ഹരിപ്രിയ : ഭാഗം 3

Haripriya

രചന: ജൂൺ

എന്തായാലും ഹരിയേട്ടൻ ഫ്രണ്ട്സിന്റെയും ഐഡിയ കൊള്ളാം, എനിക്കിഷ്ടപ്പെട്ടു അങ്ങോട്ട് വന്നപ്പൊ തന്നെ ശ്രേയ അവർക്ക് തമ്പ്സപ്പ് കാണിച്ചു . ഹരി നേരെ അവരുടെ അടുത്തേക്ക് വന്നു . ഏട്ടോയ്.. നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു 🤩( ശ്രേയ ഹരി:: അത് പിന്നെ ഞാനെല്ലെ ഏറ്റെടുത്തത് , കിടുക്കാതീരക്കുവോ... ഹരി പുരികം പൊക്കി പറഞ്ഞ് നേരെ പ്രിയ യെ നോക്കി , എവിടെ ശ്രദ്ധിക്കുന്നേയില്ല. ഹരി:: നിങ്ങളെല്ലാവരും അടിപൊളി ആണ് 👌 സൂപ്പർ. പ്രിയ എല്ലാം കേട്ട് ആകെ ദേഷ്യം വന്നിരിക്കുവാരുന്നു എന്നാലും പുറത്ത് കാട്ടിയില്ല ചിരിച്ചങ്ങ് നിന്നു. സ്വന്തം ഭാര്യയെ ഒന്ന് നോക്കി പറഞ്ഞൂടെ കൊള്ളാം എന്ന് വാ തൊറന്നാൽ നമ്മളോട് മാത്രം കണ്ണുപൊട്ടുന്ന ചീത്തയും ബാക്കിയുള്ളവരോട് തേനൊലിപ്പിക്കുവാ... ഹോ നാണമില്ലാത്ത മനുഷ്യൻ (( പ്രിയ പിറുപിറുത്തു...... ഗായൂന് എല്ലാവരും മധുരം കൊടുക്കാൻ തുടങ്ങി .

ഓരോരുത്തരായി വന്നു തയ്യാറാക്കി വെച്ച ഹൽദി (മഞ്ഞൾ പാലിലും വെള്ളത്തിലും മിക്സാക്കി എടുക്കും , സത്യം പറഞ്ഞാൽ കല്യാണത്തിന്റെ രാവിലെ ചെയ്യേണ്ട ചടങ്ങാണെന്നാ പറയപ്പെടുന്നത് പക്ഷെ ഇപ്പം അങ്ങനെയൊന്നും ഇല്ല ,, ചെക്കനെയും പെണ്ണിനെയും മഞ്ഞള് തേച്ച് കുളിപ്പിക്കുന്നത് ഒരു ശുദ്ധികലശം പോലെയൊക്കെ ആയിരിക്കാം , ഇന്നത് തികച്ചും ഒരു ആഘോഷമായി മാറി )) എടുത്തു ഗായൂന്റെ മുഖത്തിന്റെ രണ്ടു വശങ്ങളിലും കൈയ്യിലും തേച്ച് കൊടുക്കാൻ തുടങ്ങി . കൃഷ്ണനും ദേവരാജും അത്ര പഴയ ചിന്താഗതിക്കാരല്ലാത്തത് കൊണ്ട് അവർക്ക് ഇതൊക്കെ നല്ല സന്തോഷം തന്നെയായിരുന്നു. ഗായു നമ്മളുടെ ഭീമിന്റെ ടീം ആണ് ( ഹാ മനസിലായില്ലേ ചോട്ടാ ഭീം 🧒 ,) അതുകൊണ്ട് തന്നെ അതറിയുന്ന ആൾക്കാരൊക്കെ മാക്സിമം ലഡുതന്നെ കൊടുത്തു... അവസാനം മധുരം ഇനിതൊടില്ലാന്നുള്ള അവസ്ഥയിലാക്കി ആ പാവത്തിനെ... പിന്നെ പറയാനുണ്ടോ സുന്ദരിയായി വന്ന ഗായു ഇപ്പൊ ഒരു മഞ്ഞ പ്രതിമ കണക്കെ ആയിപ്പോയി💛

