ഹരിപ്രിയം: ഭാഗം 10

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

കാറിൽ ചാരി നിന്ന് വിപിൻ സാറിനോടും അപർണയോടും സംസാരിച്ചുകൊണ്ട് നിൽക്കുന്ന ആളെ കണ്ട് ആൻസിക്ക് തൻ്റെ ഹൃദയതാളം നിലച്ചുപോകുന്നതു പോലെ തോന്നി. തൻ്റെ റോഷൻ ..... താൻ തൻ്റെ ഹൃദയത്തിൽ വെച്ച് അരാധിക്കുന്നവൻ ആൻസിയുടെ കാലുകൾ ചലിച്ചു മുന്നോട്ടായാൻ വേണ്ടി ..... ആരോ പിടിച്ചു നിർത്തിയതുപോലെ പെട്ടന്ന് നിന്നു. വേണ്ട കിഷോർ തന്നെ കാണണ്ട.... എത്രയോ നാളുകളായി താൻ കാണാൻ ആഗ്രഹിക്കുന്ന മുഖം ..... അല്പം തടിച്ചിട്ടുണ്ടന്നല്ലാതെ ഒരു മാറ്റവും ഇല്ല..... എന്താ ആൻസി ചേച്ചി എന്തു പറ്റി മുഖം വല്ലാതെ ആയിരുക്കുന്നത്. ഏയ്യ് ഒന്നും ഇല്ല നീ വാ നമുക്ക് ഇവിടുത്തെ രോഗികളെയൊക്കെ ഒന്നു കണ്ടുവരാം..... പ്രിയയെ പിടിച്ചു വലിച്ചുകൊണ്ട് ആൻസി വേഗത്തിൽ നടക്കാൻ തുടങ്ങി പ്രിയ....... പിന്നിൽ നിന്ന് അപർണയുടെ വിളി കേട്ട് പ്രിയയും ആൻസിയും നിന്നു. പിന്നിലേക്ക് തിരിഞ്ഞു നോക്കിയ പ്രിയ കണ്ടത് തങ്ങളുടെ നേരെ നടന്നടുക്കുന്ന അവർ മൂന്നു പേരേയും ആണ് ആൻസി ചേച്ചി നിൽക്ക് അവർ ഇവിടേക്ക് വരുന്നുണ്ട് എന്തിനാ വിളിച്ചത് എന്ന് അന്വേഷിച്ചിട്ടു പോകാം തൻ്റെ നേരെ നടന്നു വരുന്ന റോഷനെ കണ്ടതും ആൻസിയുടെ മുഖം വിവർണമായി.... . നീ ഇവിടെ നിൽക്ക് ഞാൻ അകത്തൊക്കെ നടന്നു കണ്ടിട്ടുവരാം....

ആൻസി ചേച്ചിയും നിൽക്ക് നമുക്കൊരുമിച്ച് പോകാം.... പ്രിയ ആൻസിയെ പിടിച്ചു തനിക്കരുകിൽ നിർത്തി..... തൻ്റെ മുഖം ഒളിപ്പിക്കാനായി ആൻസി പ്രിയയുടെ പിന്നിലേക്ക് മാറി നിന്നു. അപ്പോഴെക്കും അവർ പ്രിയക്കരുകിൽ എത്തിയിരുന്നു ....... ആൻസി...... പ്രിയയുടെ പിന്നിലായി നിൽക്കുന്ന ആൻസിയെ നോക്കി റോഷൻ വിളിച്ചു....... ആൻസി ആ വിളി കേട്ട് ഞെട്ടി അതോടൊപ്പം ശരീരത്തിനും മനസ്സിനും കുളിരു തോന്നി. കാലങ്ങൾക്ക് ശേഷം താൻ കാണാൻ ആഗ്രഹിച്ച മുഖം തൻ്റെ മുന്നിലെത്തിയിട്ടും ...... ഒന്നും മിണ്ടാനാവാതെ ആൻസി നിന്നു. താൻ എന്തിനാ ഒളിച്ച് നിൽക്കുന്നത് ഇങ്ങോട്ട് മാറി നിൽക്ക്. റോഷൻ ആൻസിയുടെ കൈത്തണ്ടയിൽ പിടിച്ചു വലിച്ച് തൻ്റെ മുന്നിലേക്ക് നീക്കി നിർത്തി ആൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ചുണ്ടുകൾ വിതുമ്പി ...... റോഷൻ്റെ മുഖത്തേക്കു നോക്കാതെ മുഖം കുനിച്ച് നിന്നു...... വാ പ്രിയ നമുക്ക് അകത്തേക്കു പോകാം അവർക്ക് സംസാരിക്കാനും പറഞ്ഞ് തീർക്കാനും ഒത്തിരി വിശേഷങ്ങൾ ഉണ്ട് അവരു പറയട്ടെ അവരുടെ സങ്കടങ്ങളും പരാതികളും പരിഭവങ്ങളും എല്ലാം. അവരെ തനിച്ചാക്കി പ്രിയയും അപർണയും വിപിനും അവിടെ നിന്നും പിൻവാങ്ങി ആൻസി....... താൻ മറന്നു അല്ലേ ഈ റോഷനെ? ആൻസി വേഗം തന്നെ റോഷൻ്റെ വായ് പൊത്തി....

