ഹരിപ്രിയം: ഭാഗം 1

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

എന്താ നിൻ്റെ തീരുമാനം ഇനിയും പെണ്ണിനെ പെറ്റു കൂട്ടുന്ന ഇവളേം കൂട്ടി അവിടേക്ക് വരാം എന്നാണോ കഴിഞ്ഞ തവണ പ്രസവം നിർത്താം എന്നു ഞാൻ പറഞ്ഞതല്ലേമ്മേ അമ്മയും ശ്രീയേട്ടനും സമ്മതിക്കാഞ്ഞിട്ടല്ലേ പ്രസവം നിർത്താത് അതിന് ഞാനറിഞ്ഞോ നീ പെറ്റു കൂട്ടുന്നതെല്ലാം പെണ്ണിനെ ആണന്ന് പെൺകുട്ടികളെ പ്രസവിക്കുന്നത് എൻ്റെ കുറ്റമാണോ അല്ലന്നാണ് ഞാൻ പഠിച്ചിരിക്കുന്നത്. നിൻ്റെ പഠിപ്പിൻ്റെ മഹിമയൊന്നും എന്നോട് വിളമ്പണ്ട ഞാനൊന്ന് തീരുമാനിച്ചു കഴിഞ്ഞു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി നീ നിൻ്റെ വീട്ടിലേക്ക് പൊയ്ക്കോ തിരിച്ച് എൻ്റെ മോനെ തിരക്കി എൻ്റെ വീട്ടിലേക്ക് വരരുത് അമ്മേ... അമ്മ പറഞ്ഞതു കേട്ട് ശ്രീഹരിയും ശിവപ്രിയയും ഒരു പോലെ ഞെട്ടി. എന്താടാ അമ്മ എന്താ ഈ പറയുന്നത്.

അതെ ഇവളേയും മക്കളേയും നീ ഉപേക്ഷിക്കണം എന്നിട്ട് നീ മറ്റൊരു വിവാഹം കഴിക്കണം നല്ല ചുണക്കുട്ടികളായ ആൺക്കുട്ടികളെ പ്രസവിക്കുന്ന ഒരുവളെ അങ്ങനെ ഞാൻ കെട്ടുന്ന പെണ്ണ് പ്രസവിക്കുന്നതും പെൺകുട്ടി ആണെങ്കിൽ അവളേയും കുഞ്ഞിനേയും ഞാൻ ഉപേക്ഷിക്കേണ്ടി വരില്ലേ.? എല്ലാവരും ഇവളേ പോലെ അശ്ലീകരം പിടിച്ചവൾ ആയിരിക്കില്ല പെൺകുട്ടിക്ക് മാത്രം ജന്മം കൊടുക്കാൻ വേണ്ടി ജനിച്ച ഇവളേ പോലെ ആയിരിക്കില്ല മറ്റു പെൺകുട്ടികൾ ഇവൾ പെൺകുട്ടികൾക്ക് ജന്മം നൽകിയത് ഇവളുടെ കുറ്റമല്ല എൻ്റേതുകൂടിയാ ആ ഞാൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചാലും ആൺകുട്ടി ജനിക്കും എന്ന് എന്താമ്മേ ഉറപ്പ് എനിക്ക് ഉറപ്പുണ്ട്. ഇവളുടെ വീട്ടിൽ ഇവളുടെ അമ്മ പെറ്റു കൂട്ടിയത് മൂന്നു പെണ്ണുങ്ങളെയല്ലേ. എന്നാൽ നിൻ്റെ വീട്ടിൽ ഞാൻ പെറ്റത് രണ്ടാൺ കുട്ടികളെയാ അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇവളേയും മക്കളേയും ഉപേക്ഷിക്കാൻ പറ്റില്ല. എന്നാൽ ഒരു കാര്യം കേട്ടോ ഇവറ്റകളേ കൂട്ടി എൻ്റെ വീട്ടിൽ വാഴാം എന്ന് നീ വ്യാമോഹിക്കണ്ട.

