ഹരിപ്രിയ : ഭാഗം 11

Haripriya

രചന: ജൂൺ

പ്രിയ ദേവകിയെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയും കൊടുത്തു 😊 ഹരിയുടെ പിന്നാലെ പുറത്തേക്ക് പോയി.. #### ഹരി പ്രിയയെ ഹോസ്പിറ്റലിൽ ഇറക്കി..... പ്രിയയോടായി പറഞ്ഞു.. അല്ല അമ്മയ്ക്ക് മാത്രമേ കൊടുക്കൂ.... ങേ... എന്ത്...( പ്രിയ ഹരി കവിള് തടവി കാണിച്ചു... പ്രിയയ്ക്ക് കാര്യം പിടികിട്ടിയതും... അത് തന്റെ മറ്റവളോട് പോയ് ചോദിക്കെന്നും പറഞ്ഞൊരു ഓട്ടമായിരുന്നു... അവളുടെ ഓട്ടം കണ്ട് നിന്ന് ഹരി നേരെ ഓഫീസിലേക്ക് വിട്ടു... ❣️❣️❣️ പ്രിയ നേരെ നേഴ്സസ് റൂമിൽ ചെന്ന് ബാഗും സാധനങ്ങളും അവിടെ വച്ച് വെള്ള കോട്ടിൽ സ്തെത്തും പേനയും നോട് പാഡും എടുത്ത് നേരെ പഞ്ചിംഗ് ഏരിയയിലേക്ക് എത്തി. എന്താണ് ഡോക്ടറെ ലോങ്ങ് ലീവായിരുന്നല്ലോ....... പ്രിയയുടെ സുഹൃത്ത് ആതിര അടുത്തേക്ക് വന്ന് ചോദിച്ചു.. ആദീ.. പ്രശ്നമാകുമോ എന്നാണ് എന്റെ ഒരു ഡൗട്ട്.... ഇന്നലെത്തെത് ഞാൻ പറയാതെ എടുത്തതാ..... എന്തെങ്കിലും വഴി പറയെടീ... ഞാനെന്ത് പറയാൻ ഇന്നലെ നിന്നെ കാണാഞ്ഞതിന് ഞങ്ങളെ ഇനി പറയാന് ബാക്കിയൊന്നും ഇല്ല ,

( ആതിര ഉം... ഏതായാലും വാങ്ങിക്കാം അല്ലേ... പ്രിയ അകത്തേക്ക് കയറുമ്പോൾ വാർഡിൽ പേഷ്യന്റിനെ നോക്കുകയാണ് , സീനിയർ ഡോക്ടർ , ചന്ദ്രൻ സാർ ... പ്രിയ മിണ്ടാതെ സാറിന്റെ കൂടെയുള്ളവരുടെ കൂട്ടത്തിൽ ചെന്ന് നിന്നു... അടുത്ത ആളെ നോക്കാൻ തിരിയുമ്പോൾ ആണ് ചന്ദ്രൻ സാർ അവളെ കാണുന്നത് , ഇയാളോട് ആരാ ഇങ്ങോട്ട് കയറാൻ പറഞ്ഞത് , പുറത്ത് നിൽക്ക് ഉം പോകാൻ ...... എല്ലാം തമാശയാണെന്നാ വിചാരം ( ചന്ദ്രൻ സാർ പ്രിയയൊട് പറഞ്ഞുകൊണ്ട് മുറുമുറുത്ത്... പ്രിയ ആണെങ്കിൽ ആദീടെ കൈപിടിച്ച് ഞെരിച്ചു... പുറത്തേക്ക് ഇറങ്ങി... ആദി വേദന കൊണ്ട് പിടിച്ചു തള്ളി പോകാൻ പറഞ്ഞിട്ട് , അവൾ സാർ പറയുന്നതൊക്കെ ശ്രദ്ധിക്കാന് തുടങ്ങി... പ്രിയ വാതിൽക്കൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കീ കളിക്കുകയാണ്.. കല്ല്യാണം ഒക്കെ എങ്ങനെ ഉണ്ടായീരുന്നോ പ്രിയ മോളെ ... അതുവഴി ക ടന്നുപോയ നേഴ്സ് ചോദിച്ചു കൊണ്ട് വന്നു.. കല്യാണം അടിപൊളി ആയിരുന്നു ചേച്ചി പക്ഷെ ദേ...എന്നെ അങ്ങോട്ട് പ്രവേശിപ്പിക്കുന്നീല്ല....

