ഹരിപ്രിയ : ഭാഗം 32

Haripriya

രചന: ജൂൺ

 മനസ് നിറയെ ഹരിയുടെ മാറ്റത്തെ തലങ്ങും വിലങ്ങും വിശകലനം ചെയ്യുകയാണ് പ്രിയ ...💞 ദിവസങ്ങൾ കടന്നൂ പോകും തോറും അവരുടെ പ്രണയം കൂടുതൽ ദൃഢമായി വന്നുകൊണ്ടിരുന്നു ...ഹരി പഴയിതിനേക്കാൾ എല്ലാവരോടും സ്നേഹത്തോടെ ഇടപെടാൻ തുടങ്ങി.. അതിന്റെയൊക്കെ ക്രെഡിറ്റ് പ്രിയയ്ക്ക് ആണ് അച്ഛനും അമ്മയും കൊടുത്തിരിക്കുന്നത് ... 🤣🤣 പ്രിയപുരാണം എന്നൊക്കെ വിശേഷിപ്പിക്കാൻ പോലും കഴിയും..... പ്രിയയുടെ ഹൗസ് സർജൻസി കഴിയാറായി സമയം അതിന്റേതായ രീതിയിൽ നീങ്ങി നീങ്ങി പൊയ്ക്കൊണ്ടിരുന്നു... പ്രിയ ഡ്യൂട്ടിക്ക് കയറി ചുമ്മാതെ ഇരുന്ന് ഓരോന്നും ആലോചിക്കുകയാണ്.... അപ്രതീക്ഷിതമായി ചിലരുടെ കടന്നു വരവാണ് നമ്മളുടെ ജീവിതം മാറ്റിമറിക്കപ്പെടുന്നതെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് തന്റെ ലൈഫിലും അർത്ഥപൂർണമിയ ഒരു കാര്യമായി പ്രിയയ്ക്ക് തോന്നി....

അന്ന് അമ്മയ്ക്ക് വേണ്ടി ഹോസ്പിറ്റലിൽ വന്നതും വിവാഹാലോചന വന്നതും ... അപ്പോഴും പ്രതീക്ഷിച്ചത് എന്നെ ഇഷ്ടപ്പെട്ട് കെട്ടുന്ന ഒരാളാണെന്നാണ് , പക്ഷെ എന്നോടൊഴികെ ബാക്കി എല്ലാവരോടും നല്ല രീതിയിൽ ഇടപഴകി സംസാരിക്കുന്നത് കണ്ടപ്പോൾ വാശിയായി , അങ്ങനെ മിഷൻ ഹരി സ്റ്റാർട്ടാക്കിയത്...😉 ഉം... റിസൾട്ട് കിട്ടിയത് എന്റെ ഭാഗ്യം എന്ന് ഞാൻ വിചാരിക്കുന്നു.... ഹ അങ്ങനെ ആയിരിക്കും 😁 കുറേ പുറകെ നടന്നിട്ടും ബ്രഹ്മചാരി വീണ്ടും ബ്രഹ്മചര്യത്തിലേക്കെന്ന പോലെയാ ഓരോ പ്രാവശ്യവും വഴുതിപ്പോയത് ... ഓം ശാന്തി ഓശാന കണ്ട് പ്രാന്ത് കേറി🙈 മെഡിസിൻ പടിക്കാൻ തയ്യാറെടുത്ത് എനീക്ക് ഒരുപാട് പ്രതീക്ഷകൾ ആയിരുന്നു.... പഠിക്കാൻ മോശമല്ലാത്തത് കൊണ്ട് പഠിച്ചു... പിന്നീട് ഇഷ്ടപ്പെട്ടു ..അത്രതന്നെ.. വല്ല നല്ല നാടൻ ചെക്കനേയും 😍 പ്രേമിച്ച് അവനൊരു ജീവിതം കൊടുത്ത് കല്ല്യാണം കഴിച്ചു അടീച്ചുപൊളിച്ച് ജീവിക്കുന്നതും സ്വപ്നം കണ്ടുനിന്ന ഞാനാ... ഒരു ഗിരിയേ പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് വെറും ഹരി....

