ഹരിപ്രിയ : ഭാഗം 10

Haripriya

രചന: ജൂൺ

ആ അത് പണ്ട് ഇപ്പൊ എനിക്കാ അവകാശം കൂടുതൽ... പ്രിയ ഹരിയെ പിടിച്ചു തള്ളി ... ഹരി ബാലൻസ് ചെയ്ത് നിന്നതുകൊണ്ട് നിലത്തേക്ക് വീണില്ല, ഹരി ദേഷ്യത്തോടെ പ്രിയയെ നോക്കി , അപ്പോഴേക്കും കൃഷ്ണനും അവിടേക്ക് വന്നു.. എടാ മക്കളെ നിങ്ങളവളെ ഒന്ന് വെറുതെ വിട്ടെ ... പാവം ന്റെ ഭാര്യ.... ഓഹോ ഭാര്യാ സ്നേഹം നിറഞ്ഞു കവിഞ്ഞു ഒഴുകുന്നുണ്ടല്ലോ.....( പ്രിയ നേരെയിരുന്ന് പറഞ്ഞു.. അതുപിന്നെ ഇല്ലാതെയിരീക്കുവോ... അല്ലാതെ നിന്റെ ചെക്കനെ പോലെ 😜🤭 (കൃഷ്ണൻ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞതാ ഹരി അവിടെ ഉള്ളത് പെട്ടെന്ന് ശ്രദ്ധിച്ചില്ല... ഹരി അത് കേട്ടതും പ്രിയയെ ചൂഴ്ന്നു നോക്കി എന്നിട്ട് മനസിൽ പറഞ്ഞു ,, നീയെനിക്കിട്ട് കൊറെ ഉണ്ടാക്കുന്നുണ്ടെല്ലെ , വരട്ടെ എന്റെ കയ്യിൽ ഒന്ന് ഒറ്റയ്ക്ക് കിട്ടട്ടെ ഞാൻ കാണിച്ച് തരാം. അതെന്താ അച്ഛാ എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞത്, ഇവള് നിങ്ങളോട് എല്ലാം എനതെങ്കിലും നുണകൾ വന്ന് പറഞ്ഞിട്ടുണ്ടാകും അല്ലേ ( ഹരി പ്രിയയ്ക്ക് അച്ഛനെ എടുത്തെറിയാനാ തോന്നിയെ ...

വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നെ ഇങ്ങനെ ഇതിൽ പെടുത്താൻ ഞാനൊരു സൈഡിലൂട്ടെ നുഴഞ്ഞു പോകുമായിരുന്നല്ലൊ..(( പ്രിയ അച്ഛനെ ദയനീയമായി നോക്കി ഉരുവിട്ടു. അതവള് പറയണ്ട കാര്യമുണ്ടോ നിന്റെ സ്വഭാവം ഞങ്ങളേക്കാൾ വേറെ ആർക്കാ അറിയാ......( കൃഷ്ണൻ അച്ഛാ.....( ഹരി ഒന്നേ വിളിച്ചുള്ളൂ.. കൃഷ്ണൻ ദേവകിയെയും കൂട്ടി അകത്തേക്ക് വലിഞ്ഞു , പോകുന്നിടയ്ക്ക് ഒന്നു നന്നായിക്കൂടെ എന്ന കാര്യവും ഹരിയോട് വിളിച്ചു പറഞ്ഞു..😂 ഹരിക്ക് ഇതൊക്കെ കേട്ടിട്ട് പ്രിയയോട് ദേഷ്യം കയറി.... പ്രിയ നൈസായിട്ട് മുങ്ങാൻ നോക്കിയതാ , തിരിഞ്ഞ് നോക്കാതെ നടക്കാന് നിന്നപ്പോഴേക്കും കയ്യിൽ പിടി വീണു.. പിന്നെ പ്രത്യേകിച്ച് ഭാവ വ്യത്യാസം ഇല്ലാതെ അങ്ങനെ തന്നെ നിന്നും.. തിരിഞ്ഞാൽ ഇനി എന്താകും എന്ന് ചിന്തയിലായിരുന്നു അവൾ..... ഡീ ....നീ ഓടാൻ നോക്കുവാണൊ... മര്യാദിക്ക് ഇവിടെ വന്നു ഇരിന്നാൽ കൊള്ളാം ഇല്ലേറ ഞാൻ എടുത്തിവിടെ ഇടും ( ഹരി നിൽക്കാനുള്ള സമയം വേണ്ടി വന്നില്ല വിളിവന്നു ,