( പ്രിയ ചുണ്ട് മലർത്തി ചോദിച്ചു.. കൊച്ച് വിഷമിക്കേണ്ട , പക്ഷെ കുറച്ച് താഴ്ന്ന് നിന്നേക്ക് , ഞാനും കേട്ടതാ ആ പിള്ളേരെ കിടന്ന് ചീത്ത വിളിക്കുന്നത്... എന്തോ ഏതോ പേഷ്യന്റിന്റെ റിപ്പോർട്ടോ എഴുതി കൊടുക്കാഞ്ഞിട്ടോ മറ്റോ ആണ്.... അത് കഴിഞ്ഞു സൈന ചെയ്യാൻ നിന്നെ കാണാഞ്ഞാപ്പൊ തൃപ്തി ആയി... പൂർത്തിയായി... 😂 എന്റെ ചേച്ചി ഇങ്ങളിങ്ങനെ എരിതീയിൽ എണ്ണ ഒഴിക്കല്ലെ.... ഞാൻ കഴിച്ചതൊക്കെ ഇപ്പൊ ദഹിച്ചു.... ഇനി ഞാൻ എന്തൊക്കെ കേൾക്കണം... ( പ്രിയ ഹ അതൊന്നും സാരമില്ല, ആദ്യായിട്ടൊന്നും അല്ലല്ലോ... ഇതിന് ഇറങ്ങിയപ്പോൾ തൊട്ടു ഉള്ളതല്ലേ... ഇനിയും എന്തൊക്കെ കാണണം കേൾക്കണം...( നേഴ്സ് ഹാ മാനഹാനി എന്നും എനിക്ക് പറഞ്ഞിട്ടുള്ളതാണെന്ന് എനിക്ക് തോന്നുന്നത് 😆 , ചേച്ചി പൊയ്ക്കോ ഇനി ഇതും കണ്ട് വന്നിട്ട് വേണം...🤭 ചേച്ചീടെ ദിവസം കൂടെ കളയാൻ...( പ്രിയ പറഞ്ഞിട്ടും കാര്യമില്ല , സാറിനെ ചാക്കിലാക്കണം ഇല്ലെങ്കിൽ എന്റെ പരിപ്പൂരിയെടുത്തെ വിടൂ...ആ നോക്കാം.. പ്രിയ ആലോചിച്ചു നിന്നു. ചന്ദ്രൻ സാർ പുറത്തേക്ക് ഇറങ്ങി വന്നു...

കൂടെയുള്ളവരോട് ഡ്യൂട്ടി പ്ലേസിലേക്ക് പോകാൻ പറഞ്ഞു നേരെ പ്രിയയുടെ അടുത്തേക്ക് ... പ്രിയ നീണ്ട ആലോചനയിൽ മുഴുകിയത് കൊണ്ട് അതൊന്നും ശ്രദ്ധിച്ചില്ല... പ്രിയ കം റ്റു മൈ റൂം ,, അതൊരൊന്നൊന്നൊര ഷൗട്ടിങ് ആയിരുന്നു... . കൊറിഡോറിൽ ഉള്ള എല്ലാവരും ഞെട്ടി പ്രിയ അടക്കം..... പ്രിയ പിന്നെ ഒന്നും ആലോചിക്കാതെ നിന്നില്ല... ഉടനെ ഓടിപ്പോയി... "സാർ .....മേ ഐ....കമിൻ " പ്രിയ " യെസ് , എന്തിനാ ഇന്നിങ്ങോട്ട് വന്നത് , അവിടെ ഇരുന്നാൽ പോരായിരുന്നോ...... പറഞ്ഞിട്ടെന്താ ആത്മാർത്ഥത വേണം എങ്കിലെ നന്നാവാൻ കഴിയു... ആരോട് ചോദിച്ചിട്ടാ നീയിന്നലെ ലീവെടുത്തത്.... ഈസ് ദേർ എനി റീസൺ...."" "അത് പിന്നെ കല്യാണം...." ""തന്റെ കല്യാണമായിരുന്നോ.. അല്ലല്ലോ... സ്റ്റുപിഡ്... ഇറെസ്പോൺസിബിൾ ഇഡിയറ്റ്..."" " ദൈവമേ 🙆 ഇന്നാരാണാവോ ഞാൻ കണി കണ്ടത് , തുടങ്ങി സ്പീച്ച് ഇനിയിത് നിർത്താൻ ഞാൻ കുറച്ചു കഷ്ടപ്പെടും...

