ഹരിപ്രിയം: ഭാഗം 11

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

അപർണയും വിപിനും ഓഫിസിലേക്ക് പോകാനായി മുറ്റത്തേക്കിറങ്ങിയപ്പോഴാണ് മുറ്റത്തേക്ക് ഒരു കാർ വന്ന് നിന്നതും ആ കാറിൽ നിന്ന് ദേവിക പുറത്തേക്കിറങ്ങിയതും..... കാറിൽ നിന്നിറങ്ങിയ ദേവിയെ കണ്ട് വിപിനും അപർണയും മുഖത്തോടു മുഖം നോക്കി ....... മാഡം ഓഫിസിൽ പോകാനായി ഇറങ്ങിയതാണോ? അതെ.... എനിക്ക് സാറിനോടും അപർണ മേഡത്തിനോടും അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാനുണ്ട് അതാണ് ഇന്നലയെ പുറപ്പെട്ട് ഈ നേരത്ത് ഇവിടെ എത്തിയത്. കയറി വരു നമുക്ക് അകത്തിരുന്ന് സംസാരിക്കാം.... മേഡത്തിന് ഓഫീസിൽ പോകാൻ വൈകുമോ? അതു സാരമില്ല .... സ്വന്തം സ്ഥാപനം അല്ലേ അല്പം താമസിച്ചാലും സാരമില്ല..... മേഡം വരു..... ദേവികയെ അകത്തേക്ക് ക്ഷണിച്ചിട്ട് അപർണയും വിപിനും വീടിനകത്തേക്കു കയറി പിന്നാലെ ദേവികയും ദേവികയ്ക്ക് ഇരിപ്പടം ചൂണ്ടി കാണിച്ചിട്ട് അപർണയും വിപിനും സെറ്റിയിലേക്ക് ഇരുന്നു ........

ഇരിക്കു മാഡം ദേവിക സെറ്റിയിയിലേക്ക് ഇരുന്നു. മേഡത്തിന് എന്താ കുടിക്കാൻ വേണ്ടത് ചായയോ ?കോഫിയോ? ഇപ്പോ ഒന്നും വേണ്ട വരുന്ന വഴി ഭക്ഷണം കഴിച്ചിരുന്നു. ഓക്കെ എന്നാൽ എന്താ മാഡത്തിന് പറയാനുള്ളതെന്നു പറയു അതു പിന്നെ എ സ്റ്റൈൽ ഫേബുമായി ഒരു ബിസിനസ്സ് ഡീൽ അതെൻ്റെ സ്വപ്നമായിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ഞാനന്ന് മീറ്റിംഗിൽ പങ്കെടുക്കാൻ വന്നത് പക്ഷേ നിരാശയോടെയാണ് മടങ്ങിയത്. അതെന്തു പറ്റി മാഡം ?പ്രിയ പറഞ്ഞു മേഡം ആ മീറ്റിംഗിൽ പങ്കെടുത്തില്ലന്ന് ...... ഞാൻ പങ്കെടുത്തില്ല അതെന്താ കാരണം ? മീറ്റിംഗിൽ പങ്കെടുത്താൽ അല്ലേ മേഡത്തിൻ്റെ കമ്പനിയുമായി കരാറിൽ ഒപ്പിടാൻ പറ്റു.... ആ ഡീൽ മറ്റൊരു കമ്പനിയുമായി ഒപ്പിട്ടു... കുറഞ്ഞ വിലയിൽ ഞങ്ങളുടെ കമ്പനിക്കാവശ്യമായ ആകർഷണികമായ ആക്സൈറീസുകൾ എത്തിച്ചു തരാൻ തയ്യാറായ ഒരു കമ്പനിയുമായ് കരാറായി. അതറിഞ്ഞു മേഡം ..... ആ പ്രിയ കാരണം ആണ് ഞാനന്ന് മീറ്റിംഗിൽ പങ്കെടുക്കാതെയിരുന്നത്. അവളെന്തു ചെയ്തു .... മാന്യമായ പെരുമാറ്റം ആയിരുന്നില്ല അവളുടേത്...... അപർണമാഡത്തിൻ്റെ കമ്പനിയിൽ അവൾക്കെന്തു കാര്യം.

