ഹരിപ്രിയ : ഭാഗം 39 || അവസാനിച്ചു

Haripriya

രചന: ജൂൺ

ഹരീ എടാ ഒന്നിങ്ങോട്ട് വന്നേ ( ദേവകി മേളിലേക്ക് നോക്കി വീളിച്ചു പറഞ്ഞു എന്താ എന്തുപറ്റി ഹരി വെപ്രാളപ്പെട്ട് ഇറങ്ങി വന്നു "അച്ഛനെവിടെ അച്ഛനെന്താ പറ്റിയത് " ങേ അച്ഛനോ...അച്ഛനൊന്നും ഇല്ല , ഇത് വേറെ ഒരു സന്തോഷമുള്ള കാര്യമാണ് , എന്താണ് എന്ന് വെച്ചാൽ പറയ് അമ്മെ ടെൻഷനടുപ്പിക്കല്ലേ ... എടാ നീ ..നീയൊരു മാമനാകാൻ പോകുവാണെന്ന് , ( ദേവകി എന്നുവെച്ചാൽ !!! 🤦എന്ന് വെച്ചാൽ കുന്തം നിങ്ങള് പൊട്ടനാണോ അതോ മനസിലാകാത്തത് പോലെ അഭിനയിക്കുന്നതോ അമ്മ പറയുന്നത് കേട്ട് സന്തോഷത്തോടെ പ്രിയ ഹരിയ്ക്ക് പുറകിലായി ഇറങ്ങി വന്നു ഹരിയക്കുള്ള മറുപടിയും കൊടുത്തു 😊 ഹരി അവളെ ഒന്ന് തിരിഞ്ഞ് നോക്കി പേടിപ്പിച്ചു നോക്കി പേടിപ്പിക്കാനൊന്നും വരണ്ട ഓ എനിക്ക് മനസ്സിലായി ആ ആവേശത്തിൽ വന്ന് പോയതാണ് ക്ഷമിച്ചേക്ക് 😝

അവനത് പറഞ്ഞ് അമ്മയ്ക്ക് നേരെ തിരിഞ്ഞു അല്ലമ്മേ നമ്മൾക്ക് അങ്ങോട്ട് പോയാലോ , വരുമ്പോൾ അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരാം എന്താ അങ്ങിനെ ചെയ്യാല്ലെ ? ഹരി ചാടിപ്പിടഞ്ഞ് ഓരോന്നും പറഞ്ഞ് തീർത്തു ദേവകിയെതന്നെ നോക്കി നിന്നു അതിനൊക്കെ ഓരോ നേരവും കാലവും ഉണ്ട് , ഉം....ഈ..ഉത്സാഹം നീ കാണിച്ചിരുന്നെങ്കിൽ .... ബാക്കി ഞാൻ പറയുന്നില്ല , കണ്ട് പഠിക്കെടാ പിള്ളേരൊക്കെ ഇപ്പൊ എന്നാ ഫാസ്റ്റാണേ ...ഇന്നലെ കല്ല്യാണം കഴിഞ്ഞ അവർക്ക് കുട്ടികളാവാറായി , നിങ്ങൾക്കിവിടെ തമാശ കളിച്ച് നടന്നാമതിയല്ലോ ...😂 ഇതിനൊക്കെ എന്നാണാവോ നല്ലബുദ്ധി ഉറയ്ക്കുന്നെ എന്റെ ഭഗവാനേ 🙏💞 ദേവകിയമ്മ ഹരിയെ നോക്കി പല്ല് കടിച്ചു രണ്ട് പേരെയും മാറി മാറി നോക്കി ആക്കി ചിരിച്ചു പോയി അതിന് എന്തിനാ വിഷമിക്കുന്നെ , ഇത് നമ്മൾടെ സ്വന്തം തന്നെയല്ലേ ...

