ഹരിപ്രിയ : ഭാഗം 33

Haripriya

രചന: ജൂൺ

  ഹലോ... ......... ഹാ ഞാൻ.. ഞാൻ വരാം.... ..... ഹരി നേരെ കാറെടുത്ത് പോയി... വണ്ടിയുടെ വേഗത കൂടുന്നതനുസരിച്ച് അവന്റെ മുഖം ചുവക്കുന്നുണ്ടായിരുന്നു ** ഗായു വിഷ്ണു വിന്റെ കെയറോഫിൽ ജോലിക്ക് കയറി ഒരു കൺസ്ട്രക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ്... പാർവതി ചേച്ചിയും ദിയക്കുട്ടിയും തിരിച്ചു വിദേശത്തേക്ക് പോണില്ല എന്ന് തീരുമാനിച്ചു.... ആകേശേട്ടൻ മാത്രമായി പോയി...ഇടയ്ക്ക് വരാൻ സാധിക്കും എന്ന് പ്രതീക്ഷയിൽ..എല്ലാരും കൂടെ അവിടെയുള്ളത് ഗായുവിനും സന്തോഷമായി...ദിയക്കുട്ടിയുമായി ഒരുപാട് കൂട്ടായത് കൊണ്ട് അവരെ പിരിയാൽ വയ്യാതെ വിഷമീക്കേണ്ടി വരും എന്നവൾക്ക് ഉണ്ടായിരുന്നു.... അതങ്ങനെ ഒഴിവായി കിട്ടി.. വിഷ്ണുവും ഗായുവും തല്ലുകൂടുമ്പോൾ അത് കാണിച്ചുകൊടുത്തു സന്തോഷിക്കുക എന്നതാണ് ദിയക്കുട്ടിയുടെ സന്തോഷം ...😍😍😍

അവരെ കണ്ട് കൈകൊട്ടി ചിരിക്കും ... പാറു ചേച്ചി ആ അവസരം മുതലെടുത്ത് അവളെ ഫുഡ് കഴിപ്പിക്കുകയും ചെയ്യും ... പട്ടിയെയും പൂച്ചെയെയും കാണിച്ചു മുഷിഞ്ഞ ചേച്ചിക്ക് അത് വല്യ ആശ്വാസം പോലെയാ തോന്നിയത്🤭🤭 , ഒരിക്കലും അവരെ തടയാനായി അവർ ശ്രമിച്ചില്ല , ചത്താലും പ്രശ്നമില്ലെന്ന പോലെ , അടി ലൈവായി കാണാൻ കഴിയുന്നതൊക്കെ ഒരു എൻജോയ്മെന്റായിട്ട് എടുക്കും...🤣 വിഷ്ണു വിന്റെ അമ്മയ്ക്ക് പിന്നെ ചൂലെടുക്കാനെ തോന്നാറുള്ളൂ...അത് കാണുമ്പോൾ തന്നെ അവർ രണ്ടും ഓടും ...പിന്നെ പിറകെ പ്രസംഗവും ഒക്കെ .. എന്നാലും കുറച്ചൊക്കെ ബോധം അവർക്കും , വന്നപോലെയാണ് .... വെറുതെ ഇരുന്നു മടുത്തെന്ന് സ്വയം തോന്നിത്തുടങ്ങി ഗായു ജോലിക്ക് പോകാം എന്ന് തീരുമാനിച്ചു ... പഠിച്ചതിനൊക്കെ വല്ല.... വല്ല അർത്ഥവും വേണ്ടേ അത്ര തന്നെ..😂...

