ഹരിപ്രിയ : ഭാഗം 23

Haripriya

രചന: ജൂൺ

പ്രിയയും അച്ഛനും കാണിക്കുന്ന ആംഗ്യം ഭാഷകളൊന്നും ഹരി ശ്രദ്ധിച്ചില്ല , പക്ഷെ ആദ്യം പറഞ്ഞത് നന്നായി ബോധിച്ചിട്ടുണ്ട്... "ആ മോളെ ഡീ നല്ല സ്ഥലമാണ് നിനക്ക് അവിടെ പോയി അടിച്ചുപൊളിക്കാം , ഞങ്ങൾ പിന്നെ വയസായില്ലെ..ഇനിയെങ്ങോട്ട് പോകാനാ.. വേണമെങ്കിൽ നീ പൊയ്ക്കോ നിനക്ക് പിജി അവിടെ ചെയ്യാല്ലോ..." അച്ഛൻ അത് പറഞ്ഞ് ഹരിയെ നോക്കിയതും വേണ്ടായിരുന്നു എന്നായി ...അവിടെ ദേഷ്യം കയറി വരുന്നുണ്ട് പിന്നെ മകന്റെ മനസ് വായിച്ചത് പോലെ "അല്ലെങ്കിൽ വേണ്ടടോ നിനക്ക് നാട്ടിൽ ചെയ്യുന്നതാ നല്ലത്...അല്ലെ മോനെ ഹരീ.." "ആ അച്ഛൻ പറയുന്നത് പോലെ ..." ഹരി ഉള്ളിൽ സന്തോഷിക്കുകയാണ്... ഒരായിരം പൂത്തിരി കത്തിയ പ്രകാശം ആ മുഖത്തും ... പ്രിയ അത് കേട്ട് ചാടിക്കേറി ചോദിച്ചു "അച്ഛനെന്താ ഈ ഓന്തിനെ പോലെ ഏതെങ്കിലും ഒന്ന് ഉറപ്പിക്കുവോ..."

കൃഷ്ണൻ വാ തുറക്കാൻ പോയതും ഹരി നോക്കി പേടിപ്പിക്കുവാ കണ്ണുകൊണ്ട് മിണ്ടാതിരിക്കാൻ പറഞ്ഞു . ഇനി അവിടെ നിന്നാൽ ശരിയാകില്ല എന്നുള്ളത് കൊണ്ടും പ്രിയ അതുമിതും ചോദിച്ചു കൊണ്ടേയിരിക്കും എന്ന സാധ്യത മുൻനിർത്തി , കൃഷ്ണൻ മിണ്ടാതെ റൂമിലേക്ക് നടക്കാനൊരുങ്ങി.. "ഈ അച്ഛനിതെങ്ങോട്ടാ പോകുന്നെ എനിക്കീ കാര്യത്തിൽ ഒരു തീരുമാനം .." പ്രിയ വഴിയിൽ ഇടയ്ക്ക് കയറി നിന്നു.. "എന്റെ പൊന്നു കൊച്ചെ എനിക്കെന്റെ കെട്ട്യോളുടെ കൂടെ കുറച്ച് കാലം കൂടി സുഖായിട്ട് ജീവിക്കണം എന്നുണ്ട് , നീ നിന്റെ ദേ ഈ ഇരിക്കുന്ന ചെക്കനോട് ചോദിച്ചിട്ട് എങ്ങോട്ടാണെന്ന് വെച്ചാൽ പോയ്ക്കോ എന്നെ വിട്ടേരെ , നിന്നെ കെട്ടിയത് ഞാനല്ലല്ലോ.... പ്രിയയ്ക്ക് ഇപ്പഴാണ് കാര്യത്തിന്റെ കിടപ്പുവശം മനസിലായത് ഹരിയെ നോക്കി ഒന്ന് ചിരിക്കാന് ശ്രമിച്ചു പക്ഷെ ഏറ്റില്ല ഹരി അവളെ ശ്രദ്ധിക്കാതെ ഫോണിൽ തോണ്ടിക്കൊണ്ടിരുന്നു...

