ഹരിപ്രിയം: ഭാഗം 3

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

പ്രിയേച്ചി... തൻ്റെ മുന്നിൽ നിൽക്കുന്ന ശിവപ്രിയയെ കണ്ടതും അരുണിൻ്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. വെല്യച്ഛൻ്റെ മകൾ ശിവപ്രിയ പ്രിയേച്ചി എന്താ ഇവിടെ? അതു പിന്നെ... ഞാൻ.... പ്രിയേച്ചിയാണോ ഇവിടെ ജോലി അന്വേഷിച്ചു വന്ന പെൺകുട്ടി ഉം,..... നീ എന്താ ഇവിടെ? ഞാനിവിടെ ജോലിക്ക് കയറിയിട്ട് ഒരു മാസം കഴിഞ്ഞു. ഫ്ലോർ മനേജരാണ്. ഹരിയേട്ടൻ സമ്മതിച്ചോ ഇവിടെ ജോലിക്ക് വരാൻ അതും കൈ കുഞ്ഞുങ്ങളേയും ഇട്ടിട്ട്. അരുണിനോട് എന്തു പറയും എന്നറിയാതെ ശിവപ്രിയ തലതാഴ്ത്തി നിന്നു. എല്ലാവരോടും ശ്രീയേട്ടൻ ബാഗ്ലൂർ ജോലിക്ക് പോയിരിക്കുകയാണന്നാ പറഞ്ഞിരിക്കുന്നത്. എന്താ പ്രിയേച്ചി എന്തു പറ്റി ? പ്രിയ അരുണിൻ്റെ മുഖത്തേക്കൊന്നു നോക്കി പ്രിയ അറിയാതെ പ്രിയയിൽ നിന്നൊരു തേങ്ങലുയർന്നു. അരുൺ പ്രിയയെ ചേർത്തു പിടിച്ചു കൊണ്ട് ഷോപ്പിൽ നിന്നു പുറത്തേക്കിറങ്ങി വാ നമുക്ക് പുറത്തേക്കിറങ്ങി നിന്നു സംസാരിക്കാം. അരുൺ പ്രിയയേയും കൂട്ടികൊണ്ട് അടുത്തുള്ള ടീ ഷോപ്പിലേക്ക് പോയി. രണ്ടു ചായക്ക് പറഞ്ഞിട്ട് അരുണും പ്രിയയും ഒഴിഞ്ഞ മൂലയിലെ ടേബിളിന് ഇരുവശത്തുമായി ഇട്ടിരുന്ന കസേരയിലേക്ക് ഇരുന്നു എന്താ പ്രിയേച്ചി ഹരിയേട്ടൻ ചേച്ചിയേയും മക്കളേയും ഉപേക്ഷിച്ചോ.?

ഇങ്ങനെ ഒരു സംസാരം നമ്മുടെ നാട്ടിൽ ഉണ്ട്. ഏയ് ഇല്ല ചേച്ചി കള്ളം പറയണ്ട ഹരിയേട്ടൻ ജോലിക്ക് പോയതാണങ്കിൽ എപ്പോഴേലും നാട്ടിൽ വരേണ്ടതല്ലേ. പ്രിയേച്ചി തറവാട്ടിലേക്ക് വന്നിട്ടിപ്പോ ആറു മാസം കഴിഞ്ഞില്ലേ ഇതിനിടയിൽ ഒരിക്കൽ പോലും ഹരിയേട്ടൻ വന്നു പോകുന്നത് ഞങ്ങളാരും കണ്ടിട്ടില്ല ശ്രിയേട്ടൻ ഒരു ജോലി അന്വേഷിച്ചു പോയതാ ബാഗ്ലൂർക്ക്. ഹരിയേട്ടന് എന്തിനാ ഇപ്പോ ഒരു ജോലി സ്വന്തമായി ബിസ്സിനസ്‌ സ്ഥാപനങ്ങളുള്ള ഹരിയേട്ടൻ ജോലി അന്വേഷിച്ചു ബാഗ്ലൂർക്ക് പോയി എന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല ഞാനെന്നല്ല ആരും വിശ്വസിക്കില്ല വിശ്വസിക്കാം നിനക്ക് നിൻ്റെ പ്രിയേച്ചിയെ ഞാൻ പറഞ്ഞതു സത്യമാണ്. പ്രിയ എല്ലാ കാര്യങ്ങളും അരുണിനോട് തുറന്നു പറഞ്ഞു ഒന്നും മറച്ചു വെയ്ക്കാതെ തന്നെ എല്ലാം പറഞ്ഞു ഇപ്പോ തനിക്ക് ഒരു ജോലിയാണ് ആവശ്യം. ഇനി ഒന്നും മറച്ചു വെച്ചിട്ടു കാര്യമില്ല തൻ്റെ ചെറിയച്ഛൻ്റ മകൻ തൻ്റെ അനിയൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു ജോലി കിട്ടിയാൽ താൻ സുരക്ഷിതയായിരിക്കും എന്നൊരു ആത്മവിശ്വാസം കൂടി പ്രിയക്ക് തോന്നി.

