ഹരിപ്രിയ : ഭാഗം 38

Haripriya

രചന: ജൂൺ

ഞാൻ വെറുതെ ഇവിടെ നിന്ന് മുഷിയുവാണല്ലോ പോയാലോ ...അതിന് വാതിൽ അടച്ചിരിക്കുവലെ ഉം ഇനി ഒന്നും നോക്കണ്ട വലിയ മൈൻഡ് ഒന്നും ഇല്ലല്ലോ പോയേക്കാം ചമ്മി നാറി ഞാൻ ചീഞ്ഞുപോയി ഇനിയും നിന്നാൽ ഉള്ള വില കൂടെ പോകും (എത്ര വിലയുണ്ടോന്ന് മാത്രം ചോദിക്കല്ലേ 😝 ഞാൻ പറയൂല ) എന്നാലും ഇതാരെ നോക്കിയാ ഇൗ ഇരിക്കുന്നെ പ്രിയ നേരെ വാതിലിൻ അടുത്തേയ്ക്ക് നടന്നു ഇടയ്ക്ക് തിരിഞ്ഞു നോക്കി അവിടെ ഒരു മൈൻഡ് ഉം ഇല്ല .... ലോക്ക് അഴിക്കാൻ ക്കൈ പോക്കിയതെ ഹരി എഴുന്നേറ്റ് വന്നു തടഞ്ഞു അങ്ങനെ പോകല്ലേ ....എവിടെയോ വേദനിച്ചല്ലോ നോക്കട്ടെ ... വേണ്ട വേ..വേദനയൊക്കെ പോയി ... ഞാൻ പോകുവാ... ഞാൻ നിന്നെ കൊല്ലുവൊന്നുല്ല , ഇങ്ങനെ പേടിക്കാൻ അവനൊന്ന് ചിരിച്ച് കാണിച്ചു എന്തിനാ പിന്നെ എന്നെ പിടിച്ചു വച്ചത് !! അത് അവരെ ഒന്ന് പേടിപ്പിക്കാൻ ... കൂട്ടത്തിൽ നിന്നെയും, വളർന്നു പന്തലിച്ച ബോധം ഉണ്ടോ...ഹ ഇനി അത് വിട് അതിൽ പിടിച്ചു കേറണ്ട ...ബാലു നിന്നോട് അങ്ങോട്ട് വിളിക്കാൻ പറഞ്ഞു...

ഹി..ഹി...ഇതാണോ കുത്തികൊണ്ടിരിക്കുന്നെ , ശരി ശരി ഞാൻ വിളീച്ചോളാം... ഓ... അതൊക്കെ ശ്രദ്ധിക്കുന്നുണ്ടെല്ലോ പിന്നെ ഇല്ലാതെ വഴിപിഴച്ചാൽ എനിക്കല്ലെ നാണക്കേട് 🤭 ആ അത് അങ്ങനെയെ പറയൂ...നീ എന്നെ നന്നായിട്ട് നോക്കുന്നില്ലല്ലോ സെഡാക്കല്ലേ മോനൂസേ...ചിൽ 🤣 **** അവർ പ്രിയയുടെ വീട്ടിൽ നിന്നും മടങ്ങി പോയി... ശ്രേയയ്ക്ക് നല്ല വിഷമായിരുന്നു പിന്നീട് വരാം എന്ന് പറഞ്ഞ് അവർ ഇറങ്ങി ... നേരെ ബാലു വീന്റെ വീട്ടിലേക്കാണ് അവർ ചെന്നത് ... സതീഷും വൈഫും അവിടെ നേരത്തെ എത്തിയാരുന്നു ... നീരദ് എത്താറായി എന്നും അറിയിച്ചു .. എല്ലാം അങ്ങനെ ഉറപ്പിച്ചത് കൊണ്ട് പെട്ടെന്ന് കല്ല്യാണം നടത്തണം എന്നാണ് ബാലുവിന്റെ അമ്മയ്ക്ക് നിർബന്ധം ... ഇവനെ കൂടെ ഇനി സെറ്റാക്കാനുള്ളു അല്ലേടാ... വരട്ടെ ഇത് കഴിഞ്ഞ് ഉടനെ നിന്റെതാണ് ....കാത്തിരുന്നോ

