ഹരിപ്രിയ : ഭാഗം 22

Haripriya

രചന: ജൂൺ

വാതിലിന്റെ ഇടയിലൂടെ നോക്കിയപ്പോൾ അവളെ റൂമിൽ കണ്ടില്ല , ആശ്വാസം എന്നും പറഞ്ഞു വെളിയിൽ ഇറങ്ങി... എവിടെ അനക്കമൊന്നും ഇല്ലല്ലോ 🤔(ഹരി "ആ ഇറങ്ങിയോ...ഉറക്കമൊക്കെ പോയൊ ഹരിയേട്ടാ.. എന്നാലെ ഞാൻ പോയി നീരാടിയിട്ട് വരാം... ഇവിടെ തന്നെ കാണൂല്ലോ ല്ലെ" പ്രിയ പറഞ്ഞുകൊണ്ട് നടന്നു ആ വിളിയിൽ ചെറിയൊരു പുശ്ചമാണോ ഭീഷണിയാണോ ഒളിഞ്ഞുകിടക്കുന്നത്.... അതൊ എന്നെ കളിയേക്കിയതോ.. ഹാ..എന്തായാലും സംയമനം പാലിക്കാം എന്ന് വിചാരിച്ച് ഹരി ഫോണെടുക്കാൻ പോയി... ഫോണെടുത്തു തിരിഞ്ഞപ്പോളുണ്ട് പ്രിയ കൈക്കെട്ടി അവനെത്തന്നെ നോക്കി ബാത്ത്റൂമിന്റെ ഡോറിനടുത്ത് നിൽക്കുന്നു.... ഹരി പേടിച്ചുപോയി 😜ചെറുതായിട്ട് പക്ഷേ അതൊക്കെ അങ്ങനെ മുഖത്ത് കാണിക്കാൻ പറ്റില്ലല്ലോ , ഗലിപ്പനായി പോയില്ലേ...

(..ഡീ എഴുതുന്നവൾ അത് നോക്കിയാൽ മതി എനിക്കീട്ട് താങ്ങണ്ട കേട്ടോ... ഓ ഉത്തരവ്🤫)) കുറച്ച് ഗൗരവത്തോടെ പ്രിയയ്ക്ക് നേരെ തിരിഞ്ഞു.. "എന്താടി നിന്ന് നോക്കി പേടിപ്പിക്കുന്നെ ...🤨" "അതിന് നോക്കി പേടിപ്പിച്ചാൽ പേടിക്കുവൊ ന്റെ സേട്ടാ ..എങ്കിൽ ഞാൻ ഒന്ന് ട്രൈ ചെയ്യാം എന്തേ..." പ്രിയ ഒരു അവിഞ്ഞ ചിരി ചിരിച്ചു.. "അതികം ഷോയിറക്കല്ലെ മോളെ സേട്ടന് അതങ്ങ് പിടച്ചില്ലാന്ന് വരും..☺️" ( ഹരി "ദേ അത് എനിക്ക് നിങ്ങളോട് ആണ് പറയാനുള്ളത് , ആളെ പൊങ്ങാത്ത ഡയലോഗും അടിച്ചിട്ട് എന്നോട് കയർക്കുന്നോ... വലിച്ച് നിലത്തൊട്ടിക്കാനാ തോന്നിയെ , അല്ല കൂടെ കൂട്ടാൻ വയ്യെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ ഞാനിങ്ങ് പോരുമായിരുന്നല്ലോ.... രാവിലെത്തെ പർഫോമൻസ് ആലോചിക്കുമ്പോൾ തന്നെ എനിക്കങ്ങ് കേറി വരുന്നുണ്ട് , വാക്കിന് വില വേണം മനുഷ്യ .... ഞാൻ ഇങ്ങോട്ട് കയറിവരുമ്പോൾ കിടക്കുന്നെ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു എന്ന് വിചാരിച്ചോ , ഇല്ലെങ്കിൽ ഞാൻ പിടിച്ചു തിന്നേനെ അത്രയ്ക്ക് ദേഷ്യം വന്നു ...ങും... 😂