അന്നു അച്ഛൻ വെല്യച്ഛൻ്റെ കാലു പിടിച്ചു പറഞ്ഞതാ ഉള്ളതു മുഴുവൻ വിറ്റ് പ്രിയേച്ചിക്ക് കൊടുക്കല്ലേന്ന് പ്രിയേച്ചിക്കിളയ രണ്ടു പെൺകുട്ടികൾ കൂടി ഉണ്ടന്ന് ഓർക്കണം എന്നും പറഞ്ഞതാ അന്നു വെല്യച്ഛൻ പറഞ്ഞത് പ്രിയേച്ചിയും ഹരിയേട്ടനും കൂടി അനിയത്തിമാരുടെ കാര്യം നോക്കിക്കോളും എന്ന് എന്നിട്ടിപ്പോ എന്തായി. നാലു പെൺകുഞ്ഞുങ്ങളേയും പ്രിയേച്ചിയേയും വെല്യച്ഛൻ നേക്കേണ്ട ഗതികേടിലായി. അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ അച്ഛനെ വെറുതെ കുറ്റപ്പെടുത്തണ്ട ശ്രീയേട്ടന് ആഗ്രഹം ഉണ്ടായിരുന്നു അനിയത്തിമാരുടെ വിവാഹം നടത്തണം അച്ഛനേയും അമ്മയേയും സംരക്ഷിക്കണം എന്നൊക്കെ പക്ഷേ ശ്രീയേട്ടൻ്റെ അമ്മ സമ്മതിക്കാഞ്ഞിട്ടല്ലേ എല്ലാ സ്വത്തുക്കളും അമ്മയുടെ പേരിൽ ആയതു കൊണ്ടല്ലേ പ്രിയേച്ചി ഞാനിപ്പോ ഒരു ജോലി വാങ്ങി തരാം പക്ഷേ ആ വരുമാനം കൊണ്ട് നാലു മക്കളെ പ്രിയേച്ചി എങ്ങനെ വളർത്തും എത്ര നാൾ ഈ ജോലിയിൽ തുടരാൻ സാധിക്കും

തത്കാലത്തേക്ക് മതി അരുണേ ഈ ജോലി ശ്രീയേട്ടന് ഒരു ജോലി ശരിയായാൽ ഉടൻ ശ്രീയേട്ടൻ തിരിച്ചു വരും എന്നേയും മക്കളേയും കൂട്ടികൊണ്ടു പോകും. ഹരിയേട്ടൻ പോയിട്ട് ആറുമാസം കഴിഞ്ഞു ഇത്ര നാളായിട്ടും ഒരു ജോലി ശരിയായില്ല എന്നാണോ പ്രിയേച്ചി കരുതുന്നത്. ജോലി ശരിയായില്ലങ്കിൽ പോലും ചേച്ചിക്കൊരു കത്തെഴുതാൻ പാടില്ലായിരുന്നോ അതും ചെയ്തില്ല .അപ്പോ പിന്നെ ഇനിയും ഹരിയേട്ടനെ കാത്തിരിക്കുന്നതിൽ അർത്ഥമില്ലന്നാ എനിക്ക് തോന്നുന്നത്. അരുണിൻ്റെ വാക്കുകൾ പ്രിയയുടെ ഹൃദയത്തെ കീറി മുറിച്ചു. അതുപോലെ തന്നെ അവൻ്റെ വാക്കുകൾ പ്രിയയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി. ഇല്ല അരുണേ ശ്രീയേട്ടൻ വരും എനിക്കുറപ്പുണ്ട്. ഞങ്ങളെ ഉപേക്ഷിക്കാൻ ശ്രീയേട്ടന് പറ്റില്ല അത്രക്കും ജീവനാ എന്നേയും മക്കളേയും നമുക്ക് കാത്തിരുന്ന് കാണാം പ്രിയേച്ചി. വാ നമുക്ക് പോകാം ഞാൻ മുതലാളിയോട് സംസാരിച്ചോളാം നാളെ മുതൽ ജോലിക്കു വന്നോളു . പ്രിയയും അരുണും ടീ ഷോപ്പിൽ നിന്നിറങ്ങി പ്രിയ അരുണിനോട് യാത്ര പറഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടന്നു. പ്രിയ നടന്നു പോകുന്നത് ഒരു നിമിഷം നോക്കി നിന്ന അരുൺ പ്രിയയെ വിളിച്ചു. പ്രിയേച്ചി. .....

