ഹരിപ്രിയം: ഭാഗം 17

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

കാറിൻ്റെ ഡോർ തുറന്ന് ഇറങ്ങിയ രാമകൃഷ്ണനെ കണ്ടതും ശ്രീഹരി മുറ്റത്തേക്കിറങ്ങി ചെന്നു.... അച്ഛാ....... അച്ഛൻ എന്താ ഇവിടെ? അപർണ വിളിച്ചു പറഞ്ഞു നിങ്ങൾ വന്നിട്ടുണ്ടന്ന് അച്ഛന് നിങ്ങളെ കാണാൻ കൊതി തോന്നീട്ട് വന്നതാ അതിനെന്താ അച്ഛാ കയറി വാ.... അച്ഛനേയും കൂട്ടി ശ്രീഹരി വീടിനുള്ളിലേക്ക് പ്രവേശിച്ചു...... അച്ഛൻ ഇരിക്ക് ഞാൻ അവരെ വിളിക്കാം അച്ഛനോട് ഇരിക്കാൻ പറഞ്ഞിട്ട് ശ്രീഹരി അകത്തു പോയി. കുട്ടികളേയും പ്രിയയേയും കൂട്ടി വന്നു അവർക്കൊപ്പം അപർണയും വിപിനും എത്തി... നിങ്ങളുടെ മുത്തച്ഛനാണ് ചെല്ല് മുത്തച്ഛൻ നിങ്ങളെ കാണാൻ വന്നതാണ് കുട്ടികളെ അച്ഛൻ്റെ അടുത്തേക്ക് പറഞ്ഞു വിട്ടിട്ട് ശ്രീഹരി പ്രിയയേയും കൂട്ടി അച്ഛൻ്റെ അരികിൽ ഇരുന്നു. രാമകൃഷ്ണൻ ആർത്തിയോടെ തൻ്റെ പേരക്കുട്ടികളെ ചേർത്തു പിടിച്ചു. രണ്ടു പേരെ മടിയിലും രണ്ടു പേരെ തൻ്റെ ഇരുവശങ്ങളിലും ഇരുത്തി.രാമകൃഷ്ണൻ്റെ കണ്ണുകൾ ഈറനണിഞ്ഞു. മഹാപാപിയാണ് ഞാൻ സ്വന്തം പേരക്കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്ത കഴിവുകെട്ടവനാണ് ഞാൻ അച്ഛാ .... ഇങ്ങനെയൊന്നും പറയാതെ അച്ഛൻ്റെ അവസ്ഥ ഞങ്ങൾക്കറിയാം അച്ഛൻ വിഷമിക്കണ്ട..... ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ ചെയ്തതു തെറ്റാണ്. ഈ അപർണ ഇവരോട് കാണിച്ച മനസ്സാക്ഷിയുടെ പകുതിയെങ്കിലും ഞാൻ ഇവരോട് കാണിച്ചിരുന്നെങ്കിൽ നിങ്ങൾ എനിക്കൊപ്പം ഉണ്ടായേനെ ...

ഇപ്പോ ഒരു അന്യനെപ്പോലെ ഇതുപോലെ വന്നു എൻ്റെ പേരക്കുട്ടികളെ കാണേണ്ട ഗതികേട് വരില്ലായിരുന്നു. കഴിഞ്ഞതൊക്കെ കഴിഞ്ഞു അച്ഛാ ഇനി അതിനെ കുറിച്ച് സങ്കടപ്പെട്ടിട്ടു എന്താ കാര്യം...... പ്രിയ രാമകൃഷ്ണനെ സമാധാനിപ്പിച്ചു...... മോളെ.... നിനക്ക് എങ്ങനെയാണ് ഇതുപോലെ പറയാൻ പറ്റുന്നു..... അച്ഛനോട് ദേഷ്യം ഇല്ലേ നിനക്ക് .? എനിക്ക് അച്ഛനോട് ദേഷ്യമല്ല സഹതാപമാണ് തോന്നുന്നത് കാരണം പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാതെ ഇരുന്നിട്ട് പിന്നെ ഇതുപോലെ സങ്കടപ്പെടുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നുന്നു മോളെ പലവട്ടം ആലോചിച്ചതാ എല്ലാം ഇട്ടെറിഞ്ഞ് രക്ഷപ്പെട്ട് ഓടിപ്പോയാലോ എന്ന് പക്ഷേ പറ്റുന്നില്ല മോളെ .::... എൻ്റെ മക്കളുടെ നല്ലൊരച്ഛനാകാൻ എനിക്ക് സാധിച്ചില്ല. എൻ്റെ പേരക്കുട്ടികളുടെ വാത്സല്യ നിധിയായ മുത്തച്ഛനാകാനും പറ്റിയില്ല.......... അതൊക്കെ പോട്ടെ അച്ഛാ അമ്മ എന്തു പറയുന്നു എൻ്റെ അനിയൻ ജീവനോടെ ഉണ്ടോ ? അവർ അമ്മയും മോനും ഒറ്റക്കെട്ടാ അമ്മയോടുള്ള സ്നേഹം കൊണ്ടല്ല അവൻ അമ്മയോട് ചേർന്നു നിൽക്കുന്നത് ... നിൻ്റെ അനുഭവം അവൻ കണ്ടറിഞ്ഞതാണല്ലോ ആ അനുഭവം അവനുണ്ടാകാതിരിക്കാനും സ്വത്തുക്കൾ നഷ്ടപെടാതിരിക്കാനും വേണ്ടി അവൻ അമ്മയുടെ അനുസരയുള്ള മകനായി ജീവിക്കുന്നു ......

