ഹരിപ്രിയ : ഭാഗം 5

Haripriya

രചന: ജൂൺ

ദേവകിയമ്മ ഗായത്രിയുടെ കയ്യിൽ പൂക്കളും പുടവയും വച്ച താലം കൊടുത്തു ഗായത്രി കാൽ തൊട്ടു വന്ദിച്ചു അത് വാങ്ങി . ദേവകിയുടെ മനസിൽ തന്റെ മകളുടെ കല്യാണത്തിന്റെ സന്തോഷവും അതിലുപരി ഇനി അവൻ ഈ വീട്ടിലൊരദിധി മാത്രമായിരിക്കും എന്ന വേദനയും ഒരുമിച്ച് വന്നു.. പക്ഷേ കണ്ണീരിനെ പുറത്തേക്ക് കടത്തിവിട്ടില്ല , അത് ചിലപ്പോൾ ഗായൂനെ വേദനിപ്പിച്ചേക്കാം എന്ന് ദേവകി ആലോചിച്ചു . ആ വേദന മനസിലാക്കിയെന്നോണം പ്രിയ വന്ന് ദേവകിയുടെ കൈയ്യിൽ പിടിച്ച് കണ്ണ് ചിമ്മി കാണിച്ചു. ദേവകി തിരിച്ചൊന്നു ചിരിച്ചു. കൃഷ്ണൻ അങ്ങോട്ടേക്ക് വന്ന് ഗായു ന്റെ തലയിൽ മൃദുവായി തലോടി , ശേഷം കയ്യ് പിടിച്ചു മണ്ഡപത്തിലേക്ക് കൂട്ടി. ** ഇതേ സമയം ഗായു ന്റെ കൗടെ വരുന്ന പ്രിയിലിയിരുന്നു വേറൊരാളുടെ കണ്ണ് , കല്യാണമൊക്കെ ഇനി കാണുവോ ആവോ... പ്രിയ പീക്കോക്ക് ബ്ലൂ സാരിയാണ് അതിന് മാച്ചിങ് ആവുന്ന കുറച്ച് ഓർണമെന്റസ് മാത്രമാണ് ധരിച്ചിട്ടുള്ളത്. മുടി സൈഡിലോട്ട് ഫ്രഞ്ച് ബ്രൈഡ് ചെയ്തിട്ടുണ്ട്. വെള്ളക്കൂറ പോലെ നിറമൊന്നൂല്ലെങ്കിലും പ്രിയ ലുക്കാണ് 🤭...

ഉണ്ടക്കണ്ണ് നല്ല കട്ടിയിൽ എഴുതിയിട്ടുണ്ട് , വെള്ളക്കല്ല് വെച്ച വലിയ പൊട്ടും പിന്നെ സിന്ദൂരവും ചെറിയ ചന്ദനക്കുറി യും .... മൊത്തത്തിൽ കുട്ടി നാടനാണ് ☺️... അത് നീ താലികെട്ടിയ കുട്ടിതന്നെയല്ലേ ഡാ ഹരീ...( സതീശൻ ഹരിയെ തൊട്ട് വിളിച്ചു പറഞ്ഞു. അറിയാതെ പറ്റിപ്പൊയത് ആലോചിച്ചു ഹരിക്ക് എന്തോപോലെ ആയി😬 അത് മറച്ചു വെച്ചുഹരി ചോദിച്ചു ;; ഉം അതേ നീയെന്താ അങ്ങനെ ചോദിച്ചത്. അ അല്ല ഇതുവരെ കാണാത്ത പോലെയുള്ള നിന്റെ നോട്ടം കണ്ടാൽ പിന്നെ ആരായാലും അങ്ങനെ അല്ലേ ചോദിക്കൂ(നീരദാണ് മറുപടി പറഞ്ഞത്. തന്നെ എന്റെ പെങ്ങള് ഉരുകിപ്പോകും , (ബാലു.. ഹരിയുടെ കുട്ടുകാരുടെ കൂട്ടത്തിൽ ബാലുവും ആയിട്ടായിരുന്നു ആദ്യം പ്രിയ കൂട്ടായത്. ഇപ്പം എല്ലാവരുമായിട്ട് നല്ല രീതിയിലുള്ള സൗഹൃദമാണ്. അതുകൊണ്ട് തന്നെ പെങ്ങളുമാരില്ലാത്ത ബാലുവിന് പ്രിയ സ്വന്തം പെങ്ങൾ തന്നെയാണ്.😘

