ഹരിപ്രിയം: ഭാഗം 13

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

പ്രിയയുടെ അലർച്ചകേട്ട് ശ്രീഹരിയും ആ പെൺകുട്ടിയും നടുക്കത്തോടെ തിരിഞ്ഞുനോക്കി..... പ്രിയ വേഗത്തിൽ നടന്ന് അവർക്കരുകിലെത്തി..... പ്രിയയെ മുന്നിൽ കണ്ടതും ശ്രീഹരിപ്പൊട്ടിത്തെറിച്ചു..... ഈ സ്ത്രീ ഇതുവരെ പോയില്ലേ?? ഇവരെന്തിനാ എൻ്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത്...... നിങ്ങൾക്കെന്താ വട്ടാണോ.... ഹരിയേട്ടൻ എന്തൊക്കെയാ ഈ പറയുന്നത്. ഇത് ഹരിയേട്ടൻ്റെ ഭാര്യയല്ലേ.... പ്രിയേച്ചിയല്ലേ ഇത്..... അപ്പോ കുട്ടിക്കും വട്ടാണല്ലേ?.. ശ്രീഹരി ആ പെൺകുട്ടിയുടെ നേരെ തിരിഞ്ഞ് പരിഹാസത്തോടെ ചോദിച്ചു .... അപ്പോഴാണ് പ്രിയ ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കിയത്.... എവിടെയോ കണ്ടു മറന്ന മുഖം പ്രിയ മനസ്സിലോർത്തു..... പ്രിയേച്ചിക്ക് എന്നെ മനസ്സിലായില്ലേ.... എവിടെയോ വെച്ചു കണ്ട പരിചയം തോന്നുന്നു പക്ഷേ ഓർമ കിട്ടുന്നില്ല..... ചേച്ചി എന്നെ ഓർക്കാൻ വഴിയില്ല കാരണം നമ്മൾ ഒന്നോ രണ്ടോ വട്ടം മാത്രമേ കണ്ടിട്ടുള്ളു.... എങ്കിലും എനിക്ക് കണ്ടപ്പോ തന്നെ മനസ്സിലായിട്ടോ.... കുട്ടിഏതാ എനിക്ക് മനസ്സിലായില്ല..... ഹരിയേട്ടൻ്റെ വീട്ടിൽ പുറം പണിക്ക് വരുന്ന സുധാമണിയുടെ മോളാ പേര് പാർവ്വതി.... എല്ലാവരും പാറു എന്ന് വിളിക്കും.... ഞാനിപ്പോ ഓർക്കുന്നു.... പാറുകുട്ടിയെ.... സുധാമണി ചേച്ചിയേയും എനിക്കറിയാം പാറു എന്താ ഇവിടെ....

ചേച്ചി ഞാനിവിടെയാ ഈ നഗരത്തിലാ പഠിച്ചത് .... ആയുർവേദ നേഴ്സിംഗ് അതു കഴിഞ്ഞ് ഇവിടെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ ശമ്പളം തീരെ കുറവായിരുന്നു.എൻ്റെ ചിലവ് കഴിഞ്ഞ് വീട്ടിലെക്ക് അയക്കാൻ ഒന്നും കാണില്ല കൈയിൽ അങ്ങനെ ഇരിക്കുമ്പോളാണ് പരസ്യം കണ്ടത് ഈ ആശുപത്രിയിൽ നേഴ്സുമാരെ ആവശ്യം ഉണ്ടെന്ന് അപേക്ഷ വെച്ചു ..... കഴിഞ്ഞ ദിവസം ആയിരുന്നു ഇൻ്റർവ്യം ..... ഇന്നലെ അപ്പോയ്മെൻ്റ് ഓർഡർകൈയിൽ കിട്ടി..... ഇന്ന് ജോയിൻ ചെയ്യാൻ പറഞ്ഞു..... ജോയിൻ ചെയ്തു മടങ്ങും വഴി ആശുപത്രി ഒന്നു ചുറ്റി കണ്ടേക്കാം എന്നു വിചാരിച്ച് ഇതുവഴി