ഹരിപ്രിയ : ഭാഗം 29

Haripriya

രചന: ജൂൺ

  "ഡേയ് ഉള്ളത് തന്നെ താങ്ങാന് പറ്റണില്ല , നീയും കൂടെ എന്നെ ചതിക്കല്ലെ " ഹരി ബാലുവിന് കേൾക്കാൻ പാകത്തിന് പറഞ്ഞു.. " ഉം..ഉം..ശരി " ഹരീ ..നിങ്ങൾ കൂട്ടുകാർ ഒരുമിച്ച് പോയി കാണണം പെണ്ണിനെ ഞങ്ങൾക്കൊക്കെ ഇഷ്ടായി..." ഈ ഞങ്ങൾ എന്നുദ്ധേശിക്കുമ്പോൾ ഈ ചെക്കനും....ശോ നിക്ക് വയ്യ...😂 " ഹരിയുടെ ഭാവങ്ങളൊക്കെ കണ്ട് അമ്മയ്ക്ക് പോലും ചിരിസഹിക്കാനായില്ല , ബാലുവാണെങ്കിൽ പല്ലും കടിച്ച് നിക്കുവാ.. അപ്പോഴേക്കും ബാക്കിയുള്ളവന്മാരും എത്തി , തൊട്ടടുത്ത ദിവസം തന്നെ പോകാം എന്ന് പറഞ്ഞു ഉച്ചയ്ക്ക് ആണ് എല്ലാവരും പിരിഞ്ഞത് .. ഹരി നേരെ ഓഫീസിൽ ചെന്ന് മുഖം കാണിച്ചു... വൈകിട്ട് ഇറങ്ങി വീട്ടിലേക്കൂം എത്തി... റൂമീൽ കയറി ... സമയം ആറായല്ലോ ഇവളിതുവരെ എത്തിയില്ലെ , ഇതെവിടെ പോയി ഹ ചിലപ്പോൾ ഇങ്ങോട്ട് കയറിക്കാണില്ല , കഴിഞ്ഞ ദിവസങ്ങളും അങ്ങനെ ആയിരുന്നല്ലോ , എന്തായാലും പോയി നോക്കിയേക്കാം.... അച്ഛൻ ടി വീ കാണുകയാണ് , അമ്മ അടുക്കളയിലും ഹരി വന്ന് നോക്കുമ്പോൾ അവളെ അവിടെയൊന്നും കണ്ടില്ല ,

അവരോട് ചോദിക്കാനും എന്തോപോലെ ഒരു മടി തോന്നി അവന് ... ഇനി അവൾ വരാതിരിക്കുവോ ...ഏയ് അങ്ങനെ....ഇല്ല.... എന്തായാലും ചോദിച്ചേക്കാം ഇതിൽപരം നാറിയാലും പ്രശ്നമില്ല... ഹരി അടുക്കളയിൽ സ്ലാബിനോട് ചാരി നിന്ന് എങ്ങനെ ചോദിക്കും എന്ന് കൺഫ്യൂഷനിലാണ് ... "നീയെന്താ പതിവില്ലാതെ ഈ വഴിക്ക് ..." "ശെടാ ...അതെന്താ എനിക്ക് വന്നൂടെ , " "അല്ല ചോദിച്ചല്ലെ ഉള്ളൂ... അതിന് നീയെന്തിനാ ചൂടാകുന്നെ...നിനക്കെന്തെങ്കിലും വേണോ " "എന്ത് ചോദ്യാണ് ഭാര്യേ അവൻ ക്ഷീണിച്ചു വന്നതല്ലേ , വല്ലതും എടുത്ത് കൊടുക്ക് " അച്ഛൻ കാര്യം പറഞ്ഞതായി രിക്കും അല്ലാതെ ആക്കിയതൊന്നും ആയിരിക്കില്ല 🙄 എന്നാലും എവിടെയോ എന്തോ...ഹ വിട് ഹരീ നമ്മളതിനല്ലല്ലോ വന്നത്... അവൻ ഒന്ന് ചിരച്ചതേയോളെളു.. മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല ഇപ്പോ ഇതാണ് സേഫ് ...

