ഹരിപ്രിയ : ഭാഗം 20

Haripriya

രചന: ജൂൺ

"ഞാൻ തന്നെ മിക്കവാറും നിന്നെ തല്ലിക്കൊല്ലും... മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരുന്നാൽ നിനക്ക് കൊള്ളാം , ഇല്ലെങ്കിൽ പിന്നെ ....." പ്രിയ അതെ സമയം ചൂണ്ടുവിരൽ🤫 കൊണ്ട് ചുണ്ടിൽ വച്ച് ഇനി ഇല്ലാന്ന് തലയാട്ടി.. "അതേ നിങ്ങൾക്ക് ഇതുവരെ ആരോടും ഇഷ്ടമൊന്നും തോന്നിയില്ലേ... കോളേജിൽ ഒന്നും...ഇത്തിരിയെങ്കിലും..." "എന്തേ ഹിസ്റ്ററി ചികഞ്ഞു പഠിക്കാനാണോ...ങേ" "സൗകര്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി , ഉണ്ടോ ഇല്ലയോ , അത്രയും..." "പിന്നെ എന്നെ എത്ര പിള്ളേര് വന്ന് പ്രപോസ് ചെയ്തതാണെന്ന് അറിയോ... ആ അതിലേതിനെയെങ്കിലും പ്രേമിച്ചാൽ മതിയായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്....ആ പിള്ളോരൊക്കെ കെട്ടിക്കാണുവോ ആവോ.." 😌ഹരി പ്രിയയെ തന്നെ നോക്കി കൊണ്ടാണ് അത് പറഞ്ഞത്.. "ഉം കുശുമ്പൊക്കേ വരുന്നുണ്ട് "ഹരി മനസിൽ പറഞ്ഞു...

"ഇയാളെ പ്രേമിക്കാനും ആൾക്കാരൊ 🤔, കഷ്ടം ആ പിള്ളേർക്ക് വേറെ ആരെയും ഇഷ്ടപ്പെട്ടില്ലെ... പ്രേമീക്കാൻ പറ്റിയ ഒരു മൊതല്.."(പ്രിയ ആ ഇനി പറഞ്ഞിട്ടെന്താ കാര്യം കുടുങ്ങി പോയില്ലെ.... അല്ലാതെ എന്ത് ചെയ്യാനാ ... എന്തായാലും നിനക്കാണ് ഈ ഭാഗ്യം കിട്ടിയത് അത് മറക്കണ്ടാട്ടൊ"(ഹരി "ഓ പിന്നെ ഷാജഹാൻ ചക്രവർത്തി അല്ലെ, ഭാഗ്യം പോലും കഷ്ടകാലം എന്നൊക്കെ പറയുന്നതാണ് അതിലും നല്ലത് , ബിരിയാണി മുന്നിൽ വച്ചിട്ട് തൊട്ടു പോകരുത് എന്ന് പറഞ്ഞപോലെയാ ഇയാൾടെ കാര്യം 🤭" അവസാനത്തത് പയ്യെ ആണ് പറഞ്ഞത് ഇല്ലെങ്കിൽ ഇയാൾ ബിരിയാണി യുടെ കാര്യത്തിൽ ഇന്നൊരു തീരുമാനം ഉണ്ടാക്കിയെ അടങ്ങൂ... 😁😁😁ഇനി കുറച്ച് നേരം പ്രിയ തന്നെ പറയും അവരുടെ ലൈഫ്... എനിക്ക് മടിയാകുന്നു സൂർത്തുക്കളെ....😜😜 ഹരിയേട്ടനതങ്ങോട്ട് അത്ര ഇഷ്ടപ്പെട്ടില്ല....😆