അതു നന്നായി അവനെങ്കിലും നന്നായി ജീവിക്കട്ടെ എൻ്റെ ഗതി അവന് വരാതിരിക്കട്ടെ - ങാ ഒരു കാര്യം മറന്നു അവൻ്റെ വിവാഹം ഉറപ്പിച്ചു ...... വധു ഡോക്ടറാണ് ദേവികയുടെ ഫ്രണ്ടിൻ്റെ മോളാണ്. :..... വിവാഹം ഉറപ്പിച്ചതിന് ശേഷം നിൻ്റെ അമ്മ നിലത്തല്ല നിൽക്കുന്നത്..... അതുകൊള്ളാലോ .... നിശ്ചയം കഴിഞ്ഞോ? അടുത്ത ആഴ്ച നിശ്ചയം ഒരാഴ്ച കഴിഞ്ഞ് വിവാഹം..... മോനെ നിങ്ങളെ അവളു വിളിക്കില്ല .....അമ്മയെ പേടിച്ച് നിൻ്റെ അനിയനും നിങ്ങളെ വിളിക്കില്ല.;..... ആരും വിളിക്കണ്ടച്ഛാ ഞങ്ങളു വരുന്നില്ല...... ശ്രീഹരി സങ്കടത്തോടെ പറഞ്ഞു. നിങ്ങളുവരണം നിശ്ചയത്തിനും വിവാഹത്തിനും നിങ്ങളുണ്ടാകണം അതാണ് അച്ഛൻ്റെ ആഗ്രഹം.... അച്ഛൻ്റെ ആഗ്രഹം പോലെ ഞങ്ങളുണ്ടാകും നിശ്ചയത്തിനും വിവാഹത്തിനും... നമുക്ക് പോകണം ശ്രീയേട്ടാ....... പ്രിയ ശ്രീഹരിയോടും രാമകൃഷ്ണനോടുമായി പറഞ്ഞു ...... മോനെ നിനക്ക് അർഹതപ്പെട്ട സ്വത്ത് അവളിൽ നിന്ന് വാങ്ങിയെടുക്കണം അതിന് എന്തു വേണമെന്ന് നീയൊരു വക്കീലിനെ കണ്ട് നിയമോപദേശം തേടണം അതൊന്നും വേണ്ടച്ഛാ.... അമ്മ അറിഞ്ഞ് സന്തോഷത്തോടെ തരുന്നുണ്ടങ്കിൽ തരട്ടെ ... അതിൻ്റെ പേരിൽ വഴക്കിനും കേസിനും പോകാൻ ഞങ്ങൾക്ക് താത്പര്യം ഇല്ല. എൻ്റെ സ്വത്ത് ഇവരാണ് പ്രിയയേയും മക്കളേയും ചേർത്തു പിടിച്ചു കൊണ്ട് ശ്രീഹരി പറഞ്ഞു .....

