ഹരിപ്രിയ : ഭാഗം 24

Haripriya

രചന: ജൂൺ

ഹരിയും കൃഷ്ണനും പ്രിയയും പുറത്ത് പോയപ്പോൾ ദേവകി ഒറ്റയ്ക്കായി... ഗാർഡനിൽ പോയിരുന്നു ചുറ്റും നോക്കി കാഴ്ചകൾ കാണുവാരുന്നു... ഫോൺ നോക്കി കുറച്ച് നേരം ഇരുന്നു ഗായു നെ വിളിക്കാം എന്ന് വിചാരിച്ചു ഡയൽ ചെയ്യുമ്പോഴേക്കും കാൾ വന്നു ഗായുവിന്റേത് തന്നെ , "ആ ഗായു ഞാൻ ഇപ്പം നിന്നെക്കുറിച്ച് ഓർത്തെയോള്ളൂ , ഫോണെടുത്തു കയ്യിൽ വച്ചതാ ഫോൺ ചെയ്യാൻ അപ്പോഴെക്കും നീയിങ്ങോട്ട് വിളിച്ചു..." പെട്ടെന്ന് തന്റെ മോളുടെ ഫോൺ കണ്ടപ്പോൾ ദേവകി സ്വയം മറന്ന് സന്തോഷിച്ചു...ഓരോ വാക്കുകളിലും അത് പ്രതിധ്വനിച്ചു .💞 "ഹാ അമ്മേ ഞാനും ഇപ്പോ അതാ ആലോചിച്ചത് , അതാ പെട്ടെന്ന് വിളിച്ചെ ..അച്ഛൻ ഇന്നലെ നേരത്തെ വന്നായിരുന്നോ.. അവിടെ എന്തൊക്കെയാ വിശേഷം , ഏട്ടനും ഏട്ടത്തിയും ഒക്കെ.."( ഗായത്രി "ഒന്ന് നിർത്തി ചോദിക്ക് പെണ്ണെ , ഞാൻ ഫോൺ കട്ടാക്കുകയൊന്നും ചെയ്യില്ല , എനിക്കിവിടെ വലിയ പണികളൊന്നും ഇല്ലതാനും നീ പയ്യെ പയ്യെ സമാധാനത്തിൽ പറയ്.." ( ദേവകി ഉം.... പ്രിയ മൂളി "അച്ഛൻ ഉച്ചയ്ക്ക് എത്തിയാരുന്നു ,

അത്ര വല്യ ക്ഷീണമൊന്നും ഇല്ലെന്നാണ് പറഞ്ഞത് , എനിക്കും അങ്ങിനെ തോന്നി.., ഇന്ന് ഓഫീസിലേക്ക് പോയി , ഹരിയും പ്രിയയും രാവിലെ തന്നെ പോയി , ഇനി വൈകിട്ട് നോക്കിയാൽ മതി . മതിയോ ഇനി നിന്റെ കാര്യങ്ങളും പറയ് കേൾക്കട്ടെ..." "ഓ ഇവിടെ അതിനും മാത്രം....ഒന്നൂല എന്നോട് ജോബ് ശരിയാക്കാം എന്നുപറഞ്ഞു ഇവിടെ ചെവിതല കേൾപ്പിക്കുന്നില്ല , ഞാൻ ഇങ്ങനെ വെറുതെയിരുന്ന് സുഖിക്കുനെനതൊന്നും ആർക്കും വലിയ ഇഷ്ടാമില്ലാന്നാണ് തോന്നുന്നു...😩😩 "നിനക്ക് സൗകര്യം കൂടിയത് കൊണ്ടാണ് , ചില പിള്ളേർ കെട്ട് കഴിഞ്ഞു ജോലിക്ക് വിടാത്തതിനാണ് സങ്കടം പറയ്യാ..ഇത് നേരെ തിരിച്ചും , മര്യാദിക്ക് പൊയ്ക്കോ പൊയ്ക്കോളണം ഇനി ഞാൻ ഇവിടുന്ന് അടിച്ചിറക്കുന്നത് പോലെ ആരും വരില്ല അവിടെ ...നോക്കിയും കണ്ടും വേണം ..."(ദേവകി "ആ അതൊക്കെ അമ്മേടെ വെറും തോന്നലാ..🙊

