ഹരിപ്രിയ : ഭാഗം 15

Haripriya

രചന: ജൂൺ

രാവിലെ കണ്ണ് തുറക്കുമ്പോൾ തന്നെ കണ്ടത് ഹരിയെ ആണ് , ഹരിയെ ഉറക്കത്തിൽ നിന്നും ഉണർത്താൻ എന്തോ അവൾക്ക് തോന്നിയില്ല , ഇതിന് മുന്നത്തെ ദിവസങ്ങളിൽ ആയിരുന്നു എങ്കിൽ തലയിലൂടെ വെള്ളമൊഴിച്ച് ഉണർത്തിയേനെ 😂 മാറ്റങ്ങൾ അനിവാര്യമാണല്ലോ ...ല്ലെ അല്ലാതെ എന്ത് സുഖം .... പ്രിയ വേഗം ചെന്ന് റെഡിയായി താഴേക്ക് പോയി... ഞായറാഴ്ചഴ്ച ആയത് കൊണ്ട് പോകാന്നുള്ള പെടാപ്പാട് ആവശ്യം വന്നില്ല .. പുതുപ്പെണ്ണ് പിന്നെ സ്വന്തം വീട്ടിൽ എത്തിയാൽ കിടന്നുറക്കമായിരിക്കും എന്നാണല്ലോ , പക്ഷെ ഇവിടെ അങ്ങനെയല്ല നേരത്തെ എഴുന്നേറ്റ് വന്നു 😌. "ഇതെന്താ അമ്മെ ഗായു നേരെത്തെ എഴുന്നേറ്റല്ലൊ , സാധാരണ വിളിച്ചാൽ പോലും കുറച്ച് സമയം കൂടെ എന്ന് പറഞ്ഞു ചിണുങ്ങി കളിക്കുന്നതാ ഇപ്പൊ നോക്കിയെ "പ്രിയ ദേവകിയോടായി പറഞ്ഞു..

"അത് നന്നായി , പുതിയ ശീലങ്ങളൊക്കെ പഠിക്കട്ടെ "ദേവകി പ്രിയ പറഞ്ഞത് ശരി വച്ചു... "ഹരി എഴുന്നേറ്റില്ലെ , " "ഇല്ല , ഞാൻ വിളിക്കാനും നിന്നില്ല , ഈ..." "ഡീ അവനിപ്പൊ പഴയപോലെ ഒന്നും അല്ല മാറിയിട്ടുണ്ട് ദേഷ്യം ഒക്കെ കൊറഞ്ഞിട്ടുണ്ട് " "ഹിഹി... ആവശ്യമില്ലാതെ ദേഷ്യപ്പെടുന്നതൊക്കെ കുറഞ്ഞൂ..... അമ്മ ഹാപ്പിയല്ലെ , ഞങ്ങളും ഹാപ്പി ആണ്.." "ഞങ്ങളോ....😳 ഞാൻ ആയിരുന്നല്ലോ ഇത്രകാലവും ഇതെപ്പൊ ഞങ്ങൾ ആയി മാറി , ഉം...." ദേവകി സംശയത്തോടെ യും അത്ഭുതത്തോടെ യും ഒരുപോലെ നോക്കി.. "ഹ അതൊക്കെ ശരിയായി ...എന്താ പിടിച്ചില്ലെ " "ഓ പിടിച്ചു പിടിച്ചു " ദേവകി ഒന്നാക്കി ചിരിച്ചു രണ്ടു ഗ്ലാസ് ചായ പ്രിയയുടെ കയ്യിൽ വച്ച് കൊടുത്തു 😊 എന്നിട്ട് ബാക്കി എടുത്ത് പുറത്തേക്ക് പോയി.. @@@@ ഗായു വിച്ചു വിന് രാവിലെ തന്നെ കിങ്ങിണി യെ കാണിച്ചു കൊടുക്കുവാരുന്നു...

