ഹരിപ്രിയ : ഭാഗം 17

Haripriya

രചന: ജൂൺ

 പ്രിയ ഒന്നൊം മിണ്ടാതെ ഹരിയുടെ തോളിൽ തല ചായ്ച്ച് വച്ച് കിടന്നു ... തന്റെ ഒരുപാട് നാളത്തെ സ്വപ്നം .... പ്രിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....😌 ജീവിതത്തിലെ നല്ല നിമിഷങ്ങൾ എന്ന് ഓർത്ത് വെക്കാൻ കഴിയുന്ന ചിലതിൽ ഒന്നായി പ്രിയ യ്ക്ക് ഇതും... ഒരുപക്ഷേ മറ്റുള്ളതിനേക്കാൾ ഒരുപടി മുകളിൽ ..... നേരം ഇരുട്ടിത്തുടങ്ങിയപ്പോളാണ് ഹരിയും ചുറ്റും ശ്രദ്ധിക്കുന്നത് , ചെറിയ ചെറിയ തട്ടുകടകളിൽ തൂക്കു വിളക്കുകൾ✨ കത്തിച്ചു വച്ചിട്ടുണ്ട് , വിശാലമായ കടലിനു മീതെ അതിലും വിശാലമായ ആകാശം , ചന്ദ്രബിംബം കടലിൽ ഇളകിക്കളിക്കുന്നു.... സായാഹ്ന സവാരിക്ക് ഇറങ്ങിയ ഒരുപാട് ആൾക്കാർ , അവിടെ അവിടെ ആയി നിൽപ്പുണ്ട് , എത്ര കണ്ടാലും മതിവരാത്ത കടലിലെ തിരമാലകളിലേക്ക് തന്റെ സന്തോഷവും പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞ് അറിയിക്കുന്നവർ. എല്ലാം എന്നും കാണുന്നതാണെങ്കിലും ഹരിയ്ക്ക് എല്ലാത്തിനും പുതിയ അർത്ഥ തലങ്ങൾ കിട്ടിയ പോലെ ....

തലചെരിച്ച് പ്രിയയെ ഒന്ന് നോക്കി , പതിയെ അവളുടെ പാറിപ്പറക്കുന്ന മുടിഴകളിലൂടെ വിരലോടിച്ചു , പിന്നെ അത് ഒതുക്കി വച്ചു.... പ്രിയ ചെറുതായൊന്നു മയങ്ങിപ്പോയി , ആരുടെയോ വിരലുകൾ മുഖത്തെ സ്പർശിക്കുന്നതറിഞ്ഞ് പ്രിയ ഞെട്ടി എഴുന്നേറ്റു , വേറൊന്നും അല്ല പുള്ളിക്കിരിക്ക് സംഭവം പെട്ടെന്ന് മനസിലായില്ല , അത് ഹരി ആണെന്ന് കണ്ടപ്പോൾ പ്രിയ ഒന്ന് ഇളിച്ചു കാണിച്ചു. "ബെഡാണെന്നാണോ നിന്റെ വിചാരം കിടന്നുറങ്ങാൻ , ബോധം പോയകണക്കെ 🤭" ഹരി ശെരിക്കും ഒന്ന് ചമ്മിപ്പോയി പക്ഷെ പിടിച്ചു നിൽക്കണ്ടേ... അതിന്റെ കോപ്രായങ്ങളാണ് ഇതൊക്കെ... "ഉം...ബല്യ കാര്യായി പ്പോയി , ഞാൻ വിചാരിച്ചു ഏതോ വായിനോക്കി ആണ് അടുത്ത് വന്നു നിൽക്കുന്നേ എന്ന് ഈ...." "വായിനോക്കി നിന്റെ....... ഉം ഞാനൊന്നും പറയുന്നില്ല , " "ആ ഇതായിരുന്നു പ്രശ്നം നിങ്ങളൊന്നും മിണ്ടാതെ ഇരുന്നു എനിക്ക് ഉറക്കം വന്നു... കൊറച്ച് നേരമൊക്കെയേ എന്നെക്കൊണ്ട് പിടിച്ചു നിർത്താൻ കഴിഞ്ഞുള്ളൂ.... അറിയാതെ മയങ്ങി " **