വന്നപ്പോഴാണ് ഹരിയേട്ടനെ കണ്ടത്..... ഹരിയേട്ടനെ കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം :..... അതിലും സന്തോഷം ഈ ആശുപത്രി ഹരിയേട്ടൻ്റെ ആണന്നറിഞ്ഞപ്പോൾ..... ആരു പറഞ്ഞു ഹരിയേട്ടൻ്റെ ആശുപത്രി ആണന്ന്. ഹരിയേട്ടൻ ..... പക്ഷേ എന്നെ ഹരിയേട്ടൻ അറിയില്ല എന്നു പറഞ്ഞപ്പോൾ എനിക്ക് സങ്കടമായീട്ടോ പ്രിയേച്ചി..... ഞാൻ വളർന്നതും കളിച്ചതും ഹരിയേട്ടൻ്റെ വീടിൻ്റെ മുറ്റത്താണ്.... എന്നിട്ടും എന്നെ അറിയില്ലന്ന്.... നമ്മുടെ നാടും നാട്ടുകാരേയും അറിയില്ലന്ന്.... എന്നെ പറ്റിച്ചതാണന്നാ ഞാൻ ഓർത്തത് അതു .... പിന്നെ ... മോളെ.... പ്രിയയെ തുടർന്ന് പറയാൻ അനുവധിക്കാതെ ശ്രീ ഹരി പറഞ്ഞു

നിങ്ങൾക്കെല്ലാവർക്കും വട്ടാണല്ലേ..... ഞാനിനി ഇവിടെ നിൽക്കുന്നില്ല.... അതും പറഞ്ഞ് ശ്രീഹരി അവിടെ നിന്നും നടന്നകന്നു പിന്നാലെ റോഷനും.... എന്താ പ്രിയേച്ചി ഇതൊക്കെ എന്താ ഹരിയേട്ടന് പറ്റിയത്..... മോളു വാഎല്ലാം പറയാം മോളും എല്ലാം അറിഞ്ഞിരിക്കണമല്ലോ.... പ്രിയ പാർവ്വതിയേയും കൂട്ടിമുറ്റത്തേക്കിറങ്ങി അവിടെ നിന്ന് ആശുപത്രിക്കടുത്തായി ഒരുക്കിയിരുന്ന പാർക്കിലെ ചാരു ബെഞ്ചിൽ ഇരുവരും ഇരുന്നു .... പ്രിയ നടന്നതെല്ലാം പാർവ്വതി യോട് വിശദീകരിച്ചു...... എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പാർവ്വതിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ആ വീട്ടിൽ ഇത്തിരി മനുഷ്യ പറ്റുള്ളത് ഹരിയേട്ടനും ഹരിയേട്ടൻ്റെ അച്ഛനുമാണന്ന് അമ്മ എപ്പോഴും പറയും എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. ഓണം വിഷു തുടങ്ങിയ വിശേഷ ദിവസങ്ങൾ വരുമ്പോൾ ദേവകി മാഡം അറിയാതെ ആ സാറ് അമ്മയുടെ കൈയിൽ പണം കൊടുത്തിട്ട് പറയും മക്കൾക്ക് പുത്തനുടുപ്പ് എടുത്ത് കൊടുക്കാൻ.... അങ്ങനെ വർഷത്തിൽ രണ്ടു പ്രാവശ്യം ആണ് ഞങ്ങൾ പുത്തനുടുപ്പ് ഇടുന്നത്...... മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ ഹരിയേട്ടൻ ആരും കാണാതെ പലഹാര പാത്രത്തിൽ നിന്ന് പലഹാരം എടുത്തു കൊണ്ട് വന്ന് ഞങ്ങൾക്ക് തന്നിട്ടുണ്ട്. അതിൻ്റെ രുചി ഇപ്പോഴും എൻ്റെ നാവിൻതുമ്പിലുണ്ട്....

