ഹരിപ്രിയ : ഭാഗം 8

Haripriya

രചന: ജൂൺ

ഹരീ നീ രാവിലെ തന്നെ ഇതെങ്ങോട്ടാ (കൃഷ്ണൻ ഓഫീസിലേക്ക് പോകുവാ, ഒരാഴ്ച ആയില്ലേ ഓഫീസിലേക്ക് പോയിട്ട് എല്ലെണ്ണവൂം കൂടെ അവിടം തലതിരിച്ചു വെച്ചിട്ടുണ്ടാകൂം , (( ഹരി സുധിയെ അല്ലെ എല്ലാം ഏൽപ്പിച്ചത് , അതൊക്കെ അവൻ നന്നായിട്ട് കൈകാര്യം ചെയ്യും (കൃഷ്ണൻ ശരിയാ അച്ഛാ പക്ഷെ എല്ലാം അവനെക്കൊണ്ട് ഒറ്റയ്ക്ക്, സ്ട്രസ്സ് തന്നെ ആയിരിക്കും , ഞാൻ അങ്ങോട്ട് ചെല്ലട്ടെ , (ഹരി ഉം ശരി പോയിട്ട് വാ ( കൃഷ്ണൻ ഹരിയേട്ടൻ പോയൊ !! (പ്രിയ ആ പോയി മോളെ നീ ഇന്ന് പോകുന്നുണ്ടോ ഹോസ്പിറ്റലിലേക്ക് ( ദേവകി ഇല്ല.. ഇന്നും കൂടെ ഞാനൊന്ന് റെസ്റ്റ് എടുത്തോട്ടെ ക്ഷീണം ഒന്ന് തീരണ്ടേ ( പ്രിയ ചിണുങ്ങി കൊണ്ട് പറഞ്ഞു. വെറുതെയല്ല അവന് പറയുന്നത് നിനക്ക് തീരെ കാര്യവിവരമില്ലെന്ന് , ഇപ്പഴും കുട്ടിക്കളിയാ (( ദേവകി പ്രിയ ദേവകിയമ്മെയെ ഒന്നേ നോക്കിയുള്ളു , തുടർന്നു ;; കണ്ടോ എല്ലാവരും കണക്കാ ഞാൻ കുട്ടിയാണെന്ന് , എന്നാപ്പിന്നെ വേറെ തലനരച്ച ഏതെങ്കിലും ഒന്നിനെ കൊണ്ട് മോനെ കെട്ടിച്ചൂടായിരുന്നോ ങും 😏😏.

ഡീ നീയെന്തിനാ എന്റെ കൊച്ചിനെ പറയുന്നെ അവളൊരു ദിവസം പോയില്ലെങ്കിൽ എന്താ,, മോള് പോവണ്ട നമ്മൾക്ക് ഇന്നിവിടെ വിശ്രമിക്കാം (( കൃഷ്ണൻ . കൃഷ്ണനു പ്രിയയെ ഗായുനെപ്പോലെ ... അല്ല ഗായത്രി യെക്കാളും ഇഷ്ടമാണ്, സ്വന്തം മകളായിട്ടാണ് ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്.💞 ശരി ശരി ഇനി ഞാനെന്തെങ്കിലും പറഞ്ഞുന്ന് വെച്ച് നീ പിണങ്ങുവൊന്നും വേണ്ട , നന്നാവാൻ വേണ്ടി പറഞ്ഞു പോയതാണെ 🙏 ദേവകി കളിയായി പറഞ്ഞു😜 നീയെന്താന്ന് വെച്ചാൽ കാണിക്ക് , ഹരി വരുമ്പോഴേ അച്ഛനും മകളും കൂടെ ഉത്തരം പറഞ്ഞാൽ മതി അവനോട് ( ദേവകി. ഓക്കെ അമ്മാ ....😘ഉമ്മ പ്രിയ ദേവകി അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു കൃഷ്ണൻ ഇത് കണ്ടു നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു സപ്പോർട്ട് ചെയ്യാൻ ഞാനും സ്നേഹപ്രകടനം അവിടെയും ഇതൊന്നും തീരെ ശരിയല്ല ...