എ സ്റ്റൈൽ ഫേബ് എന്ന കമ്പനിയുടെ ഉത്തരവാദിത്വം ഞാൻ പ്രിയയെ ആണ് ഏൽപ്പിച്ചിരിക്കുന്നത്. അപർണ മേഡത്തിന് ഈ പ്രിയ എന്ന ആളെ ഇതിന് മുൻപ് പരിചയമുണ്ടോ? അപർണ ഒരു നിമിഷം ആലോചിച്ചു ..... പ്രിയ തൻ്റെ ക്ലാസ്സ്മേറ്റായിരുന്നു എന്ന് എൻ്റെ ഉറ്റ സുഹൃത്ത് ആയിരുന്നു എന്ന് പറയണോ വേണ്ടയോ എന്ന്. എന്നാൽ അടുത്ത നിമിഷം അപർണ ഒന്നു തീരുമാനിച്ചു...... എന്തിന് ഇവരോട് സത്യം പറയണം..... ഇല്ല.... എൻ്റെ കമ്പനിയിൽ ജോലി അന്വേഷിച്ചു വരുന്നതുവരെ പ്രിയയെ പരിചയം ഇല്ലായിരുന്നു. ഇപ്പോഴും കൂടുതലായി എനിക്കൊന്നും അറിയില്ല...... എന്നിട്ടാണോ മേഡം അവളെ പിടിച്ച് ഒരു കമ്പനിയുടെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നത്...... ജോലിയിൽ നല്ല ആത്മാർത്ഥതയും നല്ല കഴിവും ഉണ്ട് പ്രിയക്ക് മിടുക്കിയാ .:..പ്രിയയെ പോലെയുള്ളവരെയാണ് കമ്പനിക്കാവശ്യം അതുകൊണ്ടാണ് കമ്പനി പ്രിയയെ ഏൽപ്പിച്ചത്. എവിടെയോ കിടക്കുന്നവരെയൊക്കെ പിടിച്ച് കമ്പനിക്കാര്യങ്ങൾ ഏൽപ്പിക്കുകയാണെന്ന് പറഞ്ഞാൽ ...... എൻ്റെ അഭിപ്രായത്തിൽ ഈ പ്രിയ ഒരു അഹങ്കാരിയാണ്...... അതിന് മേഡത്തിന് പ്രിയയെ മുൻ പരിചയം ഉണ്ടോ? ഏയ്യ് ഇല്ല.....

എനിക്ക് അവളെ കണ്ടപ്പോ തോന്നിയ കാര്യം പറഞ്ഞന്നേയുള്ളൂ.... നമ്മുടെ തോന്നലുകൾ എല്ലാം ശരിയാകണം എന്നുണ്ടോ മേഡം? ഒരാളെയും ശരിക്കും അറിയാതെ ഒന്നും പറയരുത് ... ആ സമയത്താണ് പ്രിയയുടെ മക്കളായ കാർത്തികയും കീർത്തനയും അവിടേക്ക് വന്നത് അപർണയേയും വിപിനേയും അവിടെ കണ്ട അവർ ഓടി വന്ന് ഒരാൾ അപർണയുടേയും വിപിൻ്റെയും മടിയിൽ കയറി ഇരുന്നു........ മക്കളാണോ? അതെ മക്കളാണ്. ഇരട്ടകളാണ് രണ്ടു പെൺകുട്ടികൾ..... എന്താ സുന്ദരിക്കുട്ടികളുടെ പേര് ഞാൻ കാത്തിക ....ഞാൻ കീത്തന ...രണ്ടു പേരും കൊഞ്ചികൊണ്ട് പറഞ്ഞു..... രണ്ടു പേരും വന്നേ ..... ദേവിക രണ്ടുപേരേയും കൈകാട്ടി തൻ്റെ അടുത്തേക്ക് വിളിച്ചു..... ഇല്ല..... വരില്ല...... പരിചയം ഇല്ലാത്തവരുടെ അടുത്ത് അവരു പോകില്ല...... ദേവിക രണ്ടുപേരേയും നോക്കി വാത്സല്യത്തോടെ ചിരിച്ചു...... മേഡം എന്തോ സംസാരിക്കാൻ ഉണ്ടന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ലല്ലോ? വിപിൻ വാച്ചിൽ സമയം നോക്കി കൊണ്ട് ചോദിച്ചു... ഞാൻ വന്നതു കാരണം നിങ്ങളുടെ സമയം പോയി അല്ലേ ? ക്ഷമിക്കണം ... അതു സാരമില്ല..... മാഡം പറയു ..... എ സ്റ്റൈൽ ഫേബിൻ്റെ മറ്റൊരു കമ്പനി ബാഗ്ലൂരിൽ ആരംഭിച്ചു എന്നറിഞ്ഞു....

