ഹരിപ്രിയ : ഭാഗം 27

Haripriya

രചന: ജൂൺ

അവളെ വെറുപ്പിച്ച് നിർത്താൻ അതെന്ത് തെറ്റാടാ ചെയ്തേ...നിന്നെ കെട്ടിപ്പോയി... ഇന്നൊരു നേരം തന്നെ അവള് മിണ്ടാതെ ഇരുന്നപ്പോൾ തന്നെ എന്തോപോലെ , നിന്നെക്കാളും ഞങ്ങളെ ശ്രദ്ധിക്കുന്നത് അവളാണ്..." "അച്ഛാ ....യൂ ടൂ..." സ്വരം കുറച്ചാണ് ഹരി പറഞ്ഞത് , കഴിക്കുന്നതിന് മുമ്പേ വയർ നിറഞ്ഞൊരു ഫീൽ വന്നു ഹരിയ്ക്ക്.... ഇത്രയൊക്കെ വേണ്ടായിരുന്നു എന്റെ പ്രിയേ.... നീ അറിയുന്നുണ്ടോ ഇവിടെ കോടതി സമക്ഷം അവതരിപ്പിക്കുകയാണ് നിന്റെ കെട്ട്യോൻ , കുറച്ചൊക്കെ ഒരു മയത്തിൽ മതിയായിരുന്നു... ( ഞാൻ) ** പ്രിയ ആദിയോട് കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചു , ഹൃദയസഖികളാണ് ഇരുവരും.... എല്ലാം തുറന്നു പറയാൻ ഒരിടം ആവശ്യമാണ്...ചില തീരുമാനങ്ങളും ബുദ്ധിമുട്ടുകളു. ഒക്കെ മാറ്റീത്തരാൻ സഹായിക്കുമല്ലോ.. പഠിക്കുന്ന കാലത്ത് കിട്ടിയ ഒരു അമൂല്യ നിധി എന്നൊക്കെ വേണമെങ്കിൽ പറയാം... ആദി പ്രിയയെ പോലെയെ അല്ല പെട്ടെന്നൊന്നും ആരുമായി കൂട്ടുകൂടാത്ത തരം പ്രകൃതമാണ് ...

അതായിരിക്കാം പ്രിയയെ അവളിലേക്ക് അടുപ്പിച്ചത് , പാറിപ്പറക്കുന്ന പ്രിയ ആദിയെ മൊത്തത്തിൽ അല്ലെങ്കിലും ഏറെക്കുറെ നന്നാക്കി എന്നുവേണം പറയാൻ , രണ്ടുപേരുടെയും വീട്ടുകാർക്കും അറിയാം ഇരുവരേയും... ആദി യുടെ കല്യാണം ആണ് മുന്നെ തീരുമാനിച്ചു വച്ചിരുന്നത് , പക്ഷെ കഴിഞ്ഞത് പ്രിയയുടേയും എല്ലാം പെട്ടന്നായിരുന്നല്ലോ... പ്രിയ പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടിട്ട് കിളി പോയിരിക്കുകയാണ് പെണ്ണിന് .... അല്ല മുത്തെ നീ അതിനെന്തിനാ ആന്റിയോടും അങ്കിളിനോടും മിണ്ടാതെ ഇരുന്നത് , ഹരിയേട്ടനോട് ഓക്കെ സമ്മതിക്കാം , ഇതിപ്പൊ എന്താണ്...!!!! എടീ മരമണ്ടി അച്ഛനും അമ്മയ്ക്കും ഞങ്ങളിൽ ആരെയാ ഇഷ്ടം കൂടുതൽ... നിന്നെ ആയിരിക്കും , ആളെ കയ്യിലെടുക്കാൻ നിനക്ക് ഒരു പ്രത്യേക തരം കഴിവ് തന്നെയാണെ... അതികം വേണ്ട കുറച്ചൊക്കെ മതി.. ഹ പറഞ്ഞു വന്നത് എവിടെ ആയിരുന്നു...

