ഹരിപ്രിയ : ഭാഗം 19

Haripriya

രചന: ജൂൺ

 "അല്ല അമ്മെ ഇവളിതെത്ര വേഗമാ അച്ഛന്റെ വിഷമം ഒക്കെ മാറ്റിക്കളഞ്ഞത്.... എത്ര പെട്ടെന്നാണ് അവള് തന്നെ എല്ലാത്തിനോടും പൊരുത്തപ്പെട്ടു വരുന്നെ ," "നീയെന്താ അവളെ പഠിക്കുകയാണോ.... അത് പാവം ആണ് മോനെ ആരെയും സങ്കടം ഒന്നും കണ്ട് നിൽക്കാൻ അവൾക്ക് കഴിയില്ല അതുകൊണ്ടല്ലേ ഇങ്ങനെ ഓടിച്ചാടി നടക്കുന്നത് , അവൾടെ സങ്കടങ്ങളൊന്നും ആരോടും പറയില്ല , നമ്മളൊക്കെ ചോദിച്ചാലും ഒന്നൂല എന്നായിരിക്കും മറുപടി നീ അതിനെ അകറ്റി നിർത്തുന്നത് കാണുമ്പോഴെക്കെ എനിക്ക് മനസിലാകും അവളുടെ വേദന പാവം ആണെടാ ന്റെ മോള് ... ഞങ്ങൾക്ക് മരുമോളായിട്ടല്ല മകളായിട്ട് ആണ് അവളെ ഇങ്ങോട്ട് കൊണ്ട് വന്നത്...." "ഓ എല്ലാവരേയും സോപ്പിട്ട് കുപ്പിയിലാക്കിയിട്ടാണ് ഉള്ളതല്ലേ...." തമാശയല്ല മോനെ അവൾക്കും ഒരുപാട് ടെൻഷനും കാര്യങ്ങളും ഉണ്ടാകും ഞങ്ങളോടൊന്നും വന്ന് പറയാറില്ല ,

നീയതൊക്കെ ചോദിക്കണം , നിന്റെ ആവശ്യങ്ങളൊക്കെ അവളറിഞ്ഞ് ചെയ്യുന്നത് പോലെ.. മനസറിഞ്ഞ് വേണം പരസ്പരം സ്നേഹിക്കാൻ എങ്കിലെ അവിടെ സ്നേഹത്തിന് അർത്ഥമുള്ളൂ.... ഇല്ലെങ്കിൽ കുറച്ച് കാലം കഴിഞ്ഞാൽ അത് വെറും അഭിനയം ആകും..... കേട്ടോടാ കുരുത്തം കെട്ടതെ..." ദേവകി അവസാനം പറഞ്ഞത് കുറച്ച് ഉറക്കെയാണ് , ചെവി പിടിച്ചു വച്ചിട്ടും ഉണ്ട്.... "ദേ അമ്മേ തന്നോളം വളർന്ന മക്കളെ ഉപദ്രവിക്കാൻ പാടില്ലാന്നാ... വിട്ടേക്ക് ദേ അവള് കണ്ടാൽ പിന്നെ അത് മതി....പ്ലീസ് പ്ലീസ്..." "അതിന് നീ വളർന്നുപോയെന്ന് വച്ച് എനിക്ക് നീ ചെറിയ കുട്ടിതന്നെയാ ... ഇപ്പഴും എപ്പഴും... അങ്ങനെ തന്നെ ആണ്... അവള് കണ്ടാൽ നിനക്കെന്താ ചെക്കാ ,, നിന്റെ മസിലുപിടിച്ചുള്ള നടത്തം മാറ്റിക്കൊളെളണം നിങ്ങള് സന്തോഷത്തോടെ ജീവിക്കണം അതാ ഞങ്ങളുടെയും സന്തോഷം "

"ഓ അമ്മേ ക്ലാസൊക്കെ മതി , ഞാൻ എപ്പോഴേ നന്നായി..." "അയ്യേ ഇതെന്താ ഹരിയേട്ടാ കൊച്ച് പിള്ളേരെ പോലെ അമ്മേടെ കയ്യീന്ന് വാങ്ങീക്കുന്നെ , അയ്യേ അയ്യയ്യേ....." പ്രിയ വായും പൊത്തി ചിരിക്കാൻ തുടങ്ങി അവരുടെ അടുത്തേക്ക് വന്നു നിന്നു... "നീയതികം ചിരിക്കല്ലെ , ആ പല്ലിളകിപ്പോകും "( ഹരി ചെവി തിരുമ്മിക്കൊണ്ട് പ്രിയ യോടായി പറഞ്ഞു.... "എന്തായാലും നിങ്ങളിളക്കിയത് പോലെയൊന്നും ഇളകൂല...." പ്രിയ പുശ്ചിച്ചു... "നീയീ പുശ്ചത്തിന്റെ ഹോൾസെയിൽ ഷോപ്പാണോ....എന്ത് പറഞ്ഞാലും ഇത് മാത്രമേ മുഖത്ത് വരൂ..."( ഹരി "അത് നിങ്ങൾ അങ്ങനെ ആയതുകൊണ്ട് തോന്നുന്നതാ , അമ്മയ്ക്കും അച്ഛനും ഒന്നും അങ്ങനെ തോന്നുന്നില്ലല്ലോ , അല്ലെ !! " പ്രിയ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി... പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങളൊന്നും കാണുന്നില്ല , അനുകൂലമായിരിക്കും...