😟 സെഡാക്കല്ലെ അമ്മെ...ഇനി അമ്മ കൂടെയെ പറയാനുണ്ടാരുന്നുള്ളൂ... പൂർത്തിയായി..."( ഗായത്രി "നിനക്ക് വേറെ വല്ലെടുത്തും പോകാൻ വയ്യെങ്കിൽ ഹരിയുടെ കൂടെ നിൽക്ക് പുതിയ ബിൽഡിംഗിന്റെ കൺസ്ട്രക്ഷൻ നടന്നുകൊണ്ടിരിക്കുവല്ലെ , അവിടെ നോക്കാല്ലോ... എല്ലാം കണ്ട് പഠിക്കുകയും ചെയ്യാം..." "അയ്യോ അമ്മേ ചതിക്കല്ലെ , ഏട്ടനിതറിഞ്ഞാൻ വിളിച്ചുകൊണ്ടിരിക്കും...പഠിച്ച് കഴിഞ്ഞൊന്ന് വിശ്രമിക്കാം എന്ന് വിചാരിച്ചപ്പോഴേക്കും പിടിച്ചു കെട്ടിച്ചു , എല്ലാം എടുംപിടീ എന്നമാതിരി... ഇതിപ്പൊ കെട്ട് കഴിഞ്ഞെങ്കിൽ ഞാനൊന്ന് ശ്വാസം വിട്ടോട്ടെ...😬 എനിക്ക് പോകണം എന്ന് തോന്നുമ്പോൾ ഞാൻ ചോദിച്ചു വാങ്ങിച്ചോളാം.... അത് വരെ ങേഹെ...ആരും ഒന്നും പറയണ്ട... ഇവിടെ ഞാൻ ദിയക്കുട്ടീടെ കൂടെ കുറച്ച് കളിച്ച് ചിരിച്ചു നടക്കട്ടെ ..." ഗായു പറഞ്ഞ് നിർത്തുന്നതിന് മുന്നേ വിച്ചു വന്ന് ഫോൺ കൈക്കലാക്കി...

"ആ അമ്മ ഞാനാ വിഷ്ണു , സുഖല്ലെ അവിടെ എല്ലാർക്കും .." "അതെ മോനെ , ഗായൂനോട് അടങ്ങിയൊതുങ്ങി ഇരിക്കിൻ പറയുവാരുന്നു ഞാൻ .." ഗായു ഫോൺ കൊടുക്കാൻ പറഞ്ഞു കൊണ്ടിരുന്നു.. എവിടെ വിച്ചു കേൾക്കാനൊ..നോ ...😜 ചാൻസെ... "പിന്നെ അവിടെത്തേക്കാളും വികൃതി ആണോന്നാ എന്റെ സംശയം , "( വിഷ്ണു മറുപടി പറഞ്ഞു "ദേ വിച്ചേട്ടാ തമാശിക്കല്ലെ , ഫോണിങ്ങ് തായോ... ഞാൻ വിളിച്ചതല്ലെ... എനിക്ക് സംസാരിക്കണം." "ഞാൻ ഒന്നു സംസാരിക്കേട്ടടോ , വെയിറ്റ് ചെയ്യൂ.." "ഇല്ല സമ്മതിക്കില്ല , ഇങ്ങ് തന്നേക്ക് ..." ഒരുമിനിറ്റെ.. ഇപ്പൊ തരാമെന്ന് പറഞ്ഞു വിച്ചു ഫോൺ നീട്ടി പിടിച്ചു ഗായു അതെടുക്കാനാഞ്ഞതും അവനതും കൊണ്ട് ഓടി.... മുറ്റത്തൂന്ന് കളിച്ചുകൊണ്ടിരുന്ന ദിയ കാര്യമൊന്നും അറിയാതെ തന്നെ അവരുടെ പിറകെയും ...😁 ദേവകി അവരുടെ കലപില കേട്ടിട്ട് ഒന്ന് ചിരിച്ചതേയുള്ളൂ...