" പ്രിയ ആത്മ "തനിക്ക് തോന്നുന്ന പോലെ ലീവെടുക്കാൻ ഇത് സ്കൂൾ അല്ല , പ്രഫഷണൽ ആണ് , അതിന്റേതായ അച്ചടക്കം ഇല്ലെങ്കിൽ തോന്നിയപോലെ ആകും " ""അതാണ് സ്കൂളിലൊക്കെ തോന്നുന്ന പോലെ ലീവെടുക്കാൻ വിട്ടിട്ട് വേണ്ടേ... ഇപ്പൊ ഇതൊക്കെ പറഞ്ഞിട്ടെന്താ കാര്യം ഇതൊക്കെ ഒരു പത്ത് പന്ത്രണ്ട് വർഷം മുന്നേ പറഞ്ഞിരുന്നെങ്കിൽ അന്ന് വീട്ടിലിരുന്ന് സുഖിക്കായിരുന്നു "" പ്രിയ ആത്മ "എന്താ തനിക്ക് പറയാനൊന്നും ഇല്ലെ , ഇനി വല്ല കള്ളവും ആലോച്ചിക്കാനാണ് പ്ലാനെങ്കിൽ ... അത് വേണ്ട... ഓക്കെ."" സാർ അതോം പറഞ്ഞ് ചെയറിലേക്ക് ഇരുന്നു.. പ്രിയ ഇപ്പഴും തല ഉയർത്തിയില്ല , ഉയർത്തിയാൽ ചിലപ്പോൾ നിർത്തിയത് വീണ്ടും തുടങ്ങിയാലോ.... അതുകൊണ്ട് സുരക്ഷ മാനദണ്ഡം പാലിച്ചു , 😊 തല താഴ്ത്തി ഒരു സോറി അങ്ങ് ട് പറഞ്ഞു... ഏയ് ഒരുമാറ്റവും ഇല്ല , സർ നല്ല ഹോട്ടായി തന്നെ ഇരിക്കുവാ.... ആവശ്യത്തിന് ഒരു ബൾബും🤔 കത്താത്തതിൽ പ്രിയ യ്ക്ക് തന്റെ തലച്ചോറിനോട് വരെ പുച്ഛം തോന്നി... സാർ ഐ അം റിയലി സോറി , തിരക്കൊക്കെ കഴിഞ്ഞ് നല്ല ക്ഷീണം ഉണ്ടായി ,

