ഹരിപ്രിയ : ഭാഗം 6

Haripriya

രചന: ജൂൺ

 പ്രിയ ഒന്ന് ദയനീയമായി നോക്കി.. അല്ലാതെ വേറെ വഴിയില്ലല്ലൊ .... ബോധമില്ലാണ്ട് ഇങ്ങനെ നോക്കിയിരിക്കരുതെന്ന് എത്രതവണ എന്നോട് ഞാൻ തന്നെ പറഞ്ഞെന്നോ ആര് കേൾക്കാൻ അനുഭവിച്ചൊ ... ഇന്നെന്തായാലും കിട്ടും 😬 മുഖം ഒന്ന് ചെരിച്ചു കൊടുത്തേക്ക് അതാകുമ്പോൾ പുള്ളിക്കാരന് പണി എളുപ്പമായി ( പ്രിയ യുടെ മനസും ബുദ്ധിയും കൂടി ആ സമയം തർക്കിച്ചു നിൽക്കുവാണ്. ഹരിക്കാണെങ്കിൽ പ്രിയേടെ മ്യാരക എക്സ്പ്രഷൻ കാരണം ചിരി പൊട്ടുന്നിണ്ടായുരുന്നു... ഹരി ഒന്നും മിണ്ടിയില്ല , ഭക്ഷണം കഴിക്കാൻ തുടങ്ങി,... ആളനങ്ങാതെ ഇരിക്കുന്ന കണ്ട് പ്രിയ ഹരിയെ കണ്ണുംതള്ളി നോക്കിയിരുന്നു... ഇങ്ങേരെന്താ ഒന്നും പറയാഞ്ഞെ സാധാരണ അങ്ങനെ അല്ലല്ലോ... പെങ്ങളെ കല്യാണമായതുകൊണ്ട് ഡീസന്റ് ആയതാണോ ഇനി 🤔... പ്രിയ കണ്ണുമിഴിച്ച് ഹരിയെ ത്തന്നെ നോക്കിയിരുന്നു. എന്താടീ പൊട്ടകണ്ണീ നോക്കിയിരിക്കുന്നേ കഴിക്കുന്നീല്ലെ ...(ഹരി പ്രിയ ഒന്ന് ഞെട്ടി , നോട്ടം മാറ്റി , ഏ..... ഡോ പൊട്ടക്കണ്ണി നിങ്ങടെ മറ്റവൾ ..

.(പ്രിയ ആരാടീ എന്റെ മറ്റവള് നീ കണ്ടിട്ടുണ്ടോ അങ്ങനെ ഒരാളെ.... നിന്നെ പോലെ കാണുന്ന ആൾക്കാരെ വായിനൊക്കി നടക്കലല്ല എന്റെ പണി, കേട്ടോ ( ഹരി ഞാനെ എനിക്കിഷ്ടമുള്ള പോലെ നടക്കും , നിങ്ങളാരാ അതൊക്കെ പറയാൻ ... ( പ്രിയ അത് നിനക്കറിയില്ലേ ഞാനാരാണെന്ന് , ഇല്ലേന്ന് ( ഹരി കലിപ്പ് മോഡ് ഓൺ ... പ്രിയ ഇത്രയ്ക്ക് അങ്ങോട്ട് പ്രതീക്ഷിച്ചില്ല 😟😟 കുട്ടിക്ക് ഇപ്പൊ ശരിക്കും പേടിയായി...☺️☺️ എന്റെ ചേട്ടാ ചേച്ചീ....... ഒന്നു മിണ്ടാതെയിരിക്കാവോ യെന്റെ കോൺസന്റ്രേഷൻ പോണൂ... നിങ്ങൾക്ക് വേറെ സ്ഥലമൊന്നും കിട്ടിയില്ലേ അടിയുണ്ടാക്കാൻ ....നല്ലോരു സദ്യയെ ഇങ്ങനെ ചവിട്ടിത്തേക്കല്ലെ....( ശ്രേയ ഇടയ്ക്ക് കയറി ഉപദേശിച്ചു...പുള്ളിക്കിരിക്ക് കഴിക്കാൻ പറ്റണ്ടേ.. ഇങ്ങനെ അപുറത്തുന്നും ഇപ്പറത്തൂന്നൂം ചറ പറാന്ന് സംസാരിച്ചോണ്ടു നിന്നാൽ , എങ്ങനെയാ ആ സദ്യയൊന്ന് നേരാംവണ്ണം അകത്താക്കും😆...

