിക്കുന്നിണ്ടായിരുന്നു അതിൽ കുറച്ച്പേര് പ്രിയയെ നോക്കി എന്തൊക്കെയോ പറയുന്നിണ്ടായിരുന്നു . ഇതും കേട്ട് കൊണ്ടാണ് നമ്മളെ കലിപ്പൻ ഹരി പ്രിയയേയും അന്വേഷിച്ചു അവിടെയെത്തിയത് പിന്നെ പോരേ പൂരം ...

അതാണ് വാണം വിട്ട കണക്കേ പ്രിയ ഓടിയത്. അത് പിന്നെ ഇവര് ഭാര്യ ഭർത്താവാണെങ്കിലും രണ്ടും ഇതുവരെ അടുത്തിട്ടില്ല . എടും പിടീന്ന് പറഞ്ഞ് നടത്തിയതായിരുന്നേ, ദ ദതാണ്... കെട്ട് പൊട്ടിയ പട്ടം കണക്കെ പാറി നടക്കുന്ന കലിപ്പനെ കണ്ടിട്ട് അച്ഛൻ കൃഷ്ണദാസിനും അമ്മ ദേവകിക്കും തീരെ പിടിച്ചില്ല (( സത്യം പറഞ്ഞാൽ വീട്ടിൽ പോലും കേറാതെ തേരാ പാരാ നടക്കുന്നവനെ പൂട്ടാൻ അവര് വേറെ വഴിയൊന്നും കണ്ടില്ല )) അങ്ങനെ പിടിച്ച് കെട്ടിച്ചു പ്രിയ എന്ന ഒരു പ്യാവം മെഡിക്കൽ സ്റ്റുഡന്റിനെ ... ഹാ അത്ര പാവയൊന്നും അല്ലകേട്ടോ... അത് നിങ്ങൾക്ക് വഴിയെ മനസിലാകും . ദേവകിക്ക് വയ്യാതെയായ് ഒരു ദിവസം മെഡിക്കൽ കോളേജിൽ വന്നതാ കാഷ്വാലിറ്റി ഡ്യൂട്ടിയിലുള്ള പ്രിയ ആയിരുന്നു ദേവകിയെ ഹെഡ് ഡോക്ടർടെ കൂടെ നോക്കിയത് അങ്ങനെ അവിടെ വച്ച് പരിചയപ്പെട്ട് ഇപ്പൊ ഇങ്ങനെയും എത്തി നിൽക്കുന്നു. പ്രിയ യ്ക്ക് എല്ലാവരോടും നല്ല സ്നേഹമാണ്, അവർക്ക് തിരിച്ചും. പ്രിയ യുടെ അച്ഛൻ ദേവരാജൻ റിട്ട കലക്ട്രേറ്റ് ജീവനക്കാരനാണ്. അമ്മ സുമിത്ര വീട്ടിൽ തന്നെ കുറച്ച് കൃഷിയും കോഴിയും താറാവുമൊക്കെ ആയി

അങ്ങനെ പോകുന്നു, അനിയത്തി ശ്രേയ ചേച്ചിയെ പോലെ പഠിക്കാനൊന്നും വയ്യ ലൈഫാണ് എൻജോയ് ചെയ്യണം എന്നും പറഞ്ഞ് നേരെ ആർട്സ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു. ഇപ്പൊ ഒരു ധാരണ കിട്ടിയില്ലേ .... ബാക്കി വഴിയേ വരും. ദേവകീ എന്റെ മരുന്നൊന്ന് എടുത്ത് തായോ പെട്ടെന്ന് കെടക്കണം. ഏയ് അതൊക്കെ ഡോക്ടർ വന്ന് എടുത്ത് തരും ഞാനൊ മറ്റൊ തൊട്ടാൽ ഇനി അതിനായിരക്കും അടുത്ത പുകിൽ.. ദാ വന്നല്ലോ ... എന്താണ് പേഷ്യൻസിനെയൊക്കെ നേരാംവണ്ണം ശ്രദ്ധിക്കാതെ ഇങ്ങനെ നടക്കുവാണൊ..( ദേവകി ഓ പിന്നെ ഞാൻ സുഖവാസത്തിലല്ലേ ആ കാലന്റെ മുന്നിലെങ്ങനെ പോകാതെയിരിക്കാം എന്നാ ഞാന് ആലോചിക്കുന്നെ , കടിച്ച് കീറാൻ വരുവാ ങും...( പ്രിയ ഇന്നെന്താ പ്രശ്നം മോളെ ... പ്രിയയുടെ തലയിൽ മെല്ലെ തലോടിക്കൊണ്ട് കൃഷ്ണൻ ചോദിച്ചു.. ഹാ ചോദിക്കേണ്ട താമസം നടന്നതൊക്ക നല്ല മണി മണിയായി പറഞ്ഞുകൊടുത്ത്,

