ഹരിപ്രിയ : ഭാഗം 4

Haripriya

രചന: ജൂൺ

കല്ല്യാണപ്പെണ്ണിന് ഉറക്കം കുറവായിരുന്നോ സുമിത്ര വന്ന് ഗായൂ ന്റെ താടിയിൽ പിടിച്ചു ചോദിച്ചു.. ഏയ് ഇല്ല ആന്റി ഞങ്ങള് പെട്ടെന്ന് കെടന്നു...ദേ ഏട്ടത്തി വഴക്ക് പറഞ്ഞതുകൊണ്ടിരുന്നു വേഗം കെടക്കാൻ , പിന്നെ അനുഭവസ്ഥർ പറയുന്നത് നമ്മൾ കേൾക്കാനും ബാധ്യസ്ഥരാണ് 😁 ഹിഹി..( ഗായു ഓ അവിടെ യും എനിക്കിട്ട് താങ്ങി( പ്രിയ പിണക്കം കാണിച്ചു മാറി നിന്നു . അയ്യോ ഞങ്ങള് വെറുതെ പറഞ്ഞതല്ലേ നീ ഇതൊക്കെ ഒന്ന് എടുത്ത് വച്ചെ ... മേക്കപ്പ് ചെയ്യാനുള്ള ബ്യൂട്ടിഷൻ ഇപ്പൊ എത്തും .. എന്നിട്ട് വേഗം പോയി നീ ഒരുങ്ങിക്കോ , നീ വന്നിട്ട് ഞാൻ പോയി ഡ്രസ് മാറാം.( സുമിത്ര ആ ശരി അമ്മേ ,ഗായു ദേ ഹെയർ പിന്നും മറ്റും ഈ ബോക്സിൽ ആണ് .. ആ പിന്നെ അവർ വന്നാൽ ആരോടെങ്കിലും ഫ്രിഡ്ജിൽ നിന്ന് പൂവെടുത്ത് തരാൻ പറഞ്ഞാമതി.. പ്രിയ പോകുന്നതിനു ഇടയ്ക്ക് എല്ലാം പറഞ്ഞേൽപ്പിച്ചു. ശെരി, ഏട്ടത്തി പൊയ്ക്കോ ഞാൻ നോക്കിക്കോളാം( ഗായു അതും പറഞ്ഞു സുമിത്രയോട് ശ്രേയ ഒരുങ്ങിയെങ്കിൽ അവളുടെ അടുത്തേക്ക് വരാൻ പറഞ്ഞു..

ഇതേ സമയം അങ്ങ് നമ്മള ഹരി സുന്ദരകുട്ടപ്പനായി റൂമിൽ നിന്നും ഇറങ്ങുവാരുന്നു പ്രിയ ഓടി വരുവാരുന്നു ,എന്തിലൊ തട്ടിന്നിന്നപ്പഴാ കണ്ടെ കലിപ്പൻ ഒരുങ്ങി ഇറങ്ങി നിൽക്കുന്നു. പ്രിയ ഒരു വളിച്ച ചിരിയും ചിരിച്ചു , അല്ല ആങ്ങള കൊള്ളാലോ😜( സ്വന്തം പ്രോപ്പർട്ടി ആണെങ്കിലും വായിനോക്കാലോ)) ഇത്ര നേരത്തെ എങ്ങോട്ടാ വായിനോക്കാനായിരിക്കും പോകുന്നെ (പ്രിയ നിനക്കീ ഒരൊറ്റ വിചാരമേ ഉള്ളൂ , അതുകൊണ്ടാണ് ആരെകണ്ടാലും അത് തന്നെ തോന്നുന്നത്... പിന്നെ നിന്നെപ്പോലെ അങ്ങോട്ട് നോക്കി പോകേണ്ട ആവശ്യമില്ല എന്നെ ഇങ്ങോട്ട് നോക്കി വന്നോളും 😍 പിള്ളേര്((ഹരി അത് കേട്ടപ്പോൾ പ്രിയയ്ക്ക് അങ്ങോട്ട് പിടിച്ചില്ല , ഹരിയെ കൈപിടിച്ച് റൂമിലോട്ട് കയറ്റി . എന്താണ് ഇവളുടെ ഉദ്ധേശമെന്ന് അറിയാതെ വേറെ😬 നിവിർത്ഥിയില്ലാതെ കൂടെ പോയി , ചില സമയത്ത് ബുദ്ധി തീരെ പ്രവർത്തിക്കില്ലാത്ത കുട്ടിയാ എന്താ എങ്ങനെയാ എന്നൊന്നും നോക്കൂല (ഹരി ചിന്തിച്ചു.. ഹരി:: നീയെന്താ ഈ നേരമില്ലാത്ത നേരത്ത് തമാശ കളിക്കുവാണോ..

