ഹരിപ്രിയ : ഭാഗം 35

Haripriya

രചന: ജൂൺ

ശ്രേയ ആണ് ഹരിയെയും പ്രിയയെയും വിളിക്കാൻ വന്നത് , രാത്രി ഒരുപാടി വൈകിയാണല്ലോ കിടന്നത് അതുകൊണ്ട് അവർക്ക് സമയം അങ്ങോട്ട് പിടികിട്ടിയില്ല എന്ന് തോന്നുന്നു 😜... എന്തായാലും വാതിലിനു തുരുതുരാ കൊട്ടുന്നത് കേട്ട് കൊണ്ട് ആണ് എഴുന്നേറ്റത് ... വിളിച്ചിട്ടും പ്രതികരണം ഒന്നും ഇല്ലാത്തത് കൊണ്ട് ശ്രേയ ഇറങ്ങിപ്പോയി.. എഴുന്നേറ്റ് പോകാനാഞ്ഞ പ്രിയയെ ഹരി വലിച്ച് വീണ്ടും ബെഡിലേക്കിട്ടു... 🤨ഹരിയേട്ടാ വിട്ടേ .. കുറച്ച് കൂടുന്നുണ്ട് നമ്മളെ കാണാത്തത് കൊണ്ടായിരിക്കും വന്നു വിളിച്ചത് , പ്രിയ കിടന്നു കുതറി മാറി നിന്നു ... ഹരി ദേഷിച്ച് അവളെത്തന്നെ നോക്കി ബെഡിൽ താടിയ്ക്ക് കൈയും കൊടുത്ത് ഇരുന്നു ... ഇതുകണ്ട് പ്രിയയ്ക്ക് ചിരി പൊട്ടി ..അവൾ അവനെ നോക്കി പൊട്ടിചിരിച്ചു ..ഈ ഹരിയേട്ടൻ പിള്ളേരെ കാൾ കഷ്ടായി പോന്നുണ്ടോ എന്നെനിക്ക് സംശയമില്ലാതില്ല 🤭... അല്ല മറ്റുള്ളവരുടെ മുന്നിൽ വീരശൂരപരാക്രമി ഇവിടെ ഇരിക്കുന്നത് നോക്കിയെ അയ്യോ പാവം പോലെ ഇത്രയൊക്കെ മാറാൻ കഴിയുമോ ..

( പ്രിയ എന്തേ നിന്നോട് കളിക്കുന്നത് പോലെ നാട്ടുകാരോട് പറ്റില്ലല്ലോ... ഇതിപ്പൊ നമ്മൾ രണ്ടു പേരും മാത്രം ...നമ്മളുടെ ലോകത്ത് അവിടെ പലതും ആകും ആവാതിരിക്കും ഹിഹി...😂എപ്പിടി ....( ഹരി എന്തോ വലിയ കാര്യം പറഞ്ഞത് പോലെ അവളെ നോക്കി ... ഓ.... ആയിക്കോട്ടെ ( പ്രിയ നടക്കുന്നതിന് മുന്നെ അവൻ പിടിച്ചു അത് കണ്ട് പ്രിയ അവനെ പിച്ചി വിടാൻ ആംഗ്യം കാണിച്ചു ... എനിക്കേ ദേ ഇവിടെ ...ഹരി കവിള് തൊട്ട് കാണിച്ചു അവളോട് പറഞ്ഞു . പ്രിയയ്ക്ക് കുസൃതി തോന്നി അവൾ അവനോട് കണ്ണടച്ചാലെ തരുള്ളൂ എന്ന് പറഞ്ഞു ..ഹരി കേട്ടപാതി കണ്ണടച്ച് നിന്നു പ്രിയ കവിള് അടുത്തേക്ക് വച്ച് അവിടെ കടിച്ച് ഓടി ബാത്രൂമിൽ കയറി... ഹരി കുറച്ച് നേരം തിരിച്ച് നിന്ന് ..ഡീ കടിപ്പട്ടീ...എനിക്ക് ഇൻഫെക്ഷനായെന്ന് തോന്നുന്നു ...ഹും... അവന് തലയൊന്ന് കുടഞ്ഞു അവിടെ ഇരുന്നു... *** രാവിലത്തെ ഭക്ഷണം കഴിച്ച് അമ്മമാർ അടുക്കളയിൽ തന്നെ കൂടി ബാക്കി കാര്യങ്ങളുമായീട്ട് ...പ്രിയ ഇന്നാഭാഗത്തേക്ക് നോക്കിയതേയില്ല ശ്രേയയ്ക്ക് പീന്നെ ആ ശീലങ്ങളെയില്ല , ദേവരാജും കൃഷ്ണനും ആഭ്യന്തര ചർച്ചകളുമായി പറമ്പിലും മറ്റുമായി ഉണ്ട്... റോഡിലേക്ക് ഇറങ്ങാൻ നിന്ന ഹരിയെ വളഞ്ഞു ശ്രേയ കൂടെ വരണം എന്ന് വാശിപിടിച്ചു 😇