ചായക്കപ്പും കയ്യിൽ പിടിച്ചു ഒരുവേള ചുറ്റും നോക്കി... "എന്താടാ നിന്റെ വല്ലതും വീണുപോയൊ..." രണ്ടു പേർക്കും കാര്യം മനസിലായെങ്കിലും ഒന്നും മിണ്ടിയില്ല... " ഹേ ഇല്ല , ഞാൻ ചുമ്മാ..." ചോദിച്ചാലൊ എന്തായാലും ഇവരോട് പറയാതെ എവിടെയും പോകില്ല അതുറപ്പാണ് ...( ഹരിയുടെ മനസ്.. " അവള് വന്നില്ലേ.. " " ഏതവള് " ദേവകി അറിയാത്ത പോലെ ചോദിച്ചു... ഓ കളിക്കല്ലെ പ്രിയ എത്തിയില്ലേയെന്നാ ചോദിച്ചെ , മനസിലായോ രണ്ടാൾക്കും.." " ഇല്ലാന്ന് തോന്നുന്നു.." കൃഷ്ണൻ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞ് നിർത്തി . " തോന്നുന്നു എന്നോ " ഹരി ചോദിച്ചത് നല്ല ഉച്ചത്തിലായി , കാണാഞ്ഞാൽ എല്ലാവർക്കും ഇതുണ്ടാകും 🤭 "അല്ലാതെ പിന്നെ ഞാനല്ലലോ അവളെ കെട്ടിയത് , കാര്യങ്ങളൊക്കെ അന്വേഷിക്കണ്ടതും അറിയേണ്ടതും ഞാനാണോ... ഞങ്ങളോട് ചോദിക്കാൻ വന്നിരിക്കുന്നു.. " കൃഷ്ണൻ വിട്ടുകൊടുത്തില്ല ഇത്തിരി പുകയട്ടെന്ന് ദേവകിയും വിചാരിച്ചു... "അച്ഛാ തമാശ വിട് സമയമീത്രയായിട്ടും എന്താ വരാഞ്ഞെ , എന്തെങ്കിലും എമർജൻസി ഉണ്ടെന്ന് വിളിച്ചു പറഞ്ഞാരുന്നോ...

സാധാരണ നിങ്ങളോട് പറഞ്ഞിട്ടല്ലെ പോകാറ് അതാ ഞാൻ ചോദിച്ചത്.." "ഹ അവൾക്കിന്ന് നൈറ്റ് ഡ്യൂട്ടി എടുക്കുന്നു എന്നൊക്കെ പറഞ്ഞാരുന്നു... " "ങേ...." ഹരി മാത്രമല്ല ദേവകിയും ഒന്നുഞെട്ടീ.... എന്തുവന്നാലും സമയമാകുമ്പോൾ വീട്ടിലേക്ക് ഓടുന്ന പ്രിയ ഇല്ലാത്ത ഡ്യുട്ടി എടുത്തു എന്ന് പറയുന്നത് അവർക്ക് ഷോക്കായി.... " നിങ്ങളെന്തായീ പറയുന്നെ , സത്യമാണോ.." ദേവകി ആശ്ചര്യത്തോടെ ചോദിച്ചു... " എന്നോടിത്രയൊക്കെയെ പറഞ്ഞുള്ളൂ... പെട്ടെന്ന് ഫോൺ വച്ചു , എനിക്ക് തോന്നുന്നത് അവൾ ചോദിച്ചു വാങ്ങിച്ചതാണെന്ന് അതുപോലെയല്ലെ ഇവിടെ ചിലർ അവളോട് പെരൂമാറുന്നെ ... അതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടാകും , പാവം മോള് " കൃഷ്ണൻ നല്ല സങ്കടത്തോടെ ആയിട്ടാണ് അഅത് പറഞ്ഞ് നിർത്തിയത് ഹരിയ്ക്ക് അത് ഉള്ളിൽ കൊണ്ടു നല്ലവണ്ണം തന്നെ... കൃഷ്ണൻ അത് പറഞ്ഞ് ദേവകിയെ കണ്ണിറുക്കി ചുമ്മ എന്ന് കാണിച്ചു ,

