ഹരിപ്രിയ : ഭാഗം 37

Haripriya

രചന: ജൂൺ

നീ അവസ്ഥയ്ക്കങ്ങ് എന്നെ ഊതുവാണെല്ലെ ....നീ ഓടിക്കോ എവിടെ ആയാലും ഞാൻ വീഴ്ത്തും കേട്ടോ ഹ .... ഇവളെ ഇപ്പൊ കയ്യിലൊതുങ്ങുന്നില്ലല്ലോ ...ശേ ഇനിയെനിക്ക് എവിടുന്നൊക്കെ ആണാവോ പണി വരുന്നത് ...😬😬 എല്ലാം ഒന്ന് കലങ്ങിത്തെളിഞ്ഞ് പോയ് ക്കൊണ്ടിരിക്കുന്നത് ആർക്കും അത്രയ്ക്ക് അങ്ങോട്ട് പിടിക്കുന്നില്ല എന്ന് തോന്നുന്നു വിടമാട്ടെ .... പ്രിയ കൈരണ്ടും കൂട്ടിത്തിരുമ്മി പറഞ്ഞു... (ഓ ഇതൊക്കെ നമ്മൾ എത്ര കണ്ടതാ 🤭) ശ്രേയ പോയി കുളിച്ച് കുട്ടപ്പനായി വന്നു ... പ്രിയ അന്നേരം ബാത്റൂമിലാണ് , ഹരി ഉണ്ടോയെന്ന് നോക്കി അവൾ മുറിയ്ക്ക് അകത്തേക്ക് കയറി ... ഇവൾ പുതിയ വല്ല പെർഫ്യൂമും ആണോ ഉപയോഗിക്കുന്നെ നല്ല സ്മെൽ ഉണ്ട് , പുതിയ ബാൻഡൊന്നും വാങ്ങിച്ചില്ലെ ഇതൊക്കെ എവിടെ കൊണ്ട് വച്ചിരിക്കുവാണ് 🤔

തപ്പി നോക്കിയാലോ ... വേണോ മോശല്ലെ ഇങ്ങനെ ഒരാളോട് ചോദിക്കാതെ എടുക്കുന്നത് , ഏയ് ഒരു പ്രശ്നവുമില്ല എന്റെ സ്വന്തം ആളെല്ലെ... ഹ ഹഹ ഞാൻ വന്നിരിക്കുന്നു നിന്റെ അന്ത്യം കുറിക്കാൻ ഇനി നിനക്ക് രക്ഷയില്ല....😂 { ഇവളാര് ജഗ്ഗമ്മയോ..🤣 ഓ പിന്നെ യുദ്ധത്തിനല്ലേ പോന്നത് ...ആരുടെ അന്ത്യമാണോ ഉണ്ടാകുവാ കണ്ടറിയാത്തവർ കൊണ്ടറിയും എന്നല്ലെ ☺️} അപ്പടി പോഡ് പോഡ് പോഡ് അസത്തി പോഡ് കണ്ണാലെ ഇപ്പുടി പോഡ് പോഡ് പോഡ് ഇഴുത്തി പോഡ് കയ്യാലെ * ശ്രേയ പാട്ടും പാടി ശരീരം മുഴുവൻ അടിച്ചു തകർക്കുവാണ്... പ്രിയ ഇറങ്ങിവരുമ്പോൾ കാണുന്നതും അത് തന്നെ പരസ്യത്തിന് വേണ്ടി നിൽക്കുന്നത് പോലെ ഒഴുകിക്കളിക്കുന്ന ശ്രേയയെ ... ശ്രേയയുടെ പാട്ട് കേട്ട് ചെവിയും പൊത്തി പിടിച്ചാണ് അവൾ നിൽക്കുന്നത് .. 🙉🙉🙊