എഡീ ചേച്ചി വാ ചുമ്മ ഇവിടെ ചടഞ്ഞിരിക്കേണ്ടല്ലോ... പ്രിയ ഹരിയെ ഒന്ന് നോക്കി എവിടെ അവനിങ്ങനെ ഒരാളുള്ളതായി ശ്രദ്ധിച്ചതേയില്ല ... നേരത്തെ ഫുഡ് കഴിക്കുമ്പോഴും മുഖം ഒരു കൊട്ട കണക്കെ ഉണ്ടെല്ലോ ഇനിയിപ്പോ പിണങ്ങിയതാണോ...അയ്യോ അതായിരിക്കുവോ ... ഇനിയിപ്പോ എങ്ങനെ മെരുക്കാനാ എന്റീശ്വര 😇( പ്രിയ മനസിൽ ഓരോന്നും ആലോചിച്ചു നിന്നു.. വരുന്നെങ്കിൽ വാ ഞാൻ നടക്കുവാ.. ഹരി അതുച്ചത്തിൽ പറഞ്ഞത് കേട്ടിട്ടാണ് പ്രിയ ചിന്തയിൽ നിന്നും ഉണർന്നത്... ഉം.. എന്റെ നാടല്ലെ ഇയാൾ പറഞ്ഞിട്ട് വേണോ ഞാൻ നടക്കാന് ..ങും... പ്രിയ പിറുപിറുത്തു കൊണ്ട് മുന്നിലേക്ക് കയറി നടന്നു... ഹരീ അവളുടെ കുശുമ്പത്തരം മനസിലാക്കിയപോലെ ചിരിച്ചുകൊണ്ട് പിറകെയും... ശ്രേയ രണ്ടിനേയും ഇതെന്ത് കൂത്തെന്നപോലെ നോക്കി ..ഹരി അവളുടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു കൂടെ നടക്കാൻ കൈകൊണ്ട് വിളിച്ചു... ശ്.... അവൾ തലയൊന്ന് തടവി നടന്നു.. ഇവര് പിണങ്ങിയാലും ഇണങ്ങിയാലും എനിക്ക് കിട്ടാനുള്ളതിനൊന്നും ഒരു കുറവും ഇല്ലല്ലോ ...

