ഹരിപ്രിയം: ഭാഗം 2

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

തറവാട്ടിൽ പോയ ശ്രീഹരി വരുന്നതും കാത്തിരുന്ന പ്രിയയുടെ മുന്നിലേക്കെത്തിയത് ഡ്രസ്സുകൾ അടങ്ങിയ ബാഗുമായി എത്തിയ ഒരു ഓട്ടോയാണ്. ചേച്ചി ......ചേച്ചി.... ഇവിടെ ആരുമില്ലേ ഓട്ടോയിൽ നിന്ന് ബാഗ് മുറ്റത്തിറക്കി വെച്ച് ഓട്ടോ ഡ്രൈവർ വാതിലിൽ തട്ടി വിളിച്ചു. വാതിൽ തുറന്ന് പുറത്തേക്കിറങ്ങി വന്ന പ്രിയ കണ്ടത് ബാഗുമായി മുന്നിൽ നിൽക്കുന്ന ഓട്ടോ ഡ്രൈവറെയാണ്. ആരാ ? ചേച്ചി.. ഈ ബാഗും ഈ കത്തും ഇവിടെ തരാൻ പറഞ്ഞ് ഹരി സാർ എന്നെ ഏൽപ്പിച്ചു വിട്ടതാ എന്നിട്ട് ശ്രീയേട്ടൻ എവിടെ? അറിയില്ല ചേച്ചി ഇത് ഇവിടെ തരാൻ മാത്രമെ എന്നോട് പറഞ്ഞുള്ളു. പ്രിയ ഓട്ടോ ഡ്രൈവറിൽ നിന്ന് ബാഗും കത്തും വാങ്ങി എത്രയാ ഓട്ടോ കൂലി അതൊക്കെ സാർ തന്നു - എന്നാൽ ഞാൻ പോകട്ടെ ചേച്ചി. ഈ ശ്രീയേട്ടൻ എവിടെ പോയി സ്വർണ്ണം എടുക്കാൻ പോയതാണല്ലോ ഇതെല്ലാം ഓട്ടോയിൽ കൊടുത്ത് വിട്ടിട്ട് ശ്രീയേട്ടൻ എവിടെപ്പോയി. ഇനി അമ്മ തിരികെ പോരാൻ സമ്മതിച്ചു കാണില്ലേ ആ ഓർമ്മ തന്നെ പ്രിയയുടെ ഹൃദയത്തെ പൊള്ളിച്ചു.

വിറക്കുന്ന കരങ്ങളാൽ പ്രിയ ആ കത്തെടുത്തു വായിച്ചു. പ്രിയക്ക് തൻ്റെ ഹൃദയതാളം നിലച്ചുപോകുന്നതു പോലെ തോന്നി. എന്തു ചെയ്യണമെന്നറിയാതെ പ്രിയ ആ കത്ത് വീണ്ടും വീണ്ടും വായിച്ചു ആരാ മോളെ വന്നത്. ? ഇതെവിടുന്നാ ബാഗ് കിട്ടിയത്? ശ്രീഹരി വന്നോ? അമ്മേ.... എന്താ മോളെ നീ എന്തിനാ കരയുന്നത് - അമ്മക്ക് പിന്നിലായി നിൽക്കുന്ന അച്ഛനെ കണ്ടതും പ്പെട്ടന്ന് എന്തോ ഓർത്തതുപ്പോലെ പ്രിയ അമ്മയോട് പറഞ്ഞു. ഒന്നുമില്ലമ്മേ ശ്രീയേട്ടൻ ബാഗുമായി വന്നതാ ഉടൻ വരാന്നും പറഞ്ഞു ശ്രീയേട്ടൻ ആ ഓട്ടോയിൽ കയറി പോയി അതിനു നീ എന്തിനാ കരയുന്നത് ഞാൻ കരഞ്ഞില്ല. അമ്മക്കു വെറുതെ തോന്നുന്നതാ നീ മുറിയിലേക്ക് ചെല്ല് കുട്ടികൾ ഉണർന്നിട്ടുണ്ടാവും പ്രിയ ബാഗും എടുത്ത് തൻ്റെ മുറിയിലേക്ക് പോയി ആ കത്തും ചുരുട്ടി പിടിച്ചു കൊണ്ട് പ്രിയ കണ്ണുനീർ വാർത്തു. ഇനി അച്ഛനോട് എന്തു പറയും അനിയത്തിയുടെ വിവാഹത്തിന് അച്ഛനെ എങ്ങനെ സഹായിക്കും. അച്ഛന് പ്രതീക്ഷ നൽകിയിട്ട്.?