ശ്രേയയുടെ നയപരമായ സംസാരം കാരണം അങ്ങനെ രക്ഷപ്പെട്ടതൊരു ജീവനാ...😁😁 ഇല്ലെങ്കിൽ പ്രിയ എന്താകുമെന്ന് പറയാനെ പറ്റില്ല... നന്ദിയോടെ പ്രിയ ശ്രേയയെ നോക്കി. അനിയത്തിയൊക്കെ തന്നെയാ പക്ഷേ പറഞ്ഞിട്ടെന്താ ചില സമയത്ത് പേട്ട സ്വഭാവമാണ് കാണിക്കുക.... എന്നെ തേച്ചൊട്ടിക്കാൻ ഒടുക്കത്തെ മിടുക്കാണതിന്.... പക്ഷേ പൊന്നുമോളെ നീയാണ് ഇപ്പൊ എന്റെ രക്ഷകൻ ....കാലന്റെ കയറിൽ നിന്നുമാണ് എന്നെ രക്ഷിച്ചെടുത്തത്.(( പ്രിയ ആത്മ അവളോട് നേരിട്ട് പറയുമ്പോൾ അതിന്റെ ജാഡ കൂടി പെണ്ണ് കാണിച്ചെന്നു വരും , അതുകൊണ്ട് ആ പരിപാടിക്ക് നിന്നില്ല...😌😌😌😌😌😌 ഭക്ഷണം കഴിക്കുമ്പോൾ കിട്ടിയ വിശ്രമം മാത്രമേ ഗായുനോ വിഷ്ണുവിനും കിട്ടിയുള്ളു അത് കഴിഞ്ഞപാടെ വീട്ടിലേക്ക് കയറി , എല്ലാവരുടെയും അനുഗ്രഹം വാങ്ങിച്ചു.. പോകാൻ സമയമായി എന്ന് വിഷ്ണുവിന്റെ ഇളയച്ഛൻ വന്നു പറഞ്ഞു, പെണ്ണിന്റെ വീട്ടിൽ നിന്നും ഇറങ്ങുന്നതിനും ചെക്കന്റെ വീട്ടിൽ കയറുന്നതിനും സമയമൊക്കെയുണ്ട്... കാർണോന്മാര് അതൊന്നും തെറ്റിക്കാൻ സമ്മതിക്കില്ല...

വിഷ്ണുവിന്റെ അമ്മ നേരത്തെ അവരുടെ വീട്ടിലേക്കു തിരിച്ചിരുന്നു, അവിടെ ഗായൂനെ സ്വീകരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യേണ്ടെ... പിന്നെ .. കരച്ചിലായി പിഴിച്ചിലായി കെട്ടിപ്പിടിത്തമായി 😢😢 നിക്കും സങ്കടായി.. ഇത്രകാലോം ജീവിച്ചപോലെ ആയിരിക്കില്ലല്ലോ ഇനി അങ്ങോട്ട് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായി വളർന്നു മറ്റൊരു കുടുബത്തിലേക്ക് പറിച്ചു നടപ്പെടുന്ന അവസ്ഥ 😪 ഭീകരമായിരിക്കുമല്ലേ... ( ((എക്സ്പീരിയൻസോളികൾ ഇഈ അനുഭവം എനിക്കായ് ഒന്നും വെളിപ്പെടുത്താമോ☺️ കേൾക്കാനുള്ള എന്റെ ആകാംക്ഷ മാത്രമാണ്))) സങ്കടവും സന്തോഷവും ഒരുമിച്ച് വരുന്ന ഒരു നേരം .... ഗായു ഓരോരുത്തരെ ആയി കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു .. പിന്നെ വിഷ്ണു പിടിച്ചപിടിയാലെ കാറിൽ കയറ്റി കൊണ്ടുപോയി ... .😪😪😢😢😢😢 ഹരിക്കും അവസ്ഥ ഒരുപോലെ ആയിരുന്നു... തന്റെ കൈപിടിച്ച് നടന്ന അനിയത്തി കുട്ടി,