അങ്ങേര് അപ്പൊ തന്നെ ചാടി എണീറ്റു .. ദൈവമെ കേട്ടുകാണുവൊ.... .കേട്ടീട്ടുണ്ടെങ്കിൽ നാളെ എന്റെ ശവടക്കായിരുക്കും... ഞാൻ തലയിൽ അറിയാതെ കൈവച്ചുപോയി... "നിന്നെയൊക്കെ കെട്ടിയതിന് എന്നെ വേണം തല്ലാൻ വിവരമില്ലാത്ത ഇങ്ങനൊന്ന്..." "ഈ പറയുന്നത് ആരും കേൾക്കണ്ട , ഇയാളെ പിടിച്ചു കെട്ടിച്ചതല്ലെ , അതൊക്കെ എനിക്കറിയാത്തപൊലേ ,ഇഷ്ടപ്പെട്ട് വന്ന് പെണ്ണ് ചോദിച്ചതല്ലല്ലോ പക്കാ അറേഞ്ച്ഡ് ..അല്ലെ...." കലിപ്പ് മോഡിലാണ് പുള്ളിക്കാരൻ എനിക്കാണെങ്കിൽ അത് കാണോമ്പൊ ഒരു മനസുഖാന്ന്....ശീലിച്ചുപോയി.... വെറുപ്പിക്കുന്നതിനും ഒരു കഴിവൊക്കെ വേണം...🤭 ഹരിക്ക് അവിടെ വോയിസില്ലാത്തത് കൊണ്ട് ...അതൂകൊണ്ട് മാത്രം ഒന്നും മിണ്ടിയില്ല , ഹരി നീ വിട്ടുകൊടുക്കരുത് അവളെ അതികം പത്തി വിടർത്താൻ അനുവദിക്കരുത് സഹോ...

( ഹരി സ്വയം പറഞ്ഞു... ഇതെന്താ ഒന്നും മിണ്ടാത്തെ ശേ എന്തെങ്കിലും പറഞ്ഞാലല്ലെ തിരിച്ച് പറയാൻ കഴിയൂ...ഇങ്ങേരെ നാവിറങ്ങിപോയോ "ഡോ മനുഷ്യ ( ആദ്യായിട്ടാ ഞാൻ ഇങ്ങനൊക്കെ വിളിക്കുന്നെ , മിന്നിച്ചേക്കണെ😬)താനെന്താ കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നെ...." ഹരിയത് കേട്ടതും ഒന്നൂടെ കലിപ്പായി "നീ ഇത്രകാലവും അങ്ങനെയൊന്നും അല്ലല്ലോ വിളിച്ചത് , എന്താടി തലേൽകയറി നെരങ്ങുവാണല്ലോ...നിന്നോട് ഞാൻ പറഞ്ഞതാ മിണ്ടാതെ ഇരുന്നോളാൻ എന്നിട്ടും അനുസരിക്കില്ലാന്ന് വെച്ചാൽ..." ഹരി പ്രിയയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു ചോദിച്ചു.... "വേണ്ട വേണ്ടാന്ന് എത്ര പറഞ്ഞാലും കേൾക്കില്ല അനുഭവിച്ചോ..." ( പ്രിയ യുടെ മനസ് .. 'ശവത്തിൽ കുത്താതഡെയ് , ഇങ്ങേര് ഇങ്ങനൊന്നും ആയിരുന്നില്ല , ഇതൊന്നും ഞാൻ പ്രതീക്ഷിക്കുന്നും ഇല്ലല്ലൊ , ഇപ്പൊ എന്ത് പറഞ്ഞാലും ഇങ്ങനെ അടുത്തോട്ട് വരുവാണ് , പണ്ടാണെങ്കിൽ ദൂരേക്കായിരുന്നു പോയ് കൊണ്ടിരുന്നത്..

