ഹരിപ്രിയ : ഭാഗം 36

Haripriya

രചന: ജൂൺ

പോകുന്ന വഴിയിൽ അടുത്തുള്ള വീട്ടിലേക്ക് ഒരു കാർ പോകുന്നത് കണ്ട് പ്രിയ ഒന്ന് നിന്നു... ഡീ ചേച്ചി നോക്കിയെ ...😂 ശ്രേയ കാർ പോയ വഴി ചൂണ്ടിക്കാട്ടി പറഞ്ഞു പ്രിയയ്ക്ക് മനസ്സിലായില്ല പിന്നെ ഒന്നോടെ നോക്കി .... പ്രിയ കണ്ണുകൊണ്ട് ശ്രെയായോട് എന്താണെന്ന് ചോദിച്ചു... ഡീ പൊട്ടി നോക്കൂ അതരനെന്ന് ശ്രേയ പ്രിയയുടെ ചേവിയിലയി പറഞ്ഞു ആരാ പറയെടി .. ഓ ഈ പെണ്ണ് ഇത്രവേഗം മറന്നുപോയോ.... അങ്ങനെ വരാൻ വഴിയില്ല ല്ലോ 🤔🤔 ചിലപ്പോൾ ഇവൾ അറിയാത്തത് പോലെ നിൽക്കുന്നതായിരിക്കും ഏട്ടനുള്ളത് കൊണ്ട് , അത് വേണ്ട മോളെ ഇപ്പോ😇 ശരിയാക്കിത്തരാം കേട്ടോ... കേട്ടോ ഹരിയേട്ടാ... ശ്രേയ വിളിച്ചത് ഹരിയെ ആണെങ്കിലും നോക്കിയത് പ്രിയയെയാണ് പ്രിയ തിരിഞ്ഞ് അവളെ കണ്ണുരുട്ടി കാണിച്ചു.. "ഡീ ആവശ്യമില്ലാതെ എന്തിനാ വാ തുറക്കുന്നെ മിണ്ടാതെ വേഗം നടന്നേ "

അവളെന്തോ പറയാൻ വന്നതാണ് , അതിന് നീ കെടന്നു ചൂടാകുന്നതെന്തിനാ ... നീ പറയ് ശ്രേയെ ( ഹരി ശ്രേയയുടെ കൂടെ കൂടി പറയട്ടെ ഡീ ചേച്ചി ...ഹ പറഞ്ഞാലും ഇപ്പോ ചേട്ടന് ഒരു പ്രശ്നവും ഉണ്ടാകില്ല , ഇതൊന്നും അത്ര വലിയ കാര്യവുമല്ലല്ലോ ... വളച്ച് കെട്ടാതെ എന്തിന്ന് വെച്ചാൽ പറഞ്ഞോ...എനിക്കൊരു പ്രശ്നവുമില്ല ( ഹരി {അല്ലെങ്കിലും ആർക്ക് പ്രശ്നമാവാനാ 🤔 } പ്രിയ അവളെ ഒന്ന് നോക്കി ...ശ്രേയ പക്ഷെ പിടികൊടുത്തില്ല ... ദേ ആ പോയ വണ്ടി കണ്ടോ... ( ശ്രേയ ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞു... എന്നിട്ട് പ്രിയയെ ഒന്നൂടെ നോക്കി ഇളിച്ചുകൊടുത്തു ...😬 ഇതിനെ വല്ല പൊട്ടക്കെണറ്റിലും തള്ളിയിടാന്ന് വെച്ചാൽ ചോദിക്കാനും പറയാനും ആൾക്കാരുണ്ട് ....വായടച്ച് വെക്കാൻ കഴിയാത്ത ഒരു സാധനം..ഹ പറഞ്ഞിട്ടെന്താ ഞാനും അങ്ങനെ അല്ലെ ... എല്ലാത്തിനും അങ്ങേരെ പറഞ്ഞാൽ മതി ...എന്റെ പ്രൊഡ്യൂസറേ.....😉