ഒരു കാലത്ത് ഇവളും മക്കളും അച്ഛൻ്റേയും അമ്മയുടേയും മുന്നിൽ യാചിച്ചില്ലേ ? ജീവൻ പിടിച്ച് നിർത്താനുള്ള ഭക്ഷണവും തലചായ്ക്കാൻ ഒരിടവും ചോദിച്ച് നിങ്ങളുടെ മുന്നിൽ വന്നതല്ലേ അന്നു കിട്ടാത്ത ഒന്നും ഇനി ഞങ്ങൾക്ക് വേണ്ട -........ ശ്രീഹരി പറഞ്ഞതു കേട്ട് രാമകൃഷ്ണൻ്റെ തല അപമാനഭാരത്താൽ കുനിഞ്ഞു. അച്ഛൻ വിഷമിക്കണ്ട എൻ്റെ പ്രിയയും മക്കളും കഷ്ടപ്പെട്ടതോർത്തപ്പോൾ അറിയാതെ പറഞ്ഞു പോയതാ..... പിന്നേയും കുറച്ചു നേരം സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചും ഇരുന്നു. പേരക്കുട്ടികൾക്കൊപ്പം സന്തോഷം പങ്കിട്ടതിന് ശേഷം എല്ലാവരോടും ഒപ്പം ഇരുന്ന് ഉച്ചയൂണ് കഴിച്ചതിന് ശേഷമാണ് രാമകൃഷ്ണൻ പോയത്. പോകാൻ ഇറങ്ങുന്നതിന് മുൻപ് ശ്രീഹരിയേയും പ്രിയയേയും ചേർത്തു പിടിച്ചു കൊണ്ട് രാമകൃഷ്ണൻ പറഞ്ഞു. അച്ഛൻ ഇനി ഒത്തിരി നാൾ നിങ്ങളോടൊപ്പം കാണില്ല. നിൻ്റെ അനിയൻ്റെ വിവാഹം കഴിഞ്ഞാലുടൻ ഞാനൊരു തീർത്ഥാടനത്തിന് പോകും എൻ്റെ മനസ്സിനൊരു സമാധാനം കിട്ടാൻ വേണ്ടിയാണ് - അങ്ങനെ ഏതെങ്കിലുമൊരു തീർത്ഥാടന കേന്ദ്രത്തിലെ നടയിൽ കിടന്ന് മരിക്കണം..... അതാണ് എൻ്റെ ആഗ്രഹം അപ്പോഴും അച്ഛൻ അച്ഛൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണ് - അച്ഛന് സമാധാനം ആണ് വേണ്ടതെങ്കിൽ ഈ പേരക്കുട്ടികൾക്കൊപ്പം ജീവിക്ക് അവരെ സ്നേഹിച്ച് ലാളിച്ച് ജീവിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ വലിയ എന്തു സമാധാനമാണ് അച്ഛന് തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് കിട്ടുക. അച്ഛന് ഞങ്ങളോടൊപ്പം താമസിക്കാൻ ഇഷ്ടമാണെങ്കിൽ ഞങ്ങളോടൊപ്പം വരാം ഞങ്ങൾ നിർബദ്ധിക്കില്ല....

അച്ഛൻ്റെ ഇഷ്ടം പോലെ അലോചിച്ച് ഒരു തീരുമാനമെടുക്ക് പ്രിയ പറഞ്ഞു നിർത്തി പ്രിയ പറഞ്ഞതുപോലെ അച്ഛൻ ആലോചിക്ക്. ഞാൻ ആലോചിക്കാം മക്കളെ ...... കല്യാണ നിശ്ചയത്തിനും കല്യാണത്തിനും വരാൻ മറക്കരുത് ഞങ്ങൾ വരും അച്ഛാ രാമകൃഷ്ണൻ യാത്ര പറഞ്ഞിറങ്ങി പിറ്റേന്ന് ശ്രീഹരിയും പ്രിയയും മക്കളും ബാഗ്ലൂർക്ക് യാത്ര തിരിച്ചു ...... പിറ്റേന്ന് മുതൽ തങ്ങളുടെ ബിസിനസ്സിലേക്ക് ശ്രദ്ധ തിരിച്ചു.... രാവിലെ തന്നെ പ്രിയയും ശ്രീഹരിയും കൂടി ആശ്രമത്തിലേക്ക് പുറപ്പെട്ടു..... ആശ്രമത്തിലെ കാര്യങ്ങളെല്ലാം നോക്കി കണ്ട് നേഴ്സുമാരുടെ ഡ്യൂട്ടി മുറിയിലേക്ക് ചെന്നു. അവരെല്ലാവരും