ഹരിപ്രിയ : ഭാഗം 14

Haripriya

രചന: ജൂൺ

എന്നാലെ ഞാൻ പോയി വല്ലതും കഴിക്കട്ടെ , വഴക്കിട്ട് കഴിഞ്ഞപ്പോൾ കഴിച്ചതൊക്കെ ദഹിച്ചെന്നു തോന്നുന്നു , വല്ലാത്ത വിശപ്പ് " പ്രിയ വയറും തടവി കാണിച്ച് കിച്ചണിലേക്ക് നടന്നു.... ദേവകിയും എഴുന്നേറ്റ് പോയി , "അല്ല നിങ്ങളിനി എന്ത് കാണാനിരിക്കുവാ എണീച്ച് പോയെ , ആരെങ്കിലും എന്തെങ്കിലും പറയുന്നതും നോക്കി വായും പൊളിച്ച് നിന്നോളും... .. നിങ്ങളാണ് ഈ പിള്ളേരെ വരെ ഇങ്ങനെ വഷളാക്കി വിടുന്നത്.." ദേവകി പോകുന്നേരം കൃഷ്ണനെ ഉന്തിത്തള്ളി പുറത്തേക്ക് ഇറക്കി...... കല്ല്യാണം എന്ന ഒഴിവുകൾ പറഞ്ഞ് കൃഷ്ണൻ കുറച്ചതികം കാലങ്ങളായി ഓഫീസിന്റെ പടി കണ്ടിട്ട് ഹരിയെ എല്ലിത്തിന്റെയും മേൽനോട്ടം ഏൽപ്പിച്ചു എന്നും പറഞ്ഞു വീട്ടിൽ കുത്തിരിക്കുവാ .... ഈ കളിതമാശയൊക്കെ ഉണ്ടെങ്കിലും ഇടഞ്ഞാൽ പിടിക്കാൻ ഇത്തിരി പ്രയാസമാണ്...

അത് പിന്നെ അങ്ങനെയല്ലേ വരു ഹരിയുടെ പിതാശ്രീ അല്ലയോ.. ബിസിനസിൽ ആള് പുലിയാണ് , അതുകൊണ്ട് മാത്രം ആണ് ഇവരിന്ന് ഈ നിലയിൽ ജീവിക്കുന്നതും.... എല്ലാം കൃഷ്ണന്റെ വിയർപ്പിന്റെ ഫലം , ഹരിയെ ഡിഗ്രി പഠനത്തിന് ശേഷം എം ബി എ യ്ക്ക് ചേർത്തതും ബിസിനസ്സിലേക്ക് കൊണ്ട് വരാനാ , അത് അതോപോലെ തന്നെ നടന്നു..... അച്ഛനേക്കാൾ മികച്ചതായി ആണ് മുന്നേറുന്നതും.. (കുറച്ച് ഹിസ്റ്ററി പറഞ്ഞതാണ് , ബോറടീച്ചോ!!!!! സാരില്ലന്നേ🙈) @@@@@ അടുക്കളയിൽ തിരക്കായിരുന്നു , വിരുന്ന് കിരെ സ്വീകരിക്കാൻ ... "ഗായു വും വിഷ്ണു വും കൂടി വൈകിട്ട് ഇങ്ങെത്താം എന്ന് പറഞ്ഞതല്ലേ ഇതിപ്പൊ സമയം ഏഴായി , കാണുന്നില്ലല്ലൊ , പ്രിയേ നീയൊന്ന് വിളിച്ചു നോക്കിയെ " ദേവകി മകളെ കാണാനുള്ള ആകാംക്ഷ നിറഞ്ഞ് ചോദിച്ചു..