( ഹരി നീരദിന്റെ നോക്കി പറഞ്ഞു... ചിരിക്കേണ്ടടാ പ്രേമിക്കാനും ഓടിവരാനും ഒന്നും സെറ്റാവാത്തത് കൊണ്ടല്ലെ.... ഇവന്റെയൊക്കെ ഒരു വിധി ... എനിക്കുള്ളതിനെ കണ്ടുപിടിച്ചു തന്നാൽ ആ സ്പോട്ടിൽ കെട്ടും ഞാൻ ,, അതില് നിങ്ങള് വിഷമിക്കേണ്ട , നീരദ് സതീഷിനെ ചൂണ്ടിക്കാട്ടി ആണ് പറഞ്ഞത് ... ഡേയ്....പ്രേമിക്കാനൊക്കെ ഒരു റേഞ്ച് വേണം അത് നിനക്കില്ലാത്തത് എന്നെ പറഞ്ഞിട്ടെന്താ....അല്ലേടീ...🤭 സതീഷ് അവന്റെ വൈഫിനെ നോക്കി പറഞ്ഞു.... സതീഷിന്റെ ലവ് മാര്യേജ് ആണ്.. പെണ്ണിനെ പൊക്കിയെടുത്ത് വന്ന് പിടിച്ചു കെട്ടിച്ചു....വേറെ ആര് ഈ കാണുന്ന സുഹൃത്തുക്കൾ തന്നെ കൂട്ടിന് അവരുടെ അച്ഛനനമ്മമാരും പോരെ പൂരം ഒരുത്സവത്തിനുള്ള പ്രതീതി തന്നെ ആയിരുന്നു.... പിന്നീട് അവളുടെ വീട്ടുകാരൊക്കെ വന്ന് സെറ്റായി ...ഇപ്പോ പ്രശ്നങ്ങളൊന്നും മില്ലാതെ സന്തോഷത്തോടെ ❤️

!ബന്ധങ്ങൾക്ക് വേണ്ടുവോളം വെള്ളവും വളവും കൊടുത്താലെ അതിന്റെ വേര് മണ്ണിൽ ഉറപ്പിക്കു .. ഇല്ലെങ്കിൽ പിന്നെ ചെറിയ കുളിർക്കാറ്റടിച്ചാലും ഇളകി പോകാം ...ദൃഢത കൈവരിക്കാതെ ഒന്നും ഒന്നിനെയും നിലനിർത്താൻ ആവില്ലല്ലോ! ( എന്ന് ഞാൻ ::പലർക്കും വേണ്ടി എഴുതിയതാണ് 😊)) ഹ കാലം എനിക്കായ് കാത്തുവച്ച ആ സുന്ദരീ നീ എവിടെയാണ് 😍 നീരദ് ഒരു കവിയെന്ന സ്റ്റൈലിൽ അഭിനയിക്കാൻ നോക്കി പക്ഷെ ഏറ്റില്ല കൂടെക്കൂടിയവരെല്ലാം ഇരുന്നു പൊട്ടിച്ചിരിച്ചു ... ഈ ഡയലോഗ് 🤔 ഞാൻ എവിടെയോ... ഹ കിട്ടിപ്പോയി സ്പാനിഷ് മസാല 🤣 കമീലാ നീയെവിടെയാണ് കമീല നീയെവിടെയാണ്.... അല്ല ഇനി അങ്ങോട്ട് വല്ലതും പോകേണ്ടി വരുവോ എന്നാണ് എന്റെ ഡൗട്ട് ... എവിടേക്ക് !! എന്തിന് ?? ( ഹരിയാണ് ചോദിച്ചത് 🤨 നീരദേട്ടന്റെ പെണ്ണ് അങ്ങനെയുള്ള ആരെങ്കിലും ആയിക്കുടാ എന്നില്ലല്ലോ അപ്പം നമ്മളെല്ലാവരും അങ്ങോട്ടേക്ക് പോകണ്ടേ... 🤦