"ഡ്യൂട്ടിയ്ക്ക് ഇരുന്നാൽ അനങ്ങാതെ ഇരിക്കണം എപ്പോഴും ചിലച്ചോണ്ട് അല്ല ഇരിക്കേണ്ടത് " ആരാടാ അതെന്ന് വിചാരിച്ചു തിരിഞ്ഞു നോക്കുമ്പോൾ ട്യൂട്ടർ മ്യാം , വാ തുറന്നു പിടിച്ച പോലെ രണ്ടും മുഖത്തോട് മുഖം നോക്കി , രണ്ട് മിനിറ്റ് അങ്ങനെ നിന്നുപോയി.... അത് പറഞ്ഞ് പുള്ളിക്കാരി ഇറങ്ങിപ്പോയി ... ഓ പിന്നെ വെറുതെ ഇരുന്നു മുഷിയണ്ടായെന്ന് വിചാരിച്ചിട്ടാണ് , സംസാരിക്കാൻ നിന്നത് , ഈ ടേബിളും നോക്കി ദിവസം മുഴുവൻ ഇരിക്കാനൊന്നും എന്നെക്കൊണ്ട് വയ്യ... പ്രിയ പറഞ്ഞ് നിർത്തി മ്യാം പോയ വഴിയെ നോക്കി.. " അത് വിട്ടേക്ക് നമ്മളെയൊക്കെ മെക്കിട്ട് കേറാനല്ലെ അവർക്ക് ശമ്പളം , അത് ഇങ്ങനൊക്കെ ഒന്ന് ഉപയോഗിചക്കുന്മു അത്രയേയുള്ളൂ.. " " എന്റെ ആദീ നീയെപ്പഴാ വളർന്നത് , ഇങ്ങനൊക്കെ ചിന്തിക്കാൻ തുടങ്ങിയത് , ..." പ്രിയ അർത്ഥം വച്ചപോലെ അവളെ നോക്കി ചോദിച്ചു...

" മുത്തേ...വേണ്ട , നിനക്ക് ബാക്കി കേൾക്കാൻ ആളെ വേണമെങ്കിൽ ഞാൻ ഇവിടെ ഇരിക്കാം , അല്ലാതെ ആണെങ്കിൽ ഞാനിപ്പോ പോകും.." ആദി ചെയറിൽ നിന്നും എഴുന്നേൽക്കാൻ നോക്കി , അപ്പോഴേക്കും പ്രിയ പിടിച്ചിരുത്തി നൈസായിട്ട് ഒന്ന് ഇളിച്ച് കാണിച്ചു... "പോകല്ലേ , നമ്മൾ വിഷയത്തിൽ നിന്നും വ്യതിചലിച്ച് പോകുന്നു , കമോൺ കോൺസെന്റ്രേറ്റ് .... എവിടെയായിരുന്നു നിർത്തിയത് , ഹ അച്ഛനും അമ്മയും... ഞാൻ ഹരിയേട്ടനോഛ് മിണ്ടാതെ ഇരുന്നാൽ ചിലപ്പോൾ അത് അങ്ങേര് തിരിച്ചറിയുക കൂടെയില്ല...ഇതാകുമ്പോൾ ഇത്തിരി ഡോസ് കൂടും... ഞാനായിട്ട് ഒന്നും വേണ്ട , അവർ തന്നെ ഹരിയേട്ടനെ ചീത്ത പറയും..." "നിനക്ക് ഇത്രയ്ക്ക് ഗ്യാരണ്ടി കൊടുക്കാൻ കഴിയോ..അവര് ചോദിച്ചില്ലെങ്കിലോ..." "എന്താണ് മോളൂസെ ചോദിക്കുന്നെ..ഉറപ്പായും... ഞാൻ കാരണം പറയാതെ വരുന്നേരം തന്നെ ഉണ്ട് കൊട്ടകണക്കെ മുഖം വീർപ്പിച്ചിട്ട് രണ്ടുപേരും .... ബാക്കി ഒക്കെ എന്താകും എന്നറിയില്ല ....കിട്ടിയാ കിട്ടി... "പാവം ഹരിയേട്ടൻ അങ്ങേരുടെ ഒരു വിധിയെ..." "എന്ത് വിധി ..."

