ഹരിപ്രിയ : ഭാഗം 9

Haripriya

രചന: ജൂൺ

പ്രിയ ഇടത്തേ കവിള് ചൂണ്ടിക്കാട്ടി തന്റെ ഭാഗം പറഞ്ഞ് തീർത്തു. ങേ..... നോക്കട്ടെ എന്നും പറഞ്ഞു ഹരി പ്രിയയുടെ കവിളിൽ ചുണ്ട് ചേർത്തു 😘...... പറന്നു പോയ കിളികളയൊക്കെ തിരിച്ചു കൂട്ടിൽ കയറ്റാന് പ്രിയ നന്നേ പാടുപെട്ടു 😜 എന്താ ഇപ്പോ സംഭവിച്ചെ എന്ന് അറിയാൻ ഹരിയെ നോക്കിയപ്പൊ ഒരു കള്ളച്ചിരിയും ചിരിച്ചു തന്നെ തന്നെ നോക്കി ഇരിക്കുന്നു... പ്രിയ യ്ക്ക് ആണെങ്കിൽ അങ്ങോട്ട് നോക്കാനെ കഴിയാതെ ആയി..🙈 പെണ്ണിന് നാണം വന്നു 😌 ഡീ നിനക്കീ ഭാവങ്ങളൊക്കെ വരും അല്ലേ .....(ഹരി--- പറ്റിപ്പോയതാ ഹരിക്ക് നിങ്ങള് പഞ്ഞിക്കിടുവൊന്നും വേണ്ട , കുട്ടി നന്നായിക്കോളും...ഇനി ശ്രദ്ധിച്ചോളും അല്ലെ ഹരി.. ( ഞാൻ എഴുതാനിരുന്നാൽ എഴുതിയാ മതി അല്ലാതെ എന്റെ റോമാൻസൊക്കെ കൊളമാക്കാൻ നിൽക്കരുത് കേട്ടല്ലോ ഹും..( ഹരി 😬😬😬😏😏 എല്ലാം പെട്ടെന്നായിരുന്നത് കൊണ്ടും.......

ഇങ്ങനൊരു നീക്കം ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടും ..... പ്രിയ യ്ക്ക് എന്താ പറയേണ്ടത് എന്ന് മനസിലായില്ല .. പ്രിയെ .... ആ എന്താ ചോദിച്ചേ...( പ്രിയ ഹാ അപ്പൊ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ..... നിന്റെ മുഖത്തെ ഭാവം കണ്ടിട്ട് ഞാനൊന്നു ചോദിച്ചതാണ്...( ഹരി ഈ..... ഞാൻ വേറെ എന്തോ...😬പ്രിയ വാക്കുകൾക്കായി ചുറ്റും പരതി നോക്കി.. എവിടെ കിട്ടാൻ ആവശ്യത്തിന് നോക്കിയാൽ എവിടെയും ഒന്നിനെയും കിട്ടൂല , മിണ്ടൂല🤭 പ്രിയയുടെ കളി കണ്ട് ഹരി ഒന്നൂടെ ചേർന്നിരുന്നു... പ്രിയ യ്ക്കാണെങ്കിൽ ഉള്ളീന്ന് എന്തോ ഉരുണ്ടു കേറണ പോലെയും , ആകെ വിറയ്ക്കാനും തുടങ്ങി , ഇത്ര കാലവും ഇങ്ങേര് തിരിഞ്ഞു നോക്കാത്തതായിരുന്നു പ്രശ്നം ഇപ്പോ നേരെ തിരിച്ചും 😆 ഇതെങ്ങനെ ഞാനിവിടുന്ന് പുറത്ത് ചാടും... പ്രിയ മനസിൽ പല കണക്കുകളും കൂട്ടി കുറച്ച് നോക്കി.... ഒന്നും ഒത്ത് വരുന്നില്ല 🤔🤔 എന്റെ മുത്തിന് ചേട്ടനെ ഇത്രയ്ക്ക് പേടി ആയിരുന്നോ .... നീന്നെയിപ്പൊ കാണുമ്പൊൾ ത്തന്നെ ചിരി വരുന്നു , 😆(ഹരി പ്രിയയെ കളിയാക്കി കൊണ്ട് പറഞ്ഞു.. മുത്തോ....... പേടീ...

