ഹരിപ്രിയ : ഭാഗം 26

Haripriya

രചന: ജൂൺ

ഇയാളിതെവീടെ പോയി കിടക്കുവാ.... ഇതെത്ര നേരായിന്നാണാവോ വിചാരം , വിളിച്ചാൽ ആ ഫോൺ ഒന്നെടുത്തൂടെ , ഒടുക്കത്തെ ഒരു ജാഡയും കൊണ്ടിറങ്ങിയിരിക്കുന്നു...ഇങ്ങ് വരട്ടെ ... പ്രിയയ്ക്ക് ദേഷ്യവും ഹരിയെ കാണാത്തതിനുളള സങ്കടവും ഒക്കെ കൂടി ആകെ പ്രാന്തായി വരുവാ... പുറത്തേക്ക് ഇറങ്ങാൻ ആഗ്രഹമോക്കെ ഉണ്ട് പക്ഷെ പേടിയായത് കൊണ്ടാ വല്ല കോക്കാച്ചിയും പിടിച്ചാല്ലോ... നമ്മൾടെ പ്രിയ അല്ലെ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി... സമയം വൈകി വൈകി ദിവസം തീരാറായി , ഇനി നാളെ എന്ന് പറയാം... "അച്ഛനും അമ്മയും ഉറങ്ങിയായിരിക്കും.... വിശക്കുന്നും ഇല്ലല്ലോ..." പ്രിയ കിടന്നും ഇരുന്നും പിറുപിറുത്തു കൊണ്ടിരുന്നു... ഹരിയുടെ കാർ മുറ്റത്തേക്ക് എത്തി , പ്രിയ ഡോറിന്റെ ഹോളിലൂടെ നോക്കി കൺഫേർമ് ചെയ്തിട്ടാണ് വാതില് തുറന്നത് , റിസ്കെടുക്കാൻ വയ്യാന്നെ... ഹരി കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറാൻ സ്പെയർ കീയ്ക്ക് തപ്പിനോക്കുകയാണ്... കാണുന്നില്ല , അപ്പോഴേക്കും പ്രിയ വാതിൽ തുറന്നു പുറത്തേക്കു വന്നു 😌

തല ചൊറിഞ്ഞു കൊണ്ടുളള പ്രിയയുടെ വരവ് ഹരിയിൽ ചിരി വരുത്തി... വേഗം കാർ ലോക്ക് ചെയ്ത് അകത്തേക്ക് കയറി ... പിറകെ പ്രിയയും ഹരി ഡോർ അടച്ച് തിരിഞ്ഞു .. പ്രിയ ആണെങ്കിൽ ഹരിയെ മിഴിച്ച് നോക്കുകയാ .. "നിനക്ക് ഉറക്കൊന്നും ഇല്ലെ മൂങ്ങയെ പോലെ , കണ്ണ് തള്ളി പുറത്തേക്ക് വരും... പിടിച്ചു വച്ചോ " "ഞാൻ എനിക്ക് തോന്നുമ്പോൾ ഉറങ്ങും ഇയാക്കെന്താ.." "എനിക്കൊന്നും ഇല്ലെ ... എന്നെ കാത്ത് നിന്നതാകും അല്ലെ ..ന്റെ പ്രിയപ്പെട്ട ഭാ...ര്യേ....." പ്രിയ മറുപടി ഒന്നും പറഞ്ഞില്ല നഖം കടിച്ചു നിൽക്കുകയാണ്... അത് കണ്ട് ഹരി മുറിയിലേക്ക് പോകാൻ നിന്നു... അത് തടഞ്ഞെന്ന പോലെ പ്രിയയുടെ ശബ്ദം വീണ്ടും വന്നു... "ഇയാൾടെ ഫോണെവിടെ , എന്തിനാ അത് കയ്യിൽ വച്ച് നടക്കുന്നെ " "ഫോൺ .... അത് സയലന്റായിരുന്നു... അതാ ..നീ വിളിച്ചായിരൊന്നോ ??" "ഏയ് ഞാൻ അങ്ങനൊക്കെ വിളിക്കുവോ.... അതെന്താ ഞാൻ വിളിച്ചാൽ ഫോൺ എടുത്താൽ ഇയാൾക്ക് വല്ല ചുറ്റിക്കളിയും ഈണ്ടോന്നാ എന്റെ സംശയം , ഉം... ആർക്കറിയാം , അച്ഛനോട് കള്ളം പറഞ്ഞു പോയതല്ലേ , എനിക്ക് മനസ്സിലാകുന്നുണ്ട്..."