അതാ പണ്ടുള്ളവർ പറയുന്നത് പാലം കടക്കുവോളം നാരായണ പാലം കടന്നാലൊ കൂരായണ!! 🙊 അതിന് ഇവിടെ നാരായണനല്ല കൃഷ്ണൻ അല്ലെ അമ്മേ (( പ്രിയ അതും പറഞ്ഞ് കൃഷ്ണനെ നോക്കുമ്പോഴുണ്ട് ദേഷിച്ചിരിക്കുന്നു... അയ്യോ എൻറെ പൊന്നു ചക്കരയല്ലേ .. പിണങ്ങല്ലെ കൃഷ്ണോ എല്ലാർക്കും ഉണ്ട് എന്റെ സ്നേഹം ❤️ , ഒന്ന് പറയ് അമ്മെ ... അങ്ങനെയൊക്കെ വേർതിരിവ് കാണിക്കാൻ പറ്റുമോ നിങ്ങളോട് (( പ്രിയ മതി മോളെ സോപ്പിട്ടത് ഞാനെ പതഞ്ഞ് ഇല്ലാതാകും ,😁പോയി വല്ലതും കഴിക്കാൻ നോക്ക്, ((കൃഷ്ണൻ ശരി അച്ചോ... എന്നാ ഞാനങ്ങോട്ട്....( പ്രിയ **** പ്രിയ പോകുന്നതും നോക്കിക്കൊണ്ട് ദേവകി കൃഷ്ണനോട് പറഞ്ഞു.. അതെ ഈ പിള്ളേര് എപ്പഴാ ഒന്ന് ജീവിച്ചു തുടങ്ങുക .... ഇപ്പഴും കുട്ടിക്കളി ആണ് , എല്ലാം നിന്റെ കയ്യിലാണെന്റെ കൃഷ്ണാ... എന്റെ കയ്യിലൊന്നുമല്ലല്ലൊ, അതൊക്കെ അവര് തന്നെ തീരുമാനിക്കണം , അല്ല പിന്നെ ( കൃഷ്ണൻ അയ്യോ...🤦🤦 ഞാൻ ഭഗവാൻ കൃഷ്ണനോടാണ് പറഞ്ഞത് , (( ദേവകി ആണൊ 😁 ഇതൊക്കെ തെളിച്ച് പറയണം , ഞാൻ ചുമ്മ തെറ്റിദ്ധരിച്ചു 😬

ഈ... നീയെ അടുത്ത പ്രാവശ്യം വിളിക്കുമ്പോൾ കൃഷ്ണൻ മാറ്റി വല്ല ഹനുമാനെയോ വിളിച്ചോ കേട്ടോ... അതാകുമ്പോൾ എനിക്കീ കൺഫ്യൂഷൻ ഉണ്ടാവില്ല 😁 ( കൃഷ്ണൻ കഷ്ടം തന്നെ നിങ്ങളുടെ ഓരോ കാര്യം ( ദേവകി പിന്നെ... പോകല്ലേ ഇങ്ങുവന്നെ.... ( കൃഷ്ണൻ എന്താ എന്നും ചോദിച്ച് വന്ന ദേവകിയെ കൃഷ്ണൻ പിടിച്ച് മടിയിലിരുത്തി...🙈 ഗൊച്ചു കള്ളൻ 😉 ദേ വിട്ടേ മോളിപ്പൊ വരും ... നാണമില്ലാത്ത മനുഷ്യൻ 🤦 മോളും കോളൊന്നും ഇപ്പൊ വരില്ല, കൃഷ്ണൻ ദേവകിയുടെ ചെലവിൽ പറഞ്ഞു, പിന്നെ പിള്ളേരുടെ ജീവിതം അവര് തീരുമാനിക്കട്ടെ , വഴക്കിട്ടു നടക്കണോ അതോ പ്രേമിച്ചു നടക്കണോ എന്ന് ... എന്നും ഇങ്ങനെ നടക്കണം എന്നൊന്നും ഇല്ല , വഴക്കാണെന്ന് വച്ച് ഇഷ്ടമില്ലാതിരിക്കുവോ🤭🤭... നമ്മളും അങ്ങനൊക്ക തന്നെ ആയിരുന്നു...( കൃഷ്ണൻ ദേവകിയെ ഒന്നൂടെ ചേർത്തിരുത്തി. ങും... വിട് വിട് .... ഇങ്ങനെ ഇവിടെ ഇരുന്നാലെ ഒരു പണിയും നടക്കുല ( ദേവകി. നീ എല്ലാം മറന്നുപോകുന്നുണ്ട് ... പണ്ടത്തെ പോലെ ഒരു സ്നേഹവും ഇല്ല ....സാരമില്ല ഞാൻ ഇടയ്ക്ക് ഓർമിപ്പിച്ചോളാം ...