ചേട്ടൻ കലിപ്പിൽ എല്ലാത്തിനേയും നോക്കിയതും സൈലൻസ് പ്ലീസ് പോലെ ആയി ഒന്നും മിണ്ടിയില്ല , പക്ഷെ അവർക്ക് ഹരിയെ നോക്കുന്തോറും ചിരി വന്നോണ്ടിരുന്നു. ഹരി ആണെങ്കിൽ കൈയ്യീന്നു പോയ അവസ്ഥ ആയിരുന്നു.... എന്നാലും നീ ഇത്ര ഭംഗിയിണ്ടായിരുന്നോ പെണ്ണെ , അതെങ്ങനെയാ ഞാൻ ശ്രദ്ധിച്ചാലല്ലെ കാണുന്നെ ... മോശം ഹരി വളരെ മോശം ( ഹരി ആത്മഗമിച്ചു.. 🎶🎶🎶🎶🎶🎶🎶 😁😁 എനിക്ക് കൊരവകൊട്ടാനൊന്നും അറീല 😌 ...ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്തോ , നാദസ്വരം വിളി അതിന്റെ ഉച്ചസ്ഥായിയിൽ എത്തി ... ഗായൂന് വിറച്ചിട്ട് നിൽക്കാനും വയ്യാത്ത അവസ്ഥ . വിഷ്ണുവിന്റെ യും മറിച്ചൊന്നുമല്ല കേട്ടോ... ഗായു താലം പിടിച്ചു മുന്നു വട്ടം വിളക്കിനെ വലം വെച്ചു പിന്നെ അത് വലിയ വിളക്കിന്റെ അടുത്ത് വച്ചു, എന്നിട്ട് കൈകൂപ്പി സദസിനെ വണങ്ങി. വിഷ്ണു ഗായൂനെ ഒന്നേ നോക്കിയുള്ളു , പെട്ടെന്ന് തന്നെ മുന്നിലിരിക്കുന്ന സുഹൃത്തുക്കളെ ഓർമ്മ വന്നതും നോട്ടം മാറ്റി.... ഇല്ലെങ്കിൽ അവര് വേറെ പലതും വിളിച്ചു കൂവിയാലോ..😉

മുഹൂർത്തം ആയപ്പോൾ തന്നെ വിഷ്ണുവിന്റെ അച്ഛൻ താലി എടുത്തു പ്രാർത്ഥിച്ചു കുറച്ച് അരി നേരെ നിലവിളക്കിലേക്ക് സമർപ്പിച്ചു , എന്നിട്ട് താലി വിഷ്ണു( ഇനി വിച്ചൂന്ന് വിളിക്കാം അതെല്ലെ എളുപ്പം 😊 എനിക്ക്) ന്റെ കയ്യിൽ കൊടുത്തു , വിച്ചു ഗായുന്റെ കഴുത്തിൽ താലി കെട്ടി , ഗായു ആ സമയം പ്രാർത്ഥിച്ചു . താലികെട്ടിന് ബേഗ്രൗണ്ട് ആയിട്ട് നാദസ്വരം മാത്രമായിരുന്നില്ല , വിച്ചുന്റെ അടിപൊളി കൂട്ടൂകാരുടെ നല്ല നല്ല കമന്റ്സും. ഉണ്ട് അത് കേട്ടിട്ടാണെങ്കിൽ ഇടയ്ക്ക് ഓരൊ കൂട്ടച്ചിരിയും ... പരസ്പരം പൂമാല ചാർത്തി , ഗായു വിഷ്ണുവിന്റെ കഴുത്തിൽ കൃഷ്ണൻ എടുത്ത് കൊടുത്ത ചെയിൻ ഇട്ടുകൊടുത്തു. വിച്ചുന്റെ ചേച്ചി സിന്ദൂരച്ചെപ്പ് വിച്ചുന് നേർക്ക് നീട്ടി തൊട്ടു കൊടുക്കാന് പറഞ്ഞു , ശേഷം കൈതൊടയ്ക്കാൻ കുഞ്ഞി ടവ്വലും വിച്ചുവും ആള് മോശമല്ല കേട്ടോ ☺️☺️.... സിന്ദൂരം ചാർത്തി ഒരു കിസ്സുമടിച്ചിട്ടെ പെണ്ണിനെ വിട്ടുള്ളു🙈🙈 (കുഞ്ഞി പിള്ളേരൊക്കെ🙈 കണ്ണുപൊത്തിയെ) മുതിർന്നവരുടെയൊക്കെ മുഖത്ത് ഒരുതരം ചമ്മലായി 😆... പക്ഷെ യൂത്തന്മാര് അതും ട്രോളടിച്ച് നശിപ്പിച്ചു . ഗായത്രിക്കാണെങ്കിൽ ഇങ്ങനൊരു നീക്കം ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതോണ്ട് ലേശം നാണം വന്നു😌.