( ഹരി സ്വന്തം തന്നെയാ പക്ഷേ.....നമ്മളുടെ കൂടെ അല്ലല്ലോ വളരേണ്ടത് , വിഷ്ണു വിന്റെ വീട്ടിലല്ലെ 😔 ദേവകി വിഷമം വരുത്തി അകത്തേക്ക് നടന്നു .. ( ഇതെങ്കിലും ഒന്ന് ഏറ്റാൽ മതിയായിരുന്നു ...എന്ന് ചിന്തയോടെ !😂) ഈ..... പ്രിയയും അമ്മ യുടെ പിറകേ ഇളിച്ചു കൊണ്ട് ഓടി ... പറയുന്നത് കേട്ടാൽ തോന്നും എന്നോട് മാത്രമായിട്ടാണ് അമ്മ അത് പറഞ്ഞതെന്ന് , ഇവൾക്കൊരു കുലുക്കവും ഇല്ലല്ലോ , ശേ..... ആകെ നാണംകെട്ട് 😌🙈 ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല എന്നു തോന്നുന്നു ... എന്താണ് നീ നിന്ന് ആലോചിച്ചു കൂട്ടുന്നത് , ഹോ ഒന്നൂല്ലായെ , ഞാനൊന്ന് ആത്മഗമിച്ചതാണ് , പോയ്ക്കോട്ടെ മുത്തച്ഛാ😁 കളിയാക്കണ്ടടാ നീയോ എനിക്കവസരം തന്നില്ല , ഇതിങ്ങനെ ആയി , ഹിഹി... എന്റെ മോളെങ്കിലും ഞങ്ങൾക്ക് അവസരം തന്നു 🙊 ....നിന്നെയൊക്കെ നോക്കിയിരുന്നിട്ടെന്താ 😬 വടി കൊടുത്ത് അടി വാങ്ങിയത് പോലെ ആയി ..എനിക്കെന്തിന്റെ കേടായിരുന്നു ... എന്തായാലും മുത്തച്ഛൻ ആയി അത് പോരെ... വെറുതെ ബാക്കിയുള്ളവരുടെ സമാധാനം കളയാനായിട്ട് , ഉം.... ഇനി ഡൈ ഒന്നും ചെയ്യേണ്ട കാര്യമില്ല അല്ലെ അച്ഛാ ,

അതെന്താടാ അങ്ങനെ ഇതും അതും തമ്മിലെന്താ ബന്ധം ! വിഷയത്തിൽ നിന്നും വഴിമാറല്ലെ മോനെ ഹരീ.... ഞാൻ മാറിയും തിരിഞ്ഞും ഒന്നുമില്ല , എന്താ ബന്ധമെന്നോ....അച്ഛൻ ഡൈ ചെയ്യുന്നത് പ്രായം തിരിച്ചറിയാതിരിക്കാൻ , വെറും ഷോ.... അല്ലേ 🤭 ആ അപ്പോ പിന്നെ പേരകുട്ടിയൊക്കെ ആയില്ലെ അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല , നാട്ടുകാർക്ക് പെട്ടെന്ന് മനസിലാക്കാൻ കഴിയും കിളവനായി എന്ന് കേട്ടോ....😝😝😝മുത്തച്ഛൻ റോളിങ്ങ് 😂😂 ഹൗ...ഇപ്പഴാണ് മനസ്സിനൊരു സുഖം തോന്നുന്നത് 😆 ( ഹരി ആത്മ ഡാ മോനെ നീ എന്നെ കൊണ്ട് മലയാളം പറയപ്പിക്കരുത് , ഞാനെ നിന്റെ തന്തയാ ഹ മറക്കെണ്ട ( കൃഷ്ണൻ ഒട്ടും വിട്ടു കൊടുത്തില്ല രണ്ടു പേരും രണ്ടു വഴിക്ക് പോയി , ഇനിയും നിന്നാൽ നേരത്തെ പറഞ്ഞതൊക്കെ കേൾക്കേണ്ടി വരും എന്നതും കാര്യമായ കാര്യമാണെ 😌 ദേവകി എല്ലാവർക്കും ഭക്ഷണം എടുത്തു വച്ചു ..കഴിക്കാനിരുന്നു ... **** ഡ്രിപ്പ് തീർന്നപാടെ വിച്ചു ഗായുവിനെയും കൂട്ടി വിട്ടിലേക്ക് പോയി... അവിടെയും മറിച്ചായിരുന്നില്ല , ഒരാഘോഷത്തിന്റെ പ്രതീതി ആണ് ...