പാറു പറഞ്ഞു കഴിഞ്ഞപ്പോഴെക്കും വിതുമ്പിപ്പോയി...:.. സങ്കടപ്പെടണ്ട പാറു എല്ലാം ശരിയാകും...... ഹരിയേട്ടനെ ഇവിടെ കണ്ട കാര്യം മോളിപ്പോ ആരോടും പറയണ്ട ശ്രീയേട്ടൻ്റെ അമ്മ അറിഞ്ഞാൽ ഇവിടെ എത്തി ശ്രീയേട്ടനെ കൊണ്ടു പോകും ട്രീറ്റ്മെൻ്റ് പൂർത്തിയാക്കാനും അവർ അനുവധിക്കില്ല. ഇല്ല പ്രിയേച്ചി ഞാൻ ആരോടും ഒന്നും പറയില്ല. ഹരിയേട്ടൻ എത്രയും പെട്ടന്ന് പഴയതുപോലെ ആകണം എന്നിട്ട് നിങ്ങൾ ഒരുമിച്ച് മക്കളോടൊപ്പം ജീവിക്കണം ..... അതിന് ഹരിയേട്ടൻ്റെ ഇപ്പോഴത്തെ അവസ്ഥ ദേവകി മാഡം അറിയാതെയിരിക്കുന്നതാണ് നല്ലത്..... പ്രിയേച്ചി വിഷമിക്കണ്ട ഹരിയേട്ടനെ പഴയ ഹരിയേട്ടനായി ഉടൻ നമുക്ക് തിരിച്ച് കിട്ടും..... ആ പ്രതീക്ഷയിലാ പാറു ഞാനും .... പാറു എവിടാ താമസിക്കുന്നത്. ഇവിടെ അടുത്ത് ഒരു ലേഡീസ് ഹോസ്റ്റലിൽ വരുന്നോ എൻ്റെ കൂടെ? ഞാൻ ഇവിടെ ഒരു ഫ്ലാറ്റിലാ താമസം അവിടെ കൂടാം പാറുനും ശ്രീയേട്ടൻ്റെ ഓർമ്മ തിരിച്ചു കിട്ടുന്നതു വരെ ഞാനിവിടെ ഉണ്ടാകും വേണ്ട ചേച്ചി ഞാൻ ആ ഹോസ്റ്റലിൽ തന്നെ താമസിച്ചോളാം അതാ അതിൻ്റെ ഒരു ശരി ഞാൻ നിർബദ്ധിക്കുന്നില്ല. പാറൂൻ്റെ ഇഷ്ടം പോലെ..... എന്നാൽ നമുക്ക് പോകാം പ്രിയ പാർവ്വതിയോട് യാത്ര പറഞ്ഞ് പാർക്കിൽ നിന്ന് പുറത്തേക്കിറങ്ങി.....

പാവം പാറുവിനേയും ശ്രീയേട്ടനേയും വെറുതെ തെറ്റിദ്ധരിച്ചു ...... ഞാനെന്തു മണ്ടിയാ.... ഒരു പെണ്ണും ആണും തമ്മിൽ സംസാരിച്ചാൽ ഉടൻ പ്രണയം ആണന്ന് കരുതിയത് തെറ്റല്ലേ.... അപ്രതീക്ഷിതമായി ശ്രീയേട്ടനെ കണ്ടതിലുള്ള സന്തോഷമായിരുന്നില്ലേ പാറുവിൻ്റെ കണ്ണുകളിൽ കണ്ടത്..... അതിനെ പ്രണയം ആണന്ന് തെറ്റിദ്ധരിച്ചു...... എൻ്റെ ശ്രീയേട്ടന് ഈ പ്രിയയെ അല്ലാതെ മറ്റാരെയും പ്രണയിക്കാൻ കഴിയില്ല..... ശ്രീ ഹരിയെ കുറിച്ച് ചിന്തിച്ചതും പ്രിയക്ക് ശ്രീഹരിയെ ഉടൻ കാണാൻ ആഗ്രഹം തോന്നി. ആൻസിക്കൊപ്പം ഫ്ലാറ്റിലെത്തുമ്പോൾ റോഷനും ശ്രീഹരിയും സംസാരിച്ചിരിക്കുന്നതാണ് പ്രിയ കണ്ടത്..... ഇത്തവണപ്രിയയെ കണ്ടപ്പോൾ ശ്രീഹരിയിൽ പഴയ ദേഷ്യവും ശൗര്യവും ഒന്നും ഉണ്ടായില്ല.... ശ്രീഹരി ഒരു കാര്യം മനസ്സിലാക്കണം ഈ നിൽക്കുന്ന പ്രിയ നിൻ്റെ ഭാര്യയാണ് മാത്രമല്ല നിൻ്റെ നാലു മക്കളുടെ അമ്മ കൂടിയാണ്‌..... ഞാൻ പറഞ്ഞല്ലോ നിൻ്റെ പഴയ കാല ജീവിതം... പിന്നെ നിനക്കുണ്ടായ ആക്സിഡൻ്റും അതേ തുടർന്ന് നിൻ്റെ ഓർമ്മ നഷ്ടപ്പെട്ടതും അങ്ങനെ മറന്നു പോയതാണ് നിൻ്റെ പഴയ ജീവിതം അതിൽ ഏറ്റവും കൂടുതൽ വേദനിക്കുന്ന ഒരാളാണ് ഈ നിൽക്കുന്ന നിൻ്റെ ഭാര്യ..... നിൻ്റെ ഓർമ്മ തിരിച്ചു കിട്ടുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന പ്രിയയോട് നീ ദേഷ്യപ്പെടരുത്......

