ഹരിപ്രിയ : ഭാഗം 12

Haripriya

രചന: ജൂൺ

എടീ പ്രാന്തീ... അതല്ല നിന്റെ കെട്ടിനെ കുറിച്ചാണ് ഞാൻ ചോദിച്ചത് , അല്ലാതെ ..." (പ്രിയ "അത് അങ്ങ് നേരെ ചോദിച്ചാൽ പോരെ " ഞാൻ കുറച്ചു ഡ്രമാറ്റിക്കായിട്ട് ചോദിച്ചു പോയതാ ..നീ കാര്യം പറയ്..."(പ്രിയ "നിന്റെ ഡ്രാമ .....കുറച്ചായി കൂടുന്നുണ്ട് അവിടെ വല്യ പ്രശ്നവും ഉണ്ടാകില്ല ല്ലോ ലെ...... നിന്റെ അൺറൊമാന്റിക്ക് ഹസിന് വല്ല മാറ്റവും" "എടീ... ഞാനത് പറയാൻ മറന്നൂപോയി.... ഹരിയേട്ടനിപ്പൊ പഴയപോലെ അല്ല എന്തൊക്കെയോ മാറ്റങ്ങൾ ...."( പ്രിയ "മാറ്റങ്ങൾ എന്നു വെച്ചാൽ പോസിറ്റീവ് ആണൊ 😁 അതൊ നെഗറ്റീവ് ആണോ🤪 ... എന്താന്ന് വെച്ചാൽ മനുഷ്യന് മനസിലാകുന്ന രീതിയിൽ പറ കുട്ടീ..." "അത് പിന്നെ .... പോസിറ്റീവ് തന്നെയാണ്... ഇത്രകാലവും ഇല്ലാത്ത ഒരു ഇത് ഇപ്പൊ പെട്ടെന്ന് ആയതുകൊണ്ട് ...." "😂😂😂 ഹീ.... എന്റെ പള്ളീ... എന്തൊക്കെ ആയിരുന്നു , പുലിക്കുട്ടി ഇപ്പൊ പൂച്ചക്കുട്ടി ആയി 😬 , "

"ഏയ് അങ്ങനെ ഒന്നും നടക്കൂല , പക്ഷെ ഇപ്പൊ ഹരിയേട്ടനെ എനിക്ക് ഫേസ് ചെയ്യുമ്പഴെ ഒരുതരം വിറതുള്ളൽ..." "ആ സൂക്ഷിച്ചോ തുള്ളൽ പനി ആയിരിക്കും 😁 , " ആദിക്ക് ചിരി സഹിക്കാൻ കഴിയുന്നുണ്ടായില്ല, പ്രിയ ആണെങ്കിൽ എന്തിനാണ് ഇതിനോട് ഇതൊക്കെ പറഞ്ഞത് എന്ന് മട്ടിൽ.... "ദേ ഇനി ചിരിച്ചാൽ ഇത് ഏതാ ഫ്ലോർ എന്നൊന്നും ഞാൻ നോക്കൂല , നാന്നെ എടുത്തങ്ങ് കളയും... പിന്നെ നിന്റെ ചെക്കന് വന്നാൽ പതിനാറ് കഴിഞ്ഞേ മടങ്ങേണ്ടി വരുള്ളു..കേട്ടോ , ഈ...."( പ്രിയ അതും പറഞ്ഞു തിരിഞ്ഞു നടന്നു... "ഓ പിന്നെ തമാശ.... മുത്തേ പൊന്നെ പിണങ്ങല്ലേ , എന്തു കുറ്റം ചെയ്തു ഞാന്....." ആദി പിറകെ പാട്ടും പാടി നടന്നു.... ***† വൈകുന്നേരം സമയമായപ്പോൾ തന്നെ പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി ഹരിയെ വെയിറ്റ് ചെയ്യാന് നിന്നില്ല , ബസ് കയറാൻ പോകുന്ന വഴിയിൽ ബേക്കറിയിൽ കയറി വേണ്ടതൊക്കെ വാങ്ങിച്ചു... ആദി യുടെ ബസാണ് ആദ്യം വന്നത് അത് കഴിഞ്ഞു കുറേ നേരം കാത്തുനിന്നിട്ടാണ് പ്രിയ യ്ക്ക് കിട്ടിയത്... പിന്നെ അതികം വൈകിയില്ല വീട്ടിൽ എത്തി ,