ഹരിയാണെങ്കിൽ അതു ശ്രദ്ധിച്ചില്ല " നന്നാവാന്ന് വികാരിക്കുമ്പോൾ ..... ഇന്നെനിക്കൊന്ന് കാണണം അവൾടെ നൈറ്റ് ഡ്യൂട്ടി.... പിടിച്ചു വെച്ചാലും ഒരു കൂട്ടിക്കും നിൽക്കാത്തവളാ എന്നിട്ടാണ് , ഓരോന്നും കൊണ്ട് ഇറങ്ങിയിരിക്കുന്നെ... അതിനും ഇവിടെ വഴക്ക് കിട്ടൂല്ലോ അതായിരിക്കും വിചാരിച്ചു വച്ചിരിക്കുന്നെ..." ഹരി ഓരോന്നും പിറുപിറുത്തു കൊണ്ട് കാറിന്റെ കീയും എടുത്ത് പുറത്തേക്ക് പോയി.. ** പ്രിയ ഹോസ്പിറ്റലിൽ എത്തി കഴിഞ്ഞപ്പോൾ ആണ് ആദി ലീവായിരിക്കും എന്ന് പറഞ്ഞത് ഓർത്തത് ... ചന്ദ്രൻ സാറിനെ അസിസ്റ്റ് ചെയ്യലായിരുന്നു പ്രിയയ്ക്ക് ജോലി.. ആദി ഇല്ലാത്തതിന്റെ ചെറിയ വിഷമമേയുള്ളൂ , പിന്നെ സ്വന്തം സാറുണ്ടല്ലോ...എന്നോട് ഭയങ്കര കൂട്ടാണ് , ക്യാന്റീനിൽ പോകുമ്പോൾ ഒറ്റയ്ക്കാകും എന്നുള്ളത് കൊണ്ട് ഫുഡ് വാങ്ങി നേഴ്സ് ചേച്ചിമാരുടെ കൂടെ പോയിരുന്നു... "

ഹരിയേട്ടനെ മിണ്ടിക്കാൻ എന്താ ഒരു വഴി ഞാൻ പോയി തുടങ്ങിക്കൊടുത്താൽ ശരിയാവില്ല , എപ്പോഴും ഞാൻ തന്നെ അല്ലെ , അതുകൊണ്ട് ആണ് തലേൽ കേറി കളിക്കുന്നെ , കുറച്ചൊക്കെ പഠിക്കട്ടെ ... പറഞ്ഞിട്ടെന്താ കാര്യം എല്ലാം ശരിയായാൽ മതിയാരോന്നു....ഇങ്ങനെ പൊയ്ക്കൂടാ ..." "എന്താ പ്രിയേ ഒറ്റയ്ക്കിരുന്ന് ആലോചിക്കുന്നെ " അവിടേക്ക് വന്ന ഒരു നേഴ്സ് ചോദിച്ചു "ഹേയ് ഒന്നൂല്ല ചേച്ചി , ചേച്ചി കഴിച്ചോ " " ഇല്ലടാ ദേ ഇപ്പോ എത്തിയതെല്ലെ ഉള്ളൂ.. ആദി വന്നില്ല അല്ലെ " " ഉം..ഇല്ല " " വെറുതെ അല്ല ഇവിടെ ചടഞ്ഞിരിക്കുന്നെ... അല്ലെങ്കിൽ ഈ ഭാഗത്തേ കാണാത്ത ആളാ...ഹായ് ബായ് പറഞ്ഞു ഓടുന്നതാ... സാരില്ലടാ വാ കളിക്കാം..." .......... വേഗം കഴിച്ചെഴുന്നേറ്റ് സാറിന്റെ കൂടേത്തന്നെ പോയി... ഇടയ്ക്ക് പീഡിയാട്രിക് വാർഡിലേക്കും ചെല്ലാനം മറന്നില്ല.. പിള്ളേരുമായി പ്രിയ പെട്ടെന്ന് കമ്പനിയായയി .... പിന്നെ പരിചയം പുതുക്കും കഥപറച്ചിലും ഒക്കെയായി നടന്നു..എങ്ങനെ ആവാതിരിക്കും അല്ലെ... ചന്ദ്രൻ സാറിന് അന്നൊരു മൈനർ സർജറി അറ്റന്റ് ചെയ്യാനുണ്ടായിരുന്നു , കൂടെ വരുന്നോ എന്ന ചോദിച്ചപ്പോൾ പ്രിയ ഓക്കെ പറഞ്ഞു കയറി...