റോഷൻ പറഞ്ഞതെല്ലാം കേട്ട് ശ്രീഹരി മൗനം പാലിച്ചിരുന്നു. ഞാൻ പറഞ്ഞതു നിനക്ക് മനസ്സിലായോ..... അതിനും ശ്രീഹരി മൗനം പാലിച്ചു...... ശ്രീയേട്ടാ...... പ്രിയ വിളിച്ചത് കേട്ടിട്ടും ശ്രീഹരി പ്രിയയെ നോക്കുകയോ വിളി കേട്ടതായി ഭാവിക്കുകയോ ചെയ്തില്ല.. :. പ്രിയ അപർണ യെ വിളിച്ച് ശ്രീഹരിയെ കണ്ടുമുട്ടിയ വിവരം അറിയിച്ചു..... അപർണക്ക് ഒരേ സമയം സങ്കടവും സന്തോഷവും തോന്നി. പ്രിയ നീ മുഴുവൻ സമയവും ശ്രീഹരിക്കൊപ്പം ഉണ്ടാകണം മക്കളെയോർത്തോ ബിസിനസ്സ് കാര്യങ്ങൾ ഓർത്തോ നീ ടെൻഷൻ അടിക്കരുത് ..... ഞങ്ങൾ മക്കളേയും കൂട്ടി ഉടൻ തന്നെ ഒരു ദിവസം അവിടേക്ക് വരാം മക്കളെ കണ്ടു കഴിയുമ്പോൾ ശ്രീഹരിയിൽ ഒരു മാറ്റം ഉണ്ടാകും ..... മക്കൾ സുഖമായി ഇരിക്കുന്നോ അപർണേ? അവരു സുഖമായി തന്നെ ഇരിക്കുന്നു നിന്നെ അന്വേഷിക്കാറു പോലും ഇല്ല . ശ്രീഹരിക്ക് ഓർമ്മ കിട്ടി നിങ്ങൾ തിരിച്ചെത്തുമ്പോൾ നിൻ്റെ മക്കൾ നിങ്ങളെ മറക്കുമോ എന്നാ എനിക്ക് സംശയം.... അതു സാരമില്ല.... അവർക്ക് നിന്നേയും വിപിൻ സാറിനേയും മതിയെന്ന് എനിക്കറിയാം...... ഞങ്ങൾ തിരിച്ചെത്തുമ്പോളെക്കും പുതിയ ഒരു വിശേഷം അവിടെ ഉണ്ടാകണം ഒന്നു പോടി എനിക്ക് വിശേഷം ഉണ്ടായില്ലങ്കിലും നിങ്ങൾ തിരിച്ചെത്തുനോൾ നിൻ്റെ നാലു മുത്തുമണികളേയും നിനക്ക് തിരിച്ച് തന്നേക്കാം.....