. ഇതൊക്കെ എന്ത് എന്നുള്ള അർത്ഥഗർഭമായിട്ട് തന്നെ...🤭🤭 ഇതല്ല ഇതിലപ്പുറം കണ്ടതാണെ..😅 പിന്നെ ഫോണും നോക്കിയിരുന്നിട്ട് കാര്യമില്ലാന്നുള്ളത് കൊണ്ട് ദേവകി ഫോൺ കട്ട് ചെയ്തു അകത്തേക്ക് കയറി.. ***** ഗായു വിച്ചുന്റെ പിറകെ വീട് ചുറ്റും ഓടിക്കൊണ്ടിരുന്നു... ദിയക്കുട്ടി തുടക്കത്തിൽ തന്നെ സുല്ല് വിളിച്ചു പാർവതിയുടെ അടുത്തേക്ക് ചെന്നു .. "മാമനും മാമിയും കളിച്ചോണ്ടിരിക്ക്യ വാവയ്ക്ക് ഓടാൻ വയ്യാത്തത് കൊണ്ട് നിർത്തി വന്നു..."( ദിയക്കുട്ടി ആക്ഷൻ സഹിതം പാർവതിയെ ബോധിപ്പിച്ചു.. ഇത് കേട്ട് പുറത്തേക്ക് വന്ന വിച്ചുവിന്റെ അമ്മയും പാർവതിയും കാണുന്നത് അവസാനം ഓട്ടമാണ് ... ഒടുക്കം വിച്ചുന്റെ അമ്മ ചീത്തപറഞ്ഞപ്പൊഴാ രണ്ടിനും മതിയായത്... ഗായു വിച്ചുന്റെ പുറകെ ഓടി തളർന്നിരുന്നു...നന്നെ ക്ഷീണിച്ചൂന്ന് വേണം പറയാൻ 😂 "പിള്ളേര് കളി കളിക്കുന്നു രണ്ടെണ്ണം , വളർന്നു പന്തലിച്ചു കെട്ടിച്ചു എന്നിട്ടും ....ശേ....ദേ ഈ കൊച്ച് പോലും നിങ്ങളെ കണ്ടിട്ട് അത്ഭുതത്തോടെയാ വന്ന് പറഞ്ഞത്... ഒരു മ്യാമനും മ്യാമിയും വന്നിരിക്കുന്നു ....

ഇവനോ ഇങ്ങനെ കെട്ടിക്കഴിഞ്ഞാൽ വരുന്നത് നല്ലതായിരിക്കും എന്നാ പറയാറ് ഇത് ഒന്നിനൊന്ന് കണക്കാണ്.." ( വിഷ്ണു വിന്റെ അമ്മ പറഞ്ഞു..ഇൻ കലിപ്പ് മോഡ്. പാർവതി രണ്ടിനെയും നോക്കി താടിക്ക് കൈയും കൊടുത്ത് ചിരിച്ചുകൊണ്ടിരുന്നു....ദിയക്കുട്ടിക്ക് കാര്യം അറിയില്ലെങ്കിലും അമ്മ ചിരിക്കുന്നത് കണ്ട് ചിരിച്ചു കാണിക്കുന്നുണ്ട്.☺️ വിഷ്ണുവിന്റെ അമ്മ ഒന്ന് കൂർപ്പിച്ചു നോക്കി കയ്യിലെ കത്തി നീട്ടി കാണിച്ച് രണ്ടിനെയും ഒന്നൂടെ നോക്കിപേടിപ്പിച്ചിട്ടാണ് അടുക്കളയിലേക്ക് പോയത്... അമ്മ പോയതും പാറു ദിയയെ കയ്യിലെടുത്തു എന്നിട്ട് അവരോടായി പറഞ്ഞു.. "എന്റെ മോള് പറയുവാ മാമനും മാമിയും കളിക്കുവാണെന്ന് അത് കാണാൻ ഞാൻ ഓടി വന്നതാ...ഇത്ര പെട്ടെന്ന് നിർത്തേണ്ടായിരുന്നു.... ഞങ്ങള് കണ്ട് തുടങ്ങിയല്ലെ ഉള്ളൂ... " ഓടടാ ഓട്ടമായിരുന്നത് കൊണ്ട് ശ്വാസം നേരെ ചൊവ്വേ കിട്ടുന്നില്ല , എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷെ കാറ്റ് മാത്രാണ് പുറത്തേക്ക് വന്നത് , രണ്ടും ഇരുന്നു ഞെരിപിരി കൊള്ളുന്നത് കണ്ടിട്ട് പാറു അകത്തേക്ക് പോയി... തിണ്ണയിൽ തലയും ചാരി ഇരിക്കുകയാണ് പിള്ളേരെ പിള്ളേർ ...