"ആണോ നന്നായിപ്പോയി ഞാനിത് നിന്നോടെങ്ങനെ പറയും എന്ന് ആലോചിച്ചു നടക്കുവാരുന്നു , ഇനി നീയെല്ലാം കണ്ടുപിടിച്ചത് കൊണ്ട് എനിക്കെളുപ്പമായി , നീ മുത്താണ് " ഹരി അത് പറഞ്ഞുകൊണ്ട് പ്രിയയുടെ കവിളിൽ പിടിച്ചു നുള്ളി... 😟ചോദിച്ചത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി പ്രിയയ്ക്ക് ... അവൾ ഹരിയുടെ കൈതട്ടി മാറ്റി മുന്നോട്ടേക്ക് പോകാന് ആഞ്ഞു... "ഹ പോകല്ലേ ചേട്ടനെ കണ്ണും നട്ട് കാത്തിരുന്നതല്ലെ , എനിക്ക് കഴിക്കാൻ വല്ലതും തരുവോ , ഉച്ചതൊട്ട് പട്ടിണിയാണെ ഈ പാവം" "അതെന്താ തന്റെ 😏 മറ്റവൾ ഒന്നും തന്നില്ലെ , തന്നത്താൻ എടുത്ത് കഴിച്ചാൽ മതി " "നീയെനിക്ക് എടുത്ത് തന്നാലെ ഞാൻ കഴിക്കൂ....മറ്റവള് തന്നതെന്താണെന്ന് ഞാൻ കുറച്ചു കഴിഞ്ഞു പറഞ്ഞുതരാം , ഇപ്പോൾ ഇങ്ങോട്ട് വാ.." "ശേ..." വേറേ വഴിയില്ലാത്തത് കൊണ്ട് അങ്ങ് പോയി.. പ്രിയയ്ക്കും ഇപ്പഴാ വിശപ്പിന്റെ വിളി അറിഞ്ഞത് , പിന്നെ ഒന്നും നോക്കിയില്ല അടച്ച് വെച്ചതെല്ലാം എടുത്ത് ടേബിളിൽ കൊണ്ട് വച്ചു... ഹരിയെ നോക്കാതെ തന്നെ വിളമ്പീക്കൊടുത്ത് കഴിച്ചു... ഹരി പക്ഷെ ഈ നേരം മുഴുവന് അവളുടെ ചെയ്തികൾ നോക്കി ഇരിക്കൂകയാണ്... 🙄

പ്രിയ ഇടയ്ക്ക് അവനെ നോക്കിയപ്പോൾ കാണുന്നത് തന്നെ തന്നെ നോക്കുന്നതാണ് ... "ഡോ ...." "എന്താ " ഹരി മടുപ്പോടെ ചോദിച്ചു "പ്ലേറ്റില് നോക്കി തിന്നണം അല്ലാതെ ഫുഡ് എന്റെ മുഖത്തല്ലെ ..." "ഓ തമാശ , നീയിങ്ങനെ ചളിവാരി എറിയല്ലെ..." "ഇങ്ങേരെ ഞാൻ ചട്ടിയെടുത്ത് തലേൽ പൊട്ടിക്കും മിണ്ടാതെ ഇരുന്നു കഴിച്ചെണീറ്റ് പൊയ്ക്കോളണം " "അതിന് ഇവിടെ ചട്ടിയൊന്നും ഇല്ലല്ലോ , വേണമെങ്കിൽ ദാ ഗ്ലാസുണ്ട് നീ അത് വച്ചങ്ങ് അഡ്ജസ്റ്റ് ചെയ്തോ... ചട്ടി ഞാൻ നാളെ വാങ്ങി തരാം....പുതിയത്..." ഹരി അത് പറഞ്ഞ് കഴിപ്പ് തുടർന്നു... പ്രിയയ്ക്കാണെങ്കിൽ പെരുത്തങ്ങനെ വരുന്നുണ്ട് " ഇനിയും എന്തെങ്കിലും പറഞ്ഞാൽ അങ്ങേര് കെടന്നു ഗോളടിച്ചോകൊണ്ടേയിരിക്കും..., ആവശ്യമില്ലാതെ ഓരോ ഏടാകൂടം വേണ്ട പ്രിയ വേണ്ട " പ്രിയ ആത്മ ഹരി വേഗം റൂമിലേക്ക് കയറി പോയി . പ്രിയ എല്ലാം വൃത്തിയാക്കി കഴിയുമ്പോഴേക്കും ഒരു സമയായി...