അങ്ങോട്ട് വരാൻ പാടില്ല. ഞാൻ പിന്നെ എങ്ങോട്ട് പോകും ശ്രീഹരി നിസ്സഹായകനായി അമ്മയുടെ മുഖത്തേക്കു നോക്കി കൊണ്ട് ചോദിച്ചു. അതെനിക്കറിയേണ്ട കാര്യം ഇല്ല. ഇവളേം മക്കളേം ഇവളുടെ വീട്ടിൽ കൊണ്ടു ചെന്നാക്കിയിട്ട് നീ വാ ഞാൻ ഇരുകൈയും നീട്ടി സ്വീകരിക്കാം നിന്നെ അവിടെ നിനക്ക് സുഖമായി ജീവിക്കാം ഇല്ലമ്മേ ഞാൻ വരുന്നില്ല. എനിക്ക് വേണം എൻ്റെ പ്രിയയേയും മക്കളേയും തെണ്ടിയിട്ടാണേലും ഞാൻ സംരക്ഷിക്കും എൻ്റെ മക്കളേയും പ്രിയയേയും തെണ്ടേണ്ടി വരും നിനക്ക് ഇവറ്റകളെ വളർത്തി വലുതാക്കണമെങ്കിൽ. അതുമാത്രല്ലല്ലോ കെട്ടിച്ചു വിടണ്ടേ ഒരാളെ കെട്ടിച്ചു വിടണമെങ്കിൽ വേണം ലക്ഷങ്ങൾ അപ്പോ പിന്നെ ഈ നാലെണ്ണത്തിനെ കെട്ടിക്കാൻ നീ എന്തു ചെയ്യും അവസാനം നിവർത്തിയില്ലാതെ വരുമ്പോൾ ആത്മഹത്യ ചെയ്യേണ്ടി വരും നിനക്ക്. ഇതൊക്കെ മുൻക്കുട്ടി കണ്ടിട്ടാ നിന്നോട് ഇവരെ ഉപേക്ഷിച്ചിട്ട് എൻ്റെ കൂടെ നമ്മുടെ തറവാട്ടിലേക്ക് വരാൻ പറഞ്ഞത് ഞാൻ അമ്മക്കൊപ്പം വന്നാൽ പ്രിയയും മക്കളും എങ്ങനെ ജീവിക്കും പ്രിയ മക്കളെ എങ്ങനെ വളർത്തും മറ്റു നിവർത്തിയില്ലാതെ വരുമ്പോ എൻ്റെ പ്രിയയും മക്കളും ആത്മഹത്യ ചെയ്യില്ലേ ?

ഇല്ലമ്മേ ഞാൻ ഉപേക്ഷിക്കില്ല എൻ്റെ ഭാര്യയേയും മക്കളേയും ഞങ്ങൾ വളർത്തും ഞങ്ങളുടെ നാല് കൺമണികളെ ഒരിക്കലും തറവാട്ടിലേക്ക് വരില്ല കൈനീട്ടാനായിട്ട്. നീ അനുഭവിക്കൂടാ അന്ന് നീ ഈ അമ്മയുടെ വാക്കുകൾ ഓർക്കും അന്നു നിനക്ക് വരാം തറവാട്ടിലേക്ക് നിനക്ക് മാത്രം ഇതു പറഞ്ഞ് ദേവകി ആശുപത്രി മുറിയുടെ വാതിൽ വലിച്ചു തുറന്ന് പുറത്തേക്കു പോയി. അമ്മയുടെ ശാപവാക്കുകളും കേട്ട് അമ്മ പോയ വഴിയിലെക്ക് മിഴിനട്ട് ശ്രീഹരി ഒരു നിമിഷം നിന്നു. ശ്രീയേട്ടാ..... പ്രിയയുടെ വിളി കേട്ട് ശ്രീഹരി തിരിഞ്ഞ് നോക്കി പ്രിയയുടെ ബെഡിനരികിലെത്തി അടുത്ത് കിടന്ന കസേരയിൽ ഇരുന്നു. എന്താ പ്രിയ ഇത് എന്തിനാ കരയുന്നത്. അമ്മ പറഞ്ഞത് കേട്ടില്ലേ ? അമ്മയുടെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ പ്രിയേ? അമ്മക്ക് പണ്ടുമുതലേ പെൺകുട്ടികളെ കണ്ണിനു കണ്ടു കൂടാ ഈ അമ്മ പെണ്ണല്ലേ ശ്രീയേട്ടാ ?ഈ അമ്മയുടെ മക്കൾക്ക് മരുമകളായി വന്നതും ഇനി വരാനുള്ളതും പെണ്ണല്ലേ? പിന്നെ എന്തിനാ പെൺകുട്ടികളോട് ഇത്ര ദേഷ്യം .