അച്ഛൻ ശ്രീയേട്ടൻ്റെ വാക്കും കേട്ട് ആ പ്രതീക്ഷയിലാണ് അച്ഛൻ ഉറക്കം ഉണർന്ന കുട്ടികളെ പാലൂട്ടി വയർ നിറച്ച് കിടത്തി. നേരം വൈകും തോറും പ്രിയയിൽ ഭയം കൂടി വന്നു. സന്ധ്യ മയങ്ങിയിട്ടും അച്ഛനെ കാണാതായപ്പോൾ മൂത്ത രണ്ടു കുട്ടികളും വഴക്കു തുടങ്ങി. അച്ഛൻ എവിടെ പോയി അമ്മേ എനിക്ക് അച്ഛയെ കാണണം എനിക്കും കാണണം രണ്ടു പേരും പ്രിയയോട് ചേർന്നിരുന്ന് കരഞ്ഞു അമ്മേടെ മക്കൾ കിടന്നുറങ്ങ് അച്ഛൻ ഇപ്പോ വരുട്ടോ മക്കളെ ചേർത്തു പിടിച്ച് ഒരു വിധം അവരെ ആശ്വസിപ്പിച്ച് കിടത്തിയുറക്കി. രണ്ടു കൈ കുഞ്ഞുങ്ങളേയും ചേർത്തു പിടിച്ചു കിടന്നു കൊണ്ട് പ്രിയ കണ്ണീർ വാർത്തു. എന്താ മോളെ നീ കഴിക്കാൻ വരാത്തത് ഹരിമോനും എത്തിയില്ലല്ലോ എനിക്കു വിശക്കുന്നില്ലമ്മേ എന്തു പറ്റി നിനക്ക് രണ്ടു കുട്ടികളെ മുലയൂട്ടാനുള്ളതാണ് വാ വന്ന് കഴിക്ക് അമ്മ ഇവിടെ വന്നിരുന്നേ എനിക്ക് അമ്മയോട് സംസാരിക്കണം എന്താ മോളെ സുമിത്ര വന്ന് പ്രിയക്ക് അരികിലായി വന്നിരുന്നു അമ്മേ....

എന്താന്നു വെച്ചാൽ നീ പറ അമ്മ അച്ഛനാട് പറയണം ശ്രീയട്ടൻ തരാന്നു പറഞ്ഞ സ്വർണ്ണം പ്രതീക്ഷിച്ചിരിക്കണ്ടന്ന്. നീ എന്താ മോളെ നീ ഈ പറയുന്നത് നിങ്ങളുടെ അച്ഛൻ ആ സ്വർണ്ണവും പ്രതീക്ഷിച്ചിരിക്കുകയാണ്. ഇന്നലെ ഹരിമോൻ അതു തരാം എന്ന പറഞ്ഞ നിമിഷം മുതൽ അച്ഛൻ സന്തോഷിച്ചിരിക്കുകയാണ്. ശ്രീയേട്ടൻ പറഞ്ഞ വാക്കു പാലിക്കാൻ ശ്രീയേട്ടന് പറ്റിയില്ലമ്മേ അച്ഛനോടു പറഞ്ഞ വാക്കു പാലിക്കാൻ പറ്റാത്തതിൻ്റെ വിഷമം കൊണ്ടാ ശ്രീയേട്ടൻ ഇങ്ങോട്ട് വരാത്തത്.ശ്രീയേട്ടന് അച്ഛൻ്റെ മുഖത്ത് നോക്കാൻ പറ്റില്ലന്ന് . എന്നിട്ട് അവൻ എവിടെ പോയി ഒരു ജോലി തിരക്കി ബാഗ്ലൂർക്ക് പോയി ജോലി ശരിയായി കഴിയുമ്പോൾ എന്നേയും മക്കളേയും കൂട്ടികൊണ്ട് പോകാൻ വരാന്ന് നിൻ്റെ സ്വർണ്ണം അതെന്തിയേ ആ സ്വർണ്ണം എടുക്കാൻ അമ്മ സമ്മതിച്ചില്ലന്ന് . അമ്മയുടെ സമ്മതം എന്തിനാ നിനക്ക് നിൻ്റെ അച്ഛൻ തന്നതല്ലേ നീയല്ലേ അതിൻ്റെ അവകാശി. അവൻ്റെ അച്ഛൻ എന്നു പറയുന്ന ആളില്ലേ അവിടെ അച്ഛൻ ഉണ്ടായിട്ട് എന്താമ്മേ കാര്യം അച്ഛന് അവിടെ എന്തെങ്കിലും വിലയുണ്ടോ ?