അപ്പൊ എന്റെ ഹസ്ബൻഡ് തന്നെയാ പറഞ്ഞത് ഇന്ന് ലീവെടുത്ത് വീട്ടിലിരുന്നോ എന്ന് , സത്യായിട്ടും ( പിയ തലയിൽ കൈവച്ച് തുടർന്നു ) ഇല്ലേങ്കിൽ ഞാൻ ഇന്നലെ വന്നേനെ.... "ആര് ഹരിയൊ , നിന്നോട് പോകണ്ടാ എന്ന് പറഞ്ഞൂന്ന് , അത് ഞാൻ വിശ്വസിക്കണം അല്ലെ , ഇവിടെ ഇരുന്നെ ചോദിക്കട്ടെ ,"( സർ ആ അതെ , പ്യാവം എകസ്പ്രഷൻ മുഖത്ത് ഫിറ്റ് ചെയ്തു അവിടെ ഇരുന്നു... ഇനിയെന്താണാവോ നടക്കുന്നെ.... ""നീയിന്നലെ അവിടെ വെറുതെ ഇരിക്കുകയാണ് എന്നാണ് എനീക്ക് ഇന്നലെ കിട്ടിയ റിപ്പോർട്ട്... ..എന്താ ശരിയല്ലേ..." "ങേ... ആര് പറഞ്ഞു...എനീക്ക് ക്ഷീണം,... ... ( പ്രിയ കാര്യം എന്താണെന്ന് ചിന്തിച്ചു ഓ ഇപ്പഴാ കാര്യം പിടികിട്ടിയത് , സാറിന്റെ ചാരൻ എല്ലാം എത്തിച്ചു കാണും...😏😏 ഞാൻ പോണു പുല്ല് എല്ലാരും കണക്കാ..( പ്രിയ ചന്ദ്രൻ സാറിന് പ്രിയേടെ കളി കണ്ടിട്ടാണെന്നു തോന്നുന്നു ചിരി മറച്ച് പിടിക്കാൻ സാധിച്ചില്ല.. "ഉം ശരി... മേലിൽ ഇതുപോലെ വല്ല അടവും ഇറക്കിയാൽ .... മര്യാദയ്ക്ക് ആണെങ്കിൽ ഞാനും അതുപൊലെ നിന്റെ കൂടെ നിൽക്കാം ,

ഇല്ലെങ്കിൽ നേരത്തെ കിട്ടിയതുപോലെ എല്ലാരുടെ മുന്നിലും കിട്ടും 😂 പൊയ്ക്കോ ...."" സാറിന് ഇപ്പൊ എന്നോടെ സ്നേഹം ഒന്നൂല മോളെ പ്പോലെ യാണെന്ന് ഒക്കെ ചുമ്മ പറയുന്നതാ , ( പ്രിയ നിഷ്കു ആയി 😬 പറഞ്ഞു ""ചിണുങ്ങാതെ പോയെ , ഇവിടെയുള്ള ബാക്കി പിള്ളേർക്ക് കിട്ടുന്ന പോലെ തന്നാലുണ്ടല്ലോ.... നിനക്ക് വേണ്ടി ഞാനെ വക്കാലത്ത് പിടിക്കാൻ വരു അതോർക്കണം"" "ഹ അതൊക്കെ ഓർമയുണ്ട് , ഞാനങ്ങനെ മറക്കുവൊ ന്റെ സാറേ.... എന്നാലും..." ( പ്രിയ "ഒരെന്നാലും ഇല്ല ഡ്യൂട്ടി വേ.... ബന്ധം വേറെ ,, ഓക്കെ 😊😊... ചന്ദ്രൻ സാർ പ്രിയയുടെ തലയിൽ കൊട്ടി പുറത്തേക്ക് പോയി... "ഇനി ഞാനെന്തിനാ ഇവിടെ , പോയേക്കാം... അങ്ങേരെ ഞാനൊന്ന് കാണെട്ടെ കെട്യോനാണ് പോലും കെട്യോൻ ...സ്വന്തം ഭാര്യയെ ഇങ്ങനെ എറിഞ്ഞ് കൊടുക്കാവോ... എന്നിട്ടാണ് ഉമ്മ വേണം പോലും ഞാൻ കാണിച്ച് തരാം 😏😏"പോകുന്ന വഴിയിലും പിറുപിറുത്തുകൊണ്ടാണ്.... " നീയെന്താടി ഇങ്ങനെ പദം പറഞ്ഞു നടക്കുന്നെ ആൾക്കാര് വിചാരിക്കും വട്ടാണെന്ന് " (ആദി ... "മിക്കവാറും എനിക്ക് വട്ടാകും ....'(പ്രിയ "അതെന്താ ഒന്ന് തെളിച്ച് പറയ്" (ആദി "എല്ലാം ന്റെ കെട്ടിയോനാ , പണിപറ്റിച്ചത്..." ( പ്രിയ "ദേ കയ്യിൽ സ്തെത്ത് ആണെന്നൊന്നും ഞാൻ നോക്കൂല തലയ്ക്കിട്ട് തരും.... അല്ല നീയെന്താ പറഞ്ഞെ പണിപറ്റിച്ചെന്നൊക്കെ......😳😳.