മണ്ഡപത്തിന്റെ ഇരു വശങ്ങളിലും ക്യാമറയിൽ എല്ലാം പകർത്തി കൊണ്ടിരുക്കുന്നിണ്ട്.... സ്റ്റിൽസ് വേറെയും വീഡിയോ വേറെയും പലവിധത്തിൽ... പുടവ കൈമാറി അമ്മായി ആദ്യം അവരെ അനുഗ്രഹിച്ചു .. പിന്നെ നിര നിരയായി വരിവരിയായി ഓരോരുത്തരും.... അനുഗ്രഹ പ്രവാഹമായിരുന്നു 🙏 അവസാനം ഹരിയെയും പ്രിയ യെയും വരെ കൂട്ടുകാർ പിടിച്ച് കയറ്റി അനുഗ്രഹിപ്പിച്ചു😜. കൃഷ്ണൻ വെറ്റില വിച്ചൂന്റെ കൈയ്ക്ക് മുകളിൽ വച്ച് അതിന്റെ മേളിൽ ഗായുന്റെ കൈ വച്ചു.. കൂട്ടിപ്പിടിച്ച് നൊഞ്ചോട് ചേർത്ത് വിച്ചുനോട് പറഞ്ഞു ഇത്രകാലവും ഇവിടെ കൊണ്ടുനടന്നതാ നോക്കിക്കോണെ 😔 അതിന് സന്തോഷത്തോടെ കണ്ണടച്ച് കാണിച്ച് വിച്ചു കൈ ഒന്നൂടെ മുറുക്കി പിടിച്ചു...🤝 എന്നിട്ട് മണ്ഡപം മൂന്ന് വട്ടം വലം വച്ചു ✨✨✨ പിന്നെ ഓരോരുത്തരായി ഫോട്ടോ എടുക്കാൻ നിന്നു , പിന്നെ അവരെ കാമറച്ചേട്ടൻ കൂട്ടികൊണ്ടു പോയി.. ചിരിച്ച് പിടിച്ചു ഗായുനും വിച്ചുനും ആകെ മടുത്തു.. ഹരി ആണെങ്കിൽ ഇതുവരെ ശ്രദ്ധിക്കാത്ത പ്രിയ യെ നോക്കി കാണുവാരുന്നു.

എല്ലാവരോടും കലപില സംസാരിച്ച് എല്ലായിടത്തും എത്തുന്ന പ്രിയയെ ആരെയും മുഷിപ്പിക്കാതെ ഓരോരുത്തർക്കും പുഞ്ചിരി സമ്മാനിക്കുന്ന.... ഹലോ ആരെ നോക്കുവാ , വാ അടച്ച് വെക്ക് ഹരിയേട്ടാ (പ്രിയ ഹരിയുടെ മുഖത്തിന് നേരെ കയ് നീക്കി ചോദിച്ചു. ങേ ... അത് ഞാൻ എന്തൊ ആലോചിച്ചു...(കലിപ്പൻ കെടന്നു വിക്കാൻ തുടങ്ങി , അത് പ്രിയ യ്ക്ക് സംശയമുണ്ടാക്കി. ആരെയാ ഹരിയേട്ടാ എന്നെയാണൊ ... സത്യം പറഞ്ഞോ ഞാൻ ആരോടും പറയൂല ( ചിണുങ്ങി കൊണ്ട് പ്രിയ പറഞ്ഞു.. ഓ നോക്കാൻ പറ്റിയ കോലം എന്നും നിന്നെത്തന്നെ അല്ലെ കാണുന്നേ ഇന്ന് നോക്കിയെ എത്ര പേരാ ... കണ്ണിന് നല്ല കുളിർമ യൊക്കെ തോന്നുന്നിണ്ട്( ഹരി ചിരിച്ചോണ്ട് പറഞ്ഞു , പ്രിയേടെ മുഖം ഇപ്പൊ ദേഷ്യം വന്ന് നിറഞ്ഞിട്ടുണ്ട് 😆😆, അത് കണ്ട് ഹരിക്ക് സന്തോഷായി . ബല്യ കാര്യമായി പ്പോയി , ഞാൻ പോകുവാ(പ്രിയ ഹരീ കുട്ട്യോളെ കഴിക്കാൻ വിളിക്ക് സമയമായി , അവർക്ക് അങ്ങോട്ട് സമയത്തിന് എത്തേണ്ടതല്ലെ. ആ അച്ഛാ ഞാനിതാ വരുന്നു ( പ്രിയയുടെ പോക്കും നോക്കി നിന്നു ,

