ഹരിപ്രിയ : ഭാഗം 34

Haripriya

രചന: ജൂൺ

 ശ്രേയേ...നീ പറയുന്നത് ഉള്ളത് തന്നെയാണോ ..ഹരിയേട്ടനോ...😳 പ്രിയ കണ്ണ് തള്ളി അവളെയും അപ്പുറം മാറി നിൽക്കുന്ന ഹരിയേയും നോക്കി... പാവം ഇത് വല്ലതും അറിയുന്നുണ്ടോ ആവോ.... അതേ...നിനക്കെന്താ നിന്റെ കെട്ട്യോനെ തീരെ അറിയാത്തത് പോലെ...നീ തന്നെ അല്ലെ പറയാറ് കലിപ്പനാണ് , അഡാറാണ് മാസ്സാണ് വേറെ...🤔 ആ എന്തൊക്കെയോ ആണെന്ന് .. പക്ഷേ ഇതോടെ എനിക്ക് മനസിലായി 👍അങ്ങേര് പ്വൊളി ആണ് മോളെ....( ശ്രേയ ........... നീയിതെന്ത് അറിഞ്ഞിട്ടാ ചേച്ചി ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത് ...ചേട്ടൻ എനിക്ക് വേണ്ടി തന്നെയാ അങ്ങോട്ട് വന്നത് 😇 ( ശ്രേയ ഓഹോ സൈഡ് പിടിക്കാനും ആളുകൾ ഉണ്ട് .. ഞാനിപ്പോ പുറത്തും...എന്താ നടന്നത് , എന്തിനാ ഹരിയേട്ടൻ അങ്ങോട്ട് വന്നേ..( പ്രിയ ചുണ്ട് കോട്ടി.. നീയൊന്നടങ്ങ് ഞാൻ പറയുന്നത് കേട്ടിട്ട് പറയ്... ഉം..... ശ്രേയ പറയാൻ തുടങ്ങി ... ചേച്ചി അത് പിന്നെ... കോളേജിൽ ഒരുത്തനെ .... ഞങ്ങളോട് മോശമായിട്ട് സംസാരിച്ചു ,ഇത് ആദ്യായമായിട്ടൊന്നും അല്ല അവൻ പല പിള്ളേരോടും ഇങ്ങനെ ചെയ്യാറുണ്ട് ...

അതുകൊണ്ട് ആദ്യം ഞാൻ അത്ര കാര്യമായി എടുത്തില്ല ,വിട്ടു കളഞ്ഞു... ഉച്ചയ്ക്ക് വീണ്ടും അവൻ വന്നു ഒരേ ശല്യം ചെയ്യലായിരുന്നു ...😡 അവന്റെ കൂടെ വേറേയും പിള്ളേര് ഉണ്ട് ആർട്ട്സിലെ പിള്ളേരാണ് അവർ സഹിക്കാൻ പറ്റാത്ത രീതിയിൽ ആയപ്പോൾ തിരിച്ചു പറഞ്ഞു , അതുംപറഞ്ഞ് മാറിപ്പോകാൻ നോക്കിയപ്പോൾ എന്റെ കൂടെയുള്ള അനുവിന്റെ ഷാൾ അവൻ പിടിച്ചു വലിച്ചു , ഞങ്ങൾക്ക് ദേഷ്യം വന്നു ... പിന്നെ പിടിയും വലിയും .. ആ പട്ടി എന്റെ കവിളിൽ കുത്തി പിടിച്ചു ... എനിക്കാകെ ദേഷ്യവും കരച്ചിലൊക്കെ വന്ന് ആകെ സങ്കടായി .. അവന്മാർ അവിടുന്ന് എന്നെ വളഞ്ഞിട്ട് ...ആ സമയം അനുവാണ് എന്റെ ഫോണിൽ നിന്ന് ഹരിയേട്ടനെ വിളിച്ചത് ... പിന്നെ ഹരിയേട്ടൻ വന്നു ... എന്നാ ഫൈറ്റായിരുന്നു എന്നോ നീയും കാണണമായിരുന്നു.....ശോ..അത് കണ്ട് എല്ലാവരും ചുറ്റിലും കൂടി , അവന്മാരുടെ സ്വഭാവം അറിയാവുന്നത് കൊണ്ടാകാം ടീച്ചേഴ്സ് പോലും ഒരാക്ഷനും എടുത്തില്ല , അവർ അതുകണ്ട് ആസ്വദിച്ചു നിന്നു... രണ്ടെണ്ണം കിട്ടട്ടേ എന്ന് അവർ വിചാരിച്ചു കാണും...എനിക്കങ്ങ് കോരിത്തരിച്ചു പോയി ...