ചുറ്റുമുള്ളവരുടെ ശല്യം ഇല്ലാതില്ലാതില്ല കേട്ടോ... ഹരിയുടെ കൂടെ പോയാൽ വിശ്രമിക്കാൻ സമയം കൊടുക്കില്ലെന്നുള്ള മുൻകൂർ ധാരണ ഒന്നുകൊണ്ടു മാത്രമാണ് , വേറെ സ്ഥലം കണ്ടെത്തി അവിടേക്ക് പോയത്... വേണ്ടായിരുന്നു എന്ന് ഗായുവിന് ഒറ്റ ദിവസംകൊണ്ട് തോന്നി തുടങ്ങിയാരുന്നു ... തമ്മിൽ ഭേദമായി ഒന്നും തോന്നിയില്ല 🙃 പക്ഷേ പിടിച്ചു നിന്നില്ലെങ്കിൽ എല്ലാരും കൂടെ നിലത്ത് വാരി അടിക്കും എന്നറിയുന്നതൂകൊണ്ട് അതുകൊണ്ട് മാത്രം സംയമനം പാലിച്ചു 😇 പക്ഷേ അവിടെയും കൂട്ടിനു പറ്റിയ കക്ഷികളെ കിട്ടിയത് അവൾടെ ഭാഗ്യം അല്ലെങ്കിൽ പണിയെടുത്ത് മുഷിഞ്ഞേനെ😂 *** ഹരി തിരിച്ചു വീട്ടിലെത്തി ഫ്രഷായി കുറച്ച് നേരം കണ്ണടച്ചു കിടന്നു... ആരുടെയോ കരസ്പർശം അറിഞ്ഞാണ് ഹരി പിന്നെ കണ്ണു തുറന്നത് ... "എന്താ മോനെ നീ വന്നപാടെ കിടന്നത് " ദേവകി മനസിലെ ആകുലലതയോടെ ചോദിച്ചു .. ഹരി കണ്ണുചിമ്മി ഒന്നുമില്ലെന്ന് കാണിച്ചു , ദേവകിയമ്മയുടെ കൈയെടുത്ത് കവിളത്തേക്ക് വച്ചു കണ്ണടച്ചു.... മനസാലെ ഒന്ന് പുഞ്ചിരിച്ചു

"നിനക്ക് വല്ല വിഷമങ്ങളും ഉണ്ടോടാ...അമ്മയോട് പറയാൻ കഴിയുന്നതാണെങ്കിൽ പറയ് , മനസിന് അത്രയെങ്കിലും സമാധാനം ഉണ്ടാകുമല്ലോ..." ദേവകി അവന്റെ മുഖത്തേക്ക് നോക്കി... "ഒന്നുമില്ലമ്മേ ഞാൻ നേരത്തെ വന്നത് കൊണ്ട് ഒന്ന് കിടന്നതാ...അമ്മ ചുമ്മ ഓരോന്നും ആലോചിച്ചു നിൽക്കല്ലെ ... വെറുതെ ടെൻഷനടിക്കാൻ!! എനിക്കൊരു കൊഴപ്പങ്ങളും ഇല്ല , ദേ നോക്കിയേ .. ഉണ്ടോയെന്ന്..."😄 ഹരി തലയുയർത്തി ദേവകിയുടെ നേരെ കാണിച്ചു ചോദിച്ചു ... " ഉം...ശരി വിശ്വസിച്ചു നീ കിടന്നോ...കുറച്ചു നേരം എന്നാൽ..." " ദേവകി ചെറിയ ചിരിയോടെ അവന്റെ മുഖത്തൂടെയും തലയിലൂടെയും പതിയെ വിരലോടിച്ചു ... ഒരുപാട് നാളുകൾക്ക് ശേഷം മകൻ തന്റെ മടിയിൽ കിടക്കുന്നത് അവർക്ക് മനസിൽ കുളിരണിയിപ്പിച്ചു ... സന്തോഷം നിറകണ്ണുകളായി പുറത്തേക്ക് വന്നു , 😊 എന്തോ പിന്നീടൊന്നും ചോദിക്കാതെ അവനെ നോക്കി ദേവകിയമ്മ അവിടെയിരുന്നു ... മനസിൽ ചാടിമറഞ്ഞ് ഒരിടത്തും 😝 അടങ്ങിയിരിക്കാത്ത ഹരി വീണ്ടും ജീവിക്കുകയായിരുന്നു ,

