ഹരിപ്രിയം: ഭാഗം 15

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

അമ്മയും അച്ഛനും ....... അമ്മക്ക് പിന്നാലെ വാതിൽ കടന്ന് അച്ഛനും ലിവിംഗ് റൂമിലേക്ക് പ്രവേശിച്ചതും രണ്ടു പേരും ഒരുപോലെ മനസ്സിൽ പറഞ്ഞു.... വാതിൽ കടന്ന് എത്തിയവരെ കണ്ടതും അപർണയും വിപിനും അവിടെ നിന്നും മുറിയിലേക്ക് പോയി വാതിൽ കടന്ന് ലിവിംഗ് റൂമിലേക്ക് എത്തിയ അമ്മയേയും അച്ഛനേയും കണ്ട് ഒരു നിമിഷം ഒന്നു ഞെട്ടിയെങ്കിലും ശ്രീഹരി ഒന്നും അറിയാത്തവനെ പോലെ നിന്നു..... അപ്പോഴും പ്രിയ അവരെ കണ്ട ഞെട്ടലിൽ നിന്ന് മുക്തയായില്ല..... ഇവരെങ്ങെനെ ഇവിടെയെത്തി...... പ്രിയ അതും ആലോചിച്ചു കൊണ്ട് ശ്രീഹരിയുടെ മുഖത്തേക്കു നോക്കി എന്നാൽ ശ്രീഹരി യാതൊരു ഭാവഭേദവും ഇല്ലാതെ നിൽക്കുന്നതാണ് കണ്ടത്. മോനേ....... ദേവിക ഓടി വന്ന് ശ്രീ ഹരിയെ കെട്ടിപ്പിടിച്ചു. നീ ഇത്രനാളും എവിടായിരുന്നു. എവിടെല്ലാം അമ്മ നിന്നെ തിരഞ്ഞു.. ... ദാ ഇപ്പോ കണ്ടു കിട്ടിയപ്പോൾ ഓർമ്മയും ഇല്ല..... ദേവിക പതം പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു..... ഇവൾ ഈ മൂധേവിയാ എൻ്റെ മകൻ്റെ ജീവിതം നശിപ്പിച്ചത് ഇവളെന്നു എൻ്റെ മകൻ്റെ ജീവിതത്തിലേക്ക് കയറി വന്നോ അന്നു തുടങ്ങിയതാ എൻ്റെ മോന് കഷ്ടകാലം.... നീ ഒരുകാലത്തും ഗതി പിടിക്കില്ലടി.... നീയും പെറ്റു കൂട്ടിയിട്ടുണ്ടല്ലോ മൂന്നാലെണ്ണത്തിനെ ......

എൻ്റെ ഗതി നിനക്ക് വരാതെ നീ സൂക്ഷിച്ചോ .....ശ്രീഹരിയെ വിട്ട് ദേവകി പ്രിയയെ പ്രാകാനും ശപിക്കാനും തുടങ്ങി...... ദേവികേ...... രാമകൃഷണൻ്റെ ഉച്ചത്തിലുള്ള അട്ടഹാസം കേട്ട് എല്ലാവരും നടുങ്ങി.. നിങ്ങളവിടെ മിണ്ടാതിരിക്ക്...... ഓ അല്ലേലും നിങ്ങൾക്ക് മകനേക്കാളും ഇഷ്ടം മരുമോളാടാണല്ലോ..... ഞാനതു മറന്നു ദേവിക പരിഹാസത്തോടെ പറഞ്ഞു കൊണ്ട് രാമകൃഷ്ണൻ്റെ നേരെ തിരിഞ്ഞു? അതെ ...എൻ്റെ മകനെ പോലെയാണ് എനിക്കെൻ്റെ മരുമോളും...... നീയിപ്പോ വന്നത് മകനെ കാണാനോ അതോ മരുമകളെ കുറ്റപ്പെടുത്താനോ :..... ഞാൻ വന്നത് എൻ്റെ മോനെ കൂട്ടികൊണ്ട് പോകാനാണ്. .:..... വാ മോനെ നമുക്ക് പോകാം ദേവിക ശ്രീഹരിയുടെ കൈത്തണ്ടയിൽ പിടിച്ചു വലിച്ചുകൊണ്ട് മുന്നോട്ടാഞ്ഞു..... എവിടേക്ക്...? ശ്രീഹരി തൻ്റെ കൈത്തണ്ടയിലെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു..... നമ്മുടെ വീട്ടിലേക്ക്.... വാ ഇനി അമ്മ നോക്കിക്കോളാം മോനെ..:.... നമ്മുടെ വീടോ?അതെവിടെ ? നിങ്ങളൊക്കെ ആരാ എനിക്ക് മനസ്സിലായില്ലല്ലോ ഞാൻ നിൻ്റെ അമ്മയാടാ ഇതു നിൻ്റെ അച്ഛനും..... നീ ഞങ്ങളുടെ മകനാണ് എനിക്ക് ഇങ്ങനെ ഒരച്ഛനും അമ്മയും ഇല്ല...... ഞാൻ ആരുടേയും മകനും അല്ല. നിങ്ങളുവന്ന വഴിക്ക് പോകാൻ നോക്ക്......പോ.......

