ഹരിപ്രിയ : ഭാഗം 28

Haripriya

രചന: ജൂൺ

 കൈയിലെ പിടിത്തം മുറുകുന്നത് കണ്ടപ്പോഴാണ് സിറ്റുവേഷൻ ഇൻ ഡേഞ്ചർ എന്ന് അവൾ തിരിച്ചറിഞ്ഞത് ..😦 പിന്നെ ഒന്നും സംസാരിക്കാൻ അവൾ മുതിർന്നില്ല... അവന്റെ മുഖത്തേക്ക് നോക്കാന് തന്നെ പ്രിയയ്ക്ക് പേടി തോന്നി... ഹരിയുടെ മുഖം ചുവന്നിട്ടുണ്ടെന്നെയുള്ളൂ....ഒരു സ്ഥായി ഭാവം മാത്രം.. ഗേറ്റുകടന്ന് കാർ സഡൺ ബ്രേക്കിട്ട് നിന്നു... ഈ സമയം വരെ പ്രിയ വേറെയേതോ ലോകത്തെന്ന പോലെയായിരുന്നു എന്തായിപ്പോ ചെയ്യുക എന്നാലോചിച്ചു കൊണ്ടിരിക്കുകയാണ്... ഹരീ ഒന്ന് ഷൗട്ട്ചെയ്ത് ഇറങ്ങാൻ പറഞ്ഞപ്പോളാണ് വീടെത്തിയ കാര്യം അവൾ ശ്രദ്ധിക്കുന്നത് , ഒന്നും മിണ്ടാതെ തന്നെ ഇറങ്ങി നടന്നു. ഹരിയ്ക്കാണെങ്കിൽ ഇങ്ങനെ മിണ്ടാപ്പൂച്ചയെ പോലെ നടക്കുന്ന പ്രിയയെ കാണുമ്പോൾ തന്നെ ചിരി വരുന്നുണ്ടായിരുന്നു.. പക്ഷേ അവനത് സമർത്ഥമായി മറച്ചുവെച്ചു...

കാറിന്റെ ശബ്ദം കേട്ടിട്ടാവണം കൃഷ്ണനും ദേവകിയും പുറത്തേക്ക് എത്തിയിരുന്നു.... പ്രിയ അവരെ രണ്ടുപേരെയും നോക്കി ചിരിക്കാൻ ഒരുപാഴ്ശ്രമം നടത്തി , പക്ഷെ ഏറ്റില്ല അവരുടെ മുഖത്ത് ഗൗരവം തന്നെയാണ്...ഹരീയെ നോക്കിയപ്പോളും അതേ അവസ്ഥ തന്നെ അവിടെയും... പ്രിയ ചോദ്യ വിസ്താരത്തിന് കാത്തുനിന്നില്ല ഒരു സോറി വച്ചു കാച്ചി , ആരും തിരിച്ചൊന്നും മിണ്ടിയില്ല .... പ്രിയ തലയുയർത്തി നോക്കിയതും ഇല്ല ... " അല്ല രാവിലെ എന്നെകുറേയേറെ പറഞ്ഞതല്ലേ , ഇവളോടൊന്നും പറയാനില്ലെ , മോള് പിണങ്ങിപ്പോയി നീയതിനെ പിടിച്ചു തല്ലിയോ...അവളങ്ങനെയല്ല എന്തൊക്കെ ആയിരുന്നു...ഇപ്പോളെന്താ ആരും ഒന്നും അനങ്ങാത്തത് " ( ഹരി "മോളെന്താ അങ്ങനെ ചെയ്തത് ഞങ്ങൾക്ക് എത്ര വിഷമായീന്നറിയൊ..." കൃഷ്ണൻ അ...അത്... ഞാൻ...." ( പ്രിയ പറഞ്ഞു തുടങ്ങുന്നതിന് മുന്നെ ഹരി ചാടിക്കേറി ... " ഓ എന്റെ അച്ഛാ ഇതിത്തിരി കൂടിപ്പോയോ എന്നാണ് എന്റെ സംശയം കുറച്ചൂടെ സോഫ്റ്റ് ആയിട്ട് ചോദിച്ചുനോക്ക് മോള് മണിമണിപോലെ പറഞ്ഞ് തരും... "