റൂമീലെത്തുമ്പോഴേക്കും ഹരി കുളിച്ചു കുട്ടപ്പനായി കിടക്കുന്നു... പ്യാവം ഡോക്ടർക്ക് ദേഷ്യമൊക്കെ വന്നതൂപോലെ തിരിച്ചും പോയി... എന്നോക്കെ പറയായാമായിരുന്നു പക്ഷെ അങ്ങേര് എഴുന്നേറ്റ് ഇരുന്നു അത് കണ്ട് പോയപോലെ തിരിച്ചും.... ഉറക്കം അഭിനയമായിരുന്നു എന്ന് സാരം... 😜 ഒച്ചവെയ്ക്കാതെ അകത്ത് കയറി കിടക്കാൻ നിന്ന് പ്രിയ സസിയായി... "നീയെന്താ ഇങ്ങനെ നടക്കുന്നെ കാലിനെന്തെങ്കിലും പറ്റിയോ , നോക്കട്ടെ..." "ങേ..എന്ത് , എന്റെ കാ കാലിനൊന്നും ഇല്ലല്ലൊ , ഇയാളൊന്ന് പോയെ..." ഹരി ബെഡിൽ നിന്നും ഒന്ന് എഴുന്നേറ്റപ്പോഴേക്കും പ്രിയ വിറച്ചു , കിട്ടിയ സമയം തന്നെ ഓടി ബെഡിൽ കയറി . "ഓ തമാശയ്ക്കായിരീക്കും...അല്ലെ .." ഈ...." പ്രിയ ഒന്നിളിച്ച് കൊടുത്തു ... "ഡീ ഒതുങ്ങി കിടക്ക് നിനക്ക് മാത്രമല്ല ഉറങ്ങേണ്ടത് , ചുമ്മ ദേഷ്യം പിടപ്പിക്കല്ലെ ..." ഹരി മൊത്തത്തിൽ ഒന്ന് നോക്കി , ബെഡിൽ നീണ്ടുനിവർന്നാണ് കിടന്നിരിക്കുന്നെ പ്രിയ തലചെരിച്ചൊന്ന് നോക്കി ,

നീങ്ങിക്കൊടുത്തൂ.. "ങും... ഇയാൾക്ക് മാത്രല്ലെ ദേഷ്യം വരു , ഞങ്ങൾക്കൊക്കെ വന്നാൽ പിടിച്ചു വെക്കാൻ പറ്റുവോ ..." "എന്താ നീ പിറുപിറുക്കുന്നെ എന്തെങ്കിലും പറയാനോണ്ടോ ഭവതിക്ക്..." ഹരി ചിരിച്ചോണ്ട് ചോദിച്ചു... "പിന്നെ അനങ്ങിയാൽ അതിനും പറയാനല്ലെ ...ദുഷ്ടൻ " പ്രിയ മനസിൽ പറഞ്ഞു അവിടെ അനക്കമൊന്നും ഇല്ലാന്ന് കണ്ട ഹരി അവളോട് ചേർന്ന് കിടന്നു ... തലയെത്തി നോക്കി പ്രിയ ഉറങ്ങിയോയെന്ന് , ആരുറങ്ങാൻ കണ്ണും തുറന്നു പിടിച്ച കിടക്കുന്നെ... "ഡീ നിനക്കെന്താ ഞാൻ ചോദിച്ചാൽ മറുപടി പറഞ്ഞാൽ , നിന്റെ വായിൽ എന്താ പഴം നിറച്ച് വച്ചിട്ടുണ്ടോ...ഹേ..." ഹരി ദേഷിച്ചാണ് അത് ചോദിച്ചത് 🤨 "ഇങ്ങേരെ ഞാനിന്ന് " എന്നും പറഞ്ഞ് തിരിഞ്ഞ് കിടന്നപ്പോൾ ദേ കാലന്റെ മുന്നിൽ ... "ഇത്ര അടുത്തുണ്ടായിട്ടും എനിക്ക് മനസിലായില്ലല്ലോ ...🙄 അല്ലെങ്കിൽ ബോധം വേണ്ടേ... ഹ ഞെട്ടിയതായി ഭാവിക്കണ്ട ഡിഫെന്റ് ചെയ്യ് "പ്രിയ തിങ്കിങ് "മിണ്ടാൻ എനിക്ക് സൗകര്യമില്ല , ജാഡയുള്ള ഏമാന്മാർക്കൊക്കെ നമ്മളെ പുശ്ചമാണ് പുശ്ചം ...."

