ഹരിപ്രിയ : ഭാഗം 30

Haripriya

രചന: ജൂൺ

പ്രിയ പുറത്തോട്ട് നോക്കിയിരുന്നു...ചുണ്ടിലെ പുഞ്ചിരിക്ക് പ്രത്യേക തിളക്കം തന്നെ ആയിരുന്നു.... രണ്ടു ദിവസങ്ങളിലായി കാണപ്പെടാത്ത ഒന്ന്... പരിഭവങ്ങൾ ഇല്ലാതായതുകൊണ്ടോ എന്തോ... പ്രണയമായിരിക്കാം അവളിൽ നിറഞ്ഞുനിന്നത് ... തന്റെ പ്രണയം അവൻ തിരിച്ചറിയുന്നു എന്നതാകാം..💞 ഹരിയും എന്തോ നേടിയെടുത്ത സന്തോഷത്തിലായിരുന്നു ... പിണക്കങ്ങൾക്കവസാനമുള്ള ഇണക്കത്തിനും ഒരു സുഖം തന്നെയല്ലേ , പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി കൊണ്ട് മൂടപ്പെട്ടു... ഒരുപക്ഷേ അവനും ചിന്തിച്ചത് കൂടെയില്ലായിരിക്കാം താലിചാർത്തിയപ്പോൾ പോലും തോന്നിയില്ല ഇങ്ങനൊരിഷ്ടം തോന്നുമെന്നോ അത് അവനിൽ ഇത്രയേറെ മാറ്റങ്ങൾ കൊണ്ടുവരുമെന്നോ ഒന്നും... പക്ഷേ...... ** വീട്ടിലേക്ക് കടന്നപ്പോൾ ഹരിയുടെ കൂടെ വരുന്ന പ്രിയയെ കണ്ടിട്ട് രണ്ടിനും ഒരിത്തിരി പേടി തോന്നി , മുഖത്തൊന്നും പ്രകടിപ്പിച്ചില്ല..

.ചോദിച്ചതും ഇല്ല... വടി കയ്യിൽ വച്ചുകൊടുത്തു അടി ഇരന്നുവാങ്ങാൻ ആരാണ് ആഗ്രഹിക്കുക ഈ.... ഹരി റൂമിലോട്ട് പോയതും... കൃഷ്ണൻ പ്രിയയെ തടഞ്ഞ് വച്ചു .. "എന്താ അച്ഛാ..." "അല്ല അവന്റെ പോക്ക് കണ്ടിട്ട് എനിക്ക് ഒരു കൊഴപ്പങ്ങളും തോന്നിയില്ല അതാ...." "ങേ.... പ്രശ്നം 🤨 വേണമെന്നാണൊ നിങ്ങള് പറഞ്ഞ് വരുന്നത്... മര്യാദയ്ക്ക് ചോദിക്ക് മനുഷ്യാ..." ദേവകിയമ്മ ഇടയ്ക്ക് താങ്ങിക്കൊടുത്തു... അതിപ്പോ നീ എന്നോട് പറഞ്ഞ് ചോദിപ്പിക്കേണ്ട കാര്യമില്ല നേരിട്ട് ചോദിച്ചുനോക്ക് അല്ല പിന്നെ ..." കൃഷ്ണൻ അത് പറഞ്ഞ് അകത്തേക്ക് കയറി ചെറുതായിട്ട് ചൂടായിട്ടാണേ. ആ ചൂടൊക്കെ ശൂ... പോയി അത്രയ്ക്കേ ഉള്ളൂ... പോയപോലെ വന്ന് ഡോറിന് പിറകിൽ ഒളിച്ചു , ആകാംക്ഷ ഇല്ലാത്ത മനുഷ്യരുണ്ടോ... (( ഹ അങ്ങനെയൊക്കെ ആണ് ...☺️ ഹല്ല ഞാനിതാരോടാണ് പറയുന്നെ , 🤭