ഡീ കുരുട്ടെ നീയെന്താ എന്റെ റൂമിൽ .ആ വായടച്ച് വെക്കാൻ ഞാൻ പറഞ്ഞതല്ലേ പിന്നെയും തുറന്നു വച്ചിരിക്കുന്നു... ശ്രേയ ഞെട്ടി തിരിഞ്ഞ് നോക്കി ദൈവമേ പെട്ടല്ലോ ഈ കുരിശ് ഇത്രപെട്ടന്ന് ഇങ്ങ് ഇറങ്ങിയോ .. ഞാൻ തുടങ്ങിയതല്ലെ ഉള്ളൂ...🤦 ഒന്ന് ക്ലിയറാക്കാനും സമ്മയിക്കില്ല ശോ... ഞാൻ പാട്ട് പാടും വേണമെങ്കിൽ ഡാൻസും കളിക്കും നിന്റെ നെഞ്ചത്തോട്ട് കയറി കളിക്കും എന്തേ ... ( ഇതിനെയാണോ പിള്ളേരെ നിങ്ങൾ കെട്ടിക്കാൻ പറഞ്ഞെ അല്ല എന്റെയൊരു ചെറിയ സംശയമാണ് , ഇവളെ കെട്ടുന്നവൻം🤥🤥 ) വാടി നീ കയറ് ഞാൻ നിനക്ക് നിന്നുതരും ...ഉം.....നീ എന്റെ കയ്യീന്ന് വാങ്ങും അവിടെ വെക്കടീ ... ഓ ഇവിടെ കിട്ടാത്തതൊന്നും അല്ലല്ലോ ഇതാ എടുത്ത് പുഴുങ്ങി തിന്ന് ..... ആ അതൊക്കെ അങ്ങനെ എല്ലാർക്കും കൊടുക്കാൻ തീരുമാനിച്ചില്ല കേട്ടോടീ കിടക്കേ മുള്ളീ....😝😝😝

ഡീ പട്ടീ വായിനോക്കി അലവലാതി നിന്നോട് ഞാൻ പറഞ്ഞതല്ലേ അങ്ങനെ വിളിക്കരുത് എന്ന് .... നിന്നെ ഞാൻ.. ശ്രേയ പ്രിയയുടെ തലയിലെ തോർത്ത് പിടിച്ചു വലിച്ചു... ആ അമ്മേ ... പണ്ടെപ്പോഴോ ...അതും ദേ ഇത്തിരിപ്പോന്ന പ്രായത്തിൽ ചെയ്ത കാര്യം നീയെന്തിനാ ഇപ്പം കുത്തി പൊക്കി വരുന്നെ ...ചുമ്മ എന്നെ ദേഷ്യപ്പെടുത്തല്ല അടി പുരോഗമിച്ച് കൊണ്ടിരുന്നു ശബ്ദം ആ നാലു ചുവരുകളിൽ നിന്നും പുറത്തേക്ക് എത്തിയതും താഴേ ഉള്ളവരെല്ലാം ഓടിപ്പിടഞ്ഞ് കേറി വന്നു... അയ്യോ എന്തോ വീഴുന്ന പോലൊക്കെ തോന്നുന്നുണ്ട് ദേവേട്ടാ ...പിള്ളേരുടെ ഒച്ചയും ഒക്കെ !! നിലവിളിക്കുന്ന പോലെ... ഓ എനിക്ക് തോന്നുന്നില്ല , രണ്ടും കൂടെ തല്ലുകൂടുന്നുണ്ടാകും....കൊറേ കാലമായി അതൊക്കെ കണ്ടിട്ട് വാ വേഗം ഇല്ലെങ്കിൽ മിസ്സാകും.... ( ദേവൻ ഹ ഹ....നല്ലസ്സൽ അച്ഛൻ ഇതാണ് അച്ഛൻ ....