വിച്ചുവിന്റെ അമ്മ ഗായുവിനെ ഉഴിഞ്ഞിട്ട് കൊടുത്തു ... സ്വീറ്റ്സും ഫ്രൂട്ടസുമായി ടേബിൾ നിറഞ്ഞു നിൽക്കുന്നത് അപ്പോഴാ വിഷ്ണു ശ്രദ്ധിച്ചത് , ഇതെന്തിനാ ഇത്രയും ഒരുമിച്ച് വാങ്ങിച്ചത് !! അതൊക്കെ ഗായുവിനുള്ളതാണ് , നീ നോക്കി വെള്ളമിറക്കേണ്ട കേട്ടോ ..( പാറു ചേച്ചിയാണ് മറുപടി പറഞ്ഞത് ...... വിച്ചു ചിരിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു 😌 വിഷ്ണു വിന് ഗായു നെ മുറിയിലേക്ക് കൂട്ടിവരാൻ ഒരുപാട് ശ്രമിച്ചു നോക്കിയതാ , പഞ്ചാരയ്ക്ക് ചുറ്റും ഇറുമ്പ് കൂടിനിൽക്കുമ്പോലെ ആണ് അവിടെത്തെ അവസ്ഥ ചെറുതായൊന്നു ഇളക്കിയാൽ പോലും മൊത്തം ആൾക്കാരും കൂടെ വന്ന് ആക്രമിക്കും അതുകൊണ്ട് അവൻ കുറച്ചങ്ങ് അടങ്ങിനിന്നു വേറെ വഴിയില്ലല്ലോ 😂 ഗായു മുറിയിലേക്ക് എത്തുമ്പോൾ തലയ്ക്ക് കൈയും കൊടുത്ത് ഇരിക്കുകയാണ് വിച്ചു. വിച്ചു അവളെ തലയുയർത്തി കുറച്ച് നേരത്തേക്ക് നോക്കി നിന്നു ഹലോ എന്താണ് !!

ഗായു പുരികമുയർത്തി ചോദിച്ചപ്പോഴാണ് അവൻ ഇത്രനേരവും നോക്കിയിരിക്കുന്ന കാര്യം ഓർത്തത് തന്നെ വാ കഴിച്ച് കഴിച്ച് നല്ല ക്ഷീണം കാണും കിടന്നോ ( വിച്ചു അവളെ പിടിച്ചു അടുത്തേക്ക് കിടത്തി ഓ പറയാനുണ്ടോ വയ്യാതെ ആയത് ഇപ്പോഴാണോ എന്നാണ് സംശയം 😂 ആ അങ്ങനെ പറയാൻ വരട്ടെ നാളെ രാവിലെ നിന്റെ വീട്ടിൽ നിന്നും വരും അപ്പോഴോ , ക്ഷീണം മുഴുവൻ ഇന്നത്തേക്ക് ആക്കാതെ കുറച്ച് നാളേയ്ക്കും വച്ചേക്ക് ഉം..ഉം.... ഞാൻ വിചാരിച്ചു ഇന്ന് തന്നെ അവരിങ്ങെത്തും എന്ന് ഞാനാ പറഞ്ഞത് നാളെ രാവിലെ വന്നാൽ മതി തിരക്കിടേണ്ടാന്ന് , ഇല്ലെങ്കിൽ ഇങ്ങെത്തിയേനെ 😊 ( വിച്ചു ****** ഗായുവിനെ കാണാൻ എല്ലാവരും രാവിലെ തന്നെ പുറപ്പെട്ടു .. അവിടെയും ഉപദേശം ഹരിയ്ക്കും പ്രിയയക്കും നല്ലവണ്ണം കിട്ടി , ദേവകിയമ്മ ഇതൊക്കെ ഇതൊക്കെ കൈയ്യോടെ സ്വീകരിച്ചോ എന്ന രീതിയിൽ അവരെ നോക്കി നിന്നു പിന്നീട് അങ്ങോട്ട് തിരക്കോട് തിരക്ക് തന്നെ ആയിരുന്നു ബാലുവിന്റെ കല്ല്യാണത്തിന്റേത് ,

