ഹരിപ്രിയ : ഭാഗം 21

Haripriya

രചന: ജൂൺ

 "ആ മറ്റവളെ തന്നെയാ പറഞ്ഞെ , വൈകിട്ട് ഞാൻ വരാം എന്നെ പറ്റിച്ചു നേരത്തെയെങ്ങാനും ഇറങ്ങിയാൽ എന്റെ സ്വഭാവം മാറും..." ഹരി പ്രിയ യുടെ തലയിൽ തലോടി , പ്രിയ ഇറങ്ങി പോന്നതും നോക്കി കുറച്ച് നേരം അവിടെ നിന്നു... തിരിഞ്ഞ് നോക്കില്ലാന്നാണ് വിചാരിച്ചത് പക്ഷെ പതിവ് പുഞ്ചിരി സമ്മാനിച്ചിട്ടാണ് അവൾ നടന്നകന്നത്...☺️☺️🤗 അതങ്ങനെയാണ് ഹരി കൊണ്ടുവിടുന്ന ദിവസങ്ങൾ പ്രിയയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് ...🤗 ഇങ്ങനെ പോയാൽ ഒന്നീകിൽ ഞാൻ അല്ലെങ്കിൽ അവൾ ....എന്തെരോ എന്തോ.. ഹരി വണ്ടി തിരിച്ചു... ഓഫീസിൽ എത്തി... മീറ്റിംഗും വർക്ക് ലോഡും ഒക്കെ കാരണം ഹരി വല്ലാതെ മുഷിഞ്ഞായിരുന്നു , തീരെ മടുത്ത് തന്നെ ആണ് അവിടെ നിന്നും ഇറങ്ങിയത് വീട്ടിൽ എത്തി വേഗം ഒന്ന് കിടക്കാനാണ് അവന് തോന്നിയത്.... പെട്ടെന്ന് തന്നെ വണ്ടിയെടുത്ത് വീട്ടീലേക്ക് വിട്ടു.. 🌀🌀

ഈ ഹരിയേട്ടനിതെവിടെയാ എത്ര നേരാമായി ഞാൻ കാത്ത് നിൽക്കുന്നേ... അങ്ങേരിന് എന്ത് തേങ്ങയെടുക്കുവാണോ അവിടെ വരട്ടെ ഇങ്ങോട്ട് , ആദി ആണെങ്കിൽ നേരത്തെ പോകുകയും ചെയ്തു.. ആ പെണ്ണിന്റെ കൂടെ അങ്ങ് പോയാൽ മതിയായിരുന്നു , രാവിലത്തെ ഭീഷണി കേട്ടിട്ടാ , പേടിച്ചിട്ടൊന്നും അല്ല എന്നാലും ഒരു ചിന്ന ഭയം 😜 സമയം ഏകദേശം ആറോട് അടുക്കാറായി , അടുത്ത ഷിഫ്റ്റിനുള്ള സ്റ്റാഫുകൾ വരെ എത്തി തുടങ്ങി , പുള്ളിക്കാരനെ മാത്രം കാണുന്നില്ല .... ഇനിയിപ്പോ എന്നെ മറന്നു കാണുമോ... ആ സാധ്യത ഇല്ലാതില്ല , എന്നാലും... ഒരെന്നാലും ഇല്ല എന്തിനാണ് പ്രിയേ നീ അയാളെ കണ്ണടച്ച് വിശ്വസിച്ചെ പണി കിട്ടിയില്ലെ ( പ്രിയയുടെ മനസ് അതിരുവിട്ട ചിന്തകളിൽ കുരുങ്ങി കിടന്നു... അച്ഛൻ വന്നിട്ടുണ്ടാകൂലെ വിളിച്ചാലൊ , അല്ലേൽ വേണ്ട വന്നതിന്റെ യാത്ര ക്ഷീണം ഉണ്ടാകും...

