ഹരിപ്രിയം: ഭാഗം 16

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

ഇരു കൈകളും കൂട്ടിയടിച്ചു കൊണ്ടു തങ്ങളുടെ നേരെ നടന്നടുക്കുന്ന ശ്രീഹരിയെ കണ്ടതും ദേവിക രോഷാകുലയായി പിടഞ്ഞെഴുന്നേറ്റ് രാമകൃഷ്ണൻ്റെ നേരെ പാഞ്ഞടുത്തു..... നിങ്ങളെന്നെ തല്ലി അല്ലേ..... രാമകൃഷണൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ചുലച്ച് കൊണ്ട് ദേവിക അലറി....... ശ്രീഹരി ചെന്ന് ദേവികയെ പിടിച്ചു മാറ്റി നിർത്തി കൊണ്ട് പറഞ്ഞു. അച്ഛൻ ഈ അടി നേരത്തെ കൊടുത്തിരുന്നെങ്കിൽ അമ്മ എന്നേ നന്നായേനെ...... അമ്മ എന്തും പറഞ്ഞാലും അതേപടി അനുസരിക്കുകയും എല്ലാം സഹിച്ച് പ്രതികരണ ശേഷി നഷ്ടപ്പെട്ടവനെ പോലെ ജീവിക്കുന്ന അച്ഛനെ കണ്ട് പലപ്പോഴും സഹതാപം തോന്നിയിട്ടുണ്ട് എനിക്ക്..... രാമകൃഷണൻ ശ്രീഹരിയെ നോക്കി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ഭാര്യയെ തല്ലി നന്നാക്കാം എന്ന ചിന്ത ഒന്നും എനിക്കില്ല. ...... എൻ്റെ ക്ഷമ നശിച്ചതുകൊണ്ടാണ് ഞാനിപ്പോ ഒന്നു തല്ലിയത്. ഞാനോർക്കുന്നു അച്ഛാ ..... അമ്മ ഞങ്ങളെ എന്നും അനുസരിപ്പിക്കാനെ ശ്രമിച്ചിട്ടുള്ളു. അമ്മ പറയുന്നത് അനുസരിച്ചില്ലങ്കിൽ തല്ലി അനുസരിപ്പിക്കും .... അമ്മ ഞങ്ങളെ തല്ലുന്നത് ഒന്നും മിണ്ടാതെ അച്ഛൻ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്. അമ്മ മാറി കഴിയുമ്പോൾ അച്ഛൻ ഞങ്ങളെ മടിയിലിരുത്തി അടി കൊണ്ട ഭാഗത്ത് തലോടുന്നത് നേഞ്ചോട് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നതും ഞാനോർക്കുന്നുണ്ട്......

അന്നൊക്കെ എന്താ അച്ഛൻ പ്രതികരിക്കാതെയിരുന്നത്...... അതിനൊന്നും അച്ഛൻ്റെ കൈയിൽ മറുപടി ഇല്ല മക്കളേ.... രാമകൃഷ്ണൻ നിസ്സഹായകനായി പറഞ്ഞു. രാമകൃഷ്ണൻ ദേവികയുടെ കൈത്തണ്ടങ്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു വാ നമുക്ക് പോകാം..... രാമകൃഷ്ണൻ്റെ പിടുത്തം വിടുവിച്ചുകൊണ്ട് ദേവിക പ്രിയയുടെ മുന്നിലേക്ക് ചെന്നു. നിനക്കിപ്പോ സന്തോഷമായല്ലോ അല്ലേ ... നീ ഇനിയും അനുഭവിക്കും ..... എനിക്കിന്ന് കിട്ടിയ അടിയെ പോലെ ഒരായിരം അടി നിൻ്റെ ചെകിട്ടത്ത് ദേ ഇവൻ അടിക്കുന്നത് ഞാൻ കാണും അന്ന് കൈയ്യടിക്കാൻ ഞാനും ഉണ്ടാകും നിൻ്റെ മുന്നിൽ ദേവിക ഗർവ്വോടെ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. ദേവികാ മാഡം ഒന്നവിടെ നിന്നേ.... പ്രിയ പിന്നിൽ നിന്ന് ദേവകിയെ വിളിച്ചു. ദേവിക ഒരു നിമിഷം നിന്നു എന്നിട്ട് തിരിഞ്ഞ് പ്രിയയെ നോക്കി...... നിങ്ങളുടെ ഭർത്താവ് നിങ്ങളെ തല്ലിയത് നിങ്ങളുടെ നാക്കിന് എല്ലില്ലാത്തതുകൊണ്ടാണ്. പിന്നെ നിങ്ങളുടെ പ്രവർത്തി ദോഷം കൊണ്ടും...... ഞാൻ മനസ്സുകൊണ്ട് ഒരായിരം അടിയെങ്കിലും തന്നു കഴിഞ്ഞിട്ടുണ്ട് അതു പോലെ നിങ്ങളുടെ മക്കളും ഭർത്താവും തന്നിട്ടുണ്ട് നിങ്ങളത് അറിഞ്ഞിട്ടില്ലന്ന് മാത്രം........ പിന്നെ എൻ്റെ ഭർത്താവ് എന്നെ തല്ലിയാലും ഇങ്ങനെ പരസ്യമായി തല്ലാനുള്ള അവസരം ഞാൻ ഉണ്ടാക്കില്ല.