"അല്ല നിന്നെ ഇങ്ങനെ സഹിക്കുന്നത്...വേറെന്താ... നിന്റെ കണക്കുകളും കൂട്ടലുകളും ശരിയാണെങ്കിൽ അവിടെ ഇപ്പൊ തീതിന്നുന്നിണ്ടാകും..." " പാവം പോലും അപ്പോ ഞാനോ.... അങ്ങേരുടെ വിചാരം ഞാന് എന്തോ കോമാളി ആണെന്നാ എനിക്കെന്തെ ഒന്നും ഉള്ളിൽ കൊള്ളൂലെ.... " " ഇത് പക്ഷെ ഒള്ളതല്ലല്ലോ നീ നടിക്കുന്നതല്ലെ ... " " ആ അതൊന്നും ഇല്ല , നീയാര് സേതുരാമയ്യരോ ഇങ്ങനെ ക്വസ്റ്റ്യൻ ചെയ്യാൻ ....ദേ പറഞ്ഞില്ലാന്ന് വേണ്ട , ഇതൊക്കെ നോക്കിയും കണ്ടും നിന്നോ ചിലപ്പോൾ എനിക്ക് പിന്നെ ഇതൊന്നും പറഞ്ഞുതരാൻ കഴിഞ്ഞെന്നു വരില്ല..." " ഓ വരവ് വെച്ചു.. പക്ഷേ അവിടെ നിന്റെ പരിപാടികളൊന്നും വേണ്ട നടക്കുകയും ഇല്ല , കാരണം പ്രിയയല്ലല്ലോ മുത്തേ ഇത് ഞാനല്ലെ.." " ഓ....ഒരവിഞ്ഞ കോമഡി ...ഹി..ഹി..ഹി... ഈയിടയായിട്ട് നിനക്ക് ഇത്തിരി അതികമാണ് " പറഞ്ഞ് തീരും മുന്നേ ആദിയ്ക്ക് ഫോൺ വന്നു , പ്രിയയെ ഒന്ന് നോക്കി ഇളിച്ചുകൊടുത്ത് ആദി ഫോണുമെടുത്ത് പുറത്തേക്ക് പോയി.. പ്രിയ കണ്ണുകൊണ്ട് ഇറങ്ങിപ്പോകാനും പറയാൻ മറന്നില്ല...

ശോ...വല്ലവനേയും പ്രേമിച്ചു കെട്ടിയിരുന്നേൽ ....നല്ലതായേനെ... ഇതിപ്പൊ കെട്ടിയാലും വേണ്ട മൊത്തം വേസ്റ്റ് ഓഫ് ടൈം ആകുവോ , ഏയ് ബീ പോസിറ്റീവ് പ്രിയ... ഇനിയെന്തൊക്കെയാണാവൊ വീട്ടിൽ എത്തുമ്പോൾ സംഭവിക്കാൻ പോകുന്നത്.. രാവിലെത്തെ ഒരു ആവേശത്തിനാണ് അങ്ങനെ ഇനി എന്നെ അങ്ങേര് പഞ്ഞിക്കിടാതിരുന്നാൽ മതിയായിരുന്നു.... 🙄പടച്ചോനേ...അല്ലേ വേണ്ട കർത്താവേ ഈയുള്ളവളുടെ സങ്കടം സങ്കടങ്ങളായി മാറ്റാതെ വല്ല നല്ല സന്തോഷങ്ങളായി മാറ്റിത്തരാൻ വല്ല വഴിയും ഉണ്ടോ.... ഉണ്ടെങ്കിൽ ഒരുകൈ നോക്കിയേക്കണേ... പ്രിയ മേലോട്ട് നോക്കി പിറുപിറുത്തു.. * അവിടേക്ക് വന്ന നേഴ്സ് കൂടെ പീഡിയാട്രിക് വാർഡിലേക്ക് ചെല്ലാൻ പറഞ്ഞു... എന്തായാലും വെറുതെ ഇരിക്കുകയല്ലെ എന്നാൽ പോയ്ക്കളയാം എന്ന് വിചാരിച്ചു നേഴ്സിന്റെ കൂടെ ഓടിപ്പോയി.... രണ്ടു മൂന്നു ബെഡിൽ കുട്ടികൾ കിടന്നുറങ്ങുന്നുണ്ട് ... വില്ലന്മാരും വില്ലത്തികളുമൊക്കെ ശാന്തമായി... ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ , ഒരുപക്ഷേ സാഹചര്യം കൊണ്ടാകാം അല്ലെങ്കിൽ മുകളിൽ എല്ലാം കാണുന്നവന്റെ വികൃതിയൊ...

