ഹരിപ്രിയം: ഭാഗം 5

haripriyam new

എഴുത്തുകാരി: സ്‌നേഹ സ്‌നേഹ

ആരാ വാസു അവിടെ ?എന്താ അവിടെ ഒരു ബഹളം? ദേവകി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മുന്നിലെ ബഹളം കേട്ട് അവിടേക്ക് വന്ന രാമകൃഷ്ണൻ സെക്യൂരിറ്റികാരനായ വാസുവിനോട് ചോദിച്ചു. സാർ ഇവർക്ക് സാറിനെ കാണണം എന്നും പറഞ്ഞ് ബഹളം വെച്ചതാ ഞാനിവിരോട് പറഞ്ഞതാ സാർ തിരക്കിലാണ് ഇപ്പോ കാണാൻ പറ്റില്ലന്ന്. രാമകൃഷ്ണൻ മുറ്റത്തു നിൽക്കുന്ന കുട്ടികളെയും കൂടെയുള്ള സ്ത്രിയുടെയും മുഖത്തേക്കും നോക്കിയ രാമകൃഷ്ണൻ നടുങ്ങി വിറച്ചു. തൻ്റെ മരുമകൾ ശിവപ്രിയയും തൻ്റെ കൊച്ചുമക്കളും ഒരു വർഷം മുൻപ് തൻ്റെ വീട്ടിൽ നിന്നും തൻ്റെ ഭാര്യ ഇറക്കിവിട്ട തൻ്റെ മരുമോളും മക്കളും കൊച്ചു മക്കളെ മുന്നിൽ കണ്ട രാമകൃഷണന് വാത്സല്യം തോന്നി. നിനക്കെന്താ ഇവിടെ കാര്യം ? തനിക്കു തോന്നിയ വാത്സല്യം മറച്ചുവെച്ചു കൊണ്ട് രാമകൃഷ്ണൻ ശിവപ്രിയയുടെ മുന്നിലെത്തി ചോദിച്ചു. എനിക്ക് ഇവിടെ കാര്യം ഒന്നും ഇല്ല. പക്ഷേ ഇവർക്ക് ഇവിടെ കാര്യമുണ്ട് ഇവരെ നിങ്ങളെ ഏൽപ്പിക്കാൻ വന്നതാണ് പ്രിയ നാലു മക്കളേയും രാമകൃഷ്ണൻ്റെ മുന്നിലേക്ക് നീക്കി നിർത്തി കൊണ്ട് പറഞ്ഞു.

അപരിചിതനായ രാമകൃഷ്ണനെ കണ്ടതുകൊണ്ടായിരിക്കാം ഇളയ കുട്ടികൾ ശിവപ്രിയയെ കെട്ടി പിടിച്ച് അലറി കരഞ്ഞു നീ എന്താ പറഞ്ഞത് ഇവരെ എന്നെ ഏൽപ്പിക്കാൻ വന്നതാണന്നോ? അതെ നിങ്ങളുടെ മകൻ്റെ മക്കളാണ് ഇവർ നിങ്ങളുടെ മകൻ എന്നേയും മക്കളേയും എൻ്റെ വീട്ടിലാക്കി ജോലി അന്വേഷിച്ചു പോയിട്ട് വർഷം ഒന്നു കഴിഞ്ഞു. ഇതു വരെ എൻ്റെ ഭർത്താവിനെ കുറിച്ച് യാതൊരു വിവരവും ഇല്ല. അതിന് നീ ഇവിടേക്ക് വന്നത് എന്തിനാണ് - പിന്നെ ഞാൻ എവിടേക്കാണ് പോകേണ്ടത്. നിങ്ങൾ ചോദിച്ച സ്ത്രീധനം എണ്ണി തന്നാണ് എൻ്റെ വീട്ടുകാർ എന്നെ നിങ്ങളുടെ വീട്ടിലേക്ക് അയച്ചത് നിങ്ങൾ ചോദിച്ച സ്ത്രീധനം തരാൻ വേണ്ടി അവർക്കുണ്ടായിരുന്ന എല്ലാം വിറ്റു തുലച്ചു .വീണ്ടും ഞാൻ അവിടെ ചെന്ന് ഇത്രയും കാലം ബുദ്ധിമുട്ടിച്ചു ഇനി എനിക്ക് വയ്യ എനിക്ക് എൻ്റെ മക്കളെ വളർത്തണം. പുറത്തെ ബഹളം കേട്ട് കമ്പനിയിലെ സ്റ്റാഫുകളെല്ലാം അവിടേക്ക് ശ്രദ്ധിക്കുന്നത് കണ്ടപ്പോ രാമകൃഷ്ണൻ പ്രിയയുടെ നേരെ നോക്കി പറഞ്ഞു.