"ഒരു ഫോൺ വിളിച്ചിട്ട് എടുക്കാഞ്ഞതിനാണോ നീയീ കിടന്ന് പ്രസംഗിക്കുന്നെ .." "ആര് പറഞ്ഞു ഒന്നല്ല പത്തിരുപത് പ്രാവശ്യം ഞാന് വിളിച്ചായിരുന്നു...ങേഹെ നമ്മളായത് കൊണ്ടായിരിക്കും എടുക്കാഞ്ഞത് " "എന്റെ പൊന്നു മോളെ , ഞാൻ നല്ല തിരക്കായിരുന്നു അത് അച്ഛനോട് പറഞ്ഞേൽപ്പിച്ചതാണ് " " ഉം...അതെ അത് ഫോണെടുത്തു പറഞ്ഞാലെന്താ ഇയാൾടെ എന്തെങ്കിലും ഇടിഞ്ഞ് വീഴുവോ... ഇല്ലല്ലോ , അല്ലാത്ത നേരം ആളെകിട്ടാൻ കാത്ത് നിന്നപോലെയാ സംസാരം ആവശ്യത്തിന് ങേഹെ....അതെങ്ങനെയാ നമ്മളാരുമല്ലല്ലോ ...ജാഡ തെണ്ടി... " " നാക്കിന് ലൈസൻസില്ലാന്ന് വച്ച് എന്തും വിളിച്ചു കൂവരുത് , എനിക്ക് ഫോൺ എടുക്കാൻ മനസ് വന്നില്ല , ഒന്നാമതേ തലവേദന ആയിരുന്നു , ഇനി അത് കൂടിവരണ്ട എന്ന് വിചാരിച്ചു തന്നെയാ എടുക്കിഞ്ഞത് , " "അപ്പൊ ഞാൻ തലവേദന ആയി...ങും...." പ്രിയ മുഖം കോട്ടി.. " ഇനി എന്തെങ്കിലും മിണ്ടിയാൽ ഞാൻ എടുത്തു തറയിലിടും മിണ്ടാതെ അടങ്ങിയൊതുങ്ങി കിടന്നോളണം....വാ തുറന്നാൽ ...🤫" പ്രിയ യ്ക്ക് ആകെ ഒരു നഷ്ടബോധം വന്ന പോലെയായി ...

"ഇനി ഞാൻ ഒന്നിനും നിൽക്കൂല എന്റെ പണി നോക്കി പോകും നോക്കിക്കോ , നിങ്ങൾക്ക് ആർക്കും എന്നെ ഒരു വെലയും ഇല്ല , ശരിക്കും സങ്കടായി...ഇനി എന്തെങ്കിലും പറഞ്ഞു വായോ ഇതിന് ഞാനെ അവിടെ മറുപടി പറഞ്ഞോളാം..." പ്രിയ ചിന്തിച്ചു ചിന്തിച്ചു കാടുകയറി അങ്ങനെ പോയി കൊണ്ടിരുന്നു .... ** ഹരിയോടുള്ള വാശിക്കാണോ ആവോ നേരത്തെ എഴുന്നേറ്റു പ്രിയ ...🤭 സത്യം പറഞ്ഞാല് ഉറക്കം പോയിട്ടാണ് , റൂമിൽ നിന്നാൽ ഇന്നലത്തേതിന്റെ ബാക്കി ആയി തുടങ്ങിയാലോ എന്ന പേടി അത് കൊണ്ട് മാത്രം ... അമ്മെയെ സഹായിച്ചു... പക്ഷേ മുഖം വിളിച്ചു പറയുന്നുണ്ട് , പ്രിയയ്ക്ക് ഇന്ന് ഒരു സുഖമില്ലാത്ത ദിവസം ആണെന്ന്... ദേവകി ചോദിച്ചിട്ടൊന്നും വ്യക്തമാക്കിയില്ല , ചറപറാന്ന് പറഞ്ഞ് നടക്കുന്ന പ്രിയ മിണ്ടാതെ നടക്കണമെങ്കിൽ അതിന് ഹരി തന്നെ കാരണം ...അത് കണ്ട് പിടിക്കാൻ വലിയ ഡിക്ടട്ടീവിന്റെ ആവശ്യമില്ലല്ലോ ... അച്ഛൻ ചോദിച്ചിട്ടും ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിവാക്കി..🙂🙂 നേരത്തെ കഴിച്ച് പ്രിയ വേഷം മാറി ഹോസ്പിറ്റലിലേക്ക് പോയി ,