. അതും മാത്രം പറയല്ലെ..... പിന്നെ താനെന്താ എന്നെ കണ്ടപ്പോൾ ഒളിച്ചു നിന്നത്. റോഷൻ എന്നെ കാണണ്ട എന്നു കരുതിയിട്ട് .... അതെന്താ ഞാൻ തന്നെ കണ്ടാൽ..... വേണ്ട റോഷാ ഇനി നമ്മൾ തമ്മിൽ കാണണ്ട ... റോഷന് ഇപ്പോ ഒരു കുടുംബം ഉണ്ട്...... അത് ആരു പറഞ്ഞു..... എനിക്ക് കുടുംബം ഉണ്ടന്ന്..... അപ്പോ റോഷൻ ഇതുവരെ വിവാഹം കഴിച്ചില്ലേ. ....? വിവാഹം കഴിക്കണം എന്നാഗ്രഹിച്ചിരുന്നു ഒരു പെണ്ണിനെ ...സ്വന്തമാക്കി .... കൂടെ താമസിപ്പിക്കണം എന്നാഗ്രഹിച്ച ഒരു പെണ്ണുണ്ടായിരുന്നു. പക്ഷേ ആ പെണ്ണിന് എന്നെ വേണ്ട എന്നു പറഞ്ഞ നിമിഷം ഒരു തീരുമാനം എടുത്തു. ... ആ പെണ്ണല്ലാതെ മറ്റൊരു പെണ്ണിനും എൻ്റെ മനസ്സിലും ജീവിതത്തിലും സ്ഥാനമില്ലന്ന് അങ്ങനെ ഇത്ര നാൾ ഒറ്റക്ക് ഓടി..... റോഷൻ പറഞ്ഞതു കേട്ട് ആൻസിയിൽ നിന്ന് തേങ്ങലുയർന്നു..... എന്നെ വേണ്ടാ എന്നു വെച്ചിട്ട് താൻ എന്തുനേടി....... സഹോദരങ്ങൾക്കും കുടുംബത്തിനും വേണ്ടി സ്വന്തം ജീവിതം വേണ്ടന്നു വെച്ചിട്ട് എന്തു നേടി .താൻ :.....?സ്വന്തം സന്തോഷവും സമാധാനാനും നഷ്ടപ്പെടുത്തി ഇത്ര കാലം ഓടിയിട്ട് താൻ എന്താനേടിയത്.......? റോഷൻ ..... അന്നത്തെ എൻ്റെ അവസ്ഥ എന്തായിരുന്നു എന്ന് റോഷനും അറിയാവുന്നതായിരുന്നില്ലേ.???? അറിയാവുന്നതുകൊണ്ടല്ലേ അന്നു ഞാൻ തൻ്റെ മുന്നിൽ വന്നു കെഞ്ചിയത്.

