ഹരിപ്രിയ : ഭാഗം 7

Haripriya

രചന: ജൂൺ

ശ്രേയ ഹരീടെ കൂട്ടുകാർക്ക് ചായയും കൊടുത്തു അവിടെത്തന്നെ ഇരുന്നു സംസാരിച്ചു... കത്തിയടിക്കാൻ ആരാ മോശമല്ലാത്തത് അല്ലേ 🤭 ആ സമയമാ പ്രിയ ഹരീടെ അടുത്തുനിന്ന് അങ്ങോട്ട് വന്നത് 😇 ഓടി വന്നത് കൊണ്ട് ഒന്നും മിണ്ടാൻ പറ്റിയില്ല , അവിടെ കണ്ട ചെയറിൽ കയറിയിരുന്നു.. ചുറ്റുമുള്ള ആൾക്കാരാണെങ്കിൽ ഇതെന്തുപറ്റി എന്നപോലെ അവളെ നോക്കി ഇരുന്നു.. കാരണം ചോദിക്കാൻ തുടങ്ങിയപ്പൊ പ്രിയ ✋ കൈ കിണിച്ച് പറയാം എന്ന് ആംഗ്യം കാണിച്ചു. എടി ചേച്ചി നീയെന്താ ഈ കോപ്രായം കാണിക്കുന്നെ , വാതുറന്ന് പറഞ്ഞാലല്ലെ കാര്യം മനസിലാകൂ(ശ്രേയ പ്രിയ നീട്ടി ശ്വാസമെടുത്ത് സംസാരിക്കാൻ തുടങ്ങി.. അത് പിന്നെ ഞാനൊന്ന് ജോഗിങ് ചെയ്തതല്ലെ (പ്രിയ ഓ ഒരു തമാശ എല്ലാരും ഒന്ന് ചിരിച്ചു കൊടുത്തേക്ക്( നീരദ് 😂😂😂 ഇവളുടെ വരവ് കണ്ടിട്ട് വല്ല പണിയും ഒപ്പിച്ചതായിരിക്കും(ബാലു എങ്കിൽ അത് ഹരിക്ക് തന്നെ ആയിരിക്കും 😁

അല്ലാതെ വേറെയാരെ(സതീഷ് ശെരിയാ ,അവനെ മാത്രമേ ഇവൾക്ക് ഇത്തിരി പേടിയുള്ളു ( ബാലു കൂട്ടിച്ചേർത്തു. ഈ.... 😬😬പേടിച്ചിട്ടൊന്നുമല്ല വെറുതെ എന്തിനാ (പ്രിയ ഇളിച്ചോണ്ട് മറുപടി പറഞ്ഞു... അല്ല പ്രിയെ നിങ്ങളുടെ ടോം ആൻ ജെറി കളി ഇതുവരെ അവസാനിച്ചില്ലെ...( സതീഷ് എന്റെ ചേട്ടാ എവിടെ തീരാൻ , അതിന് ടോമിന് ആവശ്യത്തിനുള്ള ബുദ്ധി തെളിയാൻ ഒരുപാട് സമയമെടുക്കും എന്നാണ് എന്റെ ഒരു ഇത് (പ്രിയ. ടോമിനെ മോശക്കാരനാക്കണ്ട എപ്പഴാ പിടിച്ചു വിഴുങ്ങുവാനെന് പറയാന് പറ്റില്ല മോളെ😆 (സതീഷ്. ഏയ് ... അതിന് ഇവളെ , വിഴുങ്ങാൻ തുറന്നു വെച്ച അവന്റെ വായയിൽ കേറി തുള്ളി ച്ചാടും , അതാണ് ഈ മൊതല് (( ബാലു.. പാവം എന്റെ ചേട്ടൻ , ഇതിനെയൊക്കെ സഹിക്കുന്നില്ലെ , എന്തൊരു ചേച്ചിയാടി നീ (ശ്രേയ.. ഡീ ഡീ .. നീയാര് , നീ എന്റെ അനിയത്തിയാണൊ അതോ അങ്ങേരുടെയോ , ദേ ഇവരെ കണ്ട് നീ പഠിക്കണം ന്റെ കൂട കട്ടയ്ക്ക് നിൽക്കും (പ്രിയ. കട്ടയൊക്കെ ആക്കാം പക്ഷെ പണികിട്ടുന്ന വകുപ്പിലൊന്നും കൊണ്ട് ഇറക്കാതെ നിന്നാമതി 🙏😁