എനിക്കറിയില്ല പ്രിയ. ശ്രീയേട്ടന് വിഷമം ഉണ്ടോ നാലു പെൺകുട്ടികൾ ഉണ്ടായതിൽ എന്തിന്.? അവർ എൻ്റെ മക്കളാ ആണായാലും പെണ്ണായായാലും എൻ്റെ ചോരയിൽ പിറന്ന എൻ്റെ മക്കൾ നമ്മളിനി എന്തു ചെയ്യും ശ്രീയേട്ടാ ? ഇന്ന് ഡിസ്ചാർജ് ആണ് നമ്മൾ എവിടേക്ക് പോകും എങ്ങനെ ജീവിക്കും എങ്ങനെ മക്കളെ വളർത്തും എല്ലാം നടക്കൂടി. നമ്മുടെ ജീവിതം ഒന്നേ എന്നു തുടങ്ങണം അതിന് എന്തു ചെയ്യാൻ പറ്റും എന്ന് ഞാൻ ഒന്നാലോചിക്കട്ടെ. ആദ്യം വേണ്ടത് ഒരു ജോലിയാ ബാക്കി എല്ലാം ശരിയായിക്കോളും. അമ്മയോട് പിണങ്ങണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ ശ്രീയേട്ടന് ഇല്ല ഒരിക്കലും ഇല്ല . എൻ്റെ അമ്മ സ്വാർത്ഥയായ ഒരമ്മയാണ്. ആ അമ്മയുടെ മകനല്ലേ ഞാൻ എൻ്റെ മക്കളുടെയും ഭാര്യയുടെയും കാര്യത്തിൽ എനിക്കും വേണ്ടേ സ്വാർത്ഥത ഡിസ്ചാർജ് ആയി നമുക്ക് നിൻ്റെ വീട്ടിലേക്ക് പോകാം അവിടെ നിന്നു കൊണ്ട് ഒരു വാടക വീടും ഒരു ജോലിയും അന്വേഷിക്കാം. നീ സമാധാനായിട്ട് ഇരിക്ക് ഞാൻ പോയി ബില്ലടച്ചിട്ട് വരാം.