"ഹലോ മൈഡിയർ ലവ്വേർസ് സൊള്ളൽ കഴിഞ്ഞെങ്കിൽ നമുക്ക് വീട്ടിലേക്ക് മടങ്ങാമായിരുന്നു.." എവിടുന്നോ ഒരു അശരീരീ ... സിനിമ നടന് ജയനെ കുറച്ച് നേരം ഗായു ഒന്ന് അനുഗരിച്ചു 🤭 ലവ്വേർസ് എന്ന വിളി ഏറ്റു , .... ഹരി തിരിച്ചു പ്രതികരിക്കാത്തത് കണ്ട ഗായു മനസിൽ പറഞ്ഞു ... മുമ്പൊക്കെ ഇങ്ങനെ പറഞ്ഞാൽ ദേഷ്യം വന്നു 😌 വിറയ്ക്കുന്ന ആളായിരുന്നു.... 'എന്റെ ഏട്ടത്തീ നിങ്ങളെ ഞാൻ സമ്മതിച്ചു ഗായു പ്രിയയെ മനസാൽ ഒന്ന് നമസ്കരിച്ചു....എന്നിട്ട് വന്നവരെ നോക്കി.. ദേവകിയും കൃഷ്ണനും വിച്ചുവും ഒരുമിച്ച് ഗായു വിന് പിന്നാലെ തന്നെ ഉണ്ടായിരുന്നു . എല്ലാവരേയും കണ്ടപ്പോൾ തന്നെ ഹരി ചാടി എണിറ്റു , കൂടെ പ്രിയ യെയും എഴുന്നേൽക്കാൻ സഹായിച്ചു.... ഇതൊക്കെ ചുറ്റുമുള്ളവർക്ക് പുതിയ കാഴ്ച ആണ് പ്രിയയ്ക്ക് പോലും..പറഞ്ഞിട്ട് കാര്യമില്ല അമ്മാതിരി ബിൽഡപ്പ് ആണല്ലൊ ഹരിക്ക് ...😁 എല്ലാം ഒരുകണക്കായി കാണും... പ്രിയ എല്ലാരോടും പതിവുപോലെചിരിച്ചു കളിച്ചു തന്നെ നടന്നു , പക്ഷെ ഹരിയാണെങ്കിൽ കിളിപോയ മട്ടാണ്....

ഒരുതരം ഇൻഫീരിയോരിറ്റി ഫീലിംഗ് , അത് തന്നെയാ ഈ ചെക്കനെ പ്രണയത്തിന് പോലും വിട്ടുകൊടുക്കാത്ത ഒരു വൃത്തികെട്ട ചാധനം... പറഞ്ഞിട്ടെന്താ ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാൽ തന്റെ വിലയിടിഞ്ഞു പോകും എന്ന തെറ്റിദ്ധാരണയാണ് കലിപ്പന്റുള്ളിലെ 🤪കാമുകനെ പുറത്തിറക്കാതിരുന്നത് , പക്ഷെ എന്തു പറയാൻ കലിപ്പൊക്കെ ഒരു വഴിക്കായീന്ന് 😆 കക്ഷിക്ക് ഇപ്പം പ്രേമം ആണെന്ന് , നിങ്ങൾക്കും തോന്നുന്നില്ലേ , ഒരു ഇളക്കം ഇത് അത് തന്നെ ഇഷ്ക് , കാതൽ , പ്യാർ .........., ശോ ഈ പറയുന്ന എനിക്ക് തന്നെ നാണം വരുന്നു🙈.... വേഗം വണ്ടിയെടുത്തു രക്ഷപ്പെടാൻ മാത്രമേ നമ്മൾടെ ചെക്കന്റെ തലയിൽ കയറിയുള്ളൂ...... സ്റ്റീരിയൊ യിൽ ഇംഗ്ലീഷ് സോങ്ങായിരുന്നു പാടിക്കൊണ്ടിരുന്നത് ഗായുവിന് അതിഷ്ടായില്ല , നേരെ മാറ്റിപ്പിടിച്ചു ... * നീയൊരു പുഴയായ് തഴുകമ്പോൾ ഞാൻ പ്രണയം വിടരും കരയാകും.... പ്രണയം കവിഞ്ഞൊഴുകി കൊണ്ടിരുന്നു 😆... ഹരിക്ക് തന്നെ കളീയാക്കുന്നത് പോലെ തോന്നി , 😂 പിന്നെ എന്തെങ്കിലും പറഞ്ഞ് പോയാൽ ഗായത്രി അതിൽ പിടിച്ചു കയറും അതുകൊണ്ട് അതിന് മുതിർന്നില്ല...