വൈകുന്നേരം ആണ് കയറിയത് ... കുറച്ച് ലേറ്റാകും അതുകൊണ്ട് തന്നെ കൊണ്ടുപോകാൻ വരാൻ പ്രിയ അച്ഛനെ വിളിച്ചു പറഞ്ഞാരുന്നു... ഹരിയെ വിളിക്കാനാണ് ആദ്യം വിചാരിച്ചത് പക്ഷെ അവിടെ തോറ്റു പോകും എന്നുള്ള ചിന്തയാണ് അവളെ പിന്തിരിപ്പിച്ചത്. 🤷 പക്ഷേ പറഞ്ഞ സമയത്തിനേക്കാൾ കൂടുതലായി ഇറങ്ങുമ്പോഴേക്കും.... പ്രിയ യാത്ര പറഞ്ഞു ഫോണും ബാഗും എടുത്ത് നടന്നു... *** "മോള് ശരിക്കും ഇന്ന് വരില്ലെ , നിങ്ങളെന്താ ഒന്നും തെളിച്ച് പറയാഞ്ഞത് " " ഏയ് എന്നോട് പിക്ക് ചെയ്യാൻ പോകാൻ വേണ്ടി വിളിച്ചതാ , ലേറ്റാകും എത്താന് എന്നുപറഞ്ഞു... പിന്നെ ഇങ്ങനെ പറഞ്ഞതുകൊണ്ട് അവന്റെ മനസിലുള്ളത് മനസിലായല്ലോ.." " ഉം...അത് ശരിയാ , മോൻ വരുമ്പോൾ നോക്കി നിൽക്കണ്ട , എന്താ പറയുകാന്ന് നിശ്ചയിക്കാൻ പറ്റില്ല , " " അതൊന്നും ഉണ്ടാകില്ല , അവന് അവനെത്തന്നെ തിരിച്ചറിഞ്ഞുവരുന്നതെ ഉള്ളൂ... ഇത്തിരി എങ്കിലും അവനും അറിയട്ടെ പേടിയൊക്കെ , കാണാതാവുന്ന സമയം എന്താ തോന്നുക എന്നൊക്കൈ..." അതുമിതും പറഞ്ഞു പതിവ് സംഭാഷണങ്ങളിലേക്ക് ഇറങ്ങി അവർ... ** ഹരി വണ്ടി നിർത്തി ഹോസ്പിറ്റലിൽ അകത്തേക്ക് നടന്നു... വിസിറ്റേർസ് ടൈം അല്ലാത്തത് കൊണ്ട് തിരക്കില്ലായിരുന്നു... റിസപ്ഷനിൽ ഇരിക്കുന്നവർ , അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന ജോലിക്കാരും അങ്ങനെ എണ്ണപ്പെടാവുന്ന കുറച്ചുപേർ , ഹരി നേരെ റിസപ്ഷനടുത്തേക്ക് നടന്നു.... ചോദിക്കാൻ വേണ്ടി തുടങ്ങിയതും ഓപ്പസിറ്റ് സൈഡിൽ നിന്നും വരുന്ന പ്രിയയെ ആണ് കാണുന്നത് ...