തന്നെ എനിക്ക് നഷടപെടുത്താൻ വയ്യാത്തതു കൊണ്ടാ തൻ്റെ കുടുംബത്തിലെ എല്ലാം ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തോളാം എന്നു പറഞ്ഞത് എന്നിട്ടും താൻ എന്നെ ..... ഉപേക്ഷിച്ചില്ലേ..... എന്നിട്ട് ഇന്ന് സഹോദരങ്ങൾ എവിടെ? ജോലിയും കുടുംബവും ആയപ്പോ തന്നെ മറന്നു കിടപ്പിലായ അച്ഛനെ മറന്നു പെറ്റമ്മയെ മറന്നു..... അച്ഛൻ്റെ മരണശേഷം ഒറ്റക്കായ സഹോദരിയേയും അമ്മയേയും ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറായോ വേണ്ട അച്ഛൻ്റെ മരണത്തിന് വന്നിട്ട് അമ്മക്കും സഹോദരിക്കും ഒപ്പം ഒരാഴ്ച താമസിക്കാൻ പോലും തയ്യാറായോ തൻ്റെ സഹോദരങ്ങൾ...... ഇതൊക്കെ റോഷൻ എങ്ങനെ അറിഞ്ഞു.....? അന്നും ഇന്നും എന്നും എൻ്റെ പെണ്ണ് താനായതു കൊണ്ട് ഞാനെല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു..... ഞാൻ പറഞ്ഞിട്ടാണ് വിപിൻ തന്നേയും അമ്മയേയും കൂട്ടികൊണ്ട് വന്നതും അവരുടെ കമ്പനിയിൽ ജോലി തന്നതും...... താനിന്ന് ഇവിടെ വരും എന്നും എനിക്കറിയാമായിരുന്നു. എല്ലാം കേട്ട് പകച്ചു നിൽക്കുകയാണ് ആൻസി..... താനെന്താടോ പകച്ചു നിൽക്കുന്നത്..... ..?

ഇനി തന്നെ ആർക്കും ആരുടേയും അടിമയായി വിട്ടുകൊടുക്കില്ല എനിക്കു വേണം ഈ ആൻസികുട്ടിയെ.... ആൻസിയുടെ ചുമലിൽ തട്ടികൊണ്ട് റോഷൻ പറഞ്ഞു ...... ഒരു പൊട്ടിക്കരച്ചിലോടെ ആൻസി റോഷൻ്റെ ചുമലിലേക്ക് ചാഞ്ഞു. റോഷൻ ആൻസിയെ തൻ്റെ മാറോട് ചേർത്തു പുണർന്ന് ആ മൂർദ്ധാവിൽ തൻ്റെ ചുണ്ടുകൾ അമർന്നു....... ആ മാറിൽ ചേർന്ന് നിന്നു കൊണ്ട് ആൻസി പൊട്ടിക്കരഞ്ഞു. എത്ര നേരം ആ നില്പ് തുടർന്നു എന്നു പോലും ആൻസി അറിഞ്ഞില്ല കരഞ്ഞും കരയിപ്പിച്ചും കഴിഞ്ഞോ രണ്ടു പേരും അപർണയുടെ ചോദ്യം കേട്ട് ആൻസിക്ക് പരിസരബോധം ഉണ്ടായി റോഷൻ്റെ മാറിൽ നിന്ന് അടർന്നു മാറി ...... ചുറ്റും നോക്കി. പ്രിയ .അപർണ. വിപിൻ തനിക്ക് മുന്നിൽ നിൽക്കുന്നവരെ കണ്ട് ആൻസിയുടെ മുഖം നാണത്താൽ തരളിതയായി എന്തൊരു നാണം ? ഇങ്ങനെ ഒരു ഭാവം ആദ്യമായിട്ടാണല്ലോ ഞങ്ങളി മുഖത്ത് കാണുന്നത് ഇനി എന്നും പല ഭാവങ്ങളും ആൻസിയുടെ മുഖത്ത് മിന്നിമറയുന്നത് നിങ്ങൾക്ക് കാണാനാകും ......ആൻസിയെ തന്നോട് ചേർത്തു നിർത്തി കൊണ്ട് റോഷൻ പറഞ്ഞു....... പിന്നീടുള്ള ദിവസങ്ങൾ റോഷനും ആൻസിക്കും ആനന്ദത്തിൻ്റേതായിരുന്നു.... രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് എല്ലാവരും നാട്ടിലേക്ക് മടങ്ങിയത്.