പ്രിയ;; ഏയ് തമാശയൊന്നുമല്ല എന്റെ പുന്നാര ഹരിയേട്ടൻ മറന്നു പോയത് ഞാൻ ഒന്ന് ഓർമ്മിപ്പിക്കാനെല്ലെ ഇങ്ങോട്ട് കൂട്ടിയത്,. മറന്നതായിരിക്കില്ല😏 മനപ്പൂർവ്വം ആയിരിക്കും 😤😤. എന്നിട്ട് പ്രിയ ടേബിളിന്റെ ഡോർ തുറന്നു ഹരിയുടെ മോതിരം എടുത്ത് കയ്യിൽ കൊടുത്തു ... പ്രിയ ; ഇതിട്ടിട്ട് ഇവിടുന്ന് ഇറങ്ങിയാൽ മതി...അപ്പൊ ശരി .. പിന്നെ ഇതെങ്ങാനും ഇന്ന് കയ്യീന്ന് അഴിച്ചാൽ എന്റെ സ്വഭാവം മാറും. ഹരി മോതിരത്തിലും അവളെയും മാറി മാറി നോക്കി ഇത് ഏത് സാധനം കണക്കെ ,,അവസാനം ഒരു ബഹളത്തിന് താൽപര്യം ഇല്ലാത്തതൂകൊണ്ടും പിന്നെ 😌 സേഫ്റ്റി യെ മുൻനിർത്തിയും വേഗം അത് കയ്യിലിട്ട് പുറത്തേക്ക് പോയി. പെണ്ണിന് വലിയ പിടിപാടല്ലേ ഇവിടെ ഇപ്പൊ എന്ത് സംഭവിച്ചാലും ഞാൻ തന്നെ ആയിരീക്കും കുറ്റക്കാരൻ ... (( ഹരി *** ആന്റി ഗായത്രി ചേച്ചിയുടെ ഫുഡ് ഇങ്ങോട്ട് കൊണ്ട് വന്നാൽ മതി ഇനി തീരെ സമയമില്ല അതാ,..( ശ്രേയ ((രാവിലെ ഏഴുമണിക്കെങ്ങാണ്ട് തുടങ്ങിയ പണിയാ എന്നിട്ടും സമയമില്ല പോലും ,😆 വെറുതെയല്ല ആണുങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല അവര് പറയുന്നതും കാര്യം തന്നെയാണ് ))

ശെരി മോളെ , ഞാനേ പെട്ടെന്ന് കൊണ്ട് തരാം എല്ലാം വേഗം തീർക്കണം ( ദേവകി ചേച്ചി ദാ കഴിക്ക് , ശ്രേയ ദോശ ക്കഷ്ണങ്ങളാക്കി കറിയിൽ കുത്തി ഗായൂന് കൊടുത്തു . എടീ നിനക്കെന്നോട് ഇത്ര സ്നേഹമുണ്ടായിരുന്നോ 😲 ഗായു അത്ഭുതത്തോടെ ചൊയിച്ചിട്ട് ചവച്ചിറക്കി ... 😁 ഈഈ..... ഒരാള് ട്രെയിനിന് തല വെക്കുമ്പൊ നമ്മക്ക് അങ്ങനെ നോക്കിയിരക്കാനൊക്കെ പറ്റുവൊ എന്റെ ചേച്ചിക്കുട്ടിയേ.... ..നീ കഴിച്ചോ ഈ ഓഫറൊക്കെ ഇന്നത്തെ ഒരു ദിവസത്തേക്ക് മാത്രമാണെന്ന് നല്ല ഓർമ്മ വേണം , നാളെ മുതൽ അമ്മായിഅമ്മ യുമായിട്ട് അങ്കത്തിന് ഇറങ്ങണ്ടെ...(ശ്രേയ നീ നൈസായിട്ട് എനിക്കിട്ട് പണിയല്ലേ.. എന്റെ അമ്മ പാവം ആണ് ആയിരിക്കും , ആവണമെല്ലോ😄, (ഗായു ശ്രേയ പീക്കോക്ക് കളർ ദാവണിയാണ് വേഷം അത്യാവശ്യം തട്ടിക്കൂട്ട് മേക്കപ്പും ഉണ്ട് അഴിച്ചിട്ട മുടിയിൽ പൂവ് ചൂടിയീട്ടിണ്ട് ഒരു ശാലീനതയൊക്കെ തോന്നും വെറും തെറ്റുധാരണ മാത്രം😊 , ഗായുന്റെ റെഡ് & ഗോൾഡൻ സാരിയാണ് വേഷമാണ് , ആന്റീക്ക് ടൈപ്പ് ആഭരണങ്ങളാണ് , ദേവകിയമ്മയുടെ പഴയ സ്വർണ്ണം പോളീഷ് ചെയ്തെടുത്തു ,