( നീരദ് അത് പറഞ്ഞതും ബാക്കി രണ്ടെണ്ണവും ഒരേപോലെ തലയാട്ടി . ഹാ അതൊക്കെ ഞാൻ ചെയ്യോ , നിങ്ങളൊക്കെ അങ്ങനെ ചിന്തിക്കാൻ കുടെ പാടില്ല കേട്ടോ ☺️☺️ , (പ്രിയ വേറെ വല്ല പെണ്ണും ആയിരുന്നെങ്കിൽ അതൊക്കെ പറയാം നിന്നെ വിശ്വസിക്കാനെ ഇത്തിരി പ്രയാസമാണ് ..ഈ വക കാര്യങ്ങളിൽ 😬😬 ( ബാലു ങും .... ഇനി അങ്ങോട്ട് വാ ഹോസ്പിറ്റലിലേക്ക് അപ്പൊ ഞാൻ പറഞ്ഞേരാം, "പ്രിയേ ദെ ആ കാണുന്ന കുട്ടീടെ നമ്പർ മേടിച്ച് തരുവൊ" എന്നൊക്കെ ചോദിച്ച് ... പലിശ സഹിതം 😬 ( പ്രിയ കുറുമ്പോടെ മറുപടി പറഞ്ഞു എല്ലാത്തിന്റെയും മുഖത്തേക്ക് നോക്കി... വേണ്ടായിരുന്നു എന്നായി അവർക്കൊക്കെ .... പിന്നെ പിണക്കം മാറ്റാൻ അവര് പലതും പറഞ്ഞു , ഇനി ഫുൾ സപ്പോർട്ട് പ്രോമിസും ചെയ്യിപ്പിച്ചു പ്രിയ. അവര് ഓരോരുത്തരുടേയും വീട്ടിലെ കാര്യങ്ങളും ജോലിക്കാര്യങ്ങളും ഒരണു വിടാതെ പ്രിയ ചോദിച്ചറിയുകയും ചെയ്തു..... അറിയാമെങ്കിലും ഇടയ്ക്കൊക്കെ ഒന്ന് അപ്ഡേറ്റ് ചെയ്യുന്നത് നല്ലതാണ്.... ആരെയും വെറുതെ വിടുന്ന പരിപാടി നമ്മൾടെ കുട്ടിക്ക് ഇല്ല ,

അവസരം കിട്ടിയാൽ ഒരു കൗൺസിലിംഗ് വരെ ഫ്രീയായിട്ട് കിട്ടും... {{°°°ആർക്കെങ്കിലും ആവശ്യമുണ്ടോ°°°°😜😝}} 💫എന്നിട്ട് എന്താ സ്വന്തം കാര്യത്തിൽ ഇങ്ങനെയെന്ന് നിങ്ങള് വിചിരിക്കുന്നുണ്ടാവും ,, എല്ലാത്തിനും എല്ലാ രസങ്ങളും ഉണ്ടാവണ്ടേ 🤭അല്ലാതെ എന്നും മധുരം കഴിച്ചാൽ പിന്നെ ഷുഗർ വന്ന് പിന്നെ മധുരത്തെ പാടെ ഉപേക്ഷിക്കേണ്ടി വരും🙈🙈🙊🙊🙉🙉 ചിരിച്ചും കളിച്ചും എല്ലാവരും കൂടി ഇരുന്നു.. പ്രിയ ഇറങ്ങിയതിന് ശേഷം ഹരി റൂമിൽ കിടക്കുവായിരുന്നു, സുമിത്രാമ്മ ചായ കൊടുക്കാൻ ചെന്നപ്പഴാ എഴുന്നേറ്റത്. ഹരി ഒന്ന് ഫ്രഷായി താഴേക്ക് ചെന്നു... പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോഴെ കേട്ടു പ്രിയ യുടെ ബഹളം. ഹരി ചെറു ചിരിയോടെ അങ്ങോട്ടേക്ക് ചെന്നു. പെണ്ണവിടെ തകർക്കുവാണ് മെഡിക്കൽ കോളേജിലെ ജീവിതം മൊത്തം അവള് അവിടെ വിളമ്പുന്നത് . നിങ്ങൾക്ക് വേറെ പണിയില്ലേ ... ഇവൾടെ തള്ള് കേൾക്കാനായിട്ട് , വായും പൊളിച്ച് ഇരുന്നോളും എല്ലാതിങ്ങളും ( ഹരി. പ്രിയ അവരെ നോക്കി കണ്ണുകൊണ്ട് അവളെ സപ്പോർട്ട് ചെയ്യാന് പറഞ്ഞു.. നീരദ് ചാടിക്കേറി പറയാൻ തുടങ്ങി ,