നീ മക്കളേയും കൂട്ടികൊണ്ട് അകത്തേക്കു വരു രാമകൃഷ്ണൻ പ്രിയയെ തൻ്റെ ക്യാമ്പിനിലേക്ക് കൂട്ടികൊണ്ടു പോയി. നീ ഇരിക്ക്. പ്രിയയോട് ഇരിക്കാൻ പറഞ്ഞിട്ട് രാമകൃഷ്ണൻ തൻ്റെ കൊച്ചുമക്കളുടെ അടുത്തെത്തി അതീവ വാത്സല്യത്തോടെ ചേർത്തു പിടിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടികൾ പെട്ടന്ന് കുതറി മാറി പ്രിയയുടെ പിന്നിൽ ഒളിച്ചു. മുത്തശ്ശൻ്റെ മക്കൾ മുത്തശ്ശനെ മറന്നോ മൂത്ത കുട്ടിയുടെ കൈയിൽ പിടിക്കാൻ ശ്രമിച്ചു കൊണ്ട് രാമകൃഷണൻ ചോദിച്ചു. പിന്നിലേക്ക് വലിഞ്ഞ് മാറി നിന്നു കൊണ്ട് രാമകൃഷ്ണ നോടായി പറഞ്ഞു. അമ്മ പറഞ്ഞു പരിചയമില്ലാത്തവരോട് മിണ്ടാൻ പോകണ്ട എന്നു . ഞാൻ നിങ്ങളുടെ മുത്തച്ചനാ മക്കളെ അവരിപ്പോ കണ്ടിട്ട് കുറെ നാളായില്ലേ അവരു മറന്നിട്ടുണ്ടാകും പ്രിയ പറഞ്ഞു. എൻ്റെ വിധി സ്വന്തം പേര കുട്ടികളെ താലോലിക്കാൻ പോലും ഭാഗ്യമില്ലാത്തവൻ ഭാഗ്യം വേണ്ടന്നു വെച്ചിട്ടല്ലേ ഞാനല്ലല്ലോ മോളെ ആ ഭാഗ്യം വേണ്ടന്ന് വെച്ചത്. മോൾക്കറിയാവുന്നതല്ലേ കാര്യങ്ങൾ അറിയാന്നു മാത്രമല്ല അനുഭവിക്കുകയും ചെയ്തതാ മോളിപ്പോ എന്തിനാ ഇവിടേക്ക് വന്നത്. ദേവകി വരേണ്ട സമയമായി മോളെ ഇപ്പോ ഇവിടെ കണ്ടാൽ പ്രശ്നമാകും.

ഞാൻ ഇവിടേക്കല്ലാതെ എവിടേക്കാ പിന്നെ പോകേണ്ടത് എൻ്റെ മക്കളേയും കൂട്ടികൊണ്ട് . ഈ മക്കൾ വളരേണ്ടത് അച്ഛൻ്റെ തറവാട്ടിലാണ്. അതുപോലെ തന്നെ ഇവരുടെ അച്ഛൻ്റെ സ്വത്തിന് ഇവരു കൂടി അവകാശിയല്ലേ ദേവകിയെ മോൾക്ക് ശരിക്ക് അറിയാഞ്ഞിട്ടാ അവളുടെ അച്ഛൻ കൊടുത്ത സ്വത്ത് .ആ സ്വത്തിന് അവൾ മാത്രമാണ് അവകാശം അതിൻ്റെ നടത്തിപ്പുകാരൻ മാത്രമാണ് ഞാനും മക്കളും. അതിന് എങ്ങനെ ഈ മക്കൾ അവകാശികളാകും പിന്നെ ഞാനെന്തു ചെയ്യും ഈ മക്കളെ വളർത്താൻ .അച്ഛനും വേണ്ട അച്ഛൻ്റെ വീട്ടുകാർക്കും വേണ്ട. ഞാൻ ഈ മക്കളേയും കൊന്ന് ആത്മഹത്യ ചെയ്യാം അല്ലാതെ മറ്റു മാർഗ്ഗമൊന്നും എൻ്റെ മുന്നിൽ ഇല്ല മോളെ..... അങ്ങനെയൊന്നും ചിന്തിക്കാതെ ദേവകി ഹരിയെ അന്വേഷിക്കുന്നുണ്ട് കണ്ടെത്തിയാൽ അവൻ തിരിച്ചെത്തിയാൽ അവനെ മോൾടെ അടുത്തേക്ക് പറഞ്ഞു വിടാം മോളിപ്പോ പോ ദേവിക ഇപ്പോ വരും.