ഇങ്ങനെ അടങ്ങിയൊതുങ്ങി കിടക്കാനാവശ്യപ്പെടുന്നു... സൂചി കണ്ട് പേടിച്ച് ഒച്ചവെയ്ക്കുന്ന കുട്ടിയെ ആണ് ആദ്യം കണ്ണിലുടക്കിയത്.... തന്റെ അതേ സ്വഭാവം പ്രിയ മനസിൽ ഓർത്തു.. പണ്ടായിരുന്നു കേട്ടോ ☺️ ☺️☺️ഓർമ്മകൾ പഴയ പുസ്തകത്താളുകൾ മറിച്ചിടുന്നുണ്ട് , സ്കൂൾ വരാന്തയിൽ ഏർപ്പെടുത്തിയ മുറിപോലെ മറച്ചിട്ടിടത്ത് സിസ്റ്റർ സൂചിയുമായി നിൽക്കുന്നത് നിരന്നു നിന്ന ക്യൂവിൽ നിൽക്കുന്ന ആ പെൺകുട്ടി കാണുന്നുണ്ടായിരുന്നു... അടുത്ത് എത്തും തോറും ഉള്ളിലാ വലിയ മുനയെ പേടിച്ചുകൊണ്ടിരുന്നൂ... എന്നാലോ ഭയം അതിന് പുറത്തേക്ക് വരാനും ഭയം , ക്ലാസിലെ വികൃതിയിൽ വികൃതിയായവൾക്ക് സൂചി പേടിയെന്നറിഞ്ഞാൽ എന്തുണ്ടാകും എന്ന പേടി ... വരുന്ന ഊഴം തന്റേതാണെന്നറിഞ്ഞ് സിസ്റ്ററിന്റെ മുന്നിൽ കണ്ണടച്ച് , യൂനിഫോം സ്കേർട്ട് കൈകൊണ്ട് മുറുക്കെ പിടിച്ചു ഇരുന്നു , ഇതുവരെ വിളിക്കാത്ത ദൈവങ്ങളെ വരെ മനസറിഞ്ഞ് വിളിച്ച നേരം , പഞ്ഞികൊണ്ട് കുത്തുന്നിടം തുടച്ചപ്പോൾ ആദ്യം ഞെട്ടി... പിന്നെ എല്ലാം വേഗം തന്നെ നടന്നു സൂചി കയ്യിൽ കയറിയതും ആർത്താർത്ത് കരഞ്ഞു...

ആ സമയം ഒന്നും നോക്കിയില്ല ... സിസ്റ്ററിനെ തന്നെ കെട്ടിപ്പിടിച്ചു കൊണ്ടു കരഞ്ഞ് തീർത്തു...😂 അറിയാതെ അവളുടെ ചുണ്ടുകൾ😊 പുഞ്ചിരിച്ചു , ഓർമകളുടെ സുഗന്ധവും പേറിയുള്ള മധുരമായ പുഞ്ചിരി.. മുപ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന സ്ത്രീ ആണ് പിടിച്ചു വെയ്ക്കുന്നത് ആ കുട്ടിയെ കണ്ടിട്ട് അമ്മയാണെന്നാ തോന്നുന്നത് , ആരെയും ഒന്നിനും വിടാതെ കുതറി മാറുകയാണ് ആ കുഞ്ഞി... പ്രിയ അവരുടെ അടുത്തോട്ട് പോയി , അഞ്ചു വയസെ കാണൂ കുട്ടിക്ക് , പ്രിയ വന്നത് അറിഞ്ഞ് ഇവിടെ സൂചിയും പിടിച്ച് നിൽക്കുന്ന ഹെഡ് നേഴ്സ് ഒന്ന് ചിരിച്ചുകൊണ്ട് ആ കുട്ടിയോടായി പറഞ്ഞു... നോക്ക് കുറച്ച് നേരം കണ്ണടച്ചിരുന്നാൽ ഈ ചേച്ചിക്കുട്ടി മോൾക്ക് ചോക്ലേറ്റ് ഒക്കെ തരൂലോ... ചോദിച്ചു നോക്കൂ.. നേഴ്സ് പറഞ്ഞത് ശരിവെച്ചു പ്രിയ തലയാട്ടി... പ്രിയയാണെങ്കിൽ ഇതെവിടുന്ന് എടുത്തുകൊടുക്കും എന്ന് രീതിയിൽ നേഴ്സിനെ നോക്കി... അത് മനസ്സിലാക്കി നേഴ്സ് ഒന്ന് കണ്ണ് ചിമ്മി കാണിച്ചു... കുട്ടിയാണെങ്കിൽ പ്രിയയെ നോക്കി ഇതേതാ പുതിയൊരെണ്ണം എന്ന് മട്ടിലാണ് , പ്രിയ നല്ലസ്സൽ പാലും തേനുമൊക്കെ നിറച്ച് ഒരു പുഞ്ചിരി കൊടുത്തു....