ക്ലാസിൽ പോയി തിരിച്ചുവന്ന് അമ്മേ ഞാൻ പോകുവാ എന്നും പറഞ്ഞ് ഒരോട്ടമാണ് , പിന്നെ സന്ധ്യ ആയിട്ടേ കാണാൻ കിട്ടൂ..അതും വരുന്നത് വിയർത്ത് മുഷിഞ്ഞ് ഒരുകോലമായിട്ടാണ്..🤣കൂടെ വാല് പോലെ ബാക്കി ഉള്ളവരും ... അവധിയുള്ള ദിവസങ്ങളിൽ കൂട്ടത്തിൽ ആരെയെങ്കിലും വീട്ടിലായിരിക്കും കിടപ്പും കഴിപ്പും ഒക്കെ , അതിനൊന്നും അച്ഛൻ പോലും എതിർത്തിട്ടില്ല , അവരെ ഓരോരുത്തരേയും അവരേക്കാൾ മനസിലാക്കിയ മാതാപിതാക്കൾ ആയതുകൊണ്ടായിരിക്കാം.... കളിയായാലും ചിരയായാലും അതിപ്പോ വഴക്കായാലും അവർ ഒരുമിച്ച് തന്നെ എന്നും ...ഇന്നും അതുപോലൊക്കെ തന്നെ... ഒരിക്കൽ ഏതോ പെൺകുട്ടി ഇഷ്ടമാണെന്ന് വന്ന് പറഞ്ഞെന്നും അത് അവൻ എതിർത്ത് ചീത്തപറഞ്ഞെന്നും വന്ന് അമ്മയോട് പറഞ്ഞു.... വീട്ടിൽ എല്ലാവർക്കും അവന്റെ ആ പെരുമാറ്റം തമാശയായിരുന്നു ... കൂടെയുള്ള ബാലുവും സതീഷും ഒക്കെ നല്ലസ്സലായി വായനോക്കി നടക്കുമ്പോൾ അവരെയൊക്കെ ഉപദേശിച്ചു😋 നന്നാക്കലായിരുന്നു .. ഹരിയുടെ ജോലി ...

പക്ഷേ അവർ നന്നായതുമില്ല , ഹരിയ്ക്ക് മാറ്റങ്ങളും ഇല്ല... വന്ന് സംസാരിക്കുന്ന പെൺപിള്ളേരോട് എല്ലാവരും എന്നെ ഒരു നല്ല സുഹൃത്ത് മാത്രമായേ കാണാവൂ എന്ന് നിബന്ധനകൾ വരെ വച്ചിരുന്നു ....അവന് നാടുചുറ്റലിനോടാണ് പ്രണയം എന്ന് എപ്പോഴും പറയും .. പക്ഷേ വളർന്നപ്പോൾ മാറ്റമുണ്ടായില്ല , ഫ്രൺഡ്സ് എന്നത് മാത്രമായിരുന്നു അവന്റെ കൺസെപ്റ്റ് ❤️❤️ നല്ല ഒന്നാന്തരം മിസ്റ്റർ ബ്രഹ്മചാരി തന്നെ ആയിരുന്നു എന്നുവേണമെങ്കിൽ പറയാം തപസിളക്കാൻ വേണ്ടിയാണ്.. കല്ല്യാണം കഴീപ്പിച്ചത് , പിടിച്ചു കെട്ടിച്ചതാണ് 😝 അത് ഏതായാലും നല്ലതിന് തന്നെയായി.. ആ ഹരിയാണ് ഈ ഹരി എന്ന് ദേവകി ക്ക് വിശ്വസിക്കാന് കഴിഞ്ഞീല്ല , ** പ്രിയ അത് കഴിഞ്ഞു പിന്നെ ഒക്കെയായി ... എന്നാലും ഉള്ളിലൊരു ഇത്തിരി ഭയം കിടപ്പുണ്ട് ... അവൻ വെല്ലുവിളിച്ചാണല്ലോ പോയതെന്നുള്ളത് "പക്ഷേ നീ പറയുന്നത് പോലെ ഒന്നും ഉണ്ടാവില്ല , ഓരോന്നും ആലോചിച്ചു ഇരിക്കേണ്ടെന്നാണ് എന്റെ അഭിപ്രായം ! ആദി പറഞ്ഞ് നിർത്തി ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് അവർ പീന്നെ ആ കാര്യം ഓർത്തത് ,