പ്രിയ നേഴ്സിംഗ് റൂം തുറന്നു വെളിയിലേക്ക് ഇറങ്ങി വരുമ്പോൾ പുറത്ത് നിൽക്കുന്ന ഹരിയെ ആണ് കാണുന്നത് ... ഇതെന്താ ഇവിടെ ഇനി അച്ഛൻ പറഞ്ഞുവിട്ടതാണോ ...ആവോ ചോദിക്കണോ... പ്രിയേ വേണ്ട അങ്ങോട്ട് മിണ്ടണ്ട , ഇങ്ങോട്ട് വരട്ടെ , അതുവരെ ങേഹേ... പ്രിയയുടെ മനസ് വാർണിങ്ങ് കൊടുത്തു... ഹരിയ്ക്ക് അവളെ കണ്ടപ്പോ എന്റെ സാറേ... ഒരാശ്വാസം തന്നെയാണ് തോന്നിയത് , ഇത്രനേരവും മൂടിക്കെട്ടിയ മുഖം. ചുറ്റുമുള്ള വെളിച്ചം പോലെ പ്രകാശീച്ചു...😍 പ്രിയ നിന്നിടത്ത് നിന്നും അനങ്ങിയില്ല , ഹരി അവളുടെ അടുത്തേക്ക് പോയി ഒരുവേള അവൻ അവളെത്തന്നെ നോക്കി നിന്നുപോയി , പിന്നെ ഒന്നും ചോദിക്കാതെ കൈയ് പിടിച്ചു പുറത്തേക്ക് കൂട്ടി... പ്രിയ ആകെ കിളി പോയ മാതിരി ആയി 😬....കൂടെ നടന്നു ചുറ്റുമുള്ള എല്ലാവരും നോക്കുന്നത് കണ്ടിട്ട് പ്രിയയ്ക്ക് ഒരുമാതിരി തോന്നി.. പറഞ്ഞിട്ടും കാര്യമില്ല തനിക്കും അറിയില്ല എന്താ കാര്യം എന്ന് മനസിൽ അവൾ അവരോടായി പറഞ്ഞ് ഒന്ന് ചിരിച്ചെന്നുവരുത്തി കൂടെ നടന്നു... ഹരി ഇതൊന്നും ശ്രദ്ധിക്കുന്നതേയില്ല...

"ഇങ്ങേരിതെന്താ കാണിക്കുന്നെ , രാവിലെ വരുന്നത് വരെ ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ , പിന്നെന്ത് " പ്രിയ തിങ്കിങ് ഹരി പ്രിയ യ്ക്ക് കാറിന്റെ ഡോർ തുറന്നു കൊടുത്തു 😊 പ്രിയ ഹരിയെയും ഡോറും നോക്കി നിന്നു , "വാ കയറ് പോകാം " ( ഹരി " ങേ... എങ്ങോട്ട് " ഹരിയൊന്ന് നോക്കി , പ്രിയ പിന്നെ ഒന്നും ചോദിച്ചില്ല ചുറ്റും ആൾക്കാർ കാണുന്നുണ്ടെന്ന ബോധത്തിൽ... ഹോ കിട്ടിയ ചാൻസെന്നും വിചാരിച്ചു പ്രിയ വേഗം കയറി... ഡോറൊക്കെ തുറന്നു തരുന്നുണ്ടല്ലോ , ഇനി വല്ലെടുത്തും കൊണ്ട് കളയാനാണോ , എന്താണ് എനിക്കൊന്നും അങ്ങോട്ടങ്ങ് കയറുന്നില്ല " പ്രിയ കയറിയപാടെ ഹരിയും കയറി വണ്ടിയെടുത്തു ഹൈവേയിൽ നിന്നും മാറി ആൾത്തിരക്കില്ലാത്ത ഒരു സ്ഥലത്ത് ഹരി വണ്ടി നിർത്തി.... "അയ്യോ ഇത് അത് തന്നെ എന്നെ കളയാൻ വന്നതാണെന്ന് തോന്നുന്നു , " പ്രിയ പരിസരം നോക്കി മനസിൽ പറഞ്ഞു... കുറച്ച് നേരം ഹരിയൊന്നും മിണ്ടിയില്ല , പക്ഷേ പ്രിയ ഓരോ കുരുട്ടും ആലോചിച്ചു തല പുണ്ണാക്കുന്നുണ്ട് താനും... കൈകൂട്ടിതിരുമ്മുകയാണ് പ്രിയ ഉള്ളിലെ ഇത്തിരി പേടീ പുറത്ത് കാണിക്കരുതല്ലോ.... ദേഷ്യം വേണ്ട ഹരീ , അത് നിനക്ക് മോശമേ ചെയ്യു....കൂൾ കൂൾ അവൻ തിരഞ്ഞിരുന്ന് പ്രിയയെ ഒന്ന് നോക്കി...