രോഷാകുലനായി കൊണ്ട് ശ്രീഹരി പുറത്തേക്ക് വിരൽ ചൂണ്ടി ഇവളെ നീ അറിയുമോ ?പ്രിയയെ ചൂണ്ടി കാണിച്ചു കൊണ്ട് ദേവിക ചോദിച്ചു..... പ്രിയ അകാംക്ഷയോടെ ശ്രീഹരിയുടെ മുഖത്തേക്കു നോക്കി ശ്രീഹരി എന്താ പറയാൻ പോകുന്നതറിയാൻ വേണ്ടി അറിയും. " " ഇവളെൻ്റെ ഭാര്യയാണ് എൻ്റെ മക്കളുടെ അമ്മയാണ്‌...ശ്രീഹരി പ്രിയയെ ചേർത്തു പിടിച്ചു കൊണ്ട് .. ഉറച്ച ശബ്ദത്തിൽ പറഞ്ഞു ഓ അതു ശരി അപ്പോ നിൻ്റെ ഓർമ്മ നഷ്ടപ്പെട്ടു എന്ന് പറഞ്ഞത് കളവാണല്ലേ....... ഓർമ്മ നഷടപ്പെട്ട മകനെ കാണാൻ ഓടി വന്നതാ ഞങ്ങൾ..... എന്നിട്ടോ അവന് ഞങ്ങളെ മാത്രം ഓർമ്മയില്ല :........ ഞങ്ങളെ മാത്രം അറിയുകയും ഇല്ല..... നിങ്ങളെ ഒർമ്മയില്ലന്ന് ആരാ പറഞ്ഞത് ദേവിക ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉടമ ദേവികമാഡത്തിനേയും ഹസ്ബൻ്റിനേയും അറിയാത്തവർ ആരെങ്കിലും ഉണ്ടോ? അവരെങ്ങനെ എൻ്റെ അച്ഛനും അമ്മയും ആകും.......... വെറുതെയല്ലടാ നിനക്കി ഗതി വന്നത്. ഇനിയും നീ അനുഭവിക്കും ഒരു പെറ്റ തള്ളയുടെ വേദന എന്താന്ന് നിനക്ക് അറിയില്ല....... ജനിപ്പിച്ച തന്തയെ അവനു ഓർമ്മയില്ല പോലും..... പെറ്റ തള്ള.: .....നിങ്ങളോ.?ആരെ എന്നെയോ ? നിങ്ങളെന്നെ പെറ്റതാണോ അതയോ ദത്തെടുത്തതാണോ എന്ന് എനിക്ക് സംശയം ഉണ്ട് ......

