ഹരിപ്രിയ : ഭാഗം 16

Haripriya

രചന: ജൂൺ

ഹരിയും ഏതാണ്ട് അതെ അവസ്ഥയിലാണ് ഗായുവിനെയും പ്രിയയെയും നോക്കിയത് , അച്ഛന് തന്റെ ലക്ചർ പകുതിക്ക് വെച്ച് നിർത്തിയതിനുള്ള രോഷവും ... എല്ലാം കൂടെ ഒരു സമ്മിശ്ര രസായനം പോലെ 😆 ഒരുതരം ഓട്ടമായിരുന്നു... പിന്നെ ഉച്ചയ്ക്കത്തെ ഫുഡിനോടുള്ള മൽപിടിത്തവും കഴിഞ്ഞാണ് അവരെല്ലാം ഒന്ന് വിശ്രമിച്ചത്... പ്രിയ ഗായുവിന്റെ അടുത്ത് വന്നിരുന്നു... "എന്താണ് മോളെ എന്റെ ഏട്ടൻ ചെക്കന് വല്ല മാറ്റവും ഉണ്ടോ , അതൊ പഴയ പോലെയൊ , ഒന്നും ഇവിടെ ഇല്ലാത്തതുകൊണ്ട് കറക്ട് ആയി പിടികിട്ടുന്നില്ല.." " ഉം പഴയ പോലെയൊന്നും എന്നെ കടിച്ചു കീറാൻ വരാറില്ല , അമ്മയും പറഞ്ഞു എന്തൊക്കെയോ മാറ്റങ്ങൾ വന്ന പോലേ എന്ന് " "ങേ ....എന്താ ഞാനീ കേൾക്കുന്നെ ശരിക്കും , ഹിഹി.. ഹരിക്കുട്ടൻ പണിയൊപ്പിച്ച പോലെയാണല്ലൊ ഏട്ടത്തിയമ്മോ " "നീ ചുമ്മ തമാശിക്കല്ലെ ഞങ്ങളൊന്ന് സ്നേഹിച്ചോട്ടെന്നെ , അതിലിപ്പൊ എന്താണ് " "ഓ ന്റെ സേച്ചി ഇങ്ങളൾടെ കാര്യം ഏകദേശം ഓക്കെ ആയല്ലോ , എനിക്ക് സമാധാനം ആയീ...,

ഇനിയിപ്പോ ഒരു പ്രണയം ലൈവായി കാണാല്ലെ " "അയ്യട ഞങ്ങൾ അതിന് ലൈവ് സീരീസ് ഇറക്കാൻ സെലിബ്രിറ്റി അല്ലെ , ഒന്ന് മിണ്ടാതെ ഇരിക്കൂ... പെണ്ണിന്റെ ഓരോരോ വിചാരങ്ങളെ , " "ഹ പെണ്ണായാ വിചാരവും വികാരവും ഒക്കെ തോന്നും , അതിലിപ്പൊ തെറ്റൊന്നും എനിക്ക് തോന്നുന്നില്ല , മനുഷ്യനല്ലെ ഇതൊക്കെ ഇല്ലാതെ എങ്ങനാ " " വെറുതെ അല്ല ഹരിയേട്ടൻ പറയുന്നെ നിനക്ക് കുറച്ച് കൂടുന്നുണ്ട് ഈ തമാശിക്കലൊക്കെ , എന്നോട് പറയുന്നപോലെ അവിടുത്തെ ആൾക്കാരോട് പറഞ്ഞാൻ ശരിയാവില്ല കേട്ടോ , എല്ലാർക്കും ഒരേപോലെ എല്ലാം ഇഷ്ടപ്പെടണം എന്നില്ല , നോക്കിയും കണ്ടും വേണം " പ്രിയ കുറച്ച് ഗൗരവത്തോടെ പറഞ്ഞു... ഏയ് അതാണ് അവിടുത്തെ വലിയ കാര്യം , പാറു ചേച്ചി ഏട്ടത്തിയേ പോലെ തന്നെ ആണ് നല്ല കമ്പനിയോം കെയറും ഒക്കെ തന്നെയാണ് , പിന്നെ ദിയകുട്ടി ആണെങ്കിൽ മാമീന്നും ഗായൂന്നും എന്നൊക്കെ മാറി മാറി വിളിച്ചാ പിറകെ നടക്കുന്നെ ,