അരുണിൻ്റെ വിളി കേട്ട് പ്രിയ പിൻതിരിഞ്ഞു നോക്കി അരുൺ വേഗത്തിൽ നടന്ന് പ്രിയക്ക് അരികിലെത്തി. എന്താ അരുൺ നാളെ മുതൽ ജോലിക്ക് വരാൻ വണ്ടിക്കൂലിക്ക് പൈസയുണ്ടോ? എന്തു പറയണം എന്നറിയാതെ പ്രിയ നിന്നു. അരുൺ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് അതിൽ നിന്നു കുറച്ച് രൂപയെടുത്ത് പ്രിയയുടെ കൈയിൽ കൊടുത്തു. വേണ്ടായിരുന്നു അരുണേ വേണമെന്ന് എനിക്ക് തോന്നി അതു കൊണ്ട് തന്നതാ പോകുന്ന വഴി മക്കൾക്കെന്തെങ്കിലും വാങ്ങി കൊണ്ടു പോകണം പ്രിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പോരാൻ ഇറങ്ങിയ നേരത്തും ചിന്തിച്ചിരുന്നത് ഒരു ജോലി കിട്ടി കഴിഞ്ഞാൽ എങ്ങനെ ബസ് കൂലി ഉണ്ടാക്കും എന്നാണ്. കുഞ്ഞുങ്ങളുടെ കുറുക്കിനൊള്ള പൊടി തീർന്നിട്ട് രണ്ടുദിവസമായി.... മൂത്തവർ ബിസ്ക്കറ്റിനു വേണ്ടി കരയുന്നത് കണ്ടില്ലന്നു നടിച്ചിട്ടു ദിവസങ്ങളായി. പ്രിയേച്ചി എന്താ ചിന്തിക്കുന്നത് ഒന്നുമില്ല മോനേ ചേച്ചി ഞാൻ രണ്ടു മാസം കൂടിയേ ഈ ഷോപ്പിൽ കാണു ദുബായിൽ ഒരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട്. ഞാൻ ഉടനെ പോകും. ചേച്ചി വിഷമിക്കണ്ട എൻ്റെ ഫ്രണ്ടിൻ്റെ പപ്പയുടെ ഷോപ്പാണ് ഞാനെല്ലാം അവനോട് പറഞ്ഞേക്കാം ഉം പ്രിയ ഒന്നു മൂളി