ഉവ്വ് ..... ബാംഗ്ലൂരിൽ പുതിയ ഒരു ബ്രാഞ്ച് കൂടി ഉത്ഘാടനം ചെയ്തു '...... കൺഗ്രാസ് മേഡം..... ഇന്ന് കേരളത്തിൽ സ്ത്രീകളുടെ ഇടയിൽ തരംഗം സൃഷ്ടിച്ച ബ്രാൻഡ് ആണ് എ സ്റ്റൈൽ.... കൊച്ചു കുട്ടി മുതൽ പ്രായമായവർ വരെ ചോദിച്ചു വാങ്ങുന്ന ബ്രാൻഡ് ആണ് എ.സ്റ്റൈൽ..... താങ്ക്സ് മേഡം ഈ കമ്പനി ഇത്രയും വളരാൻ കാരണം പ്രിയയാണ്... അപ്പോ മാഡം പറഞ്ഞ ഈ അഭിനന്ദനം അവൾക്കുള്ളതാണ്....... ഞാനവളെ അറിയിച്ചേക്കാം ദേവികമാഡത്തിൻ്റെ അഭിനന്ദനങ്ങൾ...... അപർണ പറഞ്ഞതു കേട്ടപ്പോൾ ദേവികയുടെ മുഖം രോഷത്താൽ വലിഞ്ഞു മുറുകി..... എന്തു പറ്റി മേഡം..... പെട്ടന്ന് മാഡത്തിൻ്റെ ഭാവം മാറിയല്ലോ? ഏയ്യ്... ഒന്നുമില്ല ..... ദേവിക പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..... അപർണ മേഡം എനിക്ക് ഈ എ സ്റ്റൈൽ ഫേബുമായി ഒരു ഡീൽ ഉണ്ടാക്കണം കേരളത്തിലതു നടന്നില്ല ബ്ലാഗ്ലൂരിലെ ആ കമ്പനിയിലേക്ക് ആവശ്യമായ ആക്സൈറീനുകൾ ഞങ്ങളുടെ കമ്പനി എത്തിച്ചു തരാം കുറഞ്ഞ വിലയിൽ ..... ഇതിനെ കുറിച്ച് സംസാരിക്കാനാണ് ഞാനിത്രയും ദൂരം യാത്ര ചെയ്ത് നിങ്ങളെ കാണാൻ വന്നത്...... ഇതു ഫോണിലൂടെ പറഞ്ഞാലും മതിയായിരുന്നല്ലോ മാഡം..... പിന്നെ എന്നോട് ഇതിനെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല......

ഞാനൊരു നമ്പർ തരാം.... ആ നമ്പറിൽ വിളിച്ച് സംസാരിക്ക്. ..... അപർണ ബാഗ്ലൂരിലെ എ സ്റ്റൈൽ ഫേബിൻ്റെ വിസിറ്റിംഗ് കാർഡ് എടുത്ത് ദേവികക്ക് കൊടുത്തു.. ...... എ സ്റ്റൈൽ ഫേബുമായി ഒരു ഡീൽ ഉണ്ടായാൽ അതെൻ്റെ കമ്പനിക്ക് ഒരു മുതൽക്കൂട്ടാണ് അതുകൊണ്ട് മേഡം അവരെ വിളിച്ച് ഒന്നു സംസാരിക്കണം.... ശരി ഞാൻ പറഞ്ഞേക്കാം..... ഇനി മക്കളു അകത്തു പോയി കളിച്ചോ അപർണ തൻ്റെ മടിയിലിരിക്കുന്ന കാർത്തികക്ക് ഉമ്മകൊടുത്തിട്ട് പറഞ്ഞു. രണ്ടു പേരും ഇരുവർക്കും കവിളിൽ ഉമ്മ കൊടുത്തിട്ട് മടിയിൽ നിന്നിറങ്ങി ആൻ്റിക്കൊരുമ്മ തരുമോ? ദേവിക രണ്ടു പേരോടുമായി ചോദിച്ചു ഇല്ല...... തരില്ല...... മിടുക്കികളാണല്ലോ രണ്ടു പേരും...... എന്നാൽ ഇനി നമുക്ക് പിരിയാം മാഡം ഞങ്ങൾക്ക് ഇത്തിരി തിരക്കുണ്ട്...... ഈ പ്രിയ എവിടെയാണ് താമസിക്കുന്നത്..... അറിയില്ല മേഡം...... ശരി മാഡം ഞാൻ ഇറങ്ങുന്നു. ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല..... ദേവിക യാത്ര പറഞ്ഞിറങ്ങി പിന്നാലെ അപർണയും വിപിനും രണ്ടു കാറുകളും ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി...... അത് എന്തൊരു സ്ത്രീയാ ..... വിപിൻ അപർണയോടായി പറഞ്ഞു അതെ പ്രിയയോട് എന്തു കലിപ്പാ അവർക്ക്...