ഹി ഹി ... ഇപ്പൊ പൊയ്ക്കോ ( കൃഷ്ണൻ ദേവകി എണീറ്റു നടന്നു... മനസിൽ പറഞ്ഞുകൊണ്ട് ; വയസായെന്ന ഒരു ബോധവും ഇങ്ങേർക്കില്ല ☺️😌. അതാണ് തോന്നേണ്ടവർക്ക് ഇക്കാലത്തൊക്കെ തോന്നിയാൽ മതി.... പ്രിയ പ്പെട്ടന്ന് പോയി ഫ്രഷ് ആയി വന്നു.. പിന്നെ ദേവകിയുടെ കൂടെ അടുക്കളയിൽ സഹായിക്കാൻ ഒക്കെ നിന്ന് അവർ ഓരോ കാര്യങ്ങളും കഥയൊക്കെ പറഞ്ഞിരുന്നു. *"""" ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ വരുന്ന ഹരി കാണുന്നത് ഹാളിലിരുന്നു ബഹളമുണ്ടാക്കുന്ന പ്രിയെയും അച്ഛനെയും ആണ്... ഓ ഇനി ഇതും കൂടെയെ ബാക്കി ഉണ്ടായിരുന്നുള്ളൂ, ഇവളോട്ട് നന്നാവൂല്ല ബാക്കിയുള്ളവരെ കൂടെ ഇവളെ പോലെ ആക്കുകയും ചെയ്യും ഹരി ആരോടെന്നില്ലാതെ പറഞ്ഞു. ഹരി വാതിൽക്കലെത്തി നിന്നത് ആരും ശ്രദ്ധിച്ചില്ല സോഫയിൽ ഇരുന്നും കിടന്നും ചിരിച്ച് തകർക്കുക ആണെല്ലോ ...

ടിവിയും തുറന്നു വച്ച് ബോധമില്ലാതെ ഇരിക്കുന്ന രണ്ടെണ്ണം... അവരെ കണ്ട് പോലെ കാണിക്കാതെ ഹരി നേരെ സ്റ്റെപ്പ് കേറി പോയി .. പോകുന്ന വഴിയിലെ അമ്മയോട് ഫുഡ് എടുത്ത് വയ്ക്കാൻ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു. ഛിരിക്കിടയിൽ ആരെയോ ശബ്ദം കേട്ടാണ് പ്രിയയും അച്ഛനും ചുറ്റും നോക്കിയത് ആദ്യം രണ്ടു പേരും കൂടെ ഹരിയെ ഒന്ന് നോക്കി.. . 🙄കൃഷ്ണൻ കൈയിലെ റിമോട്ടും ചുവരുമൊക്കെ ശ്രദ്ധിക്കുന്നത് പോലെ കാണിച്ചു ഹരിയെ ശ്രദ്ധിക്കാനെ പോയില്ല ... പക്ഷേ പ്രിയയുടെ കാര്യം തീരുമാനിക്കാൻ പറ്റില്ലല്ലോ.. പ്രിയ നോക്കുമ്പോഴുണ്ട് നോക്കി പേടിപ്പിക്കുന്നു പിന്നെ അങ്ങോട്ട് ശ്രദ്ധിക്കാന് പോയില്ല 😳 ഇതിനും മാത്രം കണ്ട് ചിരിക്കാൻ അതിലെന്താണാവൊ... അവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല ( ഹരി ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി. കലിപ്പ് മോഡിലാണല്ലോ , ഇവിടെ വല്ലതും നടക്കും

( പ്രിയ മുഷ്ടി ചുരുട്ടി പറഞ്ഞു , ആർക്ക് നടക്കുമെന്ന്... (കൃഷ്ണൻ അല്ല എനിക്കിട്ട് വേറെ ആർക്കാ ...ങും... (പ്രിയ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്നാ ... ( അച്ഛൻ ആഹ... അങ്ങനെ ദുഃഖിക്കുമ്പോ കണ്ട് സുഖിക്കാനല്ലെ 😡... ഒറ്റയ്ക്ക് എന്തായാലും ഞാൻ ദുഃഖിക്കൂല കേട്ടോ കൂട്ടിനാളുണ്ടാകും...ഞാനിണ്ടാക്കും. 😝😝 ബുഹാ...ഹ..ഹ..(( പ്രിയ ഭീഷണി ആണൊ 😬 ( അച്ഛൻ ചെറുതായിട്ട് ആണെന്ന് കൂട്ടിക്കോ ( പ്രിയ ഒട്ടും വിട്ടു കൊടുത്തില്ല..നേരെ അടുക്കളയിലേക്ക് വച്ച് പിടിച്ചു... പിന്നെ നല്ല കുട്ടിയായി എല്ലാം എടുത്തു വെയ്ച്ചു .. ടേബിളിലെക്ക് കൊണ്ടുപോകുമ്പൊ തന്നെ കണ്ടു ... ഹരി വന്നിരിക്കുന്നത്..... പ്രിയ തന്നെ ആണ് എല്ലാവർക്കും വിളമ്പിയത് , ഹരിയിൽ നിന്നും പ്രത്യേകിച്ച് മൂവ്മെന്റ് ഒന്നും ഉണ്ടായിരുന്നില്ല.. എന്നാലും നമ്മൾടെ കുട്ടി ചെറിയൊരു അകലം പാലിച്ചു... അതാണ് എന്തുകൊണ്ടും നല്ലതേ..🤭