പ്രിയ ഹരിയെ ഇടയ്ക്ക് ശ്രദ്ധിക്കുമ്പോഴൊക്കെ ഹരി മിററിലൂടെ നോക്കുന്നിണ്ടാകും... പ്രിയ അവസരം മുതലെടുത്ത പോലെ കണ്ണിറുക്കി കാണിച്ചു 😜 ... ചെക്കന് അത് കൂടി താങ്ങാന് പറ്റിയില്ല , കലിപ്പ് വരുത്തി ഒന്ന് നോക്കി പിന്നെ ആ ഭാഗത്തേ നോക്കാൻ പോയില്ല 😳 . @@@ വീട്ടിൽ എത്തിയതും ഓരോരുത്തരും ഓരോ വഴിക്കായി പെട്ടെന്ന് തന്നെ കിടന്നു.... ക്ഷീണം കാണുമെ പലവിധത്തിൽ ആണെന്ന് മാത്രം 🤭 പ്രിയ പക്ഷെ ഹരിയോട് എന്തൊക്കെയോ ചോദിച്ചു കൊണ്ടേ ഇരുന്നു.. "ഹരിയേട്ടാ എന്നെ ശരിക്കും ഇത്ര കാലവും ഞാൻ ഇവിടെ തന്നെ യല്ലെ ഉണ്ടായിരുന്നെ " "അതെന്താ നീതന്നെ അല്ലെ അത് അല്ലാതെ വല്ല പ്രേതവും ആണൊ" " ദേ സീരിയസ് ആയിട്ട് ചോദിക്കുമ്പോൾ സീരിയസ് ആകണം അല്ലാതെ തമാശിക്കാൻ വരുവല്ല വേണ്ടത് ..." "ഓ സീരിയസ് ആയി "ഹരി താടിക്ക് കയ്യും വച്ച് അവളെയും നോക്കി ഇരുന്നു , ഇനിയെന്ത് പൊട്ടത്തരം ആണൊ മൊഴിയാൻ പോകുന്നെ ആർക്കറിയാം.. "നിങ്ങൾക്ക് ആരെങ്കിലും കൈവിഷമോ മറ്റോ തന്നെന്നതാണ് എന്റെ ഒരു ഡൗട്ട് " ഹരിക്ക് അങ്ങ് ചൊറിഞ്ഞു വന്നു ഇതെത്രാമത്തെ തവണ ആണെന്നോ

"ആ തന്നു അത് ഒരു പെണ്ണാണ് അതിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഇനി അവൾടെ കൂടെ ജീവിക്കാൻ പോകുവാ എന്താ നീ പോരുന്നോ.." അത് പക്ഷെ പ്രിയയ്ക്ക് ഞെട്ടലുണ്ടാക്കി , ഇത്ര കാലവും എന്നെ എന്നെങ്കിലും ഇഷ്ടപ്പെടും എന്നും വിചാരിച്ചാണ് ഞാൻ ഇങ്ങേരുടെ കൂടെ നിൽക്കുന്നെ ഇതിപ്പൊ ഏത് പെണ്ണാണാവൊ , നിനക്കൊന്നും വേറെ ആണുങ്ങളെ കിട്ടാഞ്ഞിട്ടാണൊ... ഹരി അതികം വളച്ചൊടിക്കാൻ നിന്നില്ല, നേരെ കാര്യത്തിലേക്ക് കടന്നു... ഇല്ലെങ്കിൽ പിന്നെ അതു പറഞ്ഞു നേരം വെളുപ്പിക്കും... "എഡീ പോത്തേ ...പറയുമ്പോൾ വലിയ ഡോക്ടർ ആണ് പോലും എന്നാൽ കാൽകാശിന്റെ ഗുണം അവിടെ കാണിച്ചൂടെ .... നീയെ ഈ വൈനിന്റെ ടേസ്റ്റ് അറിഞ്ഞിട്ടുണ്ടോ , അതിന് ആവശ്യമായ സാധനങ്ങൾ ഒക്കെയും എടുത്ത് കൂട്ട് പ്രകാരം ഭരണിയിൽ വെയ്ക്കും ,