സ്വന്തം പേരക്കുട്ടികളെ കണ്ടിട്ടുപോലും അവർക്ക് മനസ്സിലായില്ല...... അവരുടെ കമ്പനിയുമായി ഡീൽ ഉറപ്പിക്കാൻ ബ്ലാഗ്ലൂരിലെ നമ്മുടെ കമ്പനി തയ്യാറാകുമോ.. പ്രിയ അവിടെ ഉണ്ടല്ലോ ..... ആ കാര്യം നമുക്ക് പ്രിയക്ക് വിട്ടുകൊടുക്കാം ബാക്കിയെല്ലാം പ്രിയ തീരുമാനിക്കട്ടെ...... താൻ അവർക്കു വേണ്ടി റെക്കമെൻ്റേഷന് ഒന്നും പോകണ്ട പ്രിയയുടെ അടുത്ത്...... വിപിൻ എന്താ ഈ പറയുന്നത് എൻ്റെ പ്രിയയെ ദ്രോഹിച്ച അവർക്കു വേണ്ടി ഞാൻ റെക്കമെൻ്റുചെയ്യാനോ? ഒരിക്കലും ഒരിടത്തും ഞാനതു ചെയ്യില്ല...... **************- ബ്ലാഗ്ലൂരിൽ ചെന്നിറങ്ങിയ പ്രിയയെ കൂട്ടികൊണ്ടു പോകാനായി റോഷനും ആൻസിയും എത്തിയിരുന്നു........ അവർ പ്രിയയേയും കൂട്ടികൊണ്ട് അവർ താമസിക്കുന്നിടത്തേക്കു പോയി....... ആ ദിവസം വിശ്രമിച്ചതിന് ശേഷം പിറ്റേന്ന് പ്രിയ എ സ്റ്റൈൽ ഫേബിലേക്ക് പോയി..... അവിടുത്തെ കാര്യങ്ങളെല്ലാം നീരീക്ഷിച്ച് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി പ്രിയ അന്നും അടുത്ത ദിവസങ്ങളിലും എ സ്റ്റൈൽ ഫേബിൽ ചിലവഴിച്ചു........ ഒരു ദിവസം ചില ഫയലുകൾ പരിശോധിച്ചു കൊണ്ടിരിക്കുമ്പോളാണ് മനേജർ കമ്പനി ഫോണുമായി പ്രിയയുടെ ക്യാമ്പനി ലേക്ക് വന്നത്. പ്രിയ മനേജരുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി തൻ്റെ ചെവിയോട് ചേർത്തു...... ഹലോ...... ഹലോ..... ഇത് കേരളത്തിൽ നിന്ന് ദേവിക ഗ്രൂപ്പ് ഓഫ് കമ്പനിയിൽ നിന്ന് ദേവികയാണ്.......