നമ്മൾ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ.... ഇനി കാത്ത് നിൽക്കാനൊന്നും എനിക്കാവില്ല , ഇവിടെ ഇങ്ങനെ നിന്ന് പോസ്റ്റാവുകയെ ഉള്ളൂ... സെക്യുരിറ്റി ചേട്ടൻ പോലും ഇത്ര വൃത്തിയായി ഇങ്ങനെ നോക്കി നിൽക്കാറില്ലായിരിക്കും....ഹോം എന്നെയങ്ങ് കൊല്ല് ...ഉം.. അങ്ങനെ ഞാൻ നടന്ന് ബസ് കയറി.... സമയം വൈകിയത് കൊണ്ട് നല്ല തിരക്കായിരുന്നു , കോളേജ് പിള്ളേരും മുതിർന്നവരും എല്ലാംകൂടെ ...👀 അങ്ങേരോടുള്ള ദേഷ്യം ആണൊന്ന് തോന്നുന്നു.. മുന്നിൽ വന്നു ഉന്തിയും തള്ളിയും നിരങ്ങി നീങ്ങുന്ന ഓരോന്നിനെയും ഞാൻ കൂർപ്പിച്ചാണ് നോക്കി കൊണ്ടിരുന്നത് , അവരാണെങ്കിൽ ഇതെന്ത് കൂത്ത് എന്ന മട്ടിലും... സ്റ്റോപ്പ് എത്തി വേഗം ഇറങ്ങി നടന്നു , ഫോൺ റിങ് ചെയ്യുന്നുണ്ട് , ആരാണെന്ന് നോക്കിയില്ല , 'ആരാണെങ്കിലും ഇപ്പൊ എനിക്ക് എടുക്കാൻ സൗകര്യമില്ല ,

' ഇരുട്ട് വീണു തുങ്ങിയേയുള്ളു അത് കൊണ്ട് ബുദ്ധിമുട്ടില്ല , എന്നാലും ഒറ്റയ്ക്ക് അവിടെ ഇത്രയും നേരം കാത്തു നിന്നതും ഏല്ലാം കൂടെ പ്രിയയ്ക്ക് ദേഷിച്ച് വരുവാണ് .... വീട്ടിൽ എത്തി പ്രിയ ഗേറ്റ് കടന്നതും ദേവകി ഉമ്മറത്ത് തന്നെയുണ്ട് , 'നീയെന്താ ഫോണെടുക്കാത്തെ ഞാൻ എത്ര നേരായി വിളിക്കുന്നു"( ദേവകി "ഹ അമ്മയായിരുന്നോ ഞാൻ വിചാരിച്ചു വല്ല കമ്പനിക്കാരാണെന്ന് " (പ്രിയ ദേഷ്യമൊന്നും പുറത്ത് കാണിച്ചില്ല , ഇനി എന്തിനാണ് അറിഞ്ഞിട്ടും ... "അല്ല എന്താ ഇത്ര വൈകിയത് എന്തോപറ്റി, മോളെ മുഖമൊക്കെ വല്ലാതെ " ( ദേവകി "ഏയ് ഒന്നൂല്ല അമ്മ , കുറച്ച് വൈകിപ്പോയി , അല്ല അമ്മേ ഹരിയേട്ടൻ വന്നോ , അച്ഛനോ എന്തിയേ..." "ആ അവൻ നേരത്തെ വന്നായിരുന്നു , വന്നപ്പൊ തൊട്ട് മേളിൽ മുറിയിൽ തന്നെയാണ് , ഞാൻ പോയി വിളിച്ചിട്ട് വന്നില്ല , കിടക്കുകയായിരിക്കും....

അച്ഛനും കിടക്കുകയാ ഇപ്പോ എഴുന്നേൽക്കുമായിരിക്കും ഞാൻ നോക്കട്ടെ നീ പോയിട്ട് ഫ്രഷായി വായോ വരുമ്പോൾ അവനെയും വിളിച്ചോ വന്നിട്ട് ഇങ്ങോട്ടിറങ്ങിയതെ ഇല്ല " "ആ ശരി.. ഞാൻ പോയി വരാം.." അപ്പൊ ആശാൻ ഇന്ന് നേരത്തെ ഹാജർ വച്ചല്ലോ , എന്നെ മറന്നത് തന്നെ ആണ് , കാത്തുനിന്നു മടുത്തത് മിച്ചം വരട്ടെ കാണിച്ചുകൊടുക്കാം.... പ്രിയ ദേഷ്യത്തിന്റെ പുറത്ത് ചവിട്ടിത്തുള്ളിയാണ് അകത്തേക്ക് കയറിയത്...😡 അവിടെ വരെ കൊണ്ടുവന്ന ദേഷ്യമൊക്കെ ക്ഷീണിച്ചു കിടക്കുന്ന ഹരിയെ കണ്ടതും പറന്നു പോയി .... അവൾ ബാഗ് ടേബിളിൽ വച്ച് ബെഡിനരുകിലേക്ക് പോയി , ഇതെന്തുപറ്റി ഇങ്ങനൊരു പതിവില്ലല്ലോ പ്രിയ അതും മനസിൽ വിചാരിച്ചു ഹരിയ്ക്ക് അടുത്തിരുന്നു .. മുടിയിലൂടെ വിരലോടിച്ചു , മുഖത്തേക്ക് നോക്കി ക്ഷീണം പോലെ തോന്നിയത് കൊണ്ട് പ്രിയ മെല്ലെ നെറ്റിയിൽതൊട്ടു നോക്കി ഹരി ചെറുതായൊന്നു അനങ്ങിയെന്നല്ലാതെ വേറെ പ്രതികരണം ഒന്നുമില്ല.. പ്രിയ തട്ടി വിളിച്ചു "ഹരിയേട്ടാ എഴുന്നേറ്റെ , ഇതെന്താ ഇങ്ങനെ കിടക്കുന്നെ , "