🤣നിങ്ങൾക്കാണോ അതില്ലാത്തത് )) നിന്നെ അവന് വഴക്കൊന്നും പറഞ്ഞില്ലല്ലോ , നിങ്ങടെ അച്ഛൻ അവനെ എരു കയറ്റി വിട്ടതാ , വാലിന് തീ പിടിച്ചത് പോലെയാ അവൻ അങ്ങോട്ടേക്ക് വന്നത് , അതാ ചോദിച്ചെ ?? ഇല്ലമ്മെ , ഒന്നും പറഞ്ഞില്ല , ഉം....അച്ഛന് പറഞ്ഞതൊക്കെ ഞാൻ അറിഞ്ഞു.. അത് കൊണ്ട് പിണക്കം മാറിക്കിട്ടി അത് തന്നെ വലിയ കാര്യം 🤭" പ്രിയ വാതിലിന് മറവിൽ നിൽക്കുന്ന അച്ഛനെ നോക്കി പറഞ്ഞു ..അച്ഛൻ ഉടനെ ചാടി പുറത്തെത്തി ... കണ്ടോ കണ്ടോ ഞാൻ പറഞ്ഞപ്പോൾ നിന്റെ അമ്മയ്ക്ക് എന്നോട് പുഞ്ഞം , ഇപ്പൊ എന്തായി , അവന് വന്ന് തെറി പറയും എന്നായിരുന്നു ഇവൾടെ പേടി ഇപ്പോ സമാധാനമായോ ..." കൃഷ്ണൻ ദേവകിയുടെ താടിക്ക് പിടിച്ചുകൊണ്ട് പറഞ്ഞു... വിട് മനുഷ്യ...പിള്ളേര് കളിയും കൊണ്ടിറങ്ങിയിരിക്കുന്നു... ദേവകി കൈതട്ടി മാറ്റി അകത്തേക്ക് വലിഞ്ഞു... പോകുമ്പോൾ കഴിക്കാൻ എടുത്ത് വെയ്ക്കാം എന്ന് വിളിച്ചു പറഞ്ഞു... അച്ഛൻ പിന്നെ പിറകെയും.... അവരുടെ പോക്ക് കണ്ടിട്ട് ചിരിച്ചുകൊണ്ട് പ്രിയയും കയറി.. **

റൂമിൽ കയറുമ്പോൾ ഹരിയെ അവിടെയൊന്നും കണ്ടില്ല , അല്ല ഇങ്ങോട്ട് തന്നെയാണല്ലോ വന്നത് , എവിടെ പോയീ... ന്നും പറഞ്ഞു നോക്കുമ്പോൾ ബാത്രൂമിൽ നിന്നും ഇറങ്ങിവരുന്നു സുന്ദരനും സുമുഖനും അൽ സൽസ്വഭാവിയും ....അത് വേണ്ട ... വേണ്ടെങ്കിൽ വേണ്ട , ആയ ഭർത്തൂ... സൽമാൻ ഖാനാണെന്നാ വിചാരം ഉരുട്ടികേറ്റി വന്നിരിക്കുന്നു... കാണാൻ ഒരു ചന്തമൊക്കെ ഉണ്ട് ..😉 ഉം...എന്താടീ നോക്കി നിൽക്കുന്നെ ? ഇങ്ങേരെ ഞാൻ മുറിച്ചു ഉപ്പിലിട്ടു വെയ്ക്കുകയാണ് വേണ്ടത് , ഒന്ന് റൊമാന്റിക് ആകാനും വിടില്ല , വേറെ വല്ലവരും ആയിരുന്നെങ്കിൽ , ശോ ...🙈 നോക്കുന്നു അടുത്തു വരുന്നു ... പിന്നെ പിന്നെ വേറെയെന്തൊക്കെയോ എന്തോ... ഒരു കാട്ടുമാക്കാൻ എന്റെ അർണവ് ജീയെപ്പോലെ ഒരുത്തനെയാ ഞാൻ പ്രതീക്ഷിച്ചത്.... കിട്ടിയതോ.. അരുത് പ്രിയ തളരരുത് ..ങീ.... ( ആത്മഗതം പ്രിയയ്ക്ക് അതേ കഴിയൂ... അവളൊന്നും മിണ്ടാതെ ചുണ്ടു കോട്ടി കാണിച്ചു , ഹരിയുടെ കയ്യീന്ന് ടവ്വലും പിടിച്ചു വാങ്ങി...നടക്കാനോങ്ങി ഇതെന്താ വലിച്ചിട്ട് വരാത്തെ എന്ന് നോക്കുമ്പോൾ ഹരി ഒരു വഷളൻ ചിരിയുമായി നിക്കുന്നു...