അതുകൊണ്ട് കൈയ്യടിച്ച് സന്തോഷിക്കാന്നുള്ള വ്യാമോഹം മനസ്സിൽ തന്നെ വെച്ചിട്ട് പൊയ്ക്കോ..... കാരണം നിങ്ങളുടെ സ്വഭാവം അല്ല എൻ്റേത്. നിങ്ങളുടെ അച്ഛനും അമ്മയും അല്ലാലോ എന്നെ വളർത്തിയത് ..... എടി നിന്നെ ഞാനിന്ന് ....ദേവിക മുഷ്ടി ചുരുട്ടി കൊണ്ടു പ്രിയയെ തല്ലാനായി വലതു കൈയും ഉയർത്തിെക്കാണ്ട് മുന്നോട്ടാഞ്ഞു..... പ്രിയ ആ ക്കൈത്തലത്തിൽ കയറി പിടിച്ചു എൻ്റെ ദേഹത്തു നിങ്ങളുടെ കൈ പതിഞ്ഞാൽ ഞാനി കൈവെട്ടും....... പറയുന്നത് പ്രിയയാണ്..... നിങ്ങളുടെ ആട്ടും തൂപ്പും അടിയും കൊണ്ട് മിണ്ടാതെ ഇരുന്ന പഴയ പ്രിയ അല്ല ഇത് ..... ....... പ്രിയ ദേവികയുടെ കൈയിലെ പിടുത്തം വിട്ടു പ്രിയയുടെ മുഖത്തെ ഭാവം കണ്ട് ദേവിക ഞെട്ടി ..... കൈ താഴ്ത്തി ഇട്ടു കൊണ്ട് ദേവിക നടന്നു വാതിൽ കടന്നു - തിരിഞ്ഞ് എല്ലാവരേയും രൂക്ഷമായി ഒന്നു നോക്കിയിട്ട് പുറത്തേക്ക് പോയി പിന്നാലെ രാമകൃഷ്ണനും........ ഇതെന്തൊരു സ്ത്രീയാ ......അപർണ ദേവിക പോയ വഴിയെ നോക്കി കൊണ്ട് പറഞ്ഞു.ഇവർക്കൊപ്പം താമസിച്ച നിനക്ക് അവാർഡ് തരണം..... ശ്രീഹരി പ്രിയയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. എൻ്റെ കൂടെ കൂടിയതിൽ പിന്നെ സന്തോഷം എന്താണന്ന് ഇവൾ അറിഞ്ഞിട്ടില്ല..... ഇനി വേണം ഞങ്ങൾക്ക് സന്തോഷമായൊന്ന് ജീവിക്കാൻ......