ആ ഹരിയാണെങ്കിൽ ഹരീ എന്നൂം പറഞ്ഞ് വിട്ടപ്പോഴോ ഒടുക്കത്തെ ജാഡ .... പഠിപ്പിക്കാൻ വന്ന ലക്ചറിന് പോലും ഞാൻ ആ വക ജാഡ കണ്ടിട്ടില്ലെ....🤣 എവിടേക്കെന്നില്ലാതെ എന്റെ പ്രതീക്ഷകളെല്ലാം അസ്തമീക്കുമെന്ന പേടിയായിരുന്നു.... പക്ഷേ ഇപ്പോ സന്തോഷം മാത്രമേയുള്ളൂ.... ഹി..ഹി... എനിക്ക് തന്നെ നാണം വരുന്നു...😇😌😌 നിന്നിൽ നിന്നും തുടങ്ങി നിന്നിലേക്ക് തന്നെ അവസാനിക്കുന്ന പോലെയാണ്💞 ഇന്നെന്റെ ഓരോ ദിവസങ്ങളും...എത്ര പെട്ടെന്നാണ് എല്ലാം....മാറിമറഞ്ഞുപോകുന്നത് , എത്ര പെട്ടെന്നാണ്... ഏതോ മായാലോകടത്തെന്നപോലെ കാലങ്ങളുടെ ഒഴുക്കിനെ കുറിച്ചോർത്ത് പ്രിയ ഇരുന്നു മുഖത്ത് ചെറിയ പുഞ്ചിരി മിന്നിമാഞ്ഞുകൊണ്ടിരുന്നു.... ലക്ഷദീപങ്ങൾ കത്തിച്ചു വച്ച ശോഭയിൽ ...✨ 💞💞ഒരു കവിത കൂടി ഞാൻ എഴുതി വെയ്ക്കാം എന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിയ്ക്കാൻ ... ഒരു മധുരമായെന്നും ഓർമ്മവെയ്ക്കാൻ ചാരുഹൃദയാഭിലാഷമായ് കരുതിവെയ്ക്കാൻ ❤️ കടപ്പാട് :: എ അയ്യപ്പൻ {{ഓർമ്മ ദിനം എന്നും ഓർത്തു വെയ്ക്കാൻ}}

പ്രിയ ചിന്തിച്ചു ഇരിക്കുന്നത് കണ്ട് അത് വഴി പോയ അവളുടെ കൊളീഗ് അടുത്തേക്ക് വന്നു.... "എന്താണെന്തെ പ്രിയ കുട്ടീ....." " ഓ ശല്യം , മര്യാദയ്ക്ക് വല്ലതും ആലോചിച്ചു സന്തോഷിക്കുമ്പോൾ ഓരോ മാരണം വന്നോളും...എല്ലാം പോയി ... അവന്റെ ഒരു പ്രിയ കുട്ടി... വല്ല പൂച്ചക്കുട്ടി ആണെന്നാ വിചാരം , പോയി തന്റെ മറ്റവളെ വിളിക്കെടോ കാട്ടുകോഴി... ഈ കോഴിക്ക് തീറ്റ കൊടുക്കാൻ ആരും ഇല്ലേ ഇവിടെ ബ്ലാ...ബ്ലാ...ബ്ലാ... വന്നോളും... അവന്റെ ഒരു ഇൻസൈഡും ഊശാൻതാടിയും കൂളിങ്ഗ്ലാസും....സൽമാൻഖാനാണെന്നാ വിചാരം , സന്തോഷ് പണ്ഡിറ്റിനേക്കാൾ കഷ്ടമാണെന്ന് കാണുന്നവർക്കല്ലേ അറിയൂ..." പ്രിയ ഒന്ന് ചുറ്റും നോക്കി , ബെഡിൽ കിടക്കുന്ന രോഗികൾ മാത്രം ... നേഴ്സ് മാരൊന്നും അവിടെ അതികം ഇല്ല , ഉള്ളവർ തന്നെ ക്യാനുല ചേഞ്ചിങ്ങും... ഇൻജെക്ട് ചെയ്യാനുമുള്ള തത്രപ്പാടിലാണ് ...

