ഹരിപ്രിയ : ഭാഗം 13

Haripriya

രചന: ജൂൺ

 പ്രിയ പറഞ്ഞു കൂടെ കുറച്ച് എരിവും പുളിയും ഒക്കെ ചേർത്തു... മോള് പാവമാണെന്ന് അവരെ ചിന്തിക്കട്ടെ 😊 ഹരിയെ കുറിച്ചും പറഞ്ഞുകൊടുത്തു.... എന്നാലും ഇത് വല്ലാത്തൊരു പണിയായി പോയി , ഇവൾക്ക് വയ്യാഞ്ഞിട്ടല്ലെ , ലീവെടുത്തത് ( കൃഷ്ണൻ സോപ്പ് പതപ്പിച്ച് അങ്ങ് നിറയ്ക്കുവാ .... കാര്യം പലതും പല വഴിക്കും നടത്തേണ്ടത്😁😁 അത്യാവശ്യമാണല്ലോ. "ഓ അതിൽ വല്യ കാര്യമൊന്നുമില്ല , വേറെ ആരും അല്ലല്ലോ ഒറ്റിയത് ഇവൾടെ കെട്ട്യോനല്ലെ , കണക്കായിപ്പോയി "( ദേവകി ഈ അമ്മ എപ്പഴും ഇങ്ങനാ , സപ്പോർട്ട് ചെയ്തില്ലെങ്കിലും ഫ്യൂസ് ഊരുന്ന വർത്തമാനം മാത്രം പറയരുത് ( പ്രിയ ഒരു കൈകൊണ്ട് കണ്ണ് തുടയ്ക്കുന്ന ആക്ഷൻ ഇട്ട് ദേവകിയെ നോക്കി... "ഞാനൊന്നും പറയുന്നില്ലെ , എനിക്ക് വേറെ പണിയുണ്ട്, നിനക്ക് പറ്റിയത് ഇങ്ങേരാ നീ പറയുന്നതിനൊക്കെ വന്ന് ചാടിത്തരും , എന്നാൽ ഞാൻ അങ്ങോട്ട് ....." ദേവകി അതും പറഞ്ഞ് അടുക്കളപ്പുറത്തേക്ക് പോയി . പ്രിയ കൃഷ്ണനെ നോക്കുമ്പോളുണ്ട് ഫുൾ വോൾട്ടേജിൽ ഇരുന്നു ചിരിച്ച് കാണിക്കുന്നു..... അച്ഛന് പോന്നില്ലെ

( പ്രിയ "ഇ ഇല്ല ഞാൻ നിന്റെ ഭാഗത്താ , " "ഏയ് അതിന്റെ ആവശ്യം ഒന്നൂല്ല, ഞാൻ ഒറ്റയ്ക്ക് നിന്നോളാം , " കൃഷ്ണൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല, പ്രിയ തന്നെ ചോക്ലേറ്റ് കൊടുത്തു... ആരും കാണാതെ കഴിക്കണമല്ലൊ , ഷുഗറുണ്ടെന്ന് വച്ച് ഇച്ചിരി പഞ്ചാര കഴിക്കുന്നതീൽ തെറ്റില്ലല്ലോ ലെ , ** കറക്ട്റ്റ് ടൈമിങ്ങാണ് ഹരി അവിടെ എത്തിയത് , കൃഷ്ണന് ചോക്ലേറ്റ് കൊടുക്കരുത് എന്ന് പ്രഖ്യാപിച്ച ആളാണ് അവിടെ കടന്നു വന്നത് സുഹൃത്തുക്കളെ... "അച്ഛാ ഒരു പീസിങ്ങ് തന് ഞാനും കഴിക്കട്ടെ " ഹരി വന്ന് കൃഷ്ണന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് ചോദീച്ചു .. കൃഷ്ണനാണെങ്കിൽ ആ ഫ്ലോയിൽ അതങ്ങ് കൊടുത്തു....കൊടുത്തു കഴീഞ്ഞിട്ടാണ് ബോധം വീണത് ... മുന്നിലേക്ക് നീണ്ട കൈയിലേക്കും അതിന്റെ ഉടമസ്ഥനിലേക്കും കൃഷ്ണൻ മാറി മാറി നോക്കി, ഇളിമ്പ്യസ്യ നിൽക്കുന്ന അച്ഛനെ കണ്ടിട്ടാണെങ്കിൽ ഹരിക്ക് ചിരി വരുന്നുണ്ട് , പക്ഷെ അത് കടിച്ച് പിടിച്ച് മുഖത്ത് ഗൗരവം വരുത്തി , നോക്കി... കൃഷ്ണൻ ഞാനൊന്നും അറീലെ രാമനാരായണ എന്നായി .. "