പിരിഞ്ഞിരിക്കാൻ കഴിയാത്തത് കൊണ്ടും എന്നും കാണാൻ വേണ്ടി മാത്രം പുറത്ത് നല്ല കോളേജിലേക്ക് കിട്ടിയപ്പോൾ നാട്ടിലുള്ള കോളേജിൽ മതി പഠിത്തം എന്ന് തീർത്ത് പറഞ്ഞ് നിർത്തിയത്... എന്നായാലും അവള് മറ്റൊരു വീട്ടിൽ കയറിപ്പോകണം എന്നുള്ള അമ്മയുടെ ഉപദേശം കേൾക്കുമ്പോൾ അവളു പറയും ഞാൻ എന്റെ ചേട്ടനെയും കൂടെ കൂട്ടുമെന്ന്... ഇന്നിതാ അവൾക്ക് കൈപിടിക്കാൻ മറ്റൊരാളായി , പരിഭവം പറയാനും പിണങ്ങി നടക്കാനും ഇനി തന്റെയടുത്തേക്ക് വരില്ല 😔 ഹരി ഒരുപാട് ചിന്തകളോടെ അകത്തേക്ക് കയറിപ്പോയി , പിടിച്ചു നിർത്താൻ കഴിയാത്ത കണ്ണുനീരാലെ ....... കല്ല്യാണത്തിന് വന്ന ആൾക്കാരൊക്കെ പോയിക്കൊണ്ടിരുന്നു , വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ബാക്കി ആയത്. കൃഷ്ണൻ ദേവകിയും കണ്ണീരടക്കാൻ വയ്യാതെ ഇരുന്നു... പ്രിയ യ്ക്ക് അവസ്ഥ സമാനം എന്നും ഏട്ടത്തീ ന്നും വിളിച്ചു പിറകെ വരുന്ന ഗായു ഇനിയെന്നും ഈ വീട്ടിലെ അതിഥി ആയിക്കഴിഞ്ഞു...ഞാനും അങ്ങനെ ആണല്ലോ ,

എല്ലാവരും അങ്ങനെ തന്നെ (പ്രിയ ചിന്തിച്ചു. സുമിത്ര എല്ലാവർക്കും വേണ്ടി ചായയെടുക്കാൻ അടുക്കളയിൽ പോയി. ശ്രേയയും കൂട്ടിനെത്തി , അമ്മേ എല്ലാവർക്കും നല്ല സങ്കടുണ്ടല്ലേ , ഹരിയേട്ടനും ചേച്ചിയ്ക്കും നല്ല വിഷമമുണ്ട് (ശ്രേയ അത് പിന്നെ ഇല്ലാതെ ... പ്രിയ ഇങ്ങോട്ട് വന്നപ്പൊ നീ കെടന്നു മോങ്ങിയതൊക്കെ എന്റെ മോളു മറന്നോ , 🤭.. ഇതൊക്കെ സാധാരണയാണ്, കുറച്ച് കഴിഞ്ഞാൽ അതൊക്കെ മാറും, നീയീ ചായ എടുത്ത് എല്ലാർക്കും കൊണ്ട് കൊടുത്തേ.. ആ പിള്ളേരൊക്കെ ഓടി നടന്നു തളർന്നിട്ടുണ്ടാകും. ഞാനിത് അകത്തേക്ക് കൊടുക്കാം. ** ഹരിയുടെ പുറകെ പ്രിയ യും റൂമിലേക്ക് പോയി. ഹരി ബാൽകണിയിലെ ചെയറിലിരക്കുവാരുന്നു , ആണുങ്ങൾക്ക് അങ്ങനെയൊന്നും ദുഃഖം പുറത്ത് വരില്ലെന്നല്ലെ, പക്ഷെ വന്നാലൊ നിർത്താനും പാടാണ്... ഓർമ്മകളുടെ പുസ്തകത്താളുകൾ കാറ്റിൽ പാറിക്കളിക്കുകയാണ്, ഓരോന്നും അത്രയേറെ പ്രിയപ്പെട്ടവ ഒരുപാട് മധുരം നിറഞ്ഞത്... ഇന്നും അതിനൊട്ടും കോട്ടം വരാതെ കൊണ്ടു നടക്കാൻ പറ്റുന്നവ✨