എല്ലാം വണ്ടിയോം പിടിച്ചു കൂടെ വരുന്നത് പോലെ ..ഉം..ഇനി കുറച്ച് സൂക്ഷിച്ച് നടക്കാം... ശാരേയ പറയുന്നതേ കാല് തെറ്റി വീഴാൻ പോയി ... ബാലന്സ് ചെയ്യാന് കഴിഞ്ഞതു കൊണ്ട് വീണില്ല😂.. ശ്രേയ പറയേണ്ടിയിരുന്നില്ല എന്നപോലെ... ഇവരെന്റെ ആരാണാവോ...ഇങ്ങനൊരുത്തി പുറകെയുള്ളത് രണ്ടിനും ഓർമ പോലും ഇല്ലാത്തതു പോലെയാണല്ലോ നടക്കുന്നത് , ഫോട്ടോഷൂട്ടിന് പോണ പോലെയാ ദുഷ്ടന്മാർ 😏 ഒന്ന് തിരിഞ്ഞു നോക്കിക്കുടെ എവിടെയെങ്കിലും കളഞ്ഞു പോയോന്ന്... അവൾ ചുണ്ട് മലർത്തി .... രാവിലത്തെ തിരക്കൊന്നും വഴിയിൽ ഇല്ലായിരുന്നു ...അവധി ആയതുകൊണ്ട് ആകാം...റോഡ് കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം തീരെ കുറവാണ് വയൽ വരമ്പിൽ തലേന്നത്തെ പൊടിമഴയുടെ അവശേഷിപ്പായി ഇലത്തുമ്പത്ത് പിണങ്ങി ഒതുങ്ങി നിൽക്കുന്ന നീർക്കണം കിടക്കുന്നുണ്ട് , പുതുപുലരിയിലെ വെളിച്ചം തട്ടിയതിന് തിളക്കം കൂട്ടി , അതാന്റെ സൗന്ദര്യം ചുറ്റുമായ് പകർന്നു നൽകുന്നു...പരന്ന് കിടക്കുന്ന പാടം, ഒരുഭാഗത്ത് അതിനോട് ചേർന്ന് കൈവഴിയായി ചെറിയതല്ലാത്ത തോട് പോകുന്നുണ്ട് ..

.മുട്ടോളം മാത്രമേ വെള്ളം ഉണ്ടാകൂ , കുറേയേറെ നടന്നത് കൊണ്ട് വെയിൽ ചൂടതികം ഏൽക്കാത്ത സ്ഥലം നോക്കി അവൻ ഇരുന്നു... തൊട്ടടുത്തായി പ്രിയയും... പ്രിയ പിണക്കം മാറ്റാനുള്ള വഴികൾ ചികഞ്ഞു കൊണ്ടിരിക്കുകയാണ് 😁 ശ്രേയ ചാടിത്തുള്ളി തോട്ടിലേക്ക് കാലിട്ട് വേറേ മാറി പോയിരുന്നു ... അവരെ രണ്ടിനേയും ശ്രദ്ധിക്കാനേ പോയീല്ല ...അതും പിണക്കമാണല്ലോ , പക്ഷെ പാവം അവൾക്ക് മാത്രമേ അറിയുള്ളൂ... ശൂ....പ്രിയ അവനെ ഒന്ന് തോണ്ടി വിളിച്ചു ... ഹരി മൈന്റ് ചെയ്തില്ല... പ്രിയ വിളിച്ചിട്ടും നോക്കാത്തത് അവൾക്ക് ദേഷ്യം പിടിപ്പിച്ചു ... "ഡോ ഹരിയേട്ടാ ഇയാളെയല്ലേ ഞാൻ വിളിക്കുന്നെ , ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ ഇല്ലല്ലോ പിന്നെന്താ മറുപടി പറഞ്ഞാൽ ...അഭിനയിക്കല്ലെ കുറേയധികം ഓവറാണ് ...ഹും..." "എന്താണ് ...പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട് ... ഇവിടെ ഇത്ര മനോഹരമായ കാഴ്ച ഉണ്ടാകുമ്പോൾ അത് ആസ്വദിക്കുകയാണ് വേണ്ടത് ....അല്ലാതെ ...." "അതെന്താ നിർത്തിയത് ബാക്കി കൂടെ പറയ്...."