ഫോട്ടോഗ്രാഫർ എല്ലാം ഒരണുപോലും വിടാതെ പകർത്തികൊണ്ടിരുന്നു, വീഡിയോ വേറെയും .. ഗായത്രിയെ ഒരുകോലമാക്കിയപ്പൊ പിന്നെ അവര് പരസ്പരം നോക്കാൻ തുടങ്ങി ... കൃഷ്ണൻ കയ്യിലുള്ള മഞ്ഞൾ ദേവകിയുടെ മുഖത്താക്കി , അവിടെ ത്തുടങ്ങി ഇനിയാര് ചോദിക്കാൻ എന്നുള്ളത് കൊണ്ട് പരസ്പരം തേച്ച് പിടിപ്പിക്കലായി... കൂടെ സ്പീക്കറിൽ നിന്നും ഉച്ചത്തിലുള്ള അടിപൊളി പാട്ടുകളും.🎶🎶🎶 പ്രിയ യ്ക്ക് ചുമ്മാ നിൽക്കാൻ മനസ് വന്നില്ല എന്തായാലും ആൾക്കൂട്ടത്തിൽ വഴക്കിടില്ല ഹാ കിട്ടിയാലും കൊഴപ്പില്ലാന്ന് പറഞ്ഞു ഹരീടെ മുഖത്തേക്ക് കൈനീട്ടി തേച്ച് കൊടുത്തു ... ഹരി ഒന്നു ഞെട്ടി തന്നോട് സംസാരിക്കാനില്ലെന്നും പറഞ്ഞ് പോയ ആളാണ് 😌😌🙈 ഹരി അങ്ങനെ ഇങ്ങനെ വിട്ട് കൊടുക്കുവോ.... കൊടുത്തില്ല ... പ്രിയ യെ കൈനീട്ടി പിടിക്കുന്നതിന് മുന്നെ പെണ്ണ് ഓടിക്കളിയായി..... ഓടുന്ന വഴി ശ്രേയയുടെയും ബാലുച്ചേട്ടന്റെയുമൊക്കെ മുഖത്താക്കാനും മറന്നില്ല. നാട്ടുകാരെല്ലാരും പിള്ളേര് കളി കണ്ട് ഒരേ ചിരി ... കൂട്ടത്തിൽ കൊച്ചു കലിപ്പനെ കണ്ടത് മാത്രം അവർക്ക് അങ്ങോട്ട് ദഹിച്ചില്ല...

കാരണമുണ്ട് എല്ലാരുടെ മുന്നിൽ നല്ല ഉത്തമനായിട്ടല്ലെ.... വേറെയും ഒരുപാട് സ്വഭാവ സവിശേഷണങ്ങളുള്ള പുള്ളിയാണ്. നമ്മൾക്ക് ഒരു വെലയില്ലാഞ്ഞിട്ടല്ലേ.😁😉 ഓടിത്തളർന്നപ്പൊ തന്നെ ബാക്കിയുള്ളവര് എല്ലാംകൂടി ഒരു സ്ഥലത്തേക്ക് ഒതുങ്ങിയിരുന്നു.. ഹരി നേരെ പോയി പ്രിയ യുടെ അടുത്തേക്ക് ഇരുന്നു എന്തെങ്കിലും പോസിറ്റീവ് റെസ്പോൺസ് ഉണ്ടാകുമെന്ന് വിചാരിച്ചാണ് അടുത്ത് പോയത് തന്നെ. പ്രിയയ്ക്ക് ആണെങ്കിൽ മോനേ...മനസിൽ ലഡുപൊട്ടി എന്നായി , ഇതിപ്പൊ 🤔🤔 പ്രിയ ആലോചനയിലാണ് കല്യാണത്തിന് ഫോട്ടോ എടുക്കാൻ മാത്രമായിട്ടാണ് ഇങ്ങനെ വന്ന് ഒട്ടി ഇരുന്നിട്ടുള്ളത് എന്തോ പണി തരാനാണെന്ന് തോന്നുന്നല്ലോ . നേരെ ഹരിയെ നോക്കുമ്പോളുണ്ട് തന്നെ തന്നെ നോക്കിയിരിക്കുന്നു , ശരിക്കും എന്നെത്തന്നെ ആണോ എന്ന് ഒന്നൂടെ നോക്കി ,, അതെ എന്നെത്തന്നെ ദൈവമേ 🙆