എന്തൊരു സ്പോർട്സ് മാൻ സ്പിരിറ്റിലാണ് 🤣( ഹരി മനസിൽ പറഞ്ഞു കൃഷ്ണനും ദേവകിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു ... (☺️☺️ഇതൊക്കെ എന്ത് എന്നരീതിയിൽ☺️) അവരുടെ പുറകേ പോയി ... ഹരി വന്ന് രണ്ടിനെയും പിടിച്ചു മാറ്റി ... 🤦ശേ മോനെ വേണ്ടായിരുന്നു ...( ദേവൻ തലയിൽ കയ് വച്ച് നിരാശയോടെ പറഞ്ഞു .. സുമിത്ര ഒന്ന് മിഴിച്ച് നോക്കിയതും അങ്ങേര് സ്ഥലം വിട്ടു .. ഈ മനുഷ്യൻ 🤦 പിള്ളേര് കളി കണ്ട് ആസ്വദിക്കാൻ വന്നിരിക്കുന്നു ...ആ അച്ഛന്റെയല്ലേ മക്കൾ ഇങ്ങനെ വരാതിരുന്നാലെ അതിശയിക്കേണ്ടു... ( സുമിത്ര ആത്മ രണ്ടും കൂടെ എന്തെങ്കിലുമൊക്കെ പറഞ്ഞ് തൊടങ്ങിക്കോളും...നീ ഇവളേക്കാൾ വലുതല്ലെ ആ ബോധം ഉണ്ടോ ... നേരത്തെ തരാനുള്ളതും കൂടെ കൂട്ടി ഞാൻ തരും ഉം.. പൊയ്ക്കോ .. ഹരി പറഞ്ഞു തിരിഞ്ഞതും അച്ഛന്റെയും അമ്മയുടേയും നേരെയാണ് 🤨 എന്താ നിങ്ങള് രണ്ടാൾക്കാരോടും കൂടെയാ ...പോയെ ഇവിടെ പ്രദർശനമൊന്നും ഇല്ല... ഹരി മുഖത്ത് നോക്കാതെ പറഞ്ഞതും..എല്ലാതും ഓടി ദേവനും സുമിത്രയും ആദ്യം പോയതുകൊണ്ട് ഇത് കേൾക്കേണ്ടിവന്നില്ല 🤣

പ്രിയ അതിനിടയിലൂടെ ഇറങ്ങാൻ പോയതും നോട്ടമെത്തി .. നീ എവിടേക്കാ ഇവിടെ വാ... ഹരിയുടെ മുഖം ചുവന്നു വന്നിട്ടുണ്ട് ... കൃഷ്ണൻ പ്രിയയെ ദയനീയമായി ഒന്ന് നോക്കി ..അത്രയേ അവർക്ക് അവിടെ ചെയ്യാൻ കഴിയൂ എന്നുള്ളത് പോലെ പ്രിയ വാതിൽ പടി വരെ എത്തിയതായിരുന്നു , ഹരി പറഞ്ഞതും തലകുനിച്ചു തിരിച്ചു വന്നു അനുസരണയുള്ള കുട്ടിയെപ്പോലെ ഹരി വാതില് കൊട്ടിയടച്ചു 😔 പുറത്തേക്ക് ഇറങ്ങിയവർ ഒന്ന് തിരിഞ്ഞുനോക്കി നെടുവീർപ്പിട്ടു ... ഇനി അവളെ ജീവനോടെ കാണുവോ .🙄 .( ശ്രേയ ബാക്കി രണ്ടെണ്ണത്തിനേയും നോക്കി ഒന്ന് ഇളിച്ച് കൊടുത്തു.. മിണ്ടാതെ വന്നേക്ക് ഇനി ഈ പറഞ്ഞത് അവൻ കേട്ടിട്ട് വേണം .... അരുതാത്തതൊന്നും പറയല്ലെ ഞങ്ങളെ മോള് പാവം ...😟( ദേവകി ആ പേടിച്ചിട്ട് കാര്യമില്ലാന്നെ അവൾക്കുള്ളത് അവൾക്കേ കിട്ടും..നിങ്ങള് പൊയ്ക്കോ ...