"ഉം നിർത്തിയേ ഇനി അതും പറഞ്ഞു രണ്ടും കൂടെ വഴക്കിട് നിങ്ങൾക്ക് ഇത് തന്നെ പണി...."കൃഷ്ണൻ പറഞ്ഞു.. "അച്ഛാ ഇതൊക്കെ ഇല്ലെ ഒരു രസമാണ്.... അല്ലാതെ എപ്പോഴും കെട്ടിപ്പിടിച്ചു നടക്കാൻ കഴിയോ ...അല്ലെടീ..." പ്രിയ യെ തോണ്ടി ക്കൊണ്ട് ഹരി ഒരുകണ്ണിറുക്കി ചോദിച്ചു ... പ്രിയ തലയാട്ടി..അതേയെന്ന് പറഞ്ഞു.. "നീ കെട്ടിപ്പിടിച്ചു നടക്കാനൊന്നും നിൽക്കണ്ട , മര്യാദയ്ക്ക് നടന്നാൽ മതി , വാ അകത്തേക്കു കയറ് ഇരുട്ടിത്തുടങ്ങി..." "ഈ അച്ഛന് അസൂയ ആണൊന്നൊരു തോന്നൽ അല്ലെ അമ്മേ , " "പ്രിയെ ഇവനെ വിളിച്ചോണ്ട് പോയെ , നാക്കിന് ലൈസൻസില്ലാന്ന് വെച്ചാൽ എന്താ ചെയ്യാ ...ഒന്നങ്ങ് വച്ച് തന്നാലുണ്ടല്ലോ..." ദേവകി തലയിൽ കയ്യും വച്ചാണ് അത് പറഞ്ഞ് നിർത്തിയത്... പ്രിയയ്ക്ക് എല്ലാം കൂടെ കണ്ട് ചിരി പൊട്ടി... പക്ഷേ കടിച്ച് പിടിച്ച് നിന്നു.. കൃഷ്ണൻ അകത്തേക്ക് കയറിപ്പോയി പിറകെ അവരെ നോക്കിപ്പേടിപ്പിച്ച് ദേവകിയും...

"എന്തിനാ ഹരിയേട്ടാ ഇങ്ങനെ ചൊറിയുന്നെ... " " ശെടാ... ഇത്രകാലവും ഞാൻ കൂട്ടത്തിൽ കൂടാത്തതായിരുന്നു പ്രശ്നം ഇപ്പൊ നോക്കിയെ , അവർക്ക് ഇതൊന്നും വിഷമമുള്ള കാര്യമല്ല ഇനി നീയായിട്ട് അതെ അങ്ങനെ ആക്കണ്ട ..." " ഉം....വാ പോകാം , നാളെ നേരത്തെ പോണം ഡ്യുട്ടി ഷിഫ്റ്റിംങ്ങാണ്.... " "ആ പോകാം ഇവിടെ കുറച്ച് നേരം ഇരിക്ക് .... അകത്ത് കയറിയാൽ ഇതിന്റെ ബാക്കി അവിടെ കിട്ടും..നിനക്ക് വേണ്ടി സംസാരിക്കാനേ ഇവിടെ ആൾക്കാർ ഉള്ളൂ..എന്ത് കൈവിഷമാണ് നീ ഇറക്കിയത്..." "ഇയാൾക്ക് ഞാൻ വല്ലതും തന്നോ ഇല്ലല്ലോ , പിന്നെയെന്തിനെ ഇങ്ങനെ തള്ളുന്നെ... അവർക്കൊക്കെ എന്നെ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാണ് ..." "അതെന്താ എനിക്ക് ഇഷ്ടല്ലെ ഹേ... " ഹരി പ്രിയ യുടെ മടിയിലായി തല വച്ച് കിടന്നു , പ്രിയയുടെ കൈയെടുത്ത് അവന്റെ തലയിൽ വെയ്പ്പിച്ചു.. പ്രിയ ഹരിയെ അത്ഭുതത്തോടെ നോക്കി നിന്നു പോയി ,