ശ്രീഹരി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി ആ സമയത്താണ് ഇരട്ടകളായ ഒരുകുഞ്ഞ് ഉറക്കം ഉണർന്ന് കരയാൻ തുടങ്ങിയത്. പ്രിയ പതുക്കെ എഴുന്നേറ്റിരുന്ന് കുഞ്ഞിനെ എടുത്ത് മടിയിലിരുത്തി കുഞ്ഞിനെ മുലയൂട്ടാൻ തുടങ്ങി. കോളേജിൽ പഠിച്ചിരുന്ന കാലത്ത് തുടങ്ങിയ പ്രണയം .തൻ്റെ പ്രണയം ശ്രീയേട്ടൻ വീട്ടിൽ അവതരിപ്പിച്ചു. എന്നാൽ ശ്രീയേട്ടൻ്റെ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ശ്രീയേട്ടൻ്റെ നിർബന്ധത്തിന് വഴങ്ങി ഒരിക്കൽ അമ്മയും അച്ഛനും ശ്രീയേട്ടനും കൂടി പെണ്ണുകാണാൻ വന്നു. സ്കൂൾ മാഷ് ആയ എൻ്റെ അച്ഛനും അമ്മയും അവരെ സ്വീകരിച്ചിരുത്തി മൂന്നു പെൺമക്കളിൽ മൂത്തവളായ എനിക്ക് നല്ലൊരു ബന്ധം വന്നതറിഞ്ഞ എൻ്റെ അച്ഛൻ നിറഞ്ഞ മനസ്സോടെയാണ് അവരെ സ്വീകരിച്ചത്. കല്യാണം നടക്കണമെങ്കിൽ അൻപത്തിയൊന്ന് പവൻ സ്വർണ്ണവും അഞ്ചു ലക്ഷം രൂപയും ആണ് ശ്രീയേട്ടൻ്റെ അമ്മ ആവശ്യപ്പെട്ടത്. മൂത്തമകൾക്ക് നല്ലൊരു ജീവിതം കിട്ടിയാൽ ഇളയത്തുങ്ങളുടെ ജീവിതം രക്ഷപ്പെടും എന്ന് സ്വപ്നം കണ്ട അച്ചൻ തറവാടും സ്ഥലവും വിറ്റ് കല്യാണം നടത്തി. സ്ഥലം വിറ്റ ബാക്കി തുക കൊണ്ട് ചെറിയ ഒരു വീടും വാങ്ങി.

അനിയത്തിമാരുടെ പഠിത്തം വീട്ടു ചിലവ് അമ്മയുടെ മരുന്ന് എല്ലാം കൂടി അച്ഛൻ കഷ്ടപ്പെടുകയാണ്. ഇതിനിടയിൽ എൻ്റെ മൂന്നു പ്രസവം .പ്രസവം കഴിഞ്ഞു പോകുമ്പോൾ കുഞ്ഞിന് സ്വർണ്ണം കുറഞ്ഞു പോയാൽ അതിന് വഴക്ക് ഉണ്ടാക്കും അതറിയാവുന്ന അച്ഛൻ കടം വാങ്ങിയിട്ടാണേലും കുഞ്ഞിനുള്ള സ്വർണ്ണം വാങ്ങി തന്നേ വിടു ചെന്ന അന്നു മുതൽ കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും കേട്ടു മടുത്തു. ചെന്ന ഉടൻ ഗർഭിണി ആയതിനു കുറ്റപ്പെടുത്തൽ ആയിരുന്നു മുത്ത കുട്ടി പെൺകുട്ടി ആണന്ന് അറിഞ്ഞപ്പോ മുതൽ ദേഷ്യം ഇരട്ടിയായി രണ്ടാമത്തെ കുട്ടി പെൺകുട്ടി ആണന്നറിഞ്ഞപ്പോൾ പ്രസവം നിർത്താം എന്നു ശ്രീയേട്ടനോട് കാലു പിടിച്ചു പറഞ്ഞതാ അമ്മ സമ്മതിച്ചില്ല.