"എന്റമ്മെ അവര് ഡ്രൈവിങിൽ ആയിരിക്കും ... ഗായു ഇറങ്ങിയപ്പോൾ എന്നെ വിളിച്ചതാ , " "എന്നാലും നീയൊന്ന് നോക്ക്, " "ഈ അമ്മയ്ക്ക് ഇതെന്താ ..." പ്രിയ അത് പറഞ്ഞ് ഫോണെടുക്കാനായി പോയി... ഫോണെടുത്തു ഡയൽ ചെയ്തു പുറത്തേക്ക് വരുമ്പോളുണ്ട് മുറ്റത്തേക്ക് കാർ വന്നു നിർത്തിയത്... ആരാ എന്ന് നോക്കേണ്ടി വന്നില്ല , ഗായു വിഷ്ണു വും പെട്ടെന്ന് തന്നെ ഇറങ്ങി , കയ്യിൽ ഒരുപാട് കവറുകളും കൂട്ടി പിടിച്ചിട്ടുണ്ട്.... ഗായു വിഷ്ണുനെ നോക്കാതെ അകത്തേക്ക് കയറി... വിച്ചുവിനെ ദേവകിയും കൃഷ്ണനും കൂടി അകത്തേക്ക് ക്ഷണിച്ചു... വിച്ചു എല്ലാവരോടും പെട്ടന്ന് കൂട്ടാകുന്ന ടൈപ്പായത് കൊണ്ട് വല്യ പ്രശ്നമായി തോന്നിയില്ല.... ഹരി അപ്പോഴേക്കും ഇറങ്ങി വന്നു 😌 നേരത്തെ കടികിട്ടയതിന് ശേഷം താഴോട്ടേക്ക് വന്നില്ലായിരുന്നു.... ഹരി വരാത്തതിനും കാരണമുണ്ട് , പ്രിയ അച്ഛനോടും അമ്മയോടും എന്തോക്കെ ആണ് പറഞ്ഞപ്പൊച്ചിട്ടിട്ടുണ്ടാകുക എന്നുള്ള ഒരു പേടി.. ... ഊഹിച്ചതൊക്കെ ശരിയാണെന്ന് നമ്മൾക്കല്ലേ അറിയൂ...

" ഹ വിഷ്ണു വാ എന്തൊക്കെ സുഖല്ലെ..." ഹരി വിഷ്ണുവിന്റെ തോളിൽ കയ്യിട്ട് അന്വേഷിച്ചു.. "ഹലോ മോനെ ഏട്ടാ..... വിഷ്ണുമാത്രം അല്ല കേട്ടോ ഞാനൊരുത്തി കൂടി ഉണ്ട്..😏" ഗായു ചുണ്ട് കോട്ടി കാണിച്ചു.. "അതിന് ഞാനെന്തു വേണം , നീയല്ലല്ലൊ ഇപ്പൊ ഇവനല്ലെ സ്പെഷൽ ഗസ്റ്റ് , 😁 " "ഏട്ടത്തി വന്നേ ഇനി ഞാൻ ഇവിടെ നിന്നാൽ ശെരിയാകൂല , "(ഗായു പ്രിയയുടെ കൈപിടിച്ച് നടക്കാന് തുടങ്ങിയപ്പോഴാണ്. ഹരി വീണ്ടും തുടങ്ങിയത്.. "ഇവളിങ്ങനെ തന്നെ ആണോ വിഷ്ണു അവിടെയും ആൾക്കാരെ വെറുതെ ഇരിക്കുന്നത് സഹിക്കാൻ പറ്റാത്ത ടീമാണ് , ദേ രണ്ടും കണക്കാണ്.." ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയും പോലെ രണ്ടെണ്ണത്തിനും കൊണ്ടു... പ്രിയ ഹരിയെ നോക്കി കണ്ണുരുട്ടി കാണിച്ചു. ഏയ് അങ്ങനെ ഒന്നും ഇല്ല ഹരിയേട്ടാ , അവള് പാവം അല്ലേ..(വിച്ചു ഗായുനെ കണ്ണിറുക്കി കാണിച്ചു 😜 "ഇത്ര പെട്ടെന്ന് അവള് നിന്നെയും....." ഹരി ഒരു തരം കൈയീന്ന് പോയ അവസ്ഥയിൽ ആയി... മറുപടി പറയാൻ ഒന്നും പെട്ടെന്ന് കിട്ടിയില്ലാന്ന് തോന്നുന്നു. ഗായു ഒന്ന് നോക്കി ചിരിച്ച് ഹരിയോടായി പറഞ്ഞു