( ഹരി നല്ല ചൂടിലാണ് , പല്ല് കടിച്ചു പിടിച്ചു പറഞ്ഞു... ഡാ ചെക്കാ നീ നിന്റെ അച്ഛനോടാ സംസാരിക്കുന്നെ ഓർമ വേണം , കുറേ നേരായി എന്തും വിളിച്ചു കൂവാനൊന്നും പറ്റില്ല , തെറ്റ് നിന്റെ ഭാഗത്താണെന്ന് ഞങ്ങൾക്കറിയാം ..ഹാ....ആർക്കായാലും ദേഷ്യം വരും അതേ ഞങ്ങളും അവളും ചെയ്തുള്ളൂ... നീ പറയെടീ എന്താന്ന് വെച്ചാൽ ഇപ്പോ പറഞ്ഞ് തീർത്തോളണം രാവിലെ തൊട്ട് ഇങ്ങനെയാ ഇന്നത്തെ ദിവസം കളയാൻ " അമ്മയ്ക്ക് എല്ലാംകൂടി പെരുത്തപ്പോ ഉള്ളലുള്ളതൊക്കെ പുറത്തോട്ടേക്ക് ചാടി... കൃഷ്ണൻ ഭാര്യ യുടെ പെർഫോമൻസ് കണ്ട് അന്താളിച്ചുപോയി.. എന്നിട്ട് ദേവകിക്ക് നേരെ തള്ളവിരൽ പൊക്കി അസ്സൽ എന്ന് പറഞ്ഞു... ദേവകി ഒന്ന് കണ്ണുരുട്ടി കാണിച്ചു .. ഹരി സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ ദേവകി കൈകൊണ്ട് വിലക്കി.. ചുറ്റും നിശബ്ദമായി ...അതിനെ ഭേദിച്ച് പ്രിയ തുടങ്ങി... എനിക്ക് നല്ല സങ്കടവും ദേഷ്യവും അമർഷവും ഒക്കെ തോന്നിയിട്ടാ... ഞാൻ വിളിച്ചിട്ട് ഫോണെടുത്തില്ല , ആർക്കായാലും പേടിയാകും.... എന്നിട്ട് വന്ന് കേറിയപാടെ ചീട്തപറയാനെ നേരം കിട്ടിയുള്ളൂ....

ഞാൻ ചിരിച്ചു നടക്കുന്നതെന്നും വച്ച് എല്ലായിപ്പോഴും ഒരുപോലെയൊന്നും ആർക്കും പറ്റൂല... എനിക്കെന്തെ ഒന്നും ഫീലാകൂലെ ... ഹരിയേട്ടനോട് മിണ്ടാതെ ഇരുന്നാൽ അത് അതൊന്നോം അവിടെ ഏൽക്കില്ലാന്ന് എനിക്ക് നല്ലവണ്ണം അറിയാം , അതുകൊണ്ടാ അച്ഛനോടും അമ്മയോടും ഒന്നും പറയാഞ്ഞെ , നിങ്ങൾക്ക് അത് മനസിലാകും എന്നെനിക്കറിയാരുന്നു..." പറഞ്ഞു കഴിഞ്ഞിട്ടും പ്രിയ തലയുയർത്തിയില്ല പ്രിയയ്ക്ക് നല്ലപോലെ അത് ഉള്ളിൽ കൊണ്ടു പറഞ്ഞതാണെന്ന് കലങ്ങിയ കണ്ണുകളിൽ തന്നെ വ്യക്തമാണ്... ഹരിയ്ക്ക് കേട്ടുകഴിഞ്ഞപ്പോ എന്തോപോലെ ആയി... "അപ്പോൾ അതാണ് കാര്യം , ഇവൾ പറഞ്ഞതൊക്കെ കാര്യമായ കാര്യങ്ങളാണ്...ഇനി ആർക്കും ഒന്നും ചോദിക്കാനും പറയാനും ഇല്ലല്ലൊ , ഈ വിഷയം ഇവിടെ തീർന്നു , ഇനിയിതും പൊക്കി പിടിച്ചു വന്നാലുണ്ടല്ലോ ,