ശ്രീയേട്ടനും ഒരാൺകുട്ടിയെ ആഗ്രഹിച്ചിട്ടുണ്ടാവും അതാവും ശ്രിയേട്ടനും സമ്മതിച്ചില്ല മൂന്നാമത്തെ ഒരാൺകുട്ടിയെ പ്രതീക്ഷിച്ചിരുന്ന അമ്മക്കും ശ്രീയേട്ടനും ഇരട്ടപ്പെൺകുട്ടികളെ സമ്മാനിക്കാനാണ് ഇത്തവണയും എനിക്കു കഴിഞ്ഞത്. അതിൻ്റെ ദേഷ്യമാണ് അമ്മക്ക് കുഞ്ഞിൻ്റെ കരച്ചിലാണ് പ്രിയയെ ചിന്തയിൽ നിന്നുണർത്തിയത്. തൻ്റെ മടിയിൽ ഇരുന്ന് പാലു കുടിക്കുന്ന കുഞ്ഞിനെ തോളിലിട്ട് തട്ടി ബഡിൽ കിടത്തിയിട്ട് കരയുന്ന കുഞ്ഞിനെ എടുത്ത് മടിയിലിരുത്തി പാലു കൊടുക്കാൻ ആരംഭിച്ചു. ശ്രീയേട്ടൻ്റെ കുടുംബക്കാർ വലിയ ആൾക്കാർ ആണ്. ബിസിനസ്സ് ആണ് ശ്രീയേട്ടൻ്റെ അച്ഛന് .കുടുംബ സ്വത്ത് ഭാഗം വെച്ചിട്ടില്ല. അനിയനും കൂടി പെണ്ണുകെട്ടിയിട്ട് മതി സ്വത്ത് ഭാഗം വെയ്ക്കുന്നത് എന്നാണ് അമ്മയുടെ നിലപാട്. അതു വരെ ആൺമക്കൾ അച്ഛനെ സഹായിച്ച് ബിസിനസ്സ് പഠിക്കട്ടെ എന്നാണ് അമ്മ പറയുന്നത്.

നാലു മക്കളെ കൊണ്ട് എങ്ങനെ ജീവിക്കും അച്ഛൻ്റെ സഹായം തേടാൻ പറ്റില്ല വിവാഹ പ്രായമെത്തി നിൽക്കുന്ന രണ്ട് അനിയത്തിമാർ രോഗിയായ അമ്മ ! ശ്രീയേട്ടന് എന്തെങ്കിലും ജോലി കിട്ടണം .അല്ലങ്കിൽ സ്വർണ്ണം വിറ്റ് എന്തെങ്കിലും ബിസിനസ്സ് ചെയ്യണം. എല്ലാം ശരിയാകും പ്രിയ തൻ്റെ മനസ്സിനോട് പറഞ്ഞ് സ്വയം സമാധാനിച്ചു. പാലു കുടിച്ച് ഉറങ്ങിയ കുഞ്ഞിനെ ബെഡിൽ കിടത്തി പ്രിയ ബഡിൽ നിന്നെഴുന്നേറ്റ് സാധനങ്ങളെല്ലാം അടുക്കി വെയ്ക്കാൻ തുടങ്ങി നീ എന്താ പ്രിയേ ഈ കാണിക്കുന്നത് നീ ഇങ്ങ് മാറിക്കേ ഞാൻ ചെയ്തോളാം ചെന്നു കുട്ടികളോടൊപ്പം കിടക്ക് 'റെസ്റ്റ് എടുക്കേണ്ട സമയത്ത് റെസ്റ്റ് എടുത്തില്ലങ്കിൽ അതിൻ്റെ കേട് പിന്നെ അനുഭവിക്കേണ്ടി വരും. അതും പറഞ്ഞ് ശ്രീഹരി പ്രിയയെ പിടിച്ച് ബെഡിൽ ഇരുത്തി. ശ്രീഹരി പ്രിയയേയും കുട്ടികളേയും കൂട്ടി ഭാര്യ വീടിൻ്റെ പടികൾ കയറി ചെന്നു.