പ്രിയ ആദ്യായിട്ടാണ് അച്ഛനോടും അമ്മയോടും പോലും ഒന്നും പറയാഞ്ഞത് , അതവർക്ക് രണ്ടുപേർക്കും നല്ല വേദനയായി... പറഞ്ഞിട്ടും കാര്യമില്ല മകനേക്കാൾ അവർക്ക് ഇപ്പോ പ്രിയയെ ആണ് ഇഷ്ടം ... 🤣ഇതൊന്നും അറിയാതെ പോത്തുപോലെ കിടന്നുറങ്ങുന്നു , ഹരിക്കുട്ടൻ ... ഒന്ന് എഴുന്നേറ്റാലല്ലെ എന്തൊക്കെ എവിടെയൊക്കെ പാളിപ്പോയെന്ന് മനസിലാക്കാൻ കഴിയു.... കിട്ടാനുള്ളത് കിട്ടിയേ അടങ്ങു... *** പ്രിയ ബസിൽ കയറി ഹോസ്പിറ്റലിൽ ഇറങ്ങി , ആദിയെ വിളിച്ചു നേരത്തെ വരണം എന്ന് പറഞ്ഞത് കൊണ്ട് ആദി മുന്നെ ഹാജർ വച്ചിട്ടുണ്ട്... നീയെന്താ നേരത്തെ വരാൻ പറഞ്ഞെടീ....എന്തെങ്കിലും അത്യാവശ്യം , ( ആദി ഏയ് ഒന്നൂല്ലല്ലോ , ഞാൻ നേരത്തെ വരാന്ന് വിചാരിച്ചപ്പോൾ ഇവിടെ എത്തി ഒറ്റയ്ക്ക് നടക്കണ്ടെ അതിന്....കൂട്ടിന് വേണ്ടി....ഈ...." പ്രിയ നിഷ്കുവായി പറഞ്ഞു.. നിന്റെ...... വേണ്ട ,

നിനക്ക് എന്തോ അർജന്റ് കാര്യമാണെന്ന് പറഞ്ഞിട്ട് ഞാൻ രാവിലെ മര്യാദയ്ക്ക് കഴിച്ച് കൂടെയില്ല , ദുഷ്ടേ വെറുതെ ആണെന്ന് പറഞ്ഞൂടായിരുന്നോ , ഓടിപ്പിടിച്ച് വരേണ്ട ഒരു കാര്യവും ഇല്ലാന്ന് ( ആദി തലയ്ക്ക് കൈകൊടുത്ത് കാര്യം പറഞ്ഞു.. "സോറി ടീ... ഒരു പ്രത്യേക സാഹചര്യത്തിൽ എനീക്ക് അങ്ങനൊക്കെ തോന്നിപ്പോയി.. നിനക്കുള്ള ഫുഡ് ഞാൻ വാങ്ങീത്തരാം വിഷമിക്കേണ്ട മുത്തേ..." ( പ്രിയ ആദിയെയും സോപ്പിട്ട് കൂട്ടികൊണ്ടു പോയി... രാവിലെയും വൈകിട്ടും എന്നിങ്ങനെ ഏതുനേരവും ക്യാന്റീനിൽ കയറിയിറങ്ങിയില്ലെങ്കിൽ ഒരുസുഖവും കിട്ടാത്ത ചീലരിൽ ഒരാളാണ് ഞാനും , ക്യാന്റീൻ അവധിയാണെങ്കിൽ ആ ദിവസത്തെ മുഴുവന് മൂഡും പോകും.... പ്രിയയും ആദിയും അതേ ടീമാണ് , വേറെയെവിടെ അന്വേഷിച്ചു കിട്ടിയില്ലെങ്കിലും അവസാനം ഇതേ സ്ഥലത്ത് ഉണ്ടാകും ... ** ഹരി എഴുന്നേൽക്കാൻ ഇത്തിരി വൈകി ... കണ്ണ് തുറന്നു നോക്കുമ്പോൾ സമയം ഏകദേശം ഒൻപത് കഴിയാറായി , ഈ പെണ്ണെന്താ വിളിക്കാഞ്ഞെ എന്നും പറഞ്ഞു കൊണ്ട് എഴുന്നേറ്റ് ഫ്രഷായി വന്നു...