പ്രിയ വന്ന് ഹരിയുടെ തോളിൽ കൈചേത്തു വച്ചു... വാക്കുകൾ പെറുക്കിയെടുക്കാൻ പ്രിയയ്ക്ക് പ്രയാസമായി ... അടുത്താരുടെയോ കാൽപെരുമാറ്റം കണ്ടതും ഹരിയ്ക്ക് തന്റെ തോളിൽ ഒരു കര സ്പർശമറിഞ്ഞു , ഹരി നേരെ പ്രിയയെ ചുറ്റിപ്പിടിച്ചു ,.. പെട്ടന്നായതു പ്രിയ യ്ക്ക് ഒന്നും അങ്ങോട്ട് പിടികിട്ടിയില്ല. മെല്ലെ അവളു ഹരിയുടെ മുഖം പിടിച്ചുയർത്തി , മുടിയിലൂടെ വിരലോടിച്ചു , 😁അയ്യേ കരഞ്ഞ് കരഞ്ഞു ഒരു പരിവായല്ലൊ, ഇങ്ങനൊക്കെ അറിയാവോ ചെക്കാ , ഞാൻ വിചാരിച്ചു നല്ല സ്ട്രോങ്ങായിരിക്കും എന്ന്, ഇത് ഒരുമാതിരി പിള്ളേരെ പോലെ 🤭🤭🤭 (പ്രിയ പ്രിയ സെന്റി സീൻ അങ്ങ് കോമഡിയാക്കി കളഞ്ഞു , എന്തീനാ വെറുതെ....😌 ആവശ്യമില്ലാതെ ചളിയിറക്കല്ലേ , താങ്ങൂല ( ഹരി വീണ്ടും ഫോമിലായി. ഓ പിന്നെ ,വേറെ എന്തിനാ ഇറക്കുന്നെ നിങ്ങളുടെ തലയിലുള്ളത് തന്നെ ദാരാളം ..ഈ...(പ്രിയ 😔

ഇല്ലെടീ എനിക്ക് അവളെങ്ങെനെ ആണെന്ന് നിനക്ക് അറിയീല്ലെ... പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്നില്ല.. അല്ല നിനക്ക് സങ്കടം ഒന്നൂല്ലേ(ഹരി പിന്നെ ഇല്ലാതെയിരിക്കുവൊ , എന്നുവച്ച് അതുപറഞ്ഞിരിക്കാൻ കഴില്ലല്ലോ, എല്ലാം ഉൾക്കൊള്ളാൻ പഠിക്കണ്ടേ😂 ഇതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കണ്ടേ എന്റെ ചെക്കാ..((പ്രിയ ഹും........ നീ പോയെ ഇല്ലെങ്കിൽ എന്റെ സ്പിരിറ്റിൽ നീ മുങ്ങി പോകും(ഹരി ഇയാളെ ആശ്വസിപ്പിക്കാൻ വന്ന എന്നെ വേണം പറയാൻ, താൻ പോടോ (പ്രിയ അതും പറഞ്ഞൊരോട്ടം ആയിരുന്നു. പോയ വഴി പുല്ലു മുളയ്ക്കുന്നത് വരെ ശംശയമാണ്. ***

വൈഷ്ണവത്തിലേക്ക് ഗായുനെ വിച്ചൂന്റെ അമ്മ വിളക്ക് കൈയിൽ കൊടുത്തു സ്വീകരിച്ചു. അങ്ങനെ ഗായുവും ഒരു കുടുംബി..നി ആയി 😬 റിസപ്ഷൻ തൊട്ടടുത്ത ദിവസം നടത്താനാണ് തീരുമാനിച്ചത്... അതുകൊണ്ട് അടുത്തുള്ളവരൊക്കൊ മാത്രമെ ബാക്കിയുണ്ടായുള്ളു. പാർവതി ഗായുവുമായിട്ട് കൂട്ടായതുകൊണ്ട് ഗായത്രിയ്ക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ല... പിന്നെ ദിയക്കുട്ടിയും.... * ദേവകിയും കൃഷ്ണനുമൊക്കെ ഏകദേശം ഒക്കെയായി .. വീട്ടിലെ മുതിർന്നവരൊക്കെ ഒരുമിച്ചിരുന്ന് സംസാരമായി... വീട്ടുകാര്യത്തിൽ തുടങ്ങി , ആഭ്യന്തര ചർച്ചവരെ ആയി... ബിസിനസ്സും അത് സംബന്ധമായി സംസാരിക്കാൻ തുടങ്ങിയപ്പൊ സ്ത്രീകൾ മാറിയിരുന്നു......... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story