ഹരിപ്രിയം: ഭാഗം 12

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

തൻ്റെ മുന്നിൽ നിൽക്കുന്ന ആളെ തിരിച്ചറിഞ്ഞപ്പോൾ പ്രിയക്ക് തൻ്റെ ഹൃദയതാളം നിലച്ചുപോകുന്നതു പോലെ തോന്നി ........ തൻ്റെ ശ്രീയേട്ടൻ.. ഇതാ തൻ്റെ മുന്നിൽ ..... ശ്രീയേട്ടാ........ എന്ന് ആർത്തുവിളിച്ചു കൊണ്ട് പ്രിയ ശ്രീയുടെ അടുത്തേക്ക് ഓടി ചെന്നു ..... ശ്രീയേട്ടാ..... പ്രിയ ആ മാറിലേക്ക് വീണ് ശ്രീയെ ഇറുകെ പുണർന്നു..... ശ്രീഹരി നിർവികാരനായി നിന്നതല്ലാതെ പ്രിയയെ ചേർത്തു പിടിക്കുകയോ പരിചയഭാവം കാണിക്കുകയോ ചെയ്തില്ല. പകരം തൻ്റെ മാറിൽ നിന്ന് പ്രിയയെ ബലമായി അടർത്തിമാറ്റി...... സാർ ഇവർ ആരാണ്? ഇവരെന്തിനാ എന്നെ വന്നുകെട്ടി പിടിച്ചത്..... ശ്രീഹരി ഇതു നിൻ്റെ ഭാര്യയാണ് ശിവപ്രിയ.... എൻ്റെ ഭാര്യയോ ? ഈ ശ്രീഹരിയും ശിവപ്രിയയും ആരാണ്.? ഇവർ എന്തിനാ ഇവിടെ വന്നത്? ഇവരെന്തിനാ എന്നെ കെട്ടിപിടിച്ചതും കരഞ്ഞതുമൊക്കെ ? ഹരിയോട് എന്തു പറയും എന്നറിയാതെ റോഷൻ വിഷമിച്ചു..... ശ്രീയേട്ടാ... ഞാൻ പ്രിയയാ ശ്രീയേട്ടൻ്റെ സ്വന്തം പ്രിയ..... എനിക്ക് ഇങ്ങനെയൊരു പ്രിയയെ അറിയില്ല. അതുപോലെ ഞാൻ ആരുടേയും ശ്രീയേട്ടനും അല്ല. നിങ്ങൾക്ക് ആളുമാറിയതാകും.... അല്ല... അല്ല.... ഇതെൻ്റെ ശ്രീയേട്ടനാണ് എൻ്റെ നാലു മക്കളുടെ അച്ഛനായ ശ്രീഹരിയാണ് എൻ്റെ മുന്നിൽ നിൽക്കുന്നത്....... ഇവർക്കെന്താ സാർ ഭ്രാന്താണോ ? ഇവരെ പിടിച്ചു കൊണ്ടുപോയി ഡോക്ടറെ കാണിക്കു.......

ശ്രീയേട്ടാ....... എന്നേയും നമ്മുടെ മക്കളേയും ശ്രീയേട്ടൻ മറന്നു അല്ലേ..... ശ്രീയേട്ടൻ വരുന്നതും കാത്തിരുന്ന പ്രിയയെ ശ്രീയേട്ടൻ മറന്നു അല്ലേ .... ഈ ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു.....എന്നിട്ടും...... പ്രിയ ആർത്തലച്ചു കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു...... പ്രിയ...... നീ എന്താ ഈ കാണിക്കുന്നത് ...... എഴുന്നേൽക്ക് ...... ആൻസി വന്ന് പ്രിയയെ പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ടു പറഞ്ഞു. ആൻസി ചേച്ചി എൻ്റെ ശ്രീയേട്ടൻ എന്നേയും മക്കളേയും മറന്നു പോയി ...... ആൻസിയുടെ തോളിലേക്ക് ചാരി കൊണ്ട് പ്രിയ പറഞ്ഞു. പ്രിയ.... ശ്രീഹരി നിങ്ങളെ മനപ്പൂർവ്വം മറന്നതല്ല..... നിന്നോട് ഞാൻ പറഞ്ഞില്ലേ ഓക്സിഡൻ്റ് പറ്റി അവൻ്റെ ഓർമ്മ നഷ്ടപ്പെട്ട കാര്യം. നിങ്ങളെ മാത്രമല്ല അവൻ മറന്നത് അവൻ അവനെ തന്നെ മറന്നു...... അവൻ്റെ പേരോ നാടോ വീടോ "ഒന്നും അവനറിയില്ല...... ഞാനിനി എന്തു ചെയ്യും ആൻസിചേച്ചി..... നിനക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ പറ്റും നിനക്കേ പറ്റു..... നീ സ്നേഹത്തോടെ അവനെ പരിചരിക്കണം ചേർത്തു പിടിച്ച് പഴയ ഓർമ്മകളിലേക്ക് തിരികെ കൊണ്ടുപോകണം.... നിൻ്റെ സാമീപ്യം അവനെ പഴയ ശ്രീഹരിയിലേക്ക് കൊണ്ടു പോകും അതോടൊപ്പം ഇവിടുത്തെ ട്രീറ്റ്മെൻ്റും കൂടിയാകുമ്പോൾ എത്രയും പെട്ടന്ന് നിനക്ക് നിൻ്റെ ശ്രീയേട്ടനെ തിരികെ കിട്ടും......