ഇതിപ്പൊ പണിയെനിക്കാണല്ലൊ...പ്രതികരിക്കണം ഇല്ലെങ്കിൽ പിന്നെ കയ്യീന്ന് പോയാലോ...' പക്ഷേ ഹരിയുടെ നോട്ടം കഠിനമായിട്ടാണ് അവൾക്കു തോന്നീയത് , ഇതുവരെ തോന്നാത്ത എന്തൊക്കെയോ ഉള്ളിലൂടെ പോന്നത് പോലെ തോന്നി ... ഹരിയുടെ കണ്ണാണെങ്കിൽ ചുവന്ന് കെടക്കുവാണ് , പ്രിയ മരിച്ച് നോക്കുകയാണ് അവനെ , കണ്ണെടുക്കാനും തോന്നുന്നില്ലല്ലൊ ഭഗവാനെ...ഇങ്ങേരോടുക്കത്തെ ലുക്കാണ് 🤭 ആ മീശ ഒന്ന് പിരിക്കാൻ പറഞ്ഞാലോ.... അടിപൊളി ആയിരിക്കും ലാലേട്ടൻ സ്റ്റൈലിൽ ... ദൈവമെ ദാ എന്നെ നോക്കി മീശപിരിക്കുന്നു... ഇങ്ങേർക്ക് മൈൻഡ് റീഡിംഗും അറിയോ.... ഹരി അവളുടെ കണ്ണിൽ മാത്രം നോക്കികൊണ്ടിരുന്നു... ആ നോട്ടം പിൻവലിക്കാൻ അവൾക്കും സാധിച്ചില്ല.. അവന്റെ കണ്ണുകൾ മുഖമൊട്ടുക്കും പരതുന്നത് പ്രിയ ശ്രദ്ധിച്ചു പക്ഷെ തടയാൻ പറ്റുന്നില്ല...

എങ്ങനെ തടയാനാണ് കണ്ണുപൊത്താൻ ഇള്ള കുട്ടിയൊന്നും അല്ലല്ലോ... പതിയെ പതിയെ അവരുടെ ചുണ്ടുകൾ തമ്മിൽ അകലം കുറഞ്ഞു വന്നു... ഹും ഹും... കൃഷ്ണൻ ദേവകിയുടെ തോളിൽ കയ്യിട്ട് വാതിലിന്റെ അടുത്തേക്ക് വന്നപ്പഴാ ശുഭ സുന്ദരമായ ആ കാഴ്ച കാണുന്നത്🙈 , മക്കള് രണ്ടും കൂടെ കണ്ണും കണ്ണും നോക്കി കളിക്കുന്നു.... ദേവകി കണ്ടപാടെ അകത്തേക്ക് കയറി പോകാന് നോക്കി കൃഷ്ണൻ വിട്ടില്ല... കയ് പിടിച്ചു വച്ചു.. അവിടെ തന്നെ നിർത്തി... ഉള്ളിലെ കുശുമ്പ് തന്നെ😆 കൃഷ്ണൻ അതിന് തടസം ശ്രിഷ്ടിച്ചു കൊണ്ട് ഒന്ന് ഉച്ചത്തിൽ ചുമച്ചു.... "ശേ നശിപ്പിച്ചു ... കറക്ട് സമയമാകുമ്പോൾ എന്തെങ്കിലും മാരണം എത്തിക്കോളും... "ഹരി മനസിൽ പറഞ്ഞിട്ട് സൗണ്ട് വന്ന ഭാഗത്തേക്ക് നോക്കി , ഹരിയെ പിന്തുടർന്ന് പ്രിയയും , ഒന്നേ നോക്കിയുള്ളു രണ്ടും എന്തുചെയ്യണം എന്നറിയാതെ വെപ്രാളപ്പെട്ടു.... 😬 അവരുടെ കളി കണ്ട് അച്ഛനും അമ്മയ്ക്കും തന്നെ നാണം വന്നു 😌 "അതെ ഞങ്ങൾ രണ്ട് വയസായവര് ഇവിടെ ഉണ്ടെന്നുള്ള ബോധം പലർക്കും ഇല്ല കേട്ടോ... ഇടയ്ക്ക് അത് ഓർത്ത് വെച്ചാൽ നന്ന് , ഇല്ലെങ്കിൽ പിന്നെ ഇതോപോലെയൊക്കെ പറ്റിപ്പോയി എന്നിരിക്കും..."