"ദാ നിന്റെ ഫോൺ എനിക്കെങ്ങും വേണ്ട ഉം.. പിടിച്ചോ..."( വിഷ്ണു "ഇയാള് കാരണമാണ് ഇതൊക്കെ മര്യാദയ്ക്ക് ആ ഫോൺ നേരത്തെ തന്നിരുന്നെങ്കിൽ ഇത് വല്ലതും ഉണ്ടാകുവാരുന്നോ...."( ഗായത്രി "ആ അതൊന്നും സാരില്ല , ഇതൊക്കെ എനിക്ക് ഒരു പ്രശ്നമേയല്ല" ( വിഷ്ണു ഈസിയായി പറഞ്ഞു "ഓഹോ...അതിന് ഞാൻ എന്റെ കാര്യമാണ് പറഞ്ഞത് , ഇയാൾടെയല്ല , പൊട്ടൻ" ( ഗായത്രി പൊട്ടൻ നിന്റെ {😜 കെട്ട്യോൻ ഏയ് വേണ്ട അത് ഞാനല്ലേ...വല്ല അമ്മാവനെയും വിളിക്കാം ..} അമ്മാവൻ ..( വിഷ്ണു "എന്റെ അമ്മാവനെ പറയാൻ ഇയാളാരാ , ഡോ ഡോ മര്യാദയ്ക്ക് സംസാരിക്ക്..." "നീയാരാ എന്നെ സംസാരിക്കാൻ പഠിപ്പിക്കാൻ , എഴുന്നേറ്റ് പോടി ..." "ഞാൻ പോകൂലഡോ താൻ എന്ത് ചെയ്യും..." ഗായത്രി വിഷ്ണു വിനെ പിടിച്ചു തള്ളി ... വിച്ചു വിടുവോ തിരിച്ചും തള്ളി ഗായു ഒന്ന് വേച്ചു പോയി പക്ഷെ പിടിച്ചു ഇരുന്നു.. ഇരുന്നുള്ള കയ്യാങ്കളി സുഖകരമല്ലാത്തത് കൊണ്ട് അവര് എഴുന്നേൽക്കേണ്ടിവന്നു.. വെറുതെ അല്ല ഗായത്രി യുടെ മുടി വിച്ചു പിടിച്ചു വലിച്ചിട്ടാണോള്ളത്...

വിച്ചുവിന്റേത് ഗായുവും... പക്ഷേ വേദന ഗായത്രി യ്ക്ക് ആണ്... 🤣🤣അടിയുത്സവം തോറ്റു പോകും വിധം മുന്നേറുകയാണ് സൂർത്തൂക്കളെ... ഒന്നികിൽ ഞാൻ അല്ലെങ്കിൽ നീ എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു... ദിയക്കുട്ടിക്കുള്ള ഫുഡും കൊടുത്തു അവളുടെ പുറകെ നടക്കുന്ന പാറു കാണുന്നത് അടികൂടുന്ന അവരെയാണ്... പോരെ പൂരം അമ്മയും അത് കണ്ടു ചൂലെടുത്ത് തല്ലാനായി അവരുടെ അടുത്തെത്തി രണ്ടെണ്ണത്തിനും കയ്യോടെ കൊടുത്തു...😅😅 "എന്റീശ്വരാ ... ഇതെന്തു കൂത്ത് ...ഇവറ്റകളെ നോക്കിത്തന്നെയാണോ നീ ചേർത്ത് വച്ചത്... ഏത് നേരത്താണാവോ... ഡാ ചെർക്കാ.. നീ ഇവളേക്കാളും മൂത്തതല്ലെ അതിന്റെ ഒരു പക്വത ഒത്തിരി വേണം എന്നില്ല ലേശമെങ്കിലും.. ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ .. ഇനി ഈ പരിസരത്ത് കണ്ടാൽ ദേ ചൂലായിരിക്കില്ല അടുപ്പത്ത് വച്ച ചട്ടുകം തന്നെ എടുക്കും ഞാൻ ഹ പറഞ്ഞില്ലെന്ന് വേണ്ട...കേറിപ്പോടി നിന്നോടും കൂടിയ ... ഗായത്രി യെയും നോക്കി കൂടെയാണ് പറഞ്ഞത്... ഓടിക്കോ മക്കളെ....🏃🏼‍♀️🏃🏻‍♂️ സീൻ അത്ര പന്തിയല്ല എന്ന് തോന്നിയത് കൊണ്ട് രണ്ടും രണ്ട് വഴിക്കായി പിരിഞ്ഞു.... ഇല്ലെങ്കിൽ പോരാളി ഒരു പോര് ഒന്നൂടെ നടത്തി പിരിച്ചേനെ......... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story