ഓരോ തിരക്കിലായിരുന്നു. പാർവ്വതിയെ മാത്രം ഒരിടത്തും കാണാത്തതു കൊണ്ട് പ്രിയ അവരോട് പാർവ്വതിയെ കുറിച്ച് തിരക്കി ഇന്ന് പാർവ്വതി വന്നില്ലേ? പാർവ്വതി സിസ്റ്റർ കുറച്ചു നേരം മുൻപ് വരെ ഇവിടെ ഉണ്ടായിരുന്നല്ലോ? പ്രിയ ഡ്യൂട്ടി മുറിയിൽ നിന്നും ഇറങ്ങി നടന്നു ഹോസ്പിറ്റലിന്റെ ഇടനാഴിയിൽ കൂടെ നടക്കുമ്പോൾ ദൂരെനിന്നും കണ്ടൂ ഇടനാഴിയുടെ അപ്പുറത്ത് ഏതോ ഒരു യുവാവിനോട് സംസാരിച്ചുകൊണ്ട് നിൽക്കുന്ന പാറു വിനെ പ്രിയ അവരുടെ അടുത്തേക്ക് നടന്നു പ്രിയ തങ്ങളുടെ അടുത്തേക്ക് വരുന്നത് ഇരുവരും കണ്ടില്ല ഞാൻ നിന്നെ വിശ്വസിച്ച് ആരോടും പറയരുതെന്നും പറഞ്ഞ് പറഞ്ഞതല്ലേ എന്നിട്ടും നീ ഹരിയേട്ടൻ്റെ വീട്ടിൽ അറിയിച്ചില്ലേ എന്നിട്ട് ഞാൻ ഇനിയും നിന്നെ വിശ്വസിക്കണം അല്ലേ ?

ഇല്ല ഞാൻ വരില്ല... വിവാഹത്തിന് മുൻപ് നിനക്കൊപ്പം ചുറ്റി കറങ്ങാൻ എനിക്ക് താത്പര്യം ഇല്ല..... പാറു നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ നിന്നെ കാണാനുള്ള ആഗ്രഹം കൊണ്ടല്ല ഞാനിത്രയും ദൂരം യാത്ര ചെയ്തു വന്നത്. ഒരു മണിക്കൂർ നീ എനിക്ക് വേണ്ടി മാറ്റി വെച്ച് എനിക്കൊപ്പം വാ ഞാൻ വരുന്നില്ലന്ന് പറഞ്ഞില്ലേ ഡ്യൂട്ടി സമയം ആയിട്ടും നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഞാനിപ്പോ വന്നത്. കണ്ടില്ലേ സംസാരിച്ചില്ലേ മതി നീ പൊയ്ക്കോ ..... എനിക്ക് തിരക്കുണ്ട് അങ്ങനെ പറയല്ലേ പാറു നീ ഇപ്പോ ഇവിടുത്തെ ഹെഡ് അല്ലേ നിന്നെ ചോദ്യം ചെയ്യാൻ ആരാ ഇവിടുള്ളത് പിന്നെ പ്രിയയും ശ്രീഹരിയും നാട്ടിൽ പോയിരിക്കുകയല്ലേ നീ ഇപ്പോ എന്നോടൊപ്പം വന്നാൽ ആരും അറിയില്ല. ഒരു മണിക്കൂർ അതു മതി അതു കഴിഞ്ഞാൽ ഞാൻ നിന്നെ ഇവിടെ കൊണ്ടുവന്ന് വിടാം ആരും അറിയില്ല ഞാൻ വരില്ല...... നിനക്ക് ഇനി എന്തേലും പറയാനുണ്ടങ്കിൽ ഇവിടെ വെച്ചു പറഞ്ഞോ ഞാൻ കേൾക്കാം..... പിന്നെ എനിക്കിപ്പോ നല്ല ശമ്പളം കിട്ടി തുടങ്ങി നീ നിൻ്റെ വീട്ടിൽ നമ്മുടെ കാര്യം പറയണം ..... രണ്ടു വീട്ടുകാരും സംസാരിക്കട്ടെ .... ഞാൻ ലീവെടുത്ത് നാട്ടിൽ വരാം നമ്മുടെ കല്യാണം കഴിഞ്ഞാൽ പിന്നെ എപ്പോ വേണമെങ്കിലും എവിടെ വേണമെങ്കിലും നിനക്കൊപ്പം ഞാൻ വരാം ഇപ്പോ നീ പോ ശ്യാം പാറുവിൻ്റെ വാക്കുകൾ ഉറച്ചതും ശക്തവും ആണന്ന് ശ്യാമിന് മനസ്സിലായി..... ശ്യാമിൻ്റെ മുഖത്തെ മാംസപേശികൾ വലിഞ്ഞുമുറുകി.....