നിങ്ങളുടെ മകനാണ് ഞാനെങ്കിൽ എൻ്റെ സന്തോഷത്തിനല്ലേ നിങ്ങൾ വില കല്പിക്കേണ്ടത്..... എപ്പോഴെങ്കിലും എൻ്റെ സന്തോഷം എന്താന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ.... എൻ്റെ ഇഷ്ടത്തിന് എപ്പോഴെങ്കിലും നിങ്ങൾ വില കല്പിച്ചിട്ടുണ്ടോ പഠിച്ച് ഒരു ജോലി നേടണം എന്ന് ഞാൻ ആഗ്രഹിച്ചു .. പക്ഷേ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് എന്നെ ബിസിനസ്സിലേക്കിറക്കി എൻ്റെസമ്മതം ചോദിക്കാതെ അമ്മാവൻ്റെ മകളുമായി എൻ്റെ വിവാഹം ഉറപ്പിച്ചു..... ഇവളോടുള്ള ഇഷ്ടം കാരണം ഞാനതിനെ ശക്തമായി എതിർത്തതുകൊണ്ട് ഇവളെ എനിക്ക് നഷ്ടമായില്ല... പക്ഷേ അന്നു മുതൽ നിങ്ങൾ ഞങ്ങളെ ഉപദ്രവിച്ചു..... പെൺമക്കൾ ഉണ്ടായതിൻ്റെ പേരിൽ വീട്ടിൽ നിന്നിറക്കി വിട്ടു ..... എൻ്റെ ജീവിതം ഇവിടെ വരെ എത്തിച്ചത് നിങ്ങളാണ് ....നിങ്ങളുടെ സ്വാർത്ഥതയാണ്..... അതിനു വേണ്ടി ബലിയാടയായത് ഞാനും എൻ്റെ ഭാര്യയും ഞങ്ങളുടെ മക്കളുമാണ്...... ചില നല്ലവരായ മനുഷ്യരുടെ കാരുണ്യം കൊണ്ടാണ് ഇന്നും ഞങ്ങൾ ജീവിച്ചിരിക്കുന്നത്. ദയവു ചെയ്ത് ഉപദ്രവിക്കരുത്.... ശ്രീഹരി ദേവികയുടെ മുന്നിൽ കൈകൂപ്പി.......

ദേവികാ മാഡം ശ്രീഹരി പറഞ്ഞതു കേട്ടല്ലോ ശ്രീഹരിക്ക് നിങ്ങളോടൊപ്പം വരാൻ താത്പര്യം ഇല്ലന്ന്..... അതു കൊണ്ട് എത്രയും പ്പെട്ടന്ന് ഇവിടുന്ന് പോകാൻ നോക്ക്...... റോഷൻ ദേവികയോടായി പറഞ്ഞു ...... നീ ആരാ ഇതു പറയാൻ..... ഞാൻ ആരാണന്നുള്ളതല്ലല്ലോ ഇവിടുത്തെ കാര്യം ഞാൻ ആരും ആയികൊള്ളട്ടെ...... നിങ്ങൾ പോകാൻ നോക്ക്. .... ഇവളുടെ അടുപ്പക്കാരിയാകും അല്ലേ..... എൻ്റെ മോൻ ഒരു പൊട്ടനാ അവനൊന്നും അറിയുന്നില്ല ഭാര്യയുടെ അഴിഞ്ഞാട്ടത്തിൻ്റെ കഥകളൊന്നും ......... ഓർമ്മ നഷടപ്പെട്ടവൻ്റെ മുന്നിലൂടെ അഴിഞ്ഞാടി നടന്നാൽ അവനറിയില്ലല്ലോ ദേ തള്ള..... മര്യാദക്ക് സംസാരിച്ചില്ലങ്കിലുണ്ടല്ലോ ..... ആൻസി രോഷാകുലയായി ദേവികയുടെ മുന്നിലേക്ക് ചെന്നു -....... നീ ആരാടി..... ഞാൻ ആരാണന്ന് നിങ്ങളറിയണ്ട.... അപ്പോ കൂട്ടത്തോടെയാണല്ലേ അഴിഞ്ഞാട്ടം ദേവികാ മാഡം -......... വാതിൽ കടന്ന് ലിവിംഗ് റൂമിലേക്ക് വന്ന അപർണ താക്കീതിന് സ്വരത്തിൽ വിളിച്ചു..... അപർണയെ അവിടെ കണ്ടതും ദേവിക ഒന്നു പകച്ചു ....... മാഡം .... എന്താ ഇവിടെ...... ദേവിക വളരെ വിനയത്തോടെ ചോദിച്ചു. ഇതെൻ്റെ ഫ്ലാറ്റ് ആണ് മാഡം....