കഴിക്കാനുള്ള മരുന്നും എടുത്തു കൊടുത്തു കുറ്റം പിടിക്കപ്പെട്ട കുട്ടിയെ പോലെ തലതാഴ്ത്തി നിന്നു. അത് കണ്ട് അവര് രണ്ടു പേരും ചിരിക്കാനും തുടങ്ങി ... ഓ നിങ്ങൾക്ക് തമാശ,,,, മനസിലാവാഞ്ഞിട്ട് ചോയീക്കുവാ അത് ശരിക്കും നിങ്ങളുടെ തന്നെ ആണൊ 😁 , ഒരു മയത്തിലൊക്കെ ചീത്ത പറഞ്ഞുടെ 😏 (( പ്രിയ ഡി...ഡീ... നിന്നെ ഞാനില്ലേ ദേവകി അതും പറഞ്ഞു കൈയോങ്ങി നിന്നു. സത്യായിട്ടും......... പ്രിയ തലയിൽ കൈവച്ച് നിന്നു , അല്ല അങ്ങേരുടെ സ്വഭാവം വച്ച് ഈ നാട്ടിലേ ജനിഅക്കേണ്ടതല്ല അതോണ്ട് ചോദിച്ചതാ😊😊 ഹും ഇനി വേഗം കെടന്നൊറങ്ങിക്കോണം അതികം കിന്നരിക്കാനൊന്നും നിക്കെണ്ട കോട്ടോ,😜 രാവിലെ പിടിപെപത് പണിയുള്ളതാ (( പ്രിയ എന്നാ മോള് ചെല്ല് അവിടെ കാ..ത്തിരിച ക്കുന്നിണ്ടാവും കൃഷ്ണൻ കളിയായി പറഞ്ഞു. പ്രിയ അവിടെന്ന് ഇറങ്ങി ഗായത്രിയുടെ മുറിയിൽ പോയി , ങും ങും... മുരടക്കി നോക്കി കട്ടിലിൽ പോയിരുന്നു ആരറയാൻ സൊള്ള് സൊള്ള് ബാക്കിയുള്ളോര് തീ തിന്നുവാ പ്രിയ മനസിൽ പറഞ്ഞു. ഏട്ടത്തിക്കിന്നെന്താ ഒരു മ്ലാനത

( ഗായു ഹേയ് എനിക്കെന്ത് , ഞാനെ ഇന്നെന്റെ ഗായൂന്റെ കൂടെയാ കിടക്കുന്നെ , ഇനി നമ്മൾക്ക് ഇങ്ങനെ കിടക്കാന് കഴിയൂലല്ലോ കഥയൊക്കെ പറഞ്ഞ് മെല്ലെ ഉറങ്ങാം പ്രിയ മുഖത്ത് നല്ല സെന്റിയാക്കി പറഞ്ഞുകൊണ്ട് ഗായുനെ കെട്ടിപ്പിടിച്ചു. അപ്പൊ അതാണ് കാര്യം പുലിമടയിൽ കയറിപ്പോകാൻ പേടിയാണോ ശേ നാണക്കേട് 🤭🤭(( ഗായു എനിക്കോ പേടിയോ , നിന്നോടുള്ള സ്നേഹത്തിന്റെ പുറത്ത് ഞാൻ വന്നതാ .. അല്ലെങ്കിലും നിനക്കെന്നെ ഇപ്പം തീരെ ഇഷ്ടമല്ല 😔(( പ്രിയ പോയെ പോയെ ഏട്ടത്തിയാണെന്നൊന്നും ഞാൻ നോക്കൂല വേഗം സ്ഥലം കാലിയാക്കിക്കൊ എനിക്കേ എന്റെ ചെക്കനോട് സംസാരിക്കണം ഇതൊന്നും ഇവിടെ ചെലവാകൂല മോളെ 😁😁(( ഗായു നീ പോടി ഞാൻ പോകുവാ ഇനി നീ വാ കേട്ടത്തിയേന്നും വിളിച്ചു അപ്പൊ കാണിച്ചേരാം 🙃🙃 ദൈവമേ എന്റെ ചെക്കനെ കാത്തോളണെ .. ശെ അങ്ങനെ അല്ല എന്നെ എന്റെ ചെക്കന്റെ കയ്യിൽ നിന്നും തല്ല് കൊള്ളാതെ കാത്തോണെ🙏 പ്രിയ പ്രാർത്ഥിച്ചു കൊണ്ടാണ് അകത്തേക്ക് കയറിയത്. അകത്താരെയും കാണാത്തോണ്ട് വേഗം പോയി കിടക്കയിലേക്ക് വീണു. ഡീ......