ബാക്കിയുളെളവര് ഇവനെന്താ പറയാന് പോകുന്നതെന്ന് നോക്കി യും.. ആ... അത് പിന്നെ അടിച്ചുപൊളിച്ചു ജീവിക്കുന്നവരെ നിനക്ക് കണ്ണിൽ പിടിക്കാത്ത കൊണ്ടാ ... അങ്ങനെ ആണെങ്കിലെ ഇതൊക്കെ കേൾക്കാൻ മനസുണ്ടാകൂ.... ഇവളു പറയുന്നതൊക്കെ കേൾക്കാൻ നിനക്ക് ഇഷ്ടമല്ലെങ്കിൽ നീ കേൾക്കെണ്ടന്നേ... ഹല്ല പിന്നെ ( നീരദ് ഒരു പ്രാസംഗികനെ പോലെ ദീർഘശ്വിസം വിട്ട് നല്ല ഗമയിൽ എല്ലാവരെയും നോക്കി എങ്ങനെ ഉണ്ടെന്ന് പുരികം പൊക്കി ചോദിച്ചു... കൂടെയുള്ളവര് ചിരിച്ചു കാണിച്ചതും പ്രിയ മനസിൽ നീരദിനെ പൂവിട്ട് പൂജിച്ചു... എന്നിട്ട് നെഞ്ചത്ത് കൈവച്ച് മനസിൽ ആശ്വസിച്ചു {സാധാരണ എത്ര പ്രോമിസ് തന്നാലും ഹരിയേട്ടന്റെ നിഴല് കണ്ടാൽ കാലുമാറുന്ന ആൾക്കാരായിരുന്നു.... ഹും മാറ്റമുണ്ട് കുറച്ച് കൂടി നന്നാക്കി എടുക്കണം } നീ ഇവരെ കൂടി വഷളാക്കി കൊണ്ടു വരുവാണല്ലെ, ( ഹരി അതിന് ഞാൻ എന്ത് ചെയ്തു... ഞാനൊറ്റയ്ക്ക് ഇരുന്നു പ്രസംഗിച്ചൊന്നുമില്ലല്ലൊ , ഞങ്ങള് സംസാരിച്ച് സംസാരിച്ച് അവിടെ എത്തിച്ചേർന്നു എന്നേയുള്ളു ( പ്രിയ അത് തന്നെ ,

അതിലിപ്പൊ എന്തിരിക്കുന്നു , നിന്റെ വിഷമൊക്കെ മാറിയൊ , പ്രിയ പറഞ്ഞു നീ ഭയങ്കര സങ്കടത്തിൽ ആയിരുന്നെന്ന്..( ബാലു ഹരി 😳 ഞെട്ടി കൊണ്ട് പ്രിയ യെ നോക്കി "" ഇവള് അവിടെ നടന്നതും വന്ന് പറഞ്ഞോ , ഇതിനെ ഞാനിന്ന്...""( ഹരി ആത്മ) പ്രിയ ഒന്ന് ഇളിച്ച് കാണിച്ചതെയുള്ളൂ. അതൊക്കെ എപ്പഴേ മാറി, ആ സമയത്ത് അങ്ങനെയൊക്കെ ആയിപ്പോയി 😬 ( ഹരി മറുചോദ്യം വരാത്ത രീതിയിൽ പറഞ്ഞൊപ്പിച്ചു. സംസാരിച്ചിരുന്നു നേരം വൈകിയത് ആരും ശ്രദ്ധിച്ചില്ല , ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ചിരുന്നു . കഴിച്ച് കഴിഞ്ഞ് ഹരിയും ബാലുവും കൂടി പ്രിയയുടെ അമ്മയെയും അച്ഛനെയും ശ്രേയയും തിരിച്ചു വീട്ടിൽ കൊണ്ട് ചെന്നാക്കി. ഗായത്രി അവിടുന്ന് വിളിച്ചു സംസാരിച്ചായിരുന്നു , അവളുടെ സംസാരത്തിൽ തന്നെ ഉണ്ടായിരുന്നു അവിടെയുള്ള ആൾക്കാരുടെ സ്നേഹം. പ്രിയ അച്ഛനുള്ള മരുന്ന് എടുത്ത് കൊടുത്ത് വേഗം മുറിയിൽ പോയി ഫ്രഷായി . അപ്പോഴേക്കും ഹരി തിരിച്ചെത്തിയിരുന്നു , ക്ഷീണം കാരണം പിന്നീട് ഒരു വഴക്കിന് നിന്നില്ല , അതാണ് നല്ലതെന്ന് തോന്നി പ്രിയയും അങ്ങോട്ട് പോയില്ല ,