എന്നാൽ ചേച്ചി പൊയ്ക്കോ നാളെ കാണാം. പ്രിയ വേഗത്തിൽ നടന്നു. നടക്കുന്നതിനിടയിൽ തൻ്റെ കൈവെള്ളയിൽ ഇരിക്കുന്ന നോട്ടികളിലേക്ക് നോക്കി. പ്രിയയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. മക്കൾക്ക് ബിസ്ക്കറ്റും പാൽപ്പൊടിയും കുറുക്ക് പൊടിയും വാങ്ങി പ്രിയ വീട്ടിൽ ചെന്നു കയറുമ്പോൾ കേൾക്കാം മക്കളുടെ കരച്ചിൽ അതിനൊപ്പം അമ്മയുടെ ശകാരവർഷവും പ്രിയ ഓടി ചെന്ന് മക്കളെ കോരിയെടുത്തു. രണ്ടു മക്കളും പ്രിയയുടെ മാറിൽ പരതി കൊണ്ട് കരച്ചിൽ ഉച്ചത്തിലാക്കി. കരഞ്ഞു തളർന്ന തൻ്റെ മക്കളെ ഓരോരുത്തരെ മാറി മാറി പാലൂട്ടി അവരെ ശാന്തരാക്കി കിടത്തിയിട്ട് എഴുന്നേറ്റ് ഡ്രസ്സ് മാറാൻ പോയി. ആ സമയത്താണ് ആ താൻ കൊണ്ടുവന്ന പൊതിക്കെട്ടുകളുമായി അമ്മ അങ്ങോട് വന്നത്. ജോലി അന്വേഷിച്ചു പോയ നിനക്കിതു എവിടുന്നു കിട്ടി. അതമ്മേ..... എന്താ ഞാനിന്ന് ജോലി അന്വേഷിച്ചു ചെന്നപ്പോ അവിടെ വെച്ച് നമ്മുടെ അരുണിനെ കണ്ടു. അവൻ വാങ്ങി തന്നതാ എന്നിട്ട് നിനക്ക് ജോലി കിട്ടിയോ കിട്ടി. അവൻ ജോലി ചെയ്യുന്ന കടയിൽ നാളെ മുതൽ ജോലിക്ക് കയറണം അപ്പോ അവനെല്ലാം അറിഞ്ഞു കാണും നീയെല്ലാം പറഞ്ഞു കാണും അല്ലേ പറഞ്ഞു.

മറച്ചു വെച്ചിട്ട് എന്തു ചെയ്യാനാ ഞാനും എൻ്റെ മക്കളും പട്ടിണി കിടന്നു ചാവാനാണോ ഇത്രനാളും നിങ്ങളിവിടെ പട്ടിണി ആയിരുന്നോ പട്ടിണി ആയിരുന്നു എന്ന് ഞാൻ പറഞ്ഞോ എൻ്റെ മക്കൾ വളർന്നു വരികയാണ് ചെലവും വർദ്ധിച്ചുവരികയാണ് അതിനെല്ലാം കൂടി അച്ഛൻ്റെ കൈയിൽ ഉണ്ടോ മക്കളുടെ ബിസ്ക്കറ്റും പാൽപ്പൊടിയും തീർന്നത് അമ്മയും കണ്ടതല്ലേ എന്നിട്ട് വാങ്ങാൻ പറ്റിയോ ഇല്ല. എൻ്റെ മക്കൾക്കാവശ്യമുള്ളത് വാങ്ങാനെങ്കിലുള്ളത് എനിക്കു കിട്ടും. അങ്ങനെയെങ്കിലും അച്ഛനെ ആശ്രയിക്കാതെ എൻ്റെ മക്കളുടെ കാര്യം നോക്കാലോ. ഇന്നു മുതൽ നാട്ടുകാർ പാടി നടക്കും ബാലൻ മാഷിൻ്റെ മൂത്ത മോളെ ഭർത്താവ് ഉപേക്ഷിച്ചെന്ന്. ജീവിക്കാൻ വേണ്ടി തുണിക്കടയിൽ തുണി എടുത്ത് കൊടുക്കാൻ പോവുകയാണന്ന് എത്ര നാണക്കേട് ആണന്ന് നിനക്കറിയോ എന്ത് തുണിക്കടയിൽ തുണി എടുത്ത് കൊടുക്കാൻ പോകുന്നതോ അതോ ഭർത്താവ് ഉപേക്ഷിച്ച തോ? രണ്ടും നാണക്കേടു തന്നെയാ അമ്മേ ഏതു ജോലിക്കും അതിൻ്റേതായ മാന്യത ഉണ്ട്. പിന്നെ എൻ്റെ ശ്രീയേട്ടൻ എന്നേയും എൻ്റെ മക്കളേയും ഉപേക്ഷിച്ചു എന്നു പറയുന്നവർ നാളെ ശ്രീയേട്ടൻ തിരിച്ചു വരുമ്പോൾ തിരുത്തിക്കൊള്ളും.