മടക്കയാത്രയിൽ റോഷനും ഒപ്പമുണ്ടായിരുന്നു അപർണയുടെ വീട്ടിലേക്കായിരുന്നു എല്ലാവരും ആദ്യം എത്തിയത് പിറ്റേന്ന് റോഷൻ മടങ്ങി..... ഉടൻ തന്നെ ആൻസിയുടെയും റോഷൻ്റേയും വിവാഹം നടത്താനുള്ള തീരുമാനവുമായിട്ടാണ് റോഷൻ സ്വന്തം ഭവനത്തിലേക്ക് മടങ്ങിയത്. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ആൻസിയുടെ കഴുത്തിൽ റോഷൻ മിന്നു ചാർത്തി തൻ്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടി. എ സ്റ്റെൽ ഫേബിൻ്റെ ഉത്തരവാദിത്വവുമായി പ്രിയ മുന്നോട്ട് പോയി മക്കളുടെ കാര്യവും ബിസിനസ്സ് കാര്യവുമായി പ്രിയ എപ്പോഴും തിരക്കിലായിരുന്നു. ശ്രീ ഹരിയെ ഓർക്കാൻ പോലും സമയം ഇല്ലാതായി മാറി. ഒരു ദിവസം അപർണ പ്രിയയോടായി പറഞ്ഞു. പ്രിയ അടുത്ത ദിവസം ഒരു ബിസിനസ്സ് മീറ്റ് ഉണ്ട് നീ വേണം അത് അറ്റൻ്റ് ചെയ്യാൻ. ഞാനോ? അതെ ഈ മീറ്റ് നീ വേണം അറ്റൻ്റ് ചെയ്യാൻ. നമ്മുടെ എ സ്റ്റൈൽ ഫേബിലേക്ക് ആവശ്യമായ ആക്സൈറീസ്....ബട്ടൻസ് നൂൽ ഇതുപോലെയുള്ള ആക്സൈറീസ് .... അതിനു വേണ്ടിയുള്ള ഡിൽ ഉറപ്പിക്കുന്നതിനായുള്ള .മീറ്റ് ആണ്. ശരി അപർണ.... രണ്ടു ദിവസം കഴിഞ്ഞൊരു ദിവസമായിരുന്നു ബിസിനസ്സ് മീറ്റ്. ... മീറ്റിംഗിനായി പ്രിയ നേരത്തെ തന്നെ എത്തിയിരുന്നു. ...... മീറ്റിംഗ് ഹാളിലേക്ക് ബിസിനസ്സ് ഡീൽ സംസാരിക്കാനായി എത്തിയവരിൽ ആ മുഖം കണ്ട് പ്രിയ ആദ്യമൊന്ന് നടുങ്ങി...... ദേവിക.....

ഗ്രീഹരിയുടെ.അമ്മ..... ദേവികയും പ്രിയയെ കണ്ടു കഴിഞ്ഞു..... പ്രിയയെ കണ്ട് ദേവിക അന്തം വിട്ടു പോയി ..... ഇവളെങ്ങനെ ഇവിടെയെത്തി...... മാഡം പ്ലീസ് സിറ്റ് ഡൗൺ പ്രിയ ദേവികയോട് ഇരിക്കാൻ പറഞ്ഞിട്ട് തൻ്റെ സീറ്റിൽ ഇരുപ്പുറപ്പിച്ചു. നീ ... നീ എന്താ ഇവിടെ? ഞാൻ എന്താ ഇവിടെ എന്നറിയാനല്ലാല്ലോ മാഡം ഇവിടെ വന്നത് ബിസിനസ്സ് ഡീലിനെ കുറിച്ച് സംസാരിക്കാനല്ലേ എനിക്ക് നിന്നോടല്ല സംസാരിക്കേണ്ടത് അപർണയോടും വിപിനോടും ആണ്. എ സ്റ്റൈൽ ഫേബുമായി ബിസ്സിനസ് ഡീൽ ഉറപ്പിക്കാൻ ആണ് മേഡം വന്നതെങ്കിൽ എന്നോടു സംസാരിക്കണം കാരണം എ സ്റ്റൈൽ ഫേബിൻ്റെ നടത്തിപ്പുകാരി ഞാനാണ്. ഇനി എന്നോട് സംസാരിക്കാൻ താത്പര്യം ഇല്ലങ്കിൽ മാഡത്തിന് പോകാം. എ സ്റ്റൈൽ ഫേബുമായും ഡീൽ ഉറപ്പിക്കാനായി എത്തിയവരാണ് ഇവരൊക്കെ...... ടേബിളിന് ചുറ്റും 'ഇരിക്കുന്നവരെ ചൂണ്ടി കാണിച്ചു കൊണ്ട് പ്രിയ പറഞ്ഞു..... എനിക്ക് അപർണയെ ആണ് കാണേണ്ടത്. അപർണയെ കാണണമെങ്കിൽ പുറത്തിറങ്ങി നിൽക്കു മീറ്റിംഗ് തുടങ്ങാൻ സമയമായി. അപർണ വരുന്നതിന് മുൻപായി മീറ്റിംഗ് തുടങ്ങരുത് ദേവിക പ്രിയക്ക് താക്കീത് നൽകിയിട്ട് പുറത്തേക്കിറങ്ങി..... മറ്റൊരു കമ്പനിയുമായി ബിസിനസ്സ് ഡീൽ ഒപ്പുവെച്ച് പ്രിയ മീറ്റിംഗ് അവസാനിപ്പിച്ച് പുറത്തേക്കിറങ്ങി......