പിന്നെ നിങ്ങൾ രണ്ട് പേരുമുള്ള വഴക്ക് നിങ്ങൾ തന്നെ തീർത്തോളണം , അല്ലാതെ ഇങ്ങനെ ക്രോസ് വിസ്താരം ചെയ്യാന് നിന്നാലെ അതിനെ സമയം കാണത്തുള്ളൂ..." അതും പറഞ്ഞുകൊണ്ട് അവരെയൊന്ന് ഇരുത്തി നോക്കി അമ്മ അകത്തേക്ക് കടന്നു... അച്ഛൻ ഒന്നും പറഞ്ഞില്ല പറയേണ്ടതൊക്കെ പറഞ്ഞു കഴിഞ്ഞെന്ന് രീതിയിൽ ....പോയി ... "ശേ വേണ്ടായിരുന്നു ഇതിപ്പൊ ഞാൻ എല്ലാരുടേയും മുന്നിൽ.... " ഹരി ആകെ ചിന്താകുലനായി കയറിപ്പോയി... പ്രിയ ഇപ്പൊ പൊട്ടും എന്നരീതിയിലാ കണ്ണുനിറഞ്ഞ് നിൽക്കുന്നെ ... അകത്തേക്ക് കയറാതെ പുറത്തുനിന്നു ഭിത്തിയിൽ ചാരി ഇരുന്നു... എത്ര അടക്കിപ്പിടിച്ചു ചിരിച്ചാലും ആ പുഞ്ചിരിയ്ക്ക് കണ്ണീരിന്റെ ഉപ്പുരസംകൂടെയുണ്ടാകും... ചില മേഘങ്ങൾ അങ്ങനെയാണ് ആൾക്കുട്ടത്തെ പരിഗണിക്കും , അവരെ ബുദ്ധിമുട്ടിക്കാതെ ഒറ്റയ്ക്ക് വിജനമായൊരിടം തേടി ആർത്തുപെയ്യാൻ കാത്തിരിക്കും...

ഹാൻഡ് ബേഗ് സിറ്റൗട്ടിൽ വച്ച് ഗാർഡന്റെ അടുത്തേക്ക് പോയി മുഖം കഴുകി അവിടെത്തന്നെ ഇരുന്നു.... ..മനസിൽ ഒന്നുമുണ്ടായിട്ടല്ല എല്ലാം നല്ലതിനാണെന്നൊരു തോന്നൽ ... കുറച്ച് നേരം അവിടെയിരുന്നു പിന്നെ എഴുന്നേറ്റ് അകത്തേക്ക് പോയി.... ഹരിയുടെ മുന്നിലേക്ക് പോകാൻ തോന്നിയില്ല അവൾക്ക് , കൈയും മുഖവുമൊക്കെ കഴുകി അടുക്കളയിൽ തന്നെ ഇരുന്നു.. പതിവ് പോലെയുള്ള ചിരിയും വർത്തമാനങ്ങളും ഒക്കെക്കൂടി നന്നായി മാറി ... ** ഹരി അപ്പോഴും റൂമിലെത്തി ഒരെ ആലോചനയിലാണ് , ഞാന് തന്നെയാണ് തെറ്റുകാരൻ എന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നപോലെ യൊക്കെ അവന് തോന്നി... അല്ലെങ്കിൽ ഫോണെടുക്കാതെ നിന്നിട്ടെല്ലെ , നിനക്ക് തമാശയായിട്ടായിരിക്കും തോന്നുക ആ സമയം അവൾ എത്ര പേടിച്ചിട്ടുണ്ടാകും... ഇതൊന്നും നീ ചിന്തിക്കുന്നുണ്ടോ , ആരോടെന്നില്ലാതെ എന്തിനെന്നില്ലാതെ ഇങ്ങനെ ..."മനസിൽ പലവിധത്തിലുള്ള കലഹങ്ങൾ നടന്നുകൊണ്ടിരുന്നു... ഇങ്ങോട്ട് കണ്ടതേയില്ലലോ അവളെ എന്ന് വിചാരിച്ചു ഹരി ഫ്രഷായി താഴേക്ക് ചെല്ലുമ്പോൾ ഒരു മാറ്റവും അവന് തോന്നിയില്ല..