ഞാൻ എവിടേക്കു പോകും എന്നുകൂടി അച്ഛൻ പറഞ്ഞു താ ഞാൻ മക്കളേയും കൂട്ടി എൻ്റെ വീട്ടിൽ നിന്നിറങ്ങി ഇനിയും അവരെ ബുദ്ധിമുട്ടിക്കാൻ എനിക്കു പറ്റില്ല. ഒരു നേരത്തെ കഞ്ഞിക്ക് വശമില്ലാത്ത അവരു ഇത്ര നാള് എന്നേയും മക്കളേയും സംരക്ഷിച്ചു. ഇനി വയ്യ . വയ്യെങ്കിൽ പോയി ചത്തു തുലയടി അവിടേക്ക് വന്ന ദേവകി പ്രിയയുടെ മുന്നിൽ പൊട്ടിതെറിച്ചു. ഇവളെ ആരാ ഇവിടേക്ക് കടത്തിവിട്ടത്. നിങ്ങളെന്തിനാ മനുഷ്യാ ഇവളെ ഇവിടെ സ്വീകരിച്ചിരുത്തി സത്കരിക്കുന്നത്.രാമകൃഷ്ണൻ്റെ നേരെ നോക്കി കൊണ്ട് ദേവകി കലി തുള്ളി. ദേവകി --- ഇത് നമ്മുടെ പേരക്കുട്ടികളാണ്. ആരുടെ പേരക്കുട്ടികൾ? ഇവർ എങ്ങനെ എൻ്റെ പേരകുട്ടികൾ ആകും എനിക്ക് ഇങ്ങനെ പേരക്കുട്ടികൾ ഇല്ല കൃഷ്ണേട്ടൻ ഇവരെ പുറത്താക്കുന്നോ അതോ ഞാൻ സെക്യൂരിറ്റിയെ വിളിക്കണോ? ദേവകിയുടെ ദേഷ്യം കണ്ട് കുഞ്ഞുകുട്ടികൾ ഉച്ചത്തിൽ കരയാൻ തുടങ്ങി. നാശങ്ങള് ......നീ ആരോടു ചോദിച്ചിട്ടാടി ഇതിനകത്തേക്ക് കയറിയത്... ഇറങ്ങടി ഇവറ്റകളേയും കൂട്ടികൊണ്ട് .

ഞാൻ പോകാം അതിന് മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് അതു പറഞ്ഞിട്ട് ഞാൻ പൊയ്ക്കോളാം എനിക്കൊന്നും കേൾക്കാൻ താത്പര്യം ഇല്ല അല്ലങ്കിൽ തന്നെ ഞാനെന്തിനു കേൾക്കണം നീ പറയുന്നത്. കേൾക്കാൻ താത്പര്യം ഇല്ലങ്കിൽ കേൾക്കണ്ട ഞാൻ പറയേണ്ടിടത്തു പോയി പറയാം അപ്പോ പിന്നെ അവരു പറഞ്ഞോളും എനിക്കെന്താ പറയാനുള്ളതെന്ന് . നീ എവിടേലും പോയി പറ എത്രയും പെട്ടന്ന് ഇവറ്റകളേയും കൂട്ടി പോകാൻ നോക്ക്. അങ്ങനെ എവിടേലും പോയി പറയാൻ അല്ല പോകുന്നത് .ഞാൻ ഇവിടെ നിന്നും ഇറങ്ങിയാൽ നേരെ പോകുന്നത് പോലീസ് സ്റ്റേഷനിലേക്കായിരിക്കും. ദേവിക ഗ്രൂപ്പ് ഓഫ് കമ്പനി ഉടമയുടെ മകൻ്റെ തിരോധാനത്തിന് പിന്നിൽ ഉടമ ദേവിക ആണന്നും മകൻ്റെ ഭാര്യയേയും മക്കളേയും വീട്ടിൽ നിന്നിറക്കി വിട്ടെന്നും അവരിപ്പോ തെരുവിൽ ആണ് കഴിയുന്നത് എന്നും നാല് പിഞ്ചുകുഞ്ഞുങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിനായി അലയുകയാണെന്നും കൂടി പറയും.