ഡോക്ടർ റൗൺസിന് വരേണ്ട സമയമാകുന്നതേ ഉള്ളൂ..അതിനുള്ള ഒരുക്കങ്ങളുമായി അവർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് , എല്ലാം ഏകദേശം പ്രായമുള്ള ആൾക്കാരായത് കൊണ്ടാണല്ലോ ഇതിങ്ങോട്ട് വച്ച് പിടിച്ചത് , പ്രിയ അവനെ ഒന്നിളിച്ച് കാണിച്ചു , മനസിൽ നാല് തെറിയും വിളിച്ചു 😝 അവന്റെ #!$¢¢^€^°$$£🤬🤬🤬 "എന്താണ് എബീ... നിന്നെ കാണാനെ ഇല്ലല്ലോ !!!" പ്രിയ ഒരു സ്ഥായീ ഭാവത്തിൽ ചോദിച്ചു " കാണാനില്ലെ...എടീ ദാ നോക്ക് ഞാൻ നിന്റെ തൊട്ടു മുന്നിൽ തന്നെയാ നിൽക്കുന്നത് , ഒന്നുകൂടെ ട്രൈ ചെയ്യൂ...." അവൻ വെള്ള കോട്ടൊന്ന് കുടഞ്ഞു നോക്കി ..... ശരീരം മുഴുവൻ ആട്ടി കോമാളിയെ പോലെ അല്ല മിസ്റ്റർ ബീൻ കൈ കൊണ്ട് ആട്ടി കളിക്കില്ലെ അതുപോലൊക്കെ കാണിക്കുകയാണ് . ആ കോലം നിന്ന് കളിക്കുന്നത് കണ്ടിട്ട് ചിരി പൊട്ടുന്നുണ്ട് അവിടെയുള്ള പലർക്കും 🤣 "ഡാ ഡാ... ഒരുമാതിരി ആളെ കളിപ്പിക്കല്ലേ നീ പോയെ..., എന്തിനാണാവോ വന്നത് 🤨" പ്രിയ ഇത്തിരി കടുപ്പത്തിൽ തന്നെയാണ് ചോദിച്ചത് ... അവന്റെ ആകെയുള്ള നോട്ടവും കളിയുമൊന്നും അവൾക്ക് തീരെ ഇഷ്ടപ്പെടുന്നുണ്ടായില്ല ,

പിന്നെ ആ മടുപ്പ് മുഖത്ത് കാണിക്കേണ്ടല്ലൊ എന്ന് വിചാരിച്ചു അഡ്ജസ്റ്റ് ചെയ്തു.. " വേറെന്തിനാ എന്റെ പ്രിയകുട്ടിയെ കാണാൻ , എത്ര നാളായി ഞാൻ നിന്നെ ഒന്ന് കണ്ണുനിറച്ച് കണ്ടിട്ട് , " അത് പറഞ്ഞ് എബി അവളെ മുഴുവനായൊന്ന് ചൂഴ്ന്നു നോക്കി , പ്രിയയ്ക്ക് അത് കാണുമ്പോൾ തന്നെ അറപ്പ് തോന്നി...മനസിൽ അവനെ കത്തിച്ചുകളയാൻ പോലും അവൾക്ക് തോന്നി...😦 " ഞാൻ ഒരിടത്ത് ഡ്യൂട്ടിയ്ക്ക് വരുമ്പോൾ നീ വേറെയെവിടെയെങ്കിലും പോകും... അങ്ങനെ നമ്മൾ മൊത്തത്തിൽ ബിസി ആണല്ലോ , പിന്നെങ്ങനെ കാണും എന്ന് ആലോചിച്ചു നടക്കുവാരുന്നു ഞാൻ , ഇപ്പഴാണ് അവസരം കിട്ടിയത് . നമ്മൾക്കിവിടെ സംസാരിച്ചിരിക്കാന്നെ...." "ദേ എബീ പോയെ ...നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞതാ , മറ്റു പിള്ളേരോട് കളിക്കുന്നത് പോലെ എനിക്കിട്ട് തരാൻ വരരുതെന്ന് ...." പ്രിയ ഒന്ന് പുശ്ചിച്ചുകൊണ്ട് അവനെ നോക്കി ... അവനടുത്തുള്ളത് തന്നെ അവൾക്കരോചകമായി തോന്നി... അപ്പോഴേക്കും ആദി അവിടേക്ക് എത്തി , എന്താ കാര്യമെന്ന് പ്രിയയോട് ചോദിക്കണം എന്നവൾക്ക് ഉണ്ടായിരുന്നു ,