ഉമ്മറത്ത് തന്നെ കൃഷ്ണൻ ഇരിക്കുന്നുണ്ടായിരുന്നു , "കൊച്ചു കുട്ടികൾ അച്ഛന്റെ വരവും കാത്തിരിക്കുന്ന എന്ത് മനോഹരമായ കാഴ്ച ആഹാ.... അതുപോലെയൊക്കെ തോന്നുവ , എന്റെ കൃഷ്ണാ.... .." പ്രിയ പടികയറി കൃഷ്ണന്റെ അടുത്തേക്ക് ചെന്നു. "ഡീ എന്റെ ഭാര്യ പോലും എന്നെ ബഹുമാനത്തോടെ അതിലുപരി സ്നേഹത്തോടെ കൃഷ്ണേട്ടാ എന്നാ വിളിക്കാറ്.... മറക്കല്ലേ ഞാനെ നിന്റെ അച്ഛൻ ആണ് " "ആണൊ എനിക്ക് തീരെ ബഹുമാനം ഇല്ലെന്നാണല്ലെ ആ പറഞ്ഞതിന്റെ പൊരുൾ " പ്രിയ ചിറി കോട്ടി "ആ അതെ .... വയസായവരെയൊക്കെ ബഹുമാനിക്കണം , അതാണ് നല്ലകുട്ടികൾ ചെയ്യുക " "അപ്പൊ ഞാൻ നല്ല കുട്ടിയും അല്ലെ.... ഉം ശരി എങ്കിലെ ഞാൻ പോണു... ഇതൊക്കെ എന്നെ ഇഷ്ടമുള്ളവർക്ക് ഞാൻ കൊടുത്തോളാം. എന്നാൽ പിന്നെ ബഹുമാനം കൂടുതൽ കിട്ടുന്ന ആളൊന്നു മാറിക്കേ..." പ്രിയ ബാഗിൽ നിന്നും ചോക്ലേറ്റ് എടുത്ത് കയ്യിൽ പൊക്കി പിടിച്ചു , എന്നിട്ട് അത് അച്ഛന്റെ മുന്നിലൂടെ അകത്തേക്ക് കയറി. "പണി പാളീ.... " കൃഷ്ണൻ താടിക്ക് കയ്യും കൊടുത്ത് ഇരുന്നു..

കൃഷ്ണച്ഛന് മധുരം പാടില്ലേ, പക്ഷെ ഇടയ്ക്ക് ഇതുപോലൊക്കെ ഒന്ന് സന്തോഷിപ്പിക്കും പ്രിയ , ആരെയും വേദനിപ്പിക്കാൻ ആഗ്രഹമില്ലാത്ത പ്യാവം തന്നെ ആണ് ഈ കുറുമ്പൊക്കെ ഒരു രസല്ലേ...... പണ്ട് നസ്രിയ പറഞ്ഞപോലെ ഇന്നത്തെ സന്തോഷം ഇന്നത്തേത് , നാളെ വേറെ.... പ്രിയ വേഗം പോയി കുളിച്ചു ഇറങ്ങി , ... ഈ പതിവൊക്കെ ഉണ്ടോ എന്ന് നിങ്ങൾക്ക് ശംശയം ഉണ്ടാകും... ആരോഗ്യം ഫസ്റ്റ് എന്നുള്ളത് ഒരു പോളിസിയാണ്.... മറ്റുള്ളവരുടെ ആരോഗ്യം ശ്രദ്ധിക്കുന്ന ഡോക്ടറിന് സ്വന്തം കാര്യം നോക്കാനും അറിയണം.......... പരിപാടി കഴിഞ്ഞ് വേഗം പോയി അടുക്കളയിലേക്ക് പോരാളി ചായയ്ക്ക് പരിപ്പുവട ഉണ്ടാക്കുന്ന തിരക്കിലാണ്... പ്രിയ പെട്ടെന്ന് പോയി ദേവകിയെ പിന്നിലൂടെ കെട്ടിപ്പിടിച്ചു , ദേവകി ഒന്ന് ഞെട്ടി. " ആരുടെയോ ഭാഗ്യം , നീയെന്താ പെണ്ണെ കാണിച്ചെത് , ഇതെങ്ങാനും ന്റെ കൈയിൽ തെറിച്ചായിരുന്നെങ്കിൽ കാണായിരുന്നു....