പ്രിയ പ്രതീക്ഷയോടെ ആൻസിയുടെയും റോഷൻ്റേയും നേരെ നോക്കി..... നിനക്ക് പറ്റും..... നീ സ്നേഹിക്കുമ്പോൾ അവൻ നിന്നെ തിരിച്ച് സ്നേഹിക്കും എന്ന് പ്രതീക്ഷിക്കരുത്.... നീ ചേർത്തു പിടിക്കാൻ ശ്രമിക്കുമ്പോൾ അവൻ നിന്നു തരണം എന്നില്ല..... അതൊന്നും കണ്ട് നീ നിരാശപ്പെടുകയോ വിഷമിക്കുകയോ ചെയ്യരുത് ...... ഒന്നു മാത്രം അറിയുക...... നിനക്ക് അറിയാം അതു നിൻ്റെ ശ്രീയേട്ടൻ ആണന്ന് എന്നാൽ ശ്രീഹരിക്ക് അറിയില്ല ഇത് അവൻ്റെ പ്രിയപ്പെട്ട പ്രിയ ആണന്ന് .:. നീ ക്ഷമയോടെ കാത്തിരിക്കുക സ്നേഹത്തോടെ പരിചരിക്കുക ഒരു നിഴലായി നീ എപ്പോഴും കൂടെ ഉണ്ടാകുക ഉടൻ തന്നെ നമുക്ക് നമ്മുടെ ശ്രീഹരിയെ തിരിച്ചു കിട്ടും...... ആൻസി പറഞ്ഞതു കേട്ടപ്പോൾ പ്രിയയിൽ ഒരു പുത്തൻ പ്രതീക്ഷ ഉണർന്നു. ........ എനിക്ക് വേണം എൻ്റെ ശ്രീയേട്ടനെ..... എൻ്റെ മക്കളുടെ അച്ഛനെ... എനിക്ക് വേണം അതിന് വേണ്ടി എന്തു ത്യാഗം സഹിക്കാനും ഞാൻ തയ്യാറാണ്...... പ്രിയ മനസ്സിലൊരു തീരുമാനമെടുത്തു...... പ്രിയ ശ്രീഹരിയുടെ അടുത്ത് ചെന്ന് ആ കൈയിൽ പിടിച്ചു ശ്രീയേട്ടാ..... എന്നാൽ ശ്രീഹരി പ്രിയയുടെ കൈകൾ കുടഞ്ഞെറിഞ്ഞു എന്നിട്ട് അല്പം മാറി നിന്നു. കുട്ടി.... ഇത് നിങ്ങളുദ്ദേശിക്കുന്ന ആളല്ല..... സാർ ഞാൻ പോകുന്നു എന്നും പറഞ്ഞ് ശ്രീഹരി ആശുപത്രിക്ക് അകത്തേക്ക് കയറിപ്പോയി.....