ഒരലർച്ച കേട്ട് പോയപോലെ ചാടി എണിറ്റു നിന്നു . ഹരി കുളിച്ചിറങ്ങി വരുവാരുന്നു അപ്പോഴാ ഒരുത്തി ബെഡിലേക്ക് ചാടിയത്... കുട്ടി ചെറുതായൊന്ന് പേടിച്ചോന്നൊരു തോന്നൽ അതേ പടി എണീറ്റു നിന്നു ഈ സ്കൂളിൽ അറ്റൻഷൻ പറഞ്ഞപോലെ .. 😂 എന്തൊരു അനുസരണയാ അല്ലെ .. ഓ. ഇങ്ങേരുടെ ലുക്ക് വെച്ച് ഞാൻ പ്രതീക്ഷിച്ചത് കൊറിയൻ ഡ്രാമ ആയിരുന്നു പക്ഷെ നടക്കുന്നതോ ജാക്കിച്ചാന്റെ സിലിമപോലെ ((പ്രിയ ആത്മ ഇതെങ്ങാനും കേട്ടാൽ പിന്നെ വെച്ചേക്കില്ല മുഖത്ത് സ്ഥായ ഭാവം ( പേടിയെ പേടി ) ആക്കി ഹരിയെ നോക്കി പ്രിയ നിന്നു. നീയെന്തിനാ രാവിലെ ടെറസിലേക്ക് പോയെ ( ഹരി ഞാൻ .... പ്രിയ വിക്കി പറഞ്ഞു തുണി വിരീച്ചിടാൻ .... എന്നിട്ട് പിന്നെ അവന്മാരോട് നീയെന്തിനാ സംസാരിക്കാന് പോയെ (ഹരി അതിന് ഞാനൊന്നും മിണ്ടിയില്ലല്ലൊ അവരു എന്നെ ചൂണ്ടി കാണിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എനിക്ക് ദേഷ്യം വന്നു പക്ഷെ ഞാനൊന്നും പറഞ്ഞില്ല , അപ്പോഴാ ഹരിയേട്ടൻ അങ്ങോട്ടേക്ക് വന്നത് (( പ്രിയ ബോധിപ്പിച്ചു..

ഇങ്ങേര് നോക്കിയില്ലേലും എന്നെ കാണാൻ സൂപ്പറാടോ വിവരമുള്ള പിള്ളേരങ്ങനയാ വായനോക്കി നടക്കുവൊക്കെ ചെയ്യും , ഇങ്ങനെ മസിലും പെരുപ്പിച്ച് നടന്നിട്ടെന്താ കാക്കാശിന്റെ വിവരം ങേഹെ.. ഇല്ല ഒരു ബിസിനസ് മാൻ ങും ( മനസിൽ പറഞ്ഞതാ പ്യാവം പ്രിയ . ഹരികേട്ടാൽ പിന്നെ പറയണോ 😂 ഹാ ശരി ശരി എന്തെങ്കിലും ജോലി ചെയ്യുമ്പോൾ അത് ചെയ്യണം അല്ലാതെ വായിനോക്കി നിക്കുവല്ല വേണ്ടത് പോയ് കിടന്നുറങ്ങാൻ നോക്ക് , ഡീ ഇങ്ങനെ മിഴിച്ച് നിൽക്കാതെ പോയി കിടക്കാൻ , ഉണ്ടക്കണ്ണി(( ഹരി ഞാൻ വായിനോക്കുന്നതിന് നിങ്ങൾക്കെന്താ ഞാൻ ഇനിയും നോക്കും ഇവിടെയുളളതിനോ അങ്ങനെ ഒരു ചിന്തയില്ല (പ്രിയ കിട്ടിയ ധൈര്യത്തോടെ വെച്ച് കാച്ചി. ഓ നോക്കാന് പറ്റിയ ഒരു ചളുക്ക് കണ്ടാലും മതി 😏 അച്ഛനും അമ്മയും എല്ലാം നിനക്ക് വളം വെച്ചു തരുവല്ലേ , അഹങ്കാരി (( ഹരി സങ്കടായി ശരിക്കും സങ്കടായി പ്രിയേടെ കണ്ണിൽ നിന്നും കണ്ണീരു വരെ വന്നു..( അങ്ങനെ പെട്ടെന്ന് ഒന്നും വരാത്തതായിരുന്നു ഇതെന്തുപറ്റിയാവോ 🤔)