( കൃഷ്ണൻ വാതിലിലേക്ക് നോക്കി നിന്നു പറഞ്ഞു ഉം....നിങ്ങള് വരുന്നില്ലേ .. ഇവിടെ നിൽക്കേണ്ട , എനിക്ക് ഇനി ഈ പ്രായത്തിൽ വേറെ ആളെ കണ്ടുപിടിക്കാനൊന്നും വയ്യെന്നെ 🙊( ദേവകി കുസൃതിയാലെ പറഞ്ഞു ... അയ്യട മനമേ മനസിലുള്ളതൊക്കെ പുറത്ത് വരുന്നുണ്ട് , അങ്ങനെ നീ സുഖിക്കേണ്ട ...വാ പോയി ഒരു ചായയൊക്കെ കുടിക്കാം കൃഷ്ണൻ തോളുതട്ടിക്കൊണ്ട് പറഞ്ഞു .... ഈ ചായ പ്രാന്ത് ഞാൻ തീർക്കും ഒരുദിവസം വല്ല വിമ്മോ കലക്കി തന്നിട്ട് ... അസുഖങ്ങൾ കൂടെയുള്ളതൊന്നും ഓർക്കാൻ നേരമില്ലാത്ത പോലെയാ നിങ്ങളെ പെരുമാറ്റം വാ ഞാൻ കലക്കിതരാം ( ദേവകി കൃഷ്ണൻ ഒന്നും പറയാതെ നടന്നു ...ശോകമായാൽ വല്ല ഡിസ്കൗണ്ട് കിട്ടുമോ എന്നൊരു ഇത് 😂 **** അകത്തെന്തായോ നോക്കിയേക്കാം പ്രിയയാണോ ഹരിയാണോ മുന്നിൽ എന്ന് അറിയാമല്ലോ പ്രിയ ഹരിയെ മൈന്റാക്കാതെ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി വിടർത്തി ഇട്ട് ..കണ്ണാടിയിലൂടെ ഹരിയെ വീക്ഷിച്ചു ... ചോദിച്ചാലോ.... എന്തിനാണ് പിടിച്ചു ഇവിടെ നിർത്തിയത് , ദൈവമേ എന്റെ പല്ല് ....😟

പ്രിയ കവിളിൽ കൈവച്ച് ആലോചിച്ചു പൂട്ടിയിടാനാണോ ഇനി കെട്ടിയിടുവോ 🤔 ഹ ഉള്ള കെട്ട് തന്നെ അങ്ങേർക്ക് മതിയായിരിക്കുവാണ് പുതിയൊരെണ്ണത്തിന് മെനക്കെടീല 😝 ഹരി ബെഡിൽ ഫോണും നോക്കി ഇരിക്കുവാണ്..പ്രിയയെ അവൾ നോക്കുമ്പോൾ നോക്കാതെ കണ്ണെടുക്കുമ്പോൾ ശ്രദ്ധിക്കും ...മിഴി നാറി നോക്കി ഇരിക്കുകയാണ് ... (ഇതിന് വല്ല നടപടിയും ഉണ്ടാക്കണം 🤷) ശ്.... ...... അയ്യോ എന്റെ കാല് പ്രിയ കാല് ഡ്രെസ്സിംഗ് ടേബിളിൽ തട്ടിയതുപോലെ കാണിച്ചു ..... ഇടംകണ്ണിട്ട് അവനെ നോക്കി കൊണ്ടിരിക്കുകയും ചെയ്തു ... ഞാനാരാ ഇയാൾക്ക് , സ്വന്തം ഭാര്യ ഇവിടെ നെലവിളിക്കുമ്പോൾ അവിടെ തോണ്ടിക്കൊണ്ടിരിക്കുവാ , ഏതവനോ അവളോ ആണോ ... ഹരി ഇതൊക്കെ ശ്രദ്ധിച്ചെങ്കിലും കാണാത്തത് പോലെ ഭാവിച്ചു 😁 അവന് ചിരി വരുന്നുണ്ടായിരുന്നു പക്ഷെ കടിച്ച് പിടിച്ച് നിന്നു ☺️. 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story