ഉച്ചവരെ ദേവിക കാത്തു നിന്നിട്ടും അപർണയെ കാണാൻ സാധിക്കാത്തതു കൊണ്ട് ദേവിക എ സ്റ്റൈൽ ഫേബിൻ്റെ പടികളിറങ്ങി. അതുകണ്ട് പ്രിയക്ക് തൻ്റെ സന്തോഷം അടക്കാനായില്ല...... പ്രിയക്ക് വിശ്വസിക്കാനാവാത്ത സംഭവങ്ങളാണ് കഴിഞ്ഞ നിമിഷങ്ങളിൽ നടന്നത്..... ദിവസങ്ങൾ കടന്നു പോയി ഒരു ഞായറാഴ്ച ആൻസിയും റോഷനും വിരുന്നിനെത്തി ..... അത്താഴ സമയത്താണ് റോഷൻ ആ കാര്യം പറഞ്ഞത് ഞങ്ങൾ മറ്റെന്നാൾ ബാഗ്ലൂർക്ക് പുറപ്പെടുകയാണ്..... അമ്മയേയും കൂടെ കൊണ്ടുപോവുകയാണ്..... റോഷൻ പറഞ്ഞതു കേട്ട് എല്ലാവർക്കും സന്തോഷമായി. ആൻസിയുടെ കഷ്ടപ്പാടിന് അറുതി വന്നിരിക്കുന്നു ...... ഇനിയെങ്കിലും സന്തോഷമായി സമാധാനമായി ജീവിക്ക് കുറെ ഓടിയതല്ലേ.ഇനി റോഷനൊപ്പം ബിസിനസ്സ് കാര്യങ്ങളിലൊക്കെ സഹായിച്ച് ജീവിക്ക്.അപർണ ആൻസിയോടായി പറഞ്ഞു. അപർണമാഡം ഒരു സൂചന പോലും തന്നില്ലാലോ ബാംഗ്ലൂരിൽ വെച്ച് റോഷനെ കാണുന്നതു വരെ എല്ലാം നിങ്ങളുടെ പ്ലാൻ ആയിരുന്നു എന്ന്. പറഞ്ഞിരുന്നെങ്കിൽ താൻ ബാംഗ്ലൂർക്ക് വരുമായിരുന്നോ ? ആൻസി മൗനമായി ഒന്നു പുഞ്ചിരിച്ചു. ങാ വിപിൻ ഞാനന്ന് ഒരു പേഷ്യൻ്റിൻ്റെ കാര്യം പറഞ്ഞില്ലേ. ? നീ ഓർക്കുന്നുണ്ടോ ഓ ഓർക്കുന്നുണ്ട് ആക്സിസ് ൻ്റായി വഴിയരുകിൽ കിടന്ന ആ ചെറുപ്പക്കാരൻ അല്ലേ?