കൃഷ്ണൻ അത് പറഞ്ഞ് രണ്ടിനെയും നാറി നാറി നോക്കി എന്നിട്ട് ഒന്ന് ദേവകിയെയും .. അച്ഛാ......ഒരുനീട്ടി വിളി ; ഹരി വിളിച്ചു അത്രയെ ഉണ്ടായുള്ളൂ അവര് ഉടനെ എസ്കേപ്പടിച്ചു... ഇല്ലെങ്കിലും ഒന്നും സംഭഹിക്കാൻ പോണില്ല... നമ്മൾടെ ഹരിയേട്ടനെ പ്രേമം തുടങ്ങിപ്പോയില്ലെ ഇനി പയ്യെ ശരിയാക്കാന്നെ... "നാറി പണ്ടാരമടങ്ങി പോയല്ലോ , ഇനി ഞാനെങ്ങനെ അവരുടെ മോഖത്തേക്ക് നോക്കും... , ശെ ശെ.." പ്രിയ മുഖം പൊത്തി ഇരുന്നു "കണ്ണുകൊണ്ട് നോക്കണം നീ കാരണല്ലെ ഇതൊക്കെ സംഭവിച്ചത് , വെറുതെ ആൾക്കാരെ പ്രേരിപ്പിച്ച് മോശമാക്കാൻ..." ((ഹരി "തമാശിക്കല്ലെ അതികം ഞാൻ ഇയാളെ എന്ത് ചെയ്തെന്നാ , നിങ്ങളോട് ഞാൻ പറഞ്ഞോ ഉമ്മിക്കാൻ വരാൻ , അതുകൊണ്ടല്ലെ അവർ അങ്ങനെ ഒക്കെ പറഞ്ഞു പോയത്.... " ((പ്രിയ ഹരിയുടെ നേർക്ക് നോക്കി പറഞ്ഞു "ആ ഏതായാലും കേൾക്കണ്ടത് കേട്ടു , പക്ഷെ വിചാരിച്ചത് കിട്ടിയതും ഇല്ല " ഹരി വീണ്ടും മീശ പിരിച്ചതും അവളവന്റെ വായ പൊത്തി പിടിച്ചു... "അടങ്ങിയൊതുങ്ങി നിന്നോളണം എങ്കിൽ മാത്രമേ ഞാൻ കയ്യെടുക്കൂ..."

പ്രിയ അതും പറഞ്ഞു കയ്യെടുത്തു.. "എനിക്ക് സൗകര്യമില്ലെടി പുല്ലെ....എന്ന് പറഞ്ഞുകൊണ്ട് ഹരി അവളുടെ ചുണ്ടുകൾ ലോക്ക് ആക്കി.... ആദ്യം കുറച്ച് എതിർത്തെങ്കിലും കിട്ടിയതും പോരട്ടെ എന്ന് വിചാരിച്ചു അവളതങ്ങ് ആസ്വദിച്ചു... പരസ്പരം ശ്വാസം കൊടുത്തു ഇനി വയ്യന്നായി ഹരി അവളെ വിട്ടു.... 🙈🙈 ഒരുകള്ളച്ചിരി ചിരിച്ചു അവളുടെ കവിളിൽ ഒന്ന് തട്ടികൊടുത്തു ... മെല്ലെ ചുണ്ടൊന്ന് തുടച്ചുകൊണ്ട് ഹരി അവളെ ഒന്ന് നോക്കി തുള്ളിച്ചാടി അകത്തേക്ക് പോയി... പ്രിയയ്ക്ക് ആണെങ്കിൽ നാണവും സന്തോഷവും ദേഷ്യവും ഒക്കെ കൂടി കലർന്ന ഒരുതരം വികാരമായിരുന്നു... ഒപ്പം ഹരിയുടെ കവിളും തട്ടിയുള്ള ഓട്ടവും.... ഹോ രോമാഞ്ചിഫിക്കേഷൻ ഹയ്യമ്മാ.... കൺട്രോൾ കൊടുക്കണെ ഈ പിള്ളേർക്ക് എന്റെ കൺട്രോൾ റൂം ഭഗവാനെ....😂😜 💮💮💮 വഴക്ക് കൂടിയും ഇണങ്ങിയും പിണങ്ങിയും കളിചിരികളുമായി ദിവസങ്ങൾ കടന്നു പോയ് കൊണ്ടിരുന്നു... ഹരി പ്രണയത്തിന്റെ ഡിഗ്രി എടുക്കുന്നത് പോലെയാ... ☺️☺️ഇടയ്ക്ക് ഇടയ്ക്ക് ഓരോ ഡോസും കൊടുക്കും... 💮💮