ഹരി കണ്ണുതുക്കാൻ പ്രയാസപ്പെട്ടു , "എന്താ " ഉറക്കച്ചടവോടെ ചോദിച്ചു... "അത് ഞാനല്ലെ ചോദിക്കേണ്ടത് , ഇതെന്താ പുതിയൊരു ശീലം , എന്തുപറ്റി " (പ്രിയ ഹരി പതിയെ എഴുന്നേറ്റ് ഇരുന്നു ഉറക്കപ്പിച്ച് മാറിയിട്ടില്ല , കൊച്ചു കുട്ടികളെപ്പോലെ കണ്ണ് രണ്ടു കൈകൊണ്ടും തിരുമ്മി വീണ്ടും അവളെ നോക്കി.. "അത് ചുമ്മ ഞാൻ വന്നൊന്ന് കിടന്നതാ പക്ഷേ ഇത്രനേരം ഉറങ്ങിപ്പോകും എന്ന് പ്രതീക്ഷിച്ചില്ല ഉം ഞാൻ പോയി ഒന്ന് കുളിക്കട്ടെ വന്നപ്പോൾ തൊട്ട് ഇങ്ങനെകിടക്കുവാ...." പ്രിയ ചോദ്യോത്തരങ്ങൾ പിന്നീട് ആവാം എന്ന രീതിയിൽ ഹരിയൊട് പോകാൻ ആംഗ്യം കാണിച്ചു.... ആ സമയം കൊണ്ട് കഴുകിയിട്ട ഡ്രസ്സൊക്കെ എടുത്ത് മടക്കി വച്ചു ,

അവൾക്കുള്ളത് എടുത്ത് ബെഡിൽ വച്ച് ഫോൺ എടുത്തു ബാൽക്കണിയിലേക്ക് പോയി ** ഹരി കുളിച്ചു കൊണ്ടിരിക്കുമ്പോളാണ് രാവിലത്തെ കാര്യം ഓർത്തത് , ഇവളെന്താ ഒന്നും ചോദിക്കാഞ്ഞത് ഞാനാണെങ്കിൽ ആ ഒരു സമയം ഇവിടെയെത്താൻ വേണ്ടി ഓടി , ആ കാര്യം മറന്നും പോയി , ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചോ ഹരീ... ഡിസ്റ്റൻസിട്ടെ നിൽക്കാവൂ..എപ്പഴാ അറ്റാക്ക് എന്ന് മനസിലാവില്ല , രാവിലെ വെറുതെ ആവശ്യമില്ലാതെ അങ്ങോട്ട് പേടിപ്പിച്ചതാ , വരാനുള്ളത് വഴീൽ തങ്ങില്ലാന്നല്ലെ ( ഹരി തിങ്കിങ്ങ് കുളിച്ചിറങ്ങുമ്പോൾ ആദ്യം ഡോർ കുറച്ചൊന്ന് തുറന്നു നോക്കി പ്രത്യേകിച്ച് ഒന്നുമില്ലാത്തത് പോലെ എക്സ്പ്രഷനും ഇട്ട് ഹരി ഇറങ്ങി.. വടി കൊടുത്ത് അടി വാങ്ങരുതല്ലൊ.... വാതിലിന്റെ ഇടയിലൂടെ നോക്കിയപ്പോൾ അവളെ റൂമിൽ കണ്ടില്ല , ആശ്വാസം എന്നും പറഞ്ഞു വെളിയിൽ ഇറങ്ങി........ 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story