"നോക്ക് നോക്ക് ഇങ്ങനെയാണ് കെട്ട്യോന്മാർ , അല്ലാതെ ഏട്ടനെ പ്പോലെ കളിയാക്കുവല്ല വേണ്ടത് കട്ടയ്ക്ക് അങ്ങ് കൂടെ നിൽക്കണം ഈ....." ഇതും കൂടി ആയപ്പോൾ ഹരിക്ക് തൃപ്തിയായി , ഒരു സപ്പോർട്ടിന് വേണ്ടി പ്രിയയെ ഒന്ന് നോക്കിയതാ അവിടെ പുശ്ചത്തിന്റെ ഹോൾസെയിൽ ഷോപ്പ് മാതിരിയും.. ..ഒരു മൈന്റുമില്ല .. "ഡീ നീ എന്റെ കൈയ്യീന്ന് വാങ്ങിക്കും , പോയെ ചുമ്മ കളിക്കാതെ , നീ ഇതൊന്നും കേൾക്കേണ്ട വിഷ്ണു , വാ നമ്മൾക്ക് സിറ്റൗട്ടിൽ ഇരിക്കാം, ഇനി അങ്ങോട്ട് കൂടെ കേറി വരണ്ട കേട്ടല്ലോ ," ഹരിയും വിഷ്ണുവും പുറത്തേക്ക് നടന്നു.. "ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സ്വഭാവം അത്ര നല്ലതല്ല ഏട്ടാ... ദേഷ്യം കാണിച്ചാൽ ഇനി ആരും മുട്ടാൻ വരൂലല്ലൊ , ങും... .." അവർ പുറത്തേക്ക് ഇറങ്ങുമ്പോൾ തന്നെ ഗായു മറുപടിയും പറഞ്ഞു തിരിഞ്ഞ് നോക്കുമ്പോൾ ആണ് ഒരാൾ കൈയ്കെട്ടി തന്നെ തന്നെ നോക്കി പേടിപ്പിക്കുന്നു..

ഗായു ഒരു വളിച്ച ചിരിയും പാസാക്കി അവിടെ നിന്നും വലിയാൻ നോക്കി , എവിടെ രക്ഷപ്പെടാൻ പ്രിയ നേരത്തെ പിടിച്ച പിടി വിട്ടില്ല . "നീ കുറച്ചു കൂടുന്നുണ്ട് , പിന്നെ എന്നും നിന്റെ കൂടെ നിൽക്കുന്നോണ്ട് അതുകൊണ്ട് മാത്രമാ ഞാൻ ഒന്നും പറയാഞ്ഞെ..... വിച്ചൂന്റെ വീട്ടിലും ഇതുപോലെ ആണൊ..."(പ്രിയ "പിണങ്ങല്ലെ ഏട്ടത്തീ ഞാൻ വെറുതെ ഏട്ടനെ ഒന്ന് ചൂടാക്കാൻ വേണ്ടി പറഞ്ഞതാ... ഹ അത് വിട് ഡോട്ടറെ..😆" ( ഗായു ** ദേവകിയും പ്രിയയും കൂടെ ഡിന്നറിനുള്ളത് കൊണ്ട് വച്ചു... എന്നിട്ടെല്ലാവരും ഒരുമിച്ച് കഴിച്ചു... കഴിക്കുന്നതിന് ഇടയിൽ ഹരിയെ പാളി ഒന്ന് നോക്കി പ്രിയ പക്ഷെ അവിടെ അത്ര സന്തോഷം കാണുന്നില്ലായിരുന്നു... പ്രിയ അതിന്റെ കാരണം ചികഞ്ഞു കൊണ്ടിരുന്നു...ഹരി ഇടയ്ക്ക് പ്രിയയെ നോക്കിയപ്പൊ പ്രിയ പുരികം പൊക്കി കാര്യം അന്വേഷിച്ചു , പക്ഷെ ചുമൽകൂച്ചി ഒന്നുമില്ല എന്നത് മാത്രമായിരുന്നു മറുപടി..

പിന്നെ അവിടെ ഇരുന്നില്ല പെട്ടെന്ന് എഴുന്നേറ്റു , . ദേവകി ഗായുനോടും വിഷ്ണുവിനോടും മുറിയിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു.. സമയമായതും പ്രിയ അച്ഛനുള്ള മരുന്ന് എടുത്ത് കൊടുത്ത് റൂമിലേക്ക് പോയി.. അവള് റൂമിൽ എത്തിയതും അകത്ത് ആളനക്കം ഇല്ലായിരുന്നു.. "ഇതെവിടെ പോയി , വാതിലും തുറന്നിട്ട്..." കുളിക്കാൻ വേണ്ടി ഡ്രസ്സൊക്കെ എടുത്ത് നടക്കുന്ന സമയത്താണ് ബാൽക്കണിയിൽ ചിന്താവിഷ്ടനായി ഇരിക്കുന്ന ഹരിയെ കണ്ടത് .. "ഹരിയേട്ടനെന്താ ഇവിടെ ഇരിക്കുന്നെ , " " അതെന്താ എനിക്കിവിടെ ഇരുന്നു കൂടെ , നിന്റെ സമ്മതം വേണോ" "ദൈവമെ ഇന്നെന്താണാവൊ , നല്ല ദേഷ്യത്തിൽ ആണല്ലൊ , ചോദിക്കാൻ പോയ എന്നെ വേണം പറയാൻ.. ഇപ്പം കിട്ടിയേനെ " പ്രിയ കുളിക്കുമ്പോഴും ഹരിയെ കുറിച്ച് തന്നെയാണ് ആലോചിച്ചത് , "എന്തോ പറ്റിയിട്ടുണ്ട് അല്ലാതെ ഇങ്ങനെ സാഡിസ്റ്റ് ആവില്ല അതുറപ്പാണ് , ഹ കണ്ടുപിടിക്കാം " കുളിച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ കാണുന്നത് ബെഡിൽ ഇരിക്കുന്ന ഹരിയെ ആണ്... പ്രിയ അടുത്തേക്ക് പോകാൻ തുനിഞ്ഞതും ഹരി ബാത്രൂമിലേക്ക് പോയി...

