ഹരിപ്രിയ : ഭാഗം 18

Haripriya

രചന: ജൂൺ

 " ഒലക്ക ...നിന്നൊട് ഇഷ്ടമാണെന്ന് പറയാന് വന്ന എന്നെ വേണം തല്ലാൻ നേഴ്സറി പിള്ളേരെ ക്കാൾ കഷ്ടമാണെ നിന്റെയൊക്കെ അവസ്ഥ " " ങേ.... എന്താ പറഞ്ഞെ ശരിക്കും എന്നെയാണോ......" പ്രിയ സന്തോഷം കൊണ്ട് ഹരിയെ കെട്ടിപ്പിടിച്ചു , അവളെ പേടിപ്പിക്കാൻ അടുത്ത് വന്ന ഹരിയെന്തായി .....😜 ശശി ..... ഹരി ഒന്ന് പകച്ചു നിന്നു , എന്നിട്ട് പ്രിയയെ മുറുക്കെ പിടിച്ചു.. "ഞാൻ ഞാന് വിചാരിച്ചു എന്നെ നിങ്ങള് കളഞ്ഞ് പോകും എന്നൊക്കെ എന്റെ ഉള്ള ജീവൻ പോലും പോയിക്കിട്ടി....." പ്രിയ പിടി വിടാൻ നോക്കി എവിടെ ഉടുമ്പ് പിടിച്ച പിടിയല്ലേ ... പ്രിയ മുഖമുയർത്തി നോക്കി , പക്ഷെ ഹരിയുടെ നോട്ടം അത് തനിക്ക് താങ്ങാനാവുന്നില്ലായെന്ന് തോന്നി.... തലതാഴ്ത്തി നിന്നു... ഹരി ചൂണ്ടുവിരൽ കൊണ്ട് പ്രിയയുടെ താടി പിടിച്ചുയർത്തി നെറ്റി മുട്ടിച്ചു കൊണ്ട് നോട്ടം മാറ്റാതെ പറഞ്ഞു.... " അറിയില്ലെടോ എന്താ എങ്ങനെയാ എന്നൊന്നും , ഒന്നും മനസിലായില്ല പക്ഷെ ഒന്ന് ഒന്നു മാത്രം അറിയാം നിന്നെ വേണ്ടായെന്ന് വെക്കാൻ എനിക്കാവില്ല എന്ന് ...പ്രണയിക്കണം ആവോളം ഇത്രകാലോം അടക്കി വച്ചതൊക്കെ ...."

" ഏയ് മാറാനൊന്നും നിൽക്കണ്ട എനിക്ക് ഇതാ ഇഷ്ടം രണ്ടു കിട്ടിയാലെന്താ... എന്നെ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ....ഈ ഗലിപ്പന്റുള്ളിൽ എനിക്കായിട്ട് ഒരു മുറി ശരിപ്പെടുത്തണം എന്നേ ഞാൻ വിചാച്ചുള്ളൂ....." "ഉം... എന്നിട്ട് ശരിയാക്കിയൊ...." ഹരി കൂസൃതിയോടെ ചോദിച്ചു "ആണെന്നല്ലെ പറഞ്ഞു വന്നത് 😇 അതിനിടയ്ക്ക് കാലും മാറിയോ മനുഷ്യാ..നിങ്ങൾ .. ഒറ്റയെണ്ണത്തിനെയും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാന് പറ്റൂല ..." പ്രിയ വിട്ടുമാറി ..... പിറുപിറുത്തു.... ഹരി നേരെ ബെഡിലേക്ക് കിടന്നു... പ്രിയ ദേഷ്യത്തോടെ മുഖം തിരിച്ചു വന്നു ഒരു സൈഡിലേക്കായി കിടന്നു.... "പ്രിയ ഇങ്ങോട്ട് നോക്കിയെ ..." "ഇല്ല .... നഹീന്ന് പഴഞ്ഞാൽ നഹീം...എനിക്ക് ഉറങ്ങണം , എന്നെ ഇഷ്ടുല്ലാത്തവരെ നോക്കി കിടക്കാനൊന്നും ന്നെ കിട്ടൂല " ഹരിയോടായി പറഞ്ഞു എന്തിന്റെ കേടായിരുന്നു എനിക്ക് , ഇങ്ങേരുടെ ഒലിപ്പീരൊക്കെ ആരെങ്കിലും വിശ്വസിക്കുമോ....( ആത്മ "ഡീ...നീ തന്നെ അല്ലെ ഓരോന്ന് ചിന്തിച്ചു കൂട്ടൂന്നെ , ഞാൻ വല്ലതും പറഞ്ഞോ ... ഒന്നും നേരാ ചൊവ്വേ ചിന്തിക്കാൻ അറിയില്ല എല്ലാം വളച്ചൊടിച്ച് എന്തെങ്കിലും ഒക്കെ ആക്കിതീർക്കും..