അവർ നിൽക്കുന്നത് കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യങ്ങളുടെ കിടപ്പു വശം ഏകദേശം ഊഹിക്കാൻ കഴിഞ്ഞു.... പ്രിയ നല്ല ദേഷ്യത്തിലും എബി ആണെങ്കിൽ ഒരു വഷളൻ ചിരിയുമായിട്ടും...പ്രിയയെ തന്നെ നോക്കിനിൽക്കുന്നു.. അത് കണ്ടിട്ട് തന്നെ ആദിക്ക് പെരുത്തങ്ങ് കേറി.. പിന്നെയാണോ പ്രിയയ്ക്ക്.. ആദി അവരുടെ അടുത്തേക്ക് പോകാതെ തന്നെ അവരെ വീക്ഷിച്ചു , " എന്താടീ പ്രിയേ നിനക്കെന്നോട് ഒരുതരം വിമ്മിഷ്ടം ഒന്നുമില്ലെങ്കിലും നമ്മൾ കുറച്ച് കാലങ്ങളായില്ലെ ഒരുമിച്ചു , നിനക്കെന്നോട് ഒന്ന് സഹകരിച്ചൂടെ , നമ്മളൊക്കെ ഒരേ ഫീൽഡിൽ നിൽക്കേണ്ടതല്ലേ.. " " എബീ നിന്നോട് ഞാൻ പറഞ്ഞു ... നീ പോയെ എനിക്കിവിടെ വേറെ പണിയുണ്ട്...ഉം..." പ്രിയ ദേഷ്യത്തോടെ തന്നെ നിന്നു കൈചൂണ്ടി കാണിച്ചു... ഇതെന്താണ് പ്രിയേ...നിന്നെ ഇങ്ങനെ ദേഷ്യപ്പെട്ടുമ്പോൾ കാണാൻ തന്നെ ഒരു ഭംഗിയാണെ...

എനിക്കങ്ങ് .... എബീ അവളുടെ കയ്യീൽ കയറി പിടിച്ചതും അവൾക്ക് സ്വയം നിയന്ത്രിക്കാൻ ആയില്ല ഇരച്ച് വന്ന് ദേഷ്യത്തോടെ പ്രിയയുടെ കൈപൊങ്ങി താണു...😡 എബി കവിളിൽ കയ് വച്ച് അവളെത്തന്നെ നോക്കി നിന്നു കത്തുന്ന കണ്ണുകളോടെ ... ഡീ.....അവനൊന്നലറി ...😡 ചുറ്റുമുള്ള ആൾക്കാർ അതുവരെ ഒന്നുംതന്നെ ശ്രദ്ധിച്ചിരുന്നില്ല , അവന്റെ ശബ്ദം അവിടമാകെ ഒന്ന് പ്രതിധ്വനിച്ചു ... ദേഷ്യത്താൽ വിറക്കുന്ന പ്രിയയെ കണ്ട് ആദി ഒന്ന് തുള്ളിച്ചാടി ... പിന്നെ ബോധം വന്നത് പോലെ അവരുടെ അടുത്തേക്ക് പോയി... എല്ലാരും തങ്ങളെ ശ്രദ്ധിക്കുന്നത് അവൻ നോക്കി കണ്ടു ... കവിളിൽ വച്ച കയ്യ്കുടഞ്ഞ് .... പ്രിയയുടെ നേരെ ചൂണ്ടി... നിനക്ക് ഞാൻ കാണീച്ചുതരുന്നുണ്ട് , എന്റെ നേരെ കയ്യുയർത്തിയിട്ടില്ല ആരും ... വിടില്ല... പല്ല് കടിച്ചു പിടിച്ചു അവനത് പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു...