ആരു കെട്ടുന്നു നിന്നെ ഞാൻ പറയുന്ന ഉടനെ നിന്നെ കെട്ടാൻ എൻ്റെ വീട്ടുകാർ സമ്മതിച്ചു തരും എന്നാണോ നീ വിചാരിച്ചിരിക്കുന്നത്. .... ഇനി വീട്ടുകാർ സമ്മതിച്ചാൽ തന്നെ ബ്ലാംഗ്ലൂരിൽ അഴിഞ്ഞാടി നടന്ന നിന്നെ ഭാര്യയായി സ്വീകരിക്കാൻ തയ്യാറല്ല ഞാൻ.... എൻ്റെ ഭാര്യയായി വാഴാം എന്ന് വെറുതെ സ്വപ്നം കാണണ്ട...... എനിക്കു നിന്നെ വേണ്ട ശ്യാം ..... നീ എന്താ പറഞ്ഞത്.... ഞാൻ അഴിഞ്ഞാട്ടക്കാരി ആണന്നോ? നിനക്ക് ഒരിക്കൽ കൂടി പറയാൻ പറ്റുമോ അങ്ങനെ.....? ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് വീടും വീട്ടുകാരെയും വിട്ട് പഠിക്കാനെന്നും പറഞ്ഞ് നീ മഹാനഗരത്തിൽ എത്തിയിട്ട് അഴിഞ്ഞാടി നടക്കുകയായിരുന്നില്ലാന്ന് ഞാനെങ്ങനെ അറിയും എത്ര പേരുടെ കൂടെ കിടന്നു കൊടുത്തിട്ടുണ്ട് എന്ന് എങ്ങനെയറിയാം എന്നിട്ട് പതിവൃത ചമയുന്നോ? അഴിഞ്ഞാട്ടക്കാരി.... ശ്യാം പറഞ്ഞു തീർന്നതും പാറുവിൻ്റെ വലതുകരം വായുവിൽ ഉയർന്നുപൊങ്ങി ശ്യാമിൻ്റെ വലതുകരണത്തു പതിച്ചു...... തല്ലുകൊണ്ട് ശ്യാം കണ്ണുകൾ അടച്ചു തുറന്നിട്ട് അടിക്കൊണ്ട ഭാഗത്ത് തൻ്റെ വലതുകൈ കൊണ്ട് ഒന്നു തലോടി നിന്നെ ഞാനിന്ന് .... എന്ന് അലറി കൊണ്ട് ശ്യാം പാറുവിൻ്റെ കഴുത്തിൽ കുത്തി പിടിച്ചു..... പാറു ഒരു നിമിഷം പതറിയെങ്കിലും തൻ്റെ വലതു മുട്ടുകാൽ ഉയർത്തി ശ്യാമിൻ്റെ നാഭി നോക്കി ഒരിടി കൊടുത്തു എന്നിട്ട് തൻ്റെ കഴുത്തിൽ കുത്തി പിടിച്ചിരിക്കുന്ന ശ്യാമിൻ്റെ കൈകൾ വിടുവിച്ചു...... ശ്യാം ഞാൻ ഈ മഹാനഗരത്തിൽ അഴിഞ്ഞാടി മാത്രം നടക്കുകയായിരുന്നില്ല എന്നു മനസ്സിലായില്ലേ .........