യുദ്ധത്തിനു നിൽക്കുന്ന പോലെയാണ് പ്രിയ , ഹരിയാണെങ്കിലോ ഇതുവരെയില്ലാത്ത ഒരു ഇതും...മുഖത്ത് ഫിറ്റ് ചെയ്ത് , കാലുകൊണ്ട് കളം വരച്ചാൽ സെറ്റായേനെ 🤣 അവൾ മാറി മാറി നോക്കി ടവ്വലും അവന്റെ മുഖവും... "ഇങ്ങേരിതെന്താ ഇങ്ങനെ നോക്കുന്നെ ഇനിയിപ്പോ ഞാൻ പറഞ്ഞതൊക്കെ കേട്ടുകാണുവോ , അറിയാനോം പാടില്ല ചോദിക്കാനും പറ്റാത്ത അവസ്ഥയാണ്..." (പ്രിയ മനസിൽ ഒന്നൂടെ നോക്കി ...ചിരി കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല , ☺️ പിടിച്ചു വലിക്കാൻ പ്രിയ ശ്രമിച്ചതും ഹരി അതിലും ശക്തമായി .... ഇല്ലെങ്കിലും അങ്ങനെയാണല്ലോ ... തോറ്റുപോയി... ചെന്നിടിച്ചു നിന്നത് അവന്റെ നെഞ്ചിലും ഷർട്ടിടാത്തത് കൊണ്ട് ബോഡിഷോ പോലെയാ പ്രിയയ്ക്ക് തോന്നിയത് , മൊത്തത്തിൽ ഒന്നു ഉഴിഞ്ഞ് നോക്കി നിന്നുപോയി ... കോഴിയെപ്പഴും കോഴി തന്നെയാണ് ല്ലേ... പിടക്കോഴികൾ പ്രത്യേകിച്ച് 🤣 വെളുത്ത നെഞ്ചത്ത് കുഞ്ഞുപൊടി രോമങ്ങൾ നിറഞ്ഞുനിന്ന നെഞ്ചിന്റെ ഇടത് വശത്തായി ചെറിയ ഹാർട്ട്പൾസ് ബീറ്റ് ടാറ്റൂ ചെയ്ത് വച്ചിരിക്കുന്നു... അവളുടെ കണ്ണുകൾ അതിൽ പറഞ്ഞു നിന്നു ...