എ സ്റ്റൈൽ ഫേബിൻ്റെ കാര്യത്തിലും നിൻ്റെ ഒരു ശ്രദ്ധ ഉണ്ടാക ണം..... നീ സമാധാനമായി ശ്രീഹരിക്കൊപ്പം ചിലവഴിച്ചോ ... ഒന്നിനെ കുറിച്ചും ആകുലപെടണ്ട..... കേട്ടല്ലോ ശ്രിഹരിയുടെ കാര്യത്തിൽ മാത്രം ശ്രദ്ധിച്ചാ മതി.... എന്നാൽ ശരി വിപിൻ സാറിനോടും ഈ സന്തോഷ വാർത്ത പങ്കു വെച്ചേക്കു...... ദിവസങ്ങൾ ഓരോന്നായി പൊഴിഞ്ഞു പൊയ്കൊണ്ടിരുന്നു...... ശ്രീ ഹരിയിൽ നിന്ന് അനുകൂലമായ ഒരു പ്രതികരണമോ സാമീപ്യമോ ഉണ്ടായില്ല എങ്കിലും പ്രിയ നിരാശയാകാതെ പ്രതീക്ഷയോടെ ശ്രീഹരിയുടെ നിഴലായി എപ്പോഴും കൂടെ തന്നെ ഉണ്ടാകും. എന്നും രാവിലെ ശ്രീ ഹരിയെ കൊണ്ട് ആശുപത്രിയിലേക്ക് പോകും അവിടുത്തെ ട്രീറ്റ്മെൻറുകൾക്ക് ശേഷം ശ്രീഹരിയെ കൊണ്ട് പുറത്തൊക്കെ കറങ്ങാൻ പോകും...... ദിവസങ്ങൾ ആഴ്ചകൾ കടന്നു പൊയ്കൊണ്ടിരുന്നു...... ട്രീറ്റ്മെൻ്റിനൊപ്പം പ്രിയയുടെ പരിചരണവും ആയി മുന്നോട്ട് പൊയ്കൊണ്ടിരുന്നു ശ്രീഹരിക്കൊപ്പം ഒരേ മുറിയിൽ കഴിഞ്ഞിട്ടും ഇങ്ങനെ ഒരാൾ ആ മുറിയിൽ ഉണ്ടന്നു പോലും ശ്രീഹരി ശ്രദ്ധിക്കാറില്ല ..... കിടക്കുന്ന സമയം പ്രിയ തങ്ങളുടെ പ്രണയത്തെ കുറിച്ചും കല്യാണം കഴിഞ്ഞതിനു ശേഷമുള്ള സ്വകാര്യ നിമിഷങ്ങളെ കുറിച്ചും വാചാലയാകും ഒരുമിച്ച് യാത്ര ചെയ്ത സ്ഥലങ്ങളെ കുറിച്ചും ഒരുമിച്ച് പോയി കണ്ട സിനിമകളെ കുറിച്ചും എല്ലാം വായതോരാതെ പറഞ്ഞു കൊണ്ടിരിക്കും. മക്കളെ കുറിച്ചും അമ്മ ,അച്ഛൻ സഹോദരൻ ഇ വരെ കുറിച്ചും ബിസിനസ്സിനെ കുറിച്ചും എല്ലാം പാഞ്ഞുകൊണ്ടിരുന്നു .......

ശ്രീഹരി എല്ലാം മിണ്ടാതെ കേട്ടുകൊണ്ട് കിടക്കും. ദിവസങ്ങൾ കഴിയുംതോറും ശ്രീ ഹരിയുടെ തലച്ചോറിനുള്ളിൽ എവിടെയൊക്കെയോ ഓർമ്മയുടെ വെളിച്ചം തെളിയുന്നത് ശ്രീഹരി അറിയുന്നുണ്ടായിരുന്നു..... ശ്രീഹരിയുടെ സാമീപ്യം പ്രിയയിൽ ഉറങ്ങിക്കിടന്ന വികാരങ്ങളെ ഉണർത്താറുണ്ട്... ശ്രീയേട്ടാ...... പ്രിയ വികാരവായ്പ്പോടെ ശ്രീഹരിയെ കെട്ടി പിടിച്ചു കൊണ്ട് പ്രണയാതുരതയോടെ വിളിച്ചു...... എന്നാൽ ശ്രീഹരിയിൽ നിന്ന് പ്രിയ ആഗ്രഹിച്ചതുപോലെയൊരു പ്രതികരണവും ഉണ്ടായില്ല...... പ്രിയയിൽ നിരാശ ഉണ്ടായെങ്കിലും ..... അതിലൊരു വിഷമവും ഉണ്ടായില്ല...... പലരാത്രികളിലും പ്രിയ മുൻകൈ എടുത്തെങ്കിലും ശ്രീഹരി പഴയതുപോലെ തന്നെ തിരിഞ്ഞു കിടന്നു...... മാസങ്ങൾ കടന്നു പോയി ഒരു ദിവസം ആശുപത്രിയിൽ നിന്ന് ട്രീറ്റ്മെൻ്റും കഴിഞ്ഞെത്തിയ പ്രിയ കണ്ടത് തൻ്റെ നാലു മക്കളും അപർണയും വിപിൻ സാറും റോഷനും ആൻസിയും എല്ലാവരും ഒരുമിച്ച് ആർത്തുല്ലസിക്കുന്നതാണ് വാതിൽ കടന്ന് ഹാളിലേക്ക് പ്രവേശിച്ച ശ്രീഹരിയേയും പ്രിയയേയും കണ്ട മക്കൾ നാലുപേരും ഓടി വന്നു ഇളയവർ മൂന്നു പേരും അമ്മേ എന്നു വിളിച്ചു കൊണ്ട് പ്രിയയെ കെട്ടിപിടിച്ചു. എന്നാൽ മൂത്ത മകൾ അച്ഛാ എന്നും വിളിച്ച് ഓടി വന്ന് ശ്രീഹരിയെ കെട്ടി പിടിച്ചു...... അച്ഛാ..........