തീൻമേശയിൽ തികച്ചും നിശബ്ദത ആയിരുന്നു... പ്രിയയ്ക്ക് ആണെങ്കിൽ ശ്വാസം മുട്ടുന്ന ഫീലും. മിണ്ടാതിരിക്കാൻ കഴിയണ്ടെ, പക്ഷേ അങ്ങോട്ട് ചൊറിഞ്ഞു പോയാൽ തിരിച്ചു കിട്ടുന്നത് എന്താണെന്ന് ഊഹിക്കാൻ കഴിയില്ല 😇 അതുകൊണ്ട് അതുകൊണ്ട് മാത്രം സംയമനം പാലിച്ചു... കഴിച്ച് കഴിഞ്ഞ് ഹരി റൂമിലേക്ക് പോയി ... നെഞ്ചത്ത് കൈവച്ച് ആശ്വസിച്ചു പ്രിയ അടുക്കളയിലേക്കും.... *** കുറച്ച് സമയങ്ങൾക്ക് ശേഷം........ പ്രിയേ... ഹരിയുടെ വിളി വന്നു , പ്രിയ ആണെങ്കിൽ എന്തുചെയ്യും എന്ന് വിചാരിച്ചു അടുത്തുള്ള രണ്ടിനെയും നോക്കി .... രണ്ടു പേരും കൈയൊഴിഞ്ഞു 😆 പ്രിയയ്ക്ക് പോകേണ്ടി വന്നു... 🙊🙊😜ഫീൽ ദ bgm ഹരി ഡ്രസ്സ് മാറാൻ വേണ്ടി വാഡ്രോബ് ഒന്ന് തുറന്നതാ , തുറന്നതെ ഓർമയുള്ളു ....ഡ്രസ്സെല്ലാം ഹരിയുടെ ദേഹത്തേക്ക് വിണു... പ്രിയ ജോലിക്ക് പോകാത്തതും പിന്നെ ഇതും കൂടി ആയപ്പോൾ തൃപ്തിയായി.... ഇന്ന് ഇവിടെ വല്ലതും നടക്കും. പ്രിയ പേടിച്ചാണ് അകത്തേക്ക് കയറിയത്... റൂം കണ്ടപ്പെഴെ കാര്യം പിടികിട്ടി... പ്രിയ ഒന്നും മിണ്ടാതെ ഹരിയെ നോക്കി നിന്നു..😔

ഇതെന്താടി .... ഇതൊക്കെ ഇങ്ങനെ ആയിരുന്നോ വച്ചിരുന്നത് , ഹരിക്ക് ദേഷ്യം നല്ലവണ്ണം കയറുന്നിണ്ട് .. കണ്ണൊക്കെ ചുവന്നിട്ടാണ് ഉള്ളത് ... ദൈവമെ ഈ കാലമാടന്റെ അടുത്തൂന്ന് എന്നെ എങ്ങെനെയെങ്കിലും രക്ഷിക്കുവോ ( പ്രിയ മനസിൽ പറഞ്ഞു. അല്ല... ( പ്രിയ പിന്നെ ഇതെങ്ങനെ ഇതുപോലെ ആയി ( ഹരി അത് ഞാൻ...ന്റെ ഷാൾ കാണാഞ്ഞപ്പൊ .... ( പ്രിയ അതിനെല്ലാം വലിച്ച് വാരി വയ്ക്കുവാണൊ വേണ്ടത്..... ഇത്ര നേരവും വെറുതെ ഇരിക്കലായിരുന്നില്ലെ , ഉം ....എന്തായാലും വേണ്ട ഞാനൊരു പതിനഞ്ചു മിനിറ്റ് സമയം തരാം എല്ലാം തിരിച്ചു പഴയപോലെ വെക്കണം. ങും... ഞാൻ ചെയ്തോളാം ( പ്രിയ ചെയ്തോളാം എന്നല്ല ഇപ്പൊ ചെയ്യാനാ പറഞ്ഞെ.... ഹാ വേഗം ( ഹരി ,🤣🤣🤣🤣ഒരു മത്സരം പോലെ ആയിരുന്നു... പ്രിയ മടയ്ക്കി വെയ്ക്കുന്നത് നേരയായില്ല എന്നും പറഞ്ഞു ഹരി വീണ്ടും ചെയ്യാൻ പറഞ്ഞു... അങ്ങനെ അവസാനം മിഷൻ സക്സസ് 🙌 പ്രിയ തളർന്ന് നിലത്ത് തന്നെ ഇരുന്നു... ഹരി പ്രിയ യ്ക്ക് വെള്ളമെടുത്ത് കൊടുത്തു.... ദാ കുടിക്ക്.. നിനക്കൊട്ടും സ്റ്റാമിന ഇല്ല 😇