തള്ളേ പ്രിയയ്ക്ക് കലിപ്പടങ്ങുന്നില്ല...😂 ഹരി ഒരു വെടിവഴിപാട് കഴിഞ്ഞ സുഖത്തോടെയാണ് പ്രിയയെ നോക്കിയത് ഇനി വല്ലതും പറയാനുണ്ടോ എന്ന് രീതിയിൽ , തലതാഴ്ത്തിയുള്ള ഹരിയുടെ നിർത്തം പ്രിയയ്ക്ക് അങ്ങ് ഇഷ്ടപ്പെട്ടുട്ടോ... നോക്കി സുഖിക്കുന്നുണ്ട് വല്ലപ്പോഴും കിട്ടുന്ന ചാൻസല്ലെ .. ആദ്യമായിട്ടാണ് ഇങ്ങനെ നേർക്കുനെരെ അതിന്റെ ഒരു മനസുഖം പിന്നെ ഇല്ലാതിരിക്കുവോ.... മറുപടി പറയാൻ ഹരി നിന്നില്ല കാരണം താൻ തന്നെയാണ് കുറ്റക്കാരൻ എന്നുള്ള പൂർണവിശ്വാസം അല്ലാതെന്ത് , നേരെ താഴേക്ക് വിട്ടു വിശപ്പിന്റെ വിളി വല്ലാതെയങ്ങ് ഉയർന്നു പൊങ്ങുന്നുണ്ടായിരുന്നു അത് തന്നെ കാരണം ,പക്ഷെ നടന്നു പോകുമ്പോൾ തലയുയർത്തി അവളെ ഒന്ന് നോക്കി കണ്ണുരുട്ടാൻ മറന്നില്ല...

. പേടിക്കുമോ ഇല്ലയൊ എന്നൊന്നും നോക്കാന് നിന്നില്ല... * ഹരി തിരിച്ചൊന്നും പറയാഞ്ഞതിൽ സംശയാലുവായി സ്തംഭിച്ചു നിന്നു പ്രിയ... അതൊക്കെ പിന്നെ നോക്കാം എന്ന് പറഞ്ഞു ഫ്രഷായി വന്നു... ** ദേവകി കൃഷ്ണനെ പരിചരിക്കുന്ന തിരക്കിലാണ് , രണ്ടു ദിവസം മാറി നിന്നപ്പോൾ വല്ലാതെ ക്ഷീണിച്ചു മെലിഞ്ഞു എന്നൊക്കെ യുള്ള പരാതിക്കെട്ടുകൾ തുറക്കുകയാണ്.. കൃഷ്ണച്ഛൻ ഇതൊക്കെ കണ്ട് ചെറുതായൊന്നു ചിരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു .ഹരി വേഗം തന്നെ പ്ലേറ്റെടുത്ത് വച്ച് കഴിക്കാൻ തുടങ്ങി.. "മോളെവിടെ നിന്നെയും കൂട്ടി വരാൻ ഞാൻ അവളോട് പറഞ്ഞതാ "( ദേവകി ഹരി കഴിച്ചു തുടങ്ങിയാരുന്നു ആ സമയം കൊണ്ട് , വായിൽ നിറച്ച് വെച്ച് തന്നെ ബ ബ്ബ ബ്ബ ആക്കി... നിങ്ങള് വിചാരിക്കും അയ്യെ ഈ കലിപ്പൻ ഇങ്ങനൊക്കെ ആർത്തി കാണീക്കാവോയെന്ന് ,

