ഹരിപ്രിയ : ഭാഗം 31

Haripriya

രചന: ജൂൺ

കടുത്ത ഓട്ടം തന്നെയാണ് പ്രിയ നടത്തിയതെങ്കിലും ഹരി പിടിച്ചു... അവർ രണ്ടുപേരും കിതച്ചുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു... മേളിലോട്ട് നോക്കി കിടന്ന ശ്വാസം എടുക്കുന്ന പ്രിയയുടെ അരികിലേക്ക് കൂടുതൽ ചേർന്നു കിടന്ന് , അവളുടെ കൈയ് വിരലുകളിലേക്ക് തന്റേത് കോർത്തു പിടിച്ചു അവളുടെ വിരലുകൾക്ക് മീതെ ചുണ്ടടുപ്പിച്ചു.... 😍 ഹരി മെല്ലെ തലചെരിച്ച് അവളെ നോക്കി അതേസമയം അവളുടെ കണ്ണുകളും അവനെ പിന്തുടർന്നു , പ്രണയത്തോടെ കരൂതലോടെയുള്ള ആ നോട്ടം അവളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ അവൾക്ക് തോന്നി .... അവൻ കൈകുത്തി അവൾക്ക് മീതെ മറഞ്ഞു നിന്നു , പ്രിയ ഒന്ന് പിടച്ചു , വശ്യമായ എന്തോ ഒരനുഭൂതി അവനിൽ നിറഞ്ഞു നിന്നു , അവന്റെ നോട്ടം അവളിൽ മാത്രമായി ... പരൽമീൻ കണക്കെ പിടച്ചുകൊണ്ടിരിക്കുന്ന കണ്ണുകൾ , മൂക്കിൻതുമ്പ് ചുവന്ന് , പൊടി മീശയ്ക്ക് മുകളിൽ വിയർപ്പു കണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ പരതി നടന്നു

അവൾക്കത് കാണുമ്പോൾ ഉള്ളിലെ ആന്തൽ കൂടി കൂടി വന്നു ... ഹരി അവന്റെ കൈകൾ അവളെ ചുറ്റിപ്പിടിച്ച് കൂടുതൽ അടുത്തു.... വലത് കൈ കൊണ്ട് അവളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടി ഒതുക്കി ചെവിയ്ക്ക് പിറകിലേക്കായി വച്ചു , അവളുടെ മുഖത്തെ പിടച്ചിൽ കാണുമ്പോൾ അവൻ കൂടുതൽ ചേർത്ത് പിടിച്ചു.... മെല്ലെ നെറ്റിയിലേക്ക് ചുണ്ടുകൾ ചേർത്തു ...അത് പതിയെ നീങ്ങി കണ്ണുകളിലേക്കും...പിന്നീട് തന്റെ ഇണയിലേക്ക് ചേർക്കാൻ ആഞ്ഞു... ഹ...ഹരിയേട്ടേ വേണ്ട... പ്രിയ ഹരിയുടെ ബനിയനിൽ മുറുക്കെ പിടിച്ചു ശൂ....ഹരി ചൂണ്ടുവിരൽ കൊണ്ട് പ്രിയയുടെ ചുണ്ടോട് ചേർത്ത് കണ്ണുകൊണ്ട് അനുവാദം വാങ്ങി .... മതിവരുവോളം ചുണ്ടുകൾതമ്മിൽ കഥപറഞ്ഞു... പ്രിയ കണ്ണടച്ച് സ്വീകരിച്ചു ... അവളുടെ കൈകൾ അവന്റെ മുടിയിലേക്ക് കോർത്ത് വലിച്ചുകൊണ്ട്...

അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി , തമ്മിലുള്ള തടസ്സങ്ങളെല്ലാം മാറ്റി കൊണ്ട് ... ഒരു മഴയായി പെയ്തിറങ്ങി .. അവളിലെ ഓരോ അണുവിനെയും തൊട്ടുണർത്തി മനസ്സുകൊണ്ടും ശരീരം കൊണ്ടും അവർ ഒന്നായ നിമിഷം 😌😌 അവന് അവളിലെ പെണ്ണിനെ അറിയുകയായിരുന്നു 🙈 മതി ഒളിഞ്ഞു നോക്കിയത് ഇനിയും ഒളിഞ്ഞുനോക്കാൻ പാടില്ല , എന്നല്ലെ ഏതൊക്കെയോ നിയമങ്ങൾ പറയുന്നതെ🤭 💞💞💞💞💞💞💞💞💞💞💞💞💞💞 രാവിലെ കണ്ണുതുറന്നപ്പോൾ തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടക്കുന്ന ഹരിയെ ആണ് , കണ്ട മനസറിഞ്ഞ് ചിരിച്ചുകൊണ്ട് അവളവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു പതിയെ എഴുന്നേറ്റ് പോയി കുളീച്ചു വന്നു... ഹരി അതുവരെയും ഉറക്കം തെളിഞ്ഞിട്ടില്ലായിരന്നു ... ബാത്ത്റൂമിന്റെ വാതിൽ തുറക്കുന്നത് കേട്ടിട്ടാണ് എഴുന്നേറ്റ് ഇരുന്നത് , ഹരി അവളെത്തന്നെ നോക്കി ഇരുന്നു ...

എന്താണ് ഭാര്യേ ഒരു തിളക്കം വന്നത് പോലെയുണ്ടല്ലോ " "അതിന് ഞാൻ ഡയമണ്ടൊന്നും ഇട്ടിട്ടില്ലല്ലോ തിളങ്ങാൻ....ഈ.... " രാവിലെ തന്നെ ഊള കോമഡിയുമായിട്ട് ഇറങ്ങല്ലെ .... ......... പ്രിയ കണ്ണാടിയിൽ നോക്കി മുടി ചീകി ... സിന്ദൂരം ചാർത്തി , °°°°°°...ഇന്ന് നീ തന്ന പ്രണയത്തിൽ ചാലിച്ച നിറം എന്നിലെ സിന്ദൂരത്തിന്റെ ഭംഗി കുട്ടുന്നു.... പൂർണതയിലേക്കെത്തി ചേർന്നത് പോലെ... ഇരുപുഴയായ് പല സമതലം കടന്നു വന്ന് സംഗമിച്ച് നാമൊരു പുഴയായ് ഒഴുകി ഇനി വരും ചലനങ്ങളിലെല്ലാം ഒരേ പോലെ ....°°°°°° ( കടപ്പാട് ) "വേഗം പോയി ചേട്ടനൊരു ചായ കൊണ്ടുവായോ.." ഹരി തന്റെ അധികാരത്തോടെ ഒന്ന് ആഞ്ജാപിച്ചു 😁 "അതെന്തിനാ കൊണ്ടുവരുന്നത് , താഴെ വന്നൂടെ " പ്രിയ സംശയത്തോടെ ചോദിച്ചു "അല്ല സാധാരണ ഇങ്ങനൊക്കെ ആയാൽ പിന്നെത്തെ ദിവസങ്ങളിൽ ചായയൊക്കെ കൊണ്ടുത്തരേണ്ടത് അല്ലേ..." ഹരി നാണത്തോടെ പറയുന്നത് പോലെ ഭാവിച്ചു തലയൊക്കെ താഴ്ത്തി , കൈകള് രണ്ടും പലവിധത്തിൽ കൂട്ടിത്തിരുമ്മി ... ഇടംകണ്ണിട്ട് അവളെയൊന്ന് നോക്കി