പ്രിയയെ വീക്ഷിക്കുന്ന സമയം കൊണ്ട് നേഴ്സ് ഇൻജെക്ട് ചെയ്തു ... അന്നേരം തന്നെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ചോക്ലേറ്റ് എടുത്ത് കൈയിൽ വച്ചുകൊടുത്തു.... എല്ലാർക്കും സന്തോഷായി... പ്രിയ പിന്നെ അവിടെ തന്നെ ചുറ്റിക്കളിച്ച് പിള്ളേരുടെ കൂടെ കളിച്ചു പാട്ടുപാടിയും ഇരുന്നു... ആദി ഫോൺ കാൾ കഴിഞ്ഞ് വരുമ്പോൾ നേരത്തെ ഇരുന്നിട്ട് ശൂന്യമായി കണ്ട് അന്താളിച്ചു നിന്നു... ഞാനൊന്നു മാറിയപ്പോഴേക്കും ഇതെവിടെ പോയി , ആദി അവളെയും തിരക്കി ഇറങ്ങി... ആദി തിരഞ്ഞെത്തുമ്പോൾ പ്രിയ കുട്ടികളുടെ ഒപ്പം കൈകൊട്ടി കളിക്കുന്നു.. ഒരു ബെഡിൽ ഇരുന്നു ചുറ്റും ഉള്ളവരെ നോക്കി എന്തൊക്കെയോ കാണിക്കുന്നുമുണ്ട് ഇടയ്ക്ക്... "ഹ ബെസ്റ്റ് ഒരേ വേവ് ലെങ്ങ്ത്തുള്ള ആൾക്കാരാണ്...എന്താ ഒരു ഒത്തൊരുമ , പിള്ളേരെ ക്കാൾ കഷ്ടമാണെ ഇതിന്റെ കാര്യം ...സുഭാഷ്.... " ആദി അറിയാതെ തലയിൽ കയ്യ് വച്ച് പറഞ്ഞു. "പോകാം , സമയം " ആദിയ്ക്ക് കുട്ടികളുടെ അടുത്ത് നിന്ന് അവളെ വിളിക്കുന്നതിന് ബുദ്ധിമുട്ട് തോന്നിയെങ്കിലും വാച്ച് തൊട്ട് കാണിച്ചു വിളിച്ചു...

"ഹ വന്നോ കഴിഞ്ഞില്ലെ നിന്റെ കാൾ ഇൻ പ്രോഗ്രാം , വായോ..." അത് പറഞ്ഞ് പിള്ളേരുടെ നേരെ തിരിഞ്ഞ് ചേച്ചി നാളെ വരാവേ എന്നും പറഞ്ഞു ഇറങ്ങി... *** ഹരി ക്കാണെങ്കിൽ രണ്ട് ഭാഗത്തുനിന്നും ഉള്ള പ്രസംഗം കേട്ടിട്ട് ഒന്നും മര്യാദയ്ക്ക് കഴിക്കാൻ പറ്റുന്നില്ല... "അതേ നിങ്ങൾ രണ്ട് പേരും പറയാനുള്ളത് ഞാൻ കേൾക്കാം , കുറച്ച് സാവകാശം തരുവോ..ഞാനിതൊന്ന് അകത്താക്കട്ടെ... ഇന്നും ഞാൻ ചിലപ്പോൾ ലേറ്റാകും അത് വിചാരിച്ചു എല്ലാരും കൂടെ എന്നെ എന്തിനാണ് ഇങ്ങനെ.... ബാക്കി ഒക്കെ അവളും കൂടെ ഇങ്ങോട്ട് വരട്ടെ ആവശ്യമില്ലാതെ ഓരോന്നും ഒപ്പിച്ചിട്ട് പോയ്ക്കോളും....ഇനി നിങ്ങൾ രണ്ടാളും മിണ്ടിയാൽ സത്യാണെ ഞാൻ കയ്യിൽ കിട്ടുന്നതെന്താണോ എടുത്തെറിയും..പറഞ്ഞില്ലാന്ന് വേണ്ട.." അത് ഒരടികിട്ടിയ പോലെയായി അച്ഛനും അമ്മയ്ക്കും , മകൻ നന്നായിയെന്ന് തെറ്റിദ്ധരിച്ചു പോയാരുന്നു...കുറച്ചധികം സമയമെങ്കിലും പക്ഷേ അത് പാടേ മാറി.... അല്ല അവർ തന്നെ മാറ്റിയെന്ന് പറയാം.. കഴിച്ചെഴുന്നേറ്റ് , ഓഫീസിലേക്ക് വിട്ടു... മനസിൽ പല പല കണക്കുകൂട്ടലുകളും നടന്നുകൊണ്ടിരുന്നു .