ഒരു പെൺകുട്ടി അവൾക്കിഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ രാത്രി സമയത്ത് ഒന്നിറങ്ങി നടന്നാൽ വീടും നാടും വിട്ട് മറ്റൊരു സ്ഥലത്ത് പഠിക്കാൻ പോയാൽ അതെല്ലാം അഴിഞ്ഞാട്ടമായി കാണുന്ന നിന്നെ പോലെയുള്ളവരെ ജീവിത പങ്കാളിയായി കിട്ടുന്നതിലും നല്ലത് അവിവാഹിതയായി കഴിയുന്നതാണ് ...... അതു കൊണ്ട് നീ പൊയ്ക്കോ നിന്നെ ഓർത്ത് ഒരു തുള്ളി കണ്ണുനീർ ഞാൻ വീഴത്തില്ല..... അതും പറഞ്ഞ് പാറു തിരിഞ്ഞു നടന്നു ...... പാറു ..... കോറിഡോറിന് മറവിൽ എല്ലാം കണ്ടും കേട്ടും മറഞ്ഞു നിന്ന് പ്രിയ പാർവ്വതിയുടെ മുന്നിലേക്ക് വന്നു. ഞാൻ പ്രതീക്ഷിച്ചതു പോലെ ഒരു തൊട്ടാവാടി പെണ്ണ് അല്ലാല്ലോ പാറുകുട്ടി .... പാറുവും പ്രിയയും സംസാരിച്ചുകൊണ്ട് നിൽക്കുമ്പോളാണ് ശ്യാം അവരെ മറികടന്ന് മുന്നോട്ട് നടന്നത്..... ശ്യാം..... അവിടെ ഒന്നു നിന്നേ? ശ്യാം ഒരു നിമിഷം നിന്നതിന് ശേഷം തിരിഞ്ഞ് പ്രിയയുടെ നേരെ നോക്കി. കഴിഞ്ഞ ദിവസമാണ് പാറു എന്നോട് നിൻ്റെ കാര്യം പറഞ്ഞത് നീ ആരാണന്നോ എന്താണന്നോ അവൾ പറഞ്ഞില്ല പക്ഷേ അവൾ പറയാതെ പറഞ്ഞു നീ ആരാണന്ന്. അവളുടെ വീട്ടുകാരെക്കാൾ വിശ്വസിച്ച് നിന്നോട് അവൾ ഒരു രഹസ്യം പറഞ്ഞു ..... നീ ആരോടും പറയില്ല എന്ന് നിന്നെ വിശ്വസിച്ച് അവൾ പറഞ്ഞ കാര്യം .....ആര് അറിയരുത് എന്ന് അവൾ പറഞ്ഞോ അവരെ നീ ആദ്യം അറിയിച്ചു....... അന്ന് ഞാൻ ഉറപ്പിച്ചതാ നിനക്ക് ഇവളോടുള്ള അത്മാർത്ഥത... അന്ന് ഇവൾ പറഞ്ഞില്ല ആ രഹസ്യം ആരോടാ പറഞ്ഞതെന്ന് പക്ഷേ ഇവളുടെ കണ്ണിലെ തിളക്കം കണ്ട് ഞാൻ മനസ്സിലാക്കിയതാ .....

കഴിഞ്ഞ ദിവസം ഇവൾ പറഞ്ഞു കാണും ഞാനും കുടുംബവും നാട്ടിൽ പോകുന്ന വിവരം.... അവസരം മുതലാക്കി നീ വന്നതല്ലേ ....... കിട്ടിയില്ലേ .... ഇപ്പോ നിനക്ക് കിട്ടിയത് നീ ചോദിച്ചു വാങ്ങിയതാണ്..... ഇനി ഇതിൻ്റെ പേരിൽ മേലിൽ പാർവ്വതിയെ ശല്യം ചെയ്യരുത് ശല്യം ചെയ്താൽ നിനക്കിപ്പോ കിട്ടിയതുപോലെ കിട്ടും ഞാനല്ല തരുന്നത് ഇവളുതന്നെ തരും..... പൊയ്ക്കോ നീ ശ്യാം ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി..... പാറു ...... ഇന്ന് അവനെ വിശ്വസിച്ച് അവൻ്റെ കൂടെ പോയിരുന്നെങ്കിൽ അവൻ നിന്നെ ചതിച്ചേനെ .... എനിക്ക് നിന്നെയോർത്ത് അഭിമാനം തോന്നുന്നു പാറു... ഇനി അവനേയും ഓർത്ത് ദുഃഖിച്ചിരിക്കരുത് ഇല്ല പ്രിയേച്ചി അവന് എന്നെ വേണ്ട എന്നു പറഞ്ഞ നിമിഷം ഞാനവനെ മറന്നു. മിടുക്കി..... ചെല്ല് നിന്നിലുള്ള ഉത്തരവാദിത്വം ചെറുതല്ല. ജീവിതത്തിനും മരണത്തിനും ഇടയിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീവച്ഛമായ കുറെ രോഗികൾ ഉണ്ട് നിൻ്റെ.മുന്നിൽ....... ആ ഓർമ്മ എപ്പോഴും നിനക്കുണ്ടാകണം..'....... എനിക്ക് ആ ഓർമ്മ ഉണ്ട് ചേച്ചി.... ഇന്ന് ശ്യാം ഇത്രയും ദൂരം താണ്ടി എന്നെ കാണാൻ വന്നപ്പോൾ സന്തോഷത്താൽ ഞാനെല്ലാം മറന്നു ...... ഓക്കെ പാറു ഇനി ശ്യാം എന്ന അദ്യായം മടങ്ങി.... നിനക്ക് യോജിച്ച ഒരുത്തൻ എവിടെയോ ഉണ്ട് നിന്നെ മനസ്സിലാക്കുന്ന നിന്നെ സ്നേഹിക്കുന്ന ഒരുത്തൻ ...... ശരി പ്രിയേച്ചി നമുക്ക് പിന്നെ കാണാം പാറു പ്രിയോട് പറഞ്ഞിട്ട് ഡ്യൂട്ടി മുറിയിലേക്ക് പോയി.