ഡ്രസ്സെടുക്കലും ഓട്ടവും ബഹളവും ഒക്കെയായി ബഹുകേമം പ്രിയയ്ക്ക് കോഴ്സ് തീരാറായതിന്റെതും ഇതുമൊക്കെ കൂടെ ടെൻഷനും... കല്ല്യാണത്തിന്റെ തലേ ദിവസമായിരുന്നു പ്രിയയുടെ ഗ്രാജുവേഷൻ ഡേ.... കുടുംബസമേതം അവിടെ പങ്കെടുത്തു അങ്ങനെ ഒഫീഷ്യലി പ്രിയ ഡോക്ടർ പ്രിയ ആയി മാറിയിരിക്കുന്നു 👏👏👏👏 ബാലുവിന്റെ വിവാഹദിവസം എത്തി അച്ഛനമ്മമാര് എല്ലാം ഒരുപോലെയും സുഹൃത്തുക്കള് വേറെയും ഒക്കെയായി ആണ് വേഷങ്ങൾ , ബാലു തന്റെ പരാതിയെ സ്വന്തമാക്കിയപ്പോൾ ഇനി കൂട്ടത്തിൽ ബാക്കിയുള്ള നീരദിനെ ആണ് എല്ലാവരും ഒരുമിച്ച് നോക്കിയത് ... നീരദിന്റെ കണ്ണുകൾ മുഴുവൻ ശ്രേയയുടെ പിറകെ ആയിരുന്നു ...പ്യാവം ചെക്കൻ ഇതൊന്നും ശ്രദ്ധിക്കാതെ നിന്നതാ ചുറ്റുമുള്ളവരെല്ലാം ഉയർത്തി ചുമച്ചപ്പോൾ കാര്യമെന്തെന്ന രീതിയിൽ അവൻ ഏവരെയും നോക്കി ശ്രേയ ഇതൊക്കെ കണ്ട് അവരുടെ കൂടെ പൊട്ടി ചിരിക്കാനും തുടങ്ങി കല്ല്യാണരാമൻ സിനിമയിൽ ദിലീപ്🐒🐒

വായിൽ ബൻ കുത്തിക്കേറ്റി വാലും വച്ച് വരുന്ന വരവിൽ ചമ്മിനാറുന്ന ഒരു സീൻ ഇല്ലെ ആ അതുപോലെ ,,,,അല്ല അതുക്കും മേലെയാണ് നീരദിന്റെ അവസ്ഥ കൈയ്യോടെ പൊക്കി എന്ന് വേണമെങ്കിൽ ചുരുക്കി പറയാം കൃഷ്ണൻ നീരദിന്റെ അടുത്തേക്ക് നീങ്ങി വന്ന് ചുറ്റിപ്പിടിച്ചു , അപ്പൊ എങ്ങനെയാ കാര്യങ്ങളൊക്കെ നമ്മക്കങ്ങ് തീരുമാനിക്കാല്ലേ ( കൃഷ്ണൻ ദേവരാജനോടായി പറഞ്ഞു ഓ എനിക്ക് സമ്മതം എന്റെ കെട്ട്യോൾക്കും , കണ്ണടച്ചിരുന്നു പാലുകുടിക്കുന്നതൊന്നും ആരും കാണില്ലെന്നാ വിചാരം ( ദേവന് സുമിത്രയെ നോക്കി തലയാട്ടി , ശ്രേയയെ ആണ് ശ്രദ്ധിച്ചതും അവിടെ പ്രത്യേകിച്ച് വ്യത്യാസം ഒന്നുല്ല എടീ നിനക്കിത് കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ ( പ്രിയ ശ്രേയയുടെ അരികിലായി വന്ന് നിന്ന് മെല്ലെ ചോദിച്ചു എന്തിന് ഇതൊക്കെ ഇങ്ങനെയേ വരൂ എന്നെനിക്ക് നേത്തെ തോന്നിയാരുന്നു ....