അഹങ്കാരീന്നു വിളിച്ചാൽ പിന്നെ സങ്കടാകാതീരീക്കുവോ , ഒന്നും മിണ്ടാൻ കഴിഞ്ഞില്ല അവൾ വേഗം പോയി കിടന്നു . പ്രിയ തിരിച്ചൊന്നും പറയാത്തതുകൊണ്ട് നോക്കിയതാ ദേ പെണ്ണ് കരയുന്നു ഹരിക്ക് അത് കണ്ടപ്പോ ചെറുതായൊന്നു മനസിൽ കൊണ്ടു 😔 പിന്നെ ഒന്നിനും നിന്നില്ല കിടക്കാൻ പോയി. ഇവരുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസമായി ഹരിക്ക് ദേഷ്യം തീർക്കാൻ കിട്ടിയ പാവ പോലെയാ ചിലപ്പൊ പ്രിയ പക്ഷെ പ്രിയ ഒരിക്കലും വിട്ട് കൊടുക്കാറില്ല എല്ലാത്തിനും ശര വേഗത്തിൽ മറുപടി കൊടുക്കും. ഇവർ പരസ്പരം സംസാരിക്കുന്നത് തന്നെ അടിയുണ്ടാക്കാനെല്ലേ എന്നൊരു ശംശയം... ഹാ അതും ചെലപ്പോൾ ഒരു മനസുഖം ആയിരിക്കും 😁. കരഞ്ഞ് കണ്ടത് ഇതാദ്യമായിട്ടാണ് എന്തുപറ്റി ആവോ 🙄 ദിവസവും എന്റെ കയ്യീന്ന് വാങ്ങിയാൽ പോലും ഇളകാത്ത തൊലിക്കട്ടി ആയിരുന്നല്ലോ എന്തായിരിക്കും ഹരി അതും ആലോചിച്ചു കിടന്നു ഉറങ്ങി പോയി. """""""" നാളെയാണ് ഗായുന്റെ കല്യാണം ഇന്നുമുതൽ ബന്ധുക്കളൊക്കെ എത്തും. പ്രിയ യുടെ അമ്മയും അച്ഛനും രാവിലെ തന്നെ വന്നിരുന്നു

അവരിപ്പോൾ ഒരു വീട്ടുകാരെപ്പോലെയാ.. എല്ലാവരെയും ക്ഷണിച്ചിരുത്തുന്ന പണിയിലാണ് . അമ്മേ ശ്രേയ എവിടേ , കാണുന്നില്ലല്ലോ. ശ്രേയ ക്ലാസും കഴിഞ്ഞ് നേരെ ഇങ്ങോട്ട് വന്നോളാന്ന് പറഞ്ഞു. ഡ്രസ്സൊക്കെ ഞങ്ങള് എടുത്തിട്ടിണ്ട് , അവൾക്ക് വേറെ എന്തൊക്കെയോ വാങ്ങിക്കാനും ഉണ്ടെന്ന് ((സുമിത്ര ആ വരട്ടെ നിങ്ങള് കേറും(ദേവകി പ്രിയ പിന്നെ ഹരീടെ മുന്നിൽ ചെന്നീല്ല അടുത്തുണ്ടെങ്കിലും മുഖത്ത് നോക്കാതെ ഒഴിഞ്ഞ് മാറിപ്പോകും. ഹരിക്കാണെങ്കിൽ ഇന്നലെത്തോടെ എന്തോപോലെ തോന്നി , രണ്ടു പേരും നല്ല തിരക്കിലായിരുന്നത് കൊണ്ട് പിന്നെ അതൊന്നും ആലോചിക്കാതെ അവരവരുടെ ജോലിയിൽ മുഴുകി. എല്ലാത്തിന്റെയും മേൽനോട്ടം ഹരി ആണ് കൃഷ്ണൻ അതിലൊന്നും അങ്ങനെ ഇടപെട്ടില്ല. ഒരേയൊരു പെങ്ങളുട്ടിന്റെ കല്ല്യാണമല്ലേ കുറയ്ക്കാൻ കഴിയീല്ലല്ലോ. ഉച്ചയ്ക്ക് എല്ലാവരും ഭക്ഷണം കഴിച്ച് ഇരിക്കുവാരുന്നു , ഗായുന്റെ മെഹന്തി ഡ്രസ്സും പൂക്കളും വാങ്ങിക്കാനായി ഹരി പുറത്തേക്കിറങ്ങി , കൃഷ്ണൻ അത് കണ്ട് പ്രിയ യോട് കൂടെ പോകാൻ പറഞ്ഞു വരുന്ന വഴിയിൽ ശ്രേയയെ കൂടെ കൂട്ടാനും.