(പ്രിയ നന്നായിട്ട് ഒന്ന് ആത്മഗമിച്ചു .... ആ പോയത് ആരാന്നാ... ( ശ്രേയ ആരാ ,എനിക്കെങ്ങനെ അറിയാനാ ഞാനീ നാട്ടിൽ സെൻസസ് ഒന്നും എടുത്തിട്ടില്ല ,🤦 അറിയാൻ ....( ഹരി കപടദേഷ്യത്തിൽ ... അത് ചേച്ചിയുടെ..... അവളത് പറഞ്ഞതും ഹരിയുടെ ഉള്ളിൽ ചെറിയ ഭയം ഉടലെടുത്തോ.... എന്നൊരു❤️ സംശയം .... അവന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങിയതുപോലെ 🤭 ഡീ എന്താണെന്ന് വെച്ചാൽ പെട്ടെന്ന് പറഞ്ഞ് പൊയ്ക്കോളണം... ഇല്ലെങ്കിൽ വല്ലതും എടുത്ത് തലയ്ക്കടിക്കും ഉം..പറഞ്ഞില്ലാന്ന് വേണ്ട .... ഹരി അത് പറയുമ്പോൾ ആകെ വിറക്കുന്നുണ്ടായിരുന്നു ദേഷ്യം വന്നിട്ട് ശ്രേയ കണ്ടിട്ട് ഒന്ന് പകച്ചു പോയി ... ഇതിനെ അവളെങ്ങനെ മെരുക്കിയെടുത്താവോ ..സമ്മയിച്ചു🤷 മോളെ (ശ്രേയ ആത്മ) ആ പോയ ആൾക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമായിരുന്നു കൊറേ കാലം പിറകെ നടന്നതാ .....എന്നും വരും കാണാൻ പ്ലസ്ടു വരെ എന്നും ഉണ്ടാകും ബോഡിഗാർഡ് പോലെയായിരുന്നു .... ഇതായിരുന്നോ ... ഞാൻ വേറെ വല്ല്യ കാര്യമെന്തോ ആണെന്ന് തെറ്റിദ്ധരിച്ചു....

അല്ല അത് കഴിഞ്ഞ് എന്തേ വരാഞ്ഞത് അയാൾക്ക് വേറെ ആരെയെങ്കിലും കിട്ടിയോ...( ഹരി സസൂക്ഷ്മം അവളെ നോക്കി ചോദിച്ചു 😌😌 {ഞാൻ പറഞ്ഞതല്ലെ അവൻ സംശയം ലവലേശം ഉണ്ടാവില്ലാന്ന് , പറഞ്ഞാൽ കേൾക്കണം 🤭"}} അയ്യേ...ഇതെന്തു മനുഷ്യൻ 🤦 വെറുതെ എന്റെ തലയ്ക്ക് പണികൊടുത്തു ..ഏറ്റില്ല ...( ശ്രേയ മനസിൽ എന്നിട്ട് നിന്റെ ചേച്ചീ അയാളെ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ.... മോശമായിപ്പോയി...( ഹരി ശ്രേയയെ കളിയാക്കി പറഞ്ഞു.... വേണ്ടായിരുന്നു ...എനിക്കെന്തിന്റെ കേടായിരുന്നു ആവോ...🤷 എനിക്കിട്ട് താങ്ങുവാണല്ലോ ...🤪 (ശ്രേയ ആത്മ ഇത്ര നേരവും കണ്ണടച്ച് നിന്ന് പ്രിയ അത് കേട്ട് അവന്റെ നേർക്ക് വന്നു... ഡോ ഞാൻ ഇഷ്ടമാണെന്ന്🤨 പറയണമായിരുന്നോ..ങേ...പറയെടോ.... ഹ ചൂടാവല്ലേ.... ഞാനൊന്ന് ചോദിച്ചതല്ലെ... അല്ലെങ്കിലും നീ ചൂടാവുന്നത് കാണുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ് ....

( ഹരി പ്രിയയുടെ താടീ പിടിച്ചു കൊഞ്ചിച്ചു.. ഉം..ഉം...ശ്രേയ സൗണ്ട് ശരിയാക്കുന്ന പോലെ ശബ്ദമുണ്ടാക്കി ... ഹരി ശ്രേയയെ ചൂഴ്ന്നു നോക്കി... എന്നിട്ട് നേരെ ആ വീട്ടിലേക്കും .. കാറിൽ നിന്നും വെളുത്ത തടിച്ച് ഇൻസൈഡ് ഒക്കെ ചെയ്ത ഒരു മനുഷ്യൻ ഇറങ്ങി താടിയൊക്കെ ട്രിം ചെയ്തു വച്ചിട്ടുണ്ട് ... ഓപ്പസിറ്റ് ഡോർ തുറന്നതും ഒരു സുന്ദരിയായ പെൺകുട്ടി ഇറങ്ങി ...മലയാളിയല്ല ഒരു മദാമ ലുക്ക് അവളുടെ വയറ് കുറച്ച് വീർത്തീട്ടുണ്ട് ,... ഹേ ഇയാൾടെ കല്ല്യാണം കഴിഞ്ഞോ.... ( ശ്രേയ നിരാശയോടെ തലയിൽ കൈവച്ചു ...😟 അതിന് നിനക്കെന്താ ....( പ്രിയയും ഹരിയും ഒരേസ്വരത്തിൽ ചോദിച്ചു കൊണ്ട് പരസ്പരം മുഖത്തേക്ക് നോക്കി... ഒന്നൂല്ലയേ... ഇതിനൊക്കെ എന്താ ഒരു ഒത്തൊരുമ ..കണ്ടാലും മതി ബോബനും മോളിയും ...ഹും..( ശ്രേയ പതിയെ പറഞ്ഞു നടന്നു...😒 അല്ല ശ്രേയ കുട്ടി അയാൾ ഇതുവരെ ഏതുനാട്ടിലായിരുന്നു....അതൊരു മദാമക്കുട്ടി ആണെന്ന് തോന്നുന്നല്ലോ... ഹരി പ്രിയ യെ നോക്കി ചിരിച്ചു.... ഇതൊക്കെ അവൾക്കെങ്ങനെ അറിയാനാ ....വന്നേ വല്ലെടുത്തും വായിനോക്കി നടന്നോളും...