ഹരിയ്ക്ക് ഒന്നിലും ശ്രദ്ധ ചെലുത്താൻ കഴിയാതെ വന്നു... ഉള്ള സമാധാനം കൂടെ കളഞ്ഞുകിട്ടി... മുന്നിലേക്ക് വരുന്ന ആൾക്കാരെവരെ രൂക്ഷമായാണ് ഹരി നോക്കിയത്.... തുടർന്നുള്ള കാര്യങ്ങളൊക്കെ മറ്റ് സ്റ്റാഫുകളെ ഏൽപ്പിച്ചു വൈകുന്നേരം വേഗം ഇറങ്ങി... **** ആടിപ്പാടി ബസ് സ്റ്റോപ്പിൽ എത്തി നിൽക്കുമ്പോഴാ മുന്നിൽ ഒരു കാർ സഡൺ ബ്രേക്കിട്ട് നിന്നത്... ഏതവനാ എന്ന് നോക്കുമ്പൊഴുണ്ട് നല്ല പരിചയമുള്ള ഒരു വണ്ടി.. പ്രിയ ഒന്ന് കണ്ണ് ചിമ്മി വീണ്ടും നോക്കി ഇത് അത് തന്നെ ഹരിയേട്ടന്റേത് , ആദി യ്ക്ക് പ്രിയയുടെ മുഖഭാവം കൊണ്ട് തന്നെ ഏകദേശകാര്യങ്ങൾ വ്യക്തമായി ... ആദി കണ്ണുകൊണ്ട് കയറിക്കോളാൻ കാണിച്ചു ... പ്രിയ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിൽക്കുകയാ...😟 കയറിയില്ലെങ്കിൽ എടുത്ത് കയറ്റും എന്ന കാര്യത്തിൽ ഒരുസംശയവും ഇല്ല റോഡാണോ കാടാണോന്നൊന്നും നോക്കുക പോലുമില്ല... വേറെ വഴിയില്ലാതെ കാറിനെയും ആദിയെയും നോക്കി നിന്നു.... ആദി അടുത്ത് വന്നു പറഞ്ഞു " എടീ നീ നേരത്തെ ഉപദേശിച്ചതിൽ താങ്ക്സ് ഉണ്ട്കേട്ടോ.." പ്രിയ തിരിച്ചു നോക്കി എന്താണെന്ന് എന്ന അർത്ഥത്തിൽ...😳

"അല്ലെടീ നാളെ നിന്നെ കാണുവോ എന്ന് പ്രതീക്ഷ ഇല്ലല്ലോ , അതുകൊണ്ട്...."😁😁 ആദി ചുറ്റും ഒന്ന് നോക്കി പറഞ്ഞു ഇളിച്ചുകൊടുത്തു.... "ശവത്തിൽ കുത്താതെടി ....." അപ്പോഴേക്കും ഹോർണടിച്ചു നിലവിളിക്കുന്നുണ്ട് ഹരി , പ്രിയ ചുറ്റും നോക്കി വേഗം കാറിൽ കയറി... കയറിയപാടെ വണ്ടിയെടുത്ത് ഹരിയും .... പ്രിയ ആദിയെ ഒന്ന് തലയാട്ടി കാണിച്ചു.. ഹ...ഹരിയേട്ടാ... നിശബ്ദത പണ്ടേ കുട്ടിക്ക് ഇഷ്ടല്ല അതുകൊണ്ട് ഒന്നുമിണ്ടിനോക്കാന്ന് വിചാരിച്ചു , വാ തുറന്നതെയുള്ളു... ഹരി ഇടത്തെ കയ്യെടുത്ത് പ്രിയയുടെ കൈയിൽ പിടിത്തമിട്ടു , പ്രിയ ഞെട്ടി അവനെത്തന്നെ നോക്കി നിന്നു ... കൈയിലെ പിടിത്തം മുറുകുന്നത് കണ്ടപ്പോഴാണ് സിറ്റുവേഷൻ ഇൻ ഡേഞ്ചർ എന്ന് അവൾ തിരിച്ചറിഞ്ഞത് ..😦 പിന്നെ ഒന്നും സംസാരിക്കാൻ അവൻ മുതിർന്നില്ല... ബാക്കി എല്ലാം വഴിയെ വരൂ....... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story