കിങ്ങിണി തന്റെ ഗായുവിനെ കണ്ട് സന്തോഷത്തിലും... ....ചില സമയങ്ങളിൽ ഇവർക്ക് മാത്രമെ ഉള്ളിലുള്ള ഫീലിംഗ്സ് മനസിലാക്കാൻ സാധിക്കൂ... ദേവകി ചായ അവർക്ക് കൊടുത്തു അവിടെത്തന്നെ ഇരുന്നു , കൃഷ്ണൻ പത്രം അരിച്ച് പെറുക്കി എടുക്കുന്നുണ്ട്.... പ്രിയ ചായയെടുത്ത് മുറിയിലെത്തുമ്പോൾ ഹരി കണ്ണാടി നോക്കി കോക്രി കാണിക്കുകയാണ്.... പ്രിയ വാതിൽക്കൽ നിന്ന് എല്ലാം വീക്ഷിച്ചു.. പക്ഷേ ഹരി അത് മിററിലൂടെ കണ്ടൂ , "നീയെന്താടി ഒളിഞ്ഞ് നോക്കുന്നെ , " "ഈ... ഒളിഞ്ഞ് നോക്കാൻ പറ്റിയ മൊതല് , ഞാൻ ചായതരാൻ വന്നതാ , ദാ ഇവിടെ വച്ചിട്ടുണ്ട് " "ഇന്നലെ എന്തൊക്കെ ആയിരുന്നു ,... ഇപ്പൊ നോക്കിയെ അത് ഇത് തന്നെ ആണോ ആവൊ...🤔... അന്യൻ ഇതിലും ഡീസന്റ് ആണ് "( ആത്മ "ഇനി ഇന്നലെ പറഞ്ഞതൊക്കെ അവിടെ പോയി വിളമ്പാൻ നിൽക്കേണ്ട കേട്ടല്ലോ...

അത് അവൾക്ക് വിഷമാകും , നിന്നോട് പറഞ്ഞത് നീ മാത്രം അറിഞ്ഞാൽ മതി " പ്രിയ ഒന്ന് മുഖം തിരിച്ചു കാണിച്ചു. "പെങ്ങളെ വിഷമം കാണാന് പറ്റില്ലല്ലൊ , നമ്മൾ പിന്നെ പുറം പോക്ക് , ഞാനിയാളുടെ കാര്യമൊന്നും ആരോടും പോയി പറയില്ല എനിക്കങ്ങനത്തെ ഹരി കേൾക്കാൻ വേണ്ടി തന്നെ ആണ് പ്രിയ അത് പറഞ്ഞത് "അത് പിന്നെ.... അങ്ങനെയല്ലെ വരൂ.... ഞാൻ അവളെ കണ്ടിട്ടല്ലെ നിന്നെ കണ്ടത് , എന്നാലും നിന്നെ ഞാൻ പുറംപോക്കായിട്ടൊന്നും കണ്ടിട്ടില്ല 😉" ഹരിയൊന്ന് കണ്ണിറുക്കി കാണിച്ചു.. "ഉം.. എനിക്കൊരു പ്രശ്നവുമില്ല നിങ്ങളെങ്ങനെ വേണമെങ്കിൽ കണ്ടോ..." "ശരിക്കും എങ്ങനെ വേണമെങ്കിലും കാണാല്ലെ.... പിന്നെ ഇന്നലെ നീ തന്നത് എനിക്ക് മര്യാദിയ്ക്ക് അങ്ങോട്ട് ഏറ്റില്ല , ഇപ്പൊ തന്നേക്ക് " "അതിന് ഞാനെന്തു തന്നെന്നാ , എനിക്കോർമയില്ലല്ലൊ , " പ്രിയ തലയും ചൊറിഞ്ഞു ആലോചിച്ചു നോക്കി ...