നീ ടിപ്പിക്കൽ ഭാര്യ ഇകല്ലെ എന്റെ പ്രിയേ....അത് നിനക്ക് ചേരില്ല...ആവാന് ശ്രമിക്കുകയും വേണ്ട ...എന്തോ പറയാൻ വന്നത് അത് പറയ് " ഹരി അവളെ ഒന്ന് നോക്കി "അത് പിന്നെ എന്നെ വഴക്ക് പറയുവോ .... ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്കണം " "ചോദിച്ചു മേടിക്കാതിരുന്നാൽ മതി " "മിണ്ടല്ലെ.... ഞാൻ പറയട്ടെ...' ........... കഴിഞ്ഞ ദിവസം ആ എബി എന്നോട് വഴക്കിടാൻ വന്നു...എന്റെ കൈയിൽ പിടിച്ച് വച്ചു...ആദിയും അടുത്തില്ലായിരുന്നു ഞാനും തിരിച്ച് പറഞ്ഞു" പ്രിയ പറഞ്ഞു തുടങ്ങും മുൻപെ അവന് മുഷ്ടി ചുരുട്ടി ദേഷ്യം കയറിയിട്ടേ....😡 "എന്നിട്ട് നീ അത് കിട്ടിയത് പോരട്ടേ എന്നും പറഞ്ഞ് തിരിച്ചൊന്നും പറഞ്ഞീല്ലേ... ഒന്ന് പൊട്ടിക്കായിരുന്നില്ലേ അവനിട്ട് " "ഡോ...." പ്രിയ കണ്ണ് കൂർപ്പിച്ചവനെ നോക്കി... അടങ്ങിയിരി വെറിപിടച്ചവനെ പോലെ തുള്ളാതെ....പ്രിയ ഒന്ന് ചിരിച്ചു... സീന എന്നും മുടിയില്ലടാ നൻപാ ..അയ്യോ സോറി കെട്ട്യോനെ ... ......ഉം... അവനെന്റെ കൈ പിടിച്ചു വച്ചപ്പോൾ ഞാൻ അറിയാതെ അവന്റെ കവിളിനീട്ട് കൊടുത്തു പോയി ... മനപൂർവ്വം അല്ല സത്യായിട്ടും അവന്റെ കോഴിത്തരം അതിര് കടന്നപ്പോൾ എനീക്കും കൺട്രോൾ ചെയ്യാനായില്ല☹️" ( പ്രിയ "ആഹാ നല്ല കാര്യങ്ങളൊക്കെ എന്റെ പ്രിയതമയ്ക്ക് വശമുണ്ടല്ലോ... എന്തായാലും അത് കലക്കി "

കൺഗ്രാജുലേഷൻസ്.... ഹരി അവളുടെ കൈ പിടിച്ചു കൂലുക്കി ... പിന്നെ പ്രഗ്നന്റ് ആണല്ലോ കൈതരാൻ.. ഇയാളാര് ...😬 ( പ്രിയ ആത്മ "നീയിപ്പഴാണ് എന്റെ ഭാര്യ ആയതെ...കലക്കി മോളെ ...അല്ല നിനക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തെ അവനെ പേടിയാണോ.." ഹരി അവളെ തോളിലുടെ കൈയിട്ട് ചേർത്തു "ഹേയ്.... പിന്നെ ഇല്ലാതിരിക്കുവോ എന്റെ അവസ്ഥ ... അറിയാതെ കൈയീന്ന് വീണുപോയി അവനതിന് അലറി വിളിച്ചത് കൊണ്ടാണ് ചുറ്റുമുള്ള ആൾക്കാർ പോലും കണ്ടത് ഇല്ലെങ്കിൽ ഒന്നുമില്ലായിരുന്നു , ഇതിപ്പൊ അവനെന്നെ വെല്ലുവിളിച്ചാ പോയിരുക്കുന്നെ ..എന്താകുവോ എന്തോ..." പ്രിയ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത് കിതച്ചു..😔 "ശേ....നീ ടെൻഷനാവാതെ ... പേരെന്താ പറഞ്ഞത് ഹ എബി അല്ലെ ...അവൻ നിന്നെ ഒന്നും ചെയ്യില്ല അതിന് ഞാൻ ഗ്യാരണ്ടി ... വേണമെങ്കിൽ സെക്യുരിറ്റി ആയി ഇനിമുതൽ ഞാൻ ഹോസ്പിറ്റലിൽ വരാം ...എന്തേ...." "അയ്യോ വേണ്ട വേണ്ടാത്തതുകൊണ്ടാ ..😜 ഞാനിങ്ങനെ പാറി നടക്കുന്നത് കൂടെ അവസാനിപ്പിക്കാൻ അല്ലെ...