പ്രിയ നല്ല അനുസരണയുള്ള കുട്ടിയെ പോലെ അടുത്ത് ചെന്നിരുന്നു .. എന്നാലും ഒരു ഗ്യാപ്പിടാൻ മറന്നില്ല .. ☺️അകലം പാലിക്കണം എന്നല്ലെ☺️ അച്ഛനെ ന്താ അങ്ങനെയൊക്കെ പറഞ്ഞ് പോയത് ( ഹരി എന്ത് പറയാൻ ഹരിയേട്ടന് തോന്നിയതായിരിക്കും.... അല്ല നീ അവരോട് എന്നെ കുറിച്ച് എന്തെങ്കിലും ഒക്കെ പറയുന്നിണ്ടാകും..അല്ലാതെ വേറെയൊന്നും ആയിരിക്കില്ല.. ( ഹരി ഈ.... ഞാനൊന്നും പറയാറില്ല.. ഇങ്ങക്ക് ചുമ്മ തോന്നിയതാ.. ഞാൻ പോകട്ടെ ( പ്രിയ വിനയകുലീനയായി ആരാഞ്ഞു.. ഹ അങ്ങനെ പോകല്ലേ... എന്തായാലും ന്റെ അച്ഛൻ നന്നാവാൻ പറഞ്ഞു.. ഇനിയിപ്പോ ഞാനായിട്ട് നന്നായില്ലാന്ന് വേണ്ട.... അച്ഛന് വിഷമാകും കൂടെ ന്റെ അമ്മയ്ക്കും..😁 ( ഹരി ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു.. ദൈവമെ ഞാൻ പെട്ടു വീണ്ടും പെട്ടു...ഒരു കണക്കിനാ നേരത്തെ രക്ഷപ്പെട്ടു വന്നത്..

. ഇതിപ്പൊ അച്ഛൻ എന്നെ ഇങ്ങേരുടെ വായിൽ വച്ച് കൊടുത്തല്ലേ പോയിക്കളഞ്ഞത്. .... എന്നാലും എന്നോട് വേണ്ടായിരുന്നു ഈ ചതി ( പ്രിയ മനസിൽ പറഞ്ഞു. ഹരി പ്രിയയുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്തിരുത്തി.... മെല്ലെ ചെവിക്കരികിലേക്ക് വന്നു മുഖം അടുപ്പിച്ചു 😌🙈 നിനക്കെന്താ ഇപ്പൊ ഒരു വിറയൽ .. ങേ...😉 ( ഹരി ഒരു കുർളാ എക്സ്പ്രസ് പ്രിയയുടെ ഉള്ളിലൂടെ പാഞ്ഞുപോയി... കൈവിട്ടു പോകല്ലേ , പ്രിയ ഹരിയെ നോക്കിയതെ ഇല്ല.. ഏ എനിക്ക് ഒന്നൂല്ലല്ലോ...( പ്രിയ അത് പറയുമ്പോഴും ഹൃദയമുറക്കെ ഇടിക്കുന്നിണ്ടായിരുന്നു. ആണോ...ഹരി അത് ചോദിച്ചുകൊണ്ട് പ്രിയയുടെ മുഖം തനിക്ക് അഭിമുഖമായി തിരിച്ചു ... പ്രിയ യ്ക്ക് അപായ സൂചന കിട്ടി .... ഹരി അവളുടെ മുഖത്തൂടെ വിരലുകൾ ഓടിച്ചു നോക്കി.. അവസാനം അധരങ്ങൾ എത്തിയതും പ്രിയ തടയാന് ഒരു പാഴ് ശ്രമം നടത്തി ....