അവളൾക്കാണെങ്കിൽ തന്നോടൊന്നും മിണ്ടാത്തതിന്റെ ചൂടും... രണ്ടും കൽപ്പിച്ച് പ്രിയ ഹരിയുടെ അടുത്തോട്ട് നീങ്ങി ഇരുന്നു , ഒരു കുലുക്കവും ഇല്ല ശങ്കരൻ വീണ്ടും ഫോണിൽ തന്നെ , "ഞാൻ നേരത്തെ പറഞ്ഞത് കൂടിപ്പോയോ എന്നാണ് ഡൗട്ട് ഏയ് കുറഞ്ഞാലെ ഒള്ളൂ..ആശാനിതൊന്നും ഏൽക്കില്ലാന്നേ.. കണ്ടാമൃഗമാണെന്നാ എന്റെ ഒരു ഇത് .. പ്രിയ ഹരിയെ ചെറുതിയിട്ടൊന്ന് തോണ്ടി "ഒന്ന് നോക്കെന്റെ സാറെ.." ( പ്രിയ "എന്താടീ... കൊറെ നേരായല്ലോ..." "അല്ല ഒന്നും മിണ്ടാണ്ട് ഇരുന്നത് കൊണ്ട്... വെറുതെ..." ഹരിയുടെ ആ ഒരൊറ്റ ചോദ്യം മതിയായിരുന്നു പ്രിയയ്ക്ക്... "ഞാൻ അനങ്ങാതെ ഇരുക്കുന്നു എന്നുവച്ച് തലേൽ കയറല്ലെ...." ഹ ചൂടാവല്ലെ അളിയാ എനിക്കൊരു കാര്യം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്" "ഉം.." ഹരിയൊന്ന് മൂളി "എന്തിനാ എന്നോട് വരാന്ന് പറഞ്ഞ് പറ്റിച്ചെ , എനിക്ക് സത്യായിട്ടും വിഷമായി 😩 ,

ഞാൻ എത്ര നേരം അവിടെ നിന്നൂന്ന് അറിയൊ " പ്രിയ ശോകമൂകമായി അഭിനയിച്ചു കാണിച്ചു... ഏറ്റെന്നു തോന്നുന്നു... പിടിച്ചാൽ അതിനും കൂടെ ചേർത്തെ ബാക്കി തരു...😬 ഹരി അവളെ നോക്കി എന്നിട്ട് തോളിലൂടെ കയ്യിട്ട് കൊണ്ട് പറഞ്ഞു , " എനിക്കിന്ന് തീരെ വയ്യായിരുന്നു... ഓഫീസിൽ നിന്നും എങ്ങനെയാ ഇവിടെ വരെ എത്തിയത് എന്ന് തന്നെ എനിക്കറിയില്ല , നല്ല ക്ഷീണമുണ്ടായീരുന്നു...ഇങ്ങോട്ടുള്ള പാച്ചിലിൽ ഞാൻ രാവിലെ നിന്നോട് പറഞ്ഞത് പോലും ഓർത്തില്ല , നീ വന്നു കഴിഞ്ഞപ്പഴാ ആ കാര്യം എനിക്ക് ഓർമ വന്നതുപോലും സത്യായിട്ടും മറന്നതാടീ..." അയ്യോ സീൻ സീരിയസ് ആയിരുന്നു ല്ലേ... (പ്രിയ തിങ്കിങ്ങ് ) "ഉം..അത്രയേ ഉള്ളൂലെ , സാരമില്ല സഹിക്കാനല്ലെ പറ്റൂ ..."( പ്രിയ "ഓവറാക്കണ്ട നിന്റെ ഒലക്കേമലെ ഒരു അഭിനയം ... " ( ഹരി "ങും... അല്ലെങ്കിൽ ഇയാളിങ്ങനാ ... അല്ല ശരിക്കും എന്തു പറ്റിയതാ ഇത്രയ്ക്ക് ക്ഷീണം വരാൻ തീരെ വയ്യേ , പനിയൊന്നും ഇല്ലല്ലോ , പിന്നെന്തേ..." പ്രിയ ഒന്നൂടെ ഹരിയുടെ നെറ്റിയിൽ തൊട്ടുനോക്കി.. "ഇന്ന് രാവിലെ തുടങ്ങിയ ഓട്ടമായിരുന്നു ,

ഒരെണ്ണവും മര്യാദയ്ക്ക് പറഞ്ഞാലും കേൾക്കില്ല നിന്നേക്കാളും കഷ്ടമാണെ എല്ലാതും... നേരത്തെ നീ പറഞ്ഞില്ലേ വലിച്ച് നിലത്തൊട്ടിക്കാനാ തോന്നിയതെന്ന് അതിലും മോശമാണ് എന്റെ അവസ്ഥ ..." "ആഹാ...അപ്പൊ ഞാൻ തമ്മിൽ ഭേദം തന്നെയാണ് എന്ന് സമ്മതിച്ചു , ഹോ ദേ കുളിര് കേരുന്നു നോക്ക് നോക്ക്..." "സീരിയസ് ആയിട്ടൊരു കാര്യം പറയുമ്പോഴാ അവളുടെ .." ഹരി കയ്യോങ്ങിയതും പ്രിയ കണ്ണടച്ച് കവിള് രണ്ടു കയ്യ് കൊണ്ട് പൊത്തിപ്പിടിച്ചു... ആ കളികണ്ട് അവനും ചിരിവന്നു.. കുറച്ച് നേരം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കണ്ട് പ്രിയ കണ്ണുതുറന്നു നോക്കി അപ്പോഴും ഹരി അവളെത്തന്നെ നോക്കി ചിരിച്ചോകൊണ്ടിരിക്കുകയാണ്.. "ഈ... ഞാൻ വിചാരിച്ചു ഇപ്പൊ പൊട്ടിയേനെ എന്ന് , അതാ..." "ഉം..ഉം... മനസിലായി.."( ഹരി മൂളി "അല്ല ജിഷിൻ ഉണ്ടായില്ലെ അവനെല്ലെ എല്ലാം നോക്കി നടത്തുന്നത് , പിന്നെന്തേ പെട്ടെന്നൊരു ദിവസം ഇങ്ങനെ ലോഡ് കൂടാന് കാരണം " "ആ അവനുണ്ടായിരുന്നു എങ്കിൽ എനിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു.. അവൻ രണ്ടു ദിവസമായിട്ട് ലീവാണ്...