ഹരിയുടെ ഓരോ ചലനങ്ങളും അവൾക്കായി മാത്രം ഉള്ളത് പോലെ അവൾക്ക് തോന്നി... ഇത്ര കാലവും ഇതൊക്കെ എവിടെ പോയി എന്ന് ചിന്തിച്ചു കൊണ്ട് അവനെത്തന്നെ നോക്കിയിരുന്നു , മെല്ലെ അവന്റെ മുടിയിഴയിലൂടെ വിരലോടിച്ചു... ഇപ്പോ കണ്ടാൽ പറയില്ല എന്തിനും ഏതിനും വഴക്ക് പറഞ്ഞിരുന്ന മനുഷ്യനായിരുന്നു ഇതെന്ന്.... മുഖത്ത് ഒരുതരം കുസൃതി ഒളിപ്പിച്ചു വെച്ച കണ്ണുകളിൽ പ്രണയം എന്ന ഭാവം മാത്രമുള്ള ഹരിയെ പ്രിയ നോക്കി കാണുവാരുന്നു... ഇങ്ങനെ നോക്കല്ലെ ന്റെ പെണ്ണെ 😁 വെറുതെ ന്റേ കൺഡ്രോള് കളയാൻ... പ്രിയയുടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയെന്ന പോലെ ഹരി പറഞ്ഞു.. അന്ന് കല്യാണത്തിന് ഗായുവിനെ ആയിരുന്നു എല്ലാവരും ശ്രദ്ധിച്ചതെങ്കിലും എന്റെ കണ്ണുകളിൽ നീ മാത്രം , നീ മാത്രമായിരുന്നു...😍😍

അന്ന് നീ നടന്നു കയറിയത് മറ്റുള്ളവർക്ക് സ്റ്റേജിലേക്ക് ആയിരിക്കാം പക്ഷേ എനിക്ക് നീയെന്റെ ഹൃദയത്തിലേക്കായിരുന്നു..ദാ ഇവിടെ ...😌☺️ ഹരി പ്രിയ യുടെ കൈയെടുത്ത് തന്റെ നെഞ്ചോട് ചേർത്തു... ഇപ്പോ ഇത് മിടിക്കുന്നത് പോലും നിനക്ക് വേണ്ടിയാ... പ്രിയയ്ക്ക് ഇതൊക്കെ കേട്ടിട്ട് ആകെ 🙄കിളി പോയപോലെ ആയി... പയ്യെ ആ അത്ഭുതം മാറി ചുണ്ടിൽ പുഞ്ചിരി വന്നു.. "ഹാ അത് കേൾക്കുന്നുണ്ട് പ്രിയ പ്രിയ എന്നല്ലെ ☺️ എനീക്ക് മനസിലാകും..." പ്രിയ ഹരിയെ ഒന്ന് ചൂടാക്കാൻ വേണ്ടിയാണ് പറഞ്ഞത് പക്ഷെ അവിടെ അതൊന്നും ഏറ്റില്ലായെന്ന് അവന്റെ മുഖത്തുനിന്ന് തന്നെ വായിച്ചെടുക്കാം... ഹരി പുറത്തേക്ക് നോക്കി കിടക്കുകയാണ്...

ഇടയ്ക്ക് വച്ച് നിർത്തിയ പ്രിയയുടെ വിരലുകളെ വീണ്ടും മുടിയിലേക്ക് കൊണ്ട് വച്ചു.... "അല്ല ഹരിയേട്ടാ...പുതിയ വല്ല കോഴ്സും ചെയ്യുന്നുണ്ടോ ഈ സാഹിത്യമൊക്കെ വരുന്നു...ഈ വായിൽ നിന്നും നാം ഇങ്ങനെയൊന്നും ഇതിന് മുമ്പ് കേട്ടിട്ടില്ല.." "ഈ.... ഞാൻ ചിരിച്ചു കാണിക്കണോ... അവളുടെ ഒരു ഡൗട്ട് മനസിൽ പ്രണയം നിറയുമ്പോൾ സാഹിത്യമൊക്കെ തനിയെ ഒഴുകി വരും ..." ഹരി അതിൽ മുഴുകിക്കൊണ്ട് പറഞ്ഞു.. "ദേ വീണ്ടും..."പ്രിയ ഊറി ചിരിച്ചു... "ഞാൻ തന്നെ മിക്കവാറും നിന്നെ തല്ലിക്കൊല്ലും... മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരുന്നാൽ നിനക്ക് കൊള്ളാം , ഇല്ലെങ്കിൽ പിന്നെ ....." പ്രിയ അതെ സമയം ചൂണ്ടുവിരൽ കൊണ്ട് ചുണ്ടിൽ വച്ച് ഇനി ഇല്ലാന്ന് തലയാട്ടി........ 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story