ദേവികയുടെ സ്വരം വന്ന് തൻ്റെ കാതിൽ പതിച്ചതും പ്രിയയുടെ മുഖത്ത് ഗൗരവം നിറഞ്ഞു ...... പറയു മാഡം എന്താണ് വിളിച്ചത്...... ദേവിക താൻ വിളിച്ചതിൻ്റെ ഉദ്ദേശ്യം ഫോണിലൂടെ അറിയിച്ചു... എല്ലാം കേട്ടുകൊണ്ട് പ്രിയ മിണ്ടാതെ ഇരുന്നു എന്താ മേഡം ഒന്നും മിണ്ടാത്തത്...... മേഡം എന്താ കേരളത്തിലെ എ സ്റ്റൈൽ ഫേബുമായി ഡീൽ ഉണ്ടാക്കാതിരുന്നത് അതായിരുന്നല്ലോ മേഡത്തിൻ്റെ കമ്പനിക്ക് സൗകര്യം....... അതു നടന്നില്ല. ......അവിടുത്തെ ഒരു സ്റ്റാഫിന് ഇത്തിരി അഹങ്കാരം കൂടുതലാണ് മാന്യമല്ലാത്ത സംസാരവും പെരുമാറ്റവും..... അതിനെ കുറിച്ച് ഞാൻ അപർണമാഡത്തിനോട് പരാതിപ്പെട്ടിട്ടുണ്ട്.... ഓ അപ്പോ അതാണല്ലേ കാര്യം ...... ആ സ്റ്റാഫിൻ്റെ പേര് പ്രിയ എന്നാണോ മേഡം അതെ അവളുതന്നെ മേഡം അറിയോ അവളെ? അറിയോ എന്നോ? ഇത്ര അഹങ്കാരം പിടിച്ച ഒരുത്തിയെ ഞാൻ കണ്ടിട്ടില്ല..... അതുകൊണ്ടാണല്ലോ ഭർത്താവ് ഉപേക്ഷിച്ചു പോയത്......... മേഡത്തിന് അവളെ കുറിച്ച് നന്നായി അറിയാം എന്നു തോന്നുന്നല്ലോ? പാവം അപർണ മേഡത്തിന് അവളെ കുറിച്ച് ഒന്നും അറിയില്ല..... അതുകൊണ്ടാണല്ലോ അവളെ പിടിച്ച് ആ കമ്പനിയുടെ ഉത്തരവാദിത്വം ഏൽപ്പിച്ചത് .......

ശരിയാ അപർണമാഡം ഒരു പാവമാണ് അതുകൊണ്ടാ അവളെ ആ പ്രിയയെ വിശ്വസിച്ച് ആ കമ്പനി ഏൽപ്പിച്ചത്...... മേഡം ആ പ്രിയയെ കുറിച്ച് ഒന്നു പറഞ്ഞു കൊടുക്കണേ ആ അപർണ മേഡത്തിനോട്..... നല്ല മനസ്സുള്ള ആ അപർണ മേഡത്തിന് ചതി പറ്റരുത് ഞാൻ അപർണയോട് പറയാം മേഡം ഞാൻ പറഞ്ഞതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ..... ഈ കമ്പനി തുടങ്ങിയപ്പോൾ തന്നെ കമ്പനിയിലേക്കാവശ്യമായ ആക്സൈറീസുകൾ നമുക്ക് എത്തിച്ച് തരുന്നത് കേരളത്തിലെ കമ്പനിയുമായി ഡീൽ ഒപ്പിട്ട കമ്പനിയാണ് അവരുമായി കഴിഞ്ഞ ദിവസം അടുത്ത അഞ്ചു വർഷത്തേക്കുള്ള ഡീൽ ഒപ്പിട്ടു. അതു കൊണ്ട് ഇപ്പോൾ മേഡത്തിൻ്റെ കമ്പനിയുമായി ഡീൽ ഉണ്ടാക്കാൻ ബുദ്ധിമുട്ട് ഉണ്ട്....... ഞാൻ വളരെ പ്രതീക്ഷയോടെയാണ് ഞാൻ വിളിച്ചത്......... ഇപ്പോ മേഡത്തിന് തോന്നുന്നുണ്ടോ പ്രിയയെ പോലെ ഞാനും ഒരു അഹങ്കാരിയാണന്ന്...... ദേവിക അതിന് മറുപടിയായി ഒന്നും മിണ്ടിയില്ല...... എന്താ മേഡം ഒന്നും മിണ്ടാത്തത് ......നിങ്ങളുടെ മകൻ ശ്രീഹരി ഇപ്പോ എവിടെ ഉണ്ട് അയാളുടെ ഭാര്യയും മക്കളും ഇപ്പോ ജീവിച്ചിരിക്കുന്നുണ്ടോ? അപ്പോ മേഡം എന്നെ കളിയാക്കിയതാണല്ലേ.......