പ്രതികരിക്കുന്നഥിന് മുന്നെ അവ തന്റെ ഇണയെ പുണർന്നിരുന്നു😌... ആദ്യം എതിർത്തെങ്കിലും പ്രിയയും അത് ആസ്വദിച്ചു , ദീർഘചുമ്പനത്തിന് ശ്വാസം വില്ലനായപ്പൊ അവര് പരസ്പരം വേർപിരിഞ്ഞു... രണ്ടു പേരും മുഖത്ത് നോക്കാതെ ഇരുന്നു....ഒരുതരം ലജ്ജ അവരെ ഇതിനകം പിടികൂടിയിരുന്നു... പ്രിയ പതിയെ ഹരിയുടെ തോളിലേക്ക് തല ചായ്ച്ചിരുന്നു... ചുറ്റുമുള്ള മൗനത്തിന് പോലും ആ സമയം പ്രണയമായിരുന്നു ഭാവം.... നിർവചിക്കാൻ ആവാത്ത എന്തോ.. പിന്നെ ഒരു പരീക്ഷണത്തിന് നിൽക്കാതെ രണ്ടും രണ്ടു വഴിക്ക് പോയി... ഹരിയാണെങ്കിൽ ഇത്രകാലവും തിരിച്ചറിയാൻ കഴിയാത്ത , അവളോടുള്ള സ്നേഹത്തെ കുറിച്ച് ആലോചിച്ചു തല പുകയ്ക്കുകയാണ്... എന്നാലും അവളൊന്നും പിന്നെ മിണ്ടിയില്ലല്ലൊ , ഇനിയെങ്ങാനും ഇഷ്ടപ്പെട്ടില്ലേ...ആ സമയത്ത് എല്ലാം കയ് വിട്ടു പോയി ,

ഹേയ് എനിക്ക് വെറുതെ തോന്നിയതാകും ( ഹരി സ്വന്തം തലയ്ക്കൊരു കിഴി കൊടുത്തു... പ്രിയ യ്ക്കും അവസ്ഥ ഏകദേശം ഒരുപോലെ , മിസ്റ്റർ ബ്രഹ്മചാരി ബ്രഹ്മചര്യം ഉപേക്ഷിച്ചതും ആലോചിച്ച് ഇരുന്നു ചിരിയാണ് ,. എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി , അലുവ മത്തി , 😂😂 കലിപ്പൻ ഇൻ റൊമാൻസ് മോഡ് , ശോ ... എനിക്കൊന്നും ആലോചിക്കാൻ വയ്യ 🙈 പ്രിയ നേരത്തെ കിട്ടിയതിനെ കുറിച്ച് ആലോചിച്ചിരുന്നു പൂത്തുലയുന്നിണ്ട്.... ഇതിപ്പൊ 🤔 എല്ലാം പെട്ടന്ന് ആണല്ലൊ... വാ എന്തായാലും എന്താ ( പ്രിയ ആത്മ ഹരിക്ക് പ്രിയ യെയും പ്രിയയ്ക്ക് ഹരിയേയും ഫേസ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു , കഴിക്കാൻ ഇരുന്നപ്പഴും കിടക്കാൻ പോയതും ഒന്നു ഒരു പരിചയമില്ലാത്ത ആൾക്കാരെ പോലെ ആയിരുന്നു... ഒരുപക്ഷേ രണ്ടു പേരും അത് തന്നെ ആണ് ആഗ്രഹിച്ചതും... ☀️☀️☀️☀️☀️☀️☀️

ഒരുപാട് ദിവസത്തെ ലീവിന് ശേഷം പോകുന്നത് കൊണ്ട് തന്നെ പ്രിയ നേരെത്തെ ഇറങ്ങാന് തീരുമാനിച്ചു , തീരുമാനം മാത്രമെ ഉണ്ടായുള്ളൂ..... ദാ ഇന്നും വൈകി 😜 , ഹരിയേട്ടാ ഒന്നെന്നെ അവിടെ വരെ കൊണ്ടാക്കുവോ... പ്ലീസ് ( പ്രിയ നിനക്ക് സമയത്തിന് ഇറങ്ങിക്കൂടെ ഇങ്ങനെ വെപ്രാളം പിടിച്ചു.. ( ഹരി ഹരിയേട്ടാ തർക്കിക്കാൻ സമയമില്ല..... ഓഫീസിലേക്കുള്ള വഴിയിൽ എന്നെ ഒന്നവിടെ ഇറക്കിയാൽ മതി ( പ്രിയ കഴിക്കുന്നതിന് ഇടയിൽ പറഞ്ഞൊപ്പിച്ചു. എടാ .... ഒന്നാക്കിയേക്ക് , നിനക്ക് തിരക്കൊന്നും ഇല്ലല്ലൊ.. ( അമ്മ മതി മതി ഞാൻ കൊണ്ട് വിടാം അതിന് ഇനിയാരും വക്കാലത്തും കൊണ്ടിറങ്ങേണ്ട.... വാ പോകാം ( ഹരി കൈകഴുകി വണ്ടിയുടെ കീയും എടുത്ത് പുറത്തേക്ക് പോയി. പ്രിയ ദേവകിക്ക് കെട്ടിപ്പിടിച്ചു ഒരുമ്മയും കൊടുത്തു 😊 പിറകെയും....... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story