കുറെ നേരം ഇറങ്ങാന് കാത്തു നിന്നു , പിന്നെ പ്രിയ ഫോണെടുത്തു സുമിത്ര യെ വിളിച്ചു , കൂടെ ശ്രേയയോടും അച്ഛനോടും ഒക്കെ സംസാരിച്ചാണ് ഫോൺ കട്ട് ചെയ്തത് . എന്നിട്ട് തിരിഞ്ഞ് നടന്നു.. ഹരി കുളിച്ചിറങ്ങിയതെ ഉണ്ടായിരുന്നുള്ളു. "ഇത്ര നേരവും അതിനകത്ത് എന്താ ഇങ്ങേര് ഗാനമേള നടത്തുവാരുന്നോ,, 🤔 ഒന്നൂടെ ചോദിച്ചാലൊ എന്തുപറ്റി എന്ന് അറിയാഞ്ഞിട്ട് ഒരു സുഖമില്ലല്ലോ , " ഹരി നേരെ വന്നു ലൈറ്റ് ഓഫ് ചെയ്തു ബെഡിൽ കിടന്നു.... പ്രിയ യ്ക്ക് പേടി കുറച്ചുള്ളത് കൊണ്ട് അങ്ങോട്ട് കേറി മുട്ടാനും വയ്യ എന്നാലൊട്ട് അറിയാതെ ഇരിക്കാനും വയ്യ..... പ്രിയ ഹരിയെ നോക്കിയപ്പോൾ കണ്ണ് തുറന്നു കിടക്കുന്നു , "ങേ ഉറങ്ങിയില്ലെ , "( പ്രിയ മനസിൽ ചോദിച്ചതായിരുന്നു , പക്ഷെ മറുപടി കേട്ടപ്പോഴാ അത് ഉറക്കെ ആയിരുന്നു എന്ന് ,, "നിനക്ക് ഉറക്കമില്ലേ.... ഇല്ലെങ്കിൽ കിടന്ന ഉടനെ ബോധം പോകുന്നതാണല്ലൊ"( ഹരി ചോദിച്ചു "പിന്നെ നിങ്ങളെ കുറിച്ച് ആലോചിച്ചു നിന്നത് കൊണ്ട് എന്റെ ഉള്ള ഉറക്കവും പോയിക്കിട്ടി..."( പ്രിയ ആത്മ "ഹരിയേട്ടാ , ഞാൻ ഒരു കാര്യം ചോദിക്കട്ടെ , എന്തെങ്കിലും പ്രശ്നമുണ്ടോ ???"