അത്രയെങ്കിലും ഞാൻ ചേയ്യേണ്ടേ ദേവകി മാഡം....... ദേവിക മേഡത്തിൻ്റെ മകൻ്റെ ഭാര്യയല്ലേ ഈ പ്രിയ...... ആ അഹങ്കാരം പിടിച്ച പ്രിയ ആണ് ഇപ്പോ നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്. പ്രിയ പറഞ്ഞതു കേട്ട് ദേവികയുടെ കാത് ചുട്ടുപൊള്ളി ദേവിക പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്തു........ ദേവികയോട് അത്രയെങ്കിലും പറയാൻ കഴിഞ്ഞതിൽ പ്രിയക്ക് മനസ്സിനൊരു സുഖം തോന്നി ....... ആ ദിവസം മുഴുവൻ പ്രിയയിൽ ആ സന്തോഷം ഉണ്ടായിരുന്നു. വൈകുന്നേരം ആൻസി ചേച്ചിയോടും റോഷൻ ചേട്ടനോടും എല്ലാം പറഞ്ഞു....... ഈ വാശി എന്നും ഉണ്ടായിരിക്കണം പ്രിയയിൽ' എങ്കിലേ ദേവികയുടെ മുന്നിൽ തളരാതെ പിടിച്ചു നിൽക്കാൻ മക്കളെ നന്നായി വളർത്താൻ എല്ലാറ്റിനും വാശി വേണം. എന്നെ ഇങ്ങനെ ആക്കി മാറ്റിയത് അപർണയാണ്.അപർണയോടാണ് എനിക്ക് നന്ദി പറയാനുള്ളത്...... പ്രിയയിൽ കഴിവുണ്ടായിരുന്നു എന്നാൽ ധൈര്യം ഉണ്ടായിരുന്നില്ല. സാഹചര്യം ഉണ്ടായിരുന്നില്ല .. ...... സാഹചര്യം ഒത്തുവന്നപ്പോൾ ധൈര്യം തന്നത് അപർണയാണന്നേയുള്ളു അപർണ ധൈര്യം തന്നപ്പോൾ തൻ്റെ ആത്മവിശ്വാസം കൂടി അങ്ങനെ തൻ്റെ ഉള്ളിൽ മൂടിവെയ്ച്ചിരുന്ന കഴിവുകൾ പുറത്തുവന്നു......

അപർണ അതിന് ഒരു നിമിത്തം ആയി എന്നേയുള്ളൂ..... എന്നിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് അപർണ എ സ്റ്റൈൽ ഫേബ് എന്നെ ഏൽപ്പിച്ചില്ലേ ...... താൻ പണ്ട് അപർണയെ സഹായിച്ചില്ലേ സ്നേഹിച്ചില്ലേ ചേർത്തു പിടിച്ചില്ലേ അതിൻ്റെ നന്ദിയും സ്നേഹവും ആണ് അവൾ തിരിച്ചു തന്നത്. അപർണയും റോഷനും പ്രിയയും കൂടി വിശേഷങ്ങൾ പങ്കുവെച്ചും സംസാരിച്ചും ഇരുന്നു...... രണ്ടു ദിവസം കഴിഞ്ഞൊരു ദിവസം റോഷൻ്റെയും ആൻസിയുടെയും കൂടെ പ്രിയ ആശ്രമത്തിലേക്ക് ചെന്നു....... ആശുപത്രിക്ക് അകത്തും പുറത്തുമായി എല്ലാം ചുറ്റി കണ്ടു..... കിടപ്പിലായ രോഗികൾ ,കൈയും കാലും ഒടിഞ്ഞ രോഗികൾ ,ഓർമ്മ നഷ്ടപ്പെട്ടവർ അബോധവസ്ഥയിൽ കിടക്കുന്ന രോഗികൾ എല്ലാവരുടേയും കിടപ്പ് കണ്ട് പ്രിയയുടെ കണ്ണുകൾ ഈറനണിഞ്ഞു..... ഓരോ രോഗികളുടേയും കൂട്ടിരിപ്പുകാരോട് സംസാരിച്ചും ഓരോരുത്തരുടേയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും പ്രിയ ആ ദിവസം ചിലവഴിച്ചു. എണ്ണയുടേയും കുഴമ്പിൻ്റേയും മണം ഉണ്ടന്നൊഴിച്ചാൽ ആശുപത്രിയും പരിസരവും നല്ല വൃത്തിയുള്ളതായിരുന്നു ....... രോഗികളിൽ കൂടുതലും ചെറുപ്പക്കാരായിരുന്നു.... ബൈക്ക് ആക്സിഡൻ്റ് പറ്റി തലക്ക് പരിക്ക് പറ്റിയവർ ആയിരുന്നു.........