എന്താടാ നീ നോക്കിപേടിപ്പിക്കുന്നെ , കണ്ണ് ഇപ്പം പുറത്ത് ചാടും...." "എന്താണെന്ന് എന്റെ അച്ഛന് മനസിലായില്ലാന്ന് തോന്നുന്നു... ആരാ ഇത് കഴിക്കാന് തന്നത് , എത്ര പറഞ്ഞാലും കേൾക്കില്ല എന്ന് വെച്ചാൽ എന്താ ചെയ്യാ , അമ്മേ ഇങ്ങ് വന്നെ , " ഹരി അത് പറഞ്ഞുകൊണ്ട് അച്ഛന്റെ കയ്യിലുള്ളത് തന്റെ കയ്യിലാക്കി... പിടിപ്പത് പണിയാണ് , ഈ ചെക്കനെന്തിന്റെ കേടാ.. ദേവകി മുറുമുറുത്തുകൊണ്ട് സാരിത്തുമ്പിൽ കൈയും തോർത്തി അങ്ങോട്ടേക്ക് എത്തി. "നിനക്ക് ഇങ്ങനെ ആവശ്യങ്ങൾക്ക് വിളിക്കാനൊക്കെ കൂടിയാണ് കെട്ടിച്ചു തന്നത് , എന്നാലും നമ്മളെ ഒഴിവാക്കരുത് കേട്ടോ " "ആ അതിനെയും കൂടെ ഇങ്ങ് വിളിച്ചേക്ക് , ഇതെ എന്റെ ആവശ്യത്തിന് അല്ല , " ഹരി പറഞ്ഞു നിർത്തുന്നതിന് മുന്നെ പ്രിയ ഹാജർ വച്ചു. പ്രിയ ആണെങ്കിൽ കൃഷ്ണനെ നോക്കി കോക്രി കാണിക്കുവാ , "എന്തായാലും ഇന്നത്തെ ദിവസം മൊത്തത്തിൽ പോക്കാ... ഇനിയിപ്പോ എന്തൊക്കെ കേൾക്കേണ്ടി വരും..... പ്രിയ ബി കൂൾ , നിന്നെ അടിച്ചമർത്താൻ നീ നിന്നുകൊണ്ടുകൊടുക്കരുത് , "

പ്രിയ കൈകൂട്ടി പിടിച്ചു സ്വയം പറഞ്ഞ് സമാധാനിക്കാൻ ശ്രമിച്ചു.. എവിടെ ഉണ്ടാക്കി എടുക്കുന്ന ധൈര്യമൊക്കെ ഏതുവഴിയാ ചോർന്നു പോകുന്നെ എന്ന് അറിയാൻ പോലും കഴിയുന്നില്ല ല്ലോ.... ഹരി വിചാരണ ആരംഭിച്ചു 😊 അമ്മയോട് ചോദിച്ചപ്പോൾ ഇതൊക്കെ എപ്പോൾ എന്ന അവസ്ഥയിൽ നിന്നു പിന്നെ നേരെ പ്രിയയുടെ നേരെ തിരിഞ്ഞു... അമ്മയ്ക്ക് അറിയില്ല ,,അതുകൊണ്ട് തന്നെ നി യല്ലെ ഈ ശീലം പഠിപ്പിച്ചത് , എന്നിട്ട് ഒന്നും അറിയാത്തത് പോലെ നിൽക്കുവ "(ഹരി "അതിന് ഞാൻ എന്തിനാ അച്ഛനൊറ്റയ്ക്ക് പോയി വാങ്ങാന് അറിയാത്തത് പോലെ പറയുന്നു , കൊച്ച് കുട്ടി അല്ലല്ലോ" പ്രിയ കള്ളം പറഞ്ഞു പിടിച്ചുനിൽക്കാൻ ശ്രമിച്ചു, പക്ഷെ ഏറ്റില്ല , ഹരി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു , അത് കണ്ടപ്പോൾ തന്നെ പെണ്ണിന് പേടിയായി , പ്രിയയുടെ അടുത്തേക്ക് നടന്നു നിന്നു പ്രിയ യ്ക്കാണെങ്കിൽ പേടിച്ചിട്ടും വയ്യ 😌