പ്രിയ... ങേ.... പ്രിയ ഒന്ന് ഞെട്ടി ശരിക്കും ഞെട്ടിച്ചു 😳 അവൾ അവനെയൊന്ന് നോക്കി ... താടിയും മീശയൊക്കെ മുഖം മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തെടുത്തോയെന്ന് ശംശയം 🤭 ശേയ്... ഇങ്ങേര് രണ്ട് ദിവസം കൊണ്ട് ഗ്ലാമറ് കൂടിയോ.... കണ്ണ് തള്ളി നോക്കുക എന്ന് കണ്ടിട്ടുണ്ടോ അതാണ് ഇവിടെ.... ഹരി പ്രിയയുടെ മുഖത്തേക്ക് വിരൽ ഞൊടിച്ചു... പ്രിയ അപ്പോഴാ താൻ എന്താ ചെയ്തേയെന്ന് അറിഞ്ഞത് .... എന്നോടുള്ള വാശിക്കാനോ നീ ഇതൊക്കെ ചെയ്തത് ?? എന്ത് ഇയാളെ നോക്കിയതോ. , നൈസായിട്ട് പോകുമ്പോൾ അടി വാങ്ങിക്കല്ലെ.. ( പ്രിയ മനസിൽ "എന്ത് ചെയ്തെന്നാ പറയുന്നെ !! " പ്രിയ ചോദിച്ചു.. "ഈ നൈറ്റ് ഡ്യൂട്ടി പതിവില്ലാത്തതാണല്ലോ , പിന്നെന്തിനാ.." "ആരുപറഞ്ഞു ഞാൻ ....അല്ലലോ , എനിക്ക് ഡ്യൂട്ടി ഒന്നും ഇല്ല ഞാൻ എടുത്തിട്ടുമില്ല , ഓ പിന്നെ....😁" "അച്ഛനാണ് പറഞ്ഞത് , അല്ല പിന്നെ നീയെന്താ ലേറ്റായത് , ങേ..!!" ഹരി മൊത്തത്തിൽ കൊഴഞ്ഞു... ഹ അത് ചന്ദ്രൻ സാറില്ലെ സാറിന്റെ കൂടെ സർജറിയ്ക്ക് അസിസ്റ്റ് ചെയ്തു , കഴിയാന് ഇത്തിരി വൈകി , ഞാൻ അതെ അച്ഛനോട് പറഞ്ഞതാണല്ലോ...