ഗായൂനൂം അത് തന്നെയാണ് ഇഷ്ടം , പിന്നെ ഹരിയും പ്രിയ യും കൂടെ വേറെയും കൊടുത്തു സിമ്പിൾ നെക്ലേസ് ആണ് അതിൽ , എല്ലാർക്കും കൂടുതൽ ഇഷ്ടായത്... മേക്കപ്പിന്റെ കാര്യം പറയണൊ 😁 എനിക്കതിനെ കുറിച്ച് വലിയ വിവരമൊന്നൂല , ... മുഖത്തേക്ക് കൊറേ കൊറേ എന്തൊക്കെയോ പണിയെടുക്കുന്നത് കണ്ടു മണീക്കൂറുകളുടെ പ്രയത്നം 🤭 പിന്നെ ഒരു സ്പ്രേ മയമായിരുന്നു... പുട്ടി അങ്ങനെ നിൽക്കാനും കൈയ്യിലും കഴുത്തിലും ഒക്കെ , അത്തറും ബോഡി സ്പ്രേ വേറെയും .. എല്ലാം കൂടി ആയപ്പോൾ ഒരു ആനച്ചന്തമൊക്കെ ഉണ്ട്.. ഗായത്രി പ ആ സമയമാണ് നമ്മൾടെ സ്പ്രേ വിരോധി ( ഇഷ്ടല്ലാഞ്ഞിട്ടല്ല പുള്ളിക്കാരിക്ക് അലർജിയാണ്... ശരീരത്തിന് ഇഷ്ടമായില്ലെങ്കിൽ തുമ്മി മരിക്കും , അതിപ്പൊ കഴിക്കുവാണൊ കിടക്കുവാണോ അങ്ങനെ ഒരു വേർതിരിവും ഇല്ല)) പ്രിയ അങ്ങോട്ട് വന്നത് 🤩,, ന്റെ റബ്ബേ ഗായു തന്നെ ആണോ ഇത് , എടീ നീ ഇത്ര ഗ്ലാമറായിരുന്നു 😌 അറിഞ്ഞില്ല. ഉണ്ണീ. അറിഞ്ഞില്ല (പ്രിയ ഗായൂന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞ്. ഏട്ടത്തിയെ ഞാനാണ് കല്ല്യാണപ്പെണ്ണ് അത് നിങ്ങൾ മറക്കല്ലേ ,

എന്റെ ഏട്ടത്തീ നിങ്ങള് ആ താലി പുറത്തിട്ട് നടന്നൊ ഇല്ലേ വല്ല കോഴികളും നോക്കിയിരിക്കും ( ഗായു തിരിച്ചടിച്ചു. ശരിയാ ചേച്ചി ......ചേച്ചീന്റെ ടൈം പണ്ടേക്ക് പണ്ടേ കഴിഞ്ഞു പോയി ഗായൂന്റെ ഇന്നത്തോടെ തീരുമാനാകും , അപ്പൊ പിന്നെ ആരാ😉 ഞാനാ ഇവിടെത്തെ സ്റ്റാർ (( ശ്രേയ രണ്ടിനും കൊടുത്തു. പിന്നെ ഒന്നും മിണ്ടാൻ പറ്റിയില്ല , ഫോട്ടോ എടുക്കാൻ കൂട്ടികൊണ്ടു പോയി , എന്നാലും പ്രിയ തളരില്ല 😆 വായ അടച്ച് വെച്ച് ശീലമില്ലാത്തത് ആയതുകൊണ്ട് കാമറാ മേന്റെ കൂടെ സഹായത്തിന് നടന്നു . അപ്പോഴെക്കും സമയമായെന്ന് പറഞ്ഞ് ദേവകി വന്നു , ദക്ഷിണ കൊടുക്കാൻ തുടങ്ങി കുനിഞ്ഞു കുനിഞ്ഞു പെണ്ണിന് നടു കഴിക്കാന് തുടങ്ങി ... ഇത്രയൊക്കെ കാർണോന്മാർ എന്റെ കുടുംബത്തിൽ ഉണ്ടായിരുന്നോ ( ഗായു ആത്മ . പ്രിയയ്ക്ക് ഏകദേശം ഗായത്രിയുടെ അവസ്ഥ മനസിലായത് കൊണ്ട് വേഗം പോയി വെള്ളം എടുത്ത് കുടിക്കാം കൊടുത്തു. എന്നിട്ട് ഗായുന്റെ ചെവിയിൽ മെല്ലെ പറഞ്ഞു , ഇതൊക്കെ അഡ്ജസ്റ്റ് ചെയ്തോ ഇന്നൊരു ദിവസത്തേക്ക് അല്ലേ പിന്നെ ചിരിച്ചു നിന്നോളണെ എല്ലാം എന്ജോയ് ചെയ്തോ ,