"ഞാനിതുവരെ ഇത് അടുത്ത് കണ്ടിട്ടില്ല , ഒരു മിന്നായം പോലെ ദേ ഇത്തിരി പോലെ.. അതെങ്ങനെയാ നോക്കുമ്പോൾ തന്നെ കൊല്ലാനല്ലെ വരാറു , എന്നാലും ഇങ്ങേര് പൊളിയാണല്ലോ" പ്രിയ മനസിൽ പറഞ്ഞു... വിരലുകൾ കൊണ്ട് പതിയെ അതിന് മേളിലൂടെ ഒന്ന് തൊട്ടു നോക്കി... അത്ഭുതത്തോടെ നോക്കിനിൽക്കുന്ന അവളെ കണ്ണിമചിമ്മാതെ കാണുകയാണ് ഹരി ... ചുണ്ടിലപ്പോഴും ഒരു ചിരി തത്തിക്കളിക്കുന്നുണ്ട്. , പ്രിയ സ്വഭോധമില്ലാതെ അതിന്റെ കെമിസ്ട്രി യും ഫിസിക്സ് ഉം ബയോളജിവരെ പഠിച്ചു കൊണ്ടിരിക്കുകയാണ്... കൈകൊണ്ട് അത് തുടച്ചാൽ മാഞ്ഞുപോകുവോന്ന് വരെ നോക്കുന്നുണ്ട്...😇 ഹരി തന്റെ ഇടതുകൈ എടുത്ത് അവളുടെ ഇടുപ്പിലൂടെ ചുറ്റിപിടച്ചു ചെറുതായവിടെ ഒന്ന് പിച്ചി.. വേദന അറിഞ്ഞപ്പോഴാ ചുറ്റും ശ്രദ്ധിച്ചത് താൻ ഇതുവരെ എന്താ കാണിച്ചെതെന്ന് മനസിലായി തലയുയർത്താൻ തോന്നിയില്ല...നാണവും പേടിയും അവളെ അതിനകം പിടികൂടിരുന്നു... പിടിവിടാൻ ഹരിയുടെ കയ്യിലേക്ക് പിടിച്ചു വലിച്ചു നോക്കി ....ഹരി കൂടുതൽ മുറുക്കി , അവളെ അടുപ്പിച്ചു...

അവർ തമ്മിൽ ഇഞ്ചിട വ്യത്യാസം ഇല്ലാതെ അങ്ങനെ കുറച്ച് നേരം ... പ്രിയയുടെ വെപ്രാളം കണ്ട് ഹരിയ്ക്ക് ചിരി പൊട്ടുന്നുണ്ടായിരുന്നു , അവൻ മെല്ലെ അവളുടെ മുഖത്തേക്ക് ഊതി പ്രണയത്തോടെ , പ്രിയ ഒന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി കണ്ണുകൾ തമ്മിൽ ഇടഞ്ഞതും... പിൻവലിക്കാൻ ആവാതെ .. കാഴ്ചപോലും ഒരാളിലേക്കായി ചുരുങ്ങിയതോർത്ത് അവർ നിന്നു... പരസ്പരം അറിയുകയായിരുന്നു അവൻ തന്നെ പിടിച്ചു വയ്ക്കുന്ന പെണ്ണിനെ അവന്റെ സ്വന്തം പെണ്ണിനെ.... അവന്റെ കണ്ണുകളെ നേരിടാൻ കഴിയാതെ പോകുന്നത് പോലെ , താൻ തീരെ ബലം കുറഞ്ഞ് പോയതായിട്ട് അവൾക്ക് തോന്നി ... ഹരിയുടെ കണ്ണുകൾ അവളുടെ മുഖമാകെ തിരഞ്ഞു നടന്ന് നെറ്റിയിലെ മാഞ്ഞുപോവാറായ സിന്ദൂരച്ചുവപ്പിലേക്ക് നിങ്ങി , തന്റെ പാതി തന്റെ മാത്രം.... ഹരി തന്റെ ചുണ്ടുകൾ അവളുടെ സീമന്ദരേഖയിലേക്ക് ചേർത്തു...