അമ്മയുടെ വീട് അമ്മയുടെ സ്വത്ത് അമ്മയുടെ ബിസിനസ്സ് സ്ഥാപനങ്ങൾ അതെല്ലാം നോക്കി നടത്തുന്ന ഒരാൾ മാത്രമാണ് അച്ചൻ അതെന്തും ആകട്ടെ ഞങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കി നിനക്കു തന്ന സ്വർണ്ണം അവർ പിടിച്ചു വെച്ചിരിക്കുന്നത് എന്തിനാ ? ഞാനും അച്ഛനും കൂടി അവിടം വരെ പോകാം ഞങ്ങൾ ചോദിക്കാം അവരോട് പ്രിയ അതിന് മറുപടിയായി ഒന്നും പറഞ്ഞില്ല ദിവസങ്ങൾ കടന്നു പോയി പ്രിയ ഓരോ ദിവസവും പ്രതീക്ഷയോടെ ശ്രീഹരിയുടെ വരവും കാത്തിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. അനിയത്തിയുടെ വിവാഹം നിശ്ചയിച്ച ദിനത്തിൽ തന്നെ നടന്നു. മാസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു തൻ്റേയും മക്കളുടേയും ചിലവുകൾ കൂടി വരുന്നതും പ്രിയ അറിയുന്നുണ്ടായിരുന്നു.അമ്മയുടെ മുഖത്ത് പഴയ സഹതാപമോ സ്നേഹമോ കാണാനില്ല പകരം കുറ്റപ്പെടുത്തലുകളും പഴിചാരലുകളും മാത്രം.കുട്ടികളോടും ദേഷ്യപ്പെടാനും കുത്തുവാക്കുകളും പറയാനും തുടങ്ങി എല്ലാം കണ്ടിട്ടും കണ്ടില്ലന്ന് നടിച്ചു.

അല്ലാതെ എന്തു ചെയ്യും നാല് കുട്ടികളെ കൊണ്ട് എവിടേക്ക് പോകും ഇനി ഒരുത്തിയെ കൂടി കെട്ടിക്കാൻ ഉണ്ട് അതിന് എന്തും ചെയ്യും എന്നറിയാതെ വിഷമിക്കുമ്പോളാണ് നിൻ്റെയും മക്കളുടേയും ചിലവ്. നിൻ്റെ അനിയത്തിക്ക് വിശേഷം ഉണ്ടന്ന് പറയുന്നതു കേട്ടു . ഇനി അവളുടെ പ്രസവം പ്രസവ രക്ഷ ഇരുപത്തിയെട്ട് കെട്ട് പെറ്റ് എണീപ്പിച്ച് വിടൽ എല്ലാം ഒന്നിനു പിറകെ ഒന്ന് വരും അതിനെല്ലാം ഞങ്ങളെന്തു ചെയ്യും ഞാനെന്തു ചെയ്യണം എന്നാ അമ്മ പറയുന്നത്. നിൻ്റെ മക്കൾക്കും കൂടി ചിലവിന് കൊടുക്കാൻ എനിക്കാവില്ല അമ്മേ.... വേറെ നിവർത്തിയില്ലാത്തോണ്ടാ എല്ലാം വിറ്റു പെറുക്കി നീ ആഗ്രഹിച്ച വിവാഹം നിനക്ക് നടത്തി തന്നില്ലേ എന്നിട്ടോ? ഇപ്പോ നിന്നേയും നോക്കണം നിൻ്റെ മക്കളേയും നോക്കണം. ഇനി ഒരുത്തിയെ കൂടി കെട്ടിക്കാൻ ഉണ്ട് കെട്ടിച്ചു വിട്ടവളുടെ കടം വീട്ടണം .നീ എന്തെങ്കിലും പണി അന്വേഷിക്ക് എന്നിട്ട് പണിക്ക് പോയി നിൻ്റെ മക്കളുടെ കാര്യം നോക്ക്. ഇതും പറഞ്ഞ് സുമിത്ര അവിടെ നിന്നും പോയി.

