ഹരിപ്രിയം: ഭാഗം 14

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

അന്ന് മക്കളോടൊപ്പം മുഴുവൻ സമയവും ശ്രീഹരി ചിലവഴിച്ചു..... അപ്പോഴെല്ലാം ശ്രീഹരിയുടെ തലച്ചോറിനുള്ളിൽ ഓർമ്മയുടെ വെള്ളി വെളിച്ചം വീശുന്നത് ശ്രീഹരി അറിയുന്നുണ്ടായിരുന്നു. തൻ്റെ ഓർമ്മയിൽ നിന്ന് ഓരോന്ന് ചികഞ്ഞെടുക്കാൻ ശ്രീ ഹരി പരിശ്രമിച്ചുകൊണ്ടിരുന്നു...... പിറ്റേന്ന് ഇരട്ട കുട്ടികളുടെ പിറന്നാൾ.... ലളിതമായൊരു പിറന്നാൾ ആഘോഷമായിരുന്നു പ്രിയയുടെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ അപർണയും വിപിനും റോഷനും ആൻസിയും കൂടി അതൊരു വലിയ ആഘോഷമാക്കി മാറ്റി ഓഫിസിലെ ജീവനക്കാരും ,ആശുപത്രിയിലെ ഡോക്ടേഴ്സും മറ്റു ജീവനക്കാരും എത്തി കേക്ക് മുറിക്കേണ്ട സമയത്ത് ശ്രീഹരി ഒഴിഞ്ഞ മൂലയിൽ ഒറ്റക്ക് നിൽക്കുന്നത് കണ്ട് പ്രിയ ശ്രീഹരിയുടെ അടുത്തേക്ക് ചെന്നു.... എന്താ ശ്രീയേട്ടാ... ഇവിടെ വന്ന് ഒറ്റക്ക് നിൽക്കുന്നത്...... പ്രിയ... അത് ... ഇവർ രണ്ടു പേരേയും ഞാൻ ഓർത്തെടുക്കാൻ നോക്കിയിട്ട് എനിക്ക് പറ്റുന്നില്ല...... ഇവരെ ഞാൻ ഓർക്കുന്നില്ല..... ശ്രീയേട്ടൻ എന്നെ ഓർക്കുന്നുണ്ടോ? ഇല്ല...... പ്രിയ എൻ്റെ ഭാര്യ ആണന്ന് നിങ്ങൾ പറയുന്നു പക്ഷേ എനിക്ക് ഓർമ കിട്ടുന്നില്ല. ശ്രീയേട്ടാ.... എന്നെ മറന്നോ സാരമില്ല പക്ഷേ ശ്രീയേട്ടൻ്റെ രക്തത്തിൽ പിറന്ന ആ മക്കളെ അറിയില്ലന്ന് മാത്രം പറയരുത് അവരുടെ മുന്നിൽ വെച്ച്.....

വാ അവരുടെ സന്തോഷത്തിനായി നമുക്ക് രണ്ടു പേർക്കും അവരോടൊപ്പം നിന്ന് കേക്കുമുറിക്കാം ശ്രീയേയും കൂട്ടി ചെന്ന് പ്രിയ മക്കളോടൊപ്പം ചേർന്ന് കേക്ക് മുറിച്ചു. ശ്രീ ഹരിയെ കൊണ്ട് രണ്ടു പേർക്കും കേക്ക് കൊടുപ്പിച്ചു...... ക്ഷണിക്കപ്പെട്ട അതിഥികൾക്കെല്ലാം വിരുന്ന് ഒരുക്കിയിരുന്നു. റോഷനും വിപിനും എല്ലാറ്റിനും നേതൃത്വം കൊടുത്തുകൊണ്ട് ഒരു ആഘോഷമാക്കി മാറ്റി. അന്ന് പകലും രാത്രിയും എല്ലാം തിരക്കായിരുന്നു കുട്ടികൾ നാലുപേരും ശ്രീഹരിയുമായി പ്പെട്ടന്ന് അടുത്തു..... കുട്ടികളെ കളിപ്പിക്കാനും ചിരിപ്പിക്കാനുംവേണ്ടി ശ്രീഹരി മുഴുവൻ സമയവും മാറ്റിവെച്ചു...... പിറ്റേന്ന് കുട്ടികൾക്കൊപ്പം ശ്രീഹരിയും പ്രിയയും കൂടി പുറത്തേക്കിറങ്ങി പാർക്കിലും ബീച്ചിലും എല്ലാം കറങ്ങി. ഇതെല്ലാം കാണുമ്പോൾ പ്രിയയുടെ മനസ്സ് സന്തോഷം കൊണ്ട് മതി മറന്നു. എത്രയും പെട്ടന്ന് ശ്രീയേട്ടന് എന്നെ തിരിച്ചറിയാൻ സാധിക്കും.... ആ വിശ്വാസത്തോടെ ശ്രീഹരിക്കൊപ്പം പ്രിയയും ഉണ്ടാകും..... അന്നു രാത്രി കുട്ടികളെ ഉറക്കാനായി പ്രിയ പണ്ടു പാടിയ തരാട്ടുപാട്ട് പാടി......