പ്രിയ യുടെ കൂട്ടൂകാരി ആദിയുടെ കല്യാണക്കാര്യം ഏകദേശം റെഡിയായി വന്നിട്ടുണ്ട് , അവളുടെ വുഡ്ബി നാട്ടിൽ എത്തി അതാണ്.. പിന്നെ ഹോസ്പിറ്റലിൽ പ്രാക്ടീസ് കഴിയാറായി പ്രിയയ്ക്കും ആദിക്കും , അതുകൊണ്ട് ആർക്കും വല്യതിരക്കുകളും പ്രശ്നങ്ങളൊന്നും ഇല്ല താനും... കൃഷ്ണൻ ബിസിനസ് ആവശ്യത്തിനായി ബാംഗ്ലൂർ വരെ പോയതാണ് , ഇന്ന് തിരിച്ചെത്തും... കൃഷ്ണനില്ലാത്തത് കൊണ്ട് ദേവകിക്കും ഒരുതരം മടുപ്പാണ് .... ഇണപ്രാവുകൾക്ക് അങ്ങനൊന്നും പിരിഞ്ഞിരിക്കാൻ പറ്റില്ലെന്നേ...☺️💞 "ഇന്നലെ വരെ എന്തോ പോയ അണ്ണാനെ പോലെ ഇരുന്ന അമ്മയാണ് , ഇന്ന് നോക്കിയെ ഡബിൾ സ്ട്രോങ്ങായി എന്താ ഒരു ഉശാറു..." പ്രിയ അമ്മയെ കളിയാക്കി കൊണ്ട് പറഞ്ഞു... "ആടീ ഞാൻ എന്റെ ഭർത്താവിനെയാ കാത്ത് നിൽക്കുന്നെ അല്ലാതെ വഴിയെ പോകുന്ന ആളെയല്ല... നിങ്ങൾക്ക് തമാശ ആയിരിക്കും എനിക്കങ്ങനെ അല്ല..." ദേവകി ഉള്ളിലെ വിങ്ങലോടെ പറഞ്ഞൊപ്പിച്ചു... പുറത്തേക്ക് നടന്നു. "ഡീ നിനക്ക് വല്ലാവശ്യവും ഉണ്ടോ....അമ്മയ്ക്ക് ആ പറഞ്ഞത് ഇഷ്ടായില്ല പാവം അതിനെ വിഷമിപ്പിച്ചു "

ഹരി ശകാരിക്കുന്ന രീതിയിൽ അമ്മ പോയ വഴി നോക്കി പറഞ്ഞു... തീർന്നു പ്രിയയ്ക്കും അത് നന്നായി കൊണ്ടു... "അത് ഞാൻ അറിയാതെ പറഞ്ഞു പോയതാ അമ്മയ്ക്ക് വിഷമം ആകാൻ വേണ്ടി അങ്ങനെ പറയുവോ ഞാൻ " ഹരി തന്നോട് ദേഷ്യപ്പെട്ടതിന് അവൾ ചവിട്ടിത്തുള്ളി അമ്മയുടെ പിറകെ പോയി... അമ്മയെ ഒന്ന് ഓക്കെയാക്കി എടുത്ത് തിരിച്ച് കൊണ്ടുവന്നു... അപ്പോഴേക്കും ഇറങ്ങാൻ സമയായി... "ഞാൻ ബസിന് പൊയ്ക്കോളാം ഇയാള് പൊയ്ക്കോ ...😏" "അതെന്താ എപ്പോഴും ന്റെ കൂടെ അല്ലെ വരുന്നത് , കയറുന്നുണ്ടോ..."( ഹരി "മോളെ സമയമായില്ലെ ഇനി ബസിനൊക്കെ കയറി അങ്ങെത്താൻ ഒരു നേരാകും "( ദേവകി "വേണ്ടമ്മെ ഇങ്ങേരുടെ ചീത്തയും പോരാഞ്ഞിട്ട് ഒടുക്കത്തെ ജാഡയും എനിക്കെങ്ങും വയ്യ , ഞാൻ പോകുവാ." (പ്രിയ "നീ നേരത്തെ പറഞ്ഞതിന് പകരം വീട്ടുവാണെല്ലെ ,