ങേ.... പ്രിയ അതിശയത്തോടെ അവളെ നോക്കി നിന്നു .... അതേ പിള്ളേരെ ഞങ്ങള് അറിഞ്ഞെന്നും വച്ച് അത് ലൈസൻസായി എടുക്കല്ലേ , കാർണോന്മാരൊക്കെ ചേർന്ന് തീരുമാനിക്കും എല്ലാം കേട്ടോ... കേട്ടോടാ... ഷോക്കടിച്ച കിളിയെ പോലെ തന്റെ പറന്നുപോയ കിളികളെയൊക്കെ തിരിച്ച് വിളിക്കുകയാണ് നീരദ് (പാവല്ലേ ഇങ്ങനൊക്കെ പെട്ടെന്ന് സംഭവിച്ചാൽ ആരായാലും ഒന്ന് പതറും 😂) പിന്നെ അവിടെ നീരദിനെ ഇട്ടു വാരലായിരുന്നു ബാക്കിയുള്ള ഏവരുടേയും മെയിൻ... കല്ല്യാണം ഒക്കെ പൊളിയായി തകർത്തു 💃💃 രാത്രിയിലെ പാട്ടും മേളവും ഒക്കെ കഴിഞ്ഞ് ഒരുവിധത്തിൽ എല്ലാവരും കൂടണിഞ്ഞു... ചെക്കന് പണികൊടുത്തിട്ട് തന്നെയാണ് എല്ലാവരും മടങ്ങിയത് , പിന്നെ അതികം ആരെയും ശല്യപ്പെടുത്താൻ പാടില്ലല്ലോ 😌 അതുകൊണ്ട് ..... ഹ അങ്ങനെ എല്ലാം നല്ല രീതിയിൽ അവസാനിച്ചു അല്ലെ

( ഹരി പ്രിയയുടെ അടുത്തേക്ക് വന്നിരുന്നു പിന്നല്ലാതെ 😁😁( പ്രിയ ചാടി ബെഡിലേക്ക് വീണു .... ദേ ഞാൻ സീരിയസ് ആയിട്ടൊരു കാര്യം പറയാൻ വരുമ്പോഴാണ് അവളുടെ ഒരു കിടത്തം ... ഹരി അവളെ പിടിച്ചിരുത്തി ങേ എന്താ പറയ് , ഞാൻ കിടന്നു കേട്ടോളാം ...😬 വേണ്ട ആദ്യം കേൾക്ക് എന്നിട്ട് നമ്മൾക്ക് ഒരുമിച്ച് കിടക്കാം ... ഹരി കണ്ണിറുക്കി കാണിച്ചു ഉം... എന്താണൊരു കള്ളം ലക്ഷണം മോനെ ഉം..ഉം.. പ്രിയ കണ്ണുരുട്ടി ചോദിച്ചു ചുമ്മ ഒരു ഫാമിലി പ്ലാനിങ്ങിലാണ് ഞാൻ.... എന്തെ വേണ്ടെ 😉 ഹരി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു .. അ...അത് വേണോ !! പ്രിയ ഇളിച്ചുകൊണ്ട് ഹരിയെ പിറകോട്ട് തള്ളാൻ നോക്കി , ഹരി പിടിച്ചിടത്ത് നിന്നും അനങ്ങിയില്ല വേണം..... ആദ്യം എന്റെ പെങ്ങള് ഫസ്റ്റ് അടിച്ചു , ഇനിയും വൈകിക്കൂടാ ഇല്ലെങ്കിലെ ബാലു കൂടെ വരും.... ഹരി മീശ മുറുക്കി വലിയ കാര്യം പറഞ്ഞത് പോലെ അവളെ നോക്കി... പ്രിയ അവനെ നോക്കി സമ്മതമെന്നോണം ചിരിച്ച് കാണിച്ചു ... ഹരിയും പ്രിയയും ചേർന്ന് 💞 ✨✨ഹരിപ്രിയായ് അവരുടെ പ്രണയം കൂടുതൽ ദൃഢമായി .. അവനവളിലേക്ക് ആഴ്ന്നിറങ്ങി ❣️ 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story