ഇനിയിപ്പോ അവരൊക്കെ പോയാലാ സങ്കടം ആവുക , അമ്മയ്ക്ക് പിന്നെ അങ്ങനെ പ്രത്യേകിച്ച് ഒന്നുല്ല , എല്ലാവരോടും ഒരേപോലെയാ " ഗായു ആവേശത്തോടെ ഓരോ കാര്യങ്ങളും പറയുന്നത് കേട്ടും പ്രിയയ്ക്ക് ഒരുപാട് സന്തോഷമായി.. ഗായത്രി യുടെ നേതൃത്വത്തിൽ എല്ലാവരും കൂടെ പുറത്തേക്ക് ഇറങ്ങി , രാത്രിയത്തെയും കൂടെ കഴിച്ചിട്ട് മടങ്ങാം എന്നുള്ളത് കൊണ്ട് ആ തിരക്കും ഒഴിഞ്ഞ് കിട്ടി എന്നായി ദേവകി ക്ക് സിനിമയും കണ്ട് ബീച്ചിലേക്ക് ഇറങ്ങി , വിഷ്ണു വും ഗായുവും അവരുടേതായ ഒരു കൊച്ചുലോകത്തായിരുന്നു..... ഹരി വണ്ടി പാർക്ക് ചെയ്യാൻ പോയതോം പ്രിയ അവിടെ കാത്തു നിന്നു നമ്മൾടെ ഓൾഡ് കപ്പിൾസ് കൈയൊക്കെ പിടിച്ചു നടക്കാൻ തുടങ്ങിയാരുന്നു.... ഹരി ഇറങ്ങി പ്രിയയുടെ അടുത്തേക്ക് വന്നു , പ്രിയ എങ്ങോട്ടോ ശ്രദ്ധിച്ച് നിൽക്കുക ആയിരുന്നു.... ഹരി ഒരു നിമിഷം അവളെ നോക്കി നിന്നു ,

എന്നിട്ട് തന്റെ കൈ പ്രിയ യുടെ വിരലുകൾക്കിടയിലൂടെ മുറുക്കെ പിടിച്ചു .... പ്രിയ തെല്ലത്ഭുതത്തോടെ ഹരിയേയും കൈയിലേക്കും മാറി മാറി നോക്കി , എന്തെങ്കിലും കൊനിഷ്ട്ട് ചോദ്യവും കൊണ്ട് വരും എന്നുള്ളത് കാരണം ഹരി അവളെ ശ്രദ്ധികങകാത്തത് പോലെ ഭാവിച്ചു.... എന്നിട്ട് മുന്നോട്ട് നടന്നു പ്രിയ പിന്നെ എന്ത് ചെയ്യാനാ എന്നപോലെ കൂടെയും... സായാഹ്ന ശോഭയിൽ ജ്വലിച്ചു നിൽക്കുന്ന ദിവാകരനണ്ണനെ കാണാൻ അവിടെ ഒരുപാട് ആൾക്കാരുണ്ടായിന്നു... അതിൽ ഇവരും ചെന്ന് ലയിച്ചു.. എത്ര കണ്ടാലും മതിവരാത്ത ഓരോ തവണയും പുതുമ നിറയുന്ന സന്ധ്യകൾ അവർ പതിയെ പതിയെ വരവേറ്റു.... ശരിക്കും പറഞ്ഞാല് ഒരു മൂന്ന് ജോഡി ഇണക്കുരുവികളെ ആണ് സുഹൃത്തുക്കളെ നമ്മളിവിടെ കണ്ട് കൊണ്ടിരിക്കുന്നത് 😁😁... ചെറുപ്പക്കാരെ ക്കാൾ കഷ്ടമാണെ ഓൾഡ് ലവ്വേർസ് ,