പിന്നെ ഇയാൾ അവിടെ വന്നാൽ എന്റെ ഉള്ള സ്വസ്ഥത കൂടെ പോകും മസിലും ഉരുട്ടിക്കേറ്റി പെൺപിള്ളേർ മയക്കാനായിട്ട് ...😏" ( അസൂയ അല്ലാതെന്താ ല്ലേ ഞമ്മളൊക്കെ ഒരേ പാർട്ടിയാണെന്ന് തോന്നുന്നു ..അസൂയ തീരെയില്ല 😜) "കുശുമ്പി....നീയപ്പോ പെണ്ണല്ലെ എനീക്കങ്ങനെ തോന്നിയില്ല ല്ലോ ...."അവന് കള്ളച്ചിരിയാലെ അവളെ നോക്കി പറഞ്ഞു " വൃത്തികേട് പറഞ്ഞാലുണ്ടല്ലോ ....🤨തള്ളി ഞാൻ വെള്ളത്തിൽ ഇടും പറഞ്ഞില്ലാന്ന് വേണ്ട .." "ഹോ നീ ദേഷ്യപ്പെടുമ്പോൾ കാണാനെന്താ ഒരു ഭംഗിയാ... പിടിച്ചങ്ങ് 😘" "തൊട്ട് കളിയൊന്നും വേണ്ട...."

പ്രിയ അവിടുന്ന് എഴുന്നേറ്റു ഹരിയും കൗടെ എഴുന്നേറ്റ് അവളെ നിർബന്ധിച്ച് പിടിച്ചു തോട്ടിലേക്ക് ഇറക്കി ... ഇതൊന്നും അറിയാതെയും സ്വപ്നലോകത്തുമായി നിൽക്കുന്നു ശ്രേയ കുട്ടി ...😍അതിന്റെ അടുത്തേക്ക് ഇവർ ചെന്ന് വിളിച്ചപ്പോളാണ് അവൾ ഉണർന്നത് , "കണ്ണുതുറന്നു സ്വപ്നം കാണാനും ഒരുകഴിവൊക്കെ വേണം ല്ലേ...🤭" മനപ്പൂർവ്വം വലിച്ചീട്ടതല്ലെ നിങ്ങളിന്ന് കുളിച്ചിട്ടേ പോകുന്നുള്ളൂ... പ്രിയ ഹരിയുടെ മേലേയ്ക്ക് വെള്ളം തേവി .. പിന്നെ അവിടെ അടിയായി മൂന്നൂംകൂടി മത്സരമായി... നനഞ്ഞത് കുറച്ചൊന്ന് ഉണങ്ങാൻ വേണ്ടി വെയിലത്ത് കുറച്ച് നേരം കായാൻ നിന്ന് വീട്ടിലേക്ക് വിട്ടു... പോകുന്ന വഴിയിൽ അടുത്തുള്ള വീട്ടിലേക്ക് ഒരു കാർ പോകുന്നത് കണ്ട് പ്രിയ ഒന്ന് നിന്നു... ഡീ ചേച്ചി നോക്കിയെ ...😂 ... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story