പ്രിയ അറിയാതെ കണ്ണടച്ചു അത് സ്വീകരിച്ചു... എന്തോ ഒരു വിങ്ങൽ അവളിലുടലെടുത്തു .... എത്ര അടുത്തുണ്ടായീട്ടും ഒന്ന് ചേർത്ത് നിർത്താതെ മാറ്റി നിർത്തിയിരുന്ന ഹരിയേട്ടനിൽ നിന്നും ഇവിടേക്കുള്ള ദൂരം ഒരേങ്ങലായി വന്നു അവളത് പുറത്ത് വരാതെ അടക്കി വച്ചു... പക്ഷേ കണ്ണുകൾ നീർത്തുള്ളികൾ പൊഴിച്ചു , അതവന്റെ നെഞ്ചിലേക്കിറ്റു വീണുകൊണ്ടിരുന്നു ചില ഉത്തരങ്ങൾ ക്ക് ചോദ്യമില്ല അതുപോലെ കാരണമെന്തെന്ന് ഹരി ചോദിച്ചതില്ല അതിന്റെ ഉത്തരം താൻതന്നെയെന്ന തിരിച്ചറിവ് ☺️ അത്രമാത്രം ഹരി അവളെ ചേർത്ത് പിടിച്ചു , ഈ ചേർത്തുനിർത്തലാകാം ഒരുപക്ഷേ അവളും ആഗ്രഹിക്കുന്നത് , മനസറിഞ്ഞ് മനസിലാക്കാന് കൂടെ നിൽക്കുന്നവന് അറിയണം എന്നെ പ്രിയയിലെ പെണ്ണിനും ഉണ്ടായിരുന്നുള്ളൂ... പ്രിയയും അവനെ കൈയിട്ട് മുറുക്കെ കെട്ടിപ്പിടിച്ചു... ഹരി അവളെ അടർത്തിമാറ്റുമ്പോൾ അവളുടെ കണ്ണൊക്കെ ചുവന്നിരിക്കുകയാണ് ... ഹരിയെ നോക്കാതെ തന്നെ ബാത്രൂമിലേക്ക് കയറിപ്പോയി... ആ കണ്ണീരു അവന്റെ ഹൃദയത്തിൽ പതിച്ചതായി തോന്നി,

പയ്യെ ആ വേദന പുഞ്ചിരി ആയി... പ്രിയ കുളിച്ചിറങ്ങുമ്പോൾ ഹരി ഫോൺ ചെയ്യുവാരുന്നു.. വെളിയിൽ ഇറങ്ങി നടുവിന് കയ്യും കൊടുത്ത് മേളിലോട്ട് റൂഫും നോക്കി പ്രിയ നിൽക്കുന്നത് കണ്ടിട്ടാണ് ഹരി ഫോൺ കട്ട് ചെയ്തു വന്നത് 😇 ഹരി എന്താ എന്നുള്ള രീതിയിൽ അവളെ നോക്കി .. ഞാൻ ആലോചിക്കുകയായിരുന്നു ..... എന്ത് ... അല്ല കല്ല്യാണത്തിന്റെ അന്ന് എന്നോട് പറഞ്ഞതൊക്കെയേ.... ......... ഹരി അനങ്ങാതെ സംശയത്തോടെ നോക്കി . നോക്കണ്ട ഉണ്ണീ ....പറയാം ..🤭 എന്തൊക്കെയായിരുന്നു...കത്തി വെട്ട് , ചുണ്ണാമ്പ്.... ഞാൻ ഒരു പെണ്ണിനെയും സ്നേഹിക്കില്ല , എന്തിനാണ് താൻ ഇങ്ങനെ ജീവിതം നശിപ്പിക്കുന്നത് .... എനിക്കതിന് ആവില്ല , എന്നിട്ടിപ്പോൾ ഈ സഹോ...ദരൻ ഈ സഹോദരിയെ എന്തായിട്ടാണ് കാണുന്നതെ.... ശെയ് മോശമാണ് ..മിസ്റ്റർ .... ഡീ നിന്നെ ഞാൻ.... പ്രിയ കേട്ടപാതി ഓടി പുറത്തേക്ക് .. ഹരിയ്ക്ക് അത് എന്തോ ഒരു ഓർമ്മപ്പെടുത്തൽ പോലെ തോന്നി 😂 പിറകെ ഹരിയും നടന്നു... **""💞 കഴിക്കാനിരുന്നപ്പോൾ ഹരി പ്രിയയെ തന്നെ നോക്കി ഇരുക്കുവാണ് ... ഹും..ഹും....