പ്രിയ മെല്ലെ അവളുടെ ഷോൾഡറിൽ തട്ടികൊടുത്തു. ചെക്കനും കൂട്ടരും ഇങ്ങ് എത്തി... ആരോ ഒരാൾ പുറത്തുന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. പിന്നെ അകത്തുള്ള സ്ത്രീജനങ്ങളും കുട്ടിപ്പട്ടാളങ്ങളും മുറ്റത്ത് ഒരുക്കിയ🏃🏼‍♀️ പന്തലിന് അടുത്തേക്കായി ഓട്ടം. ഗായുന് പേടി ആവാന് തുടങ്ങി , ഉള്ളിലെ പെരുമ്പറ കൊട്ട് പുറത്തെ കൊട്ടിനേക്കാളും ഉയർന്നു കേൾക്കുന്ന പോലെ തോന്നി അവൾക്ക്. കൈകൾ കൂട്ടിത്തിരോമി അകത്തുള്ള റൂമിന് കുറുകെ നടത്തമാണ്. അതിപ്പോ എത്ര വലിയ ധൈര്യശാലി യും ഒന്ന് വിറച്ച് പോകൂലെ അതെ മ്മള ഗായൂനും ഉള്ളൂ 😬😬 ശ്രേയ യ്ക്ക് ഇതൊക്കെ കണ്ടിട്ട് ചിരി വരുന്നുണ്ട് എന്നാലും പുറത്ത് കാണിക്കാൻ പറ്റുല്ലല്ലൊ ഈ അവസ്ഥയിൽ ആയതുകൊണ്ട് എപ്പഴാ അടികിട്ടുവാന്ന് പറയാൻ കഴിയില്ല 😇. വെറുതെ എന്തിനാ ഞാനായിട്ട് ...(ശ്രേയ ആത്മ ***

കല്ല്യാണം പന്തലിൽ ഹരി വിഷ്ണുവിന്റെ കാലുകഴുകി കൊടുത്തു ടവ്വലു വെച്ച് തുടയ്ക്കാൻ കുനിഞ്ഞു വിഷ്ണു സ്നേഹപൂർവ്വം നിരസിച്ചു , .. കൈപിടിച്ച് പന്തലിന് അഭിമുഖമായി ഇരുത്തി . ശേഷം വിഷ്ണുവിനും കൂടെ വന്നവർക്കും ബന്ധുക്കൾ ക്കും കുടിക്കാൻ കൊടുത്തു.... ശരിക്കും പറഞ്ഞാല് കല്യാണത്തിന്റെ മെയിൻ കാര്യങ്ങളിൽ ഒന്നാണ് ഇത്. കുട്ടികൾ അതൊരു മത്സരമിയി ഏറ്റെടുത്തു 😜(( പണ്ടേ..... ഇപ്പഴും ഞാന് കല്യാണത്തിനൊക്കെ പോയാൽ ഇതും തപ്പി നടക്കാറുണ്ട്, ഏറ്റവും അവസാനം കൂടിയ ഒരു റിസപ്ഷൻ കിട്ടിയ ജ്യൂസ് വെറേറ്റി ടൈപ്പായിരുന്നു ... 🤤😋 )) സദ്യയുടെ ഒരുക്കങ്ങളൊക്കെ ആയിക്കഴിഞ്ഞിരുന്നു, കല്ല്യാണം പന്തലിൽ നിന്ന് വിഷ്ണുവിനൊട് അങ്ങോട്ട് കയറാൻ പറഞ്ഞു , അമ്മാവനും അമ്മായിയും വിഷ്ണുവിന്റെ പെങ്ങളും കൂടെക്കയറും പന്തലിലേക്ക് ... ചെക്കന്റെ അമ്മ പന്തലിനു പുറത്തേ നിൽക്കൂ.... ദേവകി മോളെ കൂട്ടികൊണ്ടു വാ..( ഗായത്രിയുടെ അമ്മാവൻ വിളിച്ചു പറഞ്ഞു ......... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story