അച്ഛനും അമ്മക്കുമൊപ്പം തങ്ങളുടെ മൂത്ത മക്കളായ ആറു വയസുള്ള മിയയും മൂന്നു വയസുള്ള റിയയും ഓടി വന്നു കേറി വാ മക്കളെ ബാലൻ മാഷ് രണ്ടു പേരേയും അകത്തേക്ക് ക്ഷണിച്ചു സുമിത്ര .പ്രിയക്കും മക്കൾക്കുമായി ഒരുക്കിയിരിക്കുന്ന മുറി കാണിച്ചു കൊടുത്തു. ദിവസങ്ങൾ കടന്നു പോയി പ്രിയ അച്ഛനോടും അമ്മയോടും ദേവകി പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. ഇനി എന്തു ചെയ്യും മോളെ ?ഈ നാലു കുഞ്ഞുങ്ങളേയും കൂട്ടി നിങ്ങൾ എവിടേക്ക് പോകും എങ്ങനെ ജീവിക്കും അതൊന്നും ഓർത്ത് അമ്മ വിഷമിക്കണ്ട ശ്രീയേട്ടന് എന്തെങ്കിലും ഒരു ജോലി കിട്ടാതിരിക്കില്ല ഒരു വാടകവീടെടുത്ത് ഞങ്ങൾ അവിടേക്ക് മാറും. നിൻ്റെ അനിയത്തിക്ക് നല്ലൊരാലോചന വന്നിട്ടുണ്ട് അവരു സ്ത്രീധന മൊന്നും ചോദിച്ചിട്ടില്ല.

എന്നാലും നമ്മൾ എന്തെങ്കിലും കൊടുക്കണ്ടെ കല്യാണ ചിലവ് നടത്തണ്ടെ അച്ഛൻ ശ്രീഹരിയോട് നിൻ്റെ സ്വർണ്ണം ചോദിക്കാനിരിക്കുകയായിരുന്നു ഈ അവസ്ഥയിൽ അവനോട് എങ്ങനെ ചോദിക്കും അതിനെന്താമ്മേ പ്രിയയുടെ സ്വർണ്ണം വീട്ടിൽ അലമാരയിൽ ഇരിക്കുന്നുണ്ട് ഞാൻ നാളെ പോയി അതെല്ലാം എടുത്തു കൊണ്ട് വന്ന് അച്ഛനെ ഏൽപ്പിക്കാം പ്രീതിയുടെ വിവാഹം അച്ഛൻ ആഗ്രഹിക്കുന്ന രീതിയിൽ നടത്താം അമ്മ അച്ഛനോട് പറയണം എല്ലാം ഭംഗിയായിനടക്കും എന്ന്. അവിടേക്ക് വന്ന ശ്രീഹരി സുമിത്രയോടായി പറഞ്ഞു. മോനെ ഈശ്വരൻ അനുഗ്രഹിക്കും പിറ്റേന്ന് രാവിലെ തന്നെ ശ്രീഹരി തൻ്റെ തറവാട്ടിലേക്ക് പുറപ്പെട്ടു. ഗേറ്റ് തുറന്ന് കയറി വരുന്ന ശ്രീഹരിയെ കണ്ടതും ദേവകി പൂമുഖത്തേക്ക് ഇറങ്ങി വന്നു. എന്താടാ അവിടുത്തെ പൊറുതിമടുത്തോ ഇല്ല പിന്നെ എന്താ ഇവിടേക്ക് വന്നത്. പ്രിയയുടെ സ്വർണ്ണവും ഡ്രസ്സുകളും സർട്ടിഫിക്കറ്റുകളും ഇവിടെ അലമാരയിൽ ഉണ്ട് അതെടുക്കാൻ വന്നതാണ്. ഓ അവളു പറഞ്ഞു വിട്ടതായിരിക്കും അല്ലേ അല്ല. അവളുടെ അച്ഛൻ അവൾക്കു കൊടുത്ത സ്വർണ്ണമാണ് അത് ഇവിടെയല്ലല്ലോ ഇരിക്കേണ്ടത്. എന്നാൽ ആ സ്വർണ്ണം ഇവിടെയില്ല ഇവിടെ ഇല്ലേ പിന്നെ എവിടെ പോയി.?