നാട്ടുകാർ പറയുന്നത് നിർത്താൻ എനിക്കു പറ്റില്ല. നാട്ടുകാർ പറയും എന്ന് വിചാരിച്ച് എനിക്ക് ജോലിക്ക് പോകാതിരിക്കാനും പറ്റില്ല. അതുകൊണ്ട് നാളെ മുതൽ ഞാൻ ജോലിക്കു പോകും അമ്മ ഒരുപകാരം ചെയ്യണം എൻ്റെ മക്കളെ നോക്കണം. അവരും ഇവരും പറയുന്നത് അമ്മ ശ്രദ്ധിക്കാൻ പോകണ്ട സുമിത്ര ഒന്നും പറയാതെ അവിടെ നിന്നും പോയി. വൈകുന്നേരം പ്രിയ അച്ഛനോട് ജോലിക്ക് പോകുന്ന കാര്യം അവതരിപ്പിച്ചു. മോളെ .. കുഞ്ഞുങ്ങളെ ഇട്ടിട്ടു ? സാരമില്ലച്ഛാ മക്കളെ അമ്മ നോക്കിക്കോളും എനിക്ക് ജോലിക്ക് പോയേ പറ്റു. ജോലിക്ക് പോയേ പറ്റു എന്നു പറയാൻ സർക്കാർ ജോലിക്കാണോ നീ നാളെ മുതൽ പോകുന്നത് - അവിടേക്ക് വന്ന സുമിത്ര ക്ഷോഭിച്ചു കൊണ്ടു പറഞ്ഞു. സുമിത്രേ .... സർക്കാർ ജോലി മാത്രമല്ല ജോലി. ഏതും തൊഴിലും ജോലിയാണ്. ജീവിക്കാൻ വേണ്ടി നമ്മൾ ചെയ്യുന്നതാണ് ജോലി. തുണിക്കടയിൽ തുണി എടുത്ത് കൊടുക്കുന്നവർക്കും ജീവിക്കണ്ടേ ?അതു കൊണ്ട് ഒരു തൊഴിലിനേയും തരം തിരിച്ചു കാണരുത്. അതിൽ മാനക്കേട് തോന്നുകയും ചെയ്യണ്ട നാളെ മുതൽ മോള് ജോലിക്ക് പോകട്ടെ. പ്രിയ മക്കളേയും കൂട്ടികൊണ്ട് തൻ്റെ മുറിയിലേക്ക് പോയി.

മൂത്ത മക്കളെ രണ്ടു പേരെയും അടുത്ത് വിളിച്ച് ചേർത്തു പിടിച്ചു കൊണ്ട് പ്രിയ അവരോടായി പറഞ്ഞു. നാളെ മുതൽ അമ്മ ജോലിക്കു പോവുകയാണ്. അച്ഛൻ തിരികെ വരുന്നതുവരെ അമ്മക്കൊരു ജോലി ആവശ്യമാണ്. അമ്മേടെ മക്കളെ വളർത്താൻ വേണ്ടിയാണ് അമ്മ ഈ ജോലിക്ക് പോകുന്നത്. നാളെ മുതൽ അമ്മമ്മ പറയുന്നത് അനുസരിക്കണം. സ്കൂൾ വിട്ടു വന്നു കഴിയുമ്പോൾ വാവമാരെ നോക്കാൻ അമ്മമ്മയെ സഹായിക്കണം അമ്മമ്മയെ ദേഷ്യം പിടിപ്പിക്കരുതട്ടോ കേട്ടോ രണ്ടു പേരും - കേട്ടമ്മേ ഞങ്ങളു വാവമാരെ നോക്കിക്കോളാം ആ രാത്രി പ്രിയ തൻ്റെ മക്കളേയും ചേർത്തു പിടിച്ചു കൊണ്ട് സമാധാനമായി കിടന്നുറങ്ങി. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് പ്രിയ ജോലികളാരംഭിച്ചു. ജോലികൾ തീർത്ത് മക്കളെ ഒരുക്കി നിർത്തി. പൊടി കുഞ്ഞുങ്ങൾക്ക് വയർ നിറച്ച് പാലൂട്ടി അമ്മയെ ഏൽപ്പിച്ച് പ്രിയ വീട്ടിൽ നിന്നിറങ്ങി. ഷോപ്പിലെത്തിയപ്പോൾ അരുണെത്തി പ്രിയയെ കിഡ്സ് സെക്ഷനിലേക്കു കൂട്ടികൊണ്ടു പോയി. അവിടുത്തെ സ്റ്റാഫിനെ പരിചയപ്പെടുത്തി ഇത് എൻ്റെ സഹോദരിയാണ് പേര് ശിവപ്രിയ ജോലി പഠിച്ചെടുക്കും വരെ നിങ്ങളും കൂടി സഹായിക്കണം.