ഹരിയേട്ടന്റെ കൂടെ വേറൊരാൾ ഉണ്ടായിരുന്നു..ആ ചേട്ടനും ഒട്ടും വിട്ട് കൊടുത്തില്ല ആരാണെന്ന് അറിയില്ല , കൈയും കാലുമൊക്കെ ഒരുകണക്കായി കാണും ..കിട്ടണം ഒരുപാട് പിള്ളേർടെ മനസ് നോവിച്ചവനാ ... നല്ലതായിപ്പോയി... എടീ ഇടി കൊടുക്കുമ്പോൾ കുറച്ചൊക്കെ ചേട്ടനും കിട്ടിക്കാണും..അല്ല കിട്ടീയിട്ടുണ്ട് അതാണ് ഞാൻ ഇന്നലെ ചോദിച്ചത് വല്ലതും ഉണ്ടോയെന്ന്... ശ്രേയ ചിരിച്ചുകൊണ്ട് പറഞ്ഞു അവളെ നോക്കി... പ്രിയ ഒന്നിരുത്തി നോക്കി ... "എന്നിട്ട് നിനക്ക് വല്ലതും പറ്റിയോ മോളെ..." പെട്ടന്നുള്ള പ്രിയയുടെ ചോദ്യം കണ്ട് ശ്രേയ ഒന്നല്ല പലപ്രാവശ്യം പോലെ ഞെട്ടി ... " ഏയ് ഇല്ല ചേച്ചി എനിക്കൊന്നും ഇല്ല ..അതിന് ഞാനല്ലലോ ഫൈറ്റ് ചെയ്തത് , 🤭 ഹരിയേട്ടന് വല്ലതും പറ്റിയാല്ലെ ഉള്ളൂ അവന്മാർ ഹോസ്പിറ്റലിൽ ആണെന്നാ അറിഞ്ഞത് , അമ്മാതിരി ഇടിയല്ലെ... ഇടയ്ക്ക് അടിയുടെ ഗ്യാപ്പിൽ അവരെ കൊണ്ട് ഞങ്ങളോട് മാപ്പും പറയിപ്പിച്ചു.....

ഹോ അതിന് ശേഷം കൊറേ പിടക്കോഴികൾ ഹരിയേട്ടനെ അന്വേഷിച്ച് വന്നു ..ആരാ എന്താ എന്നൊക്കെ ചോദിച്ചുകൊണ്ട് , ഞാൻ അപ്പോ തന്നെ പറഞ്ഞു കേട്ടോ ☺️ .. വെറുതെ എന്തിനാ ഞാനായിട്ട്... ശ്രേയ ചിരിച്ചുകൊണ്ട് പറഞ്ഞു ഉം...പ്രിയ ഒന്നമർത്തി മൂളി അവസാനം ശ്രേയ പറഞ്ഞത് തീരെ പിടിച്ചില്ല എന്ന് മുഖത്ത് വ്യക്തമായി ഉണ്ട് . "എന്താണ് രണ്ടും കൂടെ കലപില ആക്കുന്നത് , ഹേ ..എന്താ എന്നോട് പറയ് " ഹരി അത് പറഞ്ഞ് ഫോൺ പോക്കറ്റിൽ ഇട്ടു അവരുടെ അടുത്തേക്ക് നടന്നു "അത് ... പിന്നെ ... " ശ്രേയ കിടന്നു വിക്കി..🤐 ഹരി അവളോട് അവിടെ നടന്ന കാര്യങ്ങളൊക്കെ ആരോടും പറയാൻ പാടില്ലെന്ന് ഒരു താക്കീത് കൊടുത്തായിരുന്നു.... 😌