പക്ഷെ വിശപ്പിനങ്ങനെ ആൾ വ്യത്യാസം ഇല്ലലോ... ദേവകി ഒന്ന് കൂർപ്പിച്ചു നോക്കിയതും... വെള്ളമെടുത്ത് കുടിച്ച് മര്യാദിക്ക് പറഞ്ഞുകൊടുത്തു അവള് കുളീക്കുകയാണ് അത് കഴിഞ്ഞ് വരും എന്ന് പറഞ്ഞു തീർന്നതും അടുത്തത് എടുത്ത് വായിലേക്ക് കുത്തിക്കേറ്റി .. കൃഷ്ണൻ ഇടയ്ക്ക് ഹരിയോട് പയ്യെ കഴിക്കാൻ പറയുന്നുണ്ട്, ആനയെ തിന്നാനുള്ള വിശപ്പും കൊണ്ടിരിക്കുന്ന ഹരിയ്ക്ക് അതൊന്നും ചെവിക്കൊള്ളാൻ സാധിച്ചില്ല... എന്താണെന്നല്ലെ , ഹരിക്ക് ടെന്ഷന് കാരണം ഒന്നും മര്യാദയ്ക്ക് കഴിക്കാൻ കഴിഞ്ഞില്ല അതിന്റെ ഒരു ഇത് .. പ്രിയ താഴേക്ക് ഇറങ്ങി വരുമ്പോൾ തന്നെ കാണുന്നത് ഡൈനിങ് ടേബിളിലെ മത്സരമാണ്... "അല്ല അച്ഛാ ഇവിടെ വല്ല തീറ്റമത്സരവും നടക്കുന്നുണ്ടോ..."( പ്രിയ "അതെന്താ മോളെ അങ്ങിനെ ചോദിച്ചത് , " "ചിലര് കഴിക്കുന്നത് കണ്ടിട്ട് ചോദിച്ചതാണെ ..."

പ്രിയ ചിരിച്ചുകൊണ്ട് ചെയർ വലിച്ചിട്ട് അവിടെ ഇരുന്നു... പ്രിയയുടെ പ്ലേറ്റിലേക്ക് ദേവകി ചപ്പാത്തി എടുത്തിട്ടു പ്രിയ ആ സ്പോട്ടിൽ തന്നെ അതിൽ നിന്ന് ഒരെണ്ണം എടുത്തു ഹരിയുടെ പ്ലേറ്റിലേക്കും ഇട്ടു...ഇത് കണ്ട് അവളെത്തന്നെ മിഴിച്ച് നോക്കി ഹരിയും .. കഴിച്ചോ കഴിച്ചോ വായ തുറക്കാതിരിക്കാൻ ഇതിലും ബെസ്റ്റ് ഐഡിയ സ്വപ്നങ്ങളിൽ മാത്രം.. പ്രിയ ഹരിയ്ക്ക് മാത്രം കേൾക്കാൻ പാകത്തിനാണ് അത് പറഞ്ഞത്...ഹരി പ്ലിംഗസ്യ ലുക്കിലും... എല്ലാവരും നേരത്തെ കഴിച്ച് കഴിഞ്ഞ് സംസാരിക്കാൻ ഇരുന്നു.. കൃഷ്ണൻ ഇല്ലാത്ത ദിവസങ്ങൾ മൂകമായിരുന്നു എന്നാണ് പ്രിയയുടെ നിഗമനം , അത് ഏകദേശം ശരിവച്ചു ബാക്കി രണ്ടു പേരും... അല്ല എന്താണ് കൊണ്ടുവന്നെ എനിക്ക്..... സ്പെഷൽ എന്താണ് കൊണ്ടുവന്നത് മെയ്ഡ് ഇൻ ബാംഗ്ലൂർ..ഹി ഹി...വേഗം തായോ.."(പ്രിയ "അതിന് നിനക്ക് മാത്രമായിട്ട് ഒന്നും ഇല്ല നിങ്ങൾ രണ്ടു പേർക്കും കൂടെയുള്ളതാണ് , ദേവകി എന്റെ ഓഫീസ് റൂമിലെ ടേബിളിന്റെ മുകളിൽ വച്ച കവറില്ലെ അത് ഇങ്ങെടുത്തേ..." അമ്മ നേരെ അകത്തേക്ക് പോയി കവറുമായിട്ട് വന്നു...