( ഹരി പ്രിയ യുടെ അടുത്ത് ഇരുന്നുകൊണ്ട് പറഞ്ഞു. ങും..... അതിന് ഞാൻ ഓട്ടമത്സരത്തിനൊന്നും അല്ലല്ലോ പോയത്..... അല്ല ഉണ്ടായീട്ടെന്തിനാ ഇങ്ങനെ പണിയെടുപ്പിക്കാനെല്ലെ😏( പ്രിയ ലോഡ് പുച്ഛം വിതറി ഇതൊക്കെ ഒരു പണിയാണോ ...ഹരി പ്രിയയുടെ തോളിൽ കയ്യിട്ട് ചോദിച്ചു.. ഇതെന്ത് കൂത്തെന്നും ആലോചിച്ചു പ്രിയ ഹരിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... ഇതേ സമയം താഴെ , കൃഷ്ണനും ദേവകിയും കടുവക്കൂട്ടിൽ പോയ മാൻപേടയെ അന്വേഷിച്ചു മുകളീൽ അവരുടെ റൂമിനടുത്തേക്ക് വന്നതാണ്... 🤭🤭 വേണ്ടായിരുന്നു.... വന്നപോലെ തിരിച്ചു പോയി ... ഇതാണൊ നീ പറഞ്ഞ വഴക്ക് , ഇപ്പൊ സധാമാനമായില്ലെ....🤣( കൃഷ്ണൻ അത് പറഞ്ഞതും ദേവകി തലയാട്ടി താഴേക്ക് പോയി.. പ്രിയ യ്ക്ക് വിശ്വാസം വന്നില്ല , അല്ല ഹരിയേട്ടനെന്തെങ്കിലും പറ്റിയൊ...🤔 പ്രിയ മനസിൽ പറഞ്ഞത് കുറച്ച് ഉച്ചത്തിലായി....

അതെന്താ നി അങ്ങനെ ചോദിച്ചത് 🤨🤨.. അല്ല ഇങ്ങനെയൊരു പതിവീല്ലിയിരുന്നു... കടിച്ച് കീറാനെല്ലെ വരു... അത് പിന്നെ നിന്റെ സ്വഭാവം അങ്ങനെ ആയതുകൊണ്ട് ....അല്ലാതെ വേറെന്ത്.. ഓ അങ്ങനെ .... ആ സ്വഭാവത്തീന് ഇപ്പൊ മാറ്റമൊന്നും ഇല്ല...😬 ... ശരിക്കും എന്തെങ്കിലും പ്രശ്നമുണ്ടോ 🤔 തല്ലരുത് ഞാൻ കാര്യായീട്ട് ചോദിച്ചതാ... ( പ്രിയ കൈകൂപ്പി ചോദിച്ചു കൊണ്ട് എഴുന്നേൽക്കാൻ നോക്കി... എവിടെ വിടാൻ ഹരി അനങ്ങാതെ ഇരുന്നു... ഞാൻ നിന്നെ എപ്പോഴെങ്കിലും ചുമ്മാതെ തല്ലിയായിരുന്നോ..... എന്റെ ക്ഷമ നീ പരീക്ഷിക്കുമ്പോൾ ഒന്നൊ രണ്ടോ പ്രാവശ്യം അല്ലെ കിട്ടിയുള്ളൂ...(( ഹരി രണ്ടോ ബാക്കി എവിടെ ... അഞ്ചു തവണ ... ആ അവസാനത്തതിന്റെ വേദന ദേ ഇപ്പഴും പോയിട്ടില്ല..( പ്രിയ ഇടത്തേ കവിള് ചൂണ്ടിക്കാട്ടി തന്റെ ഭാഗം പറഞ്ഞ് തീർത്തു... ങേ നോക്കട്ടെ എന്നും പറഞ്ഞു ഹരി പ്രിയയുടെ കവിളിൽ ചുണ്ട് ചേർത്തു...🙈🙈🙈... എന്താ ഇങ്ങനെ നോക്കുന്നെ ......... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story