ഇതിനെ ആരുല്ലെ ഒന്നെടുത്ത് കിണറ്റിലെറിയാൻ ...ദുരന്തം നീയെങ്ങനെയാണ് പ്രിയെ ഡോക്ടർ ആയത് നിന്നെ കാണാൻ വരുന്ന ആൾക്കാരുടെയൊക്കെ ഒരു അവസ്ഥയെ ... സതീഷ് അവൾടെ തലയ്ക്കൊരു കിഴി കൊടുത്തു 😊 ഇതൊക്കെ ഞാൻ എന്നോട് തന്നെ ചോദിക്കുന്നതാണ് , വേറെ വല്ലതും ചോദിക്ക് മറുപടി പറയാട്ടോ ഈ.... ഇനിയൊന്നും ചോദിക്കാനും പറയാനും ഇല്ല , ആ വായ കുറച്ച് നേരം അടച്ച് വയ്ക്കൂ പ്ലീസ് ഞങ്ങൾ മുതിർന്നവർ കുറച്ച് തീരുമാനങ്ങൾ എടുക്കട്ടെ ... ഓ ആയിക്കോട്ടെ , നാം അങ്ങിട് പോകുവാണ് 😂 ഹരിയേ ഒന്നിങ്ങ് വന്നേ ... എന്താടാ ബാലു... എന്തെങ്കിലും ഡൗട്ട് ഉണ്ടോ 🤭 പിന്നെ ഇല്ലാതെ നിങ്ങള് രണ്ടും എപ്പോ സെറ്റായി ...എങ്ങനെ മെരുക്കി അതിനെ ഇതാണോ നിന്റെ ഡൗട്ട് ...! മെരുക്കാനെന്താ വല്ല പട്ടിയോ പൂച്ചയോ ഒന്നും അല്ലല്ലോ ...ഹീ .. അതൊക്കെ. നടന്നു ഇഷ്ടാ...😂

ഊതല്ലെ....ചോദിച്ച എന്നെ പറഞ്ഞാൽ മതി ഞാൻ അവളോട് പറയട്ടെ , പരവശനായി നടക്കുവാരുന്നു നിന്റെ ഉള്ളിലെ കാമുകന് എന്നത് , പൊന്നളിയാ വേണ്ട , വേണ്ടായിട്ടാണ് , അല്ലെങ്കിലെ അവൾക്ക് ദേ ഇത്തിരി മതി നീ പറയുന്നത് വളച്ചൊടീച്ചാൽ എന്റെ പ്രിയതമ എന്താണ് അത് ചിന്തിച്ചു മാറ്റിക്കളയുന്നതെന്ന് ആർക്കും ഊഹിക്കാൻ സാധീക്കീല്ല 😝😝 ഉം ...അപ്പോ ഇത്തിരി അല്ല ഒത്തിരി പേടിയായി തുടങ്ങി അല്ലേ 🤭 ഉം ശരി ശരി നടക്കട്ടെ ഹ നീ കാത്തിരിക്ക് നിനക്കും അവസരം വരുന്നുണ്ടല്ലോ അയ്യോ ഞങ്ങൾ പാവം ... ഹ ഹ കാണാം കാണാം... **" ബാലുന്റെ അമ്മ അവർക്കുള്ള ഭക്ഷണം ഒക്കെ തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു , വന്ന് എല്ലാവരേയും നിർബന്ധിച്ച് കഴിപ്പിച്ചിട്ടാണ് മടക്കി അയച്ചത് .. ബാലു വിന്റെ കല്ല്യാണം ഒരു മാസത്തിനുള്ളിൽ നടത്താനാണ് തീരുമാനിച്ചത് ...