എന്നെ കൂട്ടിക്കൊണ്ടു പോകാൻ വേണ്ടി വരാൻ... ഞാന് വിചാരിച്ചു ഹരിയേട്ടൻ അച്ഛൻ പറഞ്ഞിട്ട് വന്നതാണെന്ന്.." "ഇതിപ്പൊ ആരാ കൂടുതൽ സംസാരിച്ചെ പ്രിയ തന്നെയല്ലേ , ഇതാണ് ഈ പെണ്ണിനോട് പറഞ്ഞാലും കേൾക്കില്ലാന്നെ (ഞാൻ)) "ഉം...അപ്പൊ അച്ഛൻ പണിപറ്റിച്ചതാണ്" ഹരി ആലോചിച്ചു എന്താ ?? ചേട്ടൻ പേടിച്ചുപോയോ എന്നെ കാണാഞ്ഞിട്ട് (( പ്രിയ കളിയായി ചോദിച്ചു "കാണാതെ പോകാൻ നീയെന്താ കുട്ടിയോ ..." "ഈ....ചുമ്മാതെയാ എനിക്ക് തോന്നി... അച്ഛൻ പറഞ്ഞപ്പോൾ ഓടി വരണമെങ്കിൽ പിന്നെ....ഉം..ഉം.." ....... ഹരിയവളെത്തന്നെ നോക്കി ഇരുന്നു ... പ്രിയ നോക്കണോ വേണ്ടയോ എന്നൊരു ഡൗട്ടിലാണ് കണ്ണുകൾ തമ്മിൽ കഥപറയുന്ന പോലെ , അവനതിൽ ലയിച്ചു ചേർന്നു കൊണ്ട് അവളെ അടുത്തോട്ട് വലിച്ചു ... ഹരിയുടെ കണ്ണുകൾ അവളുടെ മുഖമാകെ തിരഞ്ഞു കൊണ്ടിരുന്നു , പ്രിയ തികച്ചും നിശ്ചലമായിരുന്നു.... ചുണ്ടുകൾ തന്റെ ഇണയെ തിരഞ്ഞെടുത്തു.... 🙈🙈🙈 പ്രിയയ്ക്ക് കിടന്ന് വിറക്കാൻ തുടങ്ങി ... ഇപ്പോ പിടിച്ചില്ലെങ്കിൽ കൈവിട്ടു പോകൂലോ എന്റെ ഈശ്വരാ എന്ത് നോട്ടാണെ ഇങ്ങേര് ( പ്രിയ ആത്മ ഹരിയേട്ടാ ...ഒരിക്കെ വിളിച്ചു , കേട്ടില്ല ഒന്ന് കുലുക്കി വിളിച്ചപ്പോഴാ കക്ഷി ബോധത്തിൽ വന്നത് ....

ഹരി നോക്കുമ്പോൾ പ്രിയ തന്നെ തന്നെ നോക്കിയിരിക്കുന്നു ... ശേ സ്വപ്നായിരുന്നോ... ഞാൻ വിചാരിച്ചു .. ഹരി പതിയെ പറഞ്ഞു കൊണ്ട് തലതടവി... "എന്തേ... സ്വപ്നം കാണുവാരുന്നോ!!🤭 എന്താണ്..." പ്രിയ അവനെ ചൊടിപ്പിക്കാൻ വേണ്ടി ചോദിച്ചു... "ഒരു കിസ്സാണ് മിസ്സായത് 🙃 എന്ത് നല്ല അറ്റ്മോസ്ഫിയർ അല്ലെ , 😌 ഹരി അത് പറഞ്ഞ് അടുത്തോട്ട് വന്നതും പ്രിയ കൈകൊണ്ട് അവന്റെ നെഞ്ചിൽ കുത്തിപ്പിടിച്ചു തടഞ്ഞു... "ഈ....ഇത് ഇന്ത്യയാണ് , കേരളവുമാണ്... കൊറിയ അല്ല കേട്ടോ ☺️☺️ നാട്ടുകാർ വന്ന് തല്ലും.." "എന്നാൽ ചെലപ്പോൾ ഒന്ന് കൊറിയ വരെ പോകേണ്ടി വരും..." ഹരിയൊന്ന് ചിരിച്ചുകൊടുത്തു....പതിയെ അവളുടെ കൈവിരലുകളിലൂടെ തന്റേത് കോർത്ത് പിടിച്ച് ചുമ്പിച്ചു... പുറത്തിറങ്ങി രണ്ട് ചായയൊക്കെ വാങ്ങിച്ചു കുടിച്ചു ഒരുമിച്ച് വീട്ടിലേക്ക് തിരിച്ചു... യാത്രയിലുടനീളം രണ്ട് പേരിലും പുഞ്ചിരി തത്തിക്കളിക്കുന്നുണ്ട് ... 🌹സ്റ്റീരിയോയിൽ നമ്മൾടെ ലാലേട്ടന്റെ അറിയാതെ.... അറിയാതെ .... ഈ പവിഴം വാർത്തിങ്കൾ അറിയാതെ .. അലയാൻ വാ അലിയാൻ വാ ഈ പ്രണയതൽപത്തിലമരാൻ വാ.....🐼 ... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story