ഉം ഇനി കുറച്ച് ദിവസം ഇതുപോലെതന്നെ ആയിരിക്കും , ചിലപ്പോൾ ഇതിനേക്കാൾ കഷ്ടവും..." ആ... പ്രിയ ആലോചിച്ചിരുന്നു .. ** ഉറക്കത്തിൽ ഇടയ്ക്ക് എഴുന്നേറ്റപ്പോൾ പ്രിയ കണ്ടു തന്നെ പൊതിഞ്ഞു പിടിച്ചു കിടക്കുന്ന ഹരിയെ ...☺️ അമ്മ തന്റെ കുഞ്ഞിനെ നോക്കും പോലെ ലാളിത്യത്തോടെ സ്നേഹത്തോടെ അതിലുപരി പ്രേമത്തോടെ പ്രിയ അവനെ കൺചിമ്മാതെ നോക്കിയിരുന്നു... ഇരുകൈകളുകൊണ്ട് ഒന്നുകൂടെ മുറുക്കെ പിടിച്ചു ഒരിക്കലും വേർപിരിയില്ല എന്ന് പോലെ ഹൃദയം ഹൃദയത്തോട് എന്നപോലെ ... അറിയാതെ ഉറക്കത്തിലേക്ക് വീണു... * ഹരിയ്ക്ക് നേരത്തെ പോകാനുണ്ടായിരുന്നു , അതുകൊണ്ട് വേഗം ഇറങ്ങി... "ഹാ മോനെ കഴിച്ചിട്ട് പോടാ..."ദേവകി വിളിച്ചു പറഞ്ഞു... ഹരി ഡോറിന്റെ അടുത്ത് വരെ എത്തിയതായിരുന്നു , വീണ്ടും മടങ്ങി വന്നു കുറച്ച് കഴിച്ചെന്നു വരുത്തി , വീണ്ടും പുറത്തേക്ക് ഇറങ്ങി പോയി...

പ്രിയ യെ കൃഷ്ണൻ കൊണ്ട് വിടാം എന്ന് മുന്നെ ഏറ്റിരുന്നു... പൂമുഖവാതിൽക്കൽ പൂന്തിങ്കളാകുന്ന ഭാര്യ ആകണം എന്നൊക്കെ ആണ് പ്രിയ യുടെ ആഗ്രഹമെങ്കിലും നാളെ ആവട്ടെ എന്നും പറഞ്ഞു കിടന്നുറങ്ങും... നമ്മള് പിള്ളേരെ നാളെ നന്നാവാം എന്ന് പറയും പോലെ... എന്നെങ്കിലും ആയാൽ മതി... നാളെയാവട്ടെ....😜 അച്ഛൻ കൊണ്ടു വന്ന കുറച്ച് സ്വീറ്റസ് ഫ്രിഡ്ജിൽ നിന്നും കുറച്ചടിച്ചു മാറ്റി , പക്ഷെ ദേവകി അത് കയ്യോടെ പൊക്കി , "ഇങ്ങനെ മധുരം തിന്നാലേ ഡോക്ടർ ക്ക് എളുപ്പം പേഷ്യന്റാകാം .." "അയ്യോ സത്യായിട്ടും ഇതെനിക്കല്ല , എന്റെ കുറച്ച് പിള്ളേർക്കാ .. പാവങ്ങളല്ലെ ജീവിച്ചു പൊയ്ക്കോട്ടേ ...എങ്ങനെ .." കള്ളം പിടിക്കപ്പെട്ട കുട്ടി സത്യാവതിയാകാൻ നേരിയ ശ്രമം. നടത്തി.. 😂 "ഓക്കെ വേഗം ഇറങ്ങിക്കോ , അച്ഛൻ നിന്നെ വഴിയാധാരമാക്കുന്നതിന് മുന്നെ..." "ഓ ഞാനത് മറന്നു പോട്ടെ ... ഉമ്മ ' പ്രിയ ഓടി വണ്ടിയിൽ കയറി പോകുമ്പോൾ ഒരു കിസ്സടിക്കാനും മറന്നില്ല ❣️.. ഇങ്ങനൊരു പെണ്ണ് പുറത്തേക്ക് കടക്കാനെ മടിയാണ് ദേവകി പറഞ്ഞുകൊണ്ട് അവർ പോകുന്നതും നോക്കി പുറത്ത് ഇരുന്നു........... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story