പ്യാവം ശ്രേയക്കുട്ടിക്ക് ഒന്നും ഒളിച്ചു വെക്കാൻ സാധിച്ചില്ല, പറ്റിപ്പോയി അളിയാ എന്ന രീതിയിൽ ഹരിയെ ഒന്ന് നോക്കി... ഹരി സെറ്റിയിൽ അവരുടെ കൂടെ വന്നിരുന്നു , പ്രിയ ഹരിയെ കണ്ണുതള്ളി നോക്കിക്കൊണ്ടിരിക്കുകയാണ്.... ഹരി പ്രിയയെ നോക്കി പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചു ... പ്രിയ കണ്ണ് വീണ്ടും ഒന്ന് കടുപ്പിച്ചു നിങ്ങള് അടിയുണ്ടാക്കിയോ !!🤨🤨 ഹരിയ്ക്ക് കാര്യങ്ങളുടെ കിടപ്പുവശം അപ്പോളാണ് മനസിലായത് , ഹരി ദയനീയമായി അവളെ ഒന്ന് നോക്കി ..നേരെ ശ്രേയെയും ... ശ്രേയ നിൽക്കണോ പോകണോ എന്ന് വിചാരിച്ചും....😬 ഒന്നിളിച്ചു കാണിച്ചു അവൻ ശ്രേയയുടെ ചെവി പിടിച്ചു തിരിച്ചു .. "നിന്നോട് ഞാൻ എന്താ പറഞ്ഞത് ...നീയിപ്പോ എന്താ ചെയ്തത് , ഒന്നും മിണ്ടാൻ പാടില്ലെന്ന് പറഞ്ഞതല്ലേ ,, ങേ....നിന്നെ ഞാനിന്ന്..😐" "സോറി ...സോറി...പറ്റിപ്പോയതാ പ്ലീസ് പിടി വിട്..." ശ്രേയ കിടന്നു കാറി കൂവി.. "അവള് പറഞ്ഞതാണോ പ്രശ്നം .. നിങ്ങള് ചെയ്തതിന് ഒന്നൂല്ലെ ...ചുമ്മ അവളെപ്പറഞ്ഞിട്ടെന്താ... .."( പ്രിയ ഇടയ്ക്ക് കയറി ശ്രേയെ മര്യാദയ്ക്ക് ഈ പ്രശ്നം ഇപ്പം പറഞ്ഞ് തീർത്തോളണം ഉം...വേഗം വേഗം...

( ഹരി ഗൗരവത്തോടെ പറഞ്ഞു " ഞാനെന്തു പറയാനാണ് ,,🤭 എന്റെ റോൾ ദാ ഇവിടെ കഴിഞ്ഞു , എനീക്ക് പറയാനുള്ളതൊക്കെ തീർന്നു പോയല്ലോ ശ്രേയ രണ്ട് കൈയും മലർത്തി കാണിച്ചു ഇനി നിങ്ങൾ രണ്ടുപേരും കൂടെ ചർച്ച ചെയ്തോട്ടോ... എന്നാൽ ഇനി ഞാൻ അങ്ങോട്ട് ....😌 ശ്രേയ ഇളിച്ചുകൊണ്ട് എഴുന്നേറ്റ് പോയി "ഡീ ചതിച്ചല്ലോ നീയേ.... എന്നോടീ ചതി വേണമായിരുന്നോ ... ഹരി എഴുന്നേൽക്കാൻ പോയപ്പോൾ പ്രിയ പിടിച്ചു വച്ചു "എവിടേക്കാ... ഇവിടെ ഇരിക്ക് ചേച്ചിക്കെ കുറച്ച് ഡൗട്ട് ഒണ്ട് അതൊക്കെ ഒരു വിധത്തിൽ ആക്കിയിട്ട് പോകാം സമയം കിടക്കുവല്ലെ " വേണോ.... ഉം..വേണം... നീ ഭീഷണിപ്പെടുത്തുവാണോ.... എന്തേ അങ്ങനെ തോന്നിയോ... ഇയാൾക്ക് നാണമില്ലേ അടിയുണ്ടാക്കാൻ കുഞ്ഞിപിള്ളേരെ പോലെ... ( പ്രിയ ഓ അടിയുണ്ടാക്കിയതിനാണ്...എന്നാലും വല്ലതും പറ്റിയോ എന്ന് ചോദിച്ചില്ലലോ..ഉം.. അത്രയേ ഉള്ളൂല്ലേ☹️