ഓ നീ വരുമ്പോൾ ഞാൻ ചുമ്മാ നോക്കി നിക്കൂലെ....😏 പ്രിയ ഒന്ന് തിരിഞ്ഞപ്പോൾ അവളാണ് അവിടുത്തെ സെന്റർ ഓഫ് അട്രാക്ഷൻ എന്ന് മനസിലായി ...ഒരു വളിച്ച ചിരി ചിരിച്ചു കാണിച്ചു... ആദി വന്നു കെട്ടിപ്പിടിതെതവും മുത്തം കൊടുക്കലുമൊക്കെയാ.... പ്രിയയ്ക്ക് ആകെ കൂടെ ഒരുമാതിരി ആയി.. കുറച്ച് നേരം നോക്കി നിന്ന ബാക്കി ഉള്ളവരൊക്കെ അവരുടേതായ ജോലിയിലേക്ക് തിരിഞ്ഞു... "എടീ മുത്തേ നീ ഞാൻ വിചാരിച്ച പോലെയേ അല്ല , വേറെ വേറെ ലെവലാണ്....എന്റെ പ്രിയപ്പെട്ട പ്രിയേ... കൊറേ നാളായി ആ കോഴി ഓരോരുത്തരുടെ തലയിൽ കേറുന്നു ... അവർ ആരും തിരിച്ച് പ്രധികരിക്കാത്തത് കൊണ്ട് അവനത് വളമായിട്ട് സ്വീകരിച്ചു ...നിന്റെ ധൈര്യം ഞാൻ സമ്മദിച്ചു തരുന്നു..ഐ ലവ് യൂ...." "പൊന്നുമോളെ ഞാൻ അറിയാതെ ചെയ്തു പോയതാ...വന്ന് ദേഷ്യം എനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല , പറ്റിപ്പോയി...🙃നോക്ക് അവൻ വെല്ലുവിളിച്ചാണ് പോയത് , ഇനി ഇതിന്റെ പുലിവാൽ എന്തൊക്കെ ഉണ്ടാകുമോ ആവോ...

ഏത് സമയത്താണ് ഇവിടെ വന്നിരിക്കാൻ തോന്നിയതാവോ...നല്ല രീതിയിൽ വന്ന് സംസാരിച്ചപ്പോൾ മറുപടി പറഞ്ഞുപോയി ...അവനതിൽ പിടിച്ചു കേറും എന്ന് കർത്താവാണേ ഞാൻ ചിന്തിച്ചില്ല....🤪 എനിക്ക് അതാലോചിച്ചിട്ട് തന്നെ ഇപ്പോ വിറയൽ വരുവാണ്...ആദീ.... ഹേയ് അവന് വെറുതെ ഇതൊക്കെ അവൻ പുതിയതൊന്നും ആയിരിക്കില്ല , വേറെ വല്ലവരും കൊടുക്കേണ്ടത് നീയായിട്ട് അങ്ങ് ധാനം ചെയ്തു എന്നേയുള്ളു.. , 🙄 അല്ല ഇനി അവന് വരുവോ ... ഒന്ന് സൂക്ഷിക്കണോ... ഡീ നിന്നോട് ഞാൻ ആശ്വാസത്തിനാണ് ചോദിച്ചു...എരി തീയിൽ എണ്ണയൊഴിച്ച് ആളിക്കത്തിക്കല്ലേ..." എന്തായാലും നമ്മൾക്ക് നോക്കാന്നെ , കൂടിപ്പോയാ ഒരുമാസം അത്ര വരെയേ അവനെ ഇവിടെ സഹിക്കേണ്ടി വരുള്ളൂ... അത് വിട് വന്നേ നമ്മൾക്ക് നല്ല മൊരിഞ്ഞ നെയ്റോസ്റ്റടിക്കാം വിത്ത് അടിപൊളി ചായാ... .......... പ്രിയയുടെ അന്നത്തെ ദിവസം കളഞ്ഞപോലെയാണ് തോന്നിയത് പക്ഷെ ആദി കുറേയേറെ ചളിവാരിയെറിഞ്ഞ് അവളെ പഴയ ഫോമിലാക്കി.... *** ഹരി എന്തോ ഒരു തോന്നലിൽ ഫോൺ കയ്യിലെടുത്ത് നോക്കി... അപ്പോഴാണ് രണ്ട് മൂന്ന് മിസ്ഡ് കാൾ കാണുന്നത് ...തിരിച്ച് വിളിക്കാൻ നോക്കിയതും വീണ്ടും കാൾ വന്നു... ഹരി കാൾ അറ്റൻഡ് ചെയ്തു ... ഹലോ... ......... ഹാ ഞാൻ.. ഞാൻ വരാം.... .... 😌 ... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story