ഈ ജോലിയിൽ മുൻപരിചയം ഇല്ലാത്ത ആളാണ്. രണ്ടു ദിവസം കൊണ്ട് ശിവപ്രിയ എല്ലാ കാര്യങ്ങളും മനസ്സിലാക്കി പഠിച്ചെടുത്തു വീട്ടുകാര്യങ്ങളും ജോലി തിരക്കും കുട്ടികളുടെ പിണക്കങ്ങളും പരാതി തീർക്കലുമൊക്കെയായി പ്രിയയുടെ ജീവിതം കറങ്ങി കൊണ്ടിരുന്നു. അമ്മ മക്കളെ നന്നായി നോക്കുന്നുണ്ടന്നറിഞ്ഞപ്പോൾ മനസ്സിൽ അല്പം ആശ്വാസമുണ്ട്. എല്ലാം തിരക്കിനിടയിലും ഓടി നടക്കുന്നുണ്ടങ്കിലും പ്രിയയുടെ മനസ്സ് ഗ്രീഹരിയെ ഓർത്ത് അസ്വസ്ഥമാകാറുണ്ട് . ദിവസങ്ങൾ കടന്നു പോയി ജോലിയിൽ പ്രവേശിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ആദ്യത്തെ ശമ്പളം കൈയിൽ കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി പ്രിയക്ക് ആദ്യത്തെ ശമ്പളത്തിൽ നിന്ന് അമ്മക്ക് ഒരു സെറ്റും മുണ്ടും അച്ഛനൊരു ഷർട്ടും കുട്ടികൾക്ക് ഓരോ ജോഡി ഡ്രസ്സും വാങ്ങി. ബേക്കറിയിൽ കയറി കുട്ടികൾക്ക് ഇഷ്ടപ്പെട്ട ചോക്ലേറ്റും വാങ്ങിയാണ് അന്ന് പ്രിയ വീട്ടിലെത്തിയത്. അമ്മക്ക് സെറ്റുമുണ്ടും കൊടുത്തതിനു ശേഷം ശമ്പളത്തിൻ്റെ ബാക്കി തുകയും അമ്മയെ ഏൽപ്പിച്ചു. എന്നിട്ടും അമ്മയുടെ മുഖത്തൊരു സന്തോഷവും കാണാത്തതു കൊണ്ട് പ്രിയയുടെ മുഖം മങ്ങി എന്താമ്മേ എന്തു പറ്റി.

അതു പിന്നെ പ്രിൻസി ഇന്നു വിളിച്ചിരുന്നു എന്നിട്ട് അവൾക്കെന്താമ്മേ വിശേഷം അവളുടെ വിശേഷം നിനക്കറിയാവുന്നതല്ലേ അവൾക്കിത് ആറാം മാസമാണ്. അതെനിക്കറിയാവുന്നതല്ലേ ഞാനെന്താ മറന്നു പോയെന്നാണോ അമ്മ വിചാരിച്ചിരിക്കുന്നത്. നീ മറന്ന ഒരു കാര്യം ഉണ്ട് അടുത്ത മാസം അവളെ പ്രസവത്തിന് കൂട്ടികൊണ്ടുവരണം അതിനെന്താ മ്മേ നമുക്കെല്ലാവർക്കും പോയി അവളെ കൂട്ടികൊണ്ടുവരണം. കൂട്ടികൊണ്ടു വന്നാൽ മാത്രം മതിയോ അവളുടെ പ്രസവം നോക്കണ്ടെ ഞാൻ നിൻ്റെ മക്കളെ നോക്കുമോ അവളുടെ പ്രസവം നോക്കുമോ ഞാനെന്തു ചെയ്യും അമ്മ പറഞ്ഞതു കേട്ട പ്രിയ അപ്പോഴാണ് ആ കാര്യത്തെ കുറിച്ച് ചിന്തിച്ചത്. ഇനിയും ഒരു മാസം കൂടി ഉണ്ടല്ലോമ്മേ അപ്പോഴേക്കും ശ്രീയേട്ടൻ മടങ്ങി വരും നിൻ്റെ ശ്രീയേട്ടൻ വരുകയോ വരാതിരിക്കുകയോ എന്തെങ്കിലും ആകട്ടെ എൻ്റെ വിഷമം അതൊന്നുമല്ല എന്തമ്മേ അമ്മേടെ വിഷമം പ്രിൻസി അവളിന്നു വിളിച്ചപ്പോ അവളു പറയുകയാ അവളെ പ്രസവത്തിന് ഇങ്ങോട്ട് വിടുന്നില്ലന്നാ അവളുടെ കെട്ടിയോനും വീട്ടുകാരും പറഞ്ഞിരിക്കുന്നതെന്ന് അതെങ്ങനെ ശരിയാകും ആദ്യത്തെ പ്രസവം അല്ലേ നമ്മളല്ലേ നോക്കേണ്ടത്. അതൊക്കെ ശരി തന്നെ പക്ഷേ അവളു പറയുന്നതിലും കാര്യമുണ്ട്. അവൾക്കിത് ആറാം മാസമാണ് എന്നിട്ടും ഇവിടെ നിന്ന് ആരെങ്കിലും അവിടം വരെ ഒന്നു ചെന്നോ?