ഹരിയും ഡ്രസ്സൊക്കെ മാറി വന്ന് കിടന്നു. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 രാവിലെ എല്ലാവരും എഴുന്നേൽക്കാൻ വൈകിയിരുന്നു , പ്രിയ വേഗം ചെന്ന് കാപ്പിയിട്ട് ഓരോരുത്തർക്കും കൊടുത്തു. ഉച്ചയ്ക്ക് ശേഷമാണ് ഗായുന്റെ റിസപ്ഷൻ , അത് അവിടെ അവരുടെ വീട്ടിൽ തന്നെ ആണ് , .......... ഉച്ചയ്ക്കുള്ളത് കഴിച്ചിട്ട് എല്ലാവരും പെട്ടെന്ന് റെഡിയായി വന്നു. പ്രിയ സാരിയിൽ തന്നെ ആയിരുന്നു , ഇതിനേക്കാൾ ഭംഗി ഇന്നലെത്തേതിനായിരുന്നു, (( , ഹരി പ്രിയ യുടെ അടുത്ത് വന്നു ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി പറഞ്ഞു. അന്തം വിട്ടു നിന്നു പോയ പ്രിയ യെ ഹരി തന്നെ തട്ടിവിളിച്ചു കാറിൽ കയറാൻ പറഞ്ഞു. യാന്ത്രികമായി പ്രിയ അകത്തേക്ക് കയറി ... പെണ്ണിനെ, ഇതുവരെ ആയിട്ടും സംഭവം കത്തിയില്ല , കാറിൽ ഇരുന്നു ഒന്നുകൂടെ റീ വൈൻഡ് ചെയ്തു നോക്കി , ചെറിയ ചിരിയും നാണമൊക്കെ തോന്നി.. ഇങ്ങേരതിനെപ്പഴാ എന്നെ ശ്രദ്ധിച്ചതാവോ 🙄

ഞാൻ കണ്ടില്ലല്ലോ എന്നെ നോക്കുന്നത് , ശേ മിസ്സായി പോയീ... എന്നാലും ശോ നിക്ക് നാൺ വരുന്നു (( പ്രിയ യ്ക്ക് നൂറു പൂത്തീരി പ്രകാശമായിരുന്നു മുഖത്ത് . ഹരി ആണെങ്കിൽ ആദ്യമായിട്ട് കയ്യീന്ന് പോയത് ആലോചിച്ചു വണ്ടിയെടുത്തു. ഇന്നലെ തന്നെ പറയണം എന്ന് വിചാരിച്ചതാ 💛 പക്ഷേ അത് ഇവള് കെടന്നാഘോഷിക്കും പിന്നെ അതിന്റെ ജാഡ വേറെയും അതുകൊണ്ടാ പറയാഞ്ഞത്, ഇന്ന് പക്ഷെ അറിയാതെ വീണു പോയി , എന്താല്ലെ എന്റെ പെണ്ണ് തന്നെയല്ലെ 😉( ഹരി ആത്മ ഹരിയും പ്രിയയും കൂടെത്തന്നെ ആയിരുന്നു , പക്ഷെ ആ ഏരിയയിൽ കണ്ട ഭാവം രണ്ടും കാണീച്ചില്ല... ഒരുപക്ഷേ ആദ്യമായിട്ട് കിട്ടിയ പ്രശംസ പ്രിയ യ്ക്ക് അത്രയ്ക്കും സന്തോഷം കൊടുക്കുന്നുണ്ടാകും..... ഈ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥയെ , ഹാ അത് തന്നെ 🤭 ഗായുവും വിച്ചുവും നല്ല സന്തോഷത്തിലായിരുന്നു... രണ്ടു ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് വരാൻ ക്ഷണിച്ചിട്ട് കൂടിയാണ് ഹരിയൊക്കൊ അവിടെ നിന്നും ഇറങ്ങിയത്......... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story