അമ്മ പറയുന്നതിലും കാര്യമുണ്ട്. അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്തെങ്കിലും പണി അന്യോഷിക്കണം ആരോട് ചോദിക്കും എവിടെ അന്വേഷിക്കും. ആലോചിച്ചിട്ട് പ്രിയക്ക് ഒരെത്തും പിടിയും കിട്ടിയില്ല ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. രാവിലെ മുത്ത കുട്ടിയെ ഒരുക്കി സ്കൂളിൽ വിട്ടതിന് ശേഷം രണ്ടാമത്തെ കുട്ടിയെ വീടിനടുത്തുള്ള അങ്കണവാടിയിലും കൊണ്ടുചെന്നാക്കി. തിരികെ എത്തി രണ്ടു കുട്ടികൾക്കും ഭക്ഷണം കൊടുത്ത് അമ്മയെ ഏൽപ്പിച്ച ശേഷം പ്രിയ പുറത്തേക്കു പോകാനായി ഒരുങ്ങി ഇറങ്ങി. നീ എവിടേക്കാ പോകുന്നത്. ഞാൻ പുറത്തൊന്നു പോയിട്ട് ഉടനെ വരാം നീ ഒന്നു നിന്നേ എന്താമ്മേ നിൻ്റെ കെട്ടിയവൻ നാടുവിട്ടു പോയിട്ട് ആറുമാസം കഴിഞ്ഞു അവനെ കുറിച്ച് ഒരറിവും ഇല്ല. അവനെ കുറിച്ച് അന്വേഷിക്കണ്ടെ എവിടെ പോയി അന്വേഷിക്കാനാമ്മേ അവൻ നിന്നേയും മക്കളേയും ഉപേക്ഷിച്ചെന്നാ എനിക്ക് തോന്നുന്നത്. ഇല്ലമ്മേ ശ്രീയേട്ടൻ വരും ഞങ്ങളെ ഉപേക്ഷിച്ചു പോകാൻ ശ്രീയേട്ടന് ആവില്ല.

വരും വരും നീ കാത്തിരുന്നോ പോയിട്ട് ആറുമാസം കഴിഞ്ഞു നീയും മക്കളും ജീവിച്ചിരിക്കുന്നുണ്ടോ എന്നു പോലും ഇതുവരെ അന്വേഷിച്ചിട്ടില്ല. ഈ വീട്ടിലെ അവസ്ഥ എല്ലാം അവനറിയാവുന്നതല്ലേ ഈ നാലു മക്കളെ ആരു നോക്കും എന്നു കരുതീട്ടാ അവൻ പോയത്. ശ്രീയേട്ടൻ ജോലി തിരക്കി പോയതല്ലേമ്മേ ജോലി കിട്ടാതെ തിരികെ വന്നിട്ട് എന്തു ചെയ്യാനാ അതായിരിക്കും വരാത്തത് ഞാനൊന്നും പറയുന്നില്ല ഞാനെന്തെങ്കിലും പറഞ്ഞാൽ നിനക്ക് ഇഷ്ടപ്പെടില്ല. ശ്രീയേട്ടൻ നിനക്ക് ദൈവം ആണല്ലോ ദൈവം. അതെ ശ്രീയേട്ടൻ എനിക്കും ദൈവം തന്നെയാ എൻ്റെ കുട്ടികളുടെ അച്ഛൻ വരും എനിക്ക് ഉറപ്പുണ്ട് ഉം ഉം വന്നാലും ശരി വന്നില്ലങ്കിലും ശരി എനിക്കിനി വയ്യ നിങ്ങളുടെ ചിലവും കൂടി വഹിക്കാൻ അദ്ദേഹത്തിൻ്റെ പെൻഷൻ തുക കൊണ്ട് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഞാൻ പെടുന്ന കഷ്ടപാട് എനിക്കേ അറിയു. ഞാനൊരു ജോലി അന്വേഷിച്ച് ഇറങ്ങിയതാമ്മേ എനിക്കൊരു പണി കിട്ടും നിനക്കിപ്പോ എന്തു ജോലി കിട്ടാനാ എനിക്കറിയില്ല.