. ഞാൻ ശ്രീയേട്ടൻ്റെ ഭാര്യ ആണന്നും ശ്രീയേട്ടന് നാല് മക്കൾ അച്ഛൻ അമ്മ അനിയൻ എല്ലാവരും ഉണ്ടന്നും നാടും വീടും എവിടാണന്നും ശ്രീയേട്ടൻ ആരാണന്നുമൊക്കെ പറഞ്ഞു കൊടുത്താൽ അവരെയൊക്കെ കാണാൻ ആഗ്രഹം ഉണ്ടാകില്ലേ..? പ്രിയ റോഷനോടായി ചോദിച്ചു. ഇത്രനാളും ശ്രീഹരി ആരാണന്നോ വീടോ നാടോ ഒന്നും ഞങ്ങൾക്കറിയില്ലായിരുന്നല്ലോ.... പെട്ടന്ന് അവനോട് ഇതെല്ലാം പറയുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല.... വരു നമുക്ക് ഡോക്ടറോട് സംസാരിക്കാം എന്താ വേണ്ടത് എന്ന് ........ റോഷൻ പ്രിയയേയും കൂട്ടികൊണ്ട് ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നടന്നു...... എല്ലാം നിമിത്തം എന്ന് എനിക്ക് തോന്നുന്നു ..... അന്ന് ആക്സിഡൻ്റ് പറ്റി ആരും തിരിഞ്ഞു നോക്കാതെ കിടന്ന ശ്രീഹരിയെ ഞാൻ കണ്ടുമുട്ടാനും ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ കൊടുക്കാനും ശേഷം എൻ്റെ കൂടെ കൂട്ടി.... ദാ ഇപ്പോ ഇവിടെ ചികിത്സക്കായി കൊണ്ടു വരാനും...... ഇവിടെ വെച്ച് പ്രിയ ശ്രീഹരിയെ കണ്ടു മുട്ടാനും ഇതാണടോ നിമിത്തങ്ങൾ എന്നു പറയുന്നത്. ആരാണന്നോ എന്താണന്നോ ഓർത്തല്ല ഞാനന്ന് ശ്രീഹരിയെ രക്ഷിച്ചതും ഇപ്പോ ചികിത്സക്ക് കൊണ്ടുവന്നതും ...... എനിക്കിപ്പോ ഒത്തിരി സന്തോഷം തോന്നുന്നു.....

കാരണം ഞാനും അനുഭവിച്ചതാ വിരഹത്തിൻ്റെ ആഴം റോഷൻ ചേട്ടനോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല ......... ഞാനും എൻ്റെ മക്കളും എന്നും റോഷൻ ചേട്ടനോട് കടപ്പെട്ടിരിക്കും ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും റോഷൻ ചേട്ടനും ആൻസി ചേച്ചിയും ഉണ്ടായിരിക്കും..... റോഷൻ ചേട്ടൻ രക്ഷിച്ചത് ശ്രീയേട്ടൻ്റെ ജീവൻ മാത്രമല്ല. ഞങ്ങളുടെ ജീവിതം കൂടിയാണ് ഞങ്ങൾക്ക് തിരിച്ചു തന്നത്....... പ്രിയ റോഷൻ്റെ മുന്നിൽ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു ...... അവർ നടന്ന് ഡോക്ടറുടെ റൂമിൻ്റെ അടുത്തെത്തി....... ഡോക്ടറുടെ റൂമിന് മുന്നിൽ നല്ല തിരക്കുണ്ടായിരുന്നു ....... റോഷൻ ആകെ അക്ഷമനായി '.......നേഴ്സിനോട് നേരത്തെ ഞങ്ങളെ വിളിക്കാമോ എന്ന് ചോദിച്ചു...... നമുക്ക് കാത്തിരിക്കാം റോഷൻ ചേട്ടാ...... ദൂരത്ത് നിന്നൊക്കെ വന്നവരാകും ഇവരൊക്കെ ...അവരെ മുഷിപ്പിക്കേണ്ട...... എന്നാൽ നമുക്ക് ഓരോ ചായ കുടിച്ചിട്ടു വരാം ..... ആൻസിയേയും കൂട്ടികൊണ്ട് മൂന്നു പേരും കൂടി ആശുപത്രി കോമ്പൗണ്ടിനുള്ളിലെ കാൻ്റീനിലേക്ക് പോയി...... ശ്രീയേട്ടനെ കണ്ടുമുട്ടിയ വിവരം അപർണയേയും വിപിൻ സാറിനേയും വിളിച്ചു പറഞ്ഞില്ലല്ലോ അവരിതു അറിയുമ്പോൾ അവർക്ക് സന്തോഷമാകും...... പറയണം ....അതെ അവർക്ക് സന്തോഷമാകും. ഹോസ്പിറ്റലിൽ ചെന്നിട്ടു നമുക്ക് വിളിച്ചു പറയാം ചായ കുടി കഴിഞ്ഞ ഉടൻ മൂന്നു പേരും കൂടി ഡോക്ടറുടെ മുറിയുടെ മുന്നിലെത്തി കാത്തിരുന്നു. തങ്ങളുടെ ഊഴവും കാത്ത്......