മര്യാദയ്ക്ക് തിരിഞ്ഞു കിടന്നോ , ഇല്ലെങ്കിൽ പിന്നെ എനിക്ക് തോന്നുന്നതൊക്കെ ഞാൻ ചെയ്യും.... പിന്നെ ഒന്നും പറഞ്ഞിങ്ങോട്ട് വന്നേക്കരുത്...." അതിൽ ഒരു ഭീഷണിയുണ്ട് , പറഞ്ഞതൊക്കെ ചെയ്യും എന്നുള്ളതും അനുഭവം , അതുകൊണ്ട് പിന്നെ ജാഡയിടാനൊന്നും നിന്നില്ല , തിരിഞ്ഞു കിടന്നു...നമ്മളായിട്ട് ഒരു ചാൻസ് എറിഞ്ഞു കൊടുക്കാന് പാടീല്ലല്ലോ....😬 "എന്താ ..." പ്രിയയ്ക്ക്. ഉള്ളിൽ ഒരു ഡപ്പാംഗൂത്ത് കളിക്കാനുള്ള സന്തോഷമാണ് , പക്ഷെ പുറത്ത് കാട്ടിയാൽ ഇന്നത്തോടെ ഒരു തീരുമാനം ആകും.... ആരെയും മനസൊന്ന് പതറിപ്പോകാല്ലൊ .... പുറമെ ദേഷ്യത്തോടെ ചോദിച്ചു..... "ഏയ് ചുമ്മാ നിന്നെ കണ്ടോണ്ടിരിക്കാൻ തോന്നുന്നു... എനിക്ക് ഇപ്പൊ ഉറക്കമൊന്നും..വരുന്നില്ല..." "ഇത്രകാലവും ഞാൻ ഇവിടെ പനപോലെ ഉണ്ടായിരുന്നു.....ഇയാൾ നോക്കി ഇരുന്നൊ ഞാൻ ഉറങ്ങാൻ പോകുവാ..." 🤨 പ്രിയ തിരിഞ്ഞ് കിടന്നു കണ്ണടച്ചതും ഹരി അടുത്തോട്ട് നീങ്ങി , പ്രിയയുടെ വയറിലൂടെ കൈയിട്ടു.... പ്രിയ ഈ നീക്കം പ്രതീക്ഷിച്ചെങ്കിലും ഒന്ന് പേടിച്ചു...

"ഹ ഹരിയേട്ടാ... ഞാൻ , എനിക്ക് ഇപ്പൊ.." അവൾക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടാതെയായി... " ഞാൻ നിന്നെ ഒന്നും ചെയ്യാന് പോണില്ല , അത് ആലോചിച്ചു ഈ തല പുകയ്ക്കണ്ട കേട്ടോ...😌🙈 " ഹരി അവളുടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു 😊 "ഈ.....മനസിലായല്ലെ .... " 😜 "ഉം ..ഉം... " ഹരി ആക്കി ചിരിച്ചു..മുഖം തിരിഞ്ഞ് കിടന്നുകൊണ്ട് പ്രിയ അത് കണ്ടില്ല.... പതിയെ രണ്ടു പേരും ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് വീണു.... 💞 ഒരു ബെഡിന്റെ രണ്ടറ്റത്തായി കിടന്നിരുന്നു ഒരു കാലം എന്നുവച്ചാൽ കുറച്ച് ദിവസങ്ങൾക്ക് മുന്നെ വരെ... നിമിഷങ്ങൾ മതി കാഴ്ചപ്പാടുകളും ഇഷ്ടങ്ങളും മാറാനും പുതിയത് മുളച്ചു പൊന്താനും.. ചില പ്രണയങ്ങൾ അങ്ങനെയാവാം...... അറേഞ്ച്ഡ് മാര്യേജ് ആണെന്ന് വച്ച് ആരും പരസ്പരം ഇഷ്ടപ്പെടാതെ ഇരിക്കില്ല..... ഹരിക്ക് അത് അറിയാൻ ഇത്തിരി കൂടെ സമയം എടുത്തു എന്നെയുള്ളൂ..... *""