എന്നിട്ട് ഏകദേശം അതിന് മൂപ്പാകുമ്പോളാണ് എടുത്ത് ഉപയോഗിക്കുക, പക്ഷെ കൂടുതൽ ആൾക്കാരും എന്താ ചെയ്യാ എന്നോ അതിന്റെ വീര്യം കൂടാൻ വേണ്ടി കാത്തിരിക്കും.... എന്നിട്ട് മെല്ലെ ആ കെട്ടൊന്ന് പൊട്ടിച്ചു..ആദ്യം മണത്ത് നോക്കും അതിന് ശേഷമാണ് അത് രുചിച്ച് നോക്കുക , മനസിലായൊ..... അതുപോലെയാണ് നമ്മളുടെ ഉള്ളിലുള്ള പ്രണയവും..... " ആ ഞാനും വിചാരിക്കാറുണ്ട് വൈൻ എങ്ങനെ ഒന്ന് രുചിച്ച് നോക്കാൻ കഴിയും എന്ന് ഇനിയിപ്പോ പേടിക്കണ്ടല്ല ഇങ്ങള് എനിക്ക് കൊണ്ട് തരൂലെ 😊" "ഞാൻ ഇപ്പം അതാണോ പറഞ്ഞെ , നീ ശരിക്കും മന്ദബുദ്ധി ആണൊ .." ഹരി പ്രിയയുടെ അടുത്തേക്ക് നീങ്ങി "അല്ലേ ... " "അല്ല " ഹരി ഇപ്പൊ പ്രിയ യെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ആണ് നിൽക്കുന്നെ .. "ഈ.,.. പറഞ്ഞത് ചുരുക്കി പറയുവൊ , എനിക്കങ്ങോട്ട് പിടി കിട്ടിയില്ല ..

"( പ്രിയ തലചൊറിഞ്ഞു കൊണ്ട് ചോദിച്ചു ഹരി പ്രിയയോട് കൂടുതൽ ചേർന്ന് നിന്നു... ഇയാൾ അതിനെന്തിനാ അടുത്തോട്ട് വരുന്നേ , അവിടെ നിന്നും പറഞ്ഞാൽ മതി ... വേഗം കാര്യം പറ " ഇതൊക്കെ പറയുമ്പോളും പ്രിയ യ്ക്ക് ഉള്ളിൽ പേടി ആയിരുന്നു , ഇനി വല്ല ഇഷ്ടവും ഏയ് അങ്ങനെ വരാൻ വഴിയില്ല... പ്രിയയുടെ കണ്ണുകളിലേക്ക് നോക്കി നിന്നു ... നോട്ടം മുറുകുമ്പോൾ ഹരിയുടെ കൈകൾ പ്രിയയെ കൂടുതൽ ചേർത്ത് മുറുക്കിയിരുന്നു.... "ഞാൻ എടുത്തോട്ടെ നിന്നെ , സ്വന്തം ആയിട്ട് ..." "അപ്പോൾ ആ പെണ്ണോ , അതിനെയോ" " ഒലക്ക ...നിന്നൊട് ഇഷ്ടമാണെന്ന് പറയാന് വന്ന എന്നെ വേണം തല്ലാൻ നേഴ്സറി പിള്ളേരെ ക്കാൾ കഷ്ടമാണെ നിന്റെയൊക്കെ അവസ്ഥ " " ങേ.... എന്താ പറഞ്ഞെ ശരിക്കും എന്നെയാണോ......" പ്രിയ സന്തോഷം കൊണ്ട് ഹരിയെ കെട്ടിപ്പിടിച്ചു , അവളെ പേടിപ്പിക്കാൻ അടുത്ത് വന്ന ഹരിയെന്തായി ........ 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story