എന്ത് ചെയ്യാനാ അവർക്ക് ഈ പ്രായത്തിലാണ് ഇങ്ങനൊരു അവസരം കിട്ടീയത് പണ്ടൊക്കെ പുറത്തിറങ്ങാൻ മുതിർന്നവരെ ഭയക്കുന്ന കാലമല്ലെ , പരസ്പരം ഉള്ള ഇഷ്ടം പോലും മറ്റുള്ളവരുടെ മുന്നിൽ ചിലപ്പോൾ കുഴീച്ചു മൂടേണ്ട അവസ്ഥ, അവർ പ്രണയിക്കട്ടെ കാലങ്ങളോളം അനന്തമായി... പ്രിയയ്ക്ക് ഹരിയുടെ മാറ്റങ്ങൾ എന്തെന്നില്ലാത്ത സന്തോഷം നിറയ്ക്കുന്നുണ്ടായിരുന്നു.... മൗനങ്ങൾ തമ്മിൽ സംസാരിക്കുന്ന നിമിഷങ്ങൾ , പരസ്പരം ഒന്നും മിണ്ടാതെ തന്നെ എല്ലാം മനസിലാക്കാന് കഴിയുന്നപോലെ , ചുറ്റുമുള്ള ശബ്ദഘോഷങ്ങൾ അവരെ തടസ്സപ്പെടുത്തുന്നില്ല , പകരം അതിലും മുന്നിലായിരുന്നു അവരുടെ നിശബ്ദത ....അത് ഭേദിച്ച് പോകാൻ അവരുടെ മനസ്സുകൾ തന്നിൽ സമ്മതിച്ചില്ല.... ഹരി പെട്ടെന്ന് നടത്തം നിർത്തിയപ്പോളാണ് പ്രിയ ശരിക്കും ലോകത്ത് തിരിച്ചെത്തിയത് , ഹരിയും ഏതാണ്ട് ഇതെ അവസ്ഥയിൽ തന്നെ ആണ് , പറഞ്ഞിട്ട് കാര്യമില്ല 😆😆 ഹരി കൈവിടിതെ തന്നെ അവിടെ മണലിൽ ഇരുന്നു ,

ഒപ്പം കണ്ണുകൊണ്ട് പ്രിയ യോട് ഇരിക്കാനും പറഞ്ഞു.... ഒരുപാട് നേരത്തെ മൗനം ഭേദിച്ചു കൊണ്ട് ഹരി തന്നെ സംസാരിച്ചു തുടങ്ങി .. "പ്രിയ നിനക്കെന്നോട് ഇതുവരെ വെറുപ്പൊന്നും തോന്നിയില്ലെ , ഇങ്ങനെ അവോയിഡ് ചെയ്യുമ്പോൾ , " "എന്തിന് ഞാൻ വെറുത്തിരുന്നു എങ്കിൽ ഇപ്പോ ഇതുപോലെ മാറുമായിരുന്നോ... ഇല്ലല്ലോ ഓരോരുത്തർക്കും ഓരോ ജോലികൾ ഏൽപ്പിച്ചിട്ടുണ്ട് , അതിപ്പോ ഞാനങ്ങ് ചെയ്തു .." "നീയീ ഫിലോസഫി പറഞ്ഞ് ആൾക്കാരെ കൊറെ കയ്യിലെടുക്കുന്നിണ്ട് , ഉം..."( ഹരി " ഇതൊക്കെ അല്ലെ ഒരു രസം ജീവിച്ചു പോണ്ടേ.... അല്ല ഹരിയേട്ടാ പെട്ടെന്ന് എന്താ ഇങ്ങനെ ഞാൻ പതിയെ പതിയെ എല്ലാം ശരിയാക്കാം എന്ന് വിചാരിച്ചപ്പോഴേക്കും ...ഈ.... നല്ല കുട്ടിയായി..." "നമ്മൾക്ക് വെണ്ടപ്പെട്ടതിനെയൊക്കെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യാതെ ഇരിക്കുന്നത് നല്ലതല്ല എന്ന് ഒരു ഉൾവിളി വന്നു എന്തേ...😬" പ്രിയ ഒന്നൊം മിണ്ടാതെ ഹരിയുടെ തോളിൽ തല ചായ്ച്ച് വച്ച് കിടന്നു ... തന്റെ ഒരുപാട് നാളത്തെ സ്വപ്നം .... പ്രിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story