കൃഷ്ണനെ ദയനീയമായി ഒന്ന് നോക്കി പ്രിയ പക്ഷെ നോ രക്ഷ പോകേണ്ടി വന്നു. കാറിലിരുന്നിട്ട് പ്രിയ പുറത്തേക്ക് നോക്കി ഇരുന്നു . കലപീല സംസാരിക്കുമായിരുന്ന പ്രിയ പെട്ടെന്ന് സൈലന്റ് ആയത് എന്തുകൊണ്ടാണെന്ന് ഒരു പിടിയും കിട്ടിയില്ല. അവസാനം ഹരി തന്നെ ചോദിച്ചു ) പ്രിയ നീയെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ അല്ലാത്ത സമയം ചെവിക്ക് റെസ്റ്റ് തരാത്ത ആളാണ്. അഹങ്കാരി കളൊക്കെ അങ്ങനെ ആണ് അതികം മിണ്ടില്ല എന്തേ (പ്രിയ ((പത്തി താഴ്ത്തി സംസാരിക്കാൻ വന്നല്ലൊ , ഇന്നലത്തെ കണ്ണീരു എറ്റെന്നു തോന്നുന്നത്😆😝 പ്രിയ ആത്മ)) ഓ അതാണ് കാര്യം , എടോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ ( ഹരിക്ക് എന്തോപോലെ തോന്നി ഹരിയേട്ടനെന്തുവേണെങ്കിലും പറഞ്ഞോ എനിക്കൊരു കൊഴപ്പവും ഇല്ല, ഞാനായിട്ട് അങ്ങോട്ട് വന്നു ചീത്ത കേൾക്കാൻ ഇനിയില്ല , എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി ഞാൻ ചെയ്ത് തരും.അത്രേയുള്ളു (( ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു പ്രിയ അങ്ങനെ ആണോ , നന്നായി കുറച്ച് സമാധാനം കിട്ടുല്ലെ ഇനി

((ഹരി ഹാ അങ്ങനെ തന്നെ എങ്കിൽ അങ്ങനെയും കരുതാം നിങ്ങളുടെ ഇഷ്ടം പ്രിയ മുഖം കോട്ടി ഒരുവശം ചേർന്നിരുന്നു. വേഗം തന്നെ ആവശ്യമുള്ളതൊക്കെ വാങ്ങി ശ്രേയയെ കൂട്ടി വീട്ടിലേക്ക് തിരിച്ചു. ശ്രേയയും ഹരിയും നല്ല കൂട്ടാണ് ഗായുനെ പോലെതന്നെ ആണ് ഹരിക്ക് ശ്രേയ . പക്ഷേ ചർച്ചകളിൽ പ്രിയ അതികം ഇടപെട്ടില്ല. ഇയാളോട് ദേഷ്യപ്പെട്ടിട്ടൊന്നും ഒരു കാര്യവും ഇല്ല , എന്നെ ഇഷ്ടാണെന്ന് ഞാൻ നിങ്ങളെ കൊണ്ട് തന്നെ പറയിപ്പിക്കും, നോക്കിക്കൊ , ഈ കല്ല്യാണം ഒന്ന് കഴിയട്ടെ.(( പ്രിയ മനസിൽ കണക്കുകൂട്ടി. കൂട്ടി കൂട്ടി അവസാനം ഇല്ലാത്ത പുതിയ ഒരെണ്ണം ഉണ്ടാക്കാതിരുന്നാൽ മതി 🤩. ചേച്ചി നീയെന്താ ആലോചിച്ചിരിക്കുന്നെ വീടെത്തി ഇറങ്ങിയെ , അപ്പോഴാ പ്രിയയ്ക്ക് ബോധം വന്നത് , തന്നെ തന്നെ നോക്കി നിൽക്കുന്ന ശ്രേയയോട് ഒരു അവിഞ്ഞ ചിരി പാസാക്കി. ഹരി അവളെയും നോക്കിയിരിക്കുന്ന കണ്ടിട്ടും അങ്ങോട്ടേക്ക് നോക്കാനെ പോയില്ല. വേഗം തന്നെ എല്ലാരും ഹൽദിക്കുള്ള തയ്യാറെടുപ്പിലായി. വീടിന്റെ മുൻ വശത്തെ ഗാർഡൻ ഏരിയയിൽ ആണ് ഹൽദിക്കുള്ള സെറ്റപ്പൊക്കെ ഒരുക്കിയത്.