"ഉം. ഇല്ലെടി എനിക്കൊന്നും പ്രശ്നമില്ലെന്നേ... ദാ ബസ് വന്നു നീ കയറിക്കോ...ബൈ.." പ്രിയ ചിരിച്ചെന്നുവരുത്തി അവളെ ഉന്തിത്തള്ളി ബസ്സിലേക്ക് കയറ്റി വിട്ടു ... ആദി കയറിപ്പോയതും...പ്രിയയ്ക്കുള്ള ബസും വന്നു.... എന്തിനാണ് ഞാൻ അത് ആലോച്ചിരിക്കുന്നെ , ചുമ്മ ഓരോന്ന് വേറെ എത്ര നല്ല കാര്യങ്ങളാണ് .. നല്ല കാര്യങ്ങൾ ആലോചിച്ചിരിക്കുമ്പോളാണ് അവന്റെ ഒടുക്കത്തെ വരവുമായിട്ട് വന്നത് , വൃത്തികെട്ടവൻ... പ്രിയ പല്ല് കടിച്ച് മനസിൽ പറഞ്ഞു .. കണ്ടക്ടർ ടിക്കറ്റ് ചോയിക്കുമ്പോൾ എന്തോ ഓർത്തപോലെ എടുത്ത് കൊടുത്ത് വീണ്ടും ഓരോന്നും ആലോചിച്ചു.. എന്റെ ഒരു ദിവസം മൊത്തം ആ തെണ്ടി കളഞ്ഞു... ഇവനെയൊക്കെ ആരാണാവോ കയറൂരി വിടുന്നത് , പിശാച് പട്ടി....🤬🤬🤬 പ്രിയ ആടിപ്പാടി അകത്ത് കയറിയതും ആരെയും കണ്ടില്ല , അമ്മയെ വിളിച്ചു നോക്കി .. ഈ വാതിലും തുറന്നിട്ട് ഇതെവിടെ പോയി ...🤔 അച്ഛൻ വന്നില്ലെന്ന് തോന്നുന്നു കാറൊന്നും പുറത്ത് കാണുന്നില്ലല്ലോ , പ്രിയ ഒന്ന് റിട്ടേൺ അടിച്ച് വരാന്ത വരെ പോയി നോക്കി ..

. ങേ...ഹരിയേട്ടൻ നേരത്തെ എത്തിയോ അതോ ഞാൻ വൈകിയോ...അവള് വാച്ച് കുടഞ്ഞ് സമയം നോക്കി ...ഇല്ലല്ലോ സമയമാകുന്നതേ ഉള്ളൂ .... പിന്നെന്തേ.... ആ പോയി നോക്കി ചോദിക്കാലോ .. എന്റെ പ്രിയേ നിനക്കിപ്പോ തീരെ തല വർക്ക് ചെയ്യുന്നില്ലല്ലോ... ഉം ....ശരിയാക്കിയില്ലെങ്കിൽ ആരെങ്കിലും വന്ന് ശരിയാക്കും സൂക്ഷിച്ചോ ... പ്രിയ നേരെ മുറിയിലേക്ക് ചെന്നു .. പോകുമ്പോൾ വാതില് കുറച്ച് ചാരിയിട്ടു... റൂമിലെത്തി നോക്കോമ്പോൾ അവിടെ ദേ ഓമനത്തിങ്കൾ കിടാവൊ....അമ്മ മകനെ തട്ടിയുറക്കുന്നു... പ്രിയ ഉടനെ ബാഗിൽ നിന്നും ഫോണെടുത്തു ഫോട്ടോ പിടിച്ചു ..ഹരിക്കുട്ടന്റെ ഇങ്ങനെയുള്ള അപൂർവ്വ നിമിഷങ്ങൾ അപൂർവ്വമാണെ അത് തന്നെ കാര്യം ...😌

ആ വാതിൽ തുറന്നിട്ട് വല്ല കള്ളന്മാരും കയറിയാലും അറിയില്ല , ഒന്നടച്ച് വെച്ചാലെന്താ... പ്രിയ നല്ല ഉച്ചത്തിലായി ചോദിച്ചത് കണ്ട് ദേവകി ദേഷ്യത്തോടെ ഹരിയെ കാണിച്ച് പതുക്കെ പഴയാൻ കൈകൊണ്ട് കാണിച്ചു.... ശൂ......പ്രൈയ ചുണ്ടത്ത് കൈവച്ച് കാണിച്ചു..ശ്വാസം വിടുന്ന പോലെ ചെറിയ ശബ്ദത്തിൽ സംസാരിച്ചു എന്താണിത് ഞാൻ കാണുന്നത് , ശോ...😍 അല്ല ഒരു പാട്ട് കൂടേ പാടീക്കൊടുത്തൂടെ ...." "ആ ഞാൻ പാടീക്കൊടുത്തോളാം എന്ത് പെണ്ണായിത് ...കുശീമ്പത്തി..." ദേവകി ചിരിച്ചുകൊണ്ട് അവളെ നോക്കി.. പ്രിയ ബാഗ് ടേബിളിൽ വച്ച് ചുണ്ട് കോട്ടി കാണിച്ചു... എന്ത് മനോഹരമായ കാഴ്ച..ഇത് കാണുമ്പോൾ എനിക്കും കിടക്കാൻ തോന്നുവാ...അസൂയ ഒന്നുമല്ല എന്നാലും... .. 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story