അതിന് ശേഷം ശ്രീഹരിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് പ്രിയ വെറുതെ മൂളി...... കുറച്ച് സമയം എല്ലാം ശ്രദ്ധിച്ച് കിടന്ന ശ്രീഹരി ആ പാട്ടിൻ്റെ ബാക്കി ഏറ്റു പാടി............. ശ്രീയേട്ടൻ ഈ പാട്ട് ഓർക്കുന്നുണ്ടോ ?ഇത് ആദ്യമായി ശ്രീയേട്ടൻ എവിടാ പാടിയത് എന്ന്...... ശ്രീഹരി കുറച്ചു സമയം ആലോചനയിലാണ്ടു ശ്രീഹരിയുടെ ഓർമ്മയിലേക്ക് പഴയ കാര്യങ്ങൾ തെളിഞ്ഞു വന്നു. കോളേജ് ഡേ സെലിബ്രേഷന് താൻ സ്റ്റേജിൽ കയറി പാടിയതും കൈയ്യടികൾ കിട്ടിയതും.... തന്നെ അഭിനന്ദിക്കാനായി കൂട്ടുകാർ വട്ടം കൂടിയതുമെല്ലാം ശ്രീഹരിയുടെ ഓർമയിൽ തെളിഞ്ഞു ..... കർട്ടന് പിന്നിലായി നിന്ന് കൂട്ടം കൂടി ഞങ്ങൾ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ ദൂരെ മാറി നിൽക്കുന്ന രണ്ടു പെൺകുട്ടികളിലേക്ക് തൻ്റെ നോട്ടം ചെന്നു പതിച്ചത് ശ്രീഹരിയുടെ മനസ്സിലേക്ക് വന്നു...... പ്രിയ .... തൻ്റെ പ്രിയ....... പ്രിയയോടൊപ്പം പ്രിയയുടെ കൂട്ടുകാരി അപർണയും തൻ്റെ നോട്ടം അവരുടെ നേരെ ആണന്ന് അറിഞ്ഞതും പ്രിയ അപർണയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് ഓടുന്നു..... പ്രിയ......... പോകല്ലേ...... പ്രിയ.... അവിടെ നിൽക്കു. ശ്രീഹരി ഉച്ചത്തിൽ അലറി വിളിച്ചു പ്രിയ....... പോകല്ലേ..... ശ്രീയേട്ടാ..... ശ്രീയേട്ടൻ്റെ പ്രിയ ഒരിടത്തും പോയിട്ടില്ല ദാ ഇവിടെ ഉണ്ട് പ്രിയ ശ്രീഹരിയുടെ മുന്നിൽ ചെന്ന് നിന്നു കൊണ്ട് പ്രിയ പറഞ്ഞു.....