വല്ലതും പറ്റിയിരുന്നെങ്കിൽ ഇതുപോലെ നടക്കില്ലലോ ...അല്ല ഇനി അവർ വീണ്ടും വല്ല പ്രശ്നവുമായിട്ട് വരില്ലെന്ന് എന്താ ഉറപ്പ് .... ഏയ് അതാണോ നീ പേടിക്കേണ്ട അതൊക്കെ ഞാൻ ഡീൽ ചെയ്തു ..ജിഷിൻ എല്ലാം ക്ലീയർ ആക്കിയിട്ടുണ്ട് , ഇനി ഒന്നിനും വരില്ല ,അവർടെ പാരന്റസിനെയല്ലാം അറിയിച്ചിട്ടാണ് അവൻ അവിടെ നിന്നും മടങ്ങിയത്... ഹരി അവളെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു ഓഹോ ..അപ്പോൾ അവൾ പറഞ്ഞ പരിചയമില്ലാത്ത ആൾ അവനായിരുന്നല്ലെ മിസ്റ്റർ വേതാളം ...ചുമ്മാതല്ല ഉം... പ്രിയ മറുപടി പറഞ്ഞു അല്ല നിങ്ങൾക്ക് ഈ തല്ലാനൊക്കെ എങ്ങനെ അറിയാം... എന്നോട് ഇതുവരെ ആരും പറഞ്ഞില്ലല്ലോ , എന്നാലും വേദനിച്ചോ...ഇന്നലെ എന്തേ എന്നോട് പറയാഞ്ഞത് അയ്യേ ഇതൊക്കെ ആരെങ്കിലും പറയുമോ...നിനക്ക് അറിഞ്ഞിട്ടെന്തിനാ വല്ല ക്വട്ടേഷനും കൊടുക്കാനുണ്ടോ....

ഹേ... ഹരി കള്ളച്ചിരിയോട് താടിയൊന്നുഴിഞ്ഞു പറയണോ....എബിയെ കുറിച്ച് വേണ്ടല്ലെ എന്നാലും അവന്റെ ഭീഷണി ..ഉം..ഇപ്പോ വേണ്ട വരട്ടെ ആലോചീച്ചിട്ട് പറയാം... ഡീ നീയെന്താ ചിന്തിച്ചുകൂട്ടുന്നെ ... ഏയ് ഞാൻ ആലോചിക്കുവാരുന്നു....☺️ ഇയാൾക്ക് ഞാൻ എന്ത് തരും എന്ന് ഇത്ര വല്യ കാര്യമൊക്കെ ചെയ്തു വന്നതല്ലെ...എന്തായാലും കൊള്ളാം... പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞ് അവനെ നോക്കി... ആണോ.. എങ്കിൽ തന്നോ .... ഞാൻ സ്വീകരിച്ചോളാം ... ഹരി മീശകടിച്ചുപിടിച്ചു അവളുടെ അടുത്തേക്ക് മുഖം കൊണ്ട് വന്നു 😌 നോക്കട്ടെ എന്നും പറഞ്ഞ് പ്രിയ അവന്റെ മീശയിലേക്ക് വിരലുകൊണ്ടൊന്ന് തടവി മെല്ലെ ഒരുവശത്തേക്ക് പിടിച്ചു വലിച്ചു.. ആ...ഡീ ... ഹരി അവളുടെ കൈപിടിച്ച് വച്ച് വലിച്ചു പിടിച്ചു☺️ വേദനിപ്പിക്കുന്നോ...ഇതിന് ഞാൻ തിരിച്ചു തന്നില്ലെങ്കിൽ പിന്നെ എന്തിനാ ഞാൻ നിന്റെ കെട്ടിയോനായിട്ട് ... ഹരി അവളുടെ താടി പിടിച്ചു കടിച്ചു... 💞💞 സമയം വൈകി കൊണ്ടിരുന്നു ....നിലാവോട് കഥപറഞ്ഞിരുന്ന് അവർ പതിയെ മുറിയിലേക്ക് വലിഞ്ഞു..... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story