ചുറ്റും നോക്കിയപ്പോൾ അവിടെ കാണുന്നില്ല , ഡ്രസപ്പ് ചെയ്തു നേരെ താഴേക്ക് വിട്ടു... തന്നെ തന്നെ നോക്കി പേടിപ്പിക്കുന്ന രണ്ട് ജോഡി കണ്ണുകൾ മാത്രമാണ് ഹരി കണ്ടത് , എന്താ കാര്യം എന്നറിയാതെ ഹരി അവരെത്തന്നെ നോക്കിനിന്നു... "ഇതെന്താ നിങ്ങളിങ്ങനെ പ്രതിമ കണക്കെ ഇരിക്കുന്നെ...പ്രിയ എവിടെ ??" "നീ ആ കൊച്ചിനോട് വഴക്കിട്ടോ ...അവൾ രാവിലെ തന്നെ ഇറങ്ങിപ്പോയി , ഞങ്ങൾ ചോദിച്ചിട്ട് ഒന്നും മിണ്ടിയതും ഇല്ല..." അതിന് ഞാൻ.... ഹരി പറഞ്ഞു തുടങ്ങും മുന്നെ കൃഷ്ണൻ പറഞ്ഞു.. "അവൾക്ക് വിഷമമുള്ളത് എന്തോ ഉണ്ട് , അല്ലാതെ ഞങ്ങളോട് ഇങ്ങനെ മിണ്ടാതെ ഇരുന്നിട്ടില്ല " "അയ്യോ നിങ്ങളിതെന്തൊക്കെയാ പറയുന്നെ... ഞാൻ ഇപ്പഴാ ഒന്ന് എഴുന്നേറ്റു വരുന്നത് , എന്നെ വിളിച്ചെഴുന്നേൽപ്പിച്ചോ പോലും ഇല്ല , " ഹരി അവന്റെ പക്ഷം പറഞ്ഞു... പിന്നീടാണ് ഇന്നലെ വഴക്കിട്ടതൊക്കെ ഓർമ വന്നത് 😇 ... ഇതിനെ ഞാൻ..എന്ത് ചെയ്യാനാ അവളെല്ലെ ഇങ്ങോട്ട് വന്നു മെക്കിട്ടു കേറിയത് , അല്ലാതെ...." ഹരി മനസിൽ പറഞ്ഞു.. ഇവരോട് എന്ത് പറഞ്ഞിട്ടും ംകാര്യമുണ്ടാകും എന്ന് ഒരുറപ്പില്ല ,

അവൾക്ക് സൈഡ് നിൽക്കുവേ ഉള്ളൂ..." ഇന്നലെ ഉറക്കൊഴിച്ച് നിന്നേയും കാത്ത് നിന്നതാ..." ദേവകി തന്റെ വേവലാതി പറഞ്ഞു കൊണ്ടേയിരുന്നു... ഹരിയ്ക്കാണെങ്കിൽ കേൾക്കുമ്പോൾ തന്നെ ചിരി വരുവാണ്.. പക്ഷേ ചിരിച്ചാൽ ഇതിലും വലിയ വലിയ കാര്യങ്ങളുമായിചട്ട് അവർ തുടങ്ങും എന്ന് മുൻ ധാരണ അത് മാത്രം കൊണ്ട് ഒന്നും മിണ്ടിയില്ല... "അവളെ വെറുപ്പിച്ച് നിർത്താൻ അതെന്ത് തെറ്റാടാ ചെയ്തേ...നിന്നെ കെട്ടിപ്പോയി... ഇന്നൊരു നേരം തന്നെ അവള് മിണ്ടാതെ ഇരുന്നപ്പോൾ തന്നെ എന്തോപോലെ , നിന്നെക്കാളും ഞങ്ങളെ ശ്രദ്ധിക്കുന്നത് അവളാണ്..." "അച്ഛാ ....യൂ ടൂ..." സ്വരം കുറച്ചാണ് ഹരി പറഞ്ഞത് , കഴിക്കുന്നതിന് മുമ്പേ വയർ നിറഞ്ഞൊരു ഫീൽ വന്നു ഹരിയ്ക്ക്.... ഇത്രയൊക്കെ വേണ്ടായിരുന്നു എന്റെ പ്രിയേ....( ഞാൻ) ....... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story