സമയത്തിന്റെ കുറവ് ഓരോരുത്തർക്കും അറിയാവുന്നത് കൊണ്ട് കാര്യങ്ങളൊക്കെ നോക്കിയും കണ്ടും ചെയ്യാൻ അവർ തന്നെ മുന്നിട്ടിറങ്ങി ... വീട്ടുകാര്യങ്ങളും ക്ഷണനവുമെല്ലാം ഹരിയാണ് ഏറ്റെടുത്തത് , പന്തലും ബാക്കി കാര്യങ്ങളും ആവശ്യങ്ങളും നീരദും സതീഷും .. കല്ല്യാണം പ്രമാണിച്ച് ബാലുവിന് ഇളവ് കൊടുത്തിരിക്കുന്നു 🤣 അങ്ങനെ കുറേ തീരുമാനങ്ങൾക്ക് ഒടുവിൽ വൈകുന്നേരം സഭ പിരിച്ച് വിട്ടു ഓരോ വഴിയ്ക്കായി പോയി... വീണ്ടും വലിയ ഒരുദിവസത്തിലേക്ക് പോകാനായി ഹരിയും വീട്ടുകാരും മടങ്ങി വീട്ടിലെത്തി ... അലഞ്ഞ് തിരിഞ്ഞതിന്റെ ക്ഷീണം കാരണം റൂമിലേക്ക് പോയി **** ഗായു ഓഫീസിൽ പതിവിലും നേരത്തെ എത്തി , വിഷ്ണു ജോലിക്ക് പോകും വഴിയാണ് അവളെ ഇറക്കാറ്... തലചുറ്റുന്നത് പോലെ തോന്നി കൈവരിയിൽ പിടിച്ചു നടന്നു നീങ്ങി... കഫേറ്റീരിയയിൽ നിന്നും കോഫി വാങ്ങി കുടിച്ചു ഒരുവിധം ഓക്കെ ആണെന്ന് തോന്നിയാണ് കൺസ്ട്രക്ഷൻ സൈറ്റിലേക്ക് പോകാൻ തീരുമാനിച്ചത് സ്ഥലത്ത് എത്തി എല്ലാം നോക്കി നടന്നു .. വീണ്ടും വയ്യാതായത് പോലെ തോന്നി കൂടെയുള്ള ആളോട് പറയുന്നതെ ഗായു ഊർന്ന് നിലത്തേക്ക് വീണു ... ചുറ്റുമുള്ള ആൾക്കാർ വന്നു അവളെ ഹോസ്പിറ്റലിൽ എത്തിച്ചു ,

വിഷ്ണു വിനെയും അറിയിച്ചു.. കേട്ടപാടെ വിഷ്ണു ഓടിപ്പിടഞ്ഞ് അവിടെ എത്തി .... ഡോക്ടർ എന്താ പ്രശ്നം പെട്ടെന്ന് ഇങ്ങനെ വരാൻ ... എന്തെങ്കിലും വയ്യായ്ക !! എടോ പയ്യെ ചോദിക്ക് കൂൾ മിസ്റ്റർ , പേടിക്കാൻ മാത്രം ആ കുട്ടിക്ക് പ്രശ്നങ്ങളൊന്നും ഇല്ല , താൻ വാ ഗായത്രി റസ്റ്റ് എടുക്കട്ടെ , വിഷ്ണു എന്താണെന്ന് അറിയാതെ വിഷമിച്ചിരിക്കുകയാണ് , കൺഗ്രാജുലേഷൻ ...🤝🤝 ഡോക്ടർ വിഷ്ണു വിന് ഷേക്ക് ഹാൻഡ് കൊടുത്തു 😊 പാവം വിച്ചുവിന് കാര്യം മനസിലായില്ല എന്താ ??? എടോ താനൊരച്ഛനാകാൻ പോകുവാണ് എന്ന് ...🤭🤭 ആണൊ ....ഡോക്ടർ താങ്ക്യൂ ... വിഷ്ണു വെപ്രാളത്തിൽ ഡോക്ടറിനെ കെട്ടിപ്പിടിച്ചു 🤣 ഉം...പോയി കണ്ടോളു , ഡ്രിപ്പ് ഇപ്പോ കഴിയും പെട്ടന്ന് പോകാം , ഗായത്രിയോട് കാര്യം പറഞ്ഞിട്ടുണ്ട് ...ഓക്കെ ദെൻ സീ യു ഓക്കെ വിഷ്ണു എഅത് പറഞ്ഞ് റൂമിലേക്ക് ഓട്ടമായിരുന്നു ഗായുവിനെ ഡോറിനടുത്ത് നിന്ന് നോക്കി കാണുവാണ് വിച്ചു .