( പ്രിയ ഹരിയെ വിളിച്ച് നടന്നു... എനിക്കറിയാം ...അയാൾ വിദേശത്തെവിടെയോ ആണ് ജോലിചെയ്യുന്നത് , അതായിരിക്കാം....!! ശ്രേയെ....നീ ഒരുപാട് വളർന്നല്ലോ ..പ്രിയ ശ്രേയയുടെ തലയിലൂടെ തലോടി മെല്ലെ ചെവിയിലേക്ക് പിടിച്ചു.... വായനോക്കി നടക്കാൻ പാടില്ലെന്നറിയില്ലെ....വഷളായി കൊണ്ടിരിക്കുകയാണ് ഓ നീ പുണ്യവതിയൊന്നും അല്ലല്ലോ , ഇതുവരെ ആരെയും നോക്കാത്തത് പോലെ ... കൈയെടുക്കടി ഇല്ലെങ്കിൽ ഞാൻ പിടിച്ചു കടിക്കും ....( ശ്രേയ മതി മതിയേ....ഇനി കൂടുതൽ പറഞ്ഞാൽ പൂർവ്വ ചരിത്രം മൊത്തം കേൾക്കേണ്ടി വരും അതിനൊന്നും ഈയുള്ളവന് ത്രാണിയില്ലേ....😂😂 നിർത്താതെ ചീരിക്കുന്ന ഹരീയെ കണ്ടിട്ട് പ്രീയയ്ക്ക് അങ്ങ് പെരുത്തു കയറി കണ്ണ്മുഴിച്ച് ഒന്ന് നോക്കി .. ആ സമയം പ്രിയയുടെ ശ്രേയയിൽ ഉള്ള പിടിത്തം കുറച്ച് അയഞ്ഞാരുന്നു ശ്രേയ നേരെ പ്രിയയുടെ മുടിയിൽ പിടത്തമിട്ടു വിരലുകൾ കൂടൂതൽ മുറുക്കി വേദന എടുക്കാൻ തുടങ്ങിയതും പ്രിയ വലിയ വായിൽ കാറി.. ഹരി അത് കണ്ട് അവളുടെ വായപൊത്തി പിടിച്ചു ..ഡീ കാറിക്കുവാതെ ആരെങ്കിലും കേൾക്കും ...

പിടിവിട്ടേ രണ്ടും.... ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും... അത് അവർ രണ്ടും ശ്രദ്ധിച്ചില്ല ....ഹരിയ്ക്ക് ദേഷിച്ച് വന്നു ..അവനിലെ കലിപ്പനെ അവർ പുറത്തെടുത്തു എന്ന് വേണം പറയാൻ 😂 ഡീ.......മാറിനിൽക്ക് ഉം..... അവനൊന്ന് ഒച്ചവച്ചു ..അല്ല അലറി ഹരി കൈചൂണ്ടുന്ന ഭാഗത്തേക്ക് അവർ നീങ്ങി .... ഹരി😡😡ദേഷ്യത്തോടെ വിയറ്ക്കുന്നത് പ്രിയയ്ക്ക് പുത്തരിയല്ലെങ്കിലും നമ്മടെ ശ്രേയ കുട്ടി പേടിച്ചു .കൊച്ചു പിള്ളേരാണെന്നാണോ ....ഒന്ന് പൊട്ടിച്ചാലുണ്ടല്ലോ ...ഹരി കൈയുയർത്തിയതും രണ്ടും കണ്ണടച്ചു പിടിച്ചു നിന്നു... ഹരിയുടെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നും ഇല്ലാത്തത് കണ്ടതും പ്രിയ മെല്ലെ കണ്ണുതുറന്നു നോക്കി ആട് കിടന്നിടത്ത് പൂട പോലുമില്ല എന്നതായിരിന്നു അവസ്ഥ ഹരി നേരത്തെ സ്ഥലം വിട്ടു.... പോയോ...എന്തേ തല്ലാഞ്ഞെ അങ്ങനെയല്ലല്ലോ ...🤔ഒരെണ്ണമെങ്കിലും കിട്ടേണ്ടതാണെല്ലോ.... എന്തുപറ്റി ആവോ.. ഭാഗ്യം അല്ലാതെന്ത് , പ്രിയ നേരെ ശ്രേയെ നോക്കി ... ഇപ്പഴും കണ്ണടച്ച് നിൽക്കുവാണ് , പ്യാവം നല്ലവണ്ണം പേടിച്ചിട്ടുണ്ട് അത് ആ നിൽപ്പ് കാണുമ്പോൾ തന്നെ അറിയാം...