അമ്മ എന്തു പറഞ്ഞാലും ഞാൻ മിണ്ടാതെ ഇരുന്ന് സഹിച്ചത് ശ്രീയേട്ടനെ ഓർത്താ കാരണം എന്നേയും മക്കളേയും അത്രക്ക് ഇഷ്ടമായിരുന്നു ശ്രീയേട്ടന് ശ്രീയേട്ടൻ്റെ സ്നേഹം അതുമാത്രം മതിയായിരുന്നു എനിക്കവിടെ പിടിച്ചു നിൽക്കാൻ . ഇന്ന് പ്രിയയുടെ മറ്റൊരു മുഖം ഞാൻ കണ്ടു ഭദ്രകാളിയുടെ ഭാവമുള്ള പ്രിയയെ റോഷൻ പ്രിയയെ കളിയാക്കി കൊണ്ട് പറഞ്ഞു. ഞാനും വിപിനും റോഷനെ പിൻതാങ്ങി കൊണ്ട് പറഞ്ഞു...... എന്നെ ഭദ്രകാളി ആക്കിയതാ അവർ ..... ഇന്ന് അവരുടെ അടി ഞാൻ കൊണ്ടിരുന്നെങ്കിൽ...... ?ഞാനൊരു പെണ്ണ് അല്ലാതെ വന്നേനെ അങ്ങനെ സർവ്വംസഹയായ ഒരു പെണ്ണാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല...... അന്ന് പുതിയ പദ്ധതികൾക്ക് രൂപം നൽകി അവരെല്ലാവരും കൂടി...... ശ്രീഹരിയും പ്രിയയും മക്കളും കുറച്ചു നാൾ ബാംഗ്ലൂരിൽ താമസിക്ക്. കുട്ടികളെ ഇവിടെ സ്കൂളിൽ ചേർക്കാം ഇവിടുത്തെ എ സ്റ്റൈൽ ഫേബിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ഞാൻ പ്രിയയെ ഏൽപ്പിക്കുകയാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വരാം എന്തു വേണമെങ്കിലും ചെയ്യാം ശ്രീഹരിക്ക് ബിസിനസ്സ് ചെയ്ത് നല്ല പരിചയവും ഉണ്ടല്ലോ രണ്ടുപേരുടേയും ബുദ്ധിയും കഴിവും ഉപയോഗിച്ച് എ സ്റ്റൈൽ ഫേബിനെ ഉയർത്തി കൊണ്ടുവരിക..... ഇൻഡ്യയിൽ മാത്രം ഒതുങ്ങാതെ ലോകം എങ്ങും എ സ്റ്റൈൽ ഫേബ് ഉയരണം. നിങ്ങളുടെ കഠിനാദ്ധ്വാനം കൊണ്ട് രണ്ടോ മൂന്നോ വർഷം കൊണ്ട് ഞങ്ങളുടെ മുടക്ക് മുതൽ തിരിച്ച് തരണം .അതു കഴിഞ്ഞാൽ എ സ്റ്റൈൽ ഫേബ് നിങ്ങളുടേതാണ്.....

അപർണ വിപിൻ്റെ നേരെ നോക്കി. ഞാൻ പറഞ്ഞതിൽ എന്തേലും കുഴപ്പംഉണ്ടോ? ഒരു കുഴപ്പവും ഇല്ല അപർണ നിൻ്റെ ആഗ്രഹം പോലെ നടക്കട്ടെ. അതുപോലെ ആശ്രമത്തിൻ്റെ മേലും ശ്രീഹരിയുടെ നോട്ടം ഉണ്ടായിരിക്കണം...... പ്രിയയും ശ്രീഹരിയും മുഖത്തോട് മുഖം നോക്കി എങ്ങനെയാ നിങ്ങളോട് നന്ദി പറയേണ്ടത് എന്ന് ഞങ്ങൾക്കറിയില്ല... .. നന്ദി ഒന്നും പറയണ്ട...... പ്രിയേയും മക്കളേയും കൂട്ടി സന്തോഷത്തോടെ ജീവിച്ചാൽ മാത്രം മതി...... പിറ്റേ ദിവസം റോഷനും വിപിനും കൂടി ഒരു ഈവനിംഗ് പാർട്ടി അറേഞ്ച് ചെയ്തു.ശ്രീഹരിക്ക് ഓർമ്മ തിരിച്ചു കിട്ടിയതിൻ്റെ സന്തോഷം പങ്കിടാൻ വേണ്ടിയായിരുന്നു പാർട്ടി...... റോഷൻ്റെയും വിപിൻ്റേയും സുഹൃത്തുക്കളേയും വിപിനെ ചികിത്സിച്ച ഡോകടർമാരെയും പാർട്ടിക്ക് ക്ഷണിച്ചിരുന്നു. ആ കൂട്ടത്തിൽ പാർവ്വതിയും ഉണ്ടായിരുന്നു.... പാർട്ടിയുടെ ബഹളം എല്ലാം തീർന്ന് ഓരോരുത്തരായി പോയി പ്രിയ തൻ്റെ മുറിയിലെത്തി ഡ്രസ്സ് മാറി മറ്റൊരു ഡ്രസ്സ് ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോളാണ് വാതിലിൽ ആരോ മുട്ടുന്നത് കേട്ടത്..... പ്രിയ ചെന്ന് വാതിൽ തുറന്നു. പുറത്ത് പാർവ്വതിയെ കണ്ട് പ്രിയയുടെ മുഖം വാത്സല്യത്താൽ നിറഞ്ഞു. ങാ പാറു കേറി വാ പാറു മുറിയിൽ കയറിയതും പ്രിയയുടെ മുന്നിൽ കൈകൂപ്പി കൊണ്ട് പറഞ്ഞു..... ചേച്ചി എന്നോട് ക്ഷമിക്കണം.... എന്തിന് ?അതിന് പാറു എന്ത് തെറ്റാ എന്നോട് ചെയ്തത്.? ചേച്ചി അന്ന് എന്നോട് പറഞ്ഞില്ലേ ശ്രീഹരിയേട്ടനെ ഇവിടെ കണ്ട കാര്യം ആരോടും പറയരുതെന്ന് .....