പിന്നീടുള്ള ദിവസങ്ങളെല്ലാം ശ്രീഹരിയും പ്രിയയും തിരക്കിലായിരുന്നു. ഒരു ദിവസം രാത്രി ഭക്ഷണത്തിന് ശേഷം കുട്ടികളോടെപ്പം സംസാരിച്ചിരിക്കുമ്പോളാണ് ഫോൺ ബെല്ലടിച്ചത് പ്രിയ ചെന്ന് ഫോൺ എടുത്തു മറുതലയ്ക്കൽ അപർണയായിരുന്നു. വിശേഷങ്ങൾ പറയുന്നതതിനിടയിലാണ് അപർണ ചോദിച്ചത് മറ്റെന്നാൾ അല്ലേ ശ്രീജിത്തിൻ്റെ നിശ്ചയം നിങ്ങൾ വരുന്നില്ലേ അപ്പോഴാണ് പ്രിയ ആ കാര്യം ഓർത്തത് ഞങ്ങൾ വരും അപർണ നാളെ ഞങ്ങൾ പുറപ്പെടും എന്നാൽ ഇനി നേരിട്ടാകാം വിശേഷം പറച്ചിൽ ആരായിരുന്നു? ശ്രീഹരി ചോദിച്ചു അപർണയായിരുന്നു. ശ്രീയേട്ടാ മറ്റന്നാൾ ശ്രീജിത്തിൻ്റെ നിശ്ചയം ആണ് നമുക്ക് പോകാണ്ടെ ശ്രീയേട്ടാ...... പോകണോ പ്രിയേ? അമ്മ നിന്നെ കാണുമ്പോൾ വെറുതെ വഴക്കിന് വരും എന്തിനാ നമ്മുടെ സന്തോഷം കളയുന്നത് ശ്രീയേട്ടന് അനിയൻ്റെ വിവാഹ: നിശ്ചയം കൂടണ്ടേ മനസ്സിൽ അങ്ങനെ ഒരാഗ്രഹം ഇല്ലേ ഇല്ലേ എന്നു ചോദിച്ചാൽ ഉണ്ട് പക്ഷേ അവനൊരു വാക്കു പോലും പറഞ്ഞില്ലാലോ അവന് ഞാനിപ്പോ അന്യനാണ് അതുകൊണ്ടുതന്നെ പോകാനും തോന്നുന്നില്ല...... നമുക്ക് പോകണം ശ്രീയേട്ടാ..... അമ്മ എന്നോട് വഴക്കിനു വന്നാൽ അതിനുള്ള മറുപടി ഞാൻ കൊടുത്തോളാം നമ്മൾ ചെന്നാൽ സന്തോഷിക്കുന്ന ഒരാളുണ്ട് അവിടെ നമ്മളെ കാത്തിരിക്കുന്ന നമ്മുടെ അച്ഛനെ നിരാശപ്പെടുത്തരുത് എന്നാൽ രാവിലെ തന്നെ പുറപ്പെട്ടേക്കാം പിറ്റേന്ന് ശ്രീഹരി ഭാര്യയേയും മക്കളേയും കൂട്ടി അനിയൻ ശ്രീജിത്തിൻ്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനായി നാട്ടിലേക്ക് ,യാത്ര തിരിച്ചു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story