ഹരി വേഗം ഗായൂനെയും വിച്ചൂനെയും വിളിക്കാന് പോയി. സദ്യ രണ്ടു റൗണ്ട് കഴിഞ്ഞിരുന്നു , ഒട്ടുമിക്ക ആൾക്കാരും കഴിച്ച് വിശ്രമിക്കുകയാണ്.. അതങ്ങനെ ആണ് സദ്യ കാണുമ്പോഴുള്ള ഭംഗിക്ക് എല്ലാം തുടച്ചെടുക്കും , അവസാനം കഴിച്ചതൊക്കെ കൊണ്ട് ശ്വാസമെടുക്കാൻ വയ്യാതെ തളർന്നു പോകും , ഇനി അതിന്റെ ക്ഷീണം വേറെയും😆 വിച്ചുവും ഗായുവിനും അടുത്ത് വിച്ചുന്റെ പെങ്ങൾ പാർവതിയും ഭർത്താവ് ആകാശും പിന്നെ അവരുടെ കുറുമ്പി ദിയക്കുട്ടിയും . ദിയയ്ക്ക് മൂന്നു വയസ്സാണ് , ഒരു കുഞ്ഞു മാലാഖ തന്നെ ❤️. ഗായുനെ നോക്കി എന്തൊക്കെയോ ചോദിക്കുന്നുണ്ട് ... പാർവതി ആണെങ്കിൽ കഴിച്ചോണ്ടും കഴിപ്പിച്ചോണ്ടും മറുപടി പറയുന്നുണ്ട്... ആകാശ് വിദേശത്താണ് ജോലി അവരുടെ കുടുംബം അവിടെ സെറ്റിൽഡ് ആണ് , കല്യാണത്തിനൊക്കെ വേണ്ടി നാട്ടിൽ വന്നതും....

അച്ഛനമ്മമാരൊക്കെ കഴിക്കാനിരുന്നു. ശ്രേയയും പ്രിയയും ഒരുമിച്ച് ഹരി അവരുടെ കൂടെ ഇരിക്കാൻ വന്നതാണ് ... പക്ഷേ പ്രിയ ആദ്യം കയറി ഇരുന്നു , തൊട്ടടുത്തിരിക്കാൻ തുടങ്ങിയ ശ്രേയയോട് മാറിയിരിക്കാൻ പറഞ്ഞു, ശ്രേയ യൊരു വളിച്ച ചിരി ചിരിച്ച് മാറി കൊടുത്തു 😊... പിറകെ ബാലുവും നീരദും സതീഷുമൊക്കെ . സദ്യ വിളമ്പുന്ന ആൾക്കരെപ്പോലും വെറുതെ വിടാതെ ഇളിച്ച് കാണിക്കുന്നതിരക്കിൽ ആയിരുന്ന പ്രിയ ഇതൊന്നും ശ്രദ്ധിച്ചേ ഇല്ല . ഹരിയാണെങ്കിൽ ഇതൊക്കെ കണ്ട് ചൂട് കേറി ഇരിക്കുവാ... പറഞ്ഞിട്ടും കാര്യമില്ല ഇത്രകാലവും ശ്രദ്ധിക്കാഞ്ഞിട്ടല്ലേ😄. കയ്യിൽ ആരോ പിച്ചിയത് നോക്കിയപ്പഴാ ഹരിയേട്ടനെ കാണുന്നെ , അപ്പൊ ശ്രേയ എവിടേന്ന് നോക്കുമ്പോളുണ്ട് തൊട്ടപ്പുറത്ത് കത്തിയടിച്ചിരിക്കുന്നു.... ദയനീയമായി ഹരിയെ നോക്കി......... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story