ഇവർ എൻ്റെ ഫ്രണ്ടസും ....... ..... മാഡത്തിൻ്റെ സംസ്കാരമില്ലാത്ത സംസാരം ഇവിടെ വേണ്ട ആ സമയത്താണ് ഉറക്കമുണർന്ന പ്രിയയുടെ മക്കൾ അവിടേക്ക് വന്ന് പ്രിയയേയും ശ്രീഹരിയേയും കെട്ടി പിടിച്ചത്... ..... കാർത്തികയേയും കീർത്തനയേയും പ്രിയയും ശ്രീഹരിയും എടുത്ത് മറുകൈ കൊണ്ട് ചേർത്തു പിടിച്ചു....... പ്രിയയുടെയും ശ്രീഹരിയുടെയും കൈകളിരിക്കുന്ന കുട്ടികളുടെ മുഖത്തേക്ക് ദേവിക സൂക്ഷിച്ച് നോക്കി..... വീണ്ടും വീണ്ടും ആ കുട്ടികളെ ഇരുവരേയും മാറി മാറി നോക്കി...... ദേവികയുടെ മനസ്സിലൂടെ പലവിധ ചിന്തകൾ കടന്നുപോയി :...... ഈ കുട്ടികൾ ? ദേവിക സംശയത്തോടെ അപർണയോട് ചോദിച്ചു. ദേവികമാഡത്തിൻ്റെ പേരക്കുട്ടികളാണ് ആ നിൽക്കുന്ന നാലുപേരും ങ്ങേ..... ദേവിക ഞെട്ടി ...... അതെ ദേവികമാഡം മേഡം തെരുവിലേക്കിറക്കി വിട്ട മേഡത്തിൻ്റെ പേര കുട്ടികൾ തന്നെയാണ് ....... അന്ന് എൻ്റെ വീട്ടിൽ വെച്ചു കണ്ടപ്പോൾ നിങ്ങളൊന്ന് തൊടാനും തലോടാനും കൊതിച്ചത് സ്വന്തം പേരക്കുട്ടികളെയാണ്...... സ്വന്തം പേരക്കുട്ടികളെ തിരിച്ചറിയാൻ പോലും സാധിക്കാത്ത നിങ്ങളൊരു സ്ത്രിയാണോ .. ...?

അമ്മയാണോ? ഇവളുടെ വാക്കും കേട്ട് ഇവളു പറഞ്ഞതൊക്കെ വിശ്വസിച്ചിരിക്കുകയാണോ...... ഇവളുടെ വലയിൽ വീണ് ജീവിതം നശിച്ചവനാ എൻ്റെ മകൻ്റേത്. അതുപോലെയൊരു ഗതി മേഡത്തിന് ഉണ്ടാകാതിരിക്കാൻ വേണ്ടി പറയുകയാ ഇവളെ വിശ്വസിക്കരുത്...... ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന് ഞാൻ തീരുമാനിച്ചോളാം മാഡത്തിൻ്റെ പ്രകടനം കഴിഞ്ഞെങ്കിൽ മാഡത്തിന് പോകാം അപർണയെ രൂക്ഷമായി നോക്കിയതിന് ശേഷം ദേവിക രാമകൃഷ്ണൻ്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു. ഇനി എന്തു നോക്കി നിൽക്കുവാ നിങ്ങള് ? അവരു പറഞ്ഞതു കേട്ടില്ലേ ?വാ പോകാം... രാമകൃഷ്ണൻ നിസ്സഹായകനായി ശ്രീഹരിയേയും പ്രിയയേയും നോക്കി..... എന്താ പോരാൻ തോന്നുന്നില്ലേ ? ഇല്ല...... ഞാനിവിടെ വന്നത് എൻ്റെ മകനെയൊന്ന് കാണാനും അവനെയൊന്ന് ചേർത്തു പിടിച്ച് തലോടാനുമാണ്...... മകനെ മാത്രമാക്കണ്ട മരുമോളേയും ചേർത്തു പിടിച്ച് തലോടിക്കോ ഞാൻ പോകുന്നു. ദേവിക പറഞ്ഞു തീർന്നതും രാമകൃഷ്ണൻ്റെ വലതുകൈ വായുവിൽ ഉയർന്ന് ആഞ്ഞു പതിഞ്ഞു ദേവികയുടെ കരണത്ത്. അടി കിട്ടിയ കവിൾ പൊത്തി പിടിച്ചു കൊണ്ട് ദേവിക തീ പാറുന്ന കണ്ണുകളോടെ രാമകൃഷ്ണനെ നോക്കി...... അപ്പോഴാണ് ദേവിക ആ ശബ്ദം കേട്ടത് ഇരുകൈകളും കൂട്ടിയടിക്കുന്ന ആ ശബ്ദം....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story