ഇങ്ങേരിതെന്താ കാണിക്കാന് പോന്നെ ആവോ 🙄 , മുഖം തിരിച്ചാലൊ വേണ്ട ചെലപ്പൊ ആ തിരിച്ചപോലെ പിന്നെ എനിക്ക് തിരിക്കാൻ എന്റെ തലതന്നെ ഉണ്ടാവില്ല😁 , നമ്മൾക്ക് നമ്മളുടെ തല തന്നെ പ്രധാനം അല്ലാതെ പേടിയാട്ടല്ല ,,എന്നാലും (( പ്രിയ അനങ്ങാതെ ഹരിയെ തന്നെ നോക്കിയിരിക്കുവാ . ഹരിക്ക് നോട്ടം ഇടയ്ക്ക് കൈവിട്ട് പോകുവൊ എന്നൊരു ഉൾഭയം വന്നു പെട്ടന്ന് തന്നെ ബോധത്തിലെത്തി കയ്യിലുള്ളത് മൊത്തം അവളുടെ ദേഹത്തേക്ക് തേച്ച് കൊടുത്തു 😁 . പ്രിയ യ്ക്ക് ആദ്യം കത്തിയില്ലെങ്കിലും വാശി വാശി തന്നെ എന്നും വെച്ച് ഹരിയെ കെട്ടിപ്പിടിച്ചു . ഇപ്പൊ കണ്ടാൽ തുല്യരായി ചെയ്തു കഴിഞ്ഞതിന് ശേഷമാണ് പ്രിയ യ്ക്ക് എന്താ ചെയ്തതെന്ന് ബോധം വന്നത് 😇 ഹരി ആകെ ഷോക്കടിച്ച കാക്കയെപ്പോലയായി ചുറ്റും നോക്കി ഹരീടെ കൂട്ടുകാര് ഞങ്ങളില്ലെ കട്ടുറുമ്പാകാൻ എന്നും എസ്കേപ്പടിച്ചു...

പാവങ്ങൾ അവരുടെ വിചാരം ഇവിടെ ഇനി പലതും നടക്കും എന്നാണ് ...എവിടെ ... എനിക്കല്ലെ അറിയൂ... ചമ്മി ചമ്മിനാറി പ്രിയ തലയ്ക്കിട്ട് അടിച്ച് പദം പറഞ്ഞുകൊണ്ടിരിക്കുവാ... ഹരി മുഖത്ത് ദേഷ്യം വരുത്തി പ്രിയ യുടെ അടുത്ത് വന്നു ,, നീ കാരണാ അവരെന്താ വിചാരിച്ചു കാണുക ... നിന്റെ കളി കൊറച്ച് കൂടുന്നിണ്ട് . ഓ പിന്നെ ഞാൻ വല്ലവനെയും പോയൊന്നുമല്ലല്ലൊ കെട്ടിപ്പിടിച്ചത് ന്റെ കെട്ടിയോനെയല്ലേ 😏 അത്രയ്ക്ക് പ്രശ്നമാണോ ഇപ്പൊ നടന്നത് ( പ്രിയ ആ അതെ നിനക്ക് ഒരുകൊഴപ്പോം കാണില്ല പക്ഷെ എനിക്കിണ്ട് , ശെ നാണംകെട്ടു( ഹരി നെറ്റിയിൽ തൊട്ടു പറഞ്ഞു. അയിന് നാണം ഉണ്ടെങ്കിൽ അല്ലേ പോകുന്നെ

( പ്രിയ പയ്യെ പറഞ്ഞു എന്താ എന്താണെങ്കിലും മുഖത്ത് നോക്കി പറയണം..( ഹരി ഒന്നൂലായെ ..( പ്രിയ കൈ കൂപ്പി) എന്നാപ്പിന്നെ ഞാൻ തന്നത് തിരിച്ചു തന്നേക്ക് അപ്പൊ പിന്നെ പ്രശ്നമുണ്ടാവില്ല പ്രിയ അതും പറഞ്ഞു ഹരിയെ ഒളിക്കണ്ണിട്ട് നോക്കി. അവിടെയാണെങ്കിൽ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നിണ്ട്😆. ഇതേത് ജന്മം ... നീയൊന്നു പോയെ എനിക്ക് വേറെ പണിയുണ്ട് ( ഹരി പിന്നെ ഹരിയാണ് പ്രിയയെ നോക്കാതെ നടന്നത്. ക്ഷീണം കാരണം ഓരോരുത്തരും കിട്ടിയ സ്ഥലത്ത് പോയി കിടന്നുറങ്ങി. നാളെയാണ് ഗായത്രിദാസ് ഗായത്രി വിഷ്ണു ആയി മാറുന്നത്... തുടക്കം മാംഗല്യം .................. പിന്നെ ജീവിതം............. എന്നല്ലേ നമ്മൾക്ക് നോക്കാന്നെ ........ 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story