 അവർക്ക് സംരക്ഷണവും ഭക്ഷണവും നൽകണമെന്നും കൂടി കൂട്ടിചേർക്കും. വാർത്തയിലൊക്കെ നിറഞ്ഞു നിൽക്കട്ടെ ദേവകി മാഡത്തിൻ്റെ മാഹാത്മ്യം വാ മക്കളെ നമുക്ക് പോകാം പ്രിയ മക്കളേയും കൂട്ടികൊണ്ട് പുറത്തേക്ക് നടന്നു. പ്രിയയുടെ സംസാരം കേട്ട് പകച്ചു നിൽക്കുകയാണ് ദേവകി മിണ്ടാപൂച്ചയായി തൻ്റെ വീട്ടിൽ കഴിഞ്ഞിരുന്നവളാണോ ഇപ്പോ തൻ്റെ മുന്നിൽ നിന്ന് സംസാരിച്ചിട്ടു പോയത്. പ്രിയ പറഞ്ഞത് കേട്ട് സ്തംഭിച്ചു നിൽക്കുകയായിരുന്നു രാമകൃഷ്ണനും . ദേവകി..... അവൾ പറഞ്ഞിട്ടു പോയത് നീ കേട്ടില്ലേ. നിങ്ങളായിരിക്കും ഈ ബുദ്ധി അവൾക്കു പറഞ്ഞു കൊടുത്തത്. ഓല പാമ്പ് കാണിച്ച് പേടിപ്പിച്ചാലൊന്നും ഈ ദേവകി പേടിക്കില്ല. അവളുടെ ഇപ്പോഴത്തെ അവസ്ഥ അതാണ് ദേവകി അവൾ വെറും വാക്ക് പറഞ്ഞതല്ല എന്നാ എനിക്ക് തോന്നുന്നത് അവളു എന്താ ചെയ്യുക എന്നു വെച്ചാൽ ചെയ്യട്ടെ ഇതിൻ്റെ പേരിൽ ഞാനവളെ തിരികെ വിളിക്കാനൊന്നും പോകുന്നില്ല. പ്രിയ തൻ്റെ മക്കളേയും കൂട്ടികൊണ്ട് പുറത്തേക്കിറങ്ങി ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി. നമുക്ക് പോലീസിനെ കാണാൻ പോകണ്ടമ്മേ എനിക്ക് പേടിയാ മൂത്ത കുട്ടി പ്രിയയുടെ മുന്നിൽ കെഞ്ചി പറഞ്ഞു.

ഇല്ല മക്കളെ പോകുന്നില്ല നമ്മൾ അവിടെ ചെല്ലുന്നതിന് മുൻപ് അവരു വിളിച്ചു പറയും നമ്മളെ സഹായിക്കരുതെന്ന് നമ്മൾ കൊടുക്കുന്നത് കള്ള പരാതിയാണന്ന് ദേവകിയുടെ പണത്തിന് മുന്നിൽ അവരൊക്കെ മുട്ടുമടക്കും. നമ്മളിനി എവിടെ പോകും അമ്മേ? നമ്മൾ ഒരിടത്തും പോകുന്നില്ല നമ്മളിവിടെ ഈ കമ്പനിക്കു മുന്നിൽ സത്യാഗ്രഹമിരിക്കുന്നു. സത്യാഗ്രഹമോ അതെന്താ മ്മേ അമ്മേടെ മക്കൾ അമ്മക്കൊപ്പം ഇവിടെ ഇരിക്ക് കമ്പനിയുടെ ഗേറ്റിന് മുന്നിൽ കുട്ടികളേയും ഇരുത്തി കൂടെ പ്രിയയും ഇരുന്നു. നിങ്ങളെന്താ ഈ കാണിക്കുന്നത് ഇവിടെ നിന്നും എഴുന്നേറ്റ് മാറ് ഇല്ല മാറില്ല. ഞങ്ങൾക്ക് ജീവിക്കണം എനിക്ക് എൻ്റെ മക്കളേയും കൂട്ടി സുരക്ഷിതമായി കയറി കിടക്കാൻ ഒരു വീട് വേണം അവർക്ക് ഭക്ഷണം നൽകണം വിദ്യാഭ്യാസം നൽകണം. ഞങ്ങൾക്ക് ജീവിക്കണം പ്രിയ തൻ്റെ മക്കളേയും ചേർത്തു പിടിച്ച് പുലമ്പികൊണ്ടിരുന്നു. ഞങ്ങൾക്ക് ജീവിക്കണം. ഗേറ്റിന് മുന്നിൽ നിന്നിരുന്ന സെക്യൂരിറ്റി ഫോൺ വിളിച്ച് രാമകൃഷ്ണനോട് വിവരം പറഞ്ഞു. വിവരം അറിഞ്ഞതും ദേവകി രാമകൃഷ്ണനേയും കൂട്ടികൊണ്ട് ഗേറ്റിന് അടുത്തേക്കു വന്നു. നീ എന്താ പോലീസ് സ്റ്റേഷനിൽ പോകുന്നില്ലേ.