" ആദി പ്രിയയെ ഒന്ന് ചൂഴ്ന്നു നോക്കി ഒരു പ്രത്യേക സ്വരത്തിൽ ചോദിച്ചു ം ""അയ്യേ അതെല്ല.... നീ വെറുതെ എഴുതാപ്പുറം വായ്ക്കല്ലേ..... ഞാൻ ഇന്ന് സാർ ചീത്ത പറഞ്ഞതിനെ കുറിച്ചാ പറഞ്ഞേ...🤪🤪 അങ്ങേരാണ് സാറിനെ മൂപ്പിച്ചത്"" ( പ്രിയ "ഓ അത്രയേ ഉള്ളൂ .. ഞാൻ വിചാരിച്ചു വല്ല ഹാപ്പി ന്യൂസൂം ആയിരിക്കും 😁 എന്ന്, ശേ കൊതിപ്പിച്ചു "( ആദി നാണമൊക്കെ വരുത്തി പറഞ്ഞു... നിനക്കെ ഞാൻ പറഞ്ഞുതരാം ...ഇങ്ങ് അടുത്ത് വാ...( പ്രിയ കണ്ണുരുട്ടി കാണിച്ചു ആദിയെ അടുത്തേക്ക് വിളിച്ചു ... വോ ...വേണ്ട ഞാൻ അറിയാതെ പറഞ്ഞുപോയതല്ലെ മുത്തെ....( ആദി ഓടിക്കളഞ്ഞു .. ങും.... പ്രിയ പിന്നെ നിന്ന് തലപുകയ്ക്കാൻ നിന്നില്ല.. ***

ഉച്ചയ്ക്ക് കാന്റീനിൽ നിന്ന് ഫുഡ് കഴിച്ചു പതിവ് പരിപാടി യിൽ ഏർപ്പെട്ടു.... വേറെന്താ കറക്കം ... പേഷ്യന്റസ് കൂടുതലുള്ള ഏരിയയിലേക്ക് വച്ച് പിടിച്ചു..... 🤭ദർശനേ പുണ്യം എന്നാണല്ലോ...🙈 ആ പുണ്യം കിട്ടിയില്ലെങ്കിൽ പിന്നെയുള്ള ജോലികൾക്ക് ഒരു സുഖവും കിട്ടില്ലെന്നേ... ആ അങ്ങനെയൊക്കെ ആണെന്നേ.. "എടീ... നിയെനിക്ക് എപ്പഴാ ഒരു ചെലവ് തരുന്നേ...." ( പ്രിയ ""എന്റെ കുഞ്ഞേ നീയെല്ലെ ഇപ്പൊ കഴിച്ചിട്ടിറങ്ങിയത് ... അതും എന്റെ ചെലവായിരുന്നു... മറക്കല്ലേ മുത്തേ...." ( ആദി "എടീ പ്രാന്തീ... അതല്ല നിന്റെ കെട്ടിനെ കുറിച്ചാണ് ഞാൻ ചോദിച്ചത് , അല്ലാതെ ..." (പ്രിയ "അത് അങ്ങ് നേരെ ചോദിച്ചാൽ പോരെ " ഞാൻ കുറച്ചു ഡ്രമാറ്റിക്കായിട്ട് ചോദിച്ചു പോയതാ ..നീ കാര്യം പറയ്..."(പ്രിയ..... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story