അവന്റെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി കളിക്കുവാണ് ... വിച്ചു ഗായുവിനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ. കൊടുത്തു , നിർവൃതിയോടെ അവളത് കണ്ണടച്ച് സ്വീകരിച്ചു 😍 പേടീപ്പിച്ചുകളഞ്ഞല്ലോ പെണ്ണേ... അച്ചോടാ...ഇപ്പോ സമാധാനായില്ലെ ഉം... ഞാൻ അമ്മയെ വിളിച്ചു പറയട്ടെ.. ഇതിപ്പൊ തീരും പെട്ടെന്ന് പോകാം... വിച്ചുവിന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുകയാണ് ഗായു എന്തേ !! വിച്ചു പുരികമുയർത്തി ചോദിച്ചു.. ചും....ഒന്നൂല്ല അവള് ചുമല് പൊക്കി കാണിച്ചു ഒരുപാട് സന്തോഷം ആയല്ലേ 😌 ആയോന്നോ .....നിന്നെ ഇപ്പോത്തന്നെ കെട്ടിപ്പിടിച്ചു ഉമ്മകൾകൊണ്ട് മൂടണം എന്ന് തോന്നുവാണ് .. പക്ഷേ ഹോസ്പിറ്റലിൽ ആയിപ്പോയല്ലോ സാരമില്ല എടുത്തോളാം.. 🤭 വിച്ചു പ്രണയത്തോടെ അവളെ ഒന്ന് നോക്കി ... എന്നിട്ട് ഫോൺ വിളിച്ച് വീട്ടിൽ പറഞ്ഞു .. ***

ഹലോ കൃഷ്ണേട്ടാ , ഞാനാ ! ഹാ വിഷ്ണുവിന്റെ അച്ഛനിതെന്താ ഈ സമയത്ത് ..അവിടെ എല്ലാവർക്കും സുഖമല്ലേ ആ സുഖം. തന്നെ ഞാൻ ഒരു സന്തോഷം അറിയിക്കാനാ വിളിച്ചത് ....😘 താനൊരു മുത്തച്ഛൻ ആകാൻ പോകുവാടോ ... ങേ...ശരിയാണോ ഗായു അവളടുത്തുണ്ടോ !! ഇല്ല അവർ ഹോസ്പിറ്റലിൽ ആണ് ഫോൺ ചെയ്യുന്ന കൃഷ്ണന്റെ അടുത്തേക്ക് ദേവകി വന്നിരുന്നു , എന്താ ...ആരാ ?? ( ദേവകി നമ്മൾ മുത്തച്ഛനും മുത്തശ്ശിയും ആകാൻ പോവുകയാ ...എന്ന് ..ദാ വിച്ചുന്റെ അച്ഛനാ ഫോണിൽ...😍 ( കൃഷ്ണൻ ഹലോ , ചേട്ടാ ഗായു മോളവിടെ ഉണ്ടോ , കൊടുക്കാവോ..."( ദേവകിക്ക് സന്തോഷം കാരണം കണ്ണ് നിറഞ്ഞാരുന്നു ഇല്ല , അവർ ഇപ്പൊ എത്തും എന്നാണ് പറഞ്ഞത് ... ഞാൻ ഇതറിഞ്ഞപാടെ വിളീച്ചതാ ..💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story