അച്ഛൻ ഒന്ന് മൂളിയത് കേട്ട് ഹരി പ്ലേറ്റിലേക്ക് നോട്ടമിട്ടു... പ്രിയ ഹരിയെ നോക്കി ചിരിച്ചു... അല്ലച്ഛാ ഈ ബ്രഹ്മചര്യം ചെയ്യുന്നത് ആരൊക്കെയാ...?? പ്രിയ ചോദിച്ചത് അച്ഛനോടാണെങ്കിലും നോക്കിയത് ഹരിയെ ആണ് ... ഇതിപ്പൊ 🤔 എന്തിനാ നീയതൊക്കെ അന്വേഷിക്കുന്നെ ! അച്ഛൻ സംശയത്തോടെ അവളെയൊന്ന് നോക്കി.. പ്രിയ ഇളിച്ചുകാണിച്ചു.. ഹരി അത് കേട്ടതും കഴിക്കുന്നത് തൊണ്ടയിൽ കുരുങ്ങി ചുമക്കാൻ തുടങ്ങി... " ആർത്തി പാടില്ല പയ്യെ തിന്നാൽ പനയും തിന്നാമെന്നാ മെല്ലെ മതികേട്ടോ , സമയം ഒരുപാടുണ്ട്.." കൃഷ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞ് കഴിച്ചെഴുന്നേറ്റു.. ദേവകി ഉടനെ ഹരിയ്ക്ക് വെള്ളമെടുത്ത് കൊടുത്തു 😊 "ഒരാള് ചാകാൻ കിടന്നാലും വർത്തമാനം പറഞ്ഞു നിന്നോളണം " അമ്മ ശാസനയോടെ പറഞ്ഞ് ഹരിയുടെ തലയിൽ കൈവച്ച് കൊട്ടി. പ്രിയ ചിരിച്ചതെയുള്ളൂ... നിനക്ക് വച്ചിട്ടുണ്ടെടീ... കയ്യീൽ കിട്ടട്ടെ ... ഹരി അവളെ നോക്കി പല്ലിറുമ്മി ... അച്ഛനും അമ്മയും എഴുന്നേറ്റപ്പോൾ പിന്നെ പ്രിയയുടെ ധൈര്യമൊക്കെ എവിടെയാന്ന് അറീല്ല ചോർന്നു പോയി 😂

ഹരി ഒന്നടുത്തേക്ക് നീങ്ങി ഇരുന്നു... അവൾക്ക് കഴിക്കാൻ കഴിയാതെയും ആയി... കുട്ടിക്ക് പേടിച്ചിട്ടാണ്...😁 ഹരി ഗൗരവത്തിൽ വേഗം കഴിച്ച് പ്രിയയെ നോക്കി .... കോഴിചിള്ളിപ്പെറുക്കുന്നത് ഇതിലും. ഭേദമായിരിന്നു എന്ന പോലെയാണ് ഹരിയുടെ നോട്ടം ... സ്കൂളിൽ ടീച്ചറ് വടി പിടിച്ചു നിന്നാൽ തോന്നുന്ന അവസ്ഥയിലൂടെയാണ് നമ്മടെ പ്രിയ കടന്നുപോകുന്നത്.. എല്ലാം വാരിവലിച്ച് അകത്താക്കി ... പ്ലേറ്റും എടുത്ത് രക്ഷപ്പെട്ടു.... ഹരിയിതൊക്കെ കണ്ട് ചിരിച്ചതേയുള്ളൂ... 🤭 *** ദൈവമേ ഇപ്പഴാ എനിക്കാശ്വാസമായത് , ഇങ്ങേര് എന്നെ വിടില്ലാന്ന് മനസിലായി... ഇത്രയ്ക്കൊക്കെ വേണമായിരുന്നോ എന്നാണ് .... നോട്ടമേ ശരിയല്ല ... കൃഷ്ണനും ദേവകിയും പെട്ടെന്ന് കിടന്നു. പ്രിയയ്ക്ക് റൂമിലേക്ക് പോകാൻ പേടിയായിട്ട് അടുക്കളയിൽ തന്നെ നിന്നു... കൈ രണ്ടും കൂട്ടിത്തിരുമ്മി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു... **