എല്ലാം പഴയപടി തന്നെ... ഹരിയ്ക്ക് പ്രിയയോട് സംസാരിക്കണം എന്ന് തോന്നി പക്ഷെ അരിമണിക്ക് ഉറുമ്പ് കാവലിരിക്കും പോലെ ചുറ്റും ആൾക്കാരുണ്ടല്ലോ... ഹരിയെ പ്രിയ ശ്രദ്ധിച്ചേ യില്ല എന്നവന് തോന്നിക്കൊണ്ടിരുന്നു.... പ്രിയ ഹരിയോട് സംസാരിക്കാനെ നിന്നില്ല... കുറച്ച് പിറകെ വരട്ടെയെന്ന് പ്രിയയോം വിചാരിച്ചു... വാശിയെങ്കിൽ വാശി വിട്ടുകൊടുക്കില്ലാന്ന് ഹരിയും... കീരിയും പാമ്പും പോലെ നേർക്ക് നേരെയല്ലെങ്കിലും കൊമ്പ് കോർത്ത് പോരാടുന്ന രണ്ടുപേർ.. ** അടുത്ത ദിവസം രാവിലെ തന്നെ പ്രിയ പോയി പക്ഷെ ഹരിയോട് മാത്രം ഒന്നും സംസാരിച്ചില്ല... സംസാരിക്കുന്നില്ല എന്ന ഒരുകുഴപ്പമെ ഉള്ളൂ അവനാവശ്യമായ കാര്യങ്ങളൊക്കെ എടുത്ത് വെച്ച് തന്നെ ആണ് പ്രിയ ഇറങ്ങിയത്... അമ്മയ്ക്കും അച്ഛനും വലിയ പ്രശ്നങ്ങളായി കണക്കാകിയില്ല , എല്ലാം അവർ പരസ്പരം പറഞ്ഞു തീർക്കട്ടെ എന്ന നിലപാടിൽ അച്ഛനും അമ്മയും നിന്നു " എല്ലാം തമാശയാണെന്നാ അവന്റെ വിചാരം , പഠിക്കട്ടെ ഇങ്ങനെയെങ്കിൽ ഇങ്ങനെ..." ദേവകി ആരോടെന്നില്ലാതെ പറഞ്ഞു...