. ഞാൻ ചേച്ചിക്ക് തന്ന വാക്കു പാലിക്കാൻ എനിക്ക് പറ്റിയില്ല...... ഓ അതാണോ കാര്യം അതു സാരമില്ല... .ഇപ്പോ എല്ലാവരും അറിഞ്ഞു. അച്ഛനും അമ്മയും ഇവിടെ വന്നിരുന്നു..... അല്ല പാറു ആരോടാ ഈ രഹസ്യം പറഞ്ഞത്. ചേച്ചി അതു :....പിന്നെ..... അമ്മയോടാണോ അതോ അച്ഛനോടൊ അല്ല ചേച്ചി..... വിശ്വസിക്കാൻ പറ്റിയ ഒരാളോടാണ് ഞാൻ പറഞ്ഞത് അത് ആരാണാവോ ആ ഒരാൾ പാറു ഒന്നും പറയാതെ നാണത്താൽ മുഖം താഴ്ത്തി...... എനിക്കറിയണ്ട പോരെ പാറുവിൻ്റെ താടിയിൽ പിടിച്ചുയർത്തി കൊണ്ട് പ്രിയ പറഞ്ഞു. ചേച്ചി അവരു വഴിയാണ് ഹരിയേട്ടൻ്റെ അച്ഛനും അമ്മയും അറിഞ്ഞത്. അവർ ഇവിടെ വന്ന് പ്രിയേച്ചിയോട് വഴക്കിട്ടോ? ഇല്ലന്നേ അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേ.ഇനി അതിനെ കുറിച്ചോർത്ത് തല പുകയ്ക്കണ്ട....... പാറുവിനെ ചേർത്തു പിടിച്ചു കൊണ്ട് പ്രിയ പറഞ്ഞു. പാറുവിനെ ആ ആശ്രമത്തിലെ ഹെഡ് ആയി നിയമിച്ചിരിക്കുന്നു..... എന്താ പ്രിയേച്ചി ഈ പറയുന്നത്? നാളെ മുതൽ പാറുവാണ് ആശ്രമത്തിലെ ഹെഡ്...... പ്രിയ പറഞ്ഞത് വിശ്വസിക്കാനാവാതെ പാറു പ്രിയയുടെ മുഖത്തേക്ക് പോയി വിശ്വാസം ആയില്ല അല്ലേ ഇതെൻ്റെ മാത്രം തീരുമാനം അല്ല ഇവിടെ എല്ലാവരും കൂടി ആലോചിച്ചെടുത്ത തീരുമാനം ആണ്. പാറു പ്രിയയോട് യാത്ര പറഞ്ഞ് സന്തോഷത്തോടെയാണ് മടങ്ങിയത്.

പിറ്റേന്ന് അപർണയും വിപിനും നാട്ടിലേക്കും ആൻസിയും റോഷനും അവരുടെ ഫ്ലാറ്റിലേക്കും പോയി. ..... ആ വലിയ വീട്ടിൽ ശ്രീഹരിയും പ്രിയയും മക്കളും മാത്രമായി. പ്രിയയും ശ്രീഹരിയും കൂടി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു. എസ്റ്റൈൽ ഉത്പന്നങ്ങൾ ലോകോത്തര ശ്രദ്ധ ആകർഷിക്കുന്നതിനുള്ള പദ്ധികൾക്ക് രൂപം നൽകി....... അതിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യാനും ശ്രീഹരിയും പ്രിയയും തീരുമാനിച്ചു. ആഴ്ചകളും മാസങ്ങളും വേഗത്തിൽ ഓടിപൊയ്കൊണ്ടിരുന്നു..... എ സ്റ്റൈൽ ഉത്പന്നങ്ങൾക്ക് വിപണിയിൽ പ്രതീക്ഷിച്ചതിലും നല്ല മാർക്കറ്റ് ആയി തുടങ്ങി. പ്രിയയും ശ്രീഹരിയും ഒരുമിച്ച് താമസം തുടങ്ങിയിട്ട് വർഷം ഒന്നുകഴിഞ്ഞു.... രാത്രി ശ്രീഹരിയുടെ നെഞ്ചോടു ചേർന്നു കിടന്നു കൊണ്ട് പ്രിയ ശ്രീഹരിയോട് പറഞ്ഞു. ശ്രീയേട്ടാ എനിക്കൊരാഗ്രഹം .... പ്രിയയുടെ ആഗ്രഹം കേൾക്കാനായി ശ്രീഹരിപ്രിയയുടെ മുഖത്തേക്ക് നോക്കി എന്താണന്ന് അർത്ഥത്തിൽ മുഖം ചലിപ്പിച്ചു..... എനിക്ക് അച്ഛനെ ഒന്നു കാണണം അതിനെന്താ നമുക്ക് പോകാം ....അച്ഛനെ അഭിമുഖരിക്കാനുള്ള ചമ്മൽ കാരണമാണ് അന്ന് അവിടേക്ക് വരാതെ ജോലി അന്വേഷിച്ച് ഇവിടേക്ക് പുറപ്പെട്ടത്......