എല്ലാവരും ഡോക്ടറെ കണ്ട് മടങ്ങിയതിന് ശേഷമാണ് റോഷൻ പ്രിയയെയും കൂട്ടികൊണ്ട് ഡോക്ടറുടെ മുറിയിലേക്ക് കടന്നു ചെന്നത്..... അല്ല ഇത് ആര് റോഷനോ ?വരു...... വാതിൽ കടന്നു മുറിയിലേക്ക് കടന്നതും ഡോക്ടർ വൈശാഖ് റോഷനെ സ്വാഗതം ചെയ്തു. റോഷൻ ഡോക്ടർ വൈശാഖിന് ഷേക്ക് ഹാൻഡ് നൽകി..... ഡോക്ടർ ഇത് പ്രിയ.... പ്രിയ.... ഇത് ഡോക്ടർ വൈശാഖ് ശ്രീഹരിയെ നോക്കുന്നത് ഡോക്ടർ വൈശാഖനാണ്. റോഷൻ രണ്ടു പേരേയും പരസ്പരം പരിചയപ്പെടുത്തി ...... പ്രിയ കൈകൾ കൂപ്പി ഡോക്ടറക്ക് വന്ദനം അറിയിച്ചു..... നിങ്ങൾ ഇരിക്കു..... റോഷൻ ഈ ശ്രീഹരി ആരാണ് അങ്ങനെ ഒരു പേഷ്യൻ്റിനെ ഞാൻ അറിയില്ലല്ലോ പറയാം ഡോക്ടർ എല്ലാം പറയാം. റോഷൻ ശ്രീഹരിയെ കുറിച്ച് തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും ഡോ വൈശാഖൻ്റെ മുന്നിൽ അവതരിപ്പിച്ചു.ഒരു ചെറുപുഞ്ചിരിയോടെ എല്ലാം മൂളിക്കേട്ടുകൊണ്ട് ഡോക്ടർ വൈശാഖൻ ഇരുന്നു..... എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഡോക്ടറിൻ്റെ മുഖത്ത് ആത്മവിശ്വാസം വന്നു നിറയുന്നത് റോഷനും പ്രിയയും ശ്രദ്ധിച്ചു. ഇനി കാര്യങ്ങൾ എളുപ്പമാണ് റോഷൻ.....ശ്രീ ഹരി ആരാണന്ന് തിരിച്ചറിഞ്ഞു ..... അവന് ഭാര്യയും മക്കളും ഉണ്ടന്ന് തിരിച്ചറിഞ്ഞു. ഇനി അവനെ ചികിത്സിക്കാൻ എളുപ്പമാണ് ,......