ഇന്നെന്റെ കൂടെയെ നീ പോകുന്നുള്ളൂ..."ഹരി അതും മനസിൽ പറഞ്ഞു കാറിൽ നിന്നും ഇറങ്ങി.. "ഇയാളെന്താ ഇറങ്ങിയെ എന്നെ കൺവിൻസ് ചെയ്യാനാണോ , ഇല്ല മോനെ ആ പരിപ്പ് ഈ കലത്തിൽ വേവില്ല ഉം."( പ്രിയ ആത്മ "എന്നാ ശരി ഞാനും നിന്റെ കൂടെ ബസിൽ വരാം , കുറേയായി അങ്ങനെ പോയിട്ട് , വാ നടക്കാം ഹും വേഗം"(ഹരി വേഗം തന്നെ പ്രിയയുടെ കയ്യിൽ പിടിച്ചു നടക്കാൻ ആഞ്ഞു "ങേ അ ...അത് വേണ്ട , നിങ്ങൾ ഇതിൽ പൊയ്ക്കോ "(പ്രിയ " ഇല്ല നിന്റെ കൂടെയെ ഞാൻ പോകുന്നുള്ളു...ഒന്നിൽ ബസിൽ പോകാം ഇല്ലെങ്കിൽ വാ വന്ന് കയറ് , എന്തായാലും ഒരുമിച്ചേ പോകുന്നുള്ളൂ... വേഗം തീരുമാനിക്ക് എനിക്ക് അവിടെ എത്തിയിട്ട് വേറെ പണിയുള്ളതാ.." ദേവകിയും കണ്ണുകൊണ്ട് പോകാൻ കാണിച്ചപ്പോൾ വേറെ നിവൃത്തിയില്ലാതെ കാറിൽ കയറി.. "പ്രിയ നീ ഈയിടെയായി തോറ്റുപൊയ്കൊണ്ടിരിക്കുകയാണ്....

വിട്ട് കൊടുക്കല്ലെ , കൂടെ കൂടെ അങ്ങേരുടെ ഒടുക്കത്തെ അഭിനയവും " (പ്രിയ ആത്മ ഹോസ്പിറ്റലിൽ എത്തുന്നത് വരെ പ്രിയ യുടെ മുഖം വീർത്ത് തന്നെ ആയിരുന്നു... പാർക്കിങ്ങ് ഏരിയയിൽ നിർത്തിയതും.. പ്രിയ ഇറങ്ങാന് പോയി പക്ഷെ ഹരി പിടിച്ചു വച്ചു.. "ഡീ ആ മുഖം ഇപ്പോ പൊട്ടും ...അഴിച്ച് വിട് ....വല്യ സീനൊന്നും ഇറക്കണ്ട ഉം വേഗം ചേട്ടന് പോണം മുത്തേ" ഹരി പ്രിയ യുടെ കവിളിൽ ചൂണ്ടുവിരൽ കൊണ്ട് കുത്തി... "മുത്തല്ല പവീഴം , ഇതൊക്കെ ഇയാൾടെ മറ്റവളോട് പോയ് പറയ് , എന്നെ ഇനി നോക്കണ്ട "( പ്രിയ കെറുവോടെ പറഞ്ഞ് നിർത്തി "ആ മറ്റവളെ തന്നെയാ പറഞ്ഞെ , വൈകിട്ട് ഞാൻ വരാം എന്നെ പറ്റിച്ചു നേരത്തെയെങ്ങാനും ഇറങ്ങിയാൽ എന്റെ സ്വഭാവം മാറും..." ഹരി പ്രിയ യുടെ തലയിൽ തലോടി , പ്രിയ ഇറങ്ങി പോന്നതും നോക്കി കുറച്ച് നേരം അവിടെ നിന്നു... തിരിഞ്ഞ് നോക്കില്ലാന്നാണ് വിചാരിച്ചത് പക്ഷെ പതിവ് പുഞ്ചിരി സമ്മാനിച്ചിട്ടാണ് അവൾ നടന്നകന്നത്........ 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story