സിറ്റിയിലെ ഏതെങ്കിലും ടെക്സ്റ്റയിൽസ് ഷോപ്പിൽ സെയിൽസ് ഗേളിനെ ആവശ്യമുണ്ടോ എന്നന്വേഷിക്കും. എവിടെയെങ്കിലും ഒഴിവുണ്ടെങ്കിൽ എനിക്കൊരു ജോലി കിട്ടും ചെല്ല് ചെന്ന് അന്വേഷിക്ക് ബാലൻ മാഷിൻ്റെ മകളുടെ ഗതികേട് നാട്ടുകാരും കൂടി അറിയട്ടെ അങ്ങനെയൊരു മാനക്കേടും കൂടി അദ്ദേഹത്തിന് ഉണ്ടാകട്ടെ. പിന്നെ ഞാനെന്തു ചെയ്യും എങ്ങനെയെങ്കിലും എൻ്റെ മക്കളെ വളർത്തണ്ടേ എനിക്ക്. നീ മക്കളേയും കൂട്ടികൊണ്ട് ഹരിയുടെ തറവാട്ടിലേക്ക് പോകണം അമ്മ എന്താ ഈ പറയുന്നത് ഞാൻ മക്കളേയും കൊണ്ട് അവിടേക്ക് ചെന്നാൽ അവർ ഞങ്ങളെ സ്വീകരിക്കും എന്നാണോ അമ്മ കരുതിയിരിക്കുന്നത്. സ്വീകരിക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ നീ പോകണം സ്വീകരിച്ചില്ലങ്കിൽ ഞങ്ങളെന്തു ചെയ്യണം എന്നുകൂടി അമ്മ പറഞ്ഞു തരണം തിരിച്ച് ഞങ്ങളിങ്ങോട്ട് തിരിച്ചു വന്നോട്ടെ? നിനക്ക് വരാം പക്ഷേ ഈ മക്കൾ കൂടെയുണ്ടാകാൻ പാടില്ല. അമ്മക്കെന്താ വട്ടു പിടിച്ചോ അമ്മയെന്താ കണ്ണിൽ ചോരയില്ലാതെ സംസാരിക്കുന്നത്. എനിക്ക് എൻ്റെ മക്കളെ ഉപേക്ഷിക്കാൻ പറ്റില്ല. ഉപേക്ഷിക്കാൻ പറ്റില്ലങ്കിൽ നീയും അവരോടൊപ്പം അവിടെ താമസിച്ചോ അമ്മയോട് തർക്കിച്ചിട്ട് കാര്യമില്ലന്ന് മനസ്സിലാക്കിയ പ്രിയ മുറ്റത്തേക്കിറങ്ങി.

ഒന്നു തിരിഞ്ഞു നോക്കിയതിന് ശേഷം രണ്ടും കൽപ്പിച്ച് പ്രിയ മുറ്റം കടന്നു വേഗത്തിൽ നടന്നു . ബസ് സ്റ്റോപ്പിൽ എത്തി സിറ്റിയിലേക്കുള്ള ബസിൽ കയറി. സിറ്റിയിൽ ചെന്നിറങ്ങിയ പ്രിയ ആദ്യം കണ്ട വലിയൊരു ടെക്സ്റ്റയിൽസ് ഷോപ്പിലേക്ക് കയറി. കടയിലേക്ക് കയറി വന്ന പ്രിയയെ കണ്ട് യൂണിഫോം ധരിച്ച സെയിൽസ് ഗേൾ അടുത്തേക്ക് വന്നു എന്താ മാഡം എന്തെടുക്കാനാണ്. ഒന്നും എടുക്കാനല്ല ..ഞാൻ .ഇവിടെ ജോലി ഒഴിവുണ്ടോ എന്നറിയാൻ വന്നതാണ് അത് മാഡം അതറിയണമെങ്കിൽ മാനേജരെ കാണണം അദ്ദേഹത്തെ ഒന്നു കാണാൻ പറ്റുമോ വെയിറ്റ് ചെയ്യു ഞാൻ സാറിനോട് പറയാം പ്രിയ മാറി ഒതുങ്ങി നിന്നു. ചുറ്റും നോക്കി ശ്രീയേട്ടൻ്റെ കൂടെ പല പ്രാവശ്യം വന്നിട്ടുണ്ട്. അപ്പോഴൊക്കെ തലയുയർത്തി പിടിച്ചാണ് വന്നിട്ടുള്ളത്. ഇതാണ് സാർ ജോലി അന്വേഷിച്ചു വന്ന ആൾ സെയിൽസ് ഗേളിൻ്റെ സംസാരം കേട്ട് തലയുയർത്തി നോക്കിയ പ്രിയ തൻ്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story