അത് പുറത്ത് കാണിക്കാനും പറ്റില്ല , "ഇതെന്താ എല്ലാരും എന്നെ തന്നെ നോക്കുന്നെ , ഞാ ഞാൻ എന്ത് ചെയ്തിട്ടാ🙂 " ( പ്രിയ അൽ നിഷ്കു ഭാവത്തിൽ "അയ്യോ പ്രത്യേകിച്ച് ഒന്നുല്ല, ഡോക്ടർ ക്ക് ബോധം തീരെയില്ല എന്നുള്ളതിന് തെളിവാണെല്ലൊ ഇതൊക്കെ "(ഹരി "ദേ ഹരിയേട്ടാ ചുമ്മ ഓരോന്ന് ഇറക്കല്ലെ , ഡോക്ടർ മാർക്ക് ഉള്ളിൽ കരിങ്കല്ലല്ല , മനസ്സുണ്ട് , അതെങ്ങനെയാ മറ്റുള്ളവരുടെ മനസ് മനസിലാക്കാൻ കഴിയണം , എങ്കിലെ അതൊക്കെ കഴിയൂ... ഞങ്ങള് ആരെയും ഒന്നും മനപ്പൂർവ്വം ചെയ്യാൻ നോക്കൂല കേട്ടോ , പിന്നെ ഇത് അച്ഛന് മരുന്നെടുത്ത് കൊടുക്കുന്നത് ഞാനാണ് അതിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നുതും ഞാനാണ് , എന്നോട് എച്ഛൻ ഒരാഗ്രഹം പറഞ്ഞു , കൊറച്ച് മധുരം കഴിക്കണം കൊതിയവുന്നു എന്ന് , അമ്മയോട് പറഞ്ഞാൽ എന്തായാലും നടക്കൂല എന്നറിയാവുന്നത് കൊണ്ടാണ് അച്ഛന് എന്നോട് പറഞ്ഞത് ,

ആഗ്രഹങ്ങൾ അങ്ങനെ മൂടിവെച്ച് ജീവിച്ചിട്ടെന്താ കാര്യം , ഈ കഴിച്ചത് അത്ര പോയിസണായിട്ട് ഒന്നും വരില്ല 😔 അതിന് ഞാൻ ഉറപ്പ് പറയാം , എനീക്കങ്ങനെ പേഷ്യന്റസിനെ കഷ്ടപ്പെടോത്താനൊന്നും ഇഷ്ടല്ല , അവര് നമ്മള് പറയുന്നത് കേൾക്കുന്നുണ്ട് , എന്നൊടുള്ള വിശ്വാസം കൊണ്ടാണ് ഞാന് അച്ഛൻ പറഞ്ഞതുപോലൊക്കെ...." പ്രിയ അതും പറഞ്ഞു ഒന്ന് കൃഷ്ണനെ നോക്കി കണ്ണടച്ച് കാണിച്ചു... എന്നിട്ട് നേരെ റൂമിലേക്ക് വച്ച് പിടിച്ചു... ഇനിയും അവിടെ നിന്നാൽ എനിക്കും ദേഷ്യം വരും പിന്നെ ചെലപ്പോൾ പിടിച്ചാൽ കിട്ടാത്ത രീതിയിലെ അത് ചെന്നവസാനിക്കൂ..... അതുകൊണ്ട് പ്രിയ ഒന്നൊതുങ്ങികൊടുത്തു. പ്രിയയുടെ സ്പീച്ച് നന്നായി ഏറ്റു 😜 ഹല്ല പിന്നെ ആരായാലും കുറച്ചൊക്കെ പറഞ്ഞു പോകും. , ഹരി പ്രിയ പോയ വഴിയിൽ തന്നെ കണ്ണും നട്ട് നിന്നു... പെട്ടെന്ന് ബോധം വന്നത് പോലെ തലയൊന്ന് കുടഞ്ഞു..