അടുത്ത ദിവസം രാവിലെ തന്നെ ഹരിയും പ്രിയയും ജോലിക്കായി പോയി... ഗായുവിന്റെയും വിച്ചുന്റെയും കൂടെ ദേവകി അടുത്ത ബന്ധുക്കളുടെ വീട്ടിലേക്ക് വിരുന്നിന് പോയി... കൃഷ്ണൻ ഇന്നുമുതൽ ഓഫീസ് കാര്യങ്ങൾ ശ്രദ്ധിച്ചോളണം എന്ന് ഹരി പറഞ്ഞേൽപ്പിച്ചിരുന്നു.. അവർ വൈകിട്ട് മടങ്ങും എന്നുള്ളത് കൊണ്ട് ഹരി നേരത്തെ ഇറങ്ങി ... പ്രിയ യും ആദിയും കൂടെ വേഗം കോമ്പൗണ്ടിന് വെളിയിൽ ഇറങ്ങി... അതികം കാത്തു നിൽക്കേണ്ടി വന്നില്ല ഹരി വന്ന് മുന്നിലേക്ക് കാർ നിർത്തി , ആദിയെ ആദ്യമായിട്ടാണ് ഹരി കാണുന്നത് , അതെങ്ങനെയാ ഇവര് തന്നെ ഒന്ന് മര്യാദയ്ക്ക് പരിചയപ്പെടാൻ തുടങ്ങിയല്ലെ ഉള്ളൂ... ഹരി കാർ പാർക്ക് ചെയ്ത് ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു . പ്രിയ ചാടിക്കേറി ഹരിക്ക് ആദിയെ പരിചയപ്പെടുത്തി ... ആദിക്ക് പിന്നെ കണ്ടറിയില്ലെങ്കിലും ബാക്കി കംപ്ലീറ്റ് ഡീറ്റെയിൽസും അറിയാം... പിന്നെ അവിടെ നിന്നില്ല , ആദി ബസിൽ പോയ്ക്കോളാം എന്ന് പറഞ്ഞിട്ടും നമ്മൾടെ കപ്പിൾസ് വിട്ടില്ല , ഒരുവിധം പ്രിയ അവളെ പിടിച്ചു വണ്ടിയിൽ കയറ്റി...

പോകുന്ന വഴിയിൽ ആദിയെ അവളുടെ വീടിന്റെ അടുത്ത് ഇറക്കി പിന്നീട് ഒരു ദിവസം വീട്ടിൽ കയറാം എന്ന് വാക്കും കൊടുത്തു അവര് മടങ്ങി.... പ്രിയയ്ക്ക് ഒരു മനസുഗമൊക്കെ തോന്നുന്നുണ്ട് , ഹരി കൈകാട്ടി വിളിച്ചപ്പഴാ പ്രിയ ആ കാര്യം ശ്രദ്ധിക്കുന്നത് , ഇത്രനേരവും ഹരിയെ നോക്കി ഇരിക്കുവാരുന്നു എന്ന് ... എന്താടീ നോക്കി പേടിപ്പിക്കാൻ നോക്കുവാണോ..?? പ്രിയയ്ക്ക് ആകെ എന്തോപോലെ തോന്നി... പിന്നെ ഞാൻ നോക്കിയാൽ പേടിക്കുന്ന ഒരാൾ... ഈ ചോദ്യം തന്നെ എന്നെ കളിയാക്കുന്നപോലെ ഹും.. പ്രിയ ചുറ്റും നോക്കിയപ്പോഴാണ് വീട്ടിൽ എത്തി എന്നറിഞ്ഞത് , അയ്യേ ഇത്രനേരവും ഞാൻ നോക്കി ഇരിക്കുവാരുന്നൊ.... ശെ നാറിപ്പോയി... എന്ത് വിചാരിച്ച് കാണും... പ്രത്യേകിച്ച് ഒന്നും തോന്നാതിരുന്നാൽ മതിയാരുന്നു... ( പ്രിയ ആലോചിച്ചിരുന്നു.. "സ്വപ്നം കഴിഞ്ഞെങ്കിൽ ഇറങ്ങാവൊ ഒന്ന് എനിക്ക് ഇത് പാർക്ക് ചെയ്യണം " ഹരിയുടെ ശബ്ദമാണ് വീണ്ടും അവളെ ഉണർത്തിയത്... പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല പ്രിയ ഓടി അകത്ത് കയറി..