അവളുടെ കാര്യങ്ങൾ അന്വേഷിച്ചോ ?പെറ്റ തള്ളയായ ഞാൻ പോലും തിരിഞ്ഞു നോക്കിയോ? അവൾക്ക് കൊതിയുള്ള എന്തെങ്കിലും പലഹാരം ഉണ്ടാക്കി കൊടുത്തോ? ഇന്ന് ഇതെല്ലാം അവളെന്നോട് ചോദിച്ചപ്പോ ഞാൻ ഉരുകി ഒലിച്ചുപോകുന്നതു പോലെ തോന്നി. അതെങ്ങനാ നിൻ്റെയും മക്കളുടെയും കാര്യം നോക്കീ തീർന്നിട്ട് ബാക്കി എന്തിനെങ്കിലും സമയമുണ്ടോ? നമുക്ക് ഞായറാഴ്ച അവിടം വരെ ഒന്നു പോയാലോ അമ്മേ? നീ മക്കളേയും നോക്കി വീട്ടിലിരിക്ക് ഞാനും അച്ഛനും കൂടി പോയിട്ടു വരാം ഞാനും മക്കളും കൂടി വരാമ്മേ ഞങ്ങളെ കാണുമ്പോൾ അവൾക്കു സന്തോഷമാകും. വേണ്ട നീ വരണ്ട നിന്നെ കാണുമ്പോൾ സന്തോഷമല്ല അവൾക്കു തോന്നുന്നത്. നിന്നോട് ദേഷ്യമാണ് അവൾക്ക് അതും പറഞ്ഞു അവൾ അവർക്കു കൂടി അർഹതപ്പെട്ടത് നിനക്ക് മാത്രമായി തന്നതിൻ്റെ ദേഷ്യുണ്ട് അവൾക്ക്. ഇതും കൂടി പറഞ്ഞു അവൾ ഭർത്താവ് ഉപേക്ഷിച്ച നീയും നിൻ്റെ മക്കളും വീട്ടിൽ വന്നു നിൽക്കുകയാണന്നറിഞ്ഞാൽ ഇളയവളുടെ വിവാഹം നടക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് . അമ്മ പറഞ്ഞതെല്ലാം കേട്ട് നുറങ്ങിയ ഹൃദയത്തോടെ അവിടെ നിന്നും തൻ്റെ മുറിയിലേക്കു പോയി.