എന്നിട്ട് നേരെ അച്ഛന്റെ നേരെ നോക്കി നിന്നു , ദേവകി : നീയാ പെണ്ണിനെ എന്തിനാ ചൂടാക്കി വിട്ടത് , അതിന് വിഷമായീന്ന് തോന്നുന്നു , നിന്റെ അച്ഛൻ പറഞ്ഞിട്ട് തന്നെയല്ലെ , ഇതിനായിരുന്നല്ലെ മനുഷ്യാ ഇന്ന് അവള് വന്നപ്പോൾ തൊട്ട് അതിന്റെ പിറകെ നിന്നത് , ഇനി ഇങ്ങനെ വല്ലതും ഇറക്കിയാൽ... ഞാൻ നോക്കി നിക്കൂല കെട്ടോ....!!!! കൃഷ്ണൻ :: മതി ...നിർത്തിയെ അതിനെ എന്റെ വിഷമം പറഞ്ഞാൻ മനസിലാകൂ , എന്നോട് പറഞ്ഞതാ ആരും കാണാതെ കഴിക്കണം എന്നൊക്കെ 😬പറ്റിപ്പോയി , ഇനി ഇതും പറഞ്ഞ് നീയെങ്ങാനും അവളെ വേദനിപ്പിക്കാൻ. നോക്കിയാൽ എന്റെ സ്വഭാവം മാറും. ഹരി : ഓ ഇനിയിപ്പോ ന്റെ മെക്കിട്ട് കേറാൻ വായോ , ഞാൻ ഇനി ഒന്നും ചോദിക്കാനും പറയാനും വരുന്നില്ല മതിയൊ എന്താന്ന് വെച്ചാൽ നിങ്ങള് മൂന്ന് പേരും നടത്തിക്കോ.....വയ്യ കയ്യ എന്നൊക്കെ പറഞ്ഞ് ഇനി വന്നാലുണ്ടല്ലൊ ഹരിക്ക് കലീതുള്ളി കയറിപ്പോയി , ഇതെന്ത് കൂത്ത് എന്ന രീതിയിൽ അവര് അവിടെ ഇരുന്നു.... ** ഹരി റൂമിനു അകത്തേക്ക് കയറുമ്പോൾ കാണുന്നത് ബെഡിൽ ഇരുന്നു പിറുപിറുക്കുന്ന പ്രിയ യെ ആണ് ,

ഹരിക്ക് ചിരിയാണ് വന്നത് , അനങ്ങാതെ അവൾക്ക് പുറകിൽ പോയി നിന്നു , പറയുന്നത് കേൾക്കാല്ലോ.... "പഴയ ആ മൂശാട്ട സ്വഭാവം തന്നെ , ഇങ്ങേര് മാറും എന്ന് പ്രതീക്ഷിച്ച എന്നെ വേണം പറയാൻ , ഒരാളെ മനസിലാക്കികൂടെ , അതെങ്ങനെയാ എന്തെങ്കിലും ആരോടെങ്കിലും സംസാരിച്ച് ശീലം വേണ്ടേ , എപ്പഴും ശ്വാസവും അടക്കിപ്പിടിച്ചല്ലെ നടപ്പ് ,, കണ്ടാൽ തന്നെ ആരെ വന്ന് സംസിരിക്കാനാ , ങും.." പ്രിയ ഓരോന്നും പറഞ്ഞ് തിരിയുമ്പോൾ കാണുന്നത് കണിയാ , അസ്സല് കണി , ഹരി അവളെത്തന്നെ നോക്കി കൈകെട്ടി നിൽക്കുന്നു.... "ന്റെ ദൈവമെ പണി വീണ്ടും പാളി.... ഒക്കെ കേട്ടിട്ടുണ്ടാകുവൊ ......ഏയ് , ഇപ്പൊ വന്ന് കയറിയതായിരിക്കും ( പ്രിയ മനസിൽ പറഞ്ഞു ... "എല്ലാം കേട്ടു ബോധിച്ചു , എന്തേ നിർത്തിയത് ഇനിയൊന്നും പറയാനില്ലെ , "( ഹരി "ഇല്ല , നമ്മള് പറയുന്നതൊക്കെ കേൾക്കാൻ താൽപര്യം ഇല്ലാത്തവരോട് ഒന്നും എനിക്ക് സംസാരിക്കേണ്ട ,, " പ്രിയ അതും പറഞ്ഞു പുറത്തേക്ക് നടക്കാന് ആഞ്ഞു... പക്ഷേ വിട്ടില്ല😉 , ഹരി പ്രിയയുടെ കൈപിടിച്ച് വലിച്ചു , ദേ പോണു ..