ഡോക്ടർ എൻ്റെ ശ്രീയേട്ടൻ്റെ ഓർമ്മ തിരിച്ചു കിട്ടുമോ? ഒഫ് കോഴ്സ് ...... പക്ഷേ ഉടൻ പ്രതീക്ഷിക്കരുത്..... നിങ്ങളുടെ സാമീപ്യവും സ്നേഹവും ഞങ്ങളുടെ ട്രീറ്റ്മെൻ്റ് എല്ലാം കൂടി ആകുമ്പോൾ ഞങ്ങൾ പ്രതീക്ഷിക്കുന്നതിലും നേരത്തേ ശ്രീഹരിക്ക് ഓർമ്മ തിരിച്ചു കിട്ടും..... പഴയകാല ഓർമ്മ ഇല്ലന്നേയുള്ളു.... ആളു ബ്രില്യൻറാണ്...... നമുക്ക് കാത്തിരിക്കാം ആ പഴയ ശ്രീഹരിയുടെ. തിരിച്ചുവരവിനായി..... മക്കളെ കൊണ്ടുവന്ന് കാണിച്ചോട്ടെ ഡോകടർ.... ഞാനിത് അങ്ങോട്ട് പറയാൻ തുടങ്ങുകയായിരുന്നു ....... പിന്നെ ഇന്നു മുതൽ തൻ്റെ ശ്രദ്ധയും പരിചരണവും ശ്രീയുടെ മേൽ ഉണ്ടാകണം..... തിരിച്ച് അവഗണനയും ദേഷ്യവും ഒക്കെ ആയിരിക്കും തിരിച്ചു കിട്ടുക ... അപ്പോളൊന്നും വിഷമിക്കരുത്...... ഇല്ല ഡോക്ടർ ഞാൻ എന്തും സഹിക്കാൻ തയ്യാറാണ്. ... എനിക്കെൻ്റെ ശ്രീയേട്ടനെ തിരിച്ചു കിട്ടിയാൽ മതി...... എന്നാൽ സന്തോഷത്തോടെ പ്രതീക്ഷയോടെ പൊയ്ക്കോളു എല്ലാം ശരിയാകും താങ്ക്സ് ഡോക്ടർ .... യു ആർ വെൽക്കം..... പ്രിയ പുറത്ത് വെയിറ്റ് ചെയ്തോളു..... പ്രിയയെ പറഞ്ഞു വിട്ടതിന് ശേഷം ഡോക്ടർ റോഷന് നേരെ തിരിഞ്ഞു..... റോഷൻ്റെ നല്ല മനസ്സുകൊണ്ട് തിരിച്ചു കിട്ടിയത് പ്രിയയുടെ ജീവിതമാണ്...... അതിൻ്റെ സന്തോഷത്തിലാണ് ഞാനിപ്പോൾ. ശ്രീഹരിയെ എത്രയും പെട്ടന്ന് പഴയ ശ്രീഹരിയായി തിരിച്ചു കൊണ്ടുവരണം എന്നിട്ട് പ്രിയയെ ഏൽപ്പിക്കണം അതാണ് ഇനി എൻ്റെ ആഗ്രഹം.. അതുടൻ നടക്കും ഡോക്ടർ എനിക്ക് വിശ്വാസമുണ്ട്.....

ഡോക്ടറുടെ കഴിവിലും ഈശ്വരനിലും. കുറച്ച് സമയം കൂടി രണ്ടു പേരും ഒരുമിച്ചിരുന്ന് വിശേഷം പങ്കുവെച്ചതിന് ശേഷമാണ് പിരിഞ്ഞത് ...... റോഷൻ ഡോക്ടർ വൈശാഖൻ്റെ റൂമിൽ നിന്ന് പുറത്തിറങ്ങി. :..... പുറത്ത് കാത്തിരുന്ന പ്രിയയേയും ആൻസിയേയും കൂട്ടികൊണ്ട് ശ്രീഹരിയെ അന്വേഷിച്ചു ആശുപത്രിയിലൂടെ നടന്നു ......... രോഗികൾ കിടക്കുന്ന വാർഡിലും മുറിയിലും . ട്രീറ്റ്മെൻ്റ് മുറിയിലും പലയിടത്ത് നോക്കിയിട്ടും ശ്രീഹരിയെ കണ്ടില്ല...... ആശുപത്രിയുടെ ഇടനാഴിയിലൂടെ കടന്ന് പുറത്തേക്കിറങ്ങാൻ വേണ്ടി മൂന്നു പേരും ഇടനാഴിയിലൂടെ നടക്കുമ്പോൾ ആണ് അവരുടെ ശ്രദ്ധയിൽ അതു പെട്ടത്..... കോറിഡോറിൽ സൈസ് ഒതുങ്ങി സംസാരിച്ചു നിൽക്കുന്ന ആ രണ്ടു പേർ അതിലൊരാൾ ശ്രീഹരിയും തൊട്ടടുത്ത് നിൽക്കുന്നത് ആ ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്ന നേഴ്സും ....... അവരുടെ ആ നിൽപ്പും ഭാവവും കണ്ടാൽ മനസ്സിലാകും അവരുടെ സംസാരം വെറുമൊരു വിശേഷം പറച്ചിൽ അല്ലന്ന് .ഇരുവരുടേയും കണ്ണുകളിലും മുഖത്തും പ്രണയം പൂത്തുലയുന്നത് പ്രിയക്ക് കാണാമായിരുന്നു........ ആ കാഴ്ച പ്രിയയുടെ സമനില തെറ്റിക്കുന്നതായിരുന്നു...... ഡീ........ പ്രിയ സർവ്വ നിയന്ത്രണവും വിട്ട് അലറി............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story