കൃഷ്ണൻ എത്തിയിരുന്നില്ല , ഗായുവും അമ്മയും അകത്തിരുന്ന് സംസാരിക്കുകയായിരുന്നു , അതിനിടയ്ക്ക് ആണ് എന്തോ ഒരു സാധനം അകത്തേക്ക് പാഞ്ഞു വരുന്നത് അവർ കണ്ടത് , അവർ സംസാരിച്ചിരിക്കുന്നത് കണ്ടുകൊണ്ട് പ്രിയ അവിടെ എത്തിയതും ഒന്ന് നിന്നു... "നീയാരുന്നോ ഞങ്ങളൊന്ന് പേടിച്ചു..... ഇതെന്താ നിന്നെ വല്ല പട്ടിയും ഓടിച്ചോ ഇങ്ങനെ ഓടാൻ ..." ദേവകി പറഞ്ഞത് ശരി വച്ച് ഗായു തലകുലുക്കി എന്നിട്ട് അതിന് മറുപടി അവൾ തന്നെ പറഞ്ഞു.. "ഏയ് ഏട്ടത്തിയെ ഓടിക്കാൻ പട്ടിയുടെയൊക്കെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല , എന്റെ ഏട്ടൻ ഒന്നും നോക്കിയാൽ മതി..." പ്രിയ യ്ക്ക് അത് തീരെ ഇഷ്ടമായില്ല , പക്ഷെ പുറത്ത് കാണിച്ചില്ല , വളിച്ച ചിരി അങ്ങ് ചിരിച്ചു കാണിച്ചു .

പ്രിയ ഗായുനെ നോക്കി ഒന്ന് പുശ്ചിച്ചു കാണിച്ചു നേരെ നോക്കിയത് ഹരിയേയും ഭാവം മാറ്റാനുള്ള ടൈം കിട്ടിയില്ല അവിടെ യും പുശ്ചം കൊടുത്തു വരവേറ്റു.. പ്രിയ യും ഹരിയും ഫ്രഷായി താഴേക്ക് ഇറങ്ങിയപ്പോഴേക്കും അച്ഛൻ എത്തിയിരുന്നു... എല്ലാവരും കൂടെ ചായയും കുടിച്ച് ഇരുന്നു , പിന്നെ അതികം വൈകിപ്പിച്ചില്ല അവിടെ എത്താൻ വൈകും എന്നതിനാൽ വിച്ചു ബാഗും മറ്റും എടുത്തു വണ്ടിയിൽ വച്ചു... രണ്ടു പേരും യാത്ര പറഞ്ഞു പോയി... എല്ലാം പഴയ പടി ആയപോലെ തോന്നി പ്രിയയ്ക്ക് സിറ്റുവേഷൻ ശാന്തനായി കണ്ടതും പ്രിയ അച്ഛന്റെ കൂടെ ഇരുന്നു ഓരോന്നും ചോദിക്കാൻ തുടങ്ങി .... എത്ര പെട്ടെന്നാണ് പ്രിയ ഓരോരുത്തരുടെ മനസും മനസിലാക്കുന്നത് എന്നത് ഹരിക്ക് അത്ഭുതമായി... അച്ഛന്മാർ ക്ക് പെൺമക്കളോടുള്ള അടുപ്പം അതിപ്പോ അവർ എത്ര വളർന്നാലും അങ്ങനെത്തന്നെയെ ഉണ്ടാകൂ....

ഹരിയുടെ നോട്ടം കണ്ട് ദേവകിയമ്മ അവന്റെ കയ്യ് പിടിച്ചു അവരുടെ കൈക്കുള്ളിലാക്കി... "എന്താടാ ചെക്കാ നീ അതിനെ ഇങ്ങനെ നോക്കി ഊറ്റുന്നെ " ദേവകി അത് ചോദിച്ചു കൊണ്ട് ഹരിയുടെ കൈ തലോടിക്കൊണ്ടിരുന്നു... "അല്ല അമ്മെ ഇവളിതെത്ര വേഗമാ അച്ഛന്റെ വിഷമം ഒക്കെ മാറ്റിക്കളഞ്ഞത്.... എത്ര പെട്ടെന്നാണ് അവള് തന്നെ എല്ലാത്തിനോടും പൊരുത്തപ്പെട്ടു വരുന്നെ ," "നീയെന്താ അവളെ പഠിക്കുകയാണോ.... അത് പാവം ആണ് മോനെ ആരെയും സങ്കടം ഒന്നും കണ്ട് നിൽക്കാൻ അവൾക്ക് കഴിയില്ല അതുകൊണ്ടല്ലേ ഇങ്ങനെ ഓടിച്ചാടി നടക്കുന്നത് , അവൾടെ സങ്കടങ്ങളൊന്നും ആരോടും പറയില്ല , നമ്മളൊക്കെ ചോദിച്ചാലും ഒന്നൂല എന്നായിരിക്കും മറുപടി..." ..... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story