പ്രിയ കാണിക്കുന്ന അകലം അറിയാത്ത പോലെയാണ് ഹരി അവരോടും പെരൊമാറിയത് , പക്ഷെ ഉള്ളിലെവിടെയോ ഒരു ചെറിയ ഞീറ്റൽ അവനും അനുഭവപ്പെട്ടു... "എടാ മോനെ ബാലു ഇന്നലെ നിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്ന് പറഞ്ഞു ഇവിടെ വന്നായിരുന്നു എന്തോ കാര്യമുണ്ടെന്ന് പറഞ്ഞു... സമയമുണ്ടെങ്കിൽ നീ അവിടെ ഒന്ന് കേറിയേക്ക് " ഹരി ഇറങ്ങാൻ നേരം ദേവകി അവനോടായി പറഞ്ഞു... മനസ് ശരിയല്ലാത്തത് കൊണ്ട് പിന്നെ നേരെ ബാലു ന്റെ വീട്ടിലേക്ക് തിരിച്ചു.. ബാലു ന് അമ്മയും അനിയത്തിയും ആണ് അനിയത്തിയുടെ കല്യാണമൊക്കെ കഴിഞ്ഞതാ..ഇപ്പോ അവനും അമ്മയും , അവന് വില്ലേജ് ഓഫീസിലാ ജോലി... ഇവർ ഫ്രൺഡ്സ് എല്ലാരും കൂടെ കൂടുനെനൊരു സ്ഥലം കൂടെയാ അത് , ബാലുവിന്റെ അമ്മയ്ക്ക് ഇവരെല്ലാം മക്കൾ തന്നെയാണ്... ഹരിയുടെ മുഖം ഒട്ടോം തെളിച്ചമില്ലാതെ തന്നെ ആയിരുന്നു... ബാലുവിന്റെ വീട്ടിൽ എത്തിയതും അവനിറങ്ങി വന്നു... " ഡാ നീയിങ്ങെത്തിയോ ഞാൻ വീട്ടിൽ വന്നായിരുന്നു... " "അമ്മ പറഞ്ഞു , അതാ നേരെ വന്നത് " "എന്താണ് ഹരി സാറെ ഒരു മ്ലാനത " "എന്ത് നിനക്ക് വല്ലതും തോന്നിയതായിരിക്കും ...." ഹരിയൊന്ന് ചിരിക്കാൻ ശ്രമിച്ചു.. " അളിയോ പെങ്ങൾ പിണങ്ങിയോ....ഞാനറിഞ്ഞായിരുന്നു..."

" ങേ....എങ്ങനെ ....അങ്ങനെയൊന്നും .ഇല്ല " "ഇന്നലെ അവിടെ എത്തിയപ്പോൾ അമ്മ പറഞ്ഞു , പ്രിയ മിണ്ടിയില്ലാന്നൊക്കെ , ഇത് പിന്നെ ഞാനൊന്ന് ഊഹിച്ചയടുത്തു... നിന്നെ പുതുതായൊന്നും അല്ലല്ലോ കാണുന്നത് ഹ..ഹ.. അല്ല കാര്യം സീരിയസ് ആണോ " ബാലു തമാശയ്ക്ക് ചോദിച്ചു വന്ന് പെട്ടന്ന് ഗൗരവത്തോടെ പറഞ്ഞു.. ഏയ് അവൾ വാശിയിലാ , എന്നാപ്പിന്നെ ഞാൻ എന്തിനാ വിട്ടുകൊടുക്കുന്നതെ , വരട്ടെ നോക്കാല്ലോ..." " എന്ത് നോക്കാൻ നീ അതിനെ ചുമ്മ പറയാതെ... ഇരുന്നു ആലോചിക്ക് ... അവളൾടെ സൈഡിലെ ഞ്യായം ഉണ്ടാകൂ..അതെനിക്കറിയാം ..." " ഓ വലിയൊരാങ്ങള വന്നീരിക്കുന്നു...പോയെടാ ... " "ഈ.... അങ്ങനെ തന്നെയാ..ഹ...അത് വിട് വാ കയറ് നിന്നെ പുറത്ത് നിർത്തിയതിനാ എന്റെ പോരാളി ഇനി വഴക്കിടാൻ വരുക... " 👬👬 ഈ ....ചങ്കിനേ ചങ്കിന്റുള്ളിലെ ചങ്കിന്റെ പിടച്ചിൽ മനസിലാകൂ എന്ന് പറയുന്നത് സത്യമാണ് അല്ലെ...🤭 ബാലുവും ഹരിയും അകത്തേക്ക് നേരെ അടുക്കളയിലേക്ക് പോയി... ബാലുവിന്റെ അമ്മ ഉച്ചയ്ക്കത്തെ കാര്യങ്ങൾ നോക്കുകയാണ് ...