പ്രിയ ഒന്നും മിണ്ടാതെ നിന്നു. നീ പോകില്ല. എനിക്കറിയാം നീ പോകില്ലന്ന് . നീ ഇവിടുന്ന് എഴുന്നേറ്റ് പോകാൻ നോക്ക് ഇല്ലങ്കിൽ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും പോലീസിനെ വിളിക്ക് അവരു പറയട്ടെ എന്നാൽ ഞാൻ പോകാം പ്രിയ ഉറച്ച ശബ്ദത്തോടെ ദേവകിയോട് പറഞ്ഞു. നിനക്ക് എന്താ വേണ്ടത്. എനിക്കും എൻ്റെ മക്കൾക്കും ജീവിക്കണം അതിന് ഞാനെന്തു ചെയ്യണം ഞങ്ങൾക്കു കയറി കിടക്കാൻ ഒരു വീട് വേണം എൻ്റെ മക്കൾക്കാവശ്യമായ ഭക്ഷണം വിദ്യാഭ്യാസം എന്നിവ നൽകണം. പെൺമക്കളെ പെറ്റു കുട്ടിയപ്പോൾ ഓർക്കണമായിരുന്നു. പെൺമക്കളെ പെറ്റതാണോ ഞാൻ ചെയ്ത കുറ്റം ഞാൻ പെറ്റ നാലു മക്കളും നിങ്ങളുടെ മകൻ്റെയാണ്. അങ്ങനെയെങ്കിൽ നിങ്ങളുടെ മകനും കുറ്റക്കാരൻ ആണ്. ഞാനിപ്പോ ഒന്നും തരാൻ ഉദ്ദേശ്യക്കുന്നില്ല നീ ഇവിടുന്ന് എഴുന്നേറ്റ് പോകാൻ നോക്ക് അല്ലങ്കിൽ ഇവർ നിന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു വിടും

അടുത്ത് നിൽക്കുന്ന തടിമാടൻ മാരായ സെക്യരിറ്റി കാരനെ ചൂണ്ടി കാണിച്ചു കൊണ്ട് ദേവകി പറഞ്ഞു. ഇവർ നമ്മുടെ കൊച്ചു മക്കൾ അല്ലേ ദേവികേ നിനക്ക് ഇഷ്ടമില്ലങ്കിൽ ഇവരെ തറവാട്ടിലേക്ക് കൂട്ടികൊണ്ട് പോകണ്ട ഒരു വാടകവീടെടുത്ത് കൊടുക്കാം ഇവൾക്കൊരു ജോലിയും കൊടുക്കാം നിങ്ങൾ മിണ്ടരുത്... ഇവൾ ഇവളാ എൻ്റെ മകൻ്റെ ജീവിതം നശിപ്പിച്ചത്. എൻ്റെ മകൻ നാടുവിട്ടു പോകാൻ കാരണം ഇവളാണ്. ഇവളെ ഇവിടുന്ന് ഇറക്കിവിട്ടിട്ടു ആ ഗേറ്റ് അടച്ചു പൂട്ടിയേക്ക് സെക്യൂരിറ്റി കാരോട് ആജ്ഞാപിച്ചിട്ട് ദേവിക തിരിഞ്ഞു നടന്നു. എല്ലാം കണ്ടിട്ടും ഒന്നും മിണ്ടാതെ രാമകൃഷ്ണനും ദേവികയുടെ പിന്നാലെ നടന്നു. എല്ലാം കണ്ട് കുട്ടികൾ ഭയന്നിരിക്കുന്നതു കണ്ടപ്പോൾ പ്രിയ എന്തു ചെയ്യണമെന്നറിയാതെ തൻ്റെ മക്കളേയും ചേർത്തു പിടിച്ചു കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റ് നടന്നു. റോഡിൻ്റെ സൈഡ്പറ്റി നടക്കുന്ന പ്രിയയുടെയും മക്കളുടേയും അടുത്ത് വന്ന് ഒരു കാർ നിർത്തി ആ കാറിൽ നിന്നിറങ്ങിയ ആൾ അവരേയും ആ കാറിൽ കയറ്റി കൊണ്ട് അവിടെ നിന്നും പോയി.....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story