ആ രാത്രി പ്രിയ ഉറങ്ങാതെ കിടന്ന് നേരം വെളുപ്പിച്ചു ഈ ശ്രീയേട്ടൻ എവിടെ ആയിരിക്കും ഇതുവരെ ജോലി ഒന്നും ശരിയായില്ലേ. ഇനി അരുൺ പറഞ്ഞതുപോലെ എന്നേയും മക്കളേയും ഉപേക്ഷിച്ചോ താൻ മൂലം തൻ്റെ അനിയത്തിമാർക്കും ദുരിതമാകുകയാണല്ലോ ഓരോന്നോർത്ത് കണ്ണീർ വാർത്തു കിടന്നു പ്രിയ അലറാം ശബ്ദമാണ് പ്രിയയെ ചിന്തയിൽ നിന്ന് ഉണർത്തിയത്. ദിവസങ്ങൾ മാസങ്ങൾ കടന്നു പോയി. അനിയത്തിയെ പ്രസവത്തിനായി അവളുടെ ഭർത്താവിൻ്റെ വീട്ടുകാർ അയച്ചില്ല അതിനു കാരണം താൻ ആണന്നാണ് അമ്മയുടെ കുറ്റപ്പെടുത്തൽ അനിയത്തിയുടെ പ്രസവത്തിന് അമ്മ ആശുപത്രിയിൽ പോയി ഒരാഴ്ച ലീവെടുത്ത് കുട്ടികളെ നോക്കി പ്രിയ വീട്ടിലിരുന്നു ആശുപത്രിയിൽ നിന്ന് തിരികെയെത്തിയ അമ്മയുടെ പെരുമാറ്റം പ്രിയയെ സങ്കടത്തിലാക്കുന്ന വിധമായിരുന്നു. എന്താമ്മേ അമ്മക്ക് എന്താ പറ്റിയത് എനിക്ക് എന്തു പറ്റാൻ പിന്നെ എന്തിനാ അമ്മ തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യപ്പെടുന്നത്. കുട്ടികളെ ആവശ്യമില്ലാതെ ശകാരിക്കുന്നു ശിക്ഷിക്കുന്നു അമ്മക്കിതു എന്താ പറ്റിയത്. എന്താ പറ്റിയത് എന്നു നിനക്ക് അറിയില്ലേ?

നിന്നെപ്പോലെ എൻ്റെ ഒരു മോളാ പ്രിൻസിയും അവളുടെയടുത്ത് ഞാൻ വേണമെന്ന് അവളാഗ്രഹിക്കുന്ന സമയമാണ് ഇപ്പോ എന്നിട്ടും എൻ്റെ കുട്ടീടെ ഒപ്പം നിൽക്കാൻ എനിക്കു പറ്റുന്നുണ്ടോ ? ഞാൻ കുറച്ചു ദിവസം കൂടി ലീവെടുക്കാമ്മേ അമ്മ പ്രിൻസിയുടെ അടുത്ത് പോയി നിൽക്ക് അതവൾക്ക് സന്തോഷമാകും. അതവൾക്കും അവൾടെ കെട്ടിയോനും ഇഷ്ടമാകണ്ടേ? അവളു പറയുന്നത് എനിക്കും അച്ഛനും ഒരു മോളേയുള്ളൂ എന്നാണ് നിനക്കാണ് ഞങ്ങൾ എല്ലാം തരുന്നതെന്നാണ് അല്ല അവൾ പറയുന്നതിലും കാര്യമുണ്ട്. ഞാനെന്താമ്മേ ചെയ്യേണ്ടത് ഞാനും മക്കളും എല്ലാവർക്കും ശല്യമാണല്ലേ എൻ്റെ മക്കളേയും കൊണ്ട് എവിടേക്കെങ്കിലും ഞാൻ പൊയ്ക്കോളാം എവിടേക്കെങ്കിലും പോകുന്നത് എന്തിനാ?മക്കളേയും കൂട്ടി ഹരിയുടെ തറവാട്ടിലേക്ക് ചെല്ല് ഈ കുട്ടികൾക്കും കൂടി അവകാശപ്പെട്ടതാണ് അവിടുത്തെ സ്വത്ത് ഇല്ലമ്മേ ഒരിക്കലും ഒരു തിരിച്ചു പോക്ക് അങ്ങോട്ടില്ല പിറ്റേന്നു മുതൽ പ്രിയ ജോലിക്കു പോയി തുടങ്ങി നല്ല തിരക്കുള്ള ഒരു ദിവസം ഉച്ചക്ക് ഊണ് കഴിക്കാൻ പോലും സമയം കിട്ടിയില്ല. വളരെ ക്ഷീണിതയായി പ്രിയ തുണി മടക്കി കൊണ്ടു നിൽക്കുമ്പോളാണ് രണ്ടു പേർ അവിടേക്ക് വന്നത് ആറുമാസം പ്രായമുള്ള ആൺകുട്ടിക്കുള്ള ഡ്രസ്സ് വേണം പരിചയമുള്ള സ്വരം കേട്ട് പ്രിയ തലയുയർത്തി നോക്കിയ പ്രിയ അവരെ കണ്ട് ഞെട്ടി......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story