" ഹരീ സുഖല്ലേടാ ... മോനെ , ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ , എന്നെ മറന്നുപോയോ ഇങ്ങനൊരാളിവിടെ ഉള്ളത്... " " അതെന്ത് ചോദ്യമാണ് അമ്മേ... ഞാനിങ്ങെത്തിയില്ലെ...." ഹരി അവിടെയുള്ള പാത്രങ്ങളൊക്കെ പൊക്കി നോക്കി... എടുത്ത് തിന്നാൻ തുടങ്ങി... "പ്രിയയെ കൂടെ കൂട്ടാരുന്നില്ലെ...." അമ്മേടെ ചോദ്യം കേട്ട് ബാലു ഒന്നു ചിരിച്ചു... "വിശേഷം വല്ലതും ഉണ്ടോടാ.." അത് കേട്ടതും കഴിക്കുന്നത് തൊണ്ടയിൽ കുരുങ്ങി ചുമക്കാൻ തുടങ്ങി.. അമ്മ ഉടനെ വെള്ളം ഗ്ലാസിൽ പകർത്തി എടുത്ത് കൊടുത്തു.... ബാലുവിന് ചിരിയടക്കാൻ കഴിയുന്നില്ല ഹരിയൊന്ന് കൂർപ്പിച്ചു നോക്കി ... അമ്മ നിർത്താനുള്ള പ്ലാനില്ലാന്ന് കണ്ട് ബാലു ഇടയ്ക്ക് കയറി പറഞ്ഞു തുടങ്ങി... "അതിനമ്മെ ഇവനെ പ്രേമിക്കാൻ തുടങ്ങിയല്ലെയുള്ളൂ.... പാറിപ്പറക്കട്ടെ ...അല്ലെടാ അവരൊന്ന് ജീവിച്ച് തുടങ്ങുന്നതേയോള്ളൂ..." ബാലു ഒന്നാക്കി പറഞ്ഞു.... "ഉം...പാറിപ്പറക്കുന്നുണ്ട് എന്റെ മനസാണെന്ന് മാത്രം ഒരെത്തും പിടിയും കിട്ടാതെ " ഹരി അതുകേട്ട് മനസിൽ പറഞ്ഞു..

" എന്തേടാ വിളിച്ചത് , അത്യാവശ്യം ആണെന്നൊക്കെ പറഞ്ഞല്ലോ...." ഹരി ചോദിച്ചു ...ബാലുവിനോടാണ് ചോദിച്ചതെങ്കിലും അമ്മയാണ് മറുപടി പറഞ്ഞത്... അത് നിന്റെ ഈ ഓഫീസിനെ പിടിച്ചു കെട്ടിക്കാൻ വേണ്ടി... ഇതിപ്പൊ ഗായുന്റെ കല്യാണം കഴിഞ്ഞു മാസങ്ങളിയില്ലെ , നിങ്ങളൊക്കെ ഫ്രീയുമാണ് , ഇനിയും താമസിപ്പിക്കണ്ടല്ലൊ എന്നാണ് എനീക്ക് തോന്നുന്നത് " ഹരി ബാലുവിനെ നോക്കിയപ്പോൾ ഉണ്ട് അവിടെ കളംവരയ്ക്കൽ നടക്കുന്നു.... "നിനക്കും നാണമോ ???" ഹരി തലയിൽ കൈവച്ച് പറഞ്ഞു.. " എന്തേ ഞാനെ നിന്നെപ്പോലെ അല്ലല്ലോ ന്റെ ഹരിക്കുട്ടാ..." " എന്തായാലും നന്നായി അമ്മേ ഇവനിങ്ങനെ ഒറ്റയ്ക്ക് നടക്കുന്നത് കാണുമ്പോൾ ഒരു വിഷമം ആയിരുന്നു ..ഇതോടെ അതങ്ങ് മാറിക്കിട്ടും...ഈ..." "അളിയാ.... ഞാനൊന്ന് വിളിക്കുന്നുണ്ട്.. കേട്ടോ.." ..... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story