ഹരി അത് നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു "ഇന്നലെ രാത്രി ..." " ആ ഞാൻ ഒന്നും ഓർക്കുന്നില്ല , പോയെ പോയെ " "എന്തു പോയെ എന്ന് , എന്നാൽ ഞാൻ തരാം , വാന്നെ " ഹരി തമാശയ്ക്ക് ആണ് ചോദിച്ചതെങ്കിലും പ്രിയയും വിട്ടു കൊടുത്തില്ല "വേണ്ടാ വേണ്ടായിട്ടാ... കേട്ടോ ചേട്ടാ...., ചേട്ടനെ പെങ്ങൾ അന്വേഷിക്കും , വേഗം താഴോട്ട് വന്നാട്ടെ " പ്രിയ മെല്ലെ മുങ്ങി പിന്നെ പൊങ്ങിയത് താഴെയും.. ഹരി താഴോട്ട് ഇറങ്ങി പിന്നെ എല്ലാവരും കൂടെ നാട്ടുവിശേഷവും വീട്ടുകാര്യവും ചർച്ചകളുമായി മുന്നേറി... ഗായു പ്രിയയയോടും ദേവകിയോടും സംസാരിക്കുവാണ്... കൃഷ്ണൻ വിഷ്ണു വിനും വരിക്കും കൂടെ ബിസിനസ് ക്ലാസെടുത്തു കൊടുക്കുന്ന തിരക്കിലും.. "എന്റെ പൊന്നു മോളെ നീയീ സ്വഭാവമാണൊ അവിടെയും കലപില കലപില ഇങ്ങനെ " ദേവകി തനിക്ക് തോന്നിയ പ്രയാസം പറഞ്ഞു..

ഇത് കേട്ടോ ഏട്ടത്തീ ഞാൻ അത്രയ്ക്ക് മോശമാണൊ... ഈ അമ്മ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നെ , ഞാനങ്ങനെ ഒന്നും അല്ല " "അത് അമ്മ ചുവന്ന നിന്നെ കെറു കേറ്റാൻ പറയുന്നതാ... അന്ന് പറയുന്നത് കേൾക്കുമ്പോൾ തോന്നും ഞാൻ ഇവിടെ വന്നിട്ട് വൻ മാറ്റങ്ങൾ ആണെന്ന് , എവിടെ ന്റെ വീട്ടിലേക്കാൾ കഷ്ടാണെന്നെ എനിക്ക് തോന്നിയീട്ടുള്ളൂ...🤭" പ്രിയ ചിരിച്ചുകൊണ്ട് ദേവകിയെ നോക്കി .... ദേവകിയാണെങ്കിൽ പ്രിയയെ നോക്കി പേടിപ്പിക്കുന്നുണ്ട് , " അതിനെ ഒന്ന് നന്നാക്കാൻ ശ്രമിക്കുമ്പോഴാ ഇവിടെ ഒന്ന് അതിന് വളം വെച്ചു കൊടുക്കുന്നത് " ദേവകി മനസിൽ പറഞ്ഞു.. തിരിഞ്ഞ് ഹരിയെയും വിച്ചൂനെയും നോക്കുമ്പോളുണ്ട് രണ്ടു സൈഡിലൂടെ പുക പോന്ന കണക്കെ ഇരിക്കുന്നു ...

"ആരെങ്കിലും ഒന്ന് വന്ന് രക്ഷിക്കുവോ എന്നല്ലെ ആ നോട്ടത്തിന്റെ അർത്ഥം പ്രിയ അവരെ നോക്കി പതുക്കെ പറഞ്ഞു "നിങ്ങള് അവരെ വിളിച്ചു അകത്തേക്ക് വായോ കഴിക്കേണ്ടെ സമയം ഒരുപാട് ആയി 😬 , ആ പിള്ളേരെ ...അങ്ങേരുടെ പ്രസംഗം കേട്ട് ക്ഷീണിച്ചു കാണും ഞാൻ വല്ലതും എടുത്ത് വെയ്ക്കാം കേട്ടോ , ദേവകി അതും പറഞ്ഞ് നടന്നു. "ടിം ടിം ഇന്നത്തെ ക്ലാസ് കഴിഞ്ഞു ദേ ബെല്ലടിച്ചു "പ്രിയ അവരെ നോക്കി മണിയടിക്കുന്ന പോലെ കാണിച്ചു .. വിഷ്ണു ആണെങ്കിൽ നന്ദി സൂചകമായി പ്രിയയെ ഒന്ന് നോക്കി , പ്രിയ അത് കണ്ട് എല്ലാവരെയും കണ്ണ് ചിമ്മി കാണിച്ചു.... ആപത്ത് സമയത്ത് വന്ന് സഹായിക്കുന്നവനെ നമ്മളെന്നും ഓർക്കും..😌 ..... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story