പിന്നെ പേടിക്കാതിരിക്കുവോ.,.. കുറച്ച് മുമ്പ് വരെ ചീത്തപറഞ്ഞ മനുഷ്യൻ പെട്ടെന്ന് കേറി ഉമ്മിച്ചാൽ....(പ്രിയ ഓ അപ്പൊ തന്നതിന് കൊഴപ്പില്ലല്ലേ 😉... എന്നാ പറഞ്ഞിട്ട് ഇപ്പൊ ഒന്നും തരട്ടെ, ( ഹരി ഇയാളൊന്നു പോയെ .....( പ്രിയ പ്രിയ ജീവനും കൊണ്ട് ഓടി പുറത്തേക്ക് പോയി. ഹരി അവള് പോകുന്നതും നോക്കിക്കൊണ്ട്. ഫോണുമെടുത്ത് ബാൽക്കണിയിലേക്ക് പോയി... ഫോൺ കോളിന് ശേഷം അവിടെ തന്നെ തലചായ്ച്ചു കിടന്നു... ഞാനൊരിക്കലും പ്രതീക്ഷതല്ല എനിക്കായി ഒരു പെണ്ണുണ്ടാകും എന്ന് , പക്ഷെ ഇപ്പൊ കാരണം പോലും അറിയാതെ ..... ഹരി ആലോചിച്ചിരുന്നു , ചുണ്ടിലൊരു പുഞ്ചിരി അപ്പോഴും തത്തിക്കളിക്കുന്നുണ്ടായിരുന്നു. @@@@@@ പ്രിയ അടുക്കളയിൽ എത്തിയിട്ട് തിരുഞ്ഞു നോക്കി ,... എന്താടി നിന്ന് തിരയുന്നെ !! ( അമ്മ ഏയ് ഒന്നുമില്ല ഞാൻ വെറുതെ ഇവിടെയൊക്കെ ( പ്രിയ ആ ആവശ്യമില്ലാത്തതൊക്കെ തിരയുന്ന സ്വഭാവമൊന്നും നല്ലതല്ലേ...😬

( അമ്മ 😳 പ്രിയ ഞെട്ടി ശെരിക്കും ഞെട്ടി.... ഇനി വല്ലതും അറിഞ്ഞ് കാണുവോ.. ഏയ് അങ്ങനെ വരാൻ വഴിയില്ല , എന്നാലും സംശയം ഇല്ലാതില്ലാതില്ല .... ഹാ ചോദിച്ചുകളയാം. പോയാൽ ഒരു വാക്ക് കിട്ടിയാൽ കുറച്ച് സമാധാനംമെങ്കിലും..... അമ്മ എന്തെ അങ്ങനെ പറഞ്ഞത്.... ഞാൻ എന്തോ ആലോചിച്ചു വന്നതാ...( പ്രിയ അമ്മയെ തന്നെ നോക്കി പറഞ്ഞു വല്ല ഭാവമാറ്റവും ഉണ്ടോയെന്ന് നോക്കാലൊ... അയിന് ഞാനൊന്നും പറഞ്ഞില്ലല്ലോ, നീയാ തുണിയൊക്കെ പുറത്തു നിന്ന് ഇങ്ങെടുത്തേക്ക് , പോയിട്ട് വല്ല കാര്യമുള്ള പണിയും ചെയ്യ് പോ (( അമ്മ പ്രിയയ്ക്ക് അന്നേരമാ സധാമാനമായത്😀... നേരെ തുണി വിരിച്ചിട്ടെടുത്ത് പോയി. കാര്യം കൈവിട്ടു അല്ലേ ... എനിക്കും തോന്നി 🤭 ( കൃഷ്ണൻ അവര് നന്നിവുന്നതില് നിങ്ങൾക്ക് എന്താ പ്രശ്നം🤨😌 , ഇതൊക്കെ വല്ലാത്ത ഒരു സൂക്കേടാണ് (( ദേവകി നീ ഇതെന്താ പറയുന്നെ അവര് നന്നാവട്ടെ... പിന്നെ നീ ഇടയ്ക്ക് എന്നെയും ഒന്ന് ഓർത്താൽ നന്ന് , എനീക്കത്രയേ പറയാനുള്ളൂ..( കൃഷ്ണൻ അതും പറഞ്ഞ് അവിടെ നിന്ന് പോയി... ഓ പിന്നെ പറയുന്ന കേട്ടാൽ വിചാരിക്കും ഞാൻ അങ്ങേരെയും മറന്നാ നടക്കുന്നേന്ന് , ഇത് അസൂയയാ 🤣 പറഞ്ഞിട്ട് കാര്യൂല്ല. @@@@@@@@@@ നിങ്ങൾക്ക് പുതിയൊരാളെ പരിചയപ്പെടുത്തി തരാം ...