ഡീ കണ്ണ് തുറക്ക് ഹരിയേട്ടൻ പോയി വാ നമ്മൾക്കും പോകാം.... ങേ....പോയോ...അപ്പോ എനിക്ക് കിട്ടിയില്ലല്ലോ ...ഹയ്യമാ ഹയ്യ്....😂 കിടന്നു തുള്ളേണ്ട എനിക്കും കിട്ടിയില്ല , ഈ....വാ... നിനക്ക് തന്നില്ലെ ..ശേ... എന്തേ ...😏 പ്രിയ അവളെ നോക്കി ചും.... ശ്രേയ ചുമൽ കുലുക്കി ഒന്നൂല്ലെന്ന് പറഞ്ഞു.. ****** രണ്ടും കൂടെ ആടിപ്പാടി വീട്ടിൽ എത്തുമ്പോൾ ഉമ്മറത്ത് അച്ഛന്മാരുടെ കൂടെ ചിരിച്ച് കളിച്ച് സംസാരിച്ചിരിപ്പുണ്ട് അവൻ , ഹ പിള്ളേരെ നിങ്ങളിതെവിടെ പോയീ കിടക്കുവാരുന്നു , ഒരുമിച്ചല്ലെ ഇവിടുന്ന് ഇറങ്ങിയത് , എന്നിട്ട് നിങ്ങളെന്താ ഹരിയെ തനിച്ചാക്കിയത് ....( ദേവരാജ് പ്രിയയോടും ശ്രേയയോടുമായി ചോദിച്ചു... "അയ്യേ ഈ അച്ഛനെന്താ വെളിവില്ലാതെ ഓരോന്നും പറയുന്നെ..ഞങ്ങളെയല്ലെ തനീച്ചാക്കിയത് ... പിന്നെ ഇതാണോ കൊച്ചുകുട്ടിയല്ലെ ...

. " ശ്രേയ മനസിൽ പറഞ്ഞു മുഖത്ത് പുശ്ചം വാരിവിതറി ഹരിയെ നോക്കി ... ഹരി ആ സമയം മുഴുവനും അവരെ😡 ദേഷ്യത്തോടെ നോക്കി ഇരുന്നു ... കയറിപ്പോ.... രണ്ടും മുറ്റത്തൂന്ന് തപ്പി കളിക്കുന്നത് കണ്ട് ദേവൻ അവരോടായി പറഞ്ഞു .... കേട്ടപാതി ഓടി അകത്തേക്ക് , ഡീ അങ്ങേര് മൊത്തം ചൂടിലാണ് ...കുറച്ച് പച്ചവെള്ളം ഒഴിച്ച് കൊടുത്തേക്ക് ഒന്ന് തണുക്കട്ടെ... ഇല്ലെങ്കിൽ പിന്നെ എരിഞ്ഞ് വീണ്ടും വന്നാൽ തരാനുദ്ധേശിച്ചതൊക്കേ കൈയ്യോടേ മേടിക്കേണ്ടി വരും , ശ്രേയ അകത്ത് കയറുമ്പോൾ പ്രിയയുടെ അടുത്തായി നിന്നുകൊണ്ട് പറഞ്ഞു ... ............ നീ നോക്കണ്ട നിനക്ക് കിട്ടി എക്സ്പീരിയൻസ് ഉണ്ടാകും....എനിക്ക് വയ്യ വയ്യാത്തോണ്ടാ....ഹി..ഹി... ( ശ്രേയ മറുപടിക്ക് കാത്തുനിൽക്കാതെ ഓടി 🏃🏼‍♀️.. 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story