എല്ലാം നോക്കീം കണ്ടും പ്രിയയും ആൻസിയും മുറ്റത്തേക്കിറങ്ങി....... പതുക്കെ നടന്നു..... എന്തു കഷ്ടാ അല്ലേ ചേച്ചി ഇവരുടെ കാര്യങ്ങൾ കണ്ടിട്ടു സങ്കടം ആകുന്നു. ഓർമ്മ നഷ്ടപ്പെട്ട ആ പയ്യനെ കണ്ടോ ....... പതിനെട്ട് വയസു പോലും ഇല്ല ..... അച്ഛൻ്റെ ബൈക്കും എടുത്തോണ്ട് പോയതാ ആക്സിഡൻ്റായി ഓർമ്മയും നഷ്ടപ്പെട്ടു...... തന്നെ പരിചരിച്ചുക്കൊണ്ട് തൻ്റെ അടുത്ത് നിൽക്കുന്നത് സ്വന്തം അമ്മയാണന്ന് തിരിച്ചറിയുന്നില്ല...... അതു കണ്ടിട്ട് എനിക്ക് സങ്കടം വന്നു....... ആ അമ്മ എങ്ങനെ സഹിക്കുന്നു അല്ലേ......? ഇവിടെ നമ്മൾ കണ്ടവരിൽ പലരുടേയും അവസ്ഥ ഇതൊക്കെ തന്നെ...... ഇതു പോലെ ഒരാളെ റോഷൻ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്.... ആളെ കണ്ടാൽ ഒരു കുഴപ്പവും പറയില്ല...... ആക്സിഡൻ്റ് ആയതാ ഇടിച്ചിട്ട വണ്ടി നിർത്താതെ പോയി. ആ വഴി വന്ന റോഷൻ ആശുപത്രിയിലെത്തിച്ചു..... ഒടിവും ചതവും എല്ലാം ഉണ്ടായിരുന്നു അതെല്ലാം ശരിയായി പക്ഷേ ഓർമ്മ നഷ്ടപ്പെട്ടു...... ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ആ ചെറുപ്പക്കാരനെ റോഷൻ കൂടെ കൂട്ടി..... അങ്ങനെ റോഷനോടൊപ്പം ഇത്രനാളും ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം ഇവിടെ കൊണ്ടുവന്ന് ട്രീറ്റ്മെൻറ് തുടങ്ങിയിട്ടുണ്ട്. ആൾക്ക് വേറെ കുഴപ്പം ഒന്നും ഇല്ലാത്തതു കൊണ്ട് വാർഡിലും മുറിയിലൊന്നും കിടക്കില്ല...

..ട്രീറ്റ്മെൻ്റിൻ്റെ സമയത്ത് ചെല്ലും അതിന് ശേഷം ഇവിടെ ചുറ്റി കറങ്ങി നടക്കും..... ആൻസിയും പ്രിയയും നടന്ന് ആശുപത്രിയുടെ മുന്നിലായുള്ള ഗാർഡിനരികിലെത്തി....... അവിടെ റോഷൻ ഒരു ചെറുപ്പക്കാരനുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നുണ്ട്....... ചെടി നനച്ചു കൊണ്ടു നിൽക്കുന്ന ആ ചെറുപ്പക്കാരനോടായി റോഷൻ പറഞ്ഞു..... ഞങ്ങൾ പോവുകയാ നീ വരുന്നുണ്ടോ? ഇല്ല ...... സാർ പോയിട്ടു വാ... ചെടി നനച്ചു കൊണ്ടു തന്നെ ആ ചെറുപ്പക്കാരൻ മറുപടി പറഞ്ഞു....... ഈ സ്വരം...... ഇതെവിടെയോ കേട്ടു മറന്നതു പോലെ തോന്നി പ്രിയക്ക്.... പ്രിയ..... ഇതാണ് ഇത്തിരിമുൻപ് ഞാൻ പറഞ്ഞ ആ ആള്..... അതു വരെ അയാളെ ശ്രദ്ധിക്കാതെയിരുന്ന പ്രിയ അയാളുടെ നേരെ നോക്കി...... പറ്റെ വെട്ടിയ മുടിയും ക്ലീൻ ഷേവ് ചെയ്ത മുഖവും.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story