ശ്രീഹരി പ്രിയയുടെ മുഖത്തേക്ക് ഏതാനും നിമിഷം നോക്കി നിന്നു..... തൻ്റെ പ്രിയ..... പ്രിയ ശ്രീഹരിയുടെ ചുണ്ടുകൾ പ്രിയയുടെ പേരു പിറുപിറുത്തു കൊണ്ട് പ്രിയയെ വലിച്ച് തൻ്റെ നെഞ്ചോട് ചേർത്തു..... തൻ്റെ നെഞ്ചിൽ നിന്ന് പ്രിയയെ അടർത്തിമാറ്റി ആമുഖത്തേക്ക് നോക്കി പിന്നെ ആ മുഖത്തും കണ്ണുകളിലും ഉമ്മകൾ കൊണ്ട് മൂടി...... വീണ്ടും ഇറുകെ- പുണർന്നു പ്രിയ.... നമ്മുടെ മക്കൾ.... എവിടെ ? ശ്രീയേട്ടാ...... പ്രിയ ശ്രീയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് മക്കൾ കിടന്നുറങ്ങുന്ന കട്ടിലിനരികിലെത്തി... ദേ ശ്രീയേട്ടൻ്റെ നാലു മക്കൾ..... ശ്രീ ഇമവെട്ടാതെ നാലുമക്കളേയും നോക്കി നിന്നു....... ഇപ്പോ ശ്രീയേട്ടൻ ഇവരെ ഓർക്കുന്നുണ്ടോ ഇരട്ട കുട്ടികളെ ചൂണ്ടി കാണിച്ചു കൊണ്ട് പ്രിയ ചോദിച്ചു...... ശ്രീഹരിയുടെ മനസ്സിലേക്ക് ഗർഭിണിയാണന്നറിഞ്ഞ് പ്രിയയെകൊണ്ട് ആശുപത്രിയിൽ പോയതും പ്രിയയുടെ ഉദരത്തിൽ ഇരട്ട കുട്ടികൾ ആണന്ന് ഡോക്ടർ പറഞ്ഞതും പിന്നെയുള്ള ഓരോ ചെക്കപ്പുകളും പ്രിയയുടെ പ്രസവവും ഇരട്ടകളായ പെൺകുട്ടികൾ ജനിച്ചതിൻ്റെ പേരിൽ അമ്മ വഴക്കിട്ടതും എല്ലാം ശ്രീഹരിയുടെ ഓർമയിൽ തെളിഞ്ഞു വന്നു.. .... ആശുപത്രിയിൽ നിന്ന് പ്രിയയേയും മക്കളേയും കൂട്ടി പ്രിയയുടെ വീട്ടിൽ പോയതും പിന്നീട് നടന്നതെല്ലാം ശ്രീഹരി ഓർത്തെടുത്തു.....

ബാംഗ്ലൂർ പട്ടണത്തിൽ വന്നിറങ്ങിയതും കൂട്ടുകാരൻ്റെ അഡ്രസ്സ് തേടി നടന്നതു വരെ ശ്രീഹരി ഓർത്തെടുത്തു...... പ്രിയ നമ്മൾ ഇപ്പോൾ എവിടെയാണ്...... പ്രിയ ശ്രീഹരിക്ക് ആക്സിഡൻ്റായ കാര്യവും താനും മക്കളും ഇതുവരെ താണ്ടിയ വഴികളും ഇന്ന് ഇവിടെ എത്തിപ്പെട്ടതു വരെയുള്ള കാര്യങ്ങൾ ശ്രീഹരിയോട് വിവരിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ശ്രീഹരിയിൽ നിന്ന് ഒരു ദീർഘനിശ്വാസം ഉയർന്നു....... അമ്മ.....??? മരിച്ചിട്ടില്ല ജീവനോടെ ഉണ്ട് ::..... അമ്മയെ കുറിച്ച് ഓർത്തതും ശ്രീഹരിയുടെ മുഖം ഗൗരവത്താൽ വലിഞ്ഞു മുറുകി അച്ഛന് സുഖമാണോ? അറിയില്ല ശ്രീയേട്ടാ ....... ഞാൻ അവിടേക്ക് പോകാറില്ല ഞങ്ങളുടെ കഷ്ടപാട് കണ്ട് ഞങ്ങളെ സഹായിക്കാൻ അച്ഛൻ മനസ്സു കാണിച്ചതാ പക്ഷേ അമ്മ ഞങ്ങളെ അടിച്ചിറക്കി വിട്ടു.:.... ഉം .....നീ വല്ലാതെ കഷ്ടപ്പെട്ടു അല്ലേ മക്കളേയും കൊണ്ട്..... അതൊന്നും സാരമില്ല എൻ്റെ ശ്രീയേട്ടനെ എനിക്ക് തിരിച്ചു കിട്ടിയല്ലോ അതു മതി കഴിഞ്ഞതെല്ലാം മറക്കാൻ..... എന്നെ കാണാതയപ്പോൾ നീ എന്താ വിചാരിച്ചത് ഞാനും നിന്നേയും മക്കളേയും ഉപേക്ഷിച്ചു എന്നു കരുതിയോ? ആക്സിഡൻ്റായി അല്ലങ്കിൽ ആപത്തു സംഭവിച്ചു എന്ന് ചിന്തിച്ചില്ല..:.....