.അങ്ങേരുടെ നെഞ്ചത്ത് ചെന്നിടിച്ചു നിന്നു , ഹരി പ്രിയയെ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് പ്രിയയ്ക്ക് ആണെങ്കിൽ ആകെ ദേഷിച്ച് നിക്കുവാ , "ഹരിയേട്ടാ എന്നെ വിട്ടെ , എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് , " "ആണോ അതിനിപ്പൊ ഞാനെന്ത് ചെയ്യാനാ , " ഹരി പ്രിയയുടെ കൈ കൂടൂതൽ മുറുക്കെ പിടിച്ചതും , പ്രിയ യ്ക്ക് ആകെ കൂടെ കേറി വന്നു , ഹരിയുടെ കൈപിടിച്ച് കടിച്ചു..... (ഒരു നിലവിളി കേട്ടില്ലെ....😜) "ആ...എടി കടിപ്പട്ടി നീയെന്റെ കൈയ് കടിച്ച് മുറിച്ചല്ലൊ....നീയീങ്ങ് വാ നിന്നെ ന്റെ കയ്യിൽ കിട്ടും " (ഹരി കയ്യ് കുടഞ്ഞ് കൊണ്ട് പറഞ്ഞു " ഞാൻ മര്യാദയ്ക്ക് പറഞ്ഞതല്ലേ എന്നെ വിടാൻ , ഈ പേടി ഇരിക്കട്ടെ , ചോദിച്ചു വാങ്ങിയതല്ലേ സഹിച്ചോ....." പിന്നെ അവിടെ നിന്നാൽ പ്രിയ പെട്ടുപോകും എന്നറിയാവുന്നത് കൊണ്ട് ഇറങ്ങി ഓടി...... ** എന്ത് കടിയാ കടിച്ചേ , ഇതിനോട് നല്ല രീതിയിൽ നീൽക്കാൻ തുടങ്ങിയപ്പോൾ തലേൽ കയറുവാ , ഇങ്ങ് വരട്ടെ , എന്തായാലും ഞാൻ തിരിച്ചു തരും 😬 ഹരി മുറുമുറുത്തു. ** "ഇഷ്ടമല്ലട ...എനിക്കിഷ്ടമെല്ലടാ...."

കേൾക്കാൻ കൊള്ളില്ല എങ്കിലും പ്രിയ അത്യാവശ്യം ഒപ്പിച്ച് പാടിക്കൊണ്ട് സ്റ്റെയർ ഇറങ്ങി .... ഇത് കണ്ട് അവിടെയിരുന്ന കൃഷ്ണനും ദേവകിയും പരസ്പരം മോഖം നോക്കി .. "അല്ലെടോ ഇതെല്ലെ നേരത്തെ പിണങ്ങി പോയത് ഇപ്പൊ ഒടുക്കത്തെ സന്തോഷാണല്ലൊ, ഇതെന്താ മറിമായം, " കൃഷ്ണൻ ദേവകിയോടായി പറഞ്ഞു "അവളോട് തന്നെ ചോദിച്ചു നോക്കാല്ലോ ...... മോളെ നിന്റെ പിണക്കം ഇത്ര പെട്ടെന്ന് മാറ്റിയോ🙄 " " ഓ അതൊക്കെ മാറാൻ വല്ല്യ സമയത്തിന്റെ ആവശ്യം ഉണ്ടോ ,....."(പ്രിയ "അപ്പൊ ഹരിയോ , ഇവിടുന്ന് ഞങ്ങളെ വീണ്ടും വഴക്ക് പറഞ്ഞിട്ടാ അങ്ങോട്ട് വന്നത് "കൃഷ്ണൻ കൂട്ടി ചേർത്തു.. "ഏയ് നിങ്ങടെ പുത്രനെ ഞാൻ ചെറിയ ഒരു ഡോസ് കൊടുത്തു 😊 അത്രയെ ഉള്ളൂ..... എന്നാലെ ഞാൻ പോയി വല്ലതും കഴിക്കട്ടെ , വഴക്കിട്ട് കഴിഞ്ഞപ്പോൾ കഴിച്ചതൊക്കെ ദഹിച്ചെന്നു തോന്നുന്നു , വല്ലാത്ത വിശപ്പ് " പ്രിയ വയറും തടവി കാണിച്ച് കിച്ചണിലേക്ക് നടന്നു.... ദേവകിയും എഴുന്നേറ്റ് പോയി , "അല്ല നിങ്ങളിനി എന്ത് കാണാനിരിക്കുവാ എണീച്ച് പോയെ , " ദേവകി പോകുന്നേരം കൃഷ്ണനെ ഉന്തിത്തള്ളി പുറത്തേക്ക് ഇറക്കി.... കൃഷ്ണൻ ഒരു കുഴി മടിയനാണെ ... *.... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story