"ആണോ , ഞാൻ അറിഞ്ഞില്ല , വേണമെങ്കിൽ വന്നാൽ മതി എനിക്കെങ്ങും വയ്യ എടുത്തുകൊണ്ട് ഇങ്ങ് വരാൻ പുതിയ ശീലങ്ങളേ ,. അതൊക്കെയേ ഇപ്പഴല്ല തോന്നേണ്ടത് ബോധോദയം വൈകിപ്പോയല്ലോ ....നാളെ ഹരിയേട്ടാ.." പ്രിയ ആദ്യം ഒന്ന് പതറി എങ്കിലും അവനെ നോക്കി , അത് പറഞ്ഞ് നടക്കാൻ നിന്നതും ഹരി കൈയ്യിൽ പിടിച്ച് വലിച്ച് അവന്റെ മേലേക്ക് ഇട്ടു.... "അങ്ങനെ പോകല്ലേ , എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ... എന്നല്ലേ , അതുകൊണ്ട്..." ഹരി അവന്റെ താടി പ്രിയയുടെ ഷോൾഡറിൽ ഉരസിക്കൊണ്ട് പറഞ്ഞു.. "ചുമ്മ ക...കളിക്കല്ലെ ഹരിയേട്ടാ , ഞാൻ കുളിച്ചൊക്കെ നിൽക്കുവാണ് , വിട്ടേ സമയായി ഇനിയും കണ്ടില്ലെങ്കിൽ അമ്മ ഇങ്ങോട്ട് ഇപ്പം കേറിവരും , വേഗം വിട് " "നീ തീരെ റൊമാന്റിക് അല്ലകേട്ടോ.... ഡോക്ടറേ.. ഞാൻ വിചാരിച്ചു നീയെന്നെ ബയോളജി പഠിപ്പിക്കും എന്ന് , വെറുതെ എന്റെ പാഴ് മോഹങ്ങൾ അല്ലാതെന്താ 🤭" ഹരിയൊന്നാക്കി ചിരിച്ചു ... "ഹി ഹി ...പോയെ പോയെ...ഉള്ളത് മതി ഇല്ലെങ്കിൽ മതി ... "

ഹരിയുടെ കൈ എടുത്ത് മാറ്റാൻ അവള് പറഞ്ഞു കൊണ്ടിരുന്നു ..അതിനും മുന്നേ ഹരി കൈയെടുത്തായിരുന്നു .... ഹരിയൊന്നുയർന്ന് അവളുടെ നെറ്റിലേക്ക് തന്റെ നെറ്റി മുട്ടിച്ചു .....പുഞ്ചിരിച്ചു സ്വന്തം ചുണ്ടൊന്ന് തടവി അവളെ നോക്കി ... പ്രിയ കണ്ണ് കൂർപ്പിച്ചു നോക്കി അവിടെ നിന്നാൽ ഇനി ശരിയാവില്ലാന്ന് പറഞ്ഞുകൊണ്ട് ഇറങ്ങി ഓടി ... "നിന്നെ ഞാൻ പിന്നെ എടുത്തോളാം അൺറൊമാന്റിക്ക് പെണ്ണേ...." "തന്റെ കെട്ട്യോളോട് പറയ്.." "ഉം...അത് തന്നെയാ പറഞ്ഞെ..." ഹരി ചിരിച്ചുകൊണ്ട് നടന്നു.... ** "അമ്മേ ചായ എടുക്ക് ...സമയമായി വേഗം പോകണം ..." ഹരി ഷർട്ട് ശരിയാക്കി പടികളിറങ്ങി താഴേയ്ക്ക് വന്നു ...

"ഇവിടെ എല്ലാം റെഡിയാണ് , നീ വൈകിയതിന് ഞങ്ങളുടെ മേലെ കയറല്ലെ , വായോ.." ദേവകി ചായയുമായി വന്നു പ്രിയ ഹരിയെ നോക്കി വാപൊത്തി ചിരിച്ചു ...ഹരിയൊന്ന് കണ്ണുമുഴിച്ചപ്പോൾ മെല്ലെ അവളും പത്തി താഴ്ത്തി ... പ്രിയയെ ഹരി തന്നെ കോളേജിൽ ഡ്രോപ്പ് ചെയ്തു... ഹരിയ്ക്ക് തിരക്കുകളൊക്കെ ഏകദേശം ഒഴിഞ്ഞത് കൊണ്ട് , ബിൽഡിംഗ് സൈറ്റ് നോക്കാനായി പോയി ... ജിഷിൻ ലീവ് കഴിഞ്ഞ് എത്തിയത് കൊണ്ട് അവന് തികച്ചും ആശ്വാസമിയിരുന്നു... ഇടയ്ക്ക് ഫോൺ വരുന്നുണ്ടായിരുന്നു , പക്ഷെ സൈലന്റ് ആയതുകൊണ്ട് അവനറിഞ്ഞില്ല .... ** പ്രിയ ഒരുപാട് സന്തോഷത്തോടെ തന്നെ ആണ് ഹോസ്പിറ്റലിൽ എത്തിയത് , ആദി ഇല്ലാത്തത് അന്നവൾക്ക് ഒരു പ്രശ്നമേ അല്ലെന്ന് തോന്നി .... 💞... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story