എന്നേയും മക്കളേയും ഉപേക്ഷിച്ചു പോകില്ലന്നു് ഉറപ്പുണ്ടായിരുന്നു....... ദേഷ്യം ഉണ്ടോ എന്നോട്..... വെറുപ്പ് തോന്നിയോ എന്നോട് എന്തിന്? ഇല്ല....... എൻ്റെ ശ്രീയേട്ടനെ വെറുക്കാനോ ഒരിക്കലും സാധിക്കില്ല..... കരച്ചിലോടെ പ്രിയ ശ്രീയുടെ ചുമലിലേക്ക് ചാഞ്ഞു ശ്രീഹരി പ്രിയയെ തൻ്റെ മാറോട് ചേർത്ത് ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.... എന്താ ഈ രാത്രി കഥ പറഞ്ഞും കരഞ്ഞും തീർക്കാനാണോ പ്ലാൻ ഉറങ്ങാം നമുക്ക് നേരം പാതിരാ കഴിഞ്ഞു ശ്രീഹരി പ്രിയയെ ചേർത്തു പിടിച്ചു കൊണ്ട് ബെഡിലേക്ക് ചാഞ്ഞു....... പിറ്റേന്ന് അതിരാവിലെ പ്രിയ എഴുന്നേറ്റ് കുളിക്കാനായി കയറി... കുളി കഴിഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെയാണ് മുറിൽ നിന്ന് പുറത്തേക്കിറങ്ങിയത്.:.... അപർണയും ആൻസിയും എഴുന്നേറ്റിരുന്നു. ഇരുവരും ഹാളിലിരുന്ന് സംസാരിക്കുകയായിരുന്നു ഒരു മൂളിപ്പാട്ടോടെ പ്രിയ അവർക്കടുത്തേക്ക് നടന്നു........ എന്താ പ്രിയ ... ഒരു മൂളിപ്പാട്ടൊക്കെ .....ഇന്ന് സന്തോഷവതിയാണല്ലോ...... അപർണ ശ്രീയേട്ടന് പൂർണ്ണമായും ഓർമ്മ തിരികെ കിട്ടി...... എൻ്റെ പഴയ ശ്രീയേട്ടനെ തിരികെ കിട്ടി..... എന്താ നീ പറഞ്ഞത് ശ്രീഹരിക്ക് ഓർമ്മ തിരിച്ചു കിട്ടിയെന്നോ..... സത്യമാണോ നീയി പറഞ്ഞത് അതെ ..... സത്യം ഇന്നലെ രാത്രിയിൽ സംഭവിച്ചതെല്ലാം പ്രിയ വിവരിച്ചു.....

ഇതൊരു ആഷോഷമാക്കണമല്ലോ ഞാൻ വിപിനോട് പറയട്ടെ ഈ സന്തോഷ വാർത്ത ഞാൻ റോഷനോടും പറയട്ടെ ഇരുവരും സന്തോഷത്തോടെ അവിടെ നിന്നും എഴുന്നേറ്റ് പോയി പ്രിയ കിച്ചണിൽ ചെന്ന് ഒരു കപ്പ് കോഫിയുമായി ശ്രീഹരിയുടെ മുറിയിലേക്ക് ചെന്നു. പ്രിയ മുറിയിലേക്ക് ചെന്നതറിഞ്ഞ ശ്രീഹരി ഉറക്കം നടിച്ചു കിടന്നു ചായ കപ്പ് മേശ പുറത്ത് വെച്ചിട്ട് പ്രിയ ശ്രീഹരിയെ തട്ടി വിളിച്ചു. ഉറക്കം നടിച്ചു കിടന്ന ശ്രീഹരി പ്രിയയെ വലിച്ചു തൻ്റെ നെഞ്ചിലേക്കിട്ടു...... പ്രിയയുടെ ചുണ്ടുകളിൽ തൻ്റെ ചുണ്ട് അമർത്തി പ്രിയയുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു.: വിട്ടേ..... ഞാൻ പോകട്ടെ അങ്ങനെ ഇപ്പോ പോകണ്ട:..... പ്രിയയെ തൻ്റെ നെഞ്ചോട് ചേർത്ത് പുണർന്നു കൊണ്ട് ശ്രീഹരിപുലമ്പി മക്കളിപ്പോ ഉണരും പ്രിയ ശ്രീഹരിയുടെ പിടിയിൽ നിന്ന് കുതറി മാറി കൊണ്ട് പറഞ്ഞു....... ശ്രീഹരിക്ക് ചായ കപ്പു എടുത്ത് നൽകിയിട്ട് പ്രിയ ശ്രീഹരിക്ക് അടുത്ത് ഇരുന്നു ഇനി എന്താ പ്ലാൻ...... നാട്ടിലേക്ക് പോകുന്നോ അതോ..:... ഇവിടെ തന്നെ കൂടുന്നോ നമുക്ക് ആലോചിക്കാം ഇനി എവിടെയാണങ്കിലും ഒരുമിച്ച് അതു മാത്രമേ എനിക്കാഗ്രഹമുള്ളു....:....