കല്യാണത്തിരക്കായത് കൊണ്ട് ഇപ്പഴാ ടൈം കിട്ടിയെ... കിങ്ങിണി 🐦 ഇവിടുത്തെ തത്തമ്മ... കിങ്ങിണീന്ന് വിളിച്ചാലെ വിളി കേൾക്കൂ കക്ഷി... ഹരി അവരുടെ കല്ല്യാണത്തിന് മുൻപ് കറക്കമായിരുന്നു പണി... നാടു ചുറ്റൽ 💫പോയി വരുമ്പോൾ ഗായൂനെ ചാക്കിലാക്കാൻ ഓരോ കുഞ്ഞ് കുഞ്ഞു ഗിഫ്റ്റുമായിട്ടാണ് വരാറ്... അങ്ങനെ ഒരിക്കെ കൊണ്ടു കൊടുത്തതാണ്... വീട്ടിലെ ഒരു അംഗം തന്നെ .. ഹരി തന്നെയാണ് പേരിട്ടതും ആദ്യം സംസാരിച്ചതും ... പ്രിയയെ പരിചയമില്ലാത്തത് കൊണ്ട് ആദ്യമൊന്നും മിണ്ടില്ലായിരുന്നു...ഗായു ആണ് കൂട്ട്... ഇപ്പൊ ഗായു പോയ സങ്കടത്തിലാ.. പ്രിയയോട് ഗായുനെ കുറിച്ചൊക്കെ ചോദിച്ചു.... പിന്നെ പ്രിയ ഗാർഡനിൽ ഇരുന്നു... ദേവകി ചായയുമായി അവിടെ വന്നു... ചായ കുടി കഴിഞ്ഞ് പ്രിയ ദേവകിയുടെ നടിയിൽ തല വെച്ച് കിടന്നു.. എന്തുപറ്റി മോളെ , (അമ്മ തലയിലൂടെ വിരലോടിച്ചു കൊണ്ട് ചോദിച്ചു. ഏയ് ഒന്നൂല്ല അമ്മേ... നാളെ മുതൽ ഹോസ്പിറ്റലിലേക്ക് പോകണ്ടെ... അത് ആലോചിക്കുവാരുന്നു ( പ്രിയ അതിനെന്താ , കുറച്ച് ദിവസം ലീവെടുത്തപ്പോഴേക്കും ഡോക്ടറുദ്ധ്യോകം മറന്നോ നീ..

.( അമ്മ ഏയ് ..... എന്നാലും എന്തോ പോലെ തോന്നുവാ....😇 മനസിന് ഒരു സുഖമില്ല..( പ്രിയ ഹാ അങ്ങനെ പറ .... തുള്ളിച്ചാടി നടന്നിട്ട് മതിയായില്ലാരിക്കും അല്ലേ... അടങ്ങിയൊതുങ്ങി ഇരിക്കാന് പറ്റില്ലല്ലോ.. [[അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന ഹരിയാണ് അതിന് മറുപടി പറഞ്ഞത്. മടിയാണ് അമ്മേ ഇത് ....ഹരി കൂട്ടി ചേർത്തു.. ദേവകിയുടെ മറുവശം ചേർന്നിരുന്നു. ഹരിയെ കണ്ടപ്പോൾ തന്നെ പ്രിയ യുടെ ഉള്ളിൽ തീപ്പൊരി കത്തുന്ന പോലെ ...അത് മുഖത്ത് വരാതെ പ്രിയ സമർത്ഥമായി ഒളിപ്പിച്ചു 😁 അങ്ങനെ കണ്ടിട്ട് ആരും സുഖിക്കണ്ട ... ഹരി അമ്മേടെ മടിയിൽ തലവെക്കാനായി കിടന്നു അത് പ്രിയയ്ക്ക് ഇഷ്ടമായില്ല.. ഞാൻ കിടക്കുന്നത് കാണുന്നില്ലെ , പിന്നെന്തിനാ പിടിച്ചു തള്ളുന്നെ ( പ്രിയ അത് ചോദിക്കാൻ നീയാരാ ഞാൻ എന്റെ അമ്മെയുടെ മടിയിൽ അല്ലെ കിടക്കാൻ നോക്കിയെ .... നീയാരു എന്നെ ചോദിക്കാൻ..( ഹരി വിട്ടുകൊടുത്തില്ല. ആ അത് പണ്ട് ഇപ്പൊ എനിക്കാ അവകാശം കൂടുതൽ മാറിയെ , ( , പ്രിയ ഹരിയെ പിടിച്ചു തള്ളാൻ നോക്കി......... 💫 തുടരും 🌸

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story