കല്യാണം കഴിഞ്ഞ് കുറെ നാൾ ഇവിടെ രാജകുമാരിയെ പോലെ വാഴുകയല്ലായിരുന്നോ കുറെ തിന്നു മുടിച്ചില്ലേ അതിൻ്റെ കൂലിയായി കണ്ടാ മതി അത് ഞാനിങ്ങ് എടുത്തു. എൻ്റെ ആങ്ങളയുടെ മോൾടെ കല്യാണത്തിന് എൻ്റെ വക സമ്മാനമായി ഞാനത് കൊടുത്തു. അമ്മയിത് എന്താ ഈ പറയുന്നത് അവളുടെ സ്വർണ്ണം എടുത്ത് മറ്റൊരാൾക്ക് കൊടുത്തു എന്നോ? അതെ അവളുടെ അച്ഛൻ അവൾക്കു കൊടുത്തതല്ലേ ആ സ്വർണ്ണം അവളോട് ചോദിക്കാതെ അതെടുക്കാൻ അമ്മയോട് ആരാ പറഞ്ഞത്. എന്തിനാ അവളോട് ചോദിക്കുന്നത് ആറേഴു വർഷക്കാലം തിന്നു മുടിച്ചതിൻ്റെ കൂലിയായി കണ്ടാ മതി അമ്മേ അമ്മക്ക് എങ്ങനെ ഇത്ര ദുഷ്ടയാകാൻ പറ്റുന്നു. ഞാനൊരു ദുഷ്ടയാടാ എൻ്റെ കൺ മുന്നിൽ നിന്ന് പോകാൻ നോക്ക്. ഞാൻ പോകില്ല. ആ സ്വർണ്ണം കിട്ടാതെ ഞാനിവിടെ നിന്ന് പോകില്ല എന്നാൽ നീ ഇവിടെ ഇരിക്ക് എനിക്ക് അകത്ത് ഇത്തിരി പണിയുണ്ട്. ദേവകി അകത്തു കയറി വാതിലടച്ചു. അമ്മേ..... ദേവകി വാതിൽ തുറന്ന് പൂമുഖത്തേക്കു വന്നു. ദാ ഇതു പിടിച്ചോ ഇതിൽ അവളുടെ ഡ്രസ്സും സർട്ടിഫിക്കറ്റുകളും ഉണ്ട്.

അതിൽ നിന്ന് ഞാനൊന്നും എടുത്തിട്ടില്ല വലിയ ഒരു ബാഗ് ശ്രീഹരിയുടെ മുന്നിലേക്ക് വെച്ചു കൊണ്ട് ദേവകി പറഞ്ഞു. ഇത്ര കണ്ണിൽ ചോരയില്ലാതെ പെരുമാറാതെയമ്മേ. ആ സ്വർണ്ണം കൂടി താ ഞാൻ പറഞ്ഞല്ലോ ആ സ്വർണ്ണം ഇവിടെയില്ലന്ന് അമ്മ കള്ളം പറയണ്ട അമ്മേ ഞാനിപ്പോ ഒരു സീറോയാണ് എനിക്ക് എൻ്റെ മക്കളെ വളർത്തണം പഠിപ്പിക്കണം. അതിനെല്ലാം കൂടി ആകെയുള്ളത് ആ സ്വർണ്ണമാണ്. പ്രിയയുടെ അനിയത്തിയുടെ വിവാഹമാണ്. ഞാൻ അവളുടെ അച്ഛന് വാക്കു കൊടുത്തതാണ് അതിൽ നിന്ന് കുറച്ച് സ്വർണ്ണം കൊടുക്കാം എന്ന്. ഞാനിനി എന്തു ചെയ്യും ഓ അപ്പോ അതാണല്ലേ കാര്യം അനിയത്തീടെ കല്യാണം നടത്താൻ സ്വർണ്ണം എടുത്തോണ്ട് പോകാൻ വന്നതാണല്ലേ അതെ എനിക്കതു വേണം എന്നും പറഞ്ഞ് ശ്രീഹരി പൂമുഖത്തേക്ക് കയറി എന്നാൽ അതിന്നു മുൻപേ ദേവകി ശ്രീഹരിക്കും മുൻപിൽ വാതിൽ വലിച്ചടച്ചു. തുടരും

Share this story