ഒരു വീക്കങ്ങ് വച്ച് തരും" ഹിഹി...സോറി , പ്രിയ സ്ലാപിൽ കയറി ഇരുന്നു പറഞ്ഞു... "ങും... ദാ ആ ചായ ഒന്ന് ഇറക്കി വെച്ചെ ...ഞാനിത് ഒന്ന് തീർക്കട്ടെ ( ദേവകി പ്രിയ അത് പറഞ്ഞപോലെ ചെയ്തു , ഉണ്ടാക്കി വച്ചതിൽ നിന്നും പരിപ്പുവട എടുത്ത് കഴിക്കാൻ തുടങ്ങി... ദേവകി അവളുടെ കൈയ്ക്ക് ഒരടി വച്ച് കൊടുത്തു... " എല്ലാവർക്കും ഉള്ളതാ , ഒറ്റയ്ക്ക് തീർക്കല്ലെ , ഹരിക്ക് ഒരുപാട് ഇഷ്ടമുള്ള പലഹാരമാ ഇത് , ചെറുപ്പത്തിൽ എന്റെ തോളിൽ കയ്യിട്ട് ....( ദേവകി പറയുന്നത് തടഞ്ഞ് ബാക്കി പ്രിയ തുടർന്നു തോളിൽ കയ്യിട്ട് അമ്മേ ദേ ഇങ്ങോട്ട് നോക്കിയേ എനിക്കെ ഒരു സാധനം കഴിക്കണം , എന്താന്നു ചോദിച്ചപ്പോൾ പരിപ്പുവട , അങ്ങനെ ആണ് ഈ അമ്മ പരിപ്പുവട സ്ഥിരം ആക്കിയത്. " എന്റെ അമ്മകുട്ടിയെ ഇതെത്രാമത്തെ തവണയാ... ഈ കഥയൊക്കെ ഔട്ട് ഓഫ് ഫാഷൻ ആയതാ...പുതിയത് വല്ലതും ഉണ്ടെങ്കിൽ പറയ് ഞാൻ കാതു കൂർപ്പിക്കാം ,

ഹെ.... ഓ വലിയ ആൾക്കാർ എനിക്കെ എന്റെ മക്കള് ഇന്നും ചെറിയ കോട്ടികൾ തന്നെയാ.... അത് എല്ലാ അമ്മമാർക്കും ഒരുപോലെ തന്നെ , അതൊക്കെ നിനക്കെ ഒരമ്മയാകുമ്പോൾ മനസിലാകും കേട്ടോ.... ദേവകി പ്രിയയെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു... ഇനി ഇവിടെ നിന്നാൽ അതിന്റെ ക്ലാസ് ആയിരിക്കും , ചുമ്മാതെ എന്തിനാ പോയി ഇടങ്ങേറാക്കുന്നെ....( പ്രിയ അതും മനസിൽ പറഞ്ഞു ഉമ്മറത്തേക്ക് ചെന്നു... "അച്ഛൻ എന്താ വല്ല കഥയും എഴുതാന് പ്ലാൻ ഉണ്ടോ , ചിന്താകുലനായി കുത്തിയിരിക്കുന്നു....ഓയ് .... " പ്രിയ ചെന്നു വിളിച്ചിട്ടും അനക്കൊമൊന്നും കണ്ടില്ല , "മോളെ ഞാൻ അറിയാതെ പറഞ്ഞുപോയതാ അതിങ്ങു താടി ,, അച്ഛനെ കൊതിപ്പിച്ചാൽ പാപം കിട്ടും."( കൃഷ്ണൻ " ആഹാ...ഓഹോ ..നേരത്തെ പറഞ്ഞതെല്ലാം തെറ്റായി എന്ന് തോന്നിത്തുടങ്ങി യോ വത്സാ .... ..

കൊതിയൊക്കെ കുട്ടികളിൽ നിന്നെ കിട്ടൂ അല്ലാതെ കിളവന്മാരിൽ നിന്നും അല്ല , , ( പ്രിയ അകത്തേക്ക് കയറി... കൃഷ്ണനും ദേവകിയും പ്രിയയും ചായ കുടിച്ചു ഒരുമിച്ച് ഇരിക്കുക ആയിരുന്നു.. "അല്ല മോളെ നീയെന്താ കോളേജിലെ കാര്യങ്ങളൊന്നും പറയാതെ... എന്തൊക്കെ ആയിരുന്നു അവിടെത്തെ വിശേഷങ്ങൾ , ആദി മോളെന്തു പറയുന്നു ,. അവള് കല്യാണത്തിന് വരാത്തതിൽ എനിക്ക് പെണക്കാണെന്ന് നീ പറഞ്ഞോ.."( ദേവകി എല്ലാം ഒരുമിച്ച് ചോദിച്ചു എന്റെ അമ്മെ ഒന്നു പതുക്കെ ചോദിക്ക് ഞാൻ എവിടെയും പോന്നില്ല ഇങ്ങനെ തിരക്ക് കൂട്ടാൻ , പിന്നെ കോളേജിൽ ...( പ്രിയ നടന്ന കാര്യങ്ങളൊക്കെ ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു.... എന്താ പറയാനൊരു വൈക്ലബ്യം , ങേ.... ( കൃഷ്ണൻ എന്ത് .... എനിക്കൊരു മടിയുമില്ല പറയാൻ ( പ്രിയ ആ എന്നാൽ എന്തൊ കാര്യായിട്ട് നടന്നിട്ടുണ്ട്...( ദേവകി പ്രിയ പറഞ്ഞു കൂടെ കുറച്ച് എരിവും പുളിയും ഒക്കെ ചേർത്തു... മോള് പാവമാണെന്ന് അവരെ ചിന്തിക്കട്ടെ 😊 ഹരിയെ കുറിച്ചും പറഞ്ഞുകൊടുത്തു...... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story