അപർണയോടും വി പിനോടും സംസാരിച്ച് ഒരു തീരുമാനമെടുക്കാം.... അതെ..... അതു മതി..... ശ്രീയേട്ടൻ വേഗം കുളിച്ചു വാ എല്ലാവരും ശ്രീയേട്ടനെ കാത്തിരിക്കുകയാണ്...... ശ്രീ ഹരിയെ എഴുന്നേൽപ്പിച്ച് കുളിക്കാൻ പറഞ്ഞിട്ട് പ്രിയ കണ്ണാടിക്ക് മുന്നിൽ ചെന്ന് മുടി ചീകി ഒതുക്കാൻ തുടങ്ങി......... പ്രിയ കണ്ണാടിയിൽ തൻ്റെ പ്രതിബിംബത്തിലേക്ക് നോക്കി ഒരു നിമിഷം നിന്നു.... ഒരു ചെറുപുഞ്ചിരിച്ചുണ്ടിൽ വിരിഞ്ഞു. ഒറ്റ രാത്രി കൊണ്ട് തൻ്റെ ജീവിതത്തിൽ സംഭവിച്ച മാറ്റം ........ എന്താടോ കണ്ണാടിയിൽ നോക്കി നിന്നുകൊണ്ട് സ്വപ്നം കാണുകയാണോ? പ്രിയയുടെ പിന്നിലൂടെ വന്ന് പ്രിയയെ വട്ടം കെട്ടി പിടിച്ചു കൊണ്ട് ശ്രീഹരി പ്രിയയുടെ ചെവിയിൽ കടിച്ചു കൊണ്ട് ചോദിച്ചു ...:... ഒന്നു പോയേ ശ്രീയേട്ടാ എല്ലാം മറന്നു പോയിട്ടും ഇതൊന്നും മറന്നു പോയില്ലാല്ലേ ....... എല്ലാം പഴയതുപോലെതന്നെ...... പ്രിയ തിരിഞ്ഞു നിന്ന് ശ്രീഹരിയെ പിടിച്ചു തള്ളി മാറ്റി എടി.... നിന്നെ ഞാനിന്ന്..... പ്രിയയെ പിടിക്കാനായി

ആഞ്ഞെങ്കിലും പ്രിയ ഓടി വേഗം ഡ്രസ്സ് മാറി പുറത്തേക്കു വാ അരരെല്ലാം ശ്രീയേട്ടനെ കാത്തിരിക്കുകയാ...... പ്രിയ മുറിയിൽ നിന്ന് ലിവിംഗ് റൂമിലേക്ക് ചെന്നു. അവിടെ നാലുപേരും കൂടി വലിയ ചർച്ചയിൽ ആയിരുന്നു എവിടെ ശ്രീഹരി? റോഷൻ പ്രിയയോട് ചോദിച്ചു ഇപ്പോ വരും...... പ്രിയ സെറ്റിയിലേക്കിരുന്നു കൊണ്ട് പറഞ്ഞു എന്താ നിങ്ങളുടെ ഭാവി പരിപാടി? ഒന്നും തീരുമാനിച്ചിട്ടില്ല എല്ലാവരോടു കൂടി ആലോചിച്ച് തീരുമാനിക്കാം ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട് അതു പോലെയങ്ങു ചെയ്താ മതി..... ആ സമയത്താണ് ശ്രീഹരി അവിടേക്ക് വന്നത്. വരു ശ്രീഹരി... ഇവിടെ ഇരിക്ക്...... ശ്രീഹരി വന്ന് പ്രിയയുടെ അടുത്തായി ഇരുന്നു..... ആ സമയത്താണ് ഡോർ ബെല്ലടിച്ചത്. റോഷൻ ചെന്ന് വാതിൽ തുറന്നു കൊടുത്തു. വാതിൽ കടന്ന് ലിവിംഗ് റൂമിലേക്ക് പ്രവേശിച്ച ആളെ കണ്ട് പ്രിയയും ശ്രീഹരിയും ഞെട്ടി....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story