മകളുടെ ആ വിളിയുടെ മാറ്റൊലി ശ്രീഹരിയുടെ തലച്ചോറിനുള്ളിൽ അലയടിച്ചു....... എല്ലാവരുടെയും പ്രതീക്ഷയെ തെറ്റിച്ചു കൊണ്ട് ശ്രീഹരി മകളെ വാരിയെടുത്ത് ആ മൂർദ്ധാവിൽ ചുംബിച്ചു. കണ്ടു നിന്ന എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി ....... മക്കളെ ചെല്ല് നിങ്ങളുടെ അച്ഛനാണ് പ്രിയ തൻ്റെ മൂന്നു മക്കളേയും ശ്രീഹരിയുടെ മുന്നിലേക്ക് പറഞ്ഞു വിട്ടു...... തൻ്റെ മുന്നിൽ നിൽക്കുന്ന മൂന്നു കുഞ്ഞുങ്ങളേയും ശ്രീഹരി ഒരു നിമിഷം നോക്കി നിന്നു...... മൂത്ത മകളെ താഴെ നിർത്തിയിട്ട് രണ്ടാമത്തെ മകളേയും എടുത്ത് തൻ്റെ മാറോട് ചേർത്തു പിടിച്ചു...... രണ്ടു മക്കളേയും ചേർത്തു പിടിച്ചു കൊണ്ട് ശ്രീഹരി തൻ്റെ മുറിയിലേക്ക് പോയി പിന്നാലെ പ്രിയയും മക്കളും മുറിയിലേക്ക് ചെന്നു...... ശ്രീയേട്ടാ...... സന്തോഷമായി എന്നെ തിരിച്ചറിഞ്ഞില്ലങ്കിലും മക്കളെ തിരിച്ചറിഞ്ഞല്ലോ ..... ദാ ഇവർ രണ്ടു പേരും ശ്രീയേട്ടൻ്റെ മക്കളാ........ ഇവർ ജനിച്ച അഞ്ചാദിവസമാണ് ശ്രീയേട്ടൻ നാടുവിട്ട് പോന്നതും അപകടത്തിലായതും..... ശ്രീഹരി നിഷേധാർത്ഥത്തിൽ തലയാട്ടി.... എന്താ ശ്രീയേട്ടാ ഇവർ ജനിച്ചതും അതിന് ശേഷം അമ്മ നമ്മളെ വീട്ടിലേക്ക് കയറാൻ സമ്മതിക്കാത്തതും എല്ലാം ഓർമ്മയുണ്ടോ:..... ശ്രീഹരി ആലോചനയിലാണ്ടു.... നാളെ ദാ ഇവരുടെ രണ്ടാം പിറന്നാൾ ആണ്. നമുക്ക് ആഘോഷിക്കണം..... അവരുടെ ഇടത്തും വലത്തുമായി അവരുടെ അച്ഛനും അമ്മയും ഉണ്ടാക്കണം ഈ പിറന്നാളിന് ......... ശ്രീഹരിയിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story