ഈ പെണ്ണെന്താ വരാത്തത്...🙄😌 നീയിങ്ങോട്ട് വായോ... ബാക്കി ഞാൻ പറഞ്ഞു തരാം... എന്നാലും ഇതെവിടെ പോയി ഇനി ഇങ്ങോട്ട് വരുന്നില്ലെ , അതിനെ വിശ്വസിക്കാൻ കഴിയൂല്ല പോയി നോക്കിയേക്കാം എന്ന് വിചാരിച്ചു ഹരി ചെന്നു... അവളെ ഡൈനിങ് റൂമിൽ കണ്ടില്ല അതുകൊണ്ട് അടുക്കളയിലേക്ക് പോയി അകത്ത് പ്രിയ വെരുകിനെ പോലെ നടക്കുന്നു... ഹരിയാണെങ്കിൽ ഉള്ളിൽ ഗൂഢമായി ചിരിച്ച് അവളുടെ പിറകിൽ ചെന്ന് നിന്നു... "നീയിവിടെ എന്തെടുക്കുവാ...." ഹരി പ്രിയയുടെ ചെവിയ്ക്ക് പിറകിലായി ചുണ്ടടുപ്പിച്ച് ചോദിച്ചു.... പ്രിയ പേടിച്ച് വിറച്ചു കൈതട്ടി മുന്നിലുള്ള പാത്രം വീണു അത് നിലം പതിക്കും മുന്നെ ഹരി അത് പിടിച്ചു ... പ്രിയയുടെ കയ്യിൽ തന്നെ വച്ച് കൊടുത്തു 😊 അവളത് ഭദ്രമായി ടേബിളിൽ വച്ചു... തിരിഞ്ഞു എങ്ങനെ പോകും എന്ന ആലോചനയിലാണ് അവൾ... ഹരി അവളെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു .. നെറ്റി മുട്ടിച്ചു ...പ്രിയയ്ക്ക് ഉള്ളിലൊരു മിന്നൽ പിളർപ്പ് പോലെ തോന്നി.. കൂടെ എങ്ങുന്നെന്നില്ലാത്ത വിറയലും ... നെറ്റിത്തടത്തിൽ വിയർപ്പുകണങ്ങൾ പടർന്നു വീണു ,

ഹരി ഇതൊക്കെ കണ്ടാസ്വദീക്കുകയാണ്...☺️.. അവളുടെ മുഖം കൂടുതൽ അടുപ്പിച്ചു കണ്ണുകളിലേക്ക് നോക്കി നോട്ടം മുക്കിന് തുമ്പ് കടന്നുപോകുന്നത് അവൾ ലജ്ജയോടെ നോക്കി നിന്നു 🙈 അവരുടെ ചുണ്ടുകൾ പരസ്പരം കോർത്തു , പ്രിയയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... അവളുടെ എതിർപ്പുകളെ പോലും അവൻ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു , പയ്യെ അവർ അതാസ്വദിച്ചു കൊണ്ടിരുന്നു .... ഹരി അവളെ പുറകിലൂടെ കൂടുതൽ ചേർത്ത് പിടിച്ചു...😍 ശ്വാസം വിലങ്ങുതടിയായി വന്നപ്പോഴാണ് വേർപെട്ടത് , പ്രിയയ്ക്ക് എന്തോ നോക്കാൻ നാണം തോന്നി , ഹരി കൂടുതൽ അടുത്തേക്ക് നീങ്ങിയതും പ്രിയ കണ്ണുരുട്ടി നോക്കി .. അവന്റെ കൈകൾ അപ്പോളും അവളുടെ ഇടുപ്പിൽ കൂടെ പിടിച്ചിട്ടുണ്ടായിരുന്നു... കൈകൾ സ്ഥാനം നാറി വരുന്നത് ശ്രദ്ധിച്ചതും പ്രിയയുടെ കണ്ണുകൾ ഒന്നുകൂടെ കുറുകി വന്നു.... ഹരി ചെറുതായൊന്ന് കൈകൾ അയച്ചതും അവള് പിടി വിട്ടു മുറിയിലേക്ക് പടികൾ കയറി...പിറകെ ഹരിയും ..... 💞... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story