ഈ സമയം മൊത്തം പ്രിയ എന്തായിരിക്കും അതിൽ രണ്ടുപേർക്കും എന്ന സംശയത്തിൽ ആയിരുന്നു... ഒരു ബുദ്ധ പ്രതിമ* കൃഷ്ണൻ ചിരിച്ചുകൊണ്ട് രണ്ടുപേരോടും ഒരുമിച്ച് വാങ്ങിക്കാൻ പറഞ്ഞു ദേവകി അത് കണ്ട് ഒരേ ചിരിയായിരുന്നു , പ്രിയയും ഹരിയും വല്ലാതങ്ങ് പ്രതീക്ഷിച്ചു എന്ന് തോന്നുന്നു , "ഇതെന്തിനാ ഇതൊക്കെ അവിടെ നല്ല നല്ല സ്വീറ്റ്സൊക്കെ ഉണ്ടാകുമായിരുന്നു അതൊന്നും അച്ഛന്റെ കണ്ണിൽ ഉടക്കിയില്ലേ ഒരു പ്രതിമ ശേ... ഞങ്ങളെന്താ കൊച്ചു പിള്ളേരോ...( പ്രിയ "പിള്ളേരെ ഉണ്ടാക്കാനുള്ള പ്രായമായിട്ടാണ് കൊച്ച് പിള്ളേര് പോലും....( ദേവകി ഹരി ഒന്നും മിണ്ടാതെ പ്രിയയെ ഒന്ന് നോക്കി...വല്ലാവശ്യവും ഉണ്ടായിരുന്നോ എന്ന രീതിയിൽ ... പ്രിയ മെല്ലെ തല ചരിച്ചു ഇളിച്ചൊന്നോ കാണിച്ചു.. "മതി മതി ഇതങ്ങ് പിടിച്ചേ.. പിന്നെ സ്വീറ്റ്സ് അത് വേറെ ഉണ്ട് , ഈ സാധനം ഞാൻ എന്റെ മക്കൾക്ക് തന്നത് എന്തുകൊണ്ടാണെന്ന് അറിയോ നിങ്ങൾക്ക് രണ്ടു പേർക്കും ഇല്ലാത്ത ഒരു സാധനം ക്ഷമ , സമാധാനം അതാണ് ഈ രൂപം പറഞ്ഞ് തരുന്നത് ,

പിന്നെ ഇത് തന്നാൽ നിങ്ങൾ നന്നാവും എന്നൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല കേട്ടോ... കണ്ണിൽ കണ്ടപ്പോൾ നിങ്ങൾക്ക് ഇതൊന്ന് വാങ്ങിച്ചു തരണം എന്ന് വിചാരിച്ചു അത്രേ ഉള്ളൂ..." "ശേ മൂഡ് പോയി മൂഡ് പോയി വല്ലാതങ്ങ് തളർത്തി കളഞ്ഞു... എന്നാലും അച്ഛനിങ്ങനൊക്കെ പറയും എന്ന് ഞ്ൻ ഊഹിച്ചില്ല , ന്റെ തെറ്റ് ന്റെ മാത്രം ( പ്രിയ ആത്മ ഹരിയും പ്രിയയും ഒട്ടും താൽപര്യം ഇല്ലാതെ തന്നെ അത് വാങ്ങി ദേവകി അപ്പോഴും അവരെ രണ്ടിനേയും നോക്കി കളിയാക്കുകയാണ്.... പ്രിയ യ്ക്ക് പിന്നെ ഇതൊന്നും വലിയ പ്രശ്നമായെ തോന്നിയില്ല വേഗം സ്വീറ്റ്സിനോട് മൽപിടിത്തം തുടങ്ങി... അവിടെ കയ്യിട്ടുവാരലായി എല്ലാവരും കൂടെ ഉള്ള സന്തോഷം .... "അച്ഛോ അവിടെ എങ്ങനെയാ നല്ല ചുള്ളന്മാരൊക്കെ ഉണ്ടോ...." "എന്തേ ഉണ്ടെങ്കിൽ നീ അങ്ങോട്ട് പോകുന്നോ..." "ഹാ അങ്ങനൊന്നും ഇതുവരെ ആലോചിച്ചില്ല ഇനി ആലോയിച്ചുകൂടാ എന്നില്ലല്ലോ... " പ്രിയ കൃഷ്ണനെ കണ്ണിറുക്കി കാണിച്ചു കൃഷ്ണൻ തിരിച്ചും കാണിച്ചു ഇതൊന്നും ഹരി ശ്രദ്ധിച്ചില്ല പക്ഷെ പ്രിയ ആദ്യം പറഞ്ഞത് നന്നായി കേട്ടു.......... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story