"ങേ എന്താ , എന്ത് പ്രശ്നം , നിനക്കെന്താ ഇപ്പൊ അങ്ങനെ തോന്നിയത് !!" "ഇല്ല തോന്നിയതൊന്നും അല്ല ഉള്ളത് തന്നെ ആണ് , സത്യം പറയാൻ കഴിമെങ്കിൽ പറയാം " പ്രിയ ഒരു മയത്തിലൊക്കെ ഒന്ന് ചോദിച്ചു... ഹരി പ്രിയയെ അടുത്തേക്ക് നീങ്ങി കെട്ടിപ്പിടിച്ചു .... പ്രിയയുടെ തോളിൽ തല വെച്ച് കിടന്നു... "ഹ ഹരിയേട്ടാ... എന്തുപറ്റി... " പ്രിയ യ്ക്ക് കൺഫ്യൂഷൻ ആയി , ഇതിപ്പൊ വടികൊടുത്ത് അടി വാങ്ങിയോ , പ്രിയ നേരിയ തോതിൽ വിറച്ചുപോയി പെട്ടന്നായതുകൊണ്ടേ..... "ഗായു പറഞ്ഞത് പോലെ ഞാൻ എപ്പഴും അങ്ങനെ ആണൊടീ... നിനക്ക് തോന്നുന്നുണ്ടോ നിന്നോട് എനിക്ക് ഇഷ്ടമില്ലാന്ന്...." "അയ്യേ... ഇതായിരുന്നോ , ഞാൻ വിചാരിച്ചു വല്ല ഓഫീസിലെ പ്രശ്നങ്ങളാണെന്ന് , ഇതിനൊക്കെ വിഷമിക്കാൻ മാത്രം എന്താ ഉള്ളത്, ശേ മോശം മോശം 🤭, അവൾ ചുമ്മ തമാശയ്ക്ക് പറഞ്ഞതല്ലെ ഹരിയേട്ടനിതെന്താ ചെറിയ പിള്ളേരെ പോലെ 😆😆"

പ്രിയ ഹരിയുടെ കൈകളിൽ മുറുകെ പിടിച്ചു ചോദിച്ചു .. "നീയതികം ചിരിക്കല്ലേ " "പിന്നെ ചിരിക്കാതെ ഈ ബിൽഡപ്പ് മാത്രമേയുള്ളൂ അല്ലെ , ഉം...." "അതല്ല എന്നെ കുറിച്ച് നീയും അങ്ങനെ ചിന്തിച്ചു കാണില്ലേ , വിഷ്ണു ഒക്കെ എന്തു വിചാരിച്ച് കാണും" " ആ ഞാൻ ചിന്തിക്കാതിരിക്കുവോ , ഇങ്ങനൊരു മൊരടനാണൊ എന്ന് വരെ ...😜 പക്ഷെ ഇങ്ങള് പൊളിയാണ് മച്ചാനെ " "മച്ചാനൊ , " "അല്ല ഈ പറയുന്നതിന്റെ ആ ഒരു ഒഴുക്കിൽ വായിൽനിന്നും വീണുപോയതാ, ഹ മതി മതി വേഗം കിടന്നു ഉറങ്ങിയെ , എന്നാലും കഷ്ടം തന്നെ ഹരിയേട്ടാ ..." "എന്ത് കഷ്ടം ഞാൻ നിന്നോടല്ലെ പറഞ്ഞത് , വേറെ ആരോടും അല്ലല്ലോ , " പ്രിയ അത് കേൾക്കാത്ത പോലെ , ഹരിയെ തന്നെ നോക്കി കിടന്നു 🙈 തന്റെ മുന്നിൽ ഉള്ളത് ഒരു കൊച്ചു കുട്ടിയാണെന്ന പോലെ ,... മെല്ലെ ഹരിയുടെ നെറ്റിയിൽ ചുണ്ടമർത്തി വാത്സല്യത്തോടെ ...

ഉടനെ പുതപ്പ് വലിച്ച് തലയിൽ കൂടെ ഇട്ട് പ്രിയ തിരിഞ്ഞ് കിടന്നു ..... ഹരി കൗതുകത്തോടെ പ്രിയയെ നോക്കി "എന്റെ ചലനങ്ങൾ പോലും നീയൊപ്പി എടുക്കുന്നുണ്ടല്ലൊ എന്നിട്ടും എന്തേ ഞാൻ ഇത്രകാലവും തിരിച്ചറിയാഞ്ഞത് " തിരിഞ്ഞു കിടന്ന് അവളെ മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നു..... **** രാവിലെ കണ്ണ് തുറക്കുമ്പോൾ തന്നെ കണ്ടത് ഹരിയെ ആണ് , ഹരിയെ ഉറക്കത്തിൽ നിന്നും ഉണർത്താൻ എന്തോ അവൾക്ക് തോന്നിയില്ല , ഇതിന് മുന്നത്തെ ദിവസങ്ങളിൽ ആയിരുന്നു എങ്കിൽ തലയിലൂടെ വെള്ളമൊഴിച്ച് ഉണർത്തിയേനെ 😂 മാറ്റങ്ങൾ അനിവാര്യമാണല്ലോ ...ല്ലെ അല്ലാതെ എന്ത് സുഖം ..... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story