അയാളെ നീ അല്ലേ ഹോസ്പിറ്റലിൽ എത്തിച്ചത്. അതെ അയാളുടെ കാര്യം തന്നെ. ഇപ്പോ എങ്ങനെയുണ്ട് ? ഫിസിക്കലി ആള് ഓക്കെയായി ബട്ട് അയാടെ മെമ്മറിയെല്ലാം നഷ്ടമായി. നാട് എവിടാ വീട് എവിടെയാ എന്നൊന്നും അയാൾക്ക് അറിയില്ല. എന്തിന് സ്വന്തം പേരുപോലും അറിയില്ല ആ ചെറുപ്പക്കാരൻ ഇപ്പോൾ എവിടെയുണ്ട്.... എൻ്റെ കൂടെയുണ്ട്..... ഞാനിപ്പോൾ അയാളെ കുറിച്ച് പറയാൻ കാരണം. നിൻ്റെ ആശ്രമത്തിലെ ചികിത്സകൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നറിയാനാണ്..... ഇതുപോലെയുള്ള കേസുകൾ വരാറുണ്ട് ....... വന്നവർ എല്ലാവർക്കും ഓർമ തിരിച്ചു കിട്ടിയിട്ടുണ്ട്. പക്ഷേ അവരെയെല്ലാം പരിചരിക്കാൻ അവരുടെ പ്രിയപ്പെട്ടവർ കൂടെ ഉണ്ടായിരുന്നു ....... നാടോ വീടോ പേരു പോലും ഓർമ്മയില്ലാത്ത ആളോട് പ്രിയപ്പെട്ടവരെ കുറിച്ച് ചോദിച്ചിട്ടെന്തു കാര്യം...... യാതൊരു വിധ തിരിച്ചറിയൽ കാർഡുകളും ഇല്ലായിരുന്നോ അദ്ദേഹത്തിൻ്റെ ബാഗിലോ പോക്കറ്റിലോ ഒന്നും ആശുപത്രിയിൽ എത്തിക്കാനാണ് ആരും ഇല്ലാതിരുന്നുള്ളു. ഞാൻ കാണുമ്പോൾ ബാഗും ഇല്ല. പോക്കറ്റിലും ഒന്നും ഉണ്ടായിരുന്നില്ല......

റോഷൻ എന്തായാലും അദ്ദേഹത്തെ ഏറ്റവും അടുത്ത ദിവസം ആശ്രമത്തിൽ എത്തിക്ക് നമുക്ക് നോക്കാം മാറ്റം ഉണ്ടാകുമോ എന്ന് പേരും നാടും എങ്കിലും തിരിച്ചറിഞ്ഞാൽ മതിയായിരുന്നു. അദ്ദേഹത്തെ കാണാതെ സങ്കടപ്പെട്ടു കഴിയുന്ന ഒരു കുടുംബം അദ്ദേഹത്തിനും കാണില്ലേ? മാറ്റം ഉണ്ടാകും..... ഡിന്നറിന് ശേഷം- എല്ലാവരും കുറച്ചു നേരം കൂടി സംസാരിച്ചിരുന്നതിന് ശേഷമാണ് ഉറങ്ങാൻ പോയത്. പിറ്റേന്ന് റോഷനും ആൻസിയും അമ്മയോടൊപ്പം എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി........ ആൻസി യാത്ര പറഞ്ഞപ്പോൾ ആൻസിയുടെയും പ്രിയയുടെ കണ്ണുകൾ ഈറനണിഞ്ഞു ....... ദിവസങ്ങൾ മാസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു....... പ്രിയ നാളെ നീ ബാഗ്ലൂർക്ക് പോകണം എ സ്റ്റൈൽ ഫേബിൻ്റെ കാര്യങ്ങളൊക്കെ അന്വേഷിച്ചുവരണം ഞാനൊറ്റക്കോ? ഒറ്റക്ക് പോകണം ഒറ്റക്ക് നടക്കാൻ പഠിക്കണം. ആരും എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകില്ല..... നാളെ പോകാം. പിറ്റേന്ന് രാവിലെ പ്രിയ ബാഗ്ലൂർക്ക് പുറപ്പെട്ടു.....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story