ഹരിയുടെ ഫ്രന്റ്സിനാണ് അതിന്റെ ഇൻചാർജ്. മഞ്ഞ റോസുകളിൽ വെള്ളയും ക്രീം കളറുമുള്ള റോസാപ്പൂക്കൾ കൊണ്ട് ഗായത്രിയുടെ പേരെഴുതിയിട്ടുണ്ട്. അതിനൊത്ത നടുക്കായി സ്റ്റേജിൽ മഞ്ഞനിറത്തിലുള്ള തുണികളും പൂക്കളും ഇട്ട് സോഫയും വെച്ചിരിക്കുന്നു. മൊത്തത്തിൽ ഒരു മഞ്ഞമയം എങ്ങും അത് പിന്നെ അങ്ങനെ വേണോല്ലൊ. അടുത്ത് വച്ച ടേബിളിൽ നെറയെ ജിലേബിയും ലഡുവും മൈസൂർ പാക്കും പേഡയും ഒക്കെ പിന്നെ വരുന്നവർക്ക് കൊടുക്കാൻ ജ്യൂസും ഓരോ ഗ്ലാസുകളിലായി എടുത്തു വച്ചിട്ടുണ്ട്. പിന്നെ ബാക്കി കൊറേ സാധനങ്ങളും അവിടെ അവിടെയായി. അച്ഛന്മാരും ഹരിയും ഹരിയുടെ ഫ്രന്റ്സ് ബാലുവും നീരദും സതീഷുമൊക്കെ മഞ്ഞ ജുബ്ബയും മുണ്ടുമാണ് വേഷം വരുന്ന ബന്ധുക്കളും ഏകദേശം ഒരു മഞ്ഞക്കോളുതന്നെ . ഇനി നമ്മക്ക് നമ്മൾടെ സുന്ദരികളെ നോക്കിയേക്കാം.

ഗായു ഒരു ഗോൾഡൻ യെല്ലോ ഷേഡുള്ള ഫ്രോക്കാണ് അതിന്റെ ഒരുവശം ഡാർക്ക് യെല്ലോ പൂക്കളുള്ള വർക്കുണ്ട്. ശ്രേയയും പ്രിയയും ഒരുപോലത്തെ യെല്ലോ ചുരിദാറാണ് പ്രിയ ഷാൾ ഒരു വശത്തേക്കാക്കി വിവരിച്ചിട്ടുണ്ട്, അമ്മമാരൊക്കെ ലൈറ്റ് യെല്ലോ സാരിയും .. അങ്ങനെ അണിഞ്ഞൊരുങ്ങി വന്ന എല്ലാവരും പരസ്പരം നോക്കി പുകഴ്ത്തി കൊണ്ടിരിക്കുകയാണ്.. ഗായൂനെയും കൂട്ടി നേരെ ഗാർഡൻ ഏരിയയിലേക്ക് പോയി... സ്ത്രീകൾക്ക് സൗന്ദര്യമാണ് ഭംഗി അത് എന്തുപറഞ്ഞാലും ഞാൻ മാറ്റൂലാട്ടാ... പുരുഷകേസരികൾ എല്ലാരും നേരത്തെ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this story