നാളെ പോയാലോ എന്താ അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്നു പോലും നമുക്കറിയില്ലല്ലോ ഒരാഴ്ചയായിട്ട് അച്ഛനെ കാണാൻ ആഗ്രഹം പോയേക്കാം. ഏത് അവസ്ഥയിൽ ആണെങ്കിലും നമുക്ക് സഹായിക്കാം പിറ്റേന്ന് രാവിലെ മക്കളേയും കൂട്ടി പ്രിയയും ശ്രീഹരിയും നാട്ടിലേക്ക് പുറപ്പെട്ടു..... ആദ്യം പോയത് അപർണയുടെ വീട്ടിലേക്കായിരുന്നു. തങ്ങളുടെ ആഗമനോദ്ദേശ്യം അപർണയോട് പറഞ്ഞു....... നന്നായി പ്രിയ.... നല്ലൊരു തീരുമാനമാണ്. നീ ആ വീടിൻ്റെ പടികളിറങ്ങിയപ്പോൾ മുതൽ വിങ്ങുന്ന ഒരു ഹൃദയം ഉണ്ട് നിൻ്റെ തറവാട്ടിൽ നിൻ്റെ അച്ഛൻ്റെ...... നീ പോയി കാണണം നിന്നെ കാണാൻ അച്ഛനും ആഗ്രഹം കാണും മക്കളോടും ശ്രീയേട്ടനും ഒപ്പം തറവാടിൻ്റെ പടി കയറി ചെല്ലുമ്പോൾ എന്തുകൊണ്ടോ പ്രിയയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. 'മുറ്റത്ത് നിന്നു കൊണ്ടു തന്നെ പ്രിയ വീടിനുനേരെ നോക്കി പരിസരമാകെ വീക്ഷിച്ചു. വീട് പെയിൻ്റടിച്ച് വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് 'പ്രിയ പൂമുഖത്ത് എത്തി കോളിംഗ് ബെല്ലടിച്ച് കാത്തു നിന്നു അല്പം സമയം കാത്തു നിന്നതിന് ശേഷമാണ് പ്രിയയുടെ മുന്നിൽ ആ വാതിൽ തുറന്ന് അമ്മ സുമിത്ര എത്തിയത് ..... സുമിത്ര പകച്ചുപോയി..... മുന്നിൽ പ്രിയയും ശ്രീഹരിയും മക്കളും..... തൻ്റെ കണ്ണുകൾക്ക് വിശ്വസിക്കാനാവാതെ നിന്നു. ഇവിടുന്ന് ഇറങ്ങി പോകുമ്പോൾ ക്ഷീണിച്ച് എല്ലുന്തിയിരുന്ന പ്രിയയുടെ സ്ഥാനത്ത് വേഷം കൊണ്ടും ഭാവം കൊണ്ടും പ്രൗഡി വിളിച്ചോതുന്നു അമ്മ എന്താ ഇങ്ങനെ നോക്കുന്നേ....

ഒന്നും ഇല്ല..... ഞങ്ങൾക്ക് അകത്തേക്ക് വരാമോ നീ എന്താ മോളെ അങ്ങനെ ചോദിച്ചത്. ഇത് നിൻ്റേയും കൂടി വീടല്ലേ. അല്ല.... ഇതെൻ്റെ വീടല്ല. ആയിരുന്നെങ്കിൽ നാലു പൊടി കുഞ്ഞുങ്ങളേയും എന്നേയും ഈ വീട്ടിൽ നിന്ന് പെരുവഴിയിലേക്ക് ഇറക്കി വിടില്ലായിരുന്നു. അന്ന് എനിക്ക് അങ്ങനെ ചെയ്യേണ്ടി എൻ്റെ മറ്റൊരു മകൾക്കു വേണ്ടി..... ഒരു മകളെ ഉപേക്ഷിച്ചിട്ടില്ല മറ്റൊരു മകളെ ചേർത്തു പിടിക്കേണ്ടത്...... സുമിത്രേ..... ആരാ അവിടെ? വീടിനകത്ത് നിന്ന് അച്ഛൻ്റെ സ്വരം കേട്ടതും പ്രിയ അമ്മയെ മറികടന്ന് വീടിനകത്തേക്ക് പ്രവേശിച്ച് അച്ഛൻ്റെ മുറി ലക്ഷ്യമാക്കി നടന്നു...... കട്ടിലിൽ മൂടി പുതച്ച് കിടക്കുന്ന രൂപത്തെ കണ്ട് പ്രിയ നടുങ്ങി അച്ഛാ........ ഇടറുന്ന ശബ്ദത്തിൽ പ്രിയ അച്ഛനെ തൊട്ടു വിളിച്ചു..... മോളുവന്നോ...... എൻ്റെ പ്രിയ മോളുവന്നോ???? ബാലൻ മാഷ് എഴുന്നേൽക്കാൻ ശ്രമിച്ചു പ്രിയ അച്ഛനെ താങ്ങിപ്പിച്ച് എഴുന്നേൽക്കാൻ സഹായിച്ചു..... അച്ഛാ .... പ്രിയ അച്ഛനുകിൽ ഇരുന്നു മോളെവിടെ ആയിരുന്നു ഇത്രയും കാലം? അച്ഛൻ എത്ര നാളായി മോളെ ഒന്നു കാണാൻ ആഗ്രഹിച്ച് കാത്തിരിക്കുന്നു ? ഞാൻ വന്നല്ലോ.... അച്ഛന് എന്താ പറ്റിയെ ? അച്ഛന് ഒന്നും പറ്റിയില്ല. പിന്നെ ഇന്നലെ മുതൽ ചെറിയ ഒരു പനിയും ശ്വാസമുട്ടലും ഇപ്പോ കുറെ നാളായി ഇതു പതിവാ ആശുപത്രിയിൽ പോയില്ലേ അച്ഛാ..... പോയി മരുന്നും വാങ്ങി സ്ഥിരം മരുന്നിലാ ഇപ്പോ ജീവിതം ..വയസ് അറുപത് ആയില്ലേ ഇനി ഇങ്ങനെയൊക്കെ ആയിരിക്കും.....

ഓ പിന്നേ അറുപത് അയാൽ രോഗി ആകും എന്നൊക്കെ വെറും തോന്നലാ നിന്നോട് തർക്കിക്കാൻ ഞാനില്ല. "..... ബാലൻ മാഷ് പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു. അല്ല മോളെ നീ ഒറ്റക്കാണോ വന്നത്. എവിടെ എൻ്റെ പേരക്കുട്ടികൾ? ശ്രീഹരിയുടെ വല്ല വിവരവും ഉണ്ടോ മോളെ.....? ശ്രീയേട്ടാ..... പ്രിയ വാതിലിന് വെളിയിലേക്ക് നോക്കി വിളിച്ചു..... അല്പ സമയം കഴിഞ്ഞപ്പോൾ ശ്രീഹരിയും മക്കളും ആ മുറിയിലേക്ക് കടന്നു വന്നു........ അച്ഛാ ദേ ഇതല്ലേ ശ്രീയേട്ടനും മക്കളും..... മക്കൾ മുത്തശ്ശനെ മറന്നോ ബാലൻ മാഷ് പേരക്കുട്ടികളെ തൻ്റെ അടുക്കലേക്ക് മാടി വിളിച്ചു കൊണ്ട് ചോദിച്ചു...... മൂത്ത കുട്ടി മാത്രം ബാലൻ മാഷിൻ്റെ അരികിലേക്ക് ചെന്ന് മാഷിന് ഉമ്മ കൊടുത്തു. ഇവരെ പറഞ്ഞിട്ടും കാര്യമില്ല വർഷം രണ്ടു കഴിഞ്ഞില്ലേ ഇവരിവിടുന്ന് പോയിട്ട് അച്ഛൻ എഴുന്നേറ്റേ നമുക്ക് പുറത്തിറങ്ങി ഇരുന്ന് സംസാരിക്കാം പ്രിയയും ശ്രീഹരിയും കൂടി ബാലൻ മാഷിനെ താങ്ങി പിടിച്ചെഴുന്നേൽപ്പിച്ച് പുറത്തേക്ക് കൊണ്ടുവന്നു..... മോൻ എവിടായിരുന്നു... ബാലൻ മാഷ് ശ്രീഹരിയോടായി ചോദിച്ചു. എല്ലാം പറയാം അച്ഛാ ..... അച്ഛൻ ആദ്യം ഇവിടുത്തെ വിശേഷം പറ.... ഇവിടെ എന്തു വിശേഷം പേരു വെളിപ്പെടുത്താൻ ആഗ്രഹം ഇല്ലാത്ത ആരോ ഒരാളുടെ കാരുണ്യം കൊണ്ട് ജീവിച്ച് പോകുന്നു...... അതാരാ അച്ഛാ അറിയില്ല മോളെ.... മോളിവിടെ നിന്നു പോയ ഉടൻ നിൻ്റെ അനിയത്തീടെ കല്യാണം നടന്നു. സത്രിധനം ഒന്നും മോഹിക്കാത്ത ഒരു പയ്യൻ പത്തു പവൻ്റെ സ്വർണ്ണം ഇങ്ങോട് കൊണ്ടു വന്നിട്ട് കെട്ടി കൊണ്ടുപോയി അന്നു മുതൽ ഇന്നിങ്ങോട്ട് ഇന്നുവരെ ഓരോ സഹായങ്ങളുമായി ആരെങ്കിലും വരും....

കടം വീട്ടി നിൻ്റെ അനിയത്തിമാരുടെ കുട്ടികൾക്ക് സ്വർണ്ണം അനിയത്തിമാരുടെ പ്രസവത്തിൻ്റെ ആശുപത്രി ചിലവ് പ്രസവ രക്ഷ എൻ്റെ ചികിത്സ അങ്ങനെ എല്ലാ കാര്യവും നടന്നു പോകുന്നത് പേരറിയാത്ത ആളറിയാത്ത ആ നല്ല മനുഷ്യൻ്റെ കാരുണ്യം കൊണ്ടാണ്...... അച്ഛൻ പറയാതെ തന്നെ ആ ആൾ ആരാണന്ന് പ്രിയക്ക് മനസ്സിലായി....... അപർണയും വിപിൻ സാറും അമ്മക്ക് സന്തോഷമായി കാണുമല്ലോ? അവളു പറയുന്നത് മോൾ ഈ വീടിൻ്റെ പടി ഇറങ്ങിയ ഒപ്പം മൂധേവിയും പടി ഇറങ്ങി ഐശ്വര്യം വന്നു എന്നാണ്..... മോള് മക്കളേയും കൂട്ടി ഇവിടെ വന്നു നിന്നതുകൊണ്ടാണ് എല്ലാറ്റിനും തടസ്സം ഉണ്ടായത് എന്നാണ് ആരോ പറഞ്ഞു അവളോട്, അതും വിശ്വസിച്ചിരിക്കുകയാ അവള് അമ്മ അങ്ങനെ തന്നെ വിശ്വസിച്ചിരിക്കട്ടെ എന്നെങ്കിലും അമ്മ സത്യങ്ങൾ തിരിച്ചറിയും. മോൾ എവിടായിരുന്നു ഇത്രനാളും പ്രിയ താൻ ഇവിടുന്ന് ഇറങ്ങിയതു മുതൽ ഇന്നത്തെ തൻ്റെ അവസ്ഥ വരെ അച്ഛനോട് വിവരിച്ചു..... അപർണ തൻ്റെ അനിയത്തീടെ വിവാഹം നടത്തിയ കാര്യം മാത്രം പ്രിയ മറച്ചുവെച്ചു...... പ്രിയ പറഞ്ഞതെല്ലാം കേട്ടുകൊണ്ട് സുമിത്ര വാതിലിന് മറവിൽ നിൽക്കുന്നുണ്ടായിരുന്നു... സുമിത്രേ എടി സിമിത്രേ...... ബാലൻ മാഷ് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു.

സുമിത്ര വാതിലിൻ്റെ മറവിൽ നിന്ന് പുറത്തേക്കിറങ്ങി വന്നു നീ എന്തെടുക്കുകയാ അവിടെ കുട്ടികൾ വന്നതു കണ്ടില്ലേ നീ ? അവർക്ക് ചായ ഇട്ടു കൊടുക്കാൻ പാടില്ലായിരുന്നോ? സുമിത്ര വേഗം അടുക്കളയിലേക്ക് പോയി അടുക്കളയിൽ നിന്ന് ബേക്കറി പലഹാരങ്ങൾ രണ്ടു പാത്രത്തിലിട്ട് വന്നു ഒരു പാത്രം കുട്ടികളുടെ മുന്നിലും ഒരു പാത്രം ശ്രീഹരിയുടെ മുന്നിലും വെച്ചു. കഴിക്ക് ഞാനിപ്പോ ചായ ഇട്ടോണ്ട് വരാം സുമിത്ര അകത്തേക്ക് പോയി .കാർത്തുവും കീർത്തനയും പലഹാരങ്ങൾ എടുത്ത് കഴിക്കാൻ തുടങ്ങി ..... കുറച്ച് സമയം കഴിഞ്ഞപ്പോൾ സുമിത്ര ചായയും ആയി വന്നു...... എല്ലാവരും ചായ കുടിയും കഴിഞ്ഞ് അല്പസമയം കൂടി അച്ചനോട് സംസാരിച്ചിരുന്നതിന് ശേഷം പ്രിയ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു. നിനക്കിന്ന് പോകണോ മോളെ നാളെ പോയാൽ പോരെ സുമിത്ര പ്രിയയോട് ചേദിച്ചു. ഞാൻ ഇവിടെ താമസിച്ചാൽ മൂധേവി കയറി വരും ഇപ്പോഴുള്ള ഐശ്വര്യം പടി ഇറങ്ങി പോകും അതു വേണ്ട ഞാനും എൻ്റെ മക്കളും അപശകുനമായി ഇവിടെ നിൽക്കുന്നില്ല..... അച്ഛനെ ഒന്നു കാണണം എന്നു തോന്നി അതാ ഇപ്പോ വന്നത്. ഞങ്ങളിറങ്ങുകയാണ്....... അച്ഛാ ....... എനിക്ക് സ്ത്രിധനം തന്നതിൻ്റെ പേരിലാണ് അച്ഛനും അമ്മക്കും എല്ലാം നഷ്ടമായതും....

അനിയത്തിമാർക്ക് അവരുടെ വീതം കുറഞ്ഞു പോയതും അതുകൊണ്ട് ഇതിരിക്കട്ടെ..... ഇത് വീതം വെച്ച് അനിയത്തിമാർക്ക് കൊടുക്കണം അമ്മക്കും അച്ഛനുമുള്ളത് മാസാമാസം ഞാൻ അക്കൗണ്ടിലേക്ക് അയച്ചേക്കാം.... പ്രിയ ഒരു പൊതി എടുത്ത് അച്ഛൻ്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു. മോളെ.... ബാലൻ മാഷിന് ഹൃദയം പൊട്ടുന്നതു പോലെ തോന്നി അച്ഛൻ വിഷമിക്കണ്ട ഞാനിപ്പോ ആ പഴയ പ്രിയ അല്ല.... ഇന്ന് ലോകം അറിയപ്പെടുന്ന എ സ്റ്റൈൽ ഫേബിൻ്റെ ഉടമയാണ്...... ഇത് അച്ഛൻ വാങ്ങണം ...... പൊതി കൈയിൽ നിർബദ്ധിച്ച് പിടിപ്പിച്ചിട്ട് പ്രിയ ഇറങ്ങി നടന്നു. പിന്നാലെ ശ്രീഹരിയും മക്കളും.... നുറുങ്ങിയ ഹൃദയത്തോടെ ബാലൻ മാഷ് മകളു പടി ഇറങ്ങി പോകുന്നത് നോക്കി നിന്നു..... മകളുടെ വാക്കുകൾ തൻ്റെ ഹൃദയത്തിലാണ് വന്നു പതിച്ചതെന്ന് സുമിത്രക്കും തോന്നി...... പ്രിയയും ശ്രീഹരിയും അപർണയുടെ വീട്ടിൽ എത്തി ...... അപർണയോടും വിപിനോടും ബിസിനസ്സ് കാര്യങ്ങളും കുടുംബ കാര്യങ്ങളും സംസാരിച്ചതിന് ശേഷം ഡിന്നർ കഴിച്ച് കിടന്നു. പിറ്റേന്ന് രാവിലെ അപർണയുടെ വീട്ടുമുറ്റത്ത് ഒരു കാർ വന്നു നിന്നു ........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story