ഹരിപ്രിയ : ഭാഗം 25

Haripriya

രചന: ജൂൺ

ഇങ്ങിവിടെ പ്രിയ ആദിയുമായിട്ട് ക്യാന്റീനിൽ ഇരുന്നു ഫുഡ് കഴിക്കുകയാണ്.. രണ്ടു ദിവസം ഞാൻ ചെലപ്പോൾ ലീവെടുക്കും...ഡ്രസ്സും മറ്റും വാങ്ങിക്കാൻ പോകണം നീ വരുന്നോ ഒരു കൂട്ടിന്...(ആദി മോളെ ആദീ...ആ വിളിയ്ക്ക് അത്ര പഞ്ച് പോരാല്ലൊ...എന്തായാലും ഞാൻ വരുന്നില്ല നിന്റെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാൻ ഈ...( പ്രിയ ഓ അങ്ങനൊന്നും ഇല്ലേ...കഴിക്ക് കഴിക്ക് , പെട്ടെന്ന് ഇറങ്ങിയല്ലെങ്കിൽ ചന്ദ്രൻ സാർ , തെറി , പൂരം ഹോം.... എനിക്ക് വയ്യ നല്ലൊരു ദിവസം കളയാൻ...( ആദി നീ പേടിക്കേണ്ട ഞാനില്ലേ ..( പ്രിയ അ... അതാണ് എന്റെ ഏറ്റവും വലിയ പേടി...നിന്നെ കണ്ടാൽ പുള്ളിക്കാരൻ വെറച്ചടുക്കും , പിന്നെ പറയാനുണ്ടോ , അത് ഞാൻ കൂടെ കേൾക്കണം എന്ന അവസരം ഉണ്ടാക്കി കൊടുക്കാൻ പാടീല്ലല്ലോ...( ആദി എനിക്കിട്ട് നീയും.... വേണ്ട ആദി ഇറ്റസ് ഡേഞ്ചറസ് ടു യുവർ ഹെൽത്ത് (പ്രിയ എനിക്ക് ചോദിക്കാനും പറയാനും ഒക്കെ ആൾക്കാരുണ്ട് കേട്ടോ പ്രിയ ഡോട്ടറേ..( ആദി ഓ അഹങ്കാരം 😏ഒരു കല്ല്യാണം കഴിക്കുന്നതിന് ഇത്ര വലിയ ബിൽഡപ്പ് ഒന്നും കൊടുക്കേണ്ട , ദേ നോക്കിക്കേ...

എനിക്ക് അങ്ങനെ എന്തെങ്കിലും എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഇല്ലല്ലോ അതാണ് , കെട്ടിക്കഴിഞ്ഞാൽ ഒരു അവസ്ഥ തന്നെയായിരിക്കും ഞാൻ പറഞ്ഞില്ലാന്ന് വേണ്ട , എന്ന് അനുഭവസ്ഥ ഒപ്പ്..😁( പ്രിയ ഇളിച്ചു കാണിച്ചു ടേബിളിൽ കൈകൊണ്ട് കൊട്ടി... അതിന് നിന്റെ കെട്ട്യോൻ വേറെ എന്നെ കെട്ടുന്നവൻ വേറെ... തിങ്ക് ബേബി..( ആദി അതും ശരിയാ ( പ്രിയ ആലോചിച്ചു.... കഴിച്ച് കഴിയാറായപ്പോഴേക്കും കൂടെയുള്ള ഒരുത്തൻ വന്ന് അറിയിച്ചു സാർ അന്വേഷിക്കുന്നുണ്ടെന്ന് ... തൃപ്തിയായി എന്നു. പറഞ്ഞ് ആദി പ്രിയയുടെ കയ് പിടിച്ചൊരു ഓട്ടമായിരുന്നു... **** പുതിയ സ്റ്റോക്കെത്തിക്കാനുള്ള തത്രപ്പാടിലാണ് ഹരി ... എവിടെ തിരിഞ്ഞാലും തലയിൽ പുക മാത്രം എന്നവസ്ഥ... ദേഷ്യം കുറച്ചൊക്കെ കുറഞ്ഞത് ഭാഗ്യം ഇല്ലെങ്കിൽ ഏതെങ്കിലും ഒരുത്തനെ ഇട്ടു കാച്ചിയേനെ... പക്ഷേ ക്ഷമ നശിപ്പിച്ചാൽ ഹരിയ്ക്ക് എന്താ എവീടെയാ എന്ന് രീതി ഒന്നും ഇല്ല കേട്ടോ അതിലൊന്നും മാറ്റങ്ങൾ വരാൻ ചാൻസെ ഇല്ല... പറഞ്ഞതൊന്നും അല്ല ചെയ്യുന്നതും ചെയ്തതൊന്നുമല്ല പറഞ്ഞതും .. കൃഷ്ണൻ വന്ന് എല്ലാം ചെക്ക് ചെയ്ത് വെയ്ക്കുന്നുണ്ട്...

അത് മാത്രമാണ് ഹരിയുടെ ആശ്വാസം ... എല്ലാം കൂടെ ശരിയാക്കി ഒരു വിധം എത്തിക്കുമ്പോഴേക്കും ഒരു നേരമായി .. ** പ്രതീക്ഷിച്ചത്ര പുകിലൊന്നും ചന്ദ്രൻ സാർ ഉണ്ടാക്കിയില്ലെ , ചെറുതായൊന്നു നോക്കി പേടിപ്പിച്ചു... ആദിയെ പിക്ക് ചെയ്യാൻ അവളുടെ വുഡ്ബി വന്നായിരുന്നു..പ്രിയയെ കൂടെ വരാൻ ക്ഷണിച്ചതാ , പിന്നെ പ്രിയയായിട്ട് അത് സ്നേഹപൂർവ്വം നിരസിച്ചു ... എന്തിനാണ് ചുമ്മ ല്ലെ... ബസിലെ തിരക്കിൽ ഞെക്കി ഞെരുങ്ങി പ്രിയ വീടുപിടിച്ചു.. ഇടയ്ക്ക് വച്ച് ഹരിയെ ഒന്ന് വിളിച്ചു നോക്കി കക്ഷി ഫോൺ എടുക്കുന്നില്ല , ബസിറങ്ങി നടക്കാതെ പോകാന് കഴിയൊ എന്നൊരന്വേഷണം മാത്രം , കിട്ടിയാലൊരു ലിഫ്റ്റ് പോയിലൊരു കാൾ അത്രയെയുള്ളു... പ്രിയയയ്ക്കറിയില്ലല്ലോ അവിടെ തീ പിടിച്ചോടുകയാണ് അവനെന്ന് , ഈ സമയത്തങ്ങാനം ഫോണെടോത്തിരുന്നു എങ്കിൽ പ്രിയയ്ക്ക് ഒരു ഫ്രീ ഹീയറിങ്ങ് തെറാപ്പി കിട്ടിയേനെ... 🤭

മനസിലായില്ലെ തെറിയഭിഷേകം വിത്ത് കുളുരിഫിക്കേഷൻ 🤣 പിന്നെ അങ്നെയെന്തൊക്കെയോ.. പ്രിയ അകത്തേക്ക് കയറുമ്പോൾ ഇണക്കുരുവികളെ , കിങ്ങിണി യുടെ അടുത്തിരുന്നു ചിണുങ്ങുന്നുണ്ട് .... ആ കിങ്ങിണി അവരെ നോക്കി നിൽക്കുന്നത് അല്ലാതെ ഒന്നും പറയുന്നതും ഇല്ല ആവശായമില്ലാത്ത നേരത്തെ എന്തെങ്കിലും ഒക്കെ ചിലച്ചോണ്ടിരിക്കുന്നതാണ്... "ഹായ് മൈഡിയർ മമ് ആൻ ഡാഡ് , എന്താണിവിടെ വീട്ടിലാരുമില്ലാന്ന് വിചാരിച്ചു എന്തും ആകാമോ...ശേ നാണക്കേട് 🤭" പ്രിയ അവരുടെ അടുത്തേക്ക് നടന്നു വന്നു എന്നിട്ട് പറഞ്ഞൂ കൊണ്ട് മുഖം പൊത്തി കാണിച്ച് ... " അയ്യേ പറയുമ്പോൾ ഒരു റേഞ്ചിനൊക്കെ വേണം അല്ലാതെ ഒരുമാതിരി , നിനക്ക് അസൂയയല്ലെ മോളെ....ഹി ഹി പോട്ടെ സാരമില്ല കേട്ടോ 😅" ( കൃഷ്ണൻ "ഓ പിന്നെ അസൂയിക്കാൻ പറ്റിയ ആൾക്കാരെ , നിക്കൊന്നുമില്ല നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്നാൽ മതി..." "എന്നാലും ഒരു പൊടിക്കെങ്കിലും തോന്നിയിട്ടുണ്ടാകും...നീയല്ലെ ആള് ," മിസ്റ്റർ അച്ഛൻ വേണ്ട വേണ്ട.... പ്രിയ കയ്കൊണ്ട് തടയുന്നപോലെ കാണിച്ചു ഓടിപ്പോയി....

"നിങ്ങൾക്ക് അതിനെ ഇങ്ങനെ വെറുപ്പിക്കാതെ ഇരിക്കാനാവില്ലല്ലോ.... കഷ്ടം " "എന്ത് കഷ്ടം അവളിങ്ങനെ അല്ലായിരുന്നു എങ്കിൽ കാണാനായിരുന്നു , ശവപ്പറമ്പ് പോലെ , ആകെ മിണ്ടാട്ടം മുട്ടിയപോലെ ... ആ പെണ്ണിന്റെ കലപില കേൾക്കുമ്പോൾ തന്നെ ഒരു സുഖം , എടോ നമ്മളെയൊക്കെ എത്രപെട്ടെന്നാ അവൾ ശരിയാക്കി എടുക്കുന്നെ , " "ആ പറഞ്ഞത് ശരിയാ അങ്ങനെ എല്ലാർക്കും കിട്ടില്ല ഇതുപോലൊന്നിനെ .... ഇതൊക്കെ ഇനി അവളോട് പറയാൻ നിൽക്കണ്ട , അതിന്റെ കളികൂടി നമ്മൾ കാണേണ്ടി വരും " ദേവകി ചിരിച്ചുകൊണ്ട് പറഞ്ഞു... "ഉം...ചായ എടുക്ക് നീ... വിളക്ക് വെയ്ക്കാറായി..."( കൃഷ്ണൻ ശരി... അല്ല ഹരി എത്താൻ വൈകുവോ.. ഒന്നും പറഞ്ഞില്ല , രാവിലെ കൂടെ ഒന്നും മര്യാദയ്ക്ക് കഴിക്കാതെയാ പോയത് ...ഇനിയെപ്പോഴാണോ വരുന്നെ..." ദേവകി സങ്കടത്തോടെ പറഞ്ഞു.. "അത് പിന്നെ ഇന്ന് സ്റ്റോക്കെടുക്കേണ്ടതല്ല.. ഞാൻ ഏകദേശം അതൊക്കെ ക്ലിയർ ചെയ്താണ് വന്നത് , അവന് വേറെയെവിടൊക്കെയോ പോകണം എന്ന് പറഞ്ഞാരുന്നു.....ഇനി ഇപ്പോഴൊന്നും പ്രതീക്ഷിക്കണ്ട , നീ നടക്ക് , "

( കൃഷ്ണൻ അവര് രണ്ടുപേരും വീട്ടിനുള്ളിലേക്ക് കയറി.. കൃഷ്ണൻ ടീ വി തുറന്നു വച്ച് കാണാൻ തുടങ്ങി... ദേവകി കൃഷ്ണൻ ചായ എടുത്ത് കൊടുത്ത് , ഡിന്നറിനുള്ളത് റെഡിയാക്കാൻ തുടങ്ങി.. * പ്രിയയെ ഒന്ന് നോക്കിയിട്ട് വരാവേ... കമോൺ ഫോളോ മീ...... 😌 * കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു .....ലലലലലലല..... പാട്ട് പാടി തകർക്കുവാണ് അകത്ത് , ബാത്റൂമിൽ ഒരുമൂളിപ്പാട്ട് മാത്രം അതിപ്പോ നമ്മളെല്ലാവരും അത് പോലെയൊക്കെ തന്നെയാണ് എന്ന് എന്റെ ഒരു ബിശ്വാസം , ഇല്ലാത്തവരെ കുറിച്ചൊന്നും എന്നോട് ചോദിക്കണ്ട ഞാൻ അറീല.... "ഹരിയേട്ടനെന്താ ഫോണെടുക്കാഞ്ഞെ ഹ വെറുതെ ആണെന്ന് തോന്നിക്കാണും.... ഗണിച്ചു നോക്കാൻ ബഹുകേമമാണല്ലോ... എന്നാലും..ഏയ് ഒരെന്നാലും ഇല്ല" പ്രിയ ആലോചിച്ചിരുന്നു... പെട്ടെന്ന് ബോധം. വന്നത് പോലെ വേഗം കുളിച്ചിറങ്ങി... മുടി ചീകി , കുറേനേരം കണ്ണാടിയോടായി കഥപറച്ചിൽ , ഹരി വന്നീല്ല എന്ന് ചുറ്റും നോക്കി ഉറപ്പുവരുത്തി തന്നെയാണ് ഈ കുരുത്തക്കേടൊക്കെ , സമയം നോക്കി പിന്നെ താഴേക്കോടി പോയി...

നേരെ അടുക്കളയിലേക്ക് പണിയെടുക്കാനൊന്നും അല്ല എന്നിരുന്നാലും അല്ലറ ചില്ലറ പണിയൊക്കെ അറിയാട്ടോ , തിരക്കല്ലെ അതുകൊണ്ടാ...😜 നയം പിടിച്ചു ഓരോ അടപ്പും തുറന്നു നോക്കി .. പിന്നെ അതിന്റെ രുചിയും... അവർ മുന്നും കൂടെ ചായ കുടിച്ചു ടിവി കണ്ടിരുന്നു... പ്രിയ അച്ഛനോട് ചോദിച്ചു ഹരി വരാൻ വൈകുമോ എന്നൊക്കെ .. "അല്ല നീ ഇതൊന്നും അന്വേഷിക്കാറില്ലല്ലൊ , എന്തേ ഇപ്പോ കെട്ട്യോനോട് ഒരു സ്നേഹം " ദേവകിയാണ് ആ ചോദ്യം ഉയർത്തിയത് , സീരിയസ് ആയിട്ടൊന്നും അല്ല ചുമ്മാതാ😉 "എനിക്ക് എല്ലാരോടും സ്നേഹം തന്നെയാ , പിന്നെ അത് തിരിച്ചറിയാത്ത ചിലർക്ക് അങ്ങനൊക്കെ തോന്നുക ...ങും..." പ്രിയ മറുപടി പറഞ്ഞു മുഖം തിരിച്ചു. അയ്യോ അവൾ ചുമ്മാ പറഞ്ഞതാ , നീ അതിൽ പിടിച്ചു കേറല്ലേ...ഇന്നിനി ഒന്നും കേൾക്കാനുള്ള മൂഡില്ല ഈ..." കൃഷ്ണൻ ഒരു വാക്ക് തർക്കം അവിടെ പര്യവസാനിപ്പിച്ചു...

പ്രിയ പക്ഷെ അതൊന്നും ശ്രദ്ധിച്ചില്ല , കണവനെവിടെ പോയെന്നുള്ള ആലോചനയിൽ ആണ്... "ഹ എനിക്കും താൽപര്യം ഇല്ല " "അവൻ വരാൻ ലേറ്റാകുമോ എന്നറിയില്ല , എവിടെയൊക്കെയോ പോകണം എന്ന് എന്നോട് പറഞ്ഞതാ..." അച്ഛൻ പ്രിയ യുടെ മനസറിഞ്ഞത് പോലെ പറഞ്ഞ് ദേവകിയെ നോക്കി കണ്ണാടിക്കു കാണിച്ചു... ദേവകി പ്രിയ യുടെ തലയിൽ ഒന്ന് തലോടി... അതറിഞ്ഞപോലെ പ്രിയ ദേവകിയുടെ മടിയിലേക്ക് ചാഞ്ഞു... ** ഡിന്നർ കഴിക്കാൻ നേരവും ഹരിയെ കണ്ടില്ല , പ്രിയ ആണെങ്കിൽ ഹരി വന്നിട്ട് കഴിച്ചോളാം എന്ന് പറഞ്ഞു അവര് രണ്ടുപേരോടും കഴിക്കാൻ പറഞ്ഞു... "മോളെ നീ ഇവിടെ തന്നെ ഇരിക്കുവാണോ... കഴിച്ചുകൂടെ ഇനിയും ലേറ്റാവുമെങ്കിലോ...." ( ദേവകിയമ്മ ചോദിച്ചു " കുഴപ്പമില്ല അമ്മേ.... ഞാൻ ഇരുന്നോളാം നിങ്ങള് പോയി കിടന്നുറങ്ങിക്കോ , ഹരിയേട്ടൻ ഫോണെടുക്കുന്നില്ല , എവിടെയാണാവോ....

ആ പിന്നെ അമ്മേ പോകല്ലെ , അച്ഛന്റെ മരുന്ന് ഞാൻ മേശപ്പുറത്ത് എടുത്ത് വച്ചിട്ടുണ്ട് , കൊട്ടുത്തേക്ക് ..." ഉം... ദേവകി ബാക്കി വാതിലുകൾ എല്ലാം അടച്ച് കിടക്കാൻ പോയി.... നേരത്തെ പാടിയ പാട്ടിന്റെ എഫക്റ്റ് ആണോ എന്തോ ആവോ... കാത്തിരുന്നു കാത്തിരുന്നു , മടുത്തോ ആവോ... ഇനി പ്രിയ പാട്ട് പാടില്ലാന്ന് തോന്നുന്നു... അമ്മാതിരി ചെയ്ത്തായി പോയി... ഇയാളിതെവീടെ പോയി കിടക്കുവാ.... ഇതെത്ര നേരായിന്നാണാവോ വിചാരം , വിളിച്ചാൽ ആ ഫോൺ ഒന്നെടുത്തൂടെ , ഒടുക്കത്തെ ഒരു ജാഡയും കൊണ്ടിറങ്ങിയിരിക്കുന്